Thursday, August 7

Blog

മുസ്ലിം ലീഗ് ദേശീയ ആസ്ഥാന നിര്‍മ്മാണം ; വേങ്ങര മണ്ഡലം ഫണ്ട് ശേഖരണത്തിന് തുടക്കമായി
Kerala, Local news, Malappuram

മുസ്ലിം ലീഗ് ദേശീയ ആസ്ഥാന നിര്‍മ്മാണം ; വേങ്ങര മണ്ഡലം ഫണ്ട് ശേഖരണത്തിന് തുടക്കമായി

വേങ്ങര : മുസ്ലിം ലീഗ് ഡല്‍ഹിയില്‍ നിര്‍മ്മിക്കുന്ന ദേശീയ ആസ്ഥാനത്തിന് ഫണ്ട് ശേഖരണത്തിന് വേങ്ങര മണ്ഡലത്തില്‍ തുടക്കമായി. ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വളപ്പില്‍ ഉമ്മര്‍ഹാജിയില്‍ നിന്ന് 50000 രൂപയുടെ ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അസ്‌ലു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, മണ്ഡലം ലീഗ് ഭാരവാഹികളായ പി.കെ അലി അക്ബര്‍, ടി.മൊയ്തീന്‍ കുട്ടി, ഇ.കെ സുബൈര്‍ മാസ്റ്റര്‍, ആവയില്‍ സുലൈമാന്‍, ചാക്കീരി ഹര്‍ഷല്‍, എം.കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ, മുസ്തഫ മങ്കട, എം.എസ് എഫ് മണ്ഡലം പ്രസിഡന്റ് എന്‍.കെ നിഷാദ്, ചാക്കീരി നൗഷാദ് എന്നിവര്‍ സംബന്ധിച്ചു....
Kerala, Malappuram

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടുംാ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. എറണാകുളത്തും കാസര്‍കോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിര്‍ദേശമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ജൂലൈ 4 & 5 തീയതികളില്‍ ചിലയിടങ്ങളില്‍ അതിതീവ്ര മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തിയുടെ പടിഞ...
Kerala, Local news, Malappuram, Other

താനൂര്‍ ഫിഷറീസ് സ്‌കൂള്‍ കെട്ടിടം മന്ത്രി സജി ചെറിയാന്‍ നാടിനു സമര്‍പ്പിച്ചു

താനൂര്‍ : ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഹൈസ്‌കൂള്‍ കെട്ടിടം ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. 14 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ അഞ്ചു ക്ലാസ് മുറികള്‍, നാല് ലബോറട്ടറികള്‍, ആക്ടിവിറ്റി റൂം, റെക്കോര്‍ഡ് റൂം, ലൈബ്രറി കം റീഡിംഗ് റൂം, സിക്ക് ആന്‍ഡ് കൗണ്‍സിലിംഗ് റൂം, യൂട്ടിലിറ്റി റൂം, ശുചിമുറികള്‍ എന്നിവയും ഒരു കോര്‍ട്ട് യാര്‍ഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റല്‍ കെട്ടിട നവീകരണം, ഹൈസ്‌കൂളിനും ഹയര്‍സെക്കന്‍ഡറിക്കും പുതിയ കെട്ടിട സമുച്ചയങ്ങള്‍, ചുറ്റുമതില്‍, ക്യാമ്പസിലൂടെയുള്ള പൊതുവഴികള്‍ ഒഴിവാക്കി പകരം വഴികള്‍, സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ക്കും അല്ലാത്തപ്പോള്‍ തീരയുവതയ്ക്കും ഉപയാഗിക്കാവുന്ന തരത്തിലുള്ള സ്റ്റേഡിയം തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഫിഷറീസ...
Kerala, Local news, Malappuram

