Sunday, August 3

Blog

വീട്ടില്‍ കയറി അക്രമം: 18 കാരനും പ്രായപൂര്‍ത്തിയാവാത്ത ഒരാളും അറസ്റ്റില്‍
Crime

വീട്ടില്‍ കയറി അക്രമം: 18 കാരനും പ്രായപൂര്‍ത്തിയാവാത്ത ഒരാളും അറസ്റ്റില്‍

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുടമയെ മാരകമായി മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കക്കോടി പടിഞ്ഞാറ്റുംമുറി പനയിത്തിങ്ങല്‍ മീത്തല്‍ രൂപേഷ് (18 വയസ്സ്), പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരെയാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസ്സിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ജൂണ്‍ 11-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകനോടൊപ്പം വീട്ടില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്തിനെ നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കടന്ന് ക്രൂരമായി മര്‍ദ്ദിച്ച് കടന്നു കളയുകയായിരുന്നു. കണ്ണിനും മുഖത്തും പരിക്കുപറ്റിയ ശ്രീജിത്തിനെ ബീച്ച് ഹോസ്പ്പിറ്റലില്‍ കൊണ്ടുപോവുകയും ചികിത്സക്ക് ശേഷം ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ചേവായൂര്‍ സബ്ബ് ഇന്‍സ്പക്ടര്‍ നിബിന്‍ കെ.ദിവാക...
Information

മിന്നലോട് കൂടിയ മഴ ; 3 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം, ശക്തമായ കാറ്റിനും സാധ്യത

തിരൂരങ്ങാടി : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്....
Crime

ഓട്ടോ മോഷ്ടിക്കാൻ ശ്രമം; വീട്ടുകാർ ഉണർന്നപ്പോൾ ഓടി രക്ഷപ്പെട്ടു

മുന്നിയൂർ : വീട്ടിൽ നിർത്തിയിട്ട ഓട്ടോ രാത്രി മോഷ്ടിക്കാൻ ശ്രമം. വീട്ടുകാർ ഉണർന്നപ്പോൾ ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. മുന്നിയൂർ പാറക്കടവിൽ ആണ് സംഭവം. കുന്നത്തെരി ഫൈസലിന്റെ ഓട്ടോയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ഓട്ടോയുടെ കേബിൾ പൊട്ടിച്ചിരുന്നു. മറ്റൊരു വസ്തു പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നു. വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. രാത്രി 1.45 നും 2.30 നും ഇടയിൽ വെച്ചാണ് സംഭവം. പോലീസിൽ പരാതി നൽകി....
Information

തെയ്യാലിങ്ങല്‍ എസ് എസ് എം എച്ച് എസ് എല്‍ എ സില്‍ ഇ.ഡി.ബള്‍ബ് നിര്‍മ്മാണ പരിശീലനം

തിരൂരങ്ങാടി: കേന്ദ്ര-സംസ്ഥാന ഊര്‍ജ്ജ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി തെയ്യാലിങ്ങല്‍ എസ് എസ് എം എച്ച് എസ് എസില്‍ വച്ച് നന്നമ്പ്ര പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ എല്‍.ഇ .ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം നല്‍കി. ഹെഡ് മാസ്റ്റര്‍ ചാക്കോ എന്‍ സി അധ്യക്ഷത വഹിച്ചു. എസ്. ഇ.പി മലപ്പുറം ജില്ലാ കോ-ഓഡിനേറ്റര്‍ സാബിര്‍ മലപ്പുറം പരിശീലനത്തിന് നേതൃത്വം നല്‍കി. വാര്‍ഡ് മെംബര്‍ പ്രസന്നകുമാരി, പ്രിന്‍സിപ്പാള്‍ ബിജു എബ്രഹാം, എസ്.സി.പി കോ-ഓഡിനേറ്റര്‍ ശ്രീലേഖ, കുടുംബശ്രീ സി ഡി ഒ ഷൈനി എന്നിവര്‍ പ്രസംഗിച്ചു....
Accident

