Sunday, August 3

Blog

നീറ്റ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.
Information

നീറ്റ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.

തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നും പ്ലസ് റ്റു പഠനം പൂർത്തിയാക്കി ഈ വർഷത്തെ നീറ്റ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കുന്നതിന് വേണ്ടി ഒരുക്കിയ ആദരം 2023 പരിപാടിയിൽ പ്രതിഭകൾക്കുള്ള മൊമെൻ്റോ വിതരണം ചെയ്ത് തിരുരങ്ങാടി നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു, സ്ക്കൂൾ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു, സ്ക്കൂൾ എൻ, എസ്.എസ്.വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറി പുസ്തക ശേഖണ കാമ്പയിനിൻ്റെ ഉൽഘാടനവും ഈ വേദിയിൽ നടന്നു, ഹെഡ്മാസ്റ്റർ ടി.അബ്ദുറഷീദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു, ചടങ്ങിൽ യു.ടി അബൂബക്കർ, ടി.സി. അബ്ദുൽ നാസർ, പി.സഹീദ, പി.ഇസ്മാഇൽ, കെ.വി.സാബിറ ,എന്നിവർ സംസാരിച്ചു,മറുമൊഴിയിൽ ഹസ്നഹാസ്, സഫാ അംന, മുഹമ്മദ് ഫവാസ്, ഫാത്തിമ ഷിഫ, നഹ് ല, സിത്താര, എന്നീ അതിധികൾ പങ്കെടുത്തു,ജാഫർ പുതുക്കുടി സ്വാഗതവും പി.വി.ഹുസ്സൈൻ നന്ദിയും ആശംസിച്ചു...
university

കാലിക്കറ്റില്‍ ബിരുദ-പി.ജി. കോഴ്സുകളില്‍ സീറ്റ് വര്‍ധിക്കും

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ബിരുദ-പി.ജി. പ്രവേശനത്തിന് ഈ അധ്യയനവര്‍ഷം നിയമപരിധിയിലെ പരമാവധി സീറ്റുകളില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സിന്‍ഡിക്കേറ്റ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് കാണിച്ച് കത്ത് നല്‍കിയ കോളേജുകളില്‍ ആനുപാതിക സീറ്റ് വര്‍ധന സയന്‍സ് വിഷയങ്ങളില്‍ 20 ശതമാനവും ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ 30 ശതമാനവുമായിരിക്കും. തീരുമാനങ്ങള്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതും പുതിയ പാഠ്യപദ്ധതി വികസനവുമായും ബന്ധപ്പെട്ട് ജൂലായ് നാലിന് സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.സര്‍വകലാശാലാ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ജൂലായ് 22-ന് കാമ്പസില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പുതിയ ഇന്‍ക്യുബേഷന്‍ സെന്ററിന്റെയ...
Information

യുവതിയുടെ സ്കൂട്ടർ മോഷണം പോയതായി പരാതി

ചെറുമുക്ക് സ്വദേശിയായ ഉള്ളാട്ട് സാബിറയുടെ സ്കൂട്ടർ ആണ് മോഷണം പോയത്.KL 65 P 1973 നമ്പർ സ്കൂട്ടി സ്കൂട്ടർ ആണ് മോഷണം പോയത്.കണ്ടുകിട്ടുന്നവർ 7558050951 നമ്പറിലോ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലോ 04942460331 അറിയിക്കുക
Health,, Information

