Wednesday, August 13

Blog

വീടിന് സമീപത്തെ പറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

വീടിന് സമീപത്തെ പറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പള്ളിക്കത്താഴം പരേതനായ കണ്ണംപള്ളി കറപ്പൻ കുട്ടിയുടെ മകൻ രാജു (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്ക് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പുളിമരത്തിൽ ആണ് തൂങ്ങി മരിച്ചത്. സംഭവം കണ്ട് പരിസരത്തുള്ളവർ ഓടിയെത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ക്ഷീര കർഷകൻ ആയിരുന്നു. മേഖലയിൽ പാൽ കച്ചവടമായിരുന്നു. ഇന്നും പാൽ വിതരണം നടത്തിയിരുന്നതായി പറയപ്പെടുന്നു....
Other

ശ്മശാനത്തെ ചൊല്ലി തർക്കം, എ ആർ നഗറിൽ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു

എ ആർ നഗർ : മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം. ഒടുവിൽ തഹസിൽദാറും ജനപ്രതിനിധികളും ഇടപെട്ട് താൽക്കാലികമായി പരിഹരിച്ചു. യാറത്തും പടിയിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. പുതിയങ്ങാടി തേരി കൊറ്റി ക്കുട്ടി (95) യാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംസ്കരിക്കാനായി ഞായറാഴ്ച വൈകുന്നേരം കുഴിയെടുക്കാനെത്തിയപ്പോൾ മറു വിഭാഗം തടയുകയായിരുന്നു. ഇവരുടെ കുടുംബ ശ്മശാനം ആണെന്നാണ് ഈ വിഭാഗം പറയുന്നത്. എന്നാൽ ഇപ്പോൾ മരിച്ചവരുടെ ബന്ധുക്കളെ ഉൾപ്പെടെ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്നും ഇവർക്കും കൂടി അവകാശപ്പെട്ട താണെന്നും മരിച്ചയാളുടെ ബന്ധുക്കളും പറയുന്നു. വൈകുന്നേരം തർക്കം കയ്യാങ്കളിയോളം എത്തിയപ്പോൾ പോലിസ് ഇടപെട്ടു രണ്ട് കൂട്ടരെയും വിളിപ്പിച്ചു സി ഐ യുടെ നേതൃത്വത്തിൽ രാത്രി ചർച്ച നടത്തിയെങ്കിലും പരിഹാരം ആയില്ല. തുടർന്ന് സംസ്കാരം തടയുമെന്ന് പ്രഖ്യാപിച്ച വിഭാഗം ര...
Kerala

അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീം കോടതി ; കേരളത്തിലേക്ക് മടങ്ങാം

ദില്ലി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. കൊല്ലം പൊലീസ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി അറിയിച്ചു. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണമെന്നും സുപ്രീം കോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് പോകാന്‍ നേരത്തെ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നെങ്കിലും പിതാവിനെ കാണാന്‍ കഴിയാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാന്‍ വീണ്ടും അനുമതി നല്‍കണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും മഅദനി ആവശ്യപ്പെട്ട...
Kerala, Local news, Malappuram

സീബ്രാലൈനുകള്‍ സ്ഥാപിക്കണം ; പരാതി നല്‍കി മാപ്‌സ്

തിരൂരങ്ങാടി : നാടുകാണി പരപ്പനങ്ങാടി പാത വര്‍ക്കില്‍ പരപ്പനങ്ങാടി മുതല്‍ ചെമ്മാട് കക്കാട് വരെയുള്ള ഭാഗങ്ങളില്‍ സീബ്രലൈന്‍ റോഡുകളില്‍ കാണാത്ത വിധം നിറം മങ്ങിയിരിക്കുന്നു ഇതിനെതിരെ മോട്ടോര്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി. സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത്, പ്രസിഡന്റ് അഷറഫ് മനരിക്കല്‍, സലാം ഹാജി മച്ചിങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത് പരപ്പനങ്ങാടി മുതല്‍ സീബ്ര ലൈനുകള്‍ മാറ്റി സ്ഥാപിക്കുക തിരൂരങ്ങാടി ചന്തപ്പടിയിലെ റോഡിന്റെ മിസ് അലൈന്‍മെന്റ്കള്‍ ക്രമീകരിക്കുക, പതിനാറുങ്ങല്‍ ഭാഗത്ത് റോഡില്‍ രൂപപ്പെട്ട കുഴികള്‍ റിപ്പയര്‍ ചെയ്യിപ്പിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പരാതി നല്‍കിയിട്ടുള്ളത്. സീബ്രാലൈനുകള്‍ അടിയന്തരമായി സ്ഥാപിക്കാത്ത പക്ഷം വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്നും പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്...
university

