Saturday, August 2

Blog

കോളേജ് വിദ്യാര്‍ഥികള്‍ക്കടക്കം വില്പന ; കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറാമാന്‍ പിടിയില്‍
Information

കോളേജ് വിദ്യാര്‍ഥികള്‍ക്കടക്കം വില്പന ; കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറാമാന്‍ പിടിയില്‍

കോട്ടയം: കാല്‍ കിലോ കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറാമാന്‍ പിടിയില്‍. മുണ്ടക്കയം പുത്തന്‍വീട്ടില്‍ സുഹൈല്‍ സുലൈമാന്‍(28) ആണ് പിടിയിലായത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സുഹൈലിന്റെ കൈയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി കിടപ്പുമുറിയില്‍ കിടക്കയ്ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയില്‍ ചെറിയ ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. സുഹൈല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കടക്കം ഇത്തരത്തിലുളള ലഹരി വില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മുണ്ടക്കയം പ്രദേശങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ തുടങ്ങിയ സിനിമകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചയാളാണ് പിടിയിലായ സുഹൈല്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായത് അറിയാതെ നിരവധി പേര്‍ ലഹരി...
Information

വര്‍ഗ്ഗീയ പരാമര്‍ശം ; പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച്

പരപ്പനങ്ങാടി : വര്‍ഗ്ഗീയ പരാമര്‍ശം നടത്തി സത്യപ്രതിജ്ഞ ലംഘിച്ച പരപ്പനങ്ങാടി നഗരസഭ സിവിഷന്‍ 20-ലെ കൗണ്‍സിലര്‍ അബ്ദുള്‍ അസീസ് കൂളത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എല്‍ഡിഎഫ് പരപ്പനങ്ങാടി നഗരസഭാ കമ്മിറ്റി നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് സി.പി.ഐ.എം.ഏരിയകമ്മിറ്റി അംഗം ടി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു എല്‍ഡിഎഫ് നഗരസഭ ചെയര്‍മാന്‍ ഗിരീഷ് തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ല കൗണ്‍സില്‍ അംഗം നിയാസ് പുളക്കലകത്ത്, തുടിശ്ശേരി കാര്‍ത്തികേയന്‍, ടി. സെയ്ത് മുഹമ്മദ്, ബാലകൃഷ്ണന്‍, ടി.പി. കുഞ്ഞാലന്‍കുട്ടി, കെ.സി.നാസര്‍, മനാഫ് താനൂര്‍, വി.കെ.ഹംസ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പാലക്കണ്ടി വേലായുധന്‍ സ്വാഗതവും അഫ്താബ് കൊളോളി നന്ദിയും പറഞ്ഞു....
Information

കെ.ടി മുഹമ്മദ് കുട്ടി & എ.വി മുഹമ്മദ് അനുസ്മരണ സംഗമവും, ഇശൽ നിലാവും ജൂൺ 30 ന്, തിരൂരങ്ങാടിയിൽ

മാപ്പിള സാഹിത്യ - കലാ മേഖലക്ക് അതുല്ല്യ സംഭാവനകൾ അർപ്പിച്ച പ്രതിഭകളുടെ സ്മരണാർത്ഥം കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമവും ജീവകാരുണ്യ -കലാ സാംസ്കാരിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന പ്രമുഖ വ്യക്തിത്ത്വങ്ങൾക്കുള്ള സ്നേഹാദരവും കേരളത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് ഗായകർ പങ്കെടുക്കുന്ന ഇശൽ നിലാവും ജൂൺ 30 ന്, തിരൂരങ്ങാടിയിൽ വെച്ച് സംഘടിപ്പിക്കുവാൻ മാപ്പിള കലാ അക്കാദമി ചാപ്റ്റർ ഓഫീസിൽ ചേർന്ന മെംബർമാരുടെ യോഗം തീരുമാനിച്ചു. ചാപ്റ്റർ പ്രസിഡന്റ് സിദ്ധീഖ് പനക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് എ.കെ മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു.അശ്റഫ് മനരിക്കൽ, സി.പി ഇസ്മായിൽ, പി.കെ അസീസ്, ഇസ്സു ഇസ്മായിൽ ഉള്ളാട്ട്, അബ്ദുൽ സലാം മച്ചിങ്ങൽ, സമീർ വലിയാട്ട്, റഷീദ് വെള്ളിയാമ്പുറം, ഷംസുദ്ധീൻ മാസ്റ്...
Information

തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു പിഴയിട്ട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം

തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു പിഴയിട്ട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം. കഴിഞ്ഞ ദിവസമാണ് ഇരുചക്ര വാഹനത്തിന്റെ ഉടമയായ പാലക്കാട് പരുതൂര്‍ സ്വദേശി ജമാലിന് നാലായിരം രൂപ പിഴ ഈടാക്കിയതായുള്ള നോട്ടിസ് ലഭിച്ചത്. മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് പിഴയെന്നാണ് നോട്ടിസില്‍ പറയുന്നത്. പോസ്റ്റ്മാന്‍ കൊണ്ടുവന്ന കത്ത് പൊട്ടിച്ചു വായിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്ത ഉടമ അറിയുന്നത്. തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതെയിരിക്കുന്ന വാഹനത്തിനാണ് തൃശൂര്‍ ഒല്ലൂരിലെ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴ ഈടാക്കിയിരുന്നത്....
Information

പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക ; എസ് വൈ എസ് എക്കോ സല്യൂട്ട് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന തിരൂരങ്ങാടി സോണ്‍ എക്കോ സല്യൂട്ട് സംഘടിപ്പിച്ചു. കരിപറമ്പ് ടൗണില്‍ നടന്ന പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു. 'പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക' എന്ന പ്രമേയത്തില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ വാരത്തോടനുബന്ധിച്ച് നടന്ന പരിപാടിക്ക് സോണ്‍ പ്രസിഡന്റ് സുലൈമാന്‍ മുസ്ലിയാര്‍ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് സോണ്‍ തലങ്ങളില്‍ എക്കോ സല്യൂട്ട് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഫല വൃക്ഷതൈകളുടെ വിതരണവും സോണ്‍ പരിധിയിലെ യുവ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടന്നു. ...
Politics

പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം ജനവഞ്ചനയുടെ രണ്ട് വര്‍ഷം ; എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം കമ്മറ്റി പ്രതിഷേധം റാലിയും വിചാരണ സദസ്സും സംഘടിപ്പിച്ചു

തിരുരങ്ങാടി : പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം ജനവഞ്ചനയുടെ രണ്ട് വര്‍ഷം എന്ന ക്യാമ്പയിനുമായി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം കമ്മറ്റി പ്രതിഷേധം റാലിയും വിചാരണ സദസ്സും പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ചു. പരിപാടി മലപ്പുറം ജില്ലാ സെക്രട്ടറി ഷരിഖാന്‍ മാഷ് ഉദ്ഘാടനം ചെയ്തു. ജനവഞ്ചനയുടെ രണ്ടുവര്‍ഷം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാറിന്റെ നികുതി കൊള്ളയും മലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ നേരിട്ട് കൊണ്ടിരിക്കുന്ന കുറ്റകരമായ വേചനത്തിനെതിരെ ഈ സാഹചര്യം നിലനില്‍ക്കുമ്പോഴും അഴിമതിയിലും കുടുംബമൊത്ത് കോടികള്‍ ചിലവാക്കിക്കൊണ്ട് വിദേശയാത്രകള്‍ ഈ സര്‍ക്കാറിന്റെ ജന വഞ്ചനയുടെ രാഷ്ട്രീയം നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റവും പിണറായിയുടെ ധൂര്‍ത്തുമാണ് തുടര്‍ ഭരണത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്...
Feature, Information

ജില്ലയെ മാലിന്യമുക്തമാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കി; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി

തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഒരുമിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ ജില്ലയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ‘നവകേരളം മാലിന്യമുക്തം’ കാമ്പയിന്റെ ജില്ലാതല അവലോകനയോഗത്തില്‍ കര്‍മപദ്ധതി തയ്യാറാക്കി. മണ്ഡലം, താലൂക്ക് തലങ്ങളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കും. പൊലീസ്, ആരോഗ്യം, ജലസേചനം, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നിവയ്ക്ക് പുറമെ കുടുംബശ്രീ ജില്ലാമിഷനും ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇതിന് പുറമേ ജില്ലാതലത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കും. നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കും. എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മസേനയുടെ സേവനം ഉറപ്പാക്കും. യൂസേഴ്‌സ് ഫീ നല്‍കുന്ന കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ നടപടി സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടിക...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വയനാട് ഐ.ടി.എസ്.ആറില്‍ ഏകദിന ശില്പശാല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്റിജിനസ് കള്‍ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന എകദിന ശില്‍പശാല 12-ന് വയനാട് ഐ.ടി.എസ്.ആറില്‍ നടക്കും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ശില്പശാല ഉല്‍ഘാടനം ചെയ്യും. ഗോത്ര വര്‍ഗ പി. ജി വിദ്യാര്‍ത്ഥികള്‍ക്ക്  തദ്ദേശീയ സമൂഹങ്ങളെ കുറിച്ചുള്ള, സാമൂഹ്യ ശാസ്ത്ര ഗവേഷണ രീതികളിലും അക്കാദമിക എഴുത്തിലും ശില്‍പശാലയില്‍ പരിശീലനം നല്‍കും.  ഡോ. ഷാരോണ്‍,  യാസിര്‍ എം ഷാ എന്നിവര്‍ മുഖ്യ പരിശീലകരാവും.  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിനാന്‍സ് ഓഫീസര്‍ എന്‍. അബ്ദുല്‍ റഷീദ്, യുനെസ്‌കോ ചെയര്‍ ഹോള്‍ഡര്‍ പ്രൊഫ.  ഇ പുഷ്പലത,  ഐ. ടി. എസ്. ആര്‍ ഡയറക്ടര്‍  സി ഹരികുമാര്‍,  സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ എം മജീദ്,  ഐ. ടി. എസ്. ആര്‍ അസി...
Feature

