Wednesday, June 10

Blog

മൂന്നിയൂരില്‍ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ യുവതിയും ആണ്‍സുഹൃത്തും തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി
Local news, Other

മൂന്നിയൂരില്‍ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ യുവതിയും ആണ്‍സുഹൃത്തും തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവിലെ ഭര്‍ത്യവീട്ടില്‍ നിന്നും കാണാതായ യുവതിയും ആണ്‍സുഹൃത്തും തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. പരപ്പനങ്ങാടി ഉള്ളണം സ്വദേശിനിയായ നിഷാന ( 23 ) യും ആണ്‍സുഹൃത്ത് മൂന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി റാഷിദും( 27) ആണ് സ്‌റ്റേഷനില്‍ ഹാജരായത്. ഇക്കഴിഞ്ഞ 26 ന് വ്യാഴാഴ്ചയാണ് ഭര്‍ത്താവിന്റെ പാറക്കടവിലെ വീട്ടില്‍ നിന്ന് റിഷാനയെ കാണാതായത്. മൂന്ന് വയസ്സുള്ള കുട്ടിയെ സ്വന്തം വീട്ടിലാക്കി റിഷാന തലേദിവസമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വന്നത്. സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇവര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയത്തിലായത്. മെഡിക്കല്‍ പരിശോധന നടത്തിയ ഇവരെ കോടതിയില്‍ ഹാജരാക്കും...
Local news, Other

വാഹനങ്ങളുടെ കാലാവധി നീട്ടി; സി ഐ ടി യു അഭിനന്ദിച്ച് പ്രകടനം നടത്തി

തിരൂരങ്ങാടി : 15 വര്‍ഷം തികഞ്ഞ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമാക്കി പുതുക്കിയ സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഓട്ടോ തൊഴിലാളി യൂണിയന്‍ ( സി ഐ ടി യു) ചെമ്മാട് യൂണിറ്റ് കമ്മിറ്റി പ്രകടനം നടത്തി. സഹീര്‍ മച്ചിങ്ങല്‍ പ്രകടനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അധ്യക്ഷ വഹിച്ചു. സെക്രട്ടറി ഫാസില്‍ സ്വാഗതവും ട്രഷറര്‍ കെ.സമീല്‍ നന്ദിയും പറഞ്ഞു....
Local news, Other

അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഒക്ടോബര്‍ 31 ഇന്ദിരാ ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനത്തില്‍ അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ അനുസ്മരണ സദസും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് പി സി ഹുസൈന്‍ ഹാജി, കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി കരീം കാബ്രന്‍ , മഹിളാ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സുലൈഖ മജീദ്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ മൊയ്ദീന്‍ കുട്ടി മാട്ടറ, ഹസ്സന്‍ പി കെ , രാജന്‍ വാക്കയില്‍, സുരേഷ് മമ്പുറം, മജീദ് പുളക്കല്‍,മഹിളാ കോണ്‍ഗ്രസ് അസംബ്ലി ജനറല്‍ സെക്രട്ടറി സുഹറ പുള്ളിശ്ശേരി,എന്നിവര്‍ സംസാരിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ...
Malappuram, Other

കളമശേരി സ്‌ഫോടനം ; സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച് ജിഫ്രി തങ്ങള്‍

കോഴിക്കോട്: കളമശേരി സ്‌ഫോടനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിനെ പ്രശംസിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ ഇടപെട്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ വ്യാജപ്രചാരണങ്ങള്‍ നടന്നു. സ്‌ഫോടനത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കാളപെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുക്കുന്ന അവസ്ഥയാണ് നടന്നത്. എന്നാല്‍ വര്‍ഗീയ പ്രശ്‌നം ആകുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടു. പ്രതിയെ ഉടന്‍ പിടികൂടിയത് നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി സമസ്തയ്ക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ രാഷ്ട്രീയ കക്ഷികളുമായും നല്ല ബന്ധമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു....
Kerala, Other