കലോത്സവ വേദിയെ ആവേശം കൊള്ളിച്ച കോൽക്കളി മൽസരത്തിൽ ഒന്നാമതെത്തി തിരൂരങ്ങാടി പിഎസ്എംഒ കോളേജ്

തേഞ്ഞിപ്പലം : മാപ്പിള കലകളിലെ തങ്ങളുടെ ആധിപത്യം തെളിയിച്ചുകൊണ്ട് പി. എസ്. എം. ഒ കോളേജ് ഈ വർഷത്തെ ഇന്റർസോൺ കലോത്സവത്തിൽ കോൽക്കളിയിൽ എ. ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കാലിക്കറ്റ്‌ സർവകലാശാലയിൽ വച്ച് നടന്ന കലോത്സവത്തിൽ വേദി 1- ലാണ് വാശിയേറിയ കോൽക്കളി മത്സരം അരങ്ങേറിയത്.മാപ്പിള കലകളിൽ ഏറ്റവും ജനപ്രീതിയുള്ള ഇനങ്ങളിൽ ഒന്നായ കോൽക്കളി വർഷങ്ങളായി പി. എസ്. എം. ഒ യുടെ കുത്തകയാണ്. ഷംസദ് എടരിക്കോട് രചിച്ച 'മാപ്പിള മലബാറ് ' എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് പി. എസ്. എം. ഒ യുടെ കോൽക്കളിയ്ക്ക് തുടക്കമായത്. മഹറൂഫ് കോട്ടക്കൽ, റിയാസ് മണമ്മൽ എന്നിവരുടെ പരിശീലനത്തിലാണ് ഈ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ സാധിച്ചത്. മാപ്പിളപ്പാട്ടിന്റെ ഈരടികൾക്കൊത്ത് ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ചാഞ്ഞും ചെരിഞ്ഞും മറിഞ്ഞടിച്ചും ചുവടുകൾ വെച്ച് ദ്രുത ഗതിയിലേക്ക് കൊട്ടിക്കയറിയപ്പോൾ സദസ്സിൽ നിന്നും ആവേശത്തിന്റെ ഹർഷാരവം മുഴങ്ങി.പ്ര...
Crime

വീട്ടമ്മയെ ഭർത്താവിന്റെ ബന്ധുക്കൾ വീട്ടിൽ കയറി വെട്ടിക്കൊന്നു

കുടുംബവഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരം വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ ഭർത്താവിന്റെ ബന്ധുക്കൾ വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എം.എസ്.വില്ലയില്‍ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യെയാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്.ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്സിൻ, ഷാജി എന്നിവരാണ് കൃത്യം നടത്തിയതെന്നും ഒളിവില്‍പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഒന്നരവര്‍ഷം മുൻപാണ് ലീനയുടെ ഭര്‍ത്താവ് സിയാദ് മരിച്ചത്. ഇതിനുശേഷം സിയാദിന്റെ പേരിലുള്ള സ്വത്തും വസ്തുവകകളും കൈയടക്കാനായിരുന്നു സിയാദിന്റെ സഹോദരങ്ങളുടെ ശ്രമമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച കേസ് കോടതിയിലുണ്ട്. ഒന്നരമാസം മുൻപ് സിയാദിന്റെ സഹോദരൻ അഹദും കുടുംബവും ലീനയുടെ വീട്ടില്‍ക്കയറി താമസമാക്കിയിരുന്നു. കഴിഞ്ഞദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നല്‍കാൻ ഉത...
Gulf

