കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്സ്
എസ്.ഡി.ഇ. 2021 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ. (ഹിന്ദി, അഫ്‌സലുല്‍ ഉലമ, ഫിലോസഫി, സംസ്‌കൃതം ഒഴികെ) ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 30-ന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം സെന്ററുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494. പി.ആര്‍. 1550/2023
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 7-ന് നടക്കും. പി.ആര്‍. 1551/2023
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും. പി.ആര്‍. 1552/2023
പരീക്ഷാ അപേക്ഷ
ഒന്നാം സെ...

