Tuesday, July 29

Blog

താനൂര്‍ ബോട്ട് ദുരന്തം : ഒളിവിലുള്ള ബോട്ടുടമയുടെ ചിത്രം പുറത്തുവിട്ടു: വാഹനം കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു, അന്വേഷണം ഊര്‍ജിതമാക്കി.
Accident, Information

താനൂര്‍ ബോട്ട് ദുരന്തം : ഒളിവിലുള്ള ബോട്ടുടമയുടെ ചിത്രം പുറത്തുവിട്ടു: വാഹനം കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു, അന്വേഷണം ഊര്‍ജിതമാക്കി.

താനൂര്‍ : താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി പി നാസറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒളിവിലുള്ള ബോട്ടുടമക്കായി അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വാഹനം കൊച്ചിയില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു. പാലാരിവട്ടം പോലീസ് ആണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ പോലീസ് സ്റ്റേഷന് സമീപത്തു തന്നെയാണ് നാസറിന്റെ വീട്....
Accident

ഒരുമിച്ച് ഉല്ലാസയാത്ര പോയവർ ഒരുമിച്ച് അന്തിയുറങ്ങും; ഒരു കുടുംബത്തിലെ 11 പേർക്കായി ഒറ്റ കബർ

താനൂർ ബോട്ടപകടത്തിൽ ഒരു കുടുംബത്തിൽനിന്ന് മരിച്ച 11 പേരെ ഒരു ഖബറിൽ അടക്കം ചെയ്യും. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബത്തിലെ 11 പേരെയാണ് ഒരേ ഖബറിൽ അടക്കം ചെയ്യുക.പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടിൽനിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12), എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ. മരിച്ചവരിൽ ഒമ്പതുപേർ ഒരു വീട്ടിലും 2 പേർ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരിൽ മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലാണ്....
Accident

മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ, മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ടല്ല, ഒരു മാസം മുന്‍പ് വരെ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സര്‍വീസ് നടന്നത് ; ആരോപണവുമായി വിഎസ് ജോയ്

മലപ്പുറം : താനൂരില്‍ അപകടത്തില്‍ പെട്ട ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ട് അല്ലെന്ന് ആരോപണം. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്.ജോയ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മല്‍സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി മേടിച്ചു രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ബോട്ട്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നുവെന്ന് വി.എസ്.ജോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താനൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ മരണപ്പെട്ടവര്‍ അല്ലാ.. അധികാരി വര്‍ഗത്തിന്റെ അനാസ്ഥ കാരണം കൊല്ലപ്പെട്ടവര്‍.. അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക്ക് എന്നു പേരുള്ള ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോ...
Accident

താനൂര്‍ ബോട്ടപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം, ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

താനൂര്‍ ബോട്ടപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം, ചികിത്സാ ചെലവ്സര്‍ക്കാര്‍ വഹിക്കും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി മലപ്പുറം : താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് ഹൗസ് ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു. എംഎല്‍എമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരില്‍ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തം വലുതാണ്. ...
Information

താനൂര്‍ ഹൗസ് ബോട്ടപകടം ; മുഖ്യമന്ത്രി എത്തി, മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചു, മരിച്ച 22 പേരില്‍ ഒമ്പത് പേര്‍ ഒരു വീട്ടിലെ അംഗങ്ങള്‍

തിരൂരങ്ങാടി : താനൂര്‍ ഹൗസ് ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍ , അഹമ്മദ് ദേവര്‍കോവില്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍, കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍, എ കെ ശശിധരന്‍ എംഎല്‍എമാരായ പികെ കുഞ്ഞാലികുട്ടി, കെപിഎ മജീദ്, കെടിജലീല്‍, പികെ ബഷീര്‍, പിഎംഎ സലാം,അബ്ദുറഹ്‌മാന്‍ രണ്ടത്താണി, ഡിജിപി അനില്‍കാന്ത്, അഡിഷണല്‍ ഡിജിപി അജിത് കുമാര്‍, എഡിജിപി ബി സന്ധ്യ, ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് എന്നിവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിട്ടുണ്ട്. താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച 22 പേരില്‍ ഒമ്പത് പേര്‍ പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടിലെ അംഗങ്ങളാണ്. സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന(12), ഫിദ ദില്‍ന (7) സഹോദരന്‍ സിറാജിന്റെ ഭാര്യ റസീ...
Feature

