Wednesday, July 23

Blog

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അഖിലേന്ത്യാ കോര്‍ഫ് ബോള്‍കാലിക്കറ്റിന് കിരീടം ജയ്പൂരിലെ അപ്പക്‌സ് യൂണിവേഴ്‌സിറ്റിയില്‍  നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ കോര്‍ഫ് ബോള്‍ (മിക്‌സഡ്) ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായി. സെമിഫൈനല്‍ ലീഗ് മത്സരങ്ങളില്‍  ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയെ 14-3 എന്ന സ്‌കോറിനും അപ്പക്‌സ് യൂണിവേഴ്‌സിറ്റിയെ 8-2 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയായിരുന്നു കാലിക്കറ്റിന്റെ കുതിപ്പ്. ആവേശകരമായ അവസാന മത്സരത്തില്‍  സാവിത്രി ഭായ് ഫുലേ പൂനെ യൂണിവേഴ്‌സിറ്റിയെ 11-9 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ മികച്ച താരമായി കാലിക്കറ്റിന്റെ അരുണ്‍ ഷാജിയെ തെരഞ്ഞെടുത്തു. ടീമംഗങ്ങള്‍ - നിധിന്‍, അരുണ്‍ ഷാജി (ജി.സി.പി.ഇ. കോഴിക്കോട്), കെ.എസ്. സഞ്ജയ്, റോബിന്‍ കെ. ഷാജി (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), അക്ഷയ് തിലക് (എം.ഇ.എസ്. കെ.വി.എം. വളാഞ്ചേരി), ക്രിസ്തുരാജ് (...
Information

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി ; സഹോദരിക്ക് ഭീമന്‍ പിഴയും തടവും

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സഹോദരിക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ല്യാരകത്ത് മുജീബ് റഹ്‌മാന്റെ മകള്‍ ലിയാന മഖ്ദൂമയെയാണ്(20) ശിക്ഷ വിധിച്ചത്. യുവതി 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും അനുഭവിക്കണമെന്നാണ്മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. 2022 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തുന്നതിനിടെ മഞ്ചേരി എസ്.ഐ ഖമറുസ്സമാനും സംഘവുമാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്ന് പൊലീസിന് ബോധ്യമായി. തുടര്‍ന്ന് സ്‌കൂട്ടറിന്റെ ഉടമയായ യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു....
Accident

മഞ്ചേരിയിൽ സ്കൂൾ ബസ് മറിഞ്ഞു നിരവധി കുട്ടികൾക്ക് പരിക്ക്

മഞ്ചേരി : മഞ്ചേരി പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞു. നിരവധി കുട്ടികൾക്ക് പരുക്ക് . അൽ ഹുദ ഇംഗ്ലീഷ് സ്കൂർ ബസ് ആണ് മറിഞ്ഞത്. ഉച്ചയ്ക്ക് 12 നാണ് അപകടം. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ടുമുന്നിലുണ്ടായിരുന്ന ഇതേ സ്കൂളിലെ ബസിലിടിക്കുകയായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന ബസ് മറിഞ്ഞാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു....
Accident

വനിത ഡോക്ടർ കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചനിലയിൽ

കോഴിക്കോട് : യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കടവത്തൂർ സ്വദേശിനി ശദ റഹ്മത്ത് ജഹാൻ (25) ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് സമീപത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് ഇവർ വീണത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. അപാർട്മെന്റിൽ ജന്മദിനാഘോഷം നടന്നിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ശബ്ദം കേട്ട് എത്തിയപ്പോൾ വീണുകിടക്കുന്ന നിലയിൽ ഡോക്ടറെ കണ്ടെത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മാഹി പള്ളൂർ ആശുപത്രിയിലെ ഡോക്റ്ററാണ് സദാ റഹ്മത്ത്. കടവത്തൂരിലെ ഹോമിയോ ഡോക്ടർ അബൂബക്കർ - ഡോ. മുനീറ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഡോ. അശ്മിൽ...
Education, Information

സ്മാര്‍ട്ട് അംഗണ്‍വാടി പദ്ധതി ; കുറുവില്‍കുണ്ട് അങ്കണ്‍വാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു

സംസ്ഥാന സര്‍ക്കാറിന്റെ സ്മാര്‍ട്ട് അംഗണ്‍വാടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുറുവില്‍കുണ്ട് അങ്കണ്‍വാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വഹിച്ചു. പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ നജ്മുന്നിസ മുഹമ്മദ് സാദിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ ഷുഹിജ ഇബ്രാഹിം മുഖ്യ അതിഥിയായി. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എകെ സലീം, മങ്കട മുസ്തഫ, ടിവി മുഹമ്മദ് ഇഖ്ബാല്‍, ഹംസ മൂട്ടപ്പറമ്പന്‍ , ഇബ്രാഹീം മണ്ടോടന്‍, ജാബിര്‍ ടിവി, അനീസ് ടിവി, ജംഷീര്‍ കെകെ, ഗഫൂര്‍ സിടി, ഇസ്മായില്‍ സിടി, കോണ്‍ട്രാക്ടര്‍ മുസ്തഫ, ഓവര്‍സിയര്‍ മനാഫ്, ടീച്ചര്‍മാരായ അനിതപ്രഭ, ജയശ്രീ, നൗഫല്‍ എടി, ഹംസ പിടി, മുഹമ്മദ് സാദിഖ് കോടിയാട്ട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു....
Crime

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മലപ്പുറം സ്വദേശികളിൽ നിന്നും 2 കിലോ സ്വർണം പിടികൂടി

കരിപ്പൂർ : കരിപ്പൂരിൽ രണ്ടു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ അബുദാബിയിൽനിന്നും ജിദ്ദയിൽനിന്നും കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ മലപ്പുറം ജില്ലക്കാരായ രണ്ടു യാത്രക്കാരിൽ നിന്നും ആയി പിടികൂടിയത് . എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ അബുദാബിയിൽ നിന്നും എത്തിയ നിലമ്പൂർ സ്വദേശിയായ പുലികുന്നുമ്മേൽ മിർഷാദിൽ(24) നിന്നും 965 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 3 ക്യാപ്സൂലുകളും ഫ്‌ളൈനാസ് എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും റിയാദ് വഴി എത്തിയ ഒതുക്കുങ്ങൽ സ്വദേശിയായ കോയപ്പാതൊടി സഹീദിൽ (25) നിന്നും 1174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂലുകളുമാണ് കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത ചെറിയൊരു പ്രതിഫലത്...
Sports

ഫുട്‌ബോള്‍ ജഗ്ഗ്‌ലിംഗ് ; നാടിന്റെ അഭിമാനമായി അബ്ദുല്‍ റഹ്‌മാന്‍

പരപ്പനങ്ങാടി : ഫുട്‌ബോള്‍ ജഗ്ഗ്‌ലിംഗിലൂടെ (കാല്‍ കൊണ്ട് മിനുറ്റില്‍ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ തട്ടുക) ഇന്ത്യന്‍ ബുക്ക് റെക്കോര്‍ഡില്‍ ഇടം നേടി നാടിന്റെ അഭിമാനമായി പരപ്പനങ്ങാടി എസ് എന്‍ എച്ച് എസ് എസ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അബ്ദുല്‍ റഹ്‌മാന്‍. 15ാം ഡിവിഷന്‍ പുത്തരിക്കല്‍ ഉള്ളണം റോഡിലെ കുന്നുമ്മല്‍ നൗഷാദ് & ആയിഷ ദമ്പതികളുടെ ഇളയ മകനാണ് അബ്ദുറഹ്‌മാന്‍ നിരന്തര പരിശ്രമത്തിലൂടെയും രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും പ്രോത്സാഹനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്....
Crime, Health,, Information