തീരസദസ്സ്: താനൂർ മണ്ഡലത്തിൽ ലഭിച്ചത് 785 പരാതികൾ

താനൂർ നിയോജക മണ്ഡലത്തിൽ നടത്തിയ തീരസദസ്സിൽ മത്സ്യത്തൊഴിലാളികളിൽ നിന്നും വിവിധ വിഷയങ്ങളിലായി ആകെ 785 പരാതികൾ ലഭിച്ചു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 178 പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 94 പരാതികളും തീർപ്പാക്കി. മത്സ്യഫെഡുമായി ബന്ധപ്പെട്ട പത്ത് പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ഏഴ് പരാതികളും തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ലൈഫ് ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് തുടങ്ങിയ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പ് മുഖേന താലൂക്ക് അദാലത്തിലേക്ക് സമർപ്പിച്ച് തീരുമാനത്തിനായി നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളിൽ നിന്നും നൂറിലധികം പുതിയ പരാതികളും സ്വീകരിച്ചു. താനൂർ നിയോജക മണ്ഡലത്തിൽ സ്വന്തമായി ഭൂമിയില്ലാതെ വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന ആയിരത്തിലലധികം വരുന്ന മത്സ്യത്...
Kerala, Local news, Malappuram

ഭവനരഹിതർക്ക് വാസസ്ഥലം ഒരുക്കുന്നതിന് നടപടി സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ

താനൂർ : നഗരസഭാ പരിധിയിൽ ആയിരത്തിലേറെ ഭൂരഹിത- ഭവനരഹിതർക്കായി വാസസ്ഥലം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. താനൂർ മണ്ഡലം തീരസദസ്സിന്റെ ഭാഗമായി ഫിഷറീസ് ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ജനപ്രതിനിധികളുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് മികച്ച ഉദാഹരണമാണ് തീരദേശത്തിൽ നിന്നും പ്രൊഫഷനലുകൾ ഉണ്ടാകുന്നത്. രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠന ചെലവ് സർക്കാർ ഏറ്റെടുക്കും. അപകട രഹിതമായ മത്സ്യബന്ധനമാണ് സർക്കാർ ലക്ഷ്യം. അതിനായി ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് എടുത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ട് സെഷനുകളായാണ് പരിപാടി നടന്നത്. ആദ്...
Kerala, Local news, Malappuram

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കും :മന്ത്രി സജി ചെറിയാൻ

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തിൽ തിരൂരങ്ങാടി മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്ന് കോളനികളിലാണ് ഇരട്ട വീടുകളുള്ളത്. കോളനികളുടെ നവീകരണത്തിനായി പ്രത്യേക യോഗം ചേരും. എല്ലാവർക്കും വാസയോഗ്യമായ വീട് ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്ഥലം അളക്കുന്നതിന് വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി സർക്കാർ ലക്ഷ്യമാണ്. ഫിഷറീസ് സർവകലാശാലക്ക് കീഴിൽ കൂടുതൽ കോളേജുകൾ ആരംഭിക്കും. അപകട രഹിതമായ മത്സ്യബന്ധനമാണ് സർക്കാർ ലക്ഷ്യം. അതിനായി ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് എടുത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. തീരസദസ്സിന് മുന്നോടിയായി മണ്ഡലത്തിലെ ജനപ്രത...
Kerala, Local news, Malappuram

തീരസദസ്സ്: തിരൂരങ്ങാടി മണ്ഡലത്തിൽ ലഭിച്ചത് 404 പരാതികൾ

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നടത്തിയ തീരസദസ്സിൽ ലഭിച്ചത് 404 പരാതികൾ . ഇതിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 123 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ളവ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് മറ്റു പരാതികൾ. മത്സ്യത്തൊഴിലാളികളിൽ നിന്നും നൂറിലധികം പുതിയ പരാതികളും സ്വീകരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹ ധനസഹായമായി 160 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതവും മരണാനന്തര സഹായമായി മൂന്ന് പേർക്ക് 15,000 രൂപ വീതവും അപകട ഇൻഷൂറൻസ് ഇനത്തിൽ 17,352 രൂപയും അടക്കം ആകെ 16,62,352 രൂപ ചടങ്ങിൽ വിതരണം ചെയ്തു....
Information

ഫറോഖ് പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ദമ്പതിമാരില്‍ യുവാവിന്റെ മൃതദേഹം കിട്ടി