ചേളാരിയിയില്‍ നിറുത്തിയിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി, കട ഭാഗികമായും തകര്‍ന്നു

തിരൂരങ്ങാടി : നിറുത്തിയിട്ട ലോറി നീങ്ങി കടയിലേക്ക് ഇടിച്ചു കയറി, കട ഭാഗികമായും തകര്‍ന്നു. താഴെ ചേളാരിയില്‍ ഇന്നലെ രാത്രി 9 മണിയോടെ ആണ് സംഭവം. പഴയ ചന്തക്ക് സമീപം ലോറി നിറുത്തി ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയ സമയത്താണ് അപകടം. വാഹനം നീങ്ങി അടുത്തുള്ള മീമ ഫാന്‍സി ഫുട്വെയര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ കടയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വലിയ നാശ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്....
Information

സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി പി.എം.ഇ.ജി.പി. (2023-24) മുഖേന ജില്ലയിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവരില്‍ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. വ്യവസായ സംരംഭങ്ങൾക്ക് 15% മുതൽ 35% വരെ സബ്സിഡി ലഭിക്കും. സംരംഭകർ www.kviconline.gov.in/megpeportal എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0483 2734807...
Information

കരിപ്പൂരില്‍ 48 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ശ്രമിച്ച 48 ലക്ഷം രൂപ വിമലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം കൂട്ടായി സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ഇന്നലെ രാത്രി അബുദാബിയില്‍നിന്നും എയര്‍ അറേബ്യ എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം കൂട്ടായി സ്വദേശിയായ മുശാന്റെ പുരക്കല്‍ ഉമ്മര്‍കോയയില്‍ നിന്നുമാണ് 855 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഉമ്മര്‍കോയ തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച നാലു ക്യാപ്‌സുലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം ഉമ്മര്‍കോയക്ക് ഏഴുപതിനായിരം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്....
Health,, Information

ജൂൺ 14, ലോക രക്തദാന ദിനത്തിൻറെ ഭാഗമായി ജെ സി ഐ തിരൂരങ്ങാടി റോയൽസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ ജെ സി ഐ തിരൂരങ്ങാടി റോയൽസ് ൻ്റെ മുപ്പതോളം മെമ്പർമാർ ആണ് രക്തം ദാനം ചെയ്ത് മാതൃകയായത്, ക്യാമ്പിൽ ലോമിൻ്റെ പ്രസിഡൻ്റ് ജെ സി സൈദലവി, IPP ജെ സി മുനീർ പാഗോണി, മുൻ പ്രസിഡൻ്റ് ജെ സി സന്തോഷ് വെളിമുക്ക്, ലൊമിൻ്റെ മെൻ്റർ ജെ സി ഐ സെനറ്റർ ഷബീർ അലി സഫ, സെക്രട്ടറി ജെ സി ഷാഹുൽ ഹമീദ് കറുത്തെടത്, പ്രോഗ്രാം വൈസ് പ്രസിഡൻ്റ് ജെസി ഇസ്ഹാഖ് ലോജിക്, ട്രഷറർ ജെ സി ജസിയ മറിയം, ഡോക്ടർ ജെ സി ഷബീർ അലി അടക്കമുള്ളവർ ക്യാമ്പിന് നേതൃത്വം നൽകി....
Information

ചുഴലി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രതിഭകളെ ആദരിച്ചു

മൂന്നിയൂർ: എസ്.എസ്. എൽ.സി, പ്ലസ്‌ടു പരീക്ഷകളിലും സമസ്ത പൊതുരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ ചുഴലി യൂണിറ്റ് എസ്. കെ.എസ്.എസ്.എഫ് ആദരിച്ചു.മഹല്ല് ഖതീബ് ത്വൽഹത്ത് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ബാപ്പു ഹാജി, ട്രഷറർ മുഹമ്മദ്‌ ഹാജി, അസീസ് കുന്നുമ്മൽ എസ്.കെ. എസ്.എഫ്. യൂണിറ്റ് പ്രസിഡന്റ്‌ അമീർ സുഹൈൽ, സെക്രട്ടറി ആശിഖ് കുന്നുമ്മൽ,ട്രഷറർ റിസ് വാൻ,ഹാരിസ്, കെ.കെ.മജീദ്,റിഷാദ് അഹമ്മദ്‌, ലത്തീഫ് മുസ്‌ലിയാർ, മുഹമ്മദ്‌ മുസ്‌ലിയാർ,ശാഫി വാഫി സ്വാദിഖ്,മുസ്തഫ വാഫി,ആഷിഖ്,ജുനൈദ്, അസീൽ എന്നിവർ സംബന്ധിച്ചു...
Education

മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

എസ്.എസ്.എല്‍.സി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്/ എ1 കരസ്ഥമാക്കിയ മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകുന്നു. അപേക്ഷ ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ജൂണ്‍ 19 ന് മുമ്പ് സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫീസുകളിലും ജില്ലാ ഓഫീസിലും ലഭിക്കും. ഫോണ്‍: 9526041231....
Education, Sports

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട സംബന്ധിച്ച അറിയിപ്പ്

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയ്ക്ക് അപേക്ഷിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോര്‍ കാര്‍ഡ് ഇല്ലാതെ തന്നെ സ്പോര്‍ട്സ് നമ്പര്‍ ഉപയോഗിച്ച് സ്കൂള്‍ /കോഴ്സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന് കഴിയാത്ത വിദ്യാര്‍ത്ഥികള്‍ ഇന്ന് (15.06.2023) ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം....
Accident

വളാഞ്ചേരിയിൽ ബസ് ബൈക്കിലിടിച്ച് 2 പേർ മരിച്ചു

വളാഞ്ചേരി : നഗരത്തിൽ പെരിന്തൽമണ്ണ റോഡിൽ കൊളമംഗലത്ത് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. ആസാം സ്വദേശികളായ രാഹുൽ, അമീർ എന്നീ യുവാക്കളാണ് മരണപെട്ടതെന്ന് പോലീസ് പറഞ്ഞു. വേങ്ങരയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാക്കൾ ബൈക്കുമായി കോൺക്രീറ്റ് പ്രവർത്തികൾക്ക് എത്തിയതാകാമെന്ന നിഗമനത്തിലാണ് പോലിസ്. ഇന്ന് വൈകിട്ട് 4.30 ന് കൊളമംഗലം കൃഷിഭവനു സമീപമാണ് അപകടം. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ബൈക്ക് യാത്രികൾ എതിരെ വളാഞ്ചേരിയിലേക്ക് വരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പെട്ട ബൈക്ക് വേങ്ങര സ്വദേശിയുടെ പേരിലുള്ളതാണ്....
Crime

ഭർത്താവറിയാതെ ഭാര്യയെ മറ്റൊരു വിവാഹം കഴിപ്പിച്ചത് ചോദിക്കാനെത്തിയ യുവാവിനെ ആക്രമിച്ചതായി പരാതി

തിരൂരങ്ങാടി : ഭര്‍ത്താവ് അറിയാതെ ഭാര്യയെ മറ്റൊരു വിവാഹം കഴിപ്പിച്ചയച്ച കാര്യം ചര്‍ച്ച ചെയ്യാനെത്തിയ മുന്‍ നഗരസഭ കൗണ്‍സിലര്‍ കൂടിയായ യുവാവിനെ അക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരൂരങ്ങാടി മുന്‍ നഗരസഭ കൗണ്‍സിലര്‍ തിരൂരങ്ങാടി വെള്ളിപ്പാലപറമ്പ് സ്വദേശി പട്ടാളത്തില്‍ ഹംസ (38) യെ മര്‍ദിച്ച കേസിലാണ് പള്ളി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.കഴിഞ്ഞ മാസം 16 ന് ഹംസയുടെ ഭാര്യയെ ഇദ്ദേഹമറിയാതെ വീണ്ടും വിവാഹം കഴിപ്പിച്ച കാര്യം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ ചാമപറമ്പ് ജുമാമസ്ജിദ് സെക്രട്ടറി അദ്ദേഹത്തിന്റെ പള്ളിക്കല്‍ ബസാര്‍ മിനി എസ്റ്റേറ്റിനടുത്തുളള വീട്ടിലേക്ക് വിളിച്ചു വരുത്തി ഒന്നു മുതല്‍ 7 പ്രതികളും കണ്ടാലറിയാവുന്ന മറ്റു പ്രതികളും ചേര്‍ന്ന് അന്യായക്കാരനെ കൈകൊണ്ടും മാരകായുധങ്ങള്‍ കൊണ്ടും അക്രമിച്ചു പരിക്കേല്‍പ്പിക്കുകയും മൊബൈല്‍ ഫോണ്‍ അപഹരിക്കുകയും ചെയ്‌തെന്നാണ് പരാതി. ...
Information, Job

