Friday, September 18

Blog

സമസ്ത ഉലമാ സമ്മേളനം വിജയിപ്പിക്കും: ജംഇയ്യത്തുല്‍ മുഫത്തിശീന്‍
Other

സമസ്ത ഉലമാ സമ്മേളനം വിജയിപ്പിക്കും: ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി: പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണത്തിന് പണ്ഡിതരെ സജ്ജമാക്കുന്നതിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത കേന്ദ്ര മുശാവറ പ്രഖ്യാപിച്ച ഉലമാ സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംസ്ഥാന തല സംഗമം തീരുമാനിച്ചു. തിരുനബിയും അനുചരന്മാരും പിന്‍ഗാമികളും കാണിച്ചുതന്ന പാതയില്‍ നിന്നും തെന്നി മാറി ചിലപുത്തനാശയക്കാര്‍ രംഗത്ത് വന്നപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനും പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണവും ലക്ഷ്യമാക്കിയാണ് 1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രുപീകൃതമായത്. ഒരു നൂറ്റാണ്ടടുക്കുമ്പോള്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്നും സംഗമം അഭിപ്രായപ്പെട്ടുപ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനാ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എഡ്. വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ട്രെയ്‌നിംഗ് കോളേജുകളില്‍ എം.എഡ്. പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് 4-ന് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. റാങ്ക്‌നില സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി പരിശോധിക്കാം. വിദ്യാര്‍ത്ഥികള്‍ റാങ്ക്‌നില പരിശോധിച്ച് കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.      പി.ആര്‍. 1126/2023 കൊമേഴ്‌സ് ബി.എഡ്. അപേക്ഷ നീട്ടി കാലിക്കറ്റ് സര്‍വകലാശാലാ 2023 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. കൊമേഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയം 7-ന് രാവിലെ 9 മണി വരെ നീട്ടി. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.       പി.ആര്‍. 1127/2023 എം.സി.എ. സീറ്റൊഴിവ് കാ...
അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായി; പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി
Information

അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായി; പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ : അർത്തുങ്കലിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി അർത്തുങ്കൽ പറമ്പിൽ ഹൗസിൽ സഹദേവന്റെയും സുജയുടെയും മകൻ അഭിഷേകിന്റെ (18) മൃതദേഹമാണു കണ്ടെത്തിയത്. അർത്തുങ്കൽ പൊലീസും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടു മൂന്നു കൂട്ടുകാരോടൊപ്പം അർത്തുങ്കൽ ഹാർബറിന് തെക്കുവശം ജനക്ഷേമം ബീച്ചിനു സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അഭിഷേക് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു...
അതിഥി പോർട്ടൽ; ജില്ലയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 5000 കവിഞ്ഞു
Information

അതിഥി പോർട്ടൽ; ജില്ലയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 5000 കവിഞ്ഞു

സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ അതിഥി പോർട്ടലിൽ മലപ്പുറം ജില്ലയിൽ നിന്നും ഇതിനകം രജിസ്റ്റർ ചെയ്തത് 5000 ലധികം പേര്‍. അതിഥി തൊഴിലാളികൾക്ക് നേരിട്ടോ അവരുടെ തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്കോ പോർട്ടലിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. തൊഴിലാളികളുടെ ഫോട്ടോയും, തിരിച്ചറിയൽ രേഖയും പോർട്ടലിൽ സമർപ്പിക്കണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് സ്ഥാപനം മാറുമ്പോൾ രജിസ്ട്രേഷൻ നിലനിർത്തി തന്നെ പഴയ സ്ഥാപനത്തിൽ നിന്ന് ഒഴിവാകുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേർക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ www.athidhi.lc.kerala.gov.in എന്ന പോർട്ടലിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്)അറിയിച്ചു. അതിഥി തൊഴിലാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് നൽകുന്നവർ തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉറപ്പു വരുത്തണം. കൂടുതൽ...
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; കൂട്ടുനിന്ന യുവതി അറസ്റ്റിൽ
Crime

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; കൂട്ടുനിന്ന യുവതി അറസ്റ്റിൽ