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: കോഴിക്കോട് ജാനകിക്കാടില്‍ 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലര്‍ത്തി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. കായക്കൊടി, പ്രതികളായ കുറ്റ്യാടി സ്വദേശികളായ സായൂജ് , ഷിബു , രാഹുല്‍ , അക്ഷയ് എന്നിവരെയാണ് നാദാപുരം പോക്‌സോ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കോഴിക്കേട് ജാനകികാടിലേക്ക് എത്തിച്ചശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിരയാക്കുകയുമായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനശേഷം യുവതിയെ ബന്ധുവീടിന് സമീപം ഇറക്കിയശേഷം യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍...
Politics

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തുടരുമോ, അതോ രാജി വെക്കുമോ ? ഇന്ന് തീരുമാനം

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് മുസ്ലിം ലീഗിലെ പി.കെ.റഹിയാനത്ത് തുടരുമോ ഇല്ലയോ എന്ന കാര്യം ഇന്നറിയാം. ഇവരെ സ്ഥാനത്ത് നില നിർത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി തീരുമാനം എടുക്കും. ഏറെ കാലമായി പുകഞ്ഞു കൊണ്ടിരുന്നതാണ് പഞ്ചായത്ത് പ്രെസിഡന്റുമായുള്ള പ്രശ്നങ്ങൾ. കൊടിഞ്ഞി തിരുത്തി 21 വാർഡിൽ നിന്നുള്ള അംഗമാണ് ഇവർ. പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ ഇവർ ആദ്യമായാണ് പഞ്ചായത്ത് അംഗം ആകുന്നതും പ്രസിഡന്റ് ആകുന്നതും. വലിയ ഭൂരിപക്ഷതിനാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ഓരോ പ്രദേശത്തിന് നൽകാൻ മുൻകൂർ ധാരണയുള്ളതിന്റെ അടിസ്ഥാനത്തിൽ കൊടിഞ്ഞിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. ലീഗിന് 2 വനിത അംഗങ്ങൾ ഉള്ളതിൽ റൈഹാനത്തിന് ആണ് നറുക്ക് വീണത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇവരെ കുറിച്ച് പരാതികൾ ഉയർന്നിരു...
Malappuram, Other

നവംബർ ഒന്ന് മുതൽ കൊണ്ടോട്ടി നഗരത്തിൽ ഗതാഗത പരിഷ്കരണം

കൊണ്ടോട്ടി : നവംബർ ഒന്ന് മുതൽ കൊണ്ടോട്ടി നഗരത്തിൽ ഗതാഗത പരിഷ്കരണം. ടി.വി. ഇബ്രാഹിം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നഗരസഭ ചെയർപേഴ്‌സൺ സി.ടി ഫാത്തിമത്ത് സുഹ്‌റാബി യുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ഹാളിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു. നവംബർ ഒന്ന് മുതൽ കൊണ്ടോട്ടി നഗരത്തിൽ നടപ്പിൽ വരുത്തുന്ന ട്രാഫിക്ക് പരിഷ്കരണങ്ങൾ വിലയിരുത്തി. ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് ഭാഗത്ത് നിന്ന് മലപ്പുറം, മഞ്ചേരി ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ പഴയങ്ങാടി-പോലീസ് സ്റ്റേഷൻ വഴി പഴയ ബസ് സ്റ്റാന്റിലൂടെ പോവണം. രാമനാട്ടുക്കര, യൂണിവേഴ്‌സിറ്റി, തുടങ്ങി പടിഞ്ഞാറ് ഭാഗത്തുനിന്നും വരുന്ന മിനി ബസുകൾ ബൈപ്പാസ് വഴി ബസ് സ്റ്റാന്റിലേക്ക് കയറേണ്ടതും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന എല്ലാ ബസുകളും ബൈപ്പാസ് വഴി ബസ് സ്റ്റാന്റിൽ കയറേണ്ടതുമാണ്. (പഴയ സ്ഥിതി തുടരുക). മലപ്പുറം, മഞ്ചേരി ഭാഗങ്ങളിൽ നിന്നും വരുന്ന കോഴിക്കോട് ...
Calicut, Kerala, Other

ഡയാലിസിസ് രോഗിയെ ആശുപത്രിയിലെത്തിക്കാനാവാതെ വഴി മുടക്കി : മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