ഹജ് കർമം നിർവഹിച്ചു മടങ്ങി വരവേ എയർ പോർട്ടിൽ മരിച്ചു

കൊണ്ടോട്ടി : ഹജ് തീർത്ഥാടകൻ മടക്ക യാത്രയ്ക്കിടെ മരിച്ചു. മദീനയിൽ നിന്നുഇന്ന് പുലർച്ചെ 3.15 ന്കരിപ്പൂരിൽ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട്‌ താമരശ്ശേരി സ്വദേശി കാരാടി പീടികത്തൊടികയിൽമൊയ്തീൻ ഹാജി (78 ) ആണ് മരിച്ചത്. വിമാനത്തിൽ ബോധരഹിതനായി കണ്ടതിനെ തുടർന്ന് തീർത്ഥാടകനെ കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. ഇയാൾ വീട്ടിലെത്തുന്നതും കാത്തിരിക്കെയാണ് മരണം വിവരം അറിയുന്നത്. ഖബറടക്കം വട്ടക്കുണ്ട് ജുമാ മസ്ജിദിൽ. മക്കൾ: അസീസ് പി ടി, മൈമൂന, റഷീദ് ഖത്തർ, റസീന, സാലി പി ടി, മരുമക്കൾ : സലാം അടിവാരം, ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ....
Breaking news, Crime

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിപ്പരിക്കേല്പിച്ചു

തിരൂരങ്ങാടി : അമിതവേഗതയിൽ കാർ ഓടിച്ചത് ചോദ്യം ചെയ്തതിന് യുവാക്കളെ കത്തി കൊണ്ട് അക്രമിച്ചതായി പരാതി. 3 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 11.40 ന് ചെറുമുക്ക് ജീലാനി നഗറിൽ വെച്ചാണ് സംഭവം. ചെറുമുക്ക് ഉദ്യാന പാതക്ക് സമീപത്ത് അമിത വേഗതയിൽ കാർ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ട യുവാക്കൾ വണ്ടി നിർത്തിച്ച്, സമീപത്തെ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനാലും ഞായറാഴ്‌ച ആയതിനാലും കുട്ടികൾ ഉൾപ്പെടെ റോഡിലുണ്ടാ കുമെന്നും പതുക്കെ പോകണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ കാർ ഓടിച്ചയാളുടെ സഹോദരൻ തടത്തിൽ കരീമും മറ്റൊരാളും വണ്ടിയിൽ കത്തിയും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നു പരിക്കേറ്റവർ പറഞ്ഞു. കൂടി നിന്ന ആളുകൾക്ക് നേരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു. ചെറുമുക്ക് ജീലാനി നഗർ പങ്ങിണിക്കാടൻ അബ്ദു സമ ദിന്റെ മകൻ ഷാനിബ് 26), പറമ്പേരി ചെറീതിന്റെ മകൻ ഫായിസ് (3...
Obituary

ഭാര്യാമാതാവും മരുമകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു

തിരൂരങ്ങാടി : ഭാര്യാ മാതാവും മരുമകനും ഒരേ ദിവസം മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി കാവുങ്ങൽ ഇബ്രാഹിം കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി (70), ഇവരുടെ മകൾ സക്കീനയുടെ ഭർത്താവ് അരീക്കോട് താഴെ കൊഴക്കോട്ടൂർ AK യൂസ്ഫ് സലഫി (60) എന്നിവരാണ് മണിക്കൂറുകളുടെ വിത്യാസ ത്തിൽ മരിച്ചത്. യൂസുഫ് സലഫി രാവിലെ ഉറക്കത്തിൽ മരിച്ചതായിരുന്നു. രാവിലെ 9 മണിയോടെയാണ് ഫാത്തിമ കുട്ടി മരിച്ചത്. ഫത്തിമകുട്ടിയുടെ മക്കൾ : ഹാരിസ് റഹ്മാൻ , അഷ്റഫ്, റാബിയ, സകീന, താഹിറ. മറ്റ് മരുമക്കൾ : ഖാലിദ് (അരീക്കോട്), അബ്ദുൽ കരീം തിരൂരങ്ങാടി , സനിയ അരീകോട് , നസ്റീൻ പരപ്പനങ്ങാടി , ജംഷീന പാലത്തിങ്ങൽ മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാത്രി 9 മണിക്ക് ചെമ്മാട് പഴയ ജുമുഅത്ത് പള്ളിയിൽ . ഫാതിമക്കുട്ടിയുടെ മരുമകൻ അരീക്കോട് താഴെ കൊഴക്കോട്ടൂർ AK യൂസ്ഫ് സലഫി ഇന്ന് (ഞായർ) പുലർച്ചെ ഉറക്കത്തിനിടെ മരണപ്പെട്ടിരുന്നു. മയ്യിത്ത് 5.30 ന് ഖബറടക്കു...
Kerala, Malappuram