ജോലി അവസരങ്ങള്‍ ; കൂടുതല്‍ അറിയാന്‍

താലൂക്ക് ആശുപത്രിയില്‍ നഴ്സ്, ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും. സർക്കാർ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്‌സിങ് കോഴ്‌സ് ജയിച്ച് നഴ്‌സിങ് കൗൺസിലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് സ്റ്റാഫ് നഴ്‌സ് അഭിമുഖത്തിനും പ്ലസ് ടു , കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ, മലയാളം ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനമുള്ളവർക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖത്തിലും പങ്കെടുക്കാം. യോഗ്യരായവർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് അര മണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0483 2734866. സഖി സെന്ററില്‍ കരാർ നിയമനം പെരിന്തൽമണ്ണ സഖി വൺസ്‌റ്റോപ്പ് സെൻററിലേക്ക് മൾട്ടി പർപ്പസ് സ്റ്റാ...
Information

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു ; മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. കാസര്‍കോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവും പഞ്ചായത്ത് അംഗവുമായ എസ്.എം മുഹമ്മദ് കുഞ്ഞിയെ ആണ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വല്‍ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 11-ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞ മെയ് 21നാണ് ആദൂര്‍ പൊലീസ് പതിനാലുകാരന്റെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് കുഞ്ഞിക്കെതിരെ കേസെടുത്തത്. പരാതിക്കാരനായ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മയക്കുമരുന്ന് നല്‍കി തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പരാതി. വീട്ടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയാണ് മുഹമ്മദ് കുഞ്ഞി പതിനാലുകാരനെ പീഡിപ്...
Information

കെണിയോരുക്കി ലോണ്‍ ആപ്പുകള്‍… ശ്രദ്ധവേണം ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : ഇന്‍സ്റ്റന്റ് ലോണ്‍ ആപ്ലിക്കേഷന്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്‍സ്റ്റന്റ് ലോണ്‍ എന്ന വാഗ്ദാനത്തില്‍ തല വെയ്ക്കാന്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായാണ് കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന്നെ നിങ്ങള്‍ കെണിയില്‍ ആയെന്നാണര്‍ത്ഥമെന്നാണ് പൊലീസ് പറയുന്നത്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ; ശ്രദ്ധിക്കണേ ഇന്‍സ്റ്റന്റ് ലോണ്‍ എന്ന വാഗ്ദാനത്തില്‍ തല വെയ്ക്കാന്‍ തീരുമാനം എടുക്കുന്നതിനുമുന്‍പ് ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന...
Feature