കോഴിക്കോട് : കിഡ്നി രോഗിയെ വാഹനത്തിൽ ഡയാലിസിസിന് കൊണ്ടുപോകാൻ തടസം സൃഷ്ടിച്ച് വഴിയിൽ ചെങ്കല്ലും മണ്ണും ഇറക്കി വാഹനഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തിരമായി ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. വാഹനഗതാഗതം തടസപ്പെടുത്തരുതെന്ന കൊയിലാണ്ടി മുൻസിഫ് കോടതിയുടെ വിധി ഉണ്ടായിരിക്കെയാണ് ചേമഞ്ചേരി തുവക്കോട് വടക്കെ വളപ്പിൽ മിഥുൻ വഴി തടസ്സപ്പെടുത്തുന്നതെന്ന് പരാതിയിൽ പറയുന്നു. തുവക്കോട് സ്വദേശി സുജേഷാണ് പരാതിക്കാരൻ. സുജേഷിന്റെ ഭാര്യയുടെ ഡയാലിസിസാണ് മുടക്കുന്നത്. പരാതിക്കാരന്റെ ഭാര്യയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് മിഥുൻ. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വഴിയിലുണ്ടായ തടസ്സം നീക്കാൻ ശ്രമിച്ചപ്പോൾ മിഥുൻ ബഹളമുണ്ടാക്കിയെന്നും തുടർന്ന് ഭാര്യയുടെ രോഗം മൂർച്ഛിച്ചെന്നും പരാത...
Kerala, Other

കോഴിക്കോട് സ്വകാര്യ ലോഡ്ജിനുള്ളില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷംസുദീനെ കാണാതായെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസെത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കമിഴ്‌ന് കിടക്കുന്ന നിലയിലായിരുന്നു ഷംസുദ്ദീന്‍. വെടിയേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു....
Local news, Other

തിരൂരങ്ങാടി ടീം കൈസണ്‍ ഫിറ്റ്‌നസ് സെന്ററിന്റെ രണ്ടാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ടീം കൈസണ്‍ ഓപ്പണ്‍ ഫിറ്റ്‌നസ് സെന്ററിന്റെ രണ്ടാം വാര്‍ഷികാഘോഷം നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. അയ്യൂബ് മണക്കടവന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലയിലെ പ്രതിഭകള്‍ക്ക് തഹസില്‍ദാര്‍ പിഒ സാദിഖ് സമ്മാന വിതരണം നടത്തി. അലിമോന്‍ തടത്തില്‍, പി,കെ മഹ്ബൂബ്, സിദ്ദീഖ് ഒള്ളക്കന്‍, അമര്‍ മനരിക്കല്‍, എം.വി അന്‍വര്‍, എംവി അബ്ദുറഹ്‌മാന്‍ ഹാജി, കൂളത്ത് അബ്ദു, കൈസണ്‍ ഭാരവാഹികള്‍ സംസാരിച്ചു. ചെറുമുക്ക് നടന്ന പരിപാടിയില്‍ വിവിധ ആയോധന പ്രകടനങ്ങള്‍ നടന്നു. രണ്ട് വര്‍ഷമായി വ്യായാമം ചെയ്യുന്നവര്‍ക്കായി ടീം കൈസണ്‍ ന്റെ നേതൃത്വത്തില്‍ സൗജന്യമായി ഫിറ്റ്നെസ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു. വാര്‍ഷികഘോഷത്തിന്റെ ഭാഗമായി ടീം കൈസണ്‍ സപ്പോര്‍ട്ടേഴ്‌സിന്റെ സഹകരണത്തോടെ വിവിധയിനം ഫിറ്റ്‌നസ് സാമ്രാഗികള്‍ പുതിയതായി ഉള്‍പ്പെടുത്തി....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫിസിക്കല്‍ സയന്‍സ് അസി.പ്രൊഫസര്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ ഫിസിക്കല്‍ സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 8-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.     പി.ആര്‍. 1412/2023 പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ഓഡിറ്റ് കോഴ്‌സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം കാലിക്കറ്റ് സര്‍വകലാശാലയില്‍ 2020 വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി പ്രവേശനം നേടിയ പി.ജി. വിദ്യാര്‍ത്ഥികളില്‍ ഓഡിറ്റ് കോഴ്‌സിന്റെ ഭാഗമായുള്ള ബുക്ക് റിവ്യൂ, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കാത്ത ഒന്ന്, രണ്ട് സെമസ്റ്റര്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ നവംബര്‍ 30-ന് മുമ്പായി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക...
Other