മുഴുവന്‍ അധ്യാപക നിയമനങ്ങളും അംഗീകരിക്കണം ; കെ.പി.എസ്.ടി.എ രാപകല്‍ സമരം സമാപിച്ചു

മലപ്പുറം : വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സ്‌കൂള്‍ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ കെ.പി.എസ്.ടി.എ നടത്തിയ രാപകല്‍ സമരം സമാപിച്ചു. സമാപന സമ്മേളനം കെ.പി.എസ്. ടി.എ സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡണ്ട് വി കെ.അജിത്ത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.സുരേഷ്, സി.കെ.ഗോപകുമാര്‍, ടി.വി.രഘുനാഥ്, മനോജ് ജോസ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ. ഉമേഷ് കുമാര്‍, സ്വാഗതവും, ട്രഷറര്‍ കെ.ബിജു നന്ദിയും രേഖപ്പെടുത്തി....
Kerala, Malappuram

മൂന്നക്ക എഴുത്തു ലോട്ടറി ; യുവാക്കള്‍ പിടിയില്‍

പൊന്നാനി : സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക എഴുത്തു ലോട്ടറി നടത്തിയതിന് യുവാക്കള്‍ പൊന്നാനി പോലീസിന്റെ പിടിയില്‍. പൊന്നാനി കൊടക്കാട് ഹരിനാരായണന്‍ 25 വയസ്സ്, നെല്ലിക്കോട്ട് സജീവ് 34 വയസ്സ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. പൊന്നാനി ചമ്രവട്ടത്ത് ലോട്ടറി കടയുടെ മറവില്‍ അണ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ഇടപാട് നടന്നിരുന്നത്. ആളുകള്‍ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പറുകള്‍ രേഖപ്പെടുത്തി ഒരു നമ്പറിന് 20 രൂപ വീതം ഈടാക്കും. അതത് ദിവസത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്ക നമ്പറുകള്‍ ഒത്തുനോക്കിയാണ് പണം നല്‍കിയിരുന്നത്. ഒന്നാം സമ്മാനമായി ഒരു ടിക്കറ്റിന് 5000 രൂപയും രണ്ടാം സമ്മാനമായി 500 രൂപയും മൂന്നാം സമ്മാനമായി 250 രൂപയും ലഭിക്കും. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പര്‍ മുന്‍കൂട്ടി എഴുതി പ...
Other

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി, 19 ന് തുടക്കം

തിരൂരങ്ങാടി: ജാതി മത ഭേദമന്യെ സമാദരണീയനും മുസ്‌ലിം സമുദായത്തിന്റെ ആത്മീയാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 185-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത വിത്യാസമില്ലാതെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 19 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മമ്പുറം മഖാമിന്റെ പരിപാലന ചുമതല ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.19 ന് ബുധനാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് നടക്കുന്ന സിയാറത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുന...
Information

മൂന്നേക്കാല്‍ ടണ്‍ നിരോധിത പുകയില ഉത്പന്നം പിടികൂടി കൊണ്ടോട്ടി എക്‌സൈസ്.

കൊണ്ടോട്ടി : ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3360 കിലോ നിരോധിത പുകയില ഉത്പനം കൊണ്ടോട്ടി എക്‌സൈസ് പിടികൂടി. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കാര്‍ത്തികേയനെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി അഴിഞ്ഞിലത്ത് രാത്രി നടത്തിയ വാഹന പരിശോധനയിലാണ് മൂന്നേക്കാല്‍ ടണ്‍ നിരോധിത പുകയില ഉത്പന്നം പിടികൂടിയത്. രാമനാട്ടുക്കര അഴിഞ്ഞിലത്ത് വാഹന പരിശോധനക്കിടെ ലോറിയില്‍ ഹോര്‍ലിക്‌സ്, ബൂസ്റ്റ്, ന്യൂഡില്‍സ് എന്നിവയ്ക്ക് അടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 85 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നം പിടികൂടിയത്. പിടികൂടിയ നിരോധിത പുകയില ഉത്പന്നം ബാംഗ്ലൂരില്‍ നിന്നും വളാഞ്ചേരിയിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നാണ് ഡ്രൈവര്‍ എക്‌സൈസിനോട് പറഞ്ഞത്. ഉത്തരമേഖല കമ്മീഷണറുടെ സ്വകാഡും മലപ്പുറം എക്‌സൈസ് റെയ്ഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പനം പിടികൂടിയത്. പിടിച്ചെടുത്ത വാഹനവും ലഹരി ഉല്‍പ്പന്നവും ...
Crime, Other