കോഴിക്കോട്∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുമായി സൗഹൃദത്തിലായതിനുശേഷം അഫ്സീനയുടെ കാമുകൻ പാലത്തിങ്ങൽ ചുഴലി സ്വദേശി ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതിനൽകുമെന്നു പറഞ്ഞു യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സീനയും ഷമീറും തന്നെയാണു പരാതിക്കാരിയെയും കൊണ്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്സീന പിടിയിലായത്....
കരിപ്പൂരിൽ സ്വർണവുമായി പിടിയിലായ ആൾക്ക് കെഎംസിസിയുമായി ബന്ധമില്ലെന്ന് ഭാരവാഹികൾ
Other

കരിപ്പൂരിൽ സ്വർണവുമായി പിടിയിലായ ആൾക്ക് കെഎംസിസിയുമായി ബന്ധമില്ലെന്ന് ഭാരവാഹികൾ

കൊണ്ടോട്ടി : കരിപ്പൂരിൽ അറുപതു ലക്ഷം രൂപയുടെ സ്വർണവുമായി കസ്റ്റംസ് പിടികൂടിയ ആൾക്ക് കെഎംസിസി യുമായി ഏതൊരു ബന്ധവുമില്ലെന്ന് മക്ക കെഎംസിസി ഭാരവാഹികൾ അറിയിച്ചു.ഇന്നു രാവിലെ ജിദ്ദയിൽനിന്നും ഇൻഡിഗൊ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തുവ്വൂർ മമ്പുഴ സ്വദേശിയായ തയ്യിൽ മുനീർബാബു ഫൈസി (39) യിൽ നിനാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം അറുപതു ലക്ഷം രൂപ വില മതിക്കുന്ന 1167 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത് . ഇയാൾ സൗദിയിൽ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനുമായി അറിയപ്പെടുന്ന ആളാണെന്നാണ് കസ്റ്റംസ് പത്രക്കുറിപ്പിൽ അറിയിച്ചിരുന്നത്. എന്നാൽ ഇദ്ദേഹത്തിന് കെഎംസിസി യുമായി ഏതൊരു ബന്ധവുമില്ലെന്ന് മക്ക കെഎംസിസി ഭാരവാഹികളായ മുജീബ് പൂക്കോട്ടൂർ, റഫീഖ് മഞ്ചേരി എന്നിവർ അറിയിച്ചു. ഇദ്ദേഹം ഒരു മത സംഘടനയുടെ പ്രവാസി കമ്മിറ്റിയുടെ...
നടി അപര്‍ണ നായരുടെ മരണം ; മരിക്കാന്‍ പോകുന്നതിന് തൊട്ടു മുമ്പ് അമ്മയെ വിളിച്ചു പോകുകയാണെന്ന് പറഞ്ഞു ; ഭര്‍ത്താവിനെതിരെ കുടുംബം
Kerala, Other

നടി അപര്‍ണ നായരുടെ മരണം ; മരിക്കാന്‍ പോകുന്നതിന് തൊട്ടു മുമ്പ് അമ്മയെ വിളിച്ചു പോകുകയാണെന്ന് പറഞ്ഞു ; ഭര്‍ത്താവിനെതിരെ കുടുംബം

തിരുവനന്തപുരം: സിനിമാ- സീരിയല്‍ താരം അപര്‍ണ നായര്‍ മരിക്കാന്‍ പോകുന്നതിനു മുമ്പ് അമ്മയെ വിളിച്ച് സങ്കടപ്പെട്ടു കരഞ്ഞുവെന്നും താന്‍ പോവുകയാണെന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്തിരുന്നുവെന്നും അമ്മ. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ അപര്‍ണ വിളിക്കുന്നത്. വീട്ടിലെ പ്രശ്നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു. അതേസമയം അപര്‍ണയുടെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് കുടുംബം ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ തന്നെ അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു....
തേഞ്ഞിപ്പലം സഹകരണ ബാങ്കിൽ കവർച്ച ശ്രമം; അകത്തുകടന്ന മോഷ്ടാക്കൾ സേഫ് റൂം ചുമർ പൊളിക്കാൻ ശ്രമം
Crime