പട്ടയം എന്ന ചിരകാല സ്വപ്‌നം പൂവണിഞ്ഞു ; രാധയ്ക്ക് നിറ പുഞ്ചിരി

പട്ടയം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് രാധയും മകന്‍ അതീന്ദ്രനും. നാലു വര്‍ഷമായി തുടരുന്ന കുടുംബത്തിന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷമാണ് ഇവര്‍ക്ക്. എടപ്പാള്‍ വെങ്ങിനിക്കരയില്‍ താമസിക്കുന്ന 64 കാരിയായ രാധയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത്. പട്ടയത്തിനായി പലകുറി അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങളാല്‍ അപേക്ഷ നിഷേധിക്കപ്പെട്ടു. ഒടുവില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ തന്റെയും അമ്മയുടെയും സ്വപ്നം സാക്ഷാത്കരിച്ചതിലുള്ള സന്തോഷം മകന്‍ അതീന്ദ്രന്‍ മറച്ചുവെക്കുന്നില്ല. തങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രാധ പറഞ്ഞു. വിധവയായ രാധയ്ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. കുടുംബത്തിന്റെ കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തില്‍ മനസ് തുറന്ന് ചിരിക്കുകയാണ് രാധ....
Feature

മിച്ചഭൂമി പ്രശ്‌നത്തില്‍ പരിഹാരമായതിന്റെ സന്തോഷത്തില്‍ മന്ത്രി കെ. രാജന്‍ ; കൊടക്കല്‍ ടൈല്‍ ഫാക്ടറി നിവാസികളായ 45 കുടുംബങ്ങള്‍ക്ക് പട്ടയമായി

തിരൂര്‍ : 1973ല്‍ തുടങ്ങിയ തര്‍ക്കത്തിന് പരിഹാരവുമായി വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയത് അതേ വര്‍ഷത്തില്‍ ജനിച്ച മന്ത്രി. തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമിയിലെ 45 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് കൗതുകകരമായ വസ്തുത മന്ത്രി കെ. രാജന്‍ സദസ്സിനെ അറിയിച്ചത്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയിലെ മിച്ചഭൂമി പ്രശ്‌നം ആരംഭിച്ച അതേ വര്‍ഷമാണ് താന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ജനിച്ചതെന്ന് മന്ത്രി പറഞ്ഞു. നീണ്ട വര്‍ഷങ്ങള്‍ക്കിപ്പുറം അതിന് പരിഹാരം കാണാനായതില്‍ സന്തോഷമുണ്ട്. നിലവില്‍ പരിഗണിച്ച 66 അപേക്ഷകരില്‍ 45 കുടുംബങ്ങള്‍ക്കാണ് പട്ടയം അനുവദിച്ചത്. അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്ന 11 അപേക്ഷയിലും ഒരേക്കറിലധികം ഭൂമിയുള്ള നാല് അപേക്ഷയിലും ഉടന്‍ പരിഹാരം കണ്ട് പട്ടയം അനുവദിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരം അടക്കു...
Accident

കാറിടിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു

വാഴക്കാട് : കാറിടിച്ചു പരിക്കേറ്റ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അഷിത (30) യാണ് മരിച്ചത്. കോഴിക്കോട് മാവൂർ കുട്ടിക്കടവ് സ്വദേശിയാണ്. ഇന്നലെ വാഴക്കാട് എസ് ബി ഐ ക്ക് മുമ്പിൽ വെച്ചാണ് അപകടം. മഴക്കാല ശുജീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം. അപകടത്തിൽ കൂടെയുണ്ടായിരുന്ന ജെ എച്ച് ഐ അപർണ (28) ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഷിത ഇന്ന് മരിച്ചു....
Health,, Information

ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് മരുന്ന് കിറ്റുകൾ വിതരണം ചെയ്തു

സ്നേഹസ്പർശം പദ്ധതിയിലൂടെ ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് ഔഷധി നൽകുന്ന മരുന്നുകൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കൊടക്കലിൽ നടന്ന പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്, ഡയറക്ടർ ഡോ. കെ എസ് പ്രിയ, ബി എസ് പ്രീത, കെ പത്മനാഭൻ ,കെ എ ഫ് ഡേവിസ്, ടി വി ബാലൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ഡോ. കെ ആശ, ടി കെ ഹൃദിക് എന്നിവർ സംസാരിച്ചു....
Malappuram

സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പെരുവള്ളൂരിലെ കുടുംബങ്ങൾക്ക് പട്ടയം