കളമശ്ശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍

കൊച്ചി:കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍. യുഎപിഎ, സ്‌ഫോടക വസ്തു നിയമം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപമുള്ള ക്യാമ്പിലാണ് ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്. നാളെ രാവിലെയോടെയായിരിക്കും പ്രതിയെ കോടതിയില്‍ ഹാജരാക്കുക. പൊലീസിന്റെ ഉന്നത തല യോഗത്തിനുശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്നതിന് പിന്നാലെ തൃശ്ശൂരിലെ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയാണ് എറണാകുളം കടവന്ത്ര സ്വദേശിയായ മാര്‍ട്ടിന്‍ ഡൊമിനിക് കീഴടങ്ങിയത്. തുടര്‍ന്ന് തെളിവുകള്‍ ...
Malappuram, Other

കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം: സ്പീക്കർ എ. എൻ ഷംസീർ

പുളിക്കൽ പഞ്ചായത്തിലെ 200 ലൈഫ് വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢശ്രമങ്ങൾ രാഷ്ട്രീയഭേദമന്യേ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പികണമെന്ന് നിയമസഭാ സ്പീക്കർ എൻ.എം ഷംസീർ പറഞ്ഞു. കേരളത്തിലെ സമാധാനന്തരീക്ഷം തകർക്കാൻ സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ജനങ്ങളുൾക്കിടയിൽ ആശങ്കപടർത്തി സമൂഹത്തിൽ സ്പർധ വളർത്താനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ നേരിടണം. പുളിക്കൽ ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയായ 200 ലൈഫ് വീടുകളുടെ താക്കോൽ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട് എന്നത് എല്ലാവരുടെയും അടിസ്ഥാന ആവശ്യമാണ്. അവ നിറവേറ്റാനും വികസന പ്രവർത്തനങ്ങളിലും രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കണം. സാമൂഹിക ഉത്തരവാദിത്തമായി കണ്ട് ജനകീയ പങ്കാളിത്തത്തോടെ ഇത്തരം കാര്യങ്ങൾ നടപ്പാക്കണം. ഭവന നിർമാണത്തിൽ പങ്കാള...
Kerala, Other

കളമശ്ശേരി സ്‌ഫോടനം: ചികിത്സാചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും അതില്‍ ആരും ആശങ്ക പെടേണ്ടതില്ലെന്നും ആശുപത്രികളില്‍ ചികിത്സ നന്നായി പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പാവൂരൊഴികെയുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചു. ക്രിട്ടിക്കല്‍ സ്റ്റേജിലുള്ള രോഗികളുമുണ്ട്. എങ്കിലും പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. 40 മുതല്‍ 50 ശതമാനം മുകളില്‍ പൊള്ളലേറ്റവരും ചികിത്സയിലുണ്ട്. ആശുപത്രിയും ഡോക്ടര്‍മാരും അര്‍പ്പണബോധത്തോടെയാണ് ചികിത്സിക്കുന്നത്. ഡോക്ടറും രോഗികളും തമ്മില്‍ നല്ല ബന്ധമാണുള്ളത്. സ്‌ഫോടനത്തില്‍ മറ്റെന്തെങ്കിലും മാനമുണ്ടോ എന്ന് അന്വേഷണ ഏജന്‍സി പരിശോധിക്കും. സ്‌പെഷ്യല്‍ ടീം അന്വേഷിക്കുന്നുണ്ട്. ഡിജിപി അടക്കം ക്യാംപ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അന്വേഷണം നന്നായി മുന്നോട്ട് പോകുന്നുവെന്നും മുഖ്യമന്ത്ര...
Local news, Other

തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സ് ; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

പരപ്പനങ്ങാടി: നവകേരള സദസ്സിന്റെ ഭാഗമായി നടക്കുന്ന തിരൂരങ്ങാടി മണ്ഡലം ജനസദസ്സിന്റെ വേദിയായ പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമൊരുക്കും. സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങള്‍ വാഹനപാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തും. പ്രദേശത്തിന്റെ വികസന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകും. പരാതികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ 20 ഓളം കൗണ്ടറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. ജില്ലാകലക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, ഡി.വൈ.എസ്.പി. വി.വി. ബെന്നി, സംഘാടക സമിതി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, വി.പി.സോമസുന്ദരന്‍,...
Malappuram, Other