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി സ്‌പോട്ടില്‍ പണി കിട്ടും

മലപ്പുറം : ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്‍കോ സ്‌കാനിന് അത് കണ്ടെത്താന്‍ സാധിക്കും. മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ വാനില്‍ വെച്ച് തന്നെ ഫലം അറിയാം. സാധാരണയായി ഊതിപ്പിടിക്കുന്ന മെഷീനുകളില്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാന്‍ സാധിക്കൂ. നിയമനടപടികള്‍ക്കായി മെഡിക്കല്‍ പരിശോധന ആവശ്യമാണ്. മറ്റ് ലഹരിവസ്തുക്കള്‍ കണ്ടെത്താനും പ്രയാസമാണ്. ഈ കടമ്പകളൊന്നുമില്ലാതെ അപ്പോള്‍ തന്നെ പണി കൊടുക്കാവുന്ന വിധമാണ് ആല്‍കോ സ്‌കാന്‍ വാന്‍ സംവിധാനം പൊലീസ് സജ്ജമാക്കിയിട്ടുള്ളത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പഴയ ബ്രത്ത് അനലൈസര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഊതിയാല്‍ മണം കിട്ടാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഉമിനീര്‍ സാമ്പിളായി എടുത്ത്, ഉപയോഗിച്ച ലഹരിപദാര്‍ഥം എന്താണെന്ന്...
Accident

പാണമ്പ്രയിൽ യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് ഓഫിസിന് സമീപം എല്ലിപറമ്പ് സന്തോഷ് (40) ആണ് മരിച്ചത്. അമ്മയും ഇദ്ദേഹവുമാണ് വീട്ടിൽ താമസിക്കുന്നത്. ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Accident

കക്കാട് സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരൂരങ്ങാടി : കക്കാട് കരുമ്പിൽ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരുമ്പിൽ ചുള്ളിപ്പാറ റോഡിൽ കുണ്ടിലങ്ങാട് പൂങ്ങാടൻ (കോലോത്തിയിൽ) അബ്ദുൽ ഹമീദ് (56) ആണ് മരിച്ചത്. പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ സമീപം ഇന്ന് പുലർച്ചെ 4മണിയോടെ ആണ് അപകടം. അപകട വിവരം അറിഞ്ഞെത്തിയ പരപ്പനങ്ങാടി പോലീസും ട്രോമകെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി ....
Health,, Information

ഹൃദയസ്തംഭനം മൂലം മരണപ്പെട്ട ചെണ്ടപുറായ സ്വദേശിയുടെ കുടുംബത്തിന് ജിദ്ദ നവോദയയുടെ കൈത്താങ്ങ്

ഹൃദയസ്തംഭനം മൂലം കഴിഞ്ഞ മൂന്ന് മാസം മുമ്പ് സൗദി ജിദ്ദയില്‍ വെച്ച് മരണപ്പെട്ട ചെണ്ടപ്പുറായ സ്വദേശിയും നവോദയ മെമ്പറുമായിരുന്ന മുസ്തഫ കാട്ടിരിയുടെ കുടുംബത്തിന് ജിദ്ദ നവോദയയുടെ കൈത്താങ്ങ്. കുടുംബത്തിന് ജിദ്ദ നവോദയ നല്‍കുന്ന ധനസഹായം നവോദയ കേന്ദ്ര കമ്മറ്റിയംഗം മുജീബ് പുന്താനം സിപിഐ(എം) എ ആര്‍ നഗര്‍ ലോക്കല്‍ സെക്രട്ടറി കെ പി സമീറിന് കൈമാറി. ജിദ്ദ നവോദയ അനാകിഷ് എരിയ്യ ജോ. സെക്രട്ടറി ഗഫൂര്‍ പുകോടന്‍ കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ലത്തീഫ് തെക്കേപ്പാട്ട് വൈസ് പ്രസിഡണ്ട് പി കെ അലവി ,പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഫൈസല്‍ പി കെ സെക്രട്ടറി മനോജ് കാട്ടുമുണ്ട വേലായുധന്‍ അബ്ദുസലാം കട്ടീരി തുടങ്ങിയവര്‍ സംബന്ധിച്ചു...
Feature, Information