കോഴിക്കോട്: കോഴിക്കോട് ഫറോക് പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ദമ്പതിമാരില്‍ യുവാവിന്റെ മൃതദേഹം ഫറോക് പുഴയില്‍ നിന്ന് കണ്ടെത്തി. മഞ്ചേരി സ്വദേശി ജിതിന്‍ (31)ആണ് മരിച്ചത്. കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ജിതിന്റെ ഭാര്യ വര്‍ഷയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെയാണ് ഫറോക് പാലത്തില്‍ നിന്നും ഇരുവരും പുഴയില്‍ ചാടിയത്. കുടുംബപരമായ പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് അറിയിച്ചിരുന്നു. മഞ്ചേരി സ്വദേശികളായ ജിതിന്‍-വര്‍ഷ ദമ്പതികളാണ് ഫറോക്ക് പുതിയ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. എന്നാല്‍ വര്‍ഷയെ ഉടന്‍ രക്ഷപ്പെടുത്തി. തോണിക്കാരന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയായിരുന്നു. പൊലീസ്, ഫ...
Information

ഇരുമ്പോത്തിങ്ങൽ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു

വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ ഇരുമ്പോത്തിങ്ങൽ-കൂട്ടുമൂച്ചി-അത്താണിക്കൽ പി.ഡബ്ല്യു.ഡി റോഡിൽ ചാലിക്കൽ തോടിന് കുറുടെ സ്ഥിതി ചെയ്യുന്ന ഇരുമ്പോത്തിങ്ങൽപാലത്തിലൂടെ ഗതാഗതം നിരോധിച്ചു. തകർച്ചാ ഭീഷണിയിലായ പാലത്തിലൂടെ ഗതാഗതം സാധ്യമാകാത്ത അവസ്ഥയാണ്. പാലം പുനർ നിർമിക്കുന്നതിന്റെ മുന്നോടിയായാണ് ഗതാഗത നിരോധനം. ഇരുമ്പോത്തിങ്ങൽ-കാട്ടുമൂച്ചി-അത്താണിക്കൽ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ചേളാരി-മാതാപ്പുഴ റോഡ്, വള്ളിക്കുന്ന്-റെയിൽവേ സ്‌റ്റേഷൻ റോഡ്, ചേളാരി-പരപ്പനങ്ങാടി റോഡ് എന്നിവയിലൂടെ തിരിഞ്ഞുപോകണമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു....
Information

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

മലപ്പുറം : കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ മലപ്പുറം ജില്ലയില്‍ നാലു ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ മൂന്നു മുതല്‍ ആറു വരെ തിയ്യതികളിലാണ് ഓറഞ്ച് അലര്‍ട്ട്.ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ, താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ ന...
Accident

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട യുവാവ് മരിച്ചു

മുന്നിയൂർ : മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന യുവാവ് ഇന്ന് അല്പം മുമ്പാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് : ജമീല. സഹോദരൻ: അൻഷിഫ്....
Kerala, Malappuram

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി ഭക്ഷ്യ കമ്മീഷൻ അവലോകന യോഗം ചേര്‍ന്നു

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിൽ ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങളും മറ്റു വകുപ്പുകളുടെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം, കുടിവെള്ള ടാങ്കുകളുടെ ശുചീകരണം എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ എം മെഹറലി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു...
Kerala

ജലശ്രീ ക്ലബ്ബുകൾ സ്കൂളുകളിൽ അനിവാര്യം : മന്ത്രി റോഷി അഗസ്റ്റിൻ

മഞ്ചേരി : ശുദ്ധജല ലഭ്യതയെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതിനായി മുഴുവൻ സ്കൂളുകളിലും ജലശ്രീ ക്ലബുകൾ ആരംഭിക്കും. 44 നദികളും നീർച്ചാലുകളുമുള്ള കേരളത്തിൽ കാലാന്തരത്തിൽ വന്ന മാറ്റത്താൽ ശുദ്ധജല ലഭ്യത കുറഞ്ഞു. ഇത് കുട്ടികളിൽ ചെറുപ്രായത്തിൽ ബോധ്യപ്പെടുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ജലശ്രീ ക്ലബുകളുടെ ജില്ലാതല ശിൽപശാല മഞ്ചേരി വായപ്പാറപ്പടി ജി.എം.എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെ. ആർ.ഡബ്ല്യു.എസ് .എ എക്സിക്യൂട്ടീവ് ഡയറക്ടർ ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ഷഹീർ എം.പി , റഷീദ് പറമ്പൻ , സുരേഷ് ബാബു, ജോണി പുല്ലന്താണി തുടങ്ങിയവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരവും ക്യാഷ് പ്രൈസും മന്ത്രി സമ്മാനിച്ചു. എൽ.പി വിഭാഗത്തിൽ യഥാക...
Kerala, Local news

എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ; മൂന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി : എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്നും അതിനായി മലപ്പുറം ജില്ലയിൽ 5520 കോടി രൂപ അനുവദിച്ചു നൽകിയതായും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിക്കൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.അബ്ദുൽ ഹമീദ് എം എൽ എ അധ്യക്ഷത വഹിച്ചു. ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ദിനേശൻ ചേരുവാട് റിപ്പോർട്ട് അവതരിപ്പിച്ചു. മുന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ അച്ചാട്ടിൽ പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം നിർവഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എ. ഉസ്മാൻ, മലപ്പുറം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സെറീന ഹസീബ്, എം. എച്ച് ആർ ഡി ഡയറക്ടർ പ്രേംലാൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ്, എസ് എൽ ഇ സി സെക്രട്ടറി ഹനീഫ മൂന്...
Malappuram

ഏകീകൃത സിവിൽകോഡ് സവർണ്ണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർഎസ്എസ് ഗൂഢ നീക്കം: റസാഖ് പാലേരി

തിരൂരങ്ങാടി: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വംശീയ സവർണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. സംസ്ഥാന നേതാക്കളുടെ വാർഡ്‌ തല സന്ദർശങ്ങളുടെ ഭാഗമായി നന്നമ്പ്ര പഞ്ചായത്ത് 18-ാം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കണമെങ്കിൽ വൈവിധ്യങ്ങളെ അംഗീകരിക്കണം. രാജ്യത്ത് നിലവിൽ വ്യത്യസ്ത സിവിൽ കോഡുകൾ പിന്തുടരുന്ന നൂറ് കണക്കിന് ജനവിഭാഗങ്ങളുണ്ട്. ഇതൊക്കെ ഇല്ലാതാക്കി വർണ്ണാശ്രമ വ്യവസ്ഥയ്ക്ക് കീഴിലേക്ക് രാജ്യത്തെ കൊണ്ടുവരാനുള്ള നീക്കം മതേതര സമൂഹം അനുവദിക്കില്ല. 2014 ൽ ബി.ജെ.പി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നിര ഐക്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഏകീകൃത സിവിൽകോഡ് മുന്നോട്ട് വെയ്ക്ക...
Accident

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിന് ഗുരുതര പരിക്ക്

മുന്നിയൂർ : മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിന് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) ക്കാണ് പരിക്ക്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഐ സി യുവിൽ ആണ്....
Malappuram

മുന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

എല്ലാ ഗ്രാമീണർക്കും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും - മന്ത്രി റോ ഷി അഗസ്റ്റിൻ തിരൂരങ്ങാടി : എല്ലാ ഗ്രാമീണ ജന ങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ .മൂന്നിയൂർ -ജലനിധി കുടിവെള്ള പദ്ധതി നാടിനായി സമർപ്പിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിന് വന്ന തിനുശേഷം 17 ലക്ഷം കുടുംബങ്ങൾക്കാണ് ശുദ്ധജലം വിതരണം ചെയ്തത്.കഴിഞ്ഞ ഒന്നര വർഷം കൊണ്ട് അത് 35 ലക്ഷമാക്കി ഉയർത്താൻ സാധിച്ചു. സംസ്ഥാന ത്തെ ഗ്രാമീണ ഭവനങ്ങളുടെ എ ണ്ണം 70 ലക്ഷത്തി 85000 -ത്തിനു മുകളിൽ വരും.അടുത്ത 2024 ഡിസംബറോടെ ഇത്രയും വീടു കൾക്ക് ശുദ്ധജലം എത്തിക്കാ നാണ് സർക്കാർലക്ഷ്യമിടുന്നത്. മാത്രമല്ലഅമൃത പദ്ധതിയി ലൂടെ കൂടുതൽ പേർക്ക് എത്തി ക്കാനുംപരിപാടിയുണ്ട്. കുടിവെള്ള പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ വിതരണം ചെയ്യാൻ പാ ടുള്ളൂ. ജലനിധി മിഷന്റെ ഭാഗ മായി 83 ഇടങ്ങളിൽ ജല പരിശോധ നയ്ക്കായി ലാ...
Breaking news