ഗുണനിലവാരമില്ലാത്ത സിമന്റ് നൽകി: അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ

കൊണ്ടോട്ടി : ഗുണനിലവാരമില്ലാത്ത സിമന്റ് നൽകിയതിനെ തുടർന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. വീട് നിർമ്മാണത്തിന് വാങ്ങിയ സിമന്റ് ഗുണനിലവാരമില്ലാത്തതിനാൽ സൺ ഷെയ്ഡിൽ വിള്ളൽ വീണുവെന്നും സിമന്റ് സെറ്റായില്ലെന്നും ആരോപിച്ച് കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശിയാണ് ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്. ബാങ്കിൽ നിന്നും വായ്പയെടുത്ത് വീട് നിർമാണത്തിന്റെ ഭാഗമായി 30 ചാക്ക് സിമന്റാണ് പരാതിക്കാരൻ 2018 സെപ്റ്റംബർ 23ന് വാങ്ങിയത്. സിമന്റ് ഉപയോഗിച്ച് സൺ ഷെയ്ഡിന്റെ പ്രവൃത്തി നടത്തിയതിൽ സിമന്റ് സെറ്റാവുന്നില്ലെന്നും വിള്ളൽ വീഴുന്നുവെന്നും കണ്ടു. സിമന്റ് കടയിൽ വിവരം നൽകിയതിനെ തുടർന്ന് സിമന്റിന് അപാകതയുണ്ടെങ്കിൽ കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും റിപ്പോർട്ട് കൊണ്ടുവരാനും അതിന്റെ അടിസ്ഥാനത്തിൽ സിമന്റ് കമ്പനിയിൽ നിന്നും പരിഹാരമുണ്ടാക്കി തരാമെന്നും കടയുടമ അറിയിച്ചു. എൻ.ഐ.ടിയിൽ പര...
Local news, Other

കോണ്‍ഗ്രസ് കണ്‍വെന്‍ഷനും കാരണവന്മാര്‍ക്ക് ആദരവും സംഘടിപ്പിച്ചു

തിരൂരങ്ങാടി: കോണ്‍ഗ്രസിനെ നെഞ്ചേറ്റിയ നന്നമ്പ്ര പഞ്ചായത്തിലെ കാരണവന്മാരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുതിയ മണ്ഡലം പ്രസിഡണ്ട് ലത്തീഫ് കൊടിഞ്ഞിയുടെ സ്ഥാനാരോഹണ കണ്‍വെന്‍ഷനിലാണ് പഴയ തലമുറയിലെ കാരണവന്മാരെ ആദരിച്ചത്. നന്നമ്പ്രയുടെ കവിയത്രി കെ. കമലാദേവി, പൊതുയി ടശുചീകരണം ജീവിതചര്യയാക്കിയ കെ.പി മോഹനന്‍, പ്രവാസികളായ ഒ.ടി ബഷീര്‍, അബ്ദുറബ്ബ് മണിപറമ്പത്ത്, അബ്ദുല്‍കരീം കാവുങ്ങല്‍, മുഹമ്മദ്കുട്ടി പന്തപ്പിലാക്കല്‍, സി.കെ റജീന ഫൈസല്‍, മുഹ്‌സിന ഷാക്കിര്‍, എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കണ്‍വെന്‍ഷന്‍ ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ മണ്ഡലം പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മെമ്പര്‍ അഡ്വ: ഫാത്തിമ റോഷ്‌ന, യൂത്ത് ...
Kerala, Local news, Malappuram, Other

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. അങ്കമാലി വേങ്ങൂര്‍ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. തൃശൂര്‍ - കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. മലപ്പുറം കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോഴാണ് പ്രതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ തൃശൂര്‍ പെരുമ്പിലാവില്‍ നിന്നാണ് 28 കാരിയായ യുവതി ബസില്‍ കയറിയത്. തുടര്‍ന്ന് രണ്ട് തവണ ഇയാള്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. അതില്‍ നിന്നെല്ലാം യുവതി ഒഴിഞ്ഞു മാറിയെങഅകിലും മൂന്നാം തവണയും ഇയാള്‍ െൈലംഗികാതിക്രമത്തിന് ശ്രമിച്ചപ്പോള്‍ യുവതി ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ഒടുവില്‍ കു...
Kerala, Other

സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: അയ്മനം കരീമഠത്തില്‍ സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപറമ്പില്‍ രതീഷ്-രേഷ്മ ദമ്പതികളുടെ മകള്‍ അനശ്വരയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ അമ്മയോടൊപ്പം സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസുകാരിയായ അനശ്വരയാണ് വെള്ളത്തിലേക്ക് തെറിച്ചുവീണത്. അയ്മനം കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം നടന്നത്. വീട്ടില്‍ നിന്ന് ബോട്ട് ജെട്ടിയിലേക്ക് വള്ളത്തില്‍ വരുമ്പോള്‍ സര്‍വിസ് ' ബോട്ട് വള്ളത്തില്‍ ഇടിച്ചാണ് അപകടം നടന്നത്. അമ്മയോടൊപ്പം വള്ളത്തില്‍ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു....
Obituary

എം കെ എച്ച് ഹോസ്പിറ്റൽ മാനേജർ എ.പി. അബ്ദുൽ ഹമീദ് അന്തരിച്ചു

തിരൂരങ്ങാടി : എം.കെ ഹാജി ഓർഫനേജ് ആശുപത്രി മുൻ ജനറൽ മാനേജറും വെസ്റ്റ് ഇന്ത്യാ സ്റ്റീൽ കമ്പനി മുൻ ജീവനക്കാരനുമായിരുന്ന മമ്പുറം സ്വദേശി എ.പി. അബ്ദുൽ ഹമീദ് (73) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് മമ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ .ഭാര്യ: സി.എം. സുഹറമക്കൾ : മുഹമ്മദ് മുനീർ , ഫരീദ , മുഹമ്മദ് മുഖ്താർ, മുഹമ്മദ് മുബാറക്.മരുമക്കൾ : അബ്ദുൽ വാഹിദ് തിരൂരങ്ങാടി, ജംഷീന , നസീന, സുഫൈജ ....
Malappuram, Other

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു

തിരൂർ : മത്സ്യത്തൊഴിലാളികളുടെയും മേഖലയിലെ അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കുള്ള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ - കായിക പ്രോത്സാഹന അവാർഡിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഫിഷറീസ് ടെക്നിക്കൽ സ്കൂൾ തലങ്ങളിൽ ഉന്നത വിജയം നേടിയതും കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും, സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയതുമായ 174 വിദ്യാർത്ഥികൾക്കാണ് 7.74 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും, ഉപഹാരവും നൽകിയത്. കൂട്ടായി എസ്.എച്ച്.എം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ അധ്യക്ഷനായി. മത്സ്യബോർഡ് കമ്മീഷണർ സജി. എം. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്സൽ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാര...
Kerala, Other

സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: മലയാളം സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഫ്‌ലാറ്റിലാണ് രഞ്ജുഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറേ കാലമായി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ശ്രീകാര്യത്ത് വാടകയ്ക് താമസിച്ചുവരികയായിരുന്നു. മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി, ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങി നിരവധി സീരിയലുകളിലും നിലവില്‍ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളും പ്രധാന വേഷത്തില്‍ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട്, വണ്‍വേ ടിക്കറ്റ്, ക്ലാസ്‌മേറ്റ്‌സ്, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമ...
Kerala, Other

സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചു ; വിദ്യാര്‍ത്ഥിനിയെ കാണാതായി, തെരച്ചില്‍ തുടരുന്നു

കോട്ടയം: സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച് അമ്മയോടൊപ്പം സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണാതായി. അയ്മനം കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം. വാഴപറമ്പില്‍ രതീഷ്-രേഷ്മ ദമ്പതികളുടെ മകള്‍ അനശ്വരയെയാണ് കാണാതായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീട്ടില്‍ നിന്ന് ബോട്ട് ജെട്ടിയിലേക്ക് വള്ളത്തില്‍ വരുമ്പോള്‍ സര്‍വിസ് ബോട്ട് വള്ളത്തില്‍ ഇടിക്കുകയായിരുന്നു. അമ്മയോടൊപ്പം വള്ളത്തില്‍ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്....
Information