ഹാജിമാർക്ക് ആശ്വാസമായി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ്

കരിപ്പൂർ ഹജ്ജ് ഹൗസിൽ തുടങ്ങിയ ഹജ്ജ് ക്യാമ്പിനോടാനുബന്ധിച്ച് ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് ഹാജിമാർക്ക് ആശ്വാസമാകുന്നു. ഇതുവരെ അഞ്ഞൂറോളം പേർ ഇവിടെ ചികിത്സ തേടിയെത്തി. ഹജ്ജ് യാത്രവേളകളിൽ പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾക്കുള്ള മരുന്ന് കിറ്റ് 'ഹജ്ജ് ഷിഫാ കിറ്റ്' ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ജില്ലയിലെ മുഴുവൻ മെഡിക്കൽ ഓഫീസർമാരും പാരാ മെഡിക്കൽ സ്റ്റാഫും ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും സേവനം നടത്തുന്നുണ്ട്. ഹജ്ജ് ക്യാമ്പിന്റെ അവസാന ദിവസം വരെ മെഡിക്കൽ ക്യാമ്പ് തുടരും. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഹന്ന യാസ്മിൻ വയലിൽ, മെഡിക്കൽ ക്യാമ്പ് നോഡൽ ഓഫീസർ ഡോ. മുഹമ്മദ് മുനീർ, അസി. നോഡൽ ഓഫീസർമാരായ ഡോ. സുനന്ദകുമാർ, ഡോ. അൻവർ റഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്....
Feature

പ്രളയ മുന്നൊരുക്കം: മലപ്പുറം നഗരസഭയിൽ യോഗം ചേർന്നു

മലപ്പുറം : പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം നഗരസഭയിൽ യോഗം ചേർന്നു. പ്രളയമുണ്ടായാൽ ദുരന്തം ലഘൂകരിക്കുന്നതിനും ആവശ്യമായ മുൻകരുതൽ എടുക്കുന്നതിനും വേണ്ട നടപടികൾ സ്ഥിരം സമിതി അധ്യക്ഷൻ പി കെ സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും മുന്നൊരുക്കം നടത്താനും യോഗത്തിൽ നിർദേശിച്ചു. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ ബോധവത്കരണം നടത്താനും മാറിത്താമസിക്കാൻ ആവശ്യപ്പെടാനും തീരുമാനിച്ചു.പ്രാദേശികതലത്തിൽ യോഗം ചേർന്ന് മുൻകരുതലുകൾ ചർച്ച ചെയ്യാനും സന്നദ്ധ പ്രവർത്തകരെ തയ്യാറാക്കി നിർത്താനും തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷ മറിയുമ്മ ഷരീഫ്, കൗൺസിലർമാരായ മഹ്്മൂദ് കോതേങ്ങൽ, ബിനു രവികുമാർ, സി ഷിജു, അബ്ദുൽ സമദ്, ഇ പി സൽമ, എം കദീജ, ഒ സഹദേവൻ, സി സുരേഷ്, പരി അബ്ദുൽ ഹമീദ്, സി പി ആയിഷാബി, ജയശ്രീ രാജീവ്, എപി ഷിഹാബ്...
Education

മദ്രസാ ലൈബ്രറിയിലേക്ക് പുസ്‌കങ്ങള്‍ നല്‍കി വായാനാ ദിനം വേറിട്ടതാക്കി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

തിരൂരങ്ങാടി : ലോക വായാനാ ദിനമായ ജൂണ്‍ 19 ന് മണലിപ്പുയ അല്‍ ഇര്‍ശാദ് തംരീനുസ്സിബിയാന്‍ മദ്‌റസയുടെ കീഴില്‍ വായനാദിനാചരണ പരിപാടികള്‍ നടന്നു. മദ്‌റസ ലൈബ്രറിയിലേക്ക് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പുസ്തകങ്ങള്‍ നല്‍കി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മുസ്തഫ സുഹ്രി , ഹബീബുള്ള സഖാഫി, മദ്‌റ് ലീഡര്‍ സുഹൈല്‍ ടി.പി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ ലൈബ്രറി മെമ്പര്‍ഷിപ്പ് പുതുക്കുകയും വായന ജീവിതത്തില്‍ പതിവാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. എസ്ബിഎസ് സെക്രട്ടറി ജുനൈദ് പത്തൂര്‍ നന്ദി പ്രഭാഷണം നടത്തി...
Obituary

പനി ബാധിച്ച് കുറ്റിപ്പുറത്ത് ഏഴാം ക്ലാസുകാരൻ മരിച്ചു; വിദഗ്ധ ചികിൽസ കിട്ടിയില്ലെന്ന് ആരോപണം