നന്നമ്പ്രയിൽ കുറുക്കന്റെ ആക്രമണം; 10 വയസ്സുകാരൻ ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു

നന്നമ്പ്ര : നന്നംബ്ര ദുബായ് പീടിക തിരുനിലം ഭാഗത്ത് കുറുക്കന്റെ പരാക്രമം, 5 പേർക്ക് കടിയേറ്റു. തിരുനിലത്ത് വീരഭദ്രന്റെ ഭാര്യ മീനാക്ഷി, ഗോപാലന്റെ ഭാര്യ ജാനകി, ബാലകൃഷ്ണന്റെ ഭാര്യ ചിന്നമ്മു, മധു, അഭിനന്ദ്‌ എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് വൈകുന്നേരം 5.30 നാണ് സംഭവം.
Accident

ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ 12 കാരി മുങ്ങിമരിച്ചു

തിരൂരങ്ങാടി : ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥിനി വെള്ളത്തിൽ മുങ്ങിമരിച്ചു. കൊണ്ടോട്ടി മൊറയൂർ സ്വദേശിയും ചാപ്പനങ്ങാടി പി എം എസ് എ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ പീടിക കണ്ടി പൂന്തല അബ്ദുൽ ജബ്ബാറിന്റെ മകൾ ആഫിയ ഫാത്തിമ (12) ആണ് മരിച്ചത്. എ ആർ നഗർ വി കെ പടിയിൽ വെച്ചാണ് സംഭവം. ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. വി കെ പടിയിലെ വയലിലെ തോട്ടിലെ കുഴിയിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സഹോദരനും മറ്റു ബന്ധുക്കൾക്കുമൊപ്പം കുളിക്കാൻ പോയതായിരുന്നു. ഇതിനിടെ വെള്ളത്തിലേക്ക് വീണ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയെ കിട്ടിയത്. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഴുകൂർ ജി എം യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹംതിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും....
Accident

യുവതിയും യുവാവും ഫറോക്ക് പാലത്തിൽ നിന്ന് ചാടി ആത്മഹത്യാ ശ്രമം

ഫറോക്ക് : ഫറോക്ക് പാലത്തിൽ നിന്ന് ചാടി ദമ്പതികളുടെ ആത്മഹത്യാ ശ്രമം. മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വർഷയെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തുന്നത്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 14 വരെയും 170 രൂപ പിഴയോടെ 17 വരെയും ജൂലൈ 5 മുതല്‍ അപേക്ഷിക്കാം.     പി.ആര്‍. 755/2023 പരീക്ഷ എം.ബി.എ. നാലാം സെമസ്റ്റര്‍ ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 26-നും രണ്ടാം സെമസ്റ്റര്‍ 27-നും തുടങ്ങും.     പി.ആര്‍. 756/2023 പരീക്ഷാ ഫലം ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ്, ലോജിസ്റ്റിക് മാനേജ്‌മെന്റ് നവംബര്‍ 2022 റഗുലര്‍ പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകര...
Local news

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് തുടക്കമായി.

തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. മലയാളം സർവകലാശാല മുൻ വിസി അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇന്ന് നടക്കുന്ന എല്ലാ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം മനുഷ്യന്റെ ആർത്തിയാണെന്ന് അനിൽ വള്ളത്തോൾ പറഞ്ഞു. മനുഷ്യരിൽ നൻമബോധം വളർത്തുന്ന കലകളാണ് ആവശ്യം. എസ് എസ് എഫ് ഇ കാര്യത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ബി. ബശീർ മുസ്ലിയാർ തൃശൂർ സാഹിത്യപ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡണ്ട് സുഹൈൽ ഫാളിലി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ്പ്രസിഡണ്ട് എം എൻ കുഞ്ഞി മുഹമ്മദ് ഹാജി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി പ്രസംഗിച്ചു. സഈദ് സഖരിയ , നൗഫൽ കൊടിഞ്ഞി, ബാവ ഹാജി കുണ്ടൂർ , ലത്വീഫ് ഹാജി, ആബിദ് ചെമ്മാട്, ഹുസൈൻ അഹ്സനി വെള്ളിയാമ്പുറം സംബന്ധിച്ചു. ഇന്ന് കാലത്ത് എട്ടിന് മത്സരങ്ങൾ ആരംഭിക്കും.വൈകുന്നേരം ...
Education

പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം രജിസ്ട്രേഷൻ ജൂലൈ 3 ന്

പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം, സ്പോർട്സ് മികവ് രജിസ്ട്രേഷൻ ജൂലൈ 3 ന് ആരംഭിക്കും. ഇതുവരെ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്താത്തവർക്കും, രണ്ടാം ഘട്ടം ചെയ്യാത്തവർക്കും അപേക്ഷിക്കാം. സ്പോർട്സ് മികവ് രജിസ്ട്രേഷൻ ചെയ്ത ശേഷം അച്ചീവ്മെന്റ് രജിസ്റ്റർ കാർഡ്, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഒറിജിനലും, പകർപ്പും സഹിതം ജൂലൈ 3 ന് രാവിലെ 10 മണി മുതൽ ജൂലൈ 4 ഉച്ചയ്ക്ക് 12 മണി വരെ വെരിഫിക്കേഷനായി മലപ്പുറം ജില്ല സ്പോർട്സ് കൗൺസിലിൽ എത്തിച്ചേരണം. വെരിഫിക്കേഷന് ശേഷം ജൂലൈ 3, 4 തീയതികളിൽ തന്നെ സ്‌കൂൾ ഓപ്ഷൻ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് നൽകേണ്ടതാണെന്നും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ- 0483 2734701, 9495243423....
Job

താത്കാലിക നിയമനം

മഞ്ചേരി സർക്കാർ പോളിടെക്നിക് കോളേജിൽ സിവിൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇൻസ്ട്രുമെന്റ്റേഷൻ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലെ ഗസ്റ്റ് ലക്ച്‌റർ , ഗസ്റ്റ് ഡെമോൺസ്ട്രേറ്റർ, ഗസ്റ്റ് ട്രേഡ്ഇൻസ്ട്രക്ടർ, ഗസ്റ്റ് ട്രേഡ്‌സ്മാൻ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. www.gptcmanjeri.in എന്ന വെബ് സൈറ്റിൽ വിശദ വിവരങ്ങൾ ലഭിക്കും....
Accident

വിദ്യാർത്ഥി മുങ്ങിമരിച്ചു

നിലമ്പുർ : വിദ്യാർത്ഥി കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി മരിച്ചു.നിലമ്പൂർ വല്ലപ്പുഴ ബഡ്സ് സ്കൂൾ വിദ്യാർത്ഥി ഷാബിൻഷാൻ (11) വയസ് ആണ് മരിച്ചത്ചുങ്കത്തറ കൈപ്പിനിയിലാണ് സംഭവം. ഉടൻ കുട്ടിയെ ചുങ്കത്തറ മാർത്തോമ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിലേക്ക് മാറ്റി....
Information

ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി ; പൊലീസ് അന്വേഷണം തുടങ്ങി

വയനാട് : സുല്‍ത്താന്‍ ബത്തേരിയിലെ ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുല്‍ത്താന്‍ ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യന്‍ ടൂറിസ്റ്റ് ഹോം വളപ്പിലെ പുറകുവശത്ത് ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഉപയോഗിക്കാന്‍ പാകമായ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എല്ലാം പൂര്‍ണമായും നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശവാസികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് എക്‌സൈസ് ലോഡ്ജ് വളപ്പില്‍ പരിശോധന നടത്തി കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്. സമീപത്തെ രണ്ട് റെസിഡന്‍സികളിലെ താമസക്കാരില്‍ ആരെങ്കിലും വലിച്ചെറിഞ്ഞ കഞ്ചാവ് അവശിഷ്ടം വിത്ത് വീണ് മുളച്ചതാകാമെന്നാണ് സംശയം. ഇതില്‍ ഒരു കഞ്ചാവ് ചെടിക്ക് രണ്ട് മീറ്റര്‍ വരെ വലിപ്പമെത്തിയതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആര്‍ക്കെതിരെയു...
Information

അന്താരാഷ്ട്ര സഹകരണ ദിനം തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ സെമിനാർ സംഘടിപ്പിച്ചു.