തേഞ്ഞിപ്പലം സഹകരണ ബാങ്കിൽ കവർച്ച ശ്രമം; അകത്തുകടന്ന മോഷ്ടാക്കൾ സേഫ് റൂം ചുമർ പൊളിക്കാൻ ശ്രമം

തേഞ്ഞിപ്പലം : തേഞ്ഞിപ്പലം സർവീസ് സഹകരണ ബാങ്കിൽ കവർച്ച ശ്രമം. ബാങ്കിന്റെ പിറകിലെ ഗ്രിൽസിന്റെ ഇരുമ്പ് കമ്പി മുറിച്ച് അകത്തുകടന്ന മോഷ്ടാക്കൾ സേഫ് റൂമിന്റെ ചുമര് തുരക്കാൻ ശ്രമം നടത്തി. ഇന്ന് പുലർച്ചെയാണ് മോഷണ ശ്രമം ഉണ്ടായത് എന്നറിയുന്നു. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.
പാഴ് വസ്തു തരം തിരിവ് പ്രദർശന സ്റ്റാൾ സ്ഥാപിച്ചു
Kerala, Malappuram, Other

പാഴ് വസ്തു തരം തിരിവ് പ്രദർശന സ്റ്റാൾ സ്ഥാപിച്ചു

മലപ്പുറം : പാഴ് വസ്തുക്കൾ എങ്ങനെ തരംതിരിക്കണമെന്ന് ആശങ്കപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ പോംവഴിയുണ്ട്. മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓണം വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം കോട്ടക്കുന്ന് പാർക്കിൽ ഒരുക്കിയ പാഴ് വസ്തു പ്രദർശന സ്റ്റാളിലെത്തിയാൽ പാഴ് വസ്തുക്കൾ തരം തിരിക്കലിന്റെ ആശങ്കകൾ അകറ്റാം. പൊതുജനങ്ങൾക്കായി ഇവിടെ എങ്ങനെ പാഴ് വസ്തുക്കൾ തരം തിരിക്കാമെന്ന് അറിയാൻ സൗകര്യമുണ്ട്. ക്ലീൻ കേരള കമ്പനിയും ജില്ലാ ശുചിത്വമിഷനും സഹകരിച്ചാണ് സ്റ്റാൾ സ്ഥാപിച്ചത്. ഓണാഘോഷം ഗംഭീരമാകുമ്പോൾ ബാക്കിയാകുന്ന പാഴ് വസ്തുക്കളുടെ തരംതിരിവ് പൊതുജനത്തിന് നേരിൽ ബോധ്യപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും. പ്ലാസ്റ്റിക് ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നതിൽ തുടങ്ങി ഇവയുടെ തരംതിരിവും ഹരിതകർമസേന ശേഖരിക്കുന്നതുമെല്ലാം വ്യക്തമാക്കുന്ന തരത്തിലാണ് സ്റ്റാളിന്റെ ക്രമീകരണം. മേളയിലെത്തുന്നവർ ഉപയോഗിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് ...
ഇനി പോലീസില്‍ പരാതി നല്‍കാം സ്റ്റേഷനില്‍ പോകാതെ തന്നെ
Information, Kerala, Other

ഇനി പോലീസില്‍ പരാതി നല്‍കാം സ്റ്റേഷനില്‍ പോകാതെ തന്നെ

നിങ്ങള്‍ക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നല്‍കാനുണ്ടോ? ഇവിടങ്ങളില്‍ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കുവാനുള്ള സൗകര്യം കേരള പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ നിങ്ങള്‍ക്ക് പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷന്‍ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില്...
ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്: കെഎംസിസി നേതാവ് പിടിയിൽ
Crime

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്: കെഎംസിസി നേതാവ് പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂരിൽ അറുപതു ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.ഇന്നു രാവിലെ ജിദ്ദയിൽനിന്നും ഇൻഡിഗൊ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തുവ്വൂർ മമ്പുഴ സ്വദേശിയായ തയ്യിൽ മുനീർബാബു ഫൈസി (39)യാണ് പിടിയിലായത്. ഇദ്ദേഹം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം അറുപതു ലക്ഷം രൂപ വില മതിക്കുന്ന 1167 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . സൗദിയിൽ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനുമായി അറിയപ്പെടുന്ന മുനീർബാബു നാലു ക്യാപ്സ്യൂളുകളായി തൻ്റെ ശരീരത്തിൽ ഒളിപ്പിച്ചു വെച്ചാണ് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചത്‌. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മുനീർബാബുവിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം മുനീർബാബുവിനു ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെ...
കരിപ്പൂരില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായ മലപ്പുറം സ്വദേശി പിടിയില്‍
Kerala, Malappuram, Other