പന്താരങ്ങാടി ലക്ഷം വീട് കോളനി റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : തിരുരങ്ങാടി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 3-ല്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പണിതീര്‍ന്ന പന്താരങ്ങാടി ലക്ഷം വീട് കോളനി റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം തിരുരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെപിഎ മജ്ജീദ് നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അധ്യക്ഷം വഹിച്ച പരിപാടിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സിപി സുഹറാബി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇസ്മായില്‍ സിപി, ഇക്ബാല്‍ കല്ലുങ്ങല്‍, സുജിനി മുളമുക്കില്‍, വാഹീദ ചെമ്പ, എടി. ഉണ്ണി, കൗണ്‍സിലര്‍മാരായ മുസ്തഫ പാലാത്ത്, റസാഖ് ഹാജി ചെറ്റാലി, കെടി ബാബുരാജ്, സോന രധീഷ്, എം ഹസ്സന്‍ ഹാജി, വിപി ഹുസ്സൈന്‍ ഹാജി, പിഎന്‍ സുന്ദര്‍രാജന്‍, ആഷിഖ് സുറുമഞ്ചേരി, പ്രകാശന്‍ പാറപ്പുറം, ബൈജു കെ, ഗഫൂര്‍ കരിവീടന്‍, റഹീസ് ബാബു, സി വത്സല, താപി കബീര്‍, എന്നിവര്‍ സംസാരിച്ചു...
Information

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് തുടക്കം കുറിച്ചു

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് മലപ്പുറം യോഗാസന സ്പോർട്സ് അസോസിയേഷൻ മലപ്പുറം msp ക്യാമ്പിൽ പ്രോഗ്രാം നടത്തി. അസിസ്റ്റന്റ് കമാന്റന്റ് ശ്രീ റോയ് റോജേഴ്സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യോഗയെ കുറിച്ചുള്ള വിവരണം മുതിർന്ന യോഗാചാര്യനും അസോസിയേഷന്റെ രക്ഷാധികാരികൂടിയായ ശ്രീ. വിജയൻ എം പി നൽകി. യോഗാ ക്ലാസിന് ഡോക്ടർ ഇന്ദുദാസ് എൻ പി നേതൃത്വം നൽകി. യോഗാ ഡെമോൺസ്‌ട്രേഷന് ശ്രീരാഗ് എസ് വാരിയർ നേതൃത്വം നൽകി. സെക്രട്ടറി സമീർ മൂവായിരത്തിൽ നന്ദിയും പറഞ്ഞു. അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ധന്യ വി പി, ജോ. സെക്രട്ടറി അമൃത വി, ഹരിദാസ് കൊണ്ടോട്ടി, ബാബു എടരിക്കോട്, ശരണ്യ എ കെ തുടങ്ങിയവരും പങ്കെടുത്തു. Msp യിലെ 150ഓളം ആളുകൾ യോഗാ ക്ലാസിൽ പങ്കെടുത്തു....
Education, Information

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികളെ ആദരിച്ചു

വേങ്ങര : ഇരിങ്ങല്ലൂര്‍ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി സോമനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ ബൈജു, ക്ലബ്ബ് പ്രസിഡന്റ് എം അലവിക്കുട്ടി എ വി അബൂബക്കര്‍ സിദ്ധീഖ്, പി ഷാജി, പി കെ സംശീര്‍ ,ഇ കെ റഷീദ്, എ ഒ ആസിഫലി, വി.പി ഫവാസ്, പി ഗഫൂര്‍, സംബന്ധിച്ചു....
Information