കുറ്റിപ്പുറം : പനി ബാധിച്ച് ഏഴാം ക്ലാസുകാരൻ മരിച്ചു. പൈങ്കണ്ണൂർ സ്വദേശി ഗോകുൽദാസ് (13) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുറ്റിപ്പുറം ഗവ. താലൂക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വേണ്ടല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയാണ്. അപസ്മാരം ഉള്ള കുട്ടിക്ക് ഐ സി യു ഉണ്ടായിട്ടും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു....
Information

മെസേജുകളിലെ കെണി ; ഈ ലിങ്കുകളിലെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്‌

കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരികളായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, ഉടമയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്ന തട്ടിപ്പുകൾ കൂടിവരുകയാണ്. ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ അയച്ചു നൽകുകയും, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തട്ടിപ്പുകാർക്ക് ഫോണിന്റെയും, കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുന്നു. തുടർന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരവങ്ങൾ ശേഖരിക്കാനും, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും മറ്റ് സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്കും കഴിയുന്നു. പ്ളേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk , .exe എന്നീ എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഒരുകാരണവശാലും ഡൌൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. സ്വയം മുൻകരുതൽ സ്വീകരിക്കുന്നത് ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കും....
Breaking news, Crime

തിരൂർ ബസ് സ്റ്റാൻഡിൽ പറവണ്ണ സ്വദേശി കൊല്ലപ്പെട്ട നിലയിൽ

തിരൂർ: ബസ് സ്റ്റാൻഡിന് സമീപം യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പറവണ്ണ സ്വദേശിയും ചില കേസുകളിൽ പ്രതിയുമായ പള്ളാത്ത് ആദം (49) ആണ് മരിച്ചത്. ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിടവരാന്തയിലാണ് രക്തം വാർന്ന് മൃതദേഹം കണ്ടെത്തിയത്. കട വരാന്തയിൽ ഉറങ്ങി കിടക്കുമ്പോൾ ചെങ്കല്ല് തലയിലിട്ട ശേഷം വെട്ടി കൊന്നതാണെന്നാണ് പോലീസ് പറയുന്നത്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. രാവിലെ നാട്ടുകാരാണ് വിവരമറിയിച്ചത്. പൊലീസ് എത്തി നടപടികൾ ആരംഭിച്ചു....
Information

വനിതാ കമ്മീഷൻ അദാലത്ത്: 15 പരാതികൾ തീർപ്പാക്കി

മലപ്പുറം : വനിതാ കമ്മീഷൻ അംഗങ്ങളായ വി ആർ മഹിളാ മണി, പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. 55 പരാതികളാണ് ലഭിച്ചത്. 12 പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകി. 26 പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി. രണ്ട് കേസുകളിൽ ജാഗ്രതാ സമിതി റിപ്പോർട്ട് തേടി. ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കങ്ങൾ, വഴി പ്രശ്‌നങ്ങൾ, തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് കൂടുതലായും അദാലത്തിൽ കമ്മീഷന് മുമ്പിലെത്തിയത്. ഇതിൽ കമ്മീഷന്റെ പരിഗണനയിൽ വരാത്തവയും ഉണ്ടായിരുന്നെങ്കിലും സാധ്യമായവയ്ക്ക് ആവശ്യമായ കൗൺസിലിങ്, നിയമോപദേശം എന്നിവ നൽകി. പരാതികൾ ജില്ലയിൽ ഗണ്യമായി കുറഞ്ഞതായി വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാ മണി പറഞ്ഞു. എല്ലാമാസവും ജില്ലയിൽ അദാലത്ത് സംഘടിപ്പിക്കും. ക...
Crime