കേരളത്തില്‍ പത്തിലേറെ പേര്‍ ഒരു ഹൌസ് ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല ; ഹൗസ് ബോട്ടപകടം ഒരു മാസം മുന്നെ പ്രവചിച്ച് മുരളി തുമ്മാരുകുടി

തിരൂരങ്ങാടി : താനൂര്‍ ഹൗസ് ബോട്ടപകടം ഉണ്ടായതിനു പിന്നാലെ ചര്‍ച്ചയായി ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാണ് കേരളത്തില്‍ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാന്‍ പോകുന്നത് ? എന്ന ചോദ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കൂടാതെ ഏപ്രില്‍ ഒന്നിന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ കേരളത്തില്‍ പത്തിലേറെ പേര്‍ ഒരു ഹൌസ് ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് ഒരു മാസം തികയുന്ന വേളയിലാണ് താനൂര്‍ ബോട്ടപകടം ഉണ്ടായിരിക്കുന്നത്. വിനോദസഞ്ചാര മേഖലയിലെ ബോട്ട് യാത്രകള്‍ അവലോകനം ചെയ്ത് അപകടസാധ്യതകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മുരളിയുടെ കുറിപ്പ്. ഹൗസ് ബോട്ട് മേഖലയിലെ സുരക്ഷാ വീഴ്ചകളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പത്തു പേര്‍ മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ...
Accident

താനൂര്‍ ബോട്ടപകടം : ആളുകളുടെ കൃത്യമായ കണക്ക് ലഭ്യമായില്ല, കാണാതായവരെ കുറിച്ച് വിവരമറിയിക്കണമെന്ന് റവന്യൂ മന്ത്രി

താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍പെട്ടവരെ കുറിച്ച് കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാറിന് ലഭ്യമല്ല. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച് ജനം വിവരമറിയിക്കണമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഈ വിവരം കൈമാറണം. എത്ര ടിക്കറ്റ് എടുത്തുവെന്നോ, എത്ര പേര്‍ ബോട്ടില്‍ കയറിയെന്നോ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനാണ് മുഖ്യ പരിഗണന നല്‍കിയതെന്നും ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട പരാതികള്‍ പിന്നീട് പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. ബോട്ടില്‍ 40 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 22 പേര്‍ മരിക്കുകയും 10 പേരെ രക്ഷിക്കുകയും ചെയ്തു. അഞ്ച് പേര്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് നീന്തിക്കയറിയെന്നും വിവരമുണ്ട്. അപകടത്തില്‍പെട്ട ഒരാളെ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് പൊലീസ് നിഗമനം....
Accident

താനൂര്‍ ബോട്ടപകടം : മരണം 22 ആയി, കണ്ടെത്തേണ്ടത് ഒരാളെ കൂടി ? നാവികസേന തിരച്ചിലിനെത്തി

താനൂർ: ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് നിഗമനം. കൂടുതല്‍ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടില്‍ നാല്‍പതു പേര്‍ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ നേവി സംഘം സ്ഥലത്തെത്തി. ഇനി നേവിയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുക. അതേസമയം ഉള്‍വലിവുള്ളത് തെരച്ചിലില്‍ വെല്ലുവിളിയാണെന്ന് എന്‍ഡിആര്‍എഫിന്റെ മുങ്ങല്‍ വിദഗ്ദ്ധര്‍ വ്യക്തമാക്കി. അതേസമയം അഞ്ച് പേര്‍ തങ്ങള്‍ ടിക്കറ്റെടുത്തെങ്കിലും ബോട്ടില്‍ കയറിയില്ലെന്നും വ്യക്തമാക്കി. ഇതുവരെ 22 പേരാണ് സംഭവത്തില്‍ മരണമടഞ്ഞത്. 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേര്‍ നീന്തിക്കയറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ്...
Accident, Information

ബോട്ട് മുങ്ങി അപകടം മരിച്ചവരുടെ എണ്ണം 13 ആയി ബോട്ട് പൂർണമായും മുങ്ങി പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്

പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരണ സംഘ്യ ഇനിയും ഉയർന്നേക്കും. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ് മരിച്ചത്പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ കുഞ്ഞിമ്മു (38),ഓല പീടിക കാട്ടിൽ പീടിയേക്കൽ സിദ്ധീഖ് 41 പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്'15 പേരെ കൊള്ളുന്ന ബോട്ടിൽ 30 ഉം 40 ഉം പേരെ കയറ്റുന്നു, ഒരു നിയന്ത്രണവുമില്ല'; താനൂരിലെ അപകട കാരണം പറഞ്ഞ് പ്രദേശവാസികൾ. ബോട്ട് ഉ...
Obituary

കൊടിഞ്ഞി സ്വദേശി ബെംഗളൂരു റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി : നാട്ടിൽ നിന്ന് മടങ്ങിയെത്തിയ കൊടിഞ്ഞി സ്വദേശി ബെംഗളൂരു ബനസ്വര റയിൽവെ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി ചുള്ളിക്കുന്ന് കുഴിയംപറമ്പിൽ (കല്ലൂർ) മുഹമ്മദ് കുട്ടി (54) ആണ് മരിച്ചത്. ബംഗ്ളൂരു ബിട്തിയിൽ ഹോട്ടൽ ജോലിക്കാരനാണ്. ശനിയാഴ്ച ബംഗളൂരുവിലേക്ക് തിരിച്ചു പോയതായിരുന്നു. ഇന്ന് രാവിലെ റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. മയ്യിത്ത് ഇന്ന് രാത്രി കൊടിഞ്ഞി പള്ളിയിൽ ഖബറടക്കും. ഭാര്യ, സക്കീനമക്കൾ; ശിഹാബുദ്ധീൻ, തസ്ലീന, അബ്ദുസ്സമദ്, മുഹമ്മദ് അലി, ആയിഷ സഫ.മരുമക്കൾ: മുൻസിഫ, ഷാഫി ....
Breaking news

കക്കാട് ഓട്ടോ പാർട്‌സ് കടയിൽ വൻ തീപിടുത്തം

തിരൂരങ്ങാടി : കക്കാട്ട് ദേശീയ പാത കോട്ടക്കൽ റോഡിൽ ടർഫിന് സമീപം മാബ്സ് ഓട്ടോ പർട്‌സ് കടയിൽ തീപിടുത്തം, 6 യൂണിറ്റ് ഫയർ ഫോഴ്സും കൂരിയാട് വാട്ടർ സർവീസും നാട്ടുകാരും പോലീസും ചേർന്ന് തീ അണക്കാൻ ശ്രമിക്കുന്നു. അപകട കാരണം വ്യക്തമല്ല, ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്ടം. ഓട്ടോ പാർട്‌സ് സാമഗ്രികളുടെ വലിയ ഷോപ് ആണ്. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. മലപ്പുറം, മീഞ്ചന്ത, തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നും 6 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയിരുന്നു. ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന, വാഹനങ്ങളുടെ പാർട്സ് വിൽക്കുന്ന മാപ്സ് ഓട്ടോ പാർട്സ്, തൊട്ടടുത്തുള്ള വാഹന പെയിൻറിംഗ് കടയായ കളർ ഫാക്ടറി, വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്ന കാർവിൻ ഓട്ടോമോട്ടീവ് സ്, ടയർ അലൈൻമെന്റ് കടയായ ഹൈടെക്ക് വീൽസ്, എന്നീ നാല് കടകൾക്കാണ് തീ പിടിച്ചത്. 2 നില കെട്ടിടം പൂർണമായും കത്തിനശിച്ചു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം പി.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി മെയ് എട്ടിന് നടത്താനിരുന്ന ക്യാമ്പ് 10-ലേക്ക് മാറ്റി. കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഒമ്പതിന് നിശ്ചയിച്ച ഒന്നാം സെമസ്റ്റര്‍ റഗുലര്‍ പി.ജി. ക്യാമ്പുകള്‍ മാറ്റമില്ലാതെ നടക്കും. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ വിദൂരവിഭാഗം പി.ജി. (2017 പ്രവേശനം) ഒന്ന്, രണ്ട് സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 15-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതനാണ് പരീക്ഷാ കേന്ദ്രം. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍. സ്‌പെഷ്യല്‍ പരീക്ഷ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്. യു.ജി.) നവംബര്‍ 2022 സ്‌പെഷ്യല്‍ പരീക്ഷ എട്ടിന് സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടക്കും. വിദ്യാര്‍ഥികളുടെ വിശദ വിവരങ്ങളും സമയക്രമവും വെബ്‌സൈറ്റില്‍. ഹാള്‍ടിക്കറ്റ...
Crime