തിരൂരങ്ങാടി :അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റ ഭാഗമായി തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ സഹകരണ സെമിനാർ സംഘടിപ്പിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ. പി. മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. റിട്ടയർഡ് സ്പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ എം. എം. രവീന്ദ്രൻ സെമിനാറിൽ വിഷയാവതരണം നടത്തി. ടി. പി. എം. ബഷീർ മോഡറെറ്റാറായി. തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാർ എ. പ്രഭാഷ്‌, അസിസ്റ്റന്റ് ഡയറക്ടർ ഇ. എം. സുലോചന, ശ്യാം കുമാർ, അനീസ് കൂരിയാടൻ, സലാം പൂക്കി പറമ്പ്, എ. പ്രദീപ് മേനോൻ, താപ്പി റഹ്മത്തുള്ള, പി.ബാലൻ, സി. കൃഷ്ണൻ, അഡ്വ:എ.പി. നിസാർ, വി. കെ. സുബൈദ, ഉമ്മർ ഒട്ടുമ്മൽ, ശ്രീജിത്ത് മുല്ലശ്ശേരി, അറമുഖൻ സി,എം. അസീസ് പ്രസംഗിച്ചു....
Kerala, Malappuram

മുഖ്യ മന്ത്രിയുടെ മേഖലാ അവലോകനം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം : മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്കെത്തുന്ന മേഖലാ അവലോകനയോഗത്തിന്റെ ഭാഗമായി ജില്ലയില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല എ.ഡി.എം എന്‍.എം മെഹറലി ഉദ്ഘാടനം ചെയ്തു. ജൂലൈ നാലിന് നടക്കുന്ന മേഖലാ അവലോകനയോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു. ജില്ലാതലത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് തയ്യാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുളള പദ്ധതികളുടെ പുരോഗതി, ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും വിലയിരുത്തല്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍, നാല് മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതികളുടെ വിലയിരുത്തല്‍, മലയോര-തീരദേശ ഹൈവേ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു. ...
Local news

തിരൂരങ്ങാടി എസ് എസ് എഫ് ഡിവിഷൻ സാഹിത്യോത്സവിന് കുണ്ടൂരിൽ കൊടി ഉയർന്നു

തിരൂരങ്ങാടി : ജൂലൈ ഒന്ന്, രണ്ട് തിയതികളിലായി കുണ്ടൂർ ഗൗസിയ്യയിൽ നടക്കുന്ന  എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് ലത്തീഫ്  ഹാജി കുണ്ടൂർ പതാക ഉയർത്തി.  സഈദ് സകരിയ്യ , ഹുസൈൻ അഹ്സനി, നൗശാദ് കുണ്ടുർ , മുസ്തഫ മഹ് ളരി തുടങ്ങിയവർ സംബന്ധിച്ചു.നാളെ കാലത്ത് 6-30 ന് സ്റ്റേജിതര പരിപാടികൾ ആരംഭിക്കും. ഉച്ചക്ക് 2.30 ന് സ്റ്റേജ് പരിപാടികളും ആരംഭിക്കു.വൈകുന്നേരം മലയാളം സർവകലാശാല മുൻ വിസി അനിൽ വള്ളത്തോൾ സാഹിത്യോത്സസവ് ഉദ്ഘാടനം ചെയ്യുംകെബി ബശീർ മുസ്ലിയാർ തൃശൂർ  സാഹിത്യ പ്രഭാഷണം നടത്തും.ഡിവിഷൻ  പ്രസിഡണ്ട് സുഹൈൽ ഫാളിലി സയ്യിദാബാദ് അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ എം എൻ കുഞ്ഞി മുഹമ്മദ് ഹാജി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി പ്രസംഗക്കും.       ഞായറാഴ്ച വൈകുന്നേരം നാലിന് സമാപിക്കും.  സമാപന സംഗമംഎസ് വൈ എസ് ...
Kerala, Malappuram

പെരിന്തല്‍മണ്ണയില്‍ ആറ് മാസമായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ; ദുരൂഹത

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആറു മാസമായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പെരിന്തല്‍മണ്ണ തോട്ടക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി ശരവണന്‍ ആണ് മരിച്ചത്. ഭാര്യയെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടഞ്ഞു കിടക്കുന്ന വീട്ടില്‍ ശരവണന്‍ എങ്ങിനെ എത്തിയെന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്....
error: Content is protected !!