നിങ്ങളുടെയെല്ലാം ഫോണിൽ നല്ല വലിയ ശബ്ദത്തോടെ മെസ്സേജ് വരും; സംഭവം ഇതാണ്

കേരളത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നാളെ വലിയ ശബ്ദത്തോടെ ‘എമര്‍ജന്‍സി അലെര്‍ട്ട്’ ഉണ്ടാകാമെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളില്‍ അടിയന്തര അറിയിപ്പുകള്‍  മൊബൈല്‍ഫോണില്‍ ലഭ്യമാക്കാനുള്ള സെല്‍ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്. മൊബൈൽ നെറ്റ്‌വർക്ക് പരിഗണിക്കാതെ തന്നെ ഒരു പ്രത്യേക പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയയ്‌ക്കാൻ മൊബൈൽ ഓപ്പറേറ്റർമാരെ അനുവദിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സിബിഎസ് . അലേർട്ട് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും യഥാർത്ഥ അടിയന്തര സാഹചര്യത്തിൽ ആളുകളിലേക്ക് എത്താൻ ഇത് ഉപയോഗിക്കാനാകുമെന്നും ഉറപ്പാക്കാനാണ് എൻഡിഎംഎ ഈ പരിശോധനകൾ നടത്തുന്നത്. വിവധ മേഖലകൾ തിരിച്ചു ഉപയോഗിക്കാമെന്നതിനാൽ മെച്ചപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയാൻ എൻഡിഎംഎയെ ടെസ്റ്റുകൾ സഹായിക്കുന്...
Kerala, Other

കളമശ്ശേരി സ്‌ഫോടനം ; ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് കൊച്ചിയിലെ വീട്ടില്‍ വച്ച്, പഠിച്ചത് യൂട്യൂബ് നോക്കി, കൃത്യം നടത്തിയത് ഒറ്റക്ക്

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്. യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും. ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊ...
Crime

23 കാരിയെ ഭർതൃവീട്ടിൽ നിന്നും കാണാതായി

തിരൂരങ്ങാടി : യുവതിയെ ഭർതൃവീട്ടിൽ നിന്നും കാണാതായതായി പരാതി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിസ്വദേശിയായ നിഷാന (23) യെയാണ് കാണാതായത്. 26 ന് രാവിലെ 10.30 ന് ഭർത്താവിന്റെ മുന്നിയൂർ പാറക്കടവിലെ വീട്ടിൽ നിന്നാണ് കാണാതായത്. തലേന്ന് സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിൽ വന്നതായിരുന്നു. സഹോദരന്റെ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
Politics

തെന്നല മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.വി.സൈതാലി ചുമതലയേറ്റു

തെന്നല: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.വി.സൈതാലി ചുമതലയേറ്റു.കോഴിച്ചെന ലൈവ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങ് കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൾ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഖാദർ പന്തക്കൻ അധ്യക്ഷതവഹിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി , നാസർ .കെ തെന്നല , തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മോഹനൻ വെന്നിയൂർ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് കുഞ്ഞു ഹാജി, പെരുമണ്ണ മണ്ഡലം പ്രസിഡൻ്റ് ഉമ്മർ സി.കെ, തിരുരങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശംസുദ്ധീൻ മച്ചിങ്ങൽ , തിരൂരങ്ങാടി യൂത്ത്കോൺഗ്രസ് പ്രസിഡൻ്റ് ബുശുറുദ്ധീൻ തടത്തിൽ , കാരയിൽ മുഹമ്മദ്, അക്ബർ വരിക്കോട്ടിൽ , അബ്ദുഹ്ഹജി മണ്ണിൽ , ഷാജഹാൻ മുണ്ടശ്ശേരി , റഫീഖ് ചോലയിൽ , സാദിഖ് ഇഖുവാ , ഫവാസ് ബാബു മണ്ണാർപ്പടി , നിസാർ , ശാഹുൽ ഹമീദ് ,അൻവർ , മൊയ്‌ദീൻ കുഞ്ഞു , കരീം , ലത്തീഫ്...
Local news, Other