അങ്കമാലിയില്‍ ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു ; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വന്ന് കുത്തി വീഴ്ത്തി ; യുവതിയുടെ മുന്‍ സുഹൃത്തായ പ്രതി പിടിയില്‍

എറണാകുളം : ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. അങ്കമാലി മൂക്കന്നുരില്‍ എം.എ ജി.ജെ ആശുപത്രിയില്‍ ലിജി (40) യാണ് മുന്‍ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കുന്നതിനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയിലെത്തിയത്. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയുടെ നാലാം നിലയിലെത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യില്‍ കരുതിയ കത്തിയെടുത്ത് മഹേഷ് ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ലിജിയെ പ്രതി പിന്തുടര്‍ന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ വിവരമറിഞ്ഞത്. ഓടിയെത്തിയ ജ...
Information

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു ; അമ്മയ്ക്ക് 25000 രൂപ പിഴ, പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് 25000 രൂപ പിഴ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ അമ്മ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടി. മഞ്ജിത്ത് വിധിച്ചു. അച്ഛനെ കോടതി വെറുതെ വിട്ടു. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. സ്‌കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് മാത്രം ലഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 20 ന് പൂച്ചട്ടിയിലാണ് കുട്ടി ഓടിച്ച സ്‌കൂട്ടര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എംവിഡി ഉദ്യോഗസ്ഥര്‍ കൈകാട്ടി നിര്‍ത്തിക്കുമ്പോള്‍ സ്‌കൂട്ടറില്‍ മൂന്ന് പേരുണ്ടായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയില്‍ അമിത വേഗത്തിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും ഉത്തരവില്‍...
Kerala, Local news, Malappuram

പറപ്പൂര്‍ എഫ്എച്ച്‌സി മുലയൂട്ടല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

വേങ്ങര : പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരിലെ എഫ്എച്ച്‌സി മുലയൂട്ടല്‍ കേന്ദ്രത്തിന്റെ മുകള്‍ നിലയിലുള്ള ഹാള്‍ നിര്‍മ്മാണം പൂര്‍ത്തിയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്തും പറപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയാണിത്. വേങ്ങര ബ്ലോക്ക് 5 ലക്ഷം രൂപയും പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും ചിലവഴിച്ച ഈ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെന്‍സീറ ടീച്ചര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.സലീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കുഞ്ഞഹമ്മദ് മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ സൈദ്ബിന്‍, പി.ടി.റസിയ, ഉമൈബ ഊര്‍ഷമണ്ണില്‍, പാലാണി ഡിവിഷന്‍ മെമ്പറും ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സഫിയ, വാര്‍ഡ് മെമ്പര്‍ എ.പി ശാഹിദ, അഞ്ചാം വാര്‍ഡ് മെമ്പര്‍ ഹമീദ് എ.പി, എഫ്എച്ച്‌സിയിലെ ഡോക്ടര...
Kerala, Malappuram

വിലക്കയറ്റം: വിപണിയിൽ പരിശോധന കർശനമാക്കി പൊതുവിതരണ വകുപ്പ് ; 95 കടകളില്‍ നടത്തിയ പരിശോധനയില്‍ 51 ഇടങ്ങളില്‍ ക്രമക്കേടുകൾ

മലപ്പുറം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന നടത്തി. പലചരക്ക്, പഴം-പച്ചക്കറി, മത്സ്യ-മാംസ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 95 കടകളില്‍ നടത്തിയ പരിശോധനയില്‍ 51 ഇടങ്ങളില്‍ ക്രമക്കേടുകൾ കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ ത്രാസ് പ്രദർശിപ്പിക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ കർശന മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. കൂട്ടിലങ്ങാടിയിൽ നടത്തിയ പരിശോധനക്ക് ജില്ലാ സപ്ലൈ ഓഫീസർ എൽ മിനി നേതൃത്വം നൽകി. പെരിന്തൽമണ്ണ താല...
Kerala, Malappuram