കോഴിക്കോട് നിർത്തിയിട്ട കാർ മോഷ്ടിച്ച എ ആർ നഗർ സ്വദേശി പിടിയിൽ

കോഴിക്കോട് : നഗരത്തിലെ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍.എ ആർ നഗർ മമ്പുറം വികെ പടി വെള്ളക്കാട്ടില്‍ ഷറഫുദ്ദീനെ (41) ആണ് വി.കെ പടിയിലെ വീടിന്‍റെ പരിസരത്ത് നിന്നും പോലീസ് പിടികൂടിയത്. ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസ്സിന്‍റെ കീഴിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടര്‍ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയാണ് ഫോര്‍ഡ് ഫിയസ്റ്റ കാര്‍ മോഷണം പോയത്. നഗരത്തിലുള്ള ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പമെത്തിയ യുവാവിന്‍റെ കാറാണ് മോഷണം പോയത്. പാര്‍ക്ക് ചെയ്ത് പോയപ്പോള്‍ ഉടമ കാറിന്‍റെ താക്കോല്‍ എടുക്കാൻ മറന്നിരുന്നു. പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാര്‍ നിര്‍ത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്ത് ഉള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാര്‍...
Information

വി.ജെ.പള്ളിയിലെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം കേരള ന്യൂനപക്ഷ, ഹജ്ജ്-വഖഫ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി സബ്ജില്ലയിലെ ഏറ്റവും വലിയ എയ്ഡഡ് വിദ്യാലയമായ വി.ജെ.പള്ളി.എ.എം.യു.പി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്താന്‍ സര്‍ക്കാരിനോട് പരിപാടിയില്‍ സ്കൂള്‍ അതികൃതര്‍ ആവശ്യപ്പെട്ടു. സമസത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, കുട്ടിഹസ്സന്‍ ദാരിമി, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ ജാഫര്‍ വെളിമുക്ക്, സല്‍മ നിയാസ്, പി.പി സഫീര്‍, മാനേജര്‍ ഹാജി.പി.കെ.മുഹമ്മദ്, പ്രധാനാധ്യാപകന്‍ എം.കെ ഫൈസല്‍, പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ, പി.ടി...
Information

തെരുവ് നായയില്‍ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച യുവാവിനെ മുസ്ലിം യൂത്ത്‌ലീഗ് ആദരിച്ചു

തിരൂരങ്ങാടി: മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെ അക്രമിക്കാനായി ഓടിയടുത്ത തെരുവ് നായയില്‍ നിന്നും അതി സാഹസികമായി കുട്ടിരക്ഷിച്ച് വൈറലലായ തിരൂരങ്ങാടി സ്വദേശി മുല്ലക്കോയയെ മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആദരിച്ചു. സാമൂഹിക ബോധം, സമര യൗവ്വനം എന്ന ശീര്‍ഷകത്തില്‍ മണ്ഡലം കമ്മിറ്റി നടത്തുന്ന ഗ്രാമയാത്രയിലാണ് യുവാവിനെ ആദരിച്ചത്. സ്വജീവന്‍ പണപ്പെടുത്തിയും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന്റെ ധീരത പ്രശംസിക്കപ്പെടേണ്ടതും തെരുവ് നായകളുടെ അക്രമണം തടയുന്നതിനും പെരുപ്പം ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യൂത്ത്‌ലീഗ് അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പരിസരത്ത് നടന്ന ആദരിക്കല്‍ സംഗമം മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എം സാലിം അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് മുല്ലക...
Information

തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും മൂന്നാം ക്ലാസുകാരനെ രക്ഷിച്ച യുവാവിന് സ്‌കൂളിന്റെ ആദരം