ഫെയ്‌സ്ബുക്കിലൂടെ പരിചയം, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം, വീട്ടമ്മക്ക് നഷ്ടമായത് 81 ലക്ഷം ; നൈജീരിയക്കാരന്‍ പിടിയില്‍

കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി പിടിയില്‍. ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും പണം തട്ടിയ നൈജീരിയന്‍ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബര്‍ പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. ഫെയ്‌സ്ബുക്കിലൂടെ അന്ന മോര്‍ഗന്‍ എന്ന യു.കെ സ്വദേശിനിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചായിരുന്നു ചെങ്ങനാശേരി സ്വദേശിനിയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് സ്വാതന്ത്ര്യ ദിനത്തിന്റെയെന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിപ്പ് നടന്നത്. മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് എന്ന പേരില്‍ യു.കെയില്‍ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്...
Crime

ബസില്‍ ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികള്‍ക്ക് നഗ്നതാ പ്രദര്‍ശനം; യുവാവിന് കഠിന തടവും പിഴയും

തൃശൂര്‍ : ബസില്‍ ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന് ഒരു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ആലപ്പാട്ട് വീട്ടില്‍ വര്‍ഗീസിനെയാണ് (27) ശിക്ഷിച്ചത്. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്. 2019 നവംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ബസില്‍ വരികയായിരുന്ന കുട്ടികള്‍ക്ക് മുന്നില്‍ പ്രതി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. തുടര്‍ന്ന് കൊടുങ്ങലൂര്‍ കാര ജംഗ്ഷനില്‍ ഇറങ്ങിയ കുട്ടികളെ, മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രതി പിന്തുടര്‍ന്നു. ഭയന്ന കുട്ടികള്‍ അടുത്ത വീട്ടിലേക്കു ഓടി ചെന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകള്‍ പ്രതിയെ തടഞ്ഞു വെച്ചു. കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേക്ഷണം നടത്തിയത്....
Sports

നെഹ്റു യുവകേന്ദ്ര മലപ്പുറം – ജില്ലാ കോഡിനേറ്റർ പരപ്പിൽ പാറ യുവജന സംഘം ഓഫീസ് സന്ദർശിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോഡിന്റെ ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള അവാർഡും നെഹ്റു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച പ്രവർത്തിനുള്ള അവാർഡും ലഭിച്ച പരപ്പിൽപാറ യുവജന സംഘത്തിന്റെ ഓഫീസ് ജില്ലാ കോഡിനേറ്റർ ശ്രീ ഉണ്ണികൃഷണൻ സന്ദർശിച്ചു. NYV: അംഗം അസ്ലം , ക്ലബ്ബ് പ്രസിഡന്റ് സഹീറബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, ഭാരവാഹികളായ സമദ് കുറുക്കൻ, ജംഷീർ ഇ. കെ, ഇബ്രാഹിം കെ. കെ, ദിൽഷാൻ ഇ. കെ,അലിഅക്ബർ മെമ്പർമാരായ റാഫി കെ, നൗഷാദ് വി. എം, യുസുഫ്, കലാം കെ, പങ്കെടുത്തു....
Feature

തമിഴ്‌നാട് വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് അരിക്കൊമ്പന്‍, കൃഷിയിടവും നശിപ്പിച്ചു ; മേഘമലയില്‍ നിരോധനാജ്ഞ