റസാക്ക് പയമ്പ്രാട്ട് ഭരണ കൂടത്തിന്റെ മനുഷ്യത്വരഹിത സമീപനത്തിന്റെ ഒടുവിലത്തെ രക്ത സാക്ഷി ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്ത റസാക്ക് പയമ്പ്രാട്ട് ഭരണ കൂടത്തിന്റെ മനുഷ്യത്വരഹിത സമീപനത്തിന്റെ ഒടുവിലത്തെ രക്ത സാക്ഷിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. വിശ്വസിച്ച പ്രസ്ഥാനവും, അത് നേതൃത്വം കൊടുക്കുന്ന ഭരണകൂടവും നീതി നിഷേധിക്കുമ്പോള്‍ ഒരാള്‍ക്ക് ജീവന്‍ വെടിയേണ്ടി വരുന്നത് അക്ഷരാര്‍ത്ഥത്തില്‍ കൊലപാതകം തന്നെയാണെന്നും ഭരണകൂടവും, വ്യവസ്ഥിതിയും ചേര്‍ന്ന് നടത്തുന്ന ആസൂത്രിത കൊലയാണെന്നും അദ്ദേഹം പറഞ്ഞു. 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇടത് പക്ഷത്തിന് പഞ്ചായത്തില്‍ ഭരണം കിട്ടിയപ്പോള്‍ അതില്‍ വലിയ പങ്ക് വഹിച്ച റസാഖിന്റെയും സഹോദരന്റെയും ഒരേ ഒരു ആവശ്യം ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് റീ സൈക്ലിങ് യൂണിറ്റ് നിര്‍ത്തലാക്കണം എന്നത് മാത്രമായിരുന്നു. സ്വന്തം വീടും സ്ഥലവും പോലും പാര്‍ട്ടിക്ക് വേണ്ടി എഴുതി വെച്ച ഒരു കമ്മ്യൂണിസ്റ്റിന്റെ ആവശ്യം പര...
Information

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലും സ്ഥിരം സംവിധാനമായി

മലപ്പുറം : തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്ക്കും ഇവിഎം/വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുമായി ജില്ലയില്‍ സ്ഥിരം കെട്ടിടം യാഥാര്‍ത്ഥ്യമായി. മലപ്പുറം സിവില്‍ സ്റ്റേഷനിലാണ് ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഗവ.കോളജ് ഓഡിറ്റോറിയം, പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പഴയ കെട്ടിടം, സിവില്‍ സ്റ്റേഷനിലെ ഗോഡൗണ്‍, കോട്ടക്കുന്ന് ഡി.ടി.പി.സി ഹാള്‍ എന്നിങ്ങനെ വിവിധയിടങ്ങളിലായി വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥിതി ഇതോടെ ഇല്ലാതാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിശാലമായ പന്തലൊരുക്കുന്നതിനുള്ള അധിക ചെലവും ഒഴിവാക്കാനാകും. മൂന്ന് നിലകളിലായി 1899 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടത്തിന് ഏഴ് കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. പൊതുമരാമത്ത് വകുപ്പിനായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണച്ചുമതല. അഗ്...
Information

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ മൂന്ന് ജില്ലകളില്‍ കൂടി ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസുകള്‍

മലപ്പുറം : വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനായി മലപ്പുറം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസുകളുടെ ഉദ്ഘാടനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍വഹിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി. ആര്‍. പ്രേംകുമാര്‍ അധ്യക്ഷനായി. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ വെയര്‍ഹൗസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായാണ് നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യമാക്കുന്നതില്‍ വെയര്‍ഹൗസുകള്‍ക്ക് ഏറെ പ്രധാന്യമുള്ളതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങള്‍ വിവിധയിടങ്ങളില്‍ സൂക്ഷിക്കേണ്ടി വരുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ഇതിലൂടെ പരിഹാരമാകും. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് മുന്‍കൂര്‍ അനുമതിയോടെ വെയര്‍ഹൗസുകളിലെത്തി വോട്ടിങ് യന്ത്രങ്ങള്‍ പരിശോ...
Information

സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം

തിരുവനന്തപുരം : കേരളത്തില്‍ 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. നിരോധനം അവസാനിക്കുന്ന ജൂലൈ 31 വരെ സംസ്ഥാനത്തെ യന്ത്രവത്കൃത മത്സ്യബന്ധന മേഖല നിശ്ചലമാകും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ കടലില്‍ അടിത്തട്ടില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കാണ് നിരോധനം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ പോകുന്നതിന് തടസ്സമില്ല....
Information

കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണം പിടികൂടി ; രണ്ട് പേര്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണ മിശ്രിതം പിടികൂടി. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ ദുബായില്‍ നിന്നും കുവൈറ്റില്‍ നിന്നും എത്തിയ രണ്ടു യാത്രക്കാരില്‍ നിന്നുമായാണ് 2085 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍നിന്നും എത്തിയ കാസറഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ റിയാസ് അഹമ്മദ് പുത്തൂര്‍ ഹംസയില്‍ (41) നിന്നും ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന 990 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ മൂന്നു ക്യാപ്‌സൂലുകളും കുവൈറ്റില്‍നിന്നും എത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ മണ്ണമ്മല്‍ സുഹൈലില്‍ (32) നിന്നും ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന 1095 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാല...
Information

നിര്‍ത്തിയിട്ട കാറില്‍ നിന്നും എം ഡി എം എ യും കഞ്ചാവും പിടികൂടി ; 2 യുവാക്കള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 0.83 ഗ്രാം എം ഡി എം എ യും 3.4 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) നടുവത്തൂര്‍ മീത്തല്‍ മാലാടി അഫ്‌സല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. സനലിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് എം ഡി എം എ യും കഞ്ചാവും പിടികൂടിയത്. സനലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കാറില്‍ പൊലീസ് സംഘം പരിശോധന നടത്തിയത്. കൊയിലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം വി. ബിജു എസ് ഐ മാരായ അനീഷ് വടക്കയില്‍, എംപി ശൈലഷ്, എസ് സി പി ഒ മാരായ ജലീഷ്‌കുമാര്‍, രഞ്ജിത് ലാല്‍, അജയ് രാജ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്....
Other

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ചെമ്മാട്ടെ ബേക്കറി ഉടമയിൽ നിന്ന് അരലക്ഷം പിഴഈടാക്കി

തിരൂരങ്ങാടി : പൊതു സ്ഥലത്ത് ഇരുട്ടിന്റെ മറവിൽ നിരന്തരം മാലിന്യം നിക്ഷേപിക്കുന്നതു മായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരൂരങ്ങാടി നഗരസഭ ആരോഗ്യ ജീവനക്കാർ രാത്രിയിൽ കാവലിരുന്ന് വാഹനമടക്കം പിടികൂടിയ സംഭവത്തിൽ ചെമ്മാട് സീഗോ ബേക്കറി 50,000 രൂപ പിഴ ഒടുക്കേണ്ടി വന്നു.സ്ഥാപനം അടച്ചു പൂട്ടാതിരിക്കാൻ 24 മണിക്കൂറിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നഗരസഭ സ്ഥാപനത്തിന് നോട്ടിസ് നൽകിയിരുന്നു.ആയതിനടിസ്ഥാനത്തിൽ കടയുടമ മാപ്പപേക്ഷ നൽകിയെങ്കിലും50.000 രൂപ പിഴയടക്കാനും മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കി നഗരസഭക്ക് റിപ്പോർട്ട്‌ ചെയ്യാനുംആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും നോട്ടിസ് നൽകിയിരുന്നു.ആയതിനാലാണ് ഇന്ന് കാലത്ത് 50.000 രൂപ നഗരസഭയിൽ പിഴ അടവാക്കിയും ജൈവ മാലിന്യ സംസ്കരണത്തിന്ബയോഗ്യാസ് പ്ലാന്റ്സ്ഥാപിച്ചതായും പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനക്ക് കൈമാറുമെന്ന ഉറപ്പിന്മേലും പിടിച്ചെടുത്ത സ്‌കൂട്ടർ വിട്ട് നൽകി കേസ...
Information

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ

എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്. ഉറക്കം തോന്നിയാല്‍ വണ്ടി നിറുത്തി വിശ്രമിക്കുക. പൂര്‍ണ ആരോഗ്യസ്ഥിതിയില്‍ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങള്‍ എടുക്കാന്‍ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവര്‍ക്കാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ. തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കറ്റില്‍ കണ്‍മുന്‍പില്‍ കാണേണ്ടിവരുന്നു. മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുന്‍പിലും പിന്നിലുമുള്ള വാഹനങ്ങള്‍, റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍, കാല്‍നട യാത്രകാര്‍, റോഡിന്റെ വശങ്ങള...
Information

മഴക്കാലമായി റോഡ് അപകടങ്ങള്‍ക്ക് സാധ്യത കൂടുതല്‍ ; ജാഗ്രത നിര്‍ദേശവുമായി കേരള പോലീസ്