കരിപ്പൂരില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായ മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. സൗദിയില്‍ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായി അറിയപ്പെടുന്ന തുവ്വൂര്‍ മമ്പുഴ സ്വദേശിയായ തയ്യില്‍ മുനീര്‍ബാബു ഫൈസി (39) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഇന്ന് രാവിലെ ജിദ്ദയില്‍ നിന്നും ഇന്‍ഡിഗൊ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മുനീര്‍ബാബുവില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1167 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മുനീര്‍ബാബു നാലു ക്യാപ്‌സ്യൂളുകളായി തന്റെ ശരീരത്തില്‍ ഒളിപ്പിച്ചു വെച്ചാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മുനീര്‍ബാബുവിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും ...
താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി, കണ്ടത് കുളിക്കാന്‍ എത്തിയ കുട്ടികള്‍
Kerala, Local news, Malappuram, Other

താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി, കണ്ടത് കുളിക്കാന്‍ എത്തിയ കുട്ടികള്‍

താനൂര്‍ : താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി. ഒട്ടുംപുറം പുഴയോരത്താണ് ഉണക്കാനിട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. 740 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ എത്തിയ കുട്ടികളാണ് കഞ്ചാവ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് പുഴ കേന്ദ്രീകരിച്ച് എം.ഡി.എം.എ. പോലുള്ള മയക്കുമരുന്നും മദ്യവും തോണികളില്‍ എത്തിക്കുന്നതായി നേരത്തേയും പരാതിയുണ്ടായിരുന്നു....
കിടന്നുറങ്ങുകയായിരുന്ന 13 കാരിക്കു നേരെ ലൈംഗികാതിക്രമം ; പോക്‌സോ കേസില്‍ പാലത്തിങ്ങല്‍ സ്വദേശി പിടിയില്‍, പ്രതി പ്രദേശത്തെ നിരന്തരം ശല്യക്കാരന്‍
Kerala, Local news, Malappuram, Other

കിടന്നുറങ്ങുകയായിരുന്ന 13 കാരിക്കു നേരെ ലൈംഗികാതിക്രമം ; പോക്‌സോ കേസില്‍ പാലത്തിങ്ങല്‍ സ്വദേശി പിടിയില്‍, പ്രതി പ്രദേശത്തെ നിരന്തരം ശല്യക്കാരന്‍

പരപ്പനങ്ങാടി കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ ജനലിലൂടെ ലൈംഗികാതിക്രമം കാണിച്ച പാലത്തിങ്ങല്‍ സ്വദേശിയെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പാലത്തിങ്ങല്‍ സ്വദേശി ചക്കിട്ടകണ്ടി മജീദ് (34) ആണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. നാലുദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ പ്രതി ജനലിലൂടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് മജീദിനെ വ്യാഴാഴ്ച രാവിലെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
കൊണ്ടോട്ടിയില്‍ അഞ്ചംഗ സംഘം ഒരാളെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ചു
Kerala, Malappuram, Other

കൊണ്ടോട്ടിയില്‍ അഞ്ചംഗ സംഘം ഒരാളെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ചു

കൊണ്ടോട്ടി: അഞ്ചംഗ സംഘം ഒരാളെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ചു. കൊണ്ടോട്ടി വെട്ടികാട് സ്വദേശി മൂസക്ക് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. കഴുത്തിനും വയറിനും പരിക്കേറ്റ് മൂസ ചികിത്സയിലാണ്. ശരീരത്തില്‍ വിവിധയിടങ്ങളില്‍ നിരവധി മുറിവുകളുണ്ട്.
പാലിയേക്കര ടോളില്‍ ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും ; കൂടുതല്‍ അറിയാന്‍
Kerala, Other

