വഴിത്തിരിവായത് ഫർഹാനയുടെ ആ ഫോൺകോൾ, പിന്നാലെ കുടുങ്ങി; അട്ടപ്പാടി ചുരത്തിൽ തെളിവെടുപ്പ്
കോഴിക്കോട്: ഹോട്ടലുടമയായ സിദ്ദിഖിന്റെകൊലപാതകവുമായി ബന്ധപ്പെട്ടഅന്വേഷണത്തിൽ വഴിത്തിരിവായത്ഫർഹാനയുടെ ഫോൺകോൾ. കൃത്യംനടത്തിയ ശേഷം ചെന്നൈയിലേക്ക്രക്ഷപ്പെടുമ്പോൾ പ്രതികളായ ഷിബിലിയും ഫർഹാനയും തങ്ങളുടെ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫർഹാന മറ്റൊരാളുടെ മൊബൈൽഫോണിൽനിന്ന് ഒറ്റപ്പാലത്തെ അടുത്തബന്ധുവിനെ വിളിച്ചു. ഈ ഫോൺകോൾ പിന്തുടർന്ന് പോലീസ്നടത്തിയ നീക്കത്തിലാണ് ഷിബിലിയുംഫർഹാനയും പിടിയിലായത്.
അതേസമയം, സിദ്ദിഖിനെ കൊലപ്പെടുത്തിമൃതദേഹം ഉപേക്ഷിച്ചശേഷം ഷിബിലി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നതായും വിവരങ്ങളുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫർഹാനയെ വീട്ടിൽകൊണ്ടുവിട്ട ശേഷം സിദ്ദിഖിന്റെ കാർ ഉപയോഗിച്ചിരുന്നത് ഷിബിലിയായിരുന്നു.പിന്നീട് കാർ ചെറുതുരുത്തിയിൽഉപേക്ഷിച്ചശേഷം 24-ന് പുലർച്ചെയാണ്ഷിബിലി ഫർഹാനയെയും കൂട്ടിചെന്നൈയിലേക്ക് കടന്നത്.
സിദ്ദിഖ് കൊലക്കേസിൽ ചൊവ്വാഴ്ച...