‘വിജയഭേരി-വിജയസ്പർശം’: ആസൂത്രണ യോഗം ചേർന്നു

നിലമ്പൂർ : തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന 'വിജയഭേരി- വിജയ സ്പർശം' പദ്ധതിയുടെ നിലമ്പൂർ ഉപജില്ലാതല ആസൂത്രണ യോഗം ചേർന്നു. പഠനത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, അടുത്ത ഫെബ്രുവരിയോടെ എല്ലാ കുട്ടികളെയും മുൻനിരയിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധ്യക്ഷർ അറിയിച്ചു. നഗരസഭ-ഗ്രാമപഞ്ചായത്ത് തലത്തിൽ അടിയന്തരമായി പി.ഇ.സി, എം.ഇ.സി യോഗങ്ങൾ വിളിച്ചു ചേർക്കുന്നതിന് തീരുമാനിച്ചു. നിലമ്പൂർ ബി.ആർ.സിയിൽ ചേർന്ന യോഗത്തിൽ നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ഷമീന കാഞ്ഞിരാല,...
Science

ചന്ദ്രയാൻ വിക്ഷേപണം നേരിട്ട് കണ്ടതിന്റെ ആഹ്ലാദത്തിൽ യാസിറും കുടുംബവും

തിരൂരങ്ങാടി : ചന്ദ്രയാൻ വിക്ഷേപണം നേരിൽ കണ്ട ആഹ്ലാദത്തിൽ യാസിറും കുടുംബവും. ഭാരതം അഭിമാനം കൊണ്ട നിമിഷത്തിന് സാക്ഷികളായി തിരൂര ങ്ങാടിയിലെ എ.കെ.യാസിർ, ഭാര്യ സുമൻ നസ്രിൻ, മക്കളായ അയ്ൻ അലീന, അലിൻ അയ്ഹാൻ എന്നിവരാണ് ഉണ്ടായിരുന്നത്. ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഐഎസ്ആർഒയിൽ നിന്നും സാക്ഷികളാകാൻ 5000 പേർക്ക് പാസ് അനുവദിച്ചതിൽ ഇവർക്കും ലഭിച്ചിരുന്നു. ആന്ധ്രപ്രദേശിലെ ശ്രീഹരി ക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ എത്തിയാണ് ഇവർ കണ്ടത്. രാവിലെ 11 മണി മുതൽ ആയിരുന്നു നേരത്തേ പാസ് ലഭിച്ചവർക്ക് പ്രവേശനം അനുവദിച്ചത് . ബാംഗ്ലൂർ വരെ ട്രെയിനിലും അവിടെ നിന്ന് സുഹൃത്തിനൊപ്പം കാറിലും ആയിരുന്നു ശ്രീഹരിക്കോട്ട യിൽ എത്തി ചേർന്നത്. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ നിന്നും ഈ ധന്യ നിമിഷത്തിന് സാക്ഷികൾ ആകാൻ എത്തിച്ചേർന്നവരുണ്ട്. ഏകദേശം ഒരു മണി ആയപ്പോഴേക്കും തന്നെ വിക്ഷേപണം കാണാനുള്ള 'ലോഞ്ച് വ്യൂ ഗാലറി' നിറഞ്...
Other

എ ആർ നഗറിൽ നിന്ന് ഭർതൃമതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : യുവതിയെ കാണാനില്ലെന്ന് പരാതി. എ ആർ നഗർ വികെ പടി സ്വദേശിനിയായ അമ്പലവൻ ഹസീന (35) യെ യാണ് കാണാതായത്. ഉമ്മയെ ഡോക്ടറെ കാണിക്കാനെന്നു പറഞ്ഞു പോയതായിരുന്നു. പിന്നീട് കാണാതായി. ഭർത്താവ് ഗൾഫിലാണ്. ഇവർക്ക് 3 മക്കളുണ്ട്. സഹോദരൻ പോലീസിൽ പരാതി നൽകി.
Accident