പാലിയേക്കര ടോളില്‍ ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും ; കൂടുതല്‍ അറിയാന്‍

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ കരാര്‍ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബര്‍ ഒന്നിന് ടോള്‍നിരക്ക് ഉയര്‍ത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് അഞ്ച് മുതല്‍ 10 രൂപ വരെ വര്‍ധനയുണ്ട്. അതേസമയം കാര്‍, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോള്‍നിരക്കില്‍ മാറ്റമില്ല. കാര്‍, ജീപ്പ്, വാന്‍ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകളുണ്ടെങ്കില്‍ 140 രൂപ നല്‍കേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാര്‍ജ്. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇത് 240 രൂപയായി ഉയരും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 515, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775. ബസ്, ലോറി, ...
സിനിമാ- സീരിയല്‍ താരം അപര്‍ണ നായര്‍ മരിച്ച നിലയില്‍
Obituary

സിനിമാ- സീരിയല്‍ താരം അപര്‍ണ നായര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. സഞ്ജിതാണ് അപര്‍ണയുടെ ഭര്‍ത്താവ്. മക്കള്‍: ത്രയ, കൃതിക. ആത്മസഖി, ചന്ദനമഴ, ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപ...
തിരൂരങ്ങാടി നഗരസഭയില്‍ വയോജന സംഗമം സംഘടിപ്പിച്ചു
Kerala, Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ വയോജന സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി: നഗരസഭ ഡിവിഷന്‍ 28, 10 സംയുക്തമായി തിരൂരങ്ങാടി ജി എല്‍ പി സ്‌കൂളില്‍ വച്ച് വയോജന സംഗമം സംഘടിപ്പിച്ചു. സംഗമം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. അരിമ്പ്ര മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.എച്ച്അജാസ്, സി.എച്ച് മഹ്‌മൂദ് ഹാജി, എം. അബ്ദുറഹ്‌മാന്‍ കുട്ടി, പി.കെ അസീസ്, സമീന മുഴിക്കല്‍, സുജിനി മുളമുക്കില്‍, പി,കെ മഹബൂബ്, സഹീര്‍ വീരാശ്ശേരി, നദീറ കുന്നത്തേരി, കെ.ടി ബാബുരാജ്. അലിമോന്‍ തടത്തില്‍, ജയശ്രീ, സി.എം അലി, ഉഷ തയ്യില്‍ ഡോക്ടര്‍ ടി. ബഷീര്‍ അഷ്റഫ് തച്ചറപ്പടിക്കല്‍ സി.എച്ച്ഫസല്‍ സി.എച്ച്അനാസ്, അമ്പലം ചേരി ജംഷീര്‍ കെ.ടി സുബ്രഹ്‌മണ്യന്‍, രമ്യ, വിജയലക്ഷ്മി, മര്‍വ സംസാരിച്ചു...
‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’ ; ചിത്രരചനാ മത്സരത്തില്‍ ഫാത്തിമ ജന്നക്ക് ഒന്നാം സ്ഥാനം
Kerala, Local news, Malappuram, Other

‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’ ; ചിത്രരചനാ മത്സരത്തില്‍ ഫാത്തിമ ജന്നക്ക് ഒന്നാം സ്ഥാനം

തിരൂരങ്ങാടി: 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം' എന്ന വിഷയത്തില്‍ തിരൂരങ്ങാടി യംഗ്മെന്‍സ് ലൈബ്രറി നടത്തിയ ചിത്രരചനാ മത്സരത്തില്‍ കവറൊടി മുഹമ്മദ് മാസ്റ്റര്‍ പുരസ്‌കാരം ഫാത്തിമ ജന്നക്ക്. ഇന്ന് നടന്ന മലബാര്‍ സമരം 102-ാം വാര്‍ഷിക പരിപാടിയില്‍ വെച്ച് നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അവാര്‍ഡ് നല്‍കി. ചിത്രകലയില്‍ നേരത്തെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്‌സ്, മലര്‍വാടി സ്റ്റേറ്റ് ലവല്‍ അവാര്‍ഡ്, ലയണ്‍സ് ക്ലബ്ബ്, കവറൊടി മുഹമ്മദ് മാസ്റ്റര്‍ സ്മാരക പുരസ്‌കാരം, മലപ്പുറം സെന്‍ട്രല്‍ സഹോദയ സി.ബി.എസ്.സി പുരസ്‌കാരം തുടങ്ങിയവലഭിച്ച ജന്ന തിരൂരങ്ങാടി സ്വദേശിയും പ്രമുഖ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ബഷീര്‍ കാടേരിയുടെ മകളാണ്. അബ്ദുറഹിമാന്‍ നഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ജന്ന....
‘ മഴത്തുള്ളികള്‍ ‘ ; പ്രിസം സഹവാസ ക്യാമ്പ് സമാപിച്ചു
Local news