പെരുവള്ളൂർ : 40 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അഞ്ച് കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഇനി ഇവർക്ക് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിലെ തളപ്പിൽ കോളനിയിലെ ചന്ദ്രൻ, റിയാസ്, ലാലു, സാജൻ, നാസർ എന്നിവരുടെ കുടുംബങ്ങൾക്കാണ് ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പായിരുന്നു പട്ടയത്തിനായുള്ള അപേക്ഷ സമർപ്പിച്ചത്. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാറിവരുന്ന സർക്കാർ കാരണം യാതൊരു ഫലവും കണ്ടില്ല. ഒടുവിൽ മച്ചിങ്ങലിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജന്റെ കൈയ്യിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയപ്പോൾ ഇവരുടെ മനസ്സ് ആഗ്രഹസഫലീകരണത്താൽ നിറഞ്ഞിരുന്നു. നാല് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കണം. പട്ടയമില്ലാതിരുന്നത് മുമ്പ് ചില...
Travel

സ്കൂള്‍ വാഹനങ്ങളിൽ ‘വിദ്യാവാഹൻ’ പ്രവര്‍ത്തനം ഉറപ്പാക്കാണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോർ വാഹന വകുപ്പിന്റെ മൊബൈൽ ആപ്പ് പൊന്നാനി താലൂക്കിലും നിർബന്ധമാക്കുന്നു. താലൂക്കിലെ എല്ലാ സ്‌കൂൾ വാഹനങ്ങളിലും 'വിദ്യാവാഹൻ' ആപ്പിന്റെ പ്രവർത്തനം ഉറപ്പാക്കണമെന്ന് പൊന്നാനി ജോ. ആർ ടി ഒ ജസ്റ്റിൻ മാളിയേക്കൽ നിർദേശം നൽകി. ജി പി എസ് പ്രവർത്തന ക്ഷമതയുള്ള വേഗപ്പൂട്ട് സംവിധാനം എന്നിവ വാഹനങ്ങളിൽ ഉറപ്പാക്കണം. വിദ്യാർഥികളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ ആപ്പ് ബന്ധപ്പെട്ട സ്‌കൂൾ മാനേജർ, ഡ്രൈവർമാർ, അറ്റൻഡർമാർ, ബന്ധപ്പെട്ട അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണം.ഫിറ്റ്‌നസ് ടെസ്റ്റിന് വരുന്ന വാഹനങ്ങൾ 'വിദ്യാവാഹൻ' ആപ്പിന്റെ പ്രവർത്തനം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്‌കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകില്ല. അടുത്ത ദിവസങ്ങളിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് പരിശോധനകളും നടത്തും. ചട്ടം ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരെയും നടപടി സ്വീകര...
Information

പറപ്പൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ക്ക് പാടശേഖര സമിതി യാത്രയയപ്പ് നല്‍കി

പറപ്പൂര്‍ : ഗ്രാമ പഞ്ചായത്തില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ച കൃഷി ഓഫീസര്‍ മഹ്‌സൂമ പുതുപ്പള്ളിക്ക് പഞ്ചായത്ത് പാടശേഖര സമിതി യാത്രയയപ്പ് നല്‍കി. രണ്ടാം വാര്‍ഡ് എടയാട്ട് പറമ്പില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.കെ സൈദുബിന്‍, മെമ്പര്‍ ലക്ഷ്മണന്‍ ചക്കുവായി, കൃഷി ഓഫീസര്‍ അന്‍സീറ, പാടശേഖര സമിതി പ്രസിഡന്റ് ഇ.കെ അബ്ദുല്‍ ഖാദര്‍, ഇ.കെ സുബൈര്‍ മാസ്റ്റര്‍, വി എസ് ബഷീര്‍ മാസ്റ്റര്‍, ടി. കുഞ്ഞാലസ്സന്‍കുട്ടി ഹാജി, എ.കെ സിദ്ദീഖ്, സി.രാജന്‍, ടി.സി ഷംസുദ്ദീന്‍, മുഹമ്മദ്,ടി.സി ലത്തീഫ്, ഇ.കെ കുഞ്ഞിമുഹമ്മദ്, എ.കെ ഖമറുദ്ദീന്‍, പി.അനൂപ്, പി.എം സുമേഷ് എന്നിവര്‍ പ്രസംഗിച്ചു...
Information