കുമിളി: ചിന്നകനാലിന്‍ നിന്നും കാടുകടത്തിയ അരിക്കൊമ്പനെ കൊണ്ട് പൊറുതിമുട്ടി മേഘമല. കഴിഞ്ഞദിവസം രാത്രി മേഘമലയില്‍ തമ്പടിച്ചിരിക്കുന്ന അരിക്കൊമ്പന്‍ കൃഷിയിടവും തമിഴ്‌നാട് വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം മേഘമലയിലെത്തിയ അരിക്കൊമ്പന്‍ വാഴക്കൃഷി നശിപ്പിക്കാനാണ് ശ്രമിച്ചത്. വനപാലകര്‍ ആനയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചു. ഇതോടെ വനംവകുപ്പിന്റെ വാഹനത്തിനു നേരെ തിരിയുകയും തകര്‍ക്കുകയുമായിരുന്നു. പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് തമിഴ്‌നാട്ടിലെത്തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്. മേഘമലയിലും പരിസര പ്രദേശങ്ങളിലും അരീക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത്...
Crime

വീടിനു മുന്നില്‍ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തു ; ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി 45കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പാലക്കാട് : വീടിനു മുന്നില്‍ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്ത 45കാരനെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് ഒലവക്കോട് ആണ് സംഭവം. വരിത്തോട് സ്വദേശി ശെന്തിള്‍കുമാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ശെന്തിള്‍കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്നുകിടന്ന ശെന്തിള്‍കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്....
Life style

നികുതി വര്‍ധനവ് ; എല്‍ഡിഎഫ് അംഗങ്ങളുടെ കൂടി പിന്തുണയോടെ പ്രമേയം പാസാക്കി എആര്‍ നഗര്‍ പഞ്ചായത്ത്

തിരുരങ്ങാടി : കെട്ടിട നികുതി, പെര്‍മിറ്റ് അപേക്ഷ ഫീസുകള്‍ വര്‍ധിപ്പിച്ചതിനെതിരെ എല്‍ഡിഎഫ് അംഗങ്ങളുടെ കൂടി പിന്തുണയോടെ എആര്‍ നഗര്‍ പഞ്ചായത്ത് ഐകകണ്‌ഠേന പ്രമേയം പാസാക്കി. ഫീസുകള്‍ വര്‍ധിപ്പിച്ച് പൊതുജനങ്ങളെ പ്രയാസപ്പെടുത്തിയുള്ള അധിക വരുമാനം പഞ്ചായത്തിന് ആവശ്യമില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് നികുതി കുറക്കാനുള്ള തീരുമാനമായത് കൊണ്ടാണ് പിന്തുണച്ചതെന്നും ജനങ്ങള്‍ക്കൊപ്പമാണെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. കെട്ടിട പെര്‍മിറ്റ് ഫീസ് നിശ്ചയിക്കുന്നതിനുള്ള അധികാരം ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്ത് ഇടപെടേണ്ടിവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയോ,കെട്ടിട പെര്‍മിറ്റ് കൂട്ടിയ തീരുമാനം പുനപരിശോധിക്കുകയോ, പിന്‍വലിക്കുകയോ ചെയ്യണമെന്നും, അല്ലാത്തപക്ഷം വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപ...
Information

പത്ത് കിലോ കഞ്ചാവുമായി ആസാം സ്വദേശികള്‍ പിടിയില്‍

കൊച്ചി: ആലുവയില്‍ പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികള്‍ പിടിയില്‍. ആസാമില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കഞ്ചാവ് കൊണ്ടുവന്ന ആസാം സ്വദേശികളായ ബാബുല്‍ ഹുസ്സൈന്‍, ഒമര്‍ ഫാറൂഖ് എന്നിവരാണ് പിടിയിലായത്.
Local news

ചീർപ്പിങ്ങൽ ഇമ്പിച്ചിബാവ റോഡ് ഞായറാഴ്ച നാടിന് സമർപ്പിക്കും

കൊടിഞ്ഞി: കാളംതുരുത്തി ചീർപ്പിങ്ങൽ നിലാംകുണ്ട് ഭാഗത്ത് താമസിക്കുന്ന ആളുകളുടെ ചിരകാല സ്വപ്നമായിരുന്ന ഗതാഗത സൗകര്യമുള്ള റോഡ് എന്നത് പൂവണിയുന്നു . ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി യാഥാർത്ഥ്യമായ റോഡ് സഖാവ് ഇ കെ ഇമ്പിച്ചിബാവ റോഡ് എന്ന നാമധേയത്തിൽ ഏഴാം തീയതി വൈകുന്നേരം നാലുമണിക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്യും....
Information