‘ മഴത്തുള്ളികള്‍ ‘ ; പ്രിസം സഹവാസ ക്യാമ്പ് സമാപിച്ചു

തിരൂരങ്ങാടി: അസ്മി പ്രിസം കേഡറ്റിന്റെ ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് 'മഴത്തുള്ളികള്‍' ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ചു. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി വികസന സ്ഥിരസമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഗെയിമുകള്‍, ചെസ്സ് പരിശീലനം, ഫീല്‍ഡ് ട്രിപ്പ്, മീറ്റ് ദ ലീഡര്‍ , സ്പിരിച്വല്‍ എംപവര്‍മെന്റ് തുടങ്ങിയ സെഷനുകള്‍ നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹ് യുദ്ധീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ''നര്‍മ്മം ധര്‍മ്മം കര്‍മ്മം'',ഹു ആം ഐ ? എന്നീ വിഷയങ്ങളില്‍ ഷാഫി മാസ്റ്റര്‍ ആട്ടീരിയും,നൗഫല്‍ കൂമണ്ണയും കാഡറ്റുകളുമായി സംവദിച്ചു. സ്‌കൂള്‍ പ്രിസം മെന്റര്‍ ക്യാപ്റ്റന്‍ അശീം വാഫി ചെമ്മാട്, അധ്യാപകരായ ഹബീബ് റഹ്‌മാന്‍ മുസ്ലിയാര്‍ ചെമ്മാട്, ഫൈസല്‍ ദാരിമി കൊട്ടപ്പുറം, റാഷിദ് ഹുദവി പാലത്തിങ്ങല്‍,നുസ്ഫത്ത് , സൈഫുന്നിസ, ഖദീജ,മെന്റര്‍മാരായ നാജിഹ, നുഫൈസ, ത...
1921 ലെ മലബാര്‍ സമരത്തിന്റെ 102-ാം വാര്‍ഷികം ആചരിച്ചു
Kerala, Local news, Malappuram, Other

1921 ലെ മലബാര്‍ സമരത്തിന്റെ 102-ാം വാര്‍ഷികം ആചരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി യെംഗ് മെന്‍സ് ലൈബ്രറിയുടെയും പന്താരങ്ങാടി സ്വാതന്ത്ര സമര സേനാനികളുടെ പിന്‍തലമുറക്കാരുടെയും ആഭിമുഖ്യത്തില്‍ 1921 ലെ മലബാര്‍ സമരത്തിന്റെ 102-ാം വാര്‍ഷികാചരണം പന്താരങ്ങാടി പള്ളിപ്പടിയില്‍ ആചരിച്ചു. പരിപാടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജിത് കോളാടി ഉദ്ഘാടനം ചെയ്തു. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ.പി.പി. അബ്ദുറസാഖ് മുഖ്യ പ്രഭാഷണം നടത്തി. ചിത്രരചനക്കുള്ള കവറൊടി മുഹമ്മദ് മാസ്റ്റര്‍ പുരസ്‌കാരം ഫാത്തിമ ജന്ന, ലാസിമ എന്നിവര്‍ക്ക് തിരൂരങ്ങാടി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങള്‍ വിതരണം ചെയ്തു. യോഗത്തില്‍ തൃക്കുളം കൃഷ്ണന്‍ കുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പന്താരങ്ങാടി പള്ളിപ്പടിയിൽ ചേർന്ന 1921 മലബാർ സമരത്തിന്റെ 102ാം വാർഷികത്തിൽ സമരത്തിൽ രക്തസാക്ഷിയായ കാരാടൻ മൊയ്തീൻ സാഹിബിന്റെ ചെറുമക്കളായ സമദ് കാരാ...
ഇശൽ മഴ പെയ്തിറങ്ങി; ഓണം വാരാഘോഷത്തിന് ആവേശ തുടക്കം
Kerala, Malappuram, Other