മഴക്കാലത്ത് റോഡ് അപടകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് ഇരുചക്ര വാഹന അപകടങ്ങള്‍.ജാഗ്രത പുലര്‍ത്തിയാല്‍ മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാം. കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം. നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ എത്രത്തോളം ആഴമുണ്ടെന്ന് അറിയാന്‍ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കരിയര്‍ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് സംഘടിപ്പിച്ച കരിയര്‍ സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഹിന്ദി പഠനവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അദ്ധ്യക്ഷനായി. വിവിധ ഭാഷാപഠനവകുപ്പ് മേധാവികളായ ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. പി. സോമനാഥ്, ഡോ. പി. നകുലന്‍, ഡോ. എം.എ. സാജിദ, ഡോ. കെ. ദിവ്യ, ഡോ. അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. എം.എസ് ജലീലാണ് ക്ലാസെടുത്തത്. സമാപനയോഗം പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എ. ഷിഹാബ് നന്ദി പറഞ്ഞു. ഫോട്ടോ - കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് സംഘടിപ്പിച്ച കരിയര്‍ സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.    പി.ആര്‍. 659/2023 മുഖ്യമന്ത്രിയുടെ നവകേരള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ല...
Calicut, Information, university

ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; കാലിക്കറ്റ് സര്‍വകലാശാല മുന്‍ അധ്യാപകനെതിരെ കേസ്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകന്‍ ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി. ശശിധരനെതിരെയാണ് സര്‍വകലാശാലയിലെ രണ്ടു വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇയാള്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിന് സമീപം താമസിക്കുന്ന മുന്‍ അധ്യാപകന്‍ ഇയാളുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഗവേഷക വിദ്യാര്‍ഥിനികളുടെ പരാതി. തൃശ്ശൂർ, കോഴിക്കോട് കൊടുവള്ളി സ്വദേശിനികളാണ് പരാതിക്കാർ. മേയ് 11, 19 തീയതികളിലായിരുന്നു സംഭവം. ആറുവര്‍ഷം മുമ്പ് സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച അധ്യാപകന്‍ ഒറ്റയ്ക്കായിരുന്നു താമസം. സര്‍വീസില്‍നിന്ന് വിരമിച്ചെങ്കിലും അക്കാദമിക് ആവശ്യങ്ങള്‍ക്കായി ഗവേഷകര്‍ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു. ഇത്തരത്...
Obituary

തലപ്പാറയിൽ 25 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ : തലപ്പാറയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലപ്പാറ കിഴക്കേപ്പുറം മണക്കടവൻ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് ഖുബൈബ് (25) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.45 ന് വീട്ടിൽ ബെഡ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 4 മാസം മുമ്പ് റിയാദിൽ പോയിരുന്നു. കഴിഞ്ഞ മാസം 22 ന് നാട്ടിൽ തിരിച്ചെത്തി. ഗൾഫിൽ ജോലി ശരിയാകാത്തതും താമസ സ്ഥലത്തുണ്ടായിരുന്ന പ്രയാസവും കാരണം മനോ വിഷമം ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു....
Information, Other

ഹജ്ജ്: ഇന്ന് വനിത ഹജ്ജ് തീർത്ഥാടകരുടെ വിമാനം പറത്തിയതും നിയന്ത്രിച്ചതും വനിതകൾ

ഈ വര്‍ഷത്തെ ഹജ്ജ് തീർഥാടനത്തിന് സംസ്ഥാനത്തു നിന്നും വനിതാ യാത്രികർക്ക് (ലേഡീസ് വിത്തൗട്ട് മെഹറം) മാത്രയായുള്ള ആദ്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോണ്‍ ബര്‍ല ഫ്ലാഗ് ഓഫ് ചെയ്തു. എയര്‍ ഇന്ത്യുയുടെ IX 3025 നമ്പര്‍ വിമാനമാണ് വനിതാ തീര്‍ത്ഥാടകരെയും വഹിച്ച് വ്യാഴാഴ്ച (ജൂണ്‍ 8) വൈകീട്ട് 6.45 ന് പുറപ്പെടുന്നത്. 145 വനിതാ തീര്‍ത്ഥാടകരാണ് സംഘത്തിലുള്ളത്. യാത്രാ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ (76 വയസ്സ്) തീര്‍ത്ഥാടകയായ കോഴിക്കോട് കാര്‍ത്തികപ്പള്ളി സുലൈഖയ്ക്ക് മന്ത്രി ബോര്‍ഡിങ് പാസ് നല്‍കി. സ്ത്രീ ശാക്തീകരണ രംഗത്തെ രാജ്യത്തെ മികച്ച കാല്‍വെപ്പാണ് വനിതാ തീര്‍ത്ഥാടകരെ മാത്രം വഹിച്ചുള്ള ഈ യാത്രയെന്ന് കേന്ദ്ര മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഹജ്ജ് വേളയില്‍ പ്രാര്‍ത്ഥിക്കണമെന്നും കേന്ദ്ര മന്ത്രി തീര്‍ത്ഥാടകരോട് ആവശ്യപ്പെട്ടു...
Information