തിരൂരങ്ങാടി : തിരൂരങ്ങാടി കെസി റോഡില്‍ മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥി തെരുവുനായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ മറ്റത്ത് മുല്ലക്കോയയെ ഒയുപി സ്‌കൂള്‍ ആദരിച്ചു. എംകെ ഫൈസലിന്റെ മകന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റസലിനെ സമയോചിതമായ ഇടപ്പെടലിലൂടെയാണ് മുല്ലക്കോയ രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് വിദ്യാര്‍ത്ഥിയെ കടിക്കാന്‍ തെരുവുനായ പിന്നാലെ ഓടിയത്. റസലിന്റെ നിലവിളിയും നായയുടെ ശബ്ദവും കേട്ടാണ് മുല്ലക്കോയ വീടിനകത്തു നിന്നും ഓടിയെത്തിയത്. നായക്ക് മുന്നില്‍ നിസ്സഹായനായി ഭയപ്പെട്ടു നില്‍ക്കുന്ന റസലിനെ കടിക്കാനായി നായ അടുത്തേക്കെത്തിയപ്പോള്‍ മിന്നല്‍ വേഗത്തിലായിരുന്നു മുല്ലക്കോയ നായയെ ഓടിച്ചു വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. പിന്നാലെ മുല്ലക്കോയയുടെ പ്രവൃത്തിക്ക് നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. ഇതിന്റെ തുട...
Accident

കൂരിയാട് സ്വകാര്യ ബസ് ഇടിച്ച് കക്കാട് സ്വദേശിയായ കാല്‍ നടയാത്രക്കാരന് പരിക്ക്

തിരൂരങ്ങാടി : ദേശീയ പാത 66 കൂരിയാട് സ്വകാര്യ ബസ് ഇടിച്ച് ഒരാള്‍ക്ക് പരിക്ക്. കാല്‍ നടയാത്രക്കാരനായ കക്കാട് സ്വദേശി കോടിയാട്ട് അബ്ദുള്‍ റഹിമിനാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് - ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസായ പറങ്ങോടത്ത് ആണ് തട്ടിയത്....
Information

വാഹനങ്ങളുടെ വേഗപരിധി പുതുക്കുന്നു ; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ്. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 8...
Information

ജില്ലയില്‍ ഒന്നര വര്‍ഷത്തിനിടെ ഡി-അഡിക്ഷന്‍ സെന്റര്‍ ആശ്വസമായത് 4030 പേര്‍ക്ക് ; ലഹരിക്കുരുക്കില്‍ നിന്നും കൈപിടിച്ചുയര്‍ത്തി വിമുക്തി മിഷന്‍

ജില്ലയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തീവ്രയജ്ഞ കര്‍മ്മ പരിപാടികള്‍ നടപ്പാക്കുകയാണ് വിമുക്തി മിഷനിലൂടെ സംസ്ഥാന സര്‍ക്കാരും എക്സൈസ് വകുപ്പും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 4030 പേര്‍ക്കാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷന്‍ സെന്റര്‍ ആശ്വസമേകിയത്. ലഹരിയുടെ വിവിധ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് 2022 ജനുവരി മുതല്‍ 2023 ഏപ്രില്‍ വരെ ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ (കിടത്തി ചികിത്സ) മാത്രം തേടി ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ 362 പേരാണ്. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 2022ല്‍ 2832 രോഗികളും ഈ വര്‍ഷം ഏപ്രില്‍ വരെ 836 പേരും ഇവിടെ ചികിത്സ തേടിയെത്തി. മദ്യം, പുകയില, കഞ്ചാവ് തുടങ്ങിയ ലഹരികള്‍ക്ക് അടിമകളായി വിവിധ പ്രശ്‌നങ്ങളുമാമായെത്തിയവരെയാണ് ഡി-അഡിക്ഷന്‍ സെന്റര്‍ വഴി ജീവിതത്തിലേക്ക് മടക്കിയത്. വിവിധ പ്രായത്തില്‍ ലഹരിക്കടിമപ്പെട്ടവര്‍ക്കും ഇതില്‍ നിന്ന് ...
Crime

പോക്സോ കേസ്: പെരുമ്പടപ്പിൽ മൂന്ന് മദ്റസധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