സീറ്റ് ബെല്‍റ്റില്ലാത്ത ജീപ്പിന് പിഴ ചുമത്തി എഐ ക്യാമറ

മലപ്പുറം : സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് കാണിച്ച് സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ജീപ്പിന് പിഴ ചുമത്തി എഐ ക്യാമറ. മലപ്പുറം സ്വദേശി ഷറഫുദീന്റെ 1995 മോഡല്‍ ജീപ്പിനാണ് എ ഐ ക്യാമറ പിഴ ചുമത്തിയത്. സീറ്റ് ബെല്‍റ്റില്ലാതെയാണ് 1995 മോഡല്‍ മഹീന്ദ്ര ജീപ്പ് വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ ക്യാമറ കണ്ണിലൂടെ വാഹനം നടത്തിയത് നിയമലംഘനമാണെന്നാണ് പറയുന്നത്. 500 രൂപയാണ് പിഴയായി മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയത്. കഴിഞ്ഞ ഒമ്പതിനാണ് പിഴ അടയ്ക്കണമെന്ന അറിയിപ്പ് ഷറഫുദീന് ലഭിച്ചത്. സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിച്ചുപോകുന്നതിന്റെ ദൃശ്യമാണ് ഉടമയ്ക്ക് ലഭിച്ചത്. എന്നാല്‍ വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നേരിട്ട് ഇടപെട്ടാല്‍ പിഴയടക്കേണ്ടി വരില്ലെന്നാണ് ഔദ്യോഗിക പ്രതികരണം....
Accident, Breaking news

വെന്നിയൂരിൽ ബസ്സിൽ നിന്ന് വീണ് 4 വിദ്യാർഥിനികൾക്ക് പരിക്ക്

തിരൂരങ്ങാടി : വെന്നിയൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വീണ് 4 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക് . വാളക്കുളം സ്‌കൂളിലെ 4 വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ഥിനികളാണ് പരിക്കേറ്റവര്‍. ഇന്ന് വൈകുന്നേരം 4.25 നാണ് അപകടം നടന്നത്. സ്‌കൂള്‍ വിട്ടു പോകുമ്പോള്‍ ആണ് അപകടം. പൂക്കിപ്പറമ്പിൽ നിന്നാണ് വിദ്യാർഥി കൾ ബസിൽ കയറിയത്. വാളക്കുളം കെഎച്ച്എംഎച്ച്എസ്എസ് സ്‌കൂളിലെ പത്ത് ജി ക്ലാസ് വിദ്യാര്‍ത്ഥിനിയായ വെന്നിയൂര്‍ സ്വദേശി കളത്തിങ്ങല്‍ ഹബീബിന്റെ മകള്‍ ശിഫ്‌ന, പത്ത് ഇ ക്ലാസ് വിദ്യാര്‍ത്ഥിനിയായ കപ്രാട് സ്വദേശി ചക്കംപറമ്പില്‍ മുഹമ്മദ് ഷാഫിയുടെ മകള്‍ ഫാത്തിമ ഹിബ, എട്ട് സി ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൊടിമരം സ്വദേശി പിലാത്തോട്ടത്തില്‍ അഷറഫിന്റെ മകള്‍ ഫാത്തിമ ജുമാന, ഒമ്പത് എല്‍ ക്ലാസ് വിദ്യാര്‍ത്ഥിനിയായ കരുമ്പില്‍ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകള്‍ അനന്യ എന്നിവര്‍ക്കാണ് പര...
Accident

മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും പോയ കൊട്ടിയൂര്‍ തീര്‍ഥാടന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു ; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : കൊട്ടിയൂര്‍ ക്ഷേത്ര തീര്‍ഥാടന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. 15 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ 9:45നാണ് അപകടം. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് കൊട്ടിയൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് പെരളശ്ശേരിയിലേക്ക് പോയതാണ് ബസ്സ്. കൂത്തുപറമ്പിനടുത്ത് മാനന്തേരി പാക്കിസ്ഥാന്‍ പീടികയില്‍ വച്ച് എതിരെ വന്ന കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാര്‍ക്കും കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു.ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ കണ്ണൂര്‍ തലശ്ശേരി ആശ...
Information

മണല്‍ മാഫിയ സംഘത്തിലെ രണ്ടു പേരെ കാപ്പ ചുമത്തി നാടുകടത്തി

അരീക്കോട്: അരീക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മണല്‍കടത്ത് നടത്തി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്ക് എതിരെ കാപ്പ ചുമത്തി നാടുകടത്തി. മൂര്‍ക്കനാട് സ്വദേശിക്കളായ നൊട്ടന്‍ വീടന്‍ അബ്ദുസ്സലാമിന്റെ മകന്‍ ഷഫീഖ് (33),ഊര്‍ങ്ങാട്ടിരി കുഴിയേങ്ങല്‍ വീട്ടില്‍ അബ്ദുള്‍ കരീം മകന്‍ മെഹ്ബൂബ് (30) എന്നിവര്‍ക്കെതിരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസിന്റെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ റേഞ്ച് ഡെപ്പ്യൂട്ടി ഇന്‍സ്റ്റ്‌പെക്ടര്‍ ജനറലിന്റെ അധിക ചുമതലയുള്ള ഉത്തര മേഖലാ പോലീസ് ഐ.ജി നീരജ് കുമാര്‍ ഗുപ്ത ഐ.പി.എസാണ് ഉത്തരവിറക്കിയത്. ആറ് മാസക്കാലത്തേയ്ക്കാണ് ഇവര്‍ക്കെതിരെ മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവില്‍ വിലക്ക് ലംഘിച്ച് ജില്ലയിലേയ്ക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് നടപടികള്‍ സ്വീകരിക്കുന്നതും,...
Information

കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പുത്തന്‍ മാര്‍ഗം പരീക്ഷിച്ച് യാത്രക്കാരന്‍ ; 60 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. കസ്റ്റംസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനയില്‍ വിമാനങ്ങളില്‍ നിന്നും യാത്രക്കാര്‍ വന്നിറങ്ങുന്ന ഏറോബ്രിഡ്ജിനു സമീപത്തുള്ള ഇടനാഴിയിലുള്ള ഒരു തൂണിനു പിന്നില്‍ അതിവിദഗ്ദമായി ഒളിപ്പിച്ചുവച്ചിരുന്ന ദീര്‍ഘ ചതുരാകൃതിയിലുള്ള സ്വര്‍ണ്ണമിശ്രിതമടങ്ങിയ 1373 ഗ്രാം തൂക്കമുള്ള രണ്ടു പാക്കറ്റുകള്‍ കണ്ടെത്തിയത്. വിപണിയില്‍ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാമോളം സ്വര്‍ണം ഈ പാക്കറ്റുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെയും അതുമായി ബന്ധപ്പെട്ടിട്ടുള്ളവരെയും കണ്ടെത്തുവാനുള്ള അന്വേഷണ...
Information, Job

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ കീഴില്‍ നടത്തുന്ന ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഓൺലൈനിലും ഓഫ് ലൈനിലും ക്ലാസ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധിയില്ല. അപേക്ഷകൾ ഓൺലൈനായി www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോൺ: 9388959192 (കോഴ്സ് കോർഡിനേറ്റർ, കൊച്ചി), 9447225524 (കോഴ്സ് കോർഡിനേറ്റർ, തിരുവനന്തപുരം) അവസാന തീയതി ജൂൺ 25....
Information

ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതേ….! മുന്നറിയിപ്പുമായി കേരള പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭ്യമാകുവാനിടയുണ്ടെന്നും ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഉറവിടത്തിന്റെ ആധികാരികത പരിശോധിക്കാതെ സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ പാടില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി....
error: Content is protected !!