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തോണിയും വലയും ലൈസന്‍സും വിതരണം ചെയ്ത് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തോണിയും വലയും ലൈസന്‍സും വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. 6 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അദ്ധ്വക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി സിന്ധു, എം കെ കബീര്‍, വി ശ്രീനാഥ്, അനീഫ കെ പി ,ഫിഷറീസ് നിര്‍വ്വഹണ ഉദ്യോഗസ്ഥ ബിസ്‌ന എന്നിവര്‍ നേതൃത്വം കൊടുത്തു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സെനറ്റ് തെരഞ്ഞെടുപ്പ്വോട്ടര്‍പ്പട്ടികയിലേക്ക് വിവരങ്ങള്‍ നല്‍കണം കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിന് വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജര്‍, പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാത്ത കോളേജുകള്‍ 15-ന് 5 മണിക്ക് മുമ്പായി സര്‍വകലാശാലാ ഇലക്ഷന്‍ സെക്ഷനില്‍ വിവരങ്ങള്‍ നല്‍കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇനിയൊരറിയിപ്പ് ഉണ്ടാകില്ലെന്നും രജിസ്ട്രാര്‍ & റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.     പി.ആര്‍. 296/2023 ജനാധിപത്യത്തെ സംരക്ഷിക്കേണ്ട കടമ യുവതയുടേത്- തുഷാര്‍ ഗാന്ധിഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കേണ്ട കടമ യുവജനങ്ങളുടേതാണെന്ന് എഴുത്തുകാരനും ഗാന്ധിജിയുടെ പ്രപൗത്രനുമായ തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട്...
Information

ഫോണില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ; നഗ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷം

മുംബൈ : ഫോണില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കെവൈസി അപ്‌ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക്ക് ചെയ്തത്. അപരിചിത നമ്പറില്‍ നിന്നല്ല, സാധാരണ ബാങ്കുകള്‍ അയയ്ക്കുന്ന രീതിയിലായിരുന്നു മെസേജ്. ക്ലിക്ക് ചെയ്തുകഴിഞ്ഞ് പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി പറഞ്ഞു. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈല്‍ ഫോണിന്റെ റിമോട്ട് ആക്‌സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയായിരുന്നുവെന്നും ബാങ്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത തട്ടിപ്പുകാര്‍ ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്നിലധികം ഒടിപികള്‍ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ലെന്ന് നഗ്മ പറഞ്ഞു....
Crime, Information

എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം 3 പേര്‍ പിടിയില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ 20 ഗ്രാം എംഡിഎംഎ യും 58 ഗ്രാം കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിടിയില്‍. എക്‌സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖില്‍, തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരെ കൊല്ലം ഡാന്‍സാഫ് ടീമും അഞ്ചല്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടി. കിളിമാനൂര്‍ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലിന് എംഡിഎംഎ കച്ചവടമുണ്ടെന്ന് നേരത്തെ മുതല്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏറെ ദിവസം അഖിലിനെ നിരീക്ഷിച്ചതിന് ശേഷമാണ് ഇന്ന് അഞ്ചല്‍ പൊലീസും ഡാന്‍സാഫ് ടീമും ഇവര്‍ തമ്പടിച്ചിരുന്ന ലോഡ്ജിലേക്ക് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടികൂടിയത്. അഞ്ചലില്‍ കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്....
Information

മലപ്പുറത്ത് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവും യുവതിയും പിടിയില്‍

മലപ്പുറം : പൊന്നാനിയില്‍ 4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയും യുവാവും അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ സക്കീന, അബ്ദുള്‍സലിം എന്നിവരെയാണ് പൊന്നാനി സി ഐ അറസ്റ്റ് ചെയ്തത്. ഇരുപത് ലക്ഷം രൂപയാണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയെടുത്തത്. പൊന്നാനി തീരപ്രദേശം കേന്ദ്രീകരിച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്. 4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്നും ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസ് 7500 രൂപ മാത്രം അടച്ചാല്‍ മതിയെന്നുമായിരുന്നു പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നത്. തുടര്‍ന്ന് പാവപ്പെട്ട നിരവധി പേര്‍ ഇവര്‍ക്ക് 7500 രൂപ നല്‍കി. സക്കീനയാണ് തുക വാങ്ങിയിരുന്നത്. ഈ തുക അബ്ദുള്‍ സലാമിന് ഏല്‍പ്പിച്ചു. വീടും സ്ഥലവും കിട്ടാതായതതോടെ നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമായത്....
Information

മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റരാണ് പ്രവേശനം നിരോധിച്ച് ഉത്തരവിട്ടത്. കര്‍ണാടക, തമിഴ്നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് നിരോധനം. വന്യ ജീവി സങ്കേതത്തില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സൈ്വരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണു വിനോദസഞ്ചാരം താല്‍ക്കാലികമായി വിലക്കി ഉത്തരവിട്ടത്....
Crime, Information

മദ്യപിച്ചെത്തിയ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

ആലപ്പുഴ : ആലപ്പുഴ കുറത്തികാട് മദ്യ ലഹരിയിലെത്തിയ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു. ഭരണിക്കാവ് സ്വദേശി രമ (55) ആണ് മരിച്ചത്. മകന്‍ നിധിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇവരെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകനാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നിധിനെ കസ്റ്റഡിയിലെടുത്തു. പണത്തിനായി അമ്മയെ നിധിനും പിതാവും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പലപ്പോഴും ഇവര്‍ അയല്‍ വീടുകളിലാണ് രാത്രി കിടന്നിരുന്നത്....
Information, Politics

രണ്ടാം വാര്‍ഷികം: താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത് വരുന്നു

തിരുവനന്തപുരം: പിണറായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികള്‍ ഏപ്രില്‍ 1 മുതല്‍ 10 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും പരിഗണിക്കുന്ന വിഷയങ്ങള്‍ ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, തരംമാറ്റം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം) സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നത...
Crime, Information

സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലെത്തിച്ച് പീഢനം; ചെമ്മാട് സ്വദേശികള്‍ക്കായി അന്വേഷണം

സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചെമ്മാട് സ്വദേശികളായ രണ്ടു പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു. ഈ മാസം നാലിനാണു സംഭവം. കണ്ണൂര്‍ സ്വദേശിയായ സിനിമ സീരിയല്‍ അഭിനേത്രിയാണ് കോട്ടയം സ്വദേശിയായ പരാതിക്കാരിയെ പ്രതികളുമായി പരിചയപ്പെടുത്തിയത്. സിനിമ-സീരിയല്‍ നടിയെ പരിചയപ്പെട്ട യുവതി കോട്ടയത്തു നിന്ന് ആദ്യം കണ്ണൂരിലെത്തുകയായിരുന്നു. കോഴിക്കോട്ടെ നിര്‍മാതാവിനെ കണ്ടാല്‍ സിനിമ യില്‍ അവസരം ലഭിക്കുമെന്നു നടി പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോടെത്തി. രണ്ടു ദിവസം റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചു പിന്നീടു കാരപ്പറമ്പിലെ ഫ്‌ലാറ്റില്‍ നിര്‍മാതാവ് എത്തിയതായി അറിയിക്കുകയും യുവതികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് ഉച്ചയ്ക്ക് 1.30 ...
Entertainment

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

കോഴിക്കോട്: നിരവധി മോഷണ കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി 20 വര്‍ഷത്തിന് ശേഷം പിടിയിലായി. അമ്പായത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയായ എ.എം വിനോദിനെയാണ് പ്രത്യേക അന്വേഷണ സംഘം താമരശ്ശേരി ചുങ്കത്ത് വെച്ച് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസിലും, ചേവായൂര്‍ സ്റ്റേഷനില്‍ ഒരു കേസിലും, മുക്കം സ്റ്റേഷനില്‍ ഒരു കേസിലും ഇയാള്‍ പിടികിട്ടാപ്പുള്ളിയാണ്. കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന വിനോദ് ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് പകല്‍ പെയിന്റിംഗ് ജോലികള്‍ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. 2003 സെപ്തംബര്‍ 26 ന് രാത്രി കുന്ദമംഗലം സ്റ്റേഷന്‍ പരിതിയിലെ പെരിങ്ങളത്തെ വി.കെ ഫ്‌ലോര്‍ ആന്റ് ഒയില്‍ മില്ലില്‍ നിന്നും അന്ന് 22000 രൂപ വിലയുള്ള ഒന്‍പത് ചാക്ക് കൊപ്ര കടയുടെ പൂട്ട് പൊ...
Accident