സുഹൃത്തുക്കള്‍ക്കൊപ്പം കിണറിന്റെ സമീപം ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണും ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27 ) ആണ് മരിച്ചത്. വെളളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ പൊതുകിണറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കവെയാണ് അപകടമുണ്ടായത്. കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോള്‍ അപസ്മാരം വന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് സംശയം. നാട്ടുകാര്‍ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന. ശവ സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കും...
Feature, Information

ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് പൈതൃക മ്യൂസിയം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് ജില്ലാ പൈതൃക മ്യൂസിയമെന്നും ചരിത്രപരവും നിര്‍മ്മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂര്‍ കച്ചേരി മന്ദിരവും സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടവും പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്നും സംസ്ഥാന തുറമുഖം മ്യുസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരത്തില്‍ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ സജ്ജീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു. നമ്മുടെ നാടിന്റെ ചരിത്രവും പൈതൃകവും ശരിയായി മനസ്സിലാക്കേണ്ടത് അനിവാര്യമായിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിന് നമ...
Education, Information

ഉന്നത വിദ്യഭ്യാസ രംഗത്തും ശാസ്ത്രീയമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കും: മന്ത്രി ഡോ. ആര്‍. ബിന്ദു

മഞ്ചേരി : സര്‍ക്കാറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ ഉന്നത വിദ്യഭ്യാസ രംഗത്തും ശാസ്ത്രീയമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളജില്‍ 12.81 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രായോഗിക പരിശീലനത്തോടൊപ്പമുള്ള വിദ്യാഭ്യാസം നേടുന്നതിലൂടെ നിരവധിപേര്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. അത്തരത്തില്‍ സംസ്ഥാനത്തുള്ള തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും നൈപുണ്യ വിടവ് നികത്തുന്നതിനുമുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ വിദ്യഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് ഉന്നത വിദ്യാഭ്യാസരംഗത്തും നടന്നുവരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നത് കേവലം തൊഴില്‍ ...
Information

മുഴുവന്‍ കുടുംബങ്ങള്‍ക്കും റവന്യൂ സ്മാര്‍ട് കാര്‍ഡ് നല്‍കും: മന്ത്രി കെ. രാജന്‍

എടപ്പറ്റ : മുഴുവന്‍ കുടുംബങ്ങള്‍ക്കും റവന്യൂ സ്മാര്‍ട് കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജന്‍. എടപ്പറ്റ സ്മാര്‍ട് വില്ലേജ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചിപ്പ് ഘടിപ്പിച്ച ആധുനിക കാര്‍ഡ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. മുഴുവന്‍ രേഖകളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായകമാവും. കേരളത്തിലെ മുഴുവന്‍ റവന്യൂ ഓഫീസുകളും നവംബര്‍ ഒന്ന് മുതല്‍ ഡിജിറ്റലാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുളള കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. മേലാറ്റൂര്‍-കരുവാരക്കുണ്ട് റോഡിലെ ഏപ്പിക്കാടായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് പൂര്‍ണമായി പൊളിച്ചുനീക്കിയാണ് പുതിയത് നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. റിസപ്ഷനും കാത്തിരിപ്പു കേന്ദ്രവും അടക്കം ജനങ്ങള്‍ക്കുവേണ്ട എല്ലാ സൗകര്...
Information

തൊഴിലും വിദ്യഭ്യാസവും തമ്മില്‍ നിലനിന്നിരുന്ന വിടവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമം: മന്ത്രി ഡോ. ആര്‍. ബിന്ദു

തിരൂരങ്ങാടി : തൊഴിലും വിദ്യഭ്യാസവും തമ്മില്‍ നിലനിന്നിരുന്ന വിടവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കുട്ടി സംരംഭം ആരംഭിച്ചാല്‍ സഹപാഠികള്‍ക്കും തൊഴിലവസരം നല്‍കാന്‍ കഴിയും എന്നതിനാല്‍ സംരംഭകത്വ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.എം.സുഹറാബി,...
Information

മാതാവിന് മറ്റൊരാളുമായുണ്ടായ അടുപ്പം ചോദ്യം ചെയ്ത മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കി : മാതാവും സഹായികളും അറസ്റ്റില്‍