ദാറുൽ ബനാത്ത് ഗേൾസ് ഖുർആൻ അക്കാദമി ഉദ്ഘാടനം ചെയ്തു

വേങ്ങര: മത വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്ത് 50 വർഷം പിന്നിട്ട വേങ്ങര ചേറൂർറോഡ് മനാറുൽഹുദാ അറബികോളേജ് ക്യാമ്പസിൽ പുതുതായി ആരംഭിച്ച ദാറുൽ ബനാത്ത് ഗേൾസ് ഖുർആൻ അക്കാദമിയുടെ ഔപചാരികമായ ഉദ്ഘാടനം കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ്മദനി നിർവഹിച്ചു. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കാണ് സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഖുർആൻ മനപ്പാഠമാക്കുക എന്ന ലക്ഷ്യത്തോടെ ദാറുൽബനാത്ത് എന്നപേരിൽ ഗേൾസ് ഖുർആൻ അക്കാദമിക്ക് രൂപം നൽകിയിട്ടുള്ളത്. ഉദ്ഘാടനചടങ്ങിൽ മനാറുൽഹുദാ അറബിക് കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻറഹ്മാനി. അധ്യക്ഷതവഹിച്ചു. എംജിഎം മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി ആയിഷ ചെറുമുക്ക്ക്ലാസ് എടുത്തു. ദാറുൽ ബനാത്ത് ഡയറക്ടർ ബാദുഷ ബാഖവി ഉൽബോധന പ്രസംഗം നടത്തി. മനാറുൽഹുദാ ഭാരവാഹികളായ വി കെ സി വീരാൻകുട്ടി. കെ അബ്ബാസ് അലി . പി മുജീബ് റഹ്മാൻ.അരീക്കാട്ട് ബാബു. തുടങ്ങിയവർ ചടങ്ങിൽ...
Crime

ഒപ്പം താമസിച്ചുവന്ന യുവതിയെ മരം മുറിക്കുന്ന ഇലക്ട്രിക് കട്ടര്‍ വാങ്ങി വെട്ടിനുറുക്കി 56 കാരന്‍ ; ശരീര ഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് തെരുവ് നായ്ക്കള്‍ക്ക് വിളമ്പി

മുംബൈ: ഒപ്പം താമസിച്ചുവന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ 56കാരന്‍ മൃതദേഹം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച് തെരുവ് നായ്ക്കള്‍ക്ക് വിളമ്പി. മുംബൈ മിറ റോഡിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (32) യെ യുവതിക്കൊപ്പം താമസിച്ചിരുന്ന ലിവ് ഇന്‍ പങ്കാളിയായ മനോജ് സഹാനിയാണ് അതിദാരുണമായി കൊല്ലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സരസ്വതിയും പ്രതി മനോജും കഴിഞ്ഞ മൂന്നുവര്‍ഷമായി മിറ റോഡിലെ ഫ്‌ലാറ്റില്‍ ഒരുമിച്ചായിരുന്നു കഴിഞ്ഞുവന്നത്. കഴിഞ്ഞദിവസം ഇരുവരും താമസിച്ചിരുന്ന ഫ്‌ലാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് തൊട്ടടുത്ത ഫ്‌ലാറ്റിലുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. നയാനഗര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് യുവതിയുടെ കാലുകള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 13 മൃതദേഹാവശിഷ്ട...
Information

60 സംരംഭകരുടെ 113 ഇനം നിത്യോപയോഗ വസ്തുക്കളുമായി കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ഇനി മങ്കടയിലും