യുദ്ധവിരുദ്ധ സംഗമവുമായി ഒളവട്ടൂർ ഡി എൽ എഡ് വിദ്യാർത്ഥികൾ

കൊണ്ടോട്ടി: യുദ്ധഭീകരതയ്ക്കെതിരേ ഒളവട്ടൂർ ഡി.എൽ.എഡ് (ടി.ടി.സി) സെന്ററിന്റെനേതൃത്വത്തിൽ 'ആരും ജയിക്കാത്ത യുദ്ധം ' എന്ന പേരിൽ യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എം.ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.“യുദ്ധം വേണ്ട”എന്ന പ്രതിജ്ഞ സബ്ഹ. കെ.പി ചൊല്ലിക്കൊടുത്തു. ആസ്മാൻ ഓടക്കൽ മുഖ്യാതിഥിയായി.സഫീദ നസ്റിന് ആമുക പ്രസംഗം നടത്തി യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ വിഷയത്തിൽ റാഷിദ്.പി, സഫീദ നസ്റിന് .എം, ഫസ്ന.വി.പി, നബീല.കെ, സനൂപ്.ടി, ഫാത്തിമ ബിൻസിയ.കെ.ടി എന്നിവർ പ്രസംഗിച്ചു.തുടർന്നു നടന്ന യുദ്ധവിരുദ്ധ സർഗാത്മക കൂട്ടായ്മക്ക് എമിലി, വഫാ സുറൂർ, മജിദാ കവുങ്ങൽ എന്നിവർ നേതൃത്വം നൽകി. സ്വന്തമായി രചിച്ച യുദ്ധവിരുദ്ധ കവിതകളും സന്ദേശങ്ങളും അവതരിപ്പിച്ചു. “ വേണ്ടേ വേണ്ട നമുക്ക് വേണ്ട യുദ്ധം നമുക്ക് വേണ്ടേ വേണ്ടേ"” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ...
Kerala, Other

ഉത്രവധക്കേസ് ; സൂരജിന് സ്ത്രീധന പീഡനക്കേസില്‍ ജാമ്യം

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിന് സ്ത്രീധന പീഡനക്കേസില്‍ ജാമ്യം ലഭിച്ചു. പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ആശ മറിയം മാത്യൂസാണ് സൂരജിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയിലുള്ള സൂരജിന് സ്ത്രീധന പീഡന കേസിലെ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയില്ല. ഈ കേസില്‍ രണ്ടാം പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്ര പണിക്കര്‍, മൂന്നാം പ്രതി മാതാവ് രേണുക, നാലാം പ്രതി സഹോദരി സൂര്യ എന്നിവര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഉത്രയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സ്വത്ത് കൈക്കലാക്കാനാണ് അഞ്ചല്‍ സ്വദേശിനിയായ ഭാര്യ ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചുകൊന്നത്. കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേ...
Local news, Other

തിരൂരങ്ങാടി ജി എം എല്‍ പി സ്‌കൂളില്‍ ‘ജലം ജീവിതം’ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

തിരൂരങ്ങാടി : പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റും തദ്ദേശസ്വയംഭരണ വകുപ്പ് അമൃത് 2 പദ്ധതിയും സംയുക്തമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടത്തുന്ന 'ജലം ജീവിതം' ബോധവല്‍ക്കരണ പരിപാടിയുടെ സ്‌കൂള്‍തല ഉദ്ഘാടനം ജി എം എല്‍ പി സ്‌കൂള്‍ തിരൂരങ്ങാടിയില്‍ നടത്തി. തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. പി. എസ്. ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണം ദ്രവമാലിന്യ സംസ്‌കരണം എന്നീ പ്രമേയങ്ങള്‍ ആസ്പദമാക്കിയുള്ള ബോധവല്‍ക്കരണമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി ജി എം വി എച്ച്എസ്എസ് വേങ്ങര ടൗണ്‍ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ സാമൂഹിക സംഗീത നാടകം അവതരിപ്പിച്ചു. ജല ദുരുപയോഗത്തിനെതിരെയുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന മെസ്സേജ് മിറര്‍ സ്ഥാപിക്കുകയും ക്യാമ്പസ് ക്യാന്‍വാസ് പതിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ...
error: Content is protected !!