എടപ്പാൾ: പോക്സോ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പീഡനത്തെക്കുറിച്ച് കുട്ടികൾ മൊഴി നൽകിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പൊലീസ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54)​,​ പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ് (64)​,​ പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് (50)​,​ പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി (67)​ എ്ന്നിവരെ അറസ്റ്റ് ചെയ്തത്. മൂന്നുപേ‌ർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും മറ്റൊരാൾ ഒരു വിദ്യാർത്ഥിയുടെ അയൽവാസിയുമാണ്. നാലുപേരെയുെ പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു....
Accident

വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

കൊണ്ടോട്ടി : പുളിക്കൽ പെരിയമ്പലം ചേലാട്ട് കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ഐക്കരപടി പൂച്ചാൽ സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ്‌ അഷ്മിൽ (13) ആണ് കുളത്തിൽ മുങ്ങി മരിച്ചത് പുളിക്കൽ ചെറുകാവിൽ മാതാവിൻ്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. കൂട്ടുകാരോടൊപ്പം കുളിക്കാൻ കുളത്തിൽ പോയതായിരുന്നു. വൈദ്യരങ്ങാടി സകൂൾ എട്ടാം ക്ലാസ് വിദ്യർത്ഥിയാണ് മുഹമ്മദ് അഷ്മിൽ. മൃതദേഹം പുളിക്കൽ സ്വകാര്യ ആശുപത്രിയിൽ...
Information

ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു ; മലപ്പുറത്ത് മലയാള അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: ക്ലാസിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ വളാഞ്ചേരിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജനാണ് അറസ്റ്റിലായത്. രണ്ടു കുട്ടികളുടെ പരാതിയിലാണ് നടപടി. മലയാള അധ്യാപകനായ പ്രതി ലൈംഗിക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തില്‍ പല ദിവസങ്ങളില്‍ പല തവണകളിലായി കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് കുട്ടികളുടെ പരാതി. സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പിടിഎ കമ്മിറ്റിയും പൊലീസിനും ചൈല്‍ഡ്ലൈനും കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും പരാതിയുടെ അടിസ്ഥാനത്തില്‍ ജയരാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു....
Information

9 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച മധ്യവയസ്‌കന് 73 വര്‍ഷം കഠിന തടവ്

തൃശൂര്‍: 9 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച മധ്യവയസ്‌ക്കന് 73 വര്‍ഷം കഠിന തടവ്. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദിനെ (ഉണ്ണിമോന്‍ 49) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 73 വര്‍ഷം കഠിന തടവ് കൂടാതെ പ്രതി 1,85000 രൂപ പിഴയും ഒടുക്കാന്‍ ജഡ്ജ് എസ്. ലിഷ വിധിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂലി പണിക്കാരനായ പ്രതി വീടിന്റെ ടെസില്‍വച്ചും കഞ്ഞി പുരയില്‍ വെച്ചും പല തവണ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് വിധി. കേസിലേയ്ക്ക് വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. പീഡനത്തിന് ഇരയായ അതി ജീവിതയുടെ മൊഴി വാടാനപ്പിള്ളി ഇന്‍സ്പെക്ടറായിരുന്ന കെ.ആര്‍. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജിയാണ് രേഖപ്പെടുത്തിയത്. തു...
Information

താലൂക്ക് ആശുപത്രി പേ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് ചെമ്പേരി സ്വദേശി ലത (55) യെ പാമ്പ് കടിച്ചത്. ഇവരെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. പാമ്പ് ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വിശദമാക്കി...
Health,

വണ്ടൂർ മണ്ഡലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനം

വണ്ടൂർ : വണ്ടൂർ മണ്ഡലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. എ പി അനിൽകുമാർ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ എ മുബാറക് അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും ബോധവത്കരണം നൽകാനും യോഗത്തിൽ തീരുമാനിച്ചു. മലയോര പഞ്ചായത്തുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. കരുവാരക്കുണ്ട് പഞ്ചായത്തിൽ 52ഉം കാളികാവ് പഞ്ചായത്തിൽ 29ഉം ചോക്കാട് പഞ്ചായത്തിൽ 10 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇത് യഥാക്രമം എട്ട്, അഞ്ച്, 12 എന്നിങ്ങനെയായിരുന്നു. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി കൊതുകിന്റെ ഉറവിട നശീകരണത...
Information