മങ്കട : കുടുംബശ്രീ ഉത്പാദകരുടെ ഉല്‍പ്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് മങ്കട ബ്ലോക്കില്‍ തുടക്കമായി. ഹോം ഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം മഞ്ഞളാം കുഴി അലി എം.എല്‍.എ നിര്‍വഹിച്ചു കുടുംബശ്രീലെ വനിതാ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ പരിശീലനം ലഭിച്ച ഹോം ഷോപ്പ് ഓണര്‍മാര്‍ മുഖേന ഓരോ വീട്ടുപടിക്കല്‍ എത്തുന്ന സാമൂഹിക വിപണന സംവിധാനം ആയ ഹോം ഷോപ്പ് പദ്ധതി യിലൂടെ വിഭാവനം ചെയുന്നത്. ഇതുവഴി മങ്കട ബ്ലോക്കില്‍ 300 കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലഷ്യമിടുന്നത്. 60 സംരംഭകരുടെ 113 ഇനം നിത്യോപയോഗ വസ്തുക്കളാണ് ഉപഭോക്താക്കള്‍ക്ക് ഹോം ഷോപ്പ് സംവിധാനംവഴി ലഭ്യമാക്കുക മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓ4ഡിനേറ്റര്‍ ജാഫര്‍ ക...
Information

എന്റെ കേരളം പ്രദര്‍ശന വിപണന മേള ; മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

പൊന്നാനി : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പൊന്നാനിയില്‍ വച്ച് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഭാഗ്യകുറി വകുപ്പ് നടത്തിയ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ഭാഗ്യക്കുറി വകുപ്പിനെ സംബന്ധിച്ച് വിലയേറിയ നിര്‍ദ്ദേശങ്ങള്‍ നല്കിയ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് സഫറിന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ലതീഷ് എന്‍. ഹെസക്കിയേല്‍, മൊമെന്റോയും പാരിതോഷികവും നല്കിയത്. ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ പ്രദീപന്‍ റ്റി, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അഭിലാഷ് ടി, ജൂനിയര്‍ സൂപ്രണ്ട് സുരേന്ദ്രന്‍ പി , മുഹമ്മദ് ഹാരിസ് വി.എ , ജനാര്‍ദ്ദനന്‍ ദിനേശ്, അബ്ദു സമദ്, അജീഷ് കുമാര്‍,കാഞ്ചന കെ,സൗമ്യ പി.ആര്‍, അശ്വതി രാജന്‍, അമൃതപ്രിയ, അജയ് വി, ജിഷ ഒ, നിത്യ ടി.വി എന്നിവര്‍ പങ്കെടുത്തു....
Information

സ്വർണക്കടത്ത് ; ഊരകം സ്വദേശി പിടിയിൽ

കൊണ്ടോട്ടി :കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച വേങ്ങര ഊരകം സ്വദേശി പിടിയിൽ. ഇന്നലെ രാത്രി ഷാർജയിൽനിന്നും എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശിയായ കണ്ണൻതോടി ലുക്മാനുൾ ഹക്കീമിൽ (26) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 897 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . ഹക്കീം തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച മൂന്നു ക്യാപ്സുലുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്.കള്ളക്കടത്തുസംഘം ഹക്കീമിന് അറുപതിനായിരം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്....
Malappuram

പുനരുദ്ധാരണം പൂർത്തിയായി; പൊന്നാനി മിസ്‍രി പള്ളി ഇനി പൈതൃക സംരക്ഷണ ഭവനം

പൊന്നാനി : നൂറ്റാണ്ടുകളുടെ പൈതൃകവും പാരമ്പര്യവുമുള്ള പൊന്നാനിയിലെ മിസ്‌രി പള്ളി ഇനി പൈതൃക സംരക്ഷണ ഭവനം. പൈതൃക സംരക്ഷണ പദ്ധതിയായ മുസ്‍രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സർക്കാർ 85 ലക്ഷംരൂപ ചെലവഴിച്ച് പള്ളിയിലെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കി. പ്രവൃത്തി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച (ജൂൺ 10) വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും. പി.നന്ദകുമാർ അധ്യക്ഷനാവും.സാമൂതിരി രാജാവിന്റെ നാവികസേനയുടെ ആസ്ഥാനമായിരുന്ന പൊന്നാനിയിൽ പോർച്ചുഗീസുകാർക്കെതിരെയുള്ള പോരാട്ടത്തിൽ സാമൂതിരി-കുഞ്ഞാലിമരയ്ക്കാർ സൈന്യത്തെ സഹായിക്കാനായി ഈജിപ്തിൽനിന്ന് സൈന്യം വന്നിരുന്നുവെന്നും അവർക്കായി 16-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് മിസ്‍രി പള്ളിയെന്നുമാണ് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്.500 വർഷത്തിന്റെ പഴക്കമുള്ള പള്ളിക്ക് കാലപ്പഴക്കത്താൽ തകർച്ച നേരിട്ടതോടെ പുതുക്കിപ്പണിയുന്ന...
error: Content is protected !!