ഇശൽ മഴ പെയ്തിറങ്ങി; ഓണം വാരാഘോഷത്തിന് ആവേശ തുടക്കം

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ഓണം വാരാഘോഷത്തിന് കോട്ടക്കുന്നിൽ തുടക്കമായി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പി ഉബൈദുല്ല എം എൽ എ വാരാഘോഷം ഉദ്ഘാടനം ചെയ്തു. സാഹോദര്യവും സ്നേഹവും പങ്കുവെക്കുന്നതാണ് ഓണത്തിൻ്റെ സന്ദേശം. മത സൗഹാർദം തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഇക്കാലത്ത് സൗഹാർദം പങ്കിടാൻ ഓണം പോലുള്ള ആഘോഷം സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇശൽ വിരുന്നൊരുക്കി കണ്ണൂർ ശരീഫും സംഘവും ആദ്യ ദിനം സദസ്സിന് ആസ്വാദനം പകർന്നു. കോട്ടക്കുന്ന് ഓപ്പൺ സ്റ്റേജിൽ നടന്ന പരിപാടിയിൽ മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്സൺ ഫൗസിയf കുഞ്ഞിപ്പു,നഗരസഭ പ്രതിപക്ഷ നേതാവ് ഒ സഹദേവൻ, അംഗം പി എസ് എ ഷബീർ, തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വീക്ഷണം മുഹമ്മദ്‌, എ.ഡി.എം എൻ എം മെഹറലി, ഡിടിപിസി എക്സി. കമ്മിറ്റി അംഗം വി പി അനിൽ, സെക്രട്ടറി വിപിൻ ചന്ദ്ര എന്നിവ...
ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ട
Information, Other

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ട

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ 'പോൽ ആപ്പ് ' വഴിയോ 'തുണ' വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ആണെങ്കിൽ റിട്ടേണിങ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയ ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്യുക. സാധാരണ ആവശ്യങ്ങൾക്ക് 660 രൂപയും വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിനാണെങ്കിൽ 1115 രൂപയും ഫീസ് അടക്കേണ്ടതായുണ്ട്. ഓൺലൈൻ ആയി ഫീസ് അടക്കാവുന്നതാണ്. തുണ വെബ്സൈറ്റ് വഴ...
വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
Kerala, Other

വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

തൃശൂര്‍ : വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയില്‍ സ്വദേശി ഷാജു (56) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കുന്നതിനിടെയില്‍ ഷാജുവിനെ അക്രമിക്കുകയായുരുന്നു. അക്രമത്തില്‍ പരുക്കേറ്റ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
ബിയ്യം കായൽ ജലോത്സവം; ജൂനിയർ കായൽ കുതിരയും പറക്കുംകുതിരയും ജലരാജാക്കൻമാർ
Kerala, Malappuram, Other

ബിയ്യം കായൽ ജലോത്സവം; ജൂനിയർ കായൽ കുതിരയും പറക്കുംകുതിരയും ജലരാജാക്കൻമാർ

ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ പറക്കുംകുതിരയും മൈനർ വിഭാഗത്തിൽ ജൂനിയർ കായൽ കുതിര ജലരാജാക്കൻമാരായി. മേജർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് കായൽകുതിരയും,കടവനാടൻ മൂന്നാം സ്ഥാനത്തുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കകടവനും രണ്ടാ സ്ഥാനത്തുംസൂപ്പർ ജറ്റ് മുന്നാം സ്ഥാനത്തുമെത്തി. മൈനർ ബി വിഭാഗത്തിൽ നടന്ന മത്സരത്തിൽ പടകൊമ്പൻ ഒന്നാം സ്ഥാനവും ജൂനിയർ കായൽ കുതിര രണ്ടാം സ്ഥാനവും നേടി. ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലിൽ ജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. 12 മേജര്‍ വള്ളങ്ങളും 17 മൈനര്‍ വള്