മന്ത്രി അഹമ്മദ് ദേവർകോവിൽ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

ഹജ്ജിന്റെ ത്യാഗ സമ്പൂർണ്ണമായ പാഠങ്ങൾ വിശ്വാസിയുടെ ജീവിത വിശുദ്ധിക്ക് മുതൽ കൂട്ടാണെന്നും ഹജ്ജിലൂടെ കരസ്ഥമാക്കുന്ന വിശുദ്ധി നഷ്ടപ്പെടുത്താതെ ജീവിതം മുന്നോട്ട് നയിക്കാൻ ഓരോ ഹാജിക്കും സാധിക്കട്ടെയെന്നും സംസ്ഥാന തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആശംസിച്ചു. കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ ഇന്നലെ രാവിലെ പുറപ്പെട്ട ഹാജിമാർക്കുള്ള യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴി ഹജ്ജിന് പുറപ്പെടാൻ സർക്കാർ ഒരുക്കിയ സംവിധാനങ്ങൾ ഹാജിമാർക്ക് അങ്ങേയറ്റം ഗുണകരമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി, യൂസുഫ് പടനിലം, ഹസൻ സഖാഫി എന്നിവർ പ്രസംഗിച്ചു....
Other

ഇടിമിന്നലേറ്റ് ഉപകരണങ്ങൾ നശിച്ചു, വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു

തിരൂരങ്ങാടി: ഇടി മിന്നലേറ്റ് വീട്ടിലെ ഉപകരണങ്ങൾ പൂർണമായി നശിച്ചു. വീടിന്റെ ചുമരിന് വിള്ളലുമുണ്ടായി. മുന്നിയൂർ പടിക്കൽ കെ.വി.സാലിമിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. പുറത്ത് എർത്ത് കമ്പിയിൽ ഇടി മിന്നലേറ്റ് വീട്ടിലെ എല്ലാ സ്വിച്ച് ബോർഡുകളും തകരുകയും ഉപകരണങ്ങൾ കേടുവരികയും ചെയ്തു. വാഷിങ് മെഷീൻ തവിടുപൊടിയായി. ഫാനുകൾ പൂർണമായി കേടുവന്നു. അടുക്കളയിലെ പാത്രങ്ങളും താഴെ വീണു.വീട്ടിൽ ഈ സമയം ആളുകളുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു....
Accident

ഉണക്കാനിട്ട വസ്ത്രമെടുക്കാൻ ടെറസിന് മുകളിൽ കയറിയ വിദ്യാർത്ഥി മിന്നലേറ്റ് മരിച്ചു

കോട്ടക്കൽ: കോട്ടക്കലിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു. ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന മൂച്ചിത്തൊടി അൻവറിന്റ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് മിന്നലേറ്റത്. പറപ്പൂർ ഐ യു എച്ച് എസ് സ്കൂൾ എട്ടാം ക്ലസ് വിദ്യാർഥി യാണ്. ഇന്ന് വൈകിട്ട് മഴക്കൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നു. ഉണക്കാനിട്ട തുണി എടുക്കാൻ ടെറസിന് മുകളിൽ കയറിയതായിരുന്നു. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ. ഹാദി ഹസന്‍റെ മാതാവ്: ലൈല....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശനംഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 27-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക.    പി.ആര്‍. 680/2023 ബി.എഡ്. പ്രവേശനം - അപേക്ഷ നീട്ടി കാലിക്കറ്റ് സര്‍വകലാശാലാ 2023 വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 23-ന് വൈകീട്ട് 5 മണി വരെ നീട്ടി. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ - 0...
Information