ചെമ്മാട്ട് ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു 10 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. ചെമ്മാട് കുതബുസമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥി കളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തെയ്യാല, ഓമച്ചപ്പുഴ ഭാഗങ്ങളിലുള്ള കുട്ടികളാണ്. വിദ്യാർ ഥി കളെയും ഡ്രൈവറെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനം പ്രദര്‍ശനം കാലിക്കറ്റ് സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രദര്‍ശനം മാര്‍ച്ച് 9 മുതല്‍ 11 വരെ സംഘടിപ്പിക്കുന്നു. ഒന്‍പതിന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രദര്‍ശന സമയം. വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയും പൊതുജനങ്ങള്‍ക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം കരുതണം. പ്രദര്‍ശനത്തോടനുബന്ധിച്ച് അലങ്കാരച്ചെടികളുടെ വില്‍പനയുണ്ടായിരിക്കും. വൈവിധ്യം കൊണ്ടും വിസ്തൃതി കൊണ്ടും വംശനാശം നേരിടുന്ന സസ്യങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ദേയമണ് സസ്യോദ്യാനം. വൃക്ഷോദ്യാനമുള്‍പ്പെടെ 33 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനെ കേന്ദ്ര ജൈവ വൈവിധ്യ അതോറിറ്റി ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുണ...
Information

വെന്നിയൂര്‍ പ്രവാസി സംഘം (വിപിഎസ്) പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും, കലാകായിക സാഹിത്യമേഖലകളിലും നിറ സാന്നിധ്യമായ പ്രവാസി സംഘടനയായ വെന്നിയൂര്‍ പ്രവാസി സംഘം സഊദി വെന്നിയൂര്‍ പരിസര പ്രദേശങ്ങളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവജന വിഭാഗത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. യുവ കലാ പ്രതിഭ പുരസ്‌കാരം യുവ സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍ എന്ന നിലയില്‍ ലുക്കുമാനുല്‍ ഹക്കീം പി.ടി ക്കും യുവ കര്‍ഷക പുരസ്‌കാരം കോവിഡ് ഘട്ടത്തില്‍ സ്വന്തമായി കൃഷി ചെയ്ത പച്ചകറികള്‍ സൗജന്യമായി ജനങ്ങളില്‍ എത്തിക്കുകയും, തന്റെ തോട്ടങ്ങളില്‍ വിളയിച്ച പച്ചക്കറികള്‍ വിറ്റ് കിട്ടിയ പണം വിവിധ പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്ക് നല്‍കിയതിനും നാസര്‍ സി.പിക്കും നല്‍കാന്‍ തീരുമാനിച്ചതായി വിപിഎസ് പ്രസിഡണ്ട് മജീദ് പാലക്കല്‍ അറിയിച്ചു. വെന്നിയൂര്‍ ജിഎംയൂപി സ്‌കൂള്‍ നൂറാം വാര്‍ഷിക പ്രഖ്യപന വേദിയിലായിരുന്നു പ്...
Information

സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു

തൃശ്ശൂര്‍: തിരുവാണിക്കാവില്‍ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ - തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേര്‍പ്പ് സ്വദേശി സഹര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രിയായിരുന്നു വനിതാ സുഹൃത്തിനെ കാണാന്‍ പോയ സഹര്‍ ആക്രമണത്തിന് ഇരയായത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആറംഗ കൊലയാളി സംഘം ഒളിവിലാണ്. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്. രാത്രി 12 മണിയോടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ സഹറിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളില്‍ ക്ഷതമേറ്റിരുന്നു, പാന്‍ക്രിയാസില്‍ പൊട്ടലുണ്ടായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍ സംഭവത്തിന് ശേഷം വീട്ടിലെത്...
Information, university

കേരള സര്‍വകലാശാല പ്രസവാവധിയും ആര്‍ത്തവ അവധിയും ; ഉത്തരവിറക്കി

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ആറ് മാസം വരെ പ്രസവാവധിയെടുത്ത് , അതിനുശേഷം വീണ്ടും അഡ്മിഷന്‍ എടുക്കാതെ കോളേജില്‍ പഠനം തുടരാമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് കേരള സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകള്‍ക്കടക്ക ബാധകമായിരിക്കും. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധന, ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. അതേസമയം, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ഇവ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ച...
Information

നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി: 96.8 കോടി രൂപ ചിലവില്‍ കിണര്‍ നിര്‍മ്മാണം തുടങ്ങി

തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മ്മാണം ആരംഭിച്ചു. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ കുടിവെള്ള പദ്ധതിക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ബാക്കികയത്താണ് കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്. 96.8 കോടി രൂപ ചെലവിലാണ് നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കിണര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. 2024 ഡിസംബറോടെ നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു. പത്ത് മീറ്റര്‍ വിസ്തൃതിയിലുള്ള കിണര്‍ നിര്‍മ്മാണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. നന്നമ്പ്രയിലെ എട്ടായിരത്തോളം കുടുംബങ്ങള്‍ക്കും വെള്ളമെത്തിക്കാവുന്ന തരത്തിലാണ് പദ്ധതി തെയ്യാറാക്കിയിട്ടുള്ളത്. കടലുണ്ടി പുഴയിലെ ബാക്കികയത്തിന് സ്ഥാപിക്കുന്ന കിണറില്‍ നിന്നും പമ്പ് ഹ...
Information

ഉംറക്ക് പോയ ചെമ്മാട് സ്വദേശിയായ സ്ത്രീ മക്കയില്‍ മരണപ്പെട്ടു

തിരൂരങ്ങാടി : ഈ കഴിഞ്ഞ ജനുവരി അവസാനം നാട്ടില്‍ നിന്ന് ഉംറക്ക് പോയ ചെമ്മാട് സി കെ നഗര്‍ സ്വദേശി കാവുങ്ങല്‍ സൈതലവി ഹാജിയുടെ ഭാര്യ പാക്കട റുഖിയ (66) അസുഖ ബാധിതയായി മക്കയില്‍ ഓരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍ : ഫൈസല്‍ ജിദ്ദ, നിസാര്‍, സീനത്, നജ്മുന്നീസ, ഫര്‍സാന. മരുമക്കള്‍ : ഗഫൂര്‍ മമ്പുറം, റഫീഖ് തെന്നല, ഇസ്മായില്‍ അച്ഛനമ്പലം, റഷീദ, ജസ്ന...
Information

പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

തിരുവല്ല: തിരുവല്ലയില്‍ ഈച്ച പോലുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നു പതിമൂന്നുകാരി മരിച്ചു. കോച്ചാരിമുക്കം പാണാറയില്‍ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകള്‍ അംജിത പി. അനീഷാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് വൈകുന്നേരം വീട്ടിന് സമീപത്തുള്ള മള്‍ബെറി ചെടിയില്‍ നിന്ന് കായ പറിക്കുന്നതിനിടെയാണ് തിരുവല്ല എംജിഎം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അംജിതയെ കഴുത്തിന് പിന്നിലായി ഈച്ച പോലുള്ള പ്രാണി കുത്തിയത്. പ്രാണിയുടെ കുത്തേറ്റ് അധികം വൈകാതെ അലര്‍ജി പോലെ അംജിതയുടെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചതോടെ കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അംജിത കുഴഞ്ഞു വീണു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ശ്വാസകോശത്തില്‍ അണുബാധ പടര്‍ന്നതിനേത്തുടര...
Information

പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു

പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു തൃശൂര്‍: പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു. വടക്കേക്കരയില്‍ വീട്ടില്‍ അജോയുടെയും നിമിതയുടെയും മകന്‍ നിമജ് കൃഷ്ണയാണ് മരിച്ചത്. സഹോദരന്‍ നീരജ് പഴം കഴിക്കുന്നത് കണ്ട് കുഞ്ഞും കഴിക്കുവാന്‍ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയില്‍ കുരുങ്ങിയത്. ഇതേ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനു പിന്നാലെ ഉടനെ മുളന്തുരുത്തി ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കളാഴ്ച അമ്മ നിമിതയുടെ നടക്കാവില്‍ ഉള്ള നെടുമ്പറമ്പില്‍ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയില്‍ നടക്കും...
error: Content is protected !!