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മരിച്ച നിലയിൽ

വേങ്ങര : കണ്ണമംഗലം പടപ്പറമ്പിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പടപ്പറമ്പിലെ പടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് കുട്ടി- സുഹ്റാബി എന്നിവരുടെ മകൻ സൈനുൽ ആബിദ് (27) ആണ് മരിച്ചത്. പെയിന്റിങ് പണിക്കാരൻ ആണ്. പണി കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 3.30 ന് പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങളും ബൈക്കും കുളത്തിന് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടർന്ന് കുളത്തിൽ പരിശോധന നടത്തുക യായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നേരിയ അപസ്മാരം ഉള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കബറടക്കം നാളെ പടപ്പറമ്ബ് ജുമാ മസ്ജിദിൽ...
Kerala, Malappuram

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

കടുങ്ങപുരം : കൊളത്തൂര്‍ ജനമൈത്രി പോലീസും പാപ്പിലിയോ വണ്ടര്‍ലാന്‍ഡ് പാര്‍ക്ക് പലകപറമ്പും സംയുക്തമായി കടുങ്ങപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പാപ്പിലിയോ എംഡി അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ കൊളത്തൂര്‍ എസ് ഐ അബ്ദുള്‍ നാസര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സൂസമ്മ ചെറിയാന് പഠനോപകരണം നല്‍കി ക്കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പാപ്പിലിയോ ഡയറക്ടര്‍മാരായ ബാവ പുഴക്കാട്ടിരി, അബ്ദുല്‍ ഗഫൂര്‍, വേങ്ങര സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കുഞ്ഞാപ്പ കരുവാടി, എസ് എം സി ചെയര്‍മാന്‍ ഷാഹുല്‍ഹമീദ്, പൂക്കോയ തങ്ങള്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. ജനമൈത്രി ഓഫീസര്‍ ബൈജു , കെ മോഹന്‍ദാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി....
Kerala

12 കാരനെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം കഠിന തടവും പിഴയും

പാലക്കാട്: മണ്ണാര്‍ക്കാട് 12 വയസ് ആണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് 43 വര്‍ഷം കഠിനതടവ് ശിക്ഷയും 2,11,000 രൂപ പിഴയും. 35 കാരനായ ഹംസയെയാണ് പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍, അജിത്കുമാര്‍ എന്നിവരാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയ കുമാര്‍ ഹാജരായി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു....
Accident

ചെമ്മാട് വെഞ്ചാലിയിൽ ഓട്ടോ അപകടം; 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ചെമ്മാട് - കൊടിഞ്ഞി റോഡിൽ വെഞ്ചാലി കൈപുറത്താഴത്ത് ഓട്ടോ ജെസിബി യിൽ ഇടിച്ചു അപകടം. രണ്ട് പേർക്ക് പരിക്കറ്റു. താനൂർ കുന്നുംപുറം മോര്യ സ്വദേശികളായ ഹംസ (58), മകൻ മുഹമ്മദ് ഷാഫി (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. കൈപുറത്താഴം പള്ളിക്ക് എതിർ വശത്തുള്ള റോഡിലേക്ക് പോകുന്ന ജെ സി ബി യുടെ പിറകിൽ ഓട്ടോ ഇടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുകൾ ഭാഗം പാടെ തകർന്നു....
Kerala

നാലംഗ കുടുംബം വിഷം കഴിച്ചു : രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കില്‍ നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജന്‍ (56), ഭാര്യ ബിന്ദു, മകള്‍ അഭിരാമി, മകന്‍ അര്‍ജുന്‍ എന്നിവരാണ് വിഷം കഴിച്ചത്. ഇതില്‍ ശിവരാജനും മകളുമാണ് മരിച്ചത്. അമ്മയും മകനും തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടേയും നില ഗുരുതരമാണെന്നാണ് വിവരം. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ മകന്‍ വീട്ടില്‍ നിന്ന് പുറത്തുവന്ന മകന്‍ മുതിര്‍ന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും നാല് പേരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും ...
Accident

പുത്തനത്താണിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചു വേങ്ങര സ്വദേശി മരിച്ചു