കോട്ടപ്പുഴയിലെ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു

വനം വന്യജീവി വകുപ്പിന് കീഴിലുള്ള പൂക്കോട്ടു പാടം, ടി, കെ, കോളനി വനസംരക്ഷണ സമിതിയും ജില്ലയിലെ യാത്രികരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ഗ്രീനറീസും ചേർന്ന് അമരം പഞ്ചായത്തിലെ കോട്ടപ്പുഴയിലെ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, കെ, പി അഭിലാഷ് ഉദ്ഘാടനം ചെയ്ത. സെക‍്‍ഷൻ ഫോറസ്റ്റ് ഓഫീസർ അമീൻ അഹ്സൻ, വന സംരക്ഷണ സമിതി സെക്രട്ടറി, ഡി. വിനോദ്, ഫ്രണ്ട്സ് ഓഫ് ഗ്രീനറീസ് പ്രസിഡൻ്റ് പറമ്പാട്ട് ഷാഹുൽ ഹമീദ്, സലീം മയ്യേരി, നജീബാബു നെടുവഞ്ചേരി, മുസ്തഫ മാസ്റ്റർ നേതൃത്വം നൽകി. ശേഖരിച്ച മാലിന്യങ്ങൾ അമരമ്പലം പഞ്ചായത്ത് സംസ്കരിച്ചു...
Information

പൊന്നാനി ഹെൽത്ത് ആന്റ് വെൽനസ് സെന്റർ നാടിന് സമർപ്പിച്ചു

പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തിൽ കടവനാട് പണിതീർത്ത ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് 69 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് സെന്റര്‍ തുടങ്ങുന്നത്. ഇതിലെ ആദ്യ സെന്ററിന്റെ പ്രവര്‍ത്തനമാണ് പൊന്നാനിയില്‍ ആരംഭിച്ചത്. കടവനാട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ നടന്ന പരിപാടിയിൽ പൊന്നാനി നഗരസഭാ ചെയർമാർ ശിവദാസ് ആറ്റുപുറം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ് ടി.എൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു,ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ റീന പ്രകാശൻ, ഗിരീഷ് കുമാർ, നഗരസഭാ സെക്രട്ടറി എസ്.സജിറൂന്‍‌, ഈഴുവത്തിരുത്തി മെഡിക്കൽ ഓഫീസർ ഡോ. ആഷിക്ക് അമൻ, ഡോ. ശീതൾ, ഡോ. അനസ് തുടങ്ങിയവർ പങ്കെടുത്തു....
Information

അമൃത് 2.0 ശുദ്ധജല പദ്ധതി പ്രഖ്യാപനവും ഒന്നാം ഘട്ടം കണക്ഷന്‍ നല്‍കലും സംഘടിപ്പിച്ചു

കൊണ്ടോട്ടി : നഗരസഭയില്‍ നടപ്പിലാക്കുന്ന അമൃത് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രഖ്യാപനവും ഒന്നാം ഘട്ടം കണക്ഷന്‍ നല്‍കലും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ഹാളില്‍ ടി വി ഇബ്രാഹിം എം എല്‍ എ നിര്‍വഹിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ശുദ്ധജല ലഭ്യത നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങളിലും ഉറപ്പു വരുത്തി വരും നാളുകളില്‍ ജലക്ഷാമം പരിഹരിക്കാന്‍ പദ്ധതി കൊണ്ട് സാധിക്കുമെന്ന് എം എല്‍ എ പറഞ്ഞു. 16.69 കോടി ചെലവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. 108 കോടി രൂപ ചെലവഴിച്ച് കിഫ്ബി ശുദ്ധജല വിതരണ ലൈന്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്ത ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കുന്നത്. നഗര പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന അമൃത് 2.0 പദ്ധതിയിലൂടെ നഗരസഭാ പരിധിയിലെ 14000 കുടുംബങ്ങള്‍ക്ക് സൗജന്യ ശുദ്ധജല കണഷനുകള്‍ നല്‍കാന്‍ കഴിയും. 2023 മുതല്‍ 2025 വരെയുള്ള മൂന്നുവര്‍ഷങ്ങളിലായാണ് പദ്ധതി പൂര്‍ത്തീക...
error: Content is protected !!