മേലാറ്റൂര്‍ : മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ മാതാവും സഹായികളും മേലാറ്റൂര്‍ പോലീസിന്റെ പിടിയില്‍. പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നന്‍ നഫീസ (48), അയല്‍വാസിയും സുഹൃത്തുമായ മുള്ള്യാകുര്‍ശ്ശി വലിയപറമ്പിലെ കീഴുവീട്ടില്‍ മെഹബൂബ് (58), ക്വട്ടേഷന്‍ സംഘാംഗങ്ങളായ തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസൈന്‍ (39), കൂട്ടാളിയായ അബ്ദുള്‍നാസര്‍ (പൂച്ച നാസര്‍-32 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നഫീസയുടെ വീടിന് അര കിലോമീറ്റര്‍ മാറി വാടക ക്വാര്‍ട്ടേഴ്‌സിലാണ് മകന്‍ മുഹമ്മദ് ഷഫീഖ് (25) താമസിക്കുന്നത്. അവിടെ മുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ അജ്ഞാതസംഘം പെട്രോള്‍ ഒഴിച്ച് തീയിട്ട്് കത്തിച്ചു എന്നായിരുന്നു കേസ്. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വിശദമായ അന്വേഷണത്തിലാ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ടെക്‌നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി.-എച്ച്.ആര്‍.ഡി.സി.യില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 24-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.    പി.ആര്‍. 529/2023 അറബിക് അസി. പ്രൊഫസര്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 22-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.     പി.ആര്‍. 530/2023 സംസ്‌കൃതി പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ സനാതന ധര്‍മപീഠം വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥിക...
Accident, Information

റിയാദില്‍ താമസ സ്ഥലത്ത് തീപിടുത്തം ; മലപ്പുറം സ്വദേശികളടക്കം ആറുപേര്‍ മരിച്ചു

റിയാദ് : റിയാദ് ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം സ്വദേശികളടക്കം ആറു പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരക്കാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് അറിയുന്നത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുള്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങല്‍ തൊടിയില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ചത്. സൗദി റിയാദിലെ ഖാലിയദിയയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. മരിച്ച മറ്റ് രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളും രണ്ട് പേര്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. പെട്രോള്‍ സ്റ്റേഷനില്‍ പുതുതായി ജോലിക്കെത്തിയവര്‍ക്കാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഇവരില്‍ മൂന്ന് പേര്‍ക്ക് താമസാനുമതിയും (ഇഖാമ) ലഭിച്ചു. ഇന്ന് പുലര്‍ച്ചെ 1.30നാണ് ഇവരുടെ വസതിയില്‍ തീപിടിത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോര്‍ട്...
Entertainment

അമ്പാടി ഹനീഫ സാംസ്കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ഡയറകർ

തിരൂരങ്ങാടി : കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ഡയരക്ടറായി കക്കാട് സ്വദേശി അമ്പാടി ഹനീഫയെ സംസ്ഥാന സർക്കാOർ നോമിനേറ്റ് ചെയ്തു. സിനിമ മേഖലയിൽ നിന്നുള്ള അംഗമയാണ് സർക്കാർ നോമിനെറ്റ് ചെയ്തത്. കൂടാതെ, അനിൽ അമ്പലക്കര, സീമ ജി നായർ (ഇരുവരും സിനിമ ), രജിത മധു (നാടകം ), കവിത മുഖോപാധ്യയ (കലാമേഖല) എന്നിവരാണ് മറ്റു ഡയറക്ടർമാർ. കെ. മധുപാൽ ആണ് ചെയർമാൻ. അമ്പാടി ഹനീഫ സിനിമ താരവും മിമിക്രി ആര്ടിസ്റ്റുമാണ്. സി പി എം പ്രവർത്തകനുമാണ്....
Information

ആദ്യ ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥിന്റെ മരണം; ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പരാതിയുമായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ

തൃശ്ശൂര്‍: ആത്മഹത്യ ചെയ്ത ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയില്‍ പരാതിയുമായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തി. ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമനടപടി ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കും എതിരെ നടന്ന സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ട്രാന്‍സ് വുമണ്‍ റിഷാന ഐഷുവുമായുള്ള വിവാഹം. റിഷാന ഐശുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് പ്രവീണിനെ തളര...
error: Content is protected !!