പുത്തനത്താണിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയായ പറപ്പൂർ കടവത്ത് പോക്കർ , സുലൈഖ ദമ്പതികളുടെ മകൻ ഫസലു റഹ്മാൻ (28) ആണ് മരിച്ചത്. നന്നമ്പ്ര ചെറുമുക്കിലെ ലൈബ ചിക്കൻ സ്റ്റാളിലെ ജീവനക്കാരൻ ആണ്. ഇന്ന് അവധി എടുത്ത് പുതന ത്താണി യിൽ ഒരാളെ കാണാൻ പോയതായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ....
Kerala, Malappuram

മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷിക്കാം

2022-23 വര്‍ഷത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തി/സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അടക്കം ജൂലൈ 25നുള്ളില്‍ ബന്ധപ്പെട്ട മൃഗാശുപത്രിയില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇത്തരത്തിലുള്ള അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകളില്‍ നിന്നും ഒരു വ്യക്തി/സംഘടനയ്ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷാ ഫോറത്തിന് അതത് പ്രദേശത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടാം....
Kerala, Malappuram

മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം

മലപ്പുറം : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മലപ്പുറം ജില്ലയിലെ മോട്ടോര്‍ തൊഴിലാളികളുടെ ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ടി. ഗോപിനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.ജെ.സ്റ്റാലിന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് വി.എ.കെ തങ്ങള്‍ (എസ്.ടി.യു), എന്‍.അറമുഖന്‍ (സി.ഐ.ടി.യു), ഹരീഷ് കുമാര്‍ (എ.ഐ.ടി.യു.സി), വി.പി ഫിറോസ് (ഐ.എന്‍.ടി.യു.സി), എല്‍.സതീഷ് (ബി.എം.എസ്), പി.കെ.മൂസ്സ (ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈഷേന്‍), ഹംസ ഏരിക്കുന്നന്‍ (ബസ്സ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍), മുഹമ്മദ് ഇസ്ഹാക്ക്(യു.ടി.യു.സി) എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം അബ്ദുള്‍ ഹക്കീം സ്വാഗതവും ഹെഡ്ക്ലര്‍ക്ക് എ.ഷൈന...
Travel

ഹജ്ജ് തീർത്ഥാടനം: ആദ്യ സംഘം മടങ്ങിയെത്തി

കരിപ്പൂർ : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ ആദ്യ സംഘം കേരളത്തിൽ മടങ്ങിയെത്തി.6.45 നുള്ള എയർ ഇന്ത്യ വിമാനത്തിൽ 143 ഹാജിമാരുമായി കരിപ്പൂർ വിമാനത്താവളത്തിലാണ് ആദ്യ സംഘം മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ വിമാന താവളത്തിൽ സ്വീകരിച്ചു. 68 പുരുഷന്മാരും 75 സ്ത്രീകളുമടങ്ങിയതാണ് ആദ്യ സംഘം.വരും ദിവസങ്ങളിൽ കൂടുതൽ ഹാജിമാർ തിരിച്ചെത്തും. കണ്ണൂരിലേക്കുള്ള ആദ്യ വിമാനം 14ന് വെള്ളിയാഴ്ച 12.45നും, കൊച്ചിയിലേക്കുള്ള വിമാനം 18ന് രാവിലെ 10 മണിക്കുമാണ് ഷെഡ്യുൾ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് രണ്ട് വരെയാണ് മടക്ക യാത്ര ക്രമീകരിച്ചിരിക്കുന്നത്. 11556 പേരാണ് ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11252 പേർ കേരളത്തിൽ നിന്നുള്ളവും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഹജ്ജിന് പുറപ്പെട്ടവരിൽ 8 പേർ ഇതിനകം മരണപ്പെട്ട...
Information

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്. ആദ്യ അലോട്ട്‌മെന്റ് കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റും സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി) റാങ്ക്‌ലിസ്റ്റും 14-ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് കോളേജില്‍ സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.    പി.ആര്‍. 830/2023 കാമ്പസ് റിക്രൂട്ട്‌മെന്റില്‍ 7 പേര്‍ക്ക് ജോലി ലഭിച്ചു കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗവും പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്ന് സംഘടിപ്പിച്ച കാമ്പസ് റിക്രൂട്ട്‌മെന്റില്‍ ജോലി നേടിയവരെ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ....
error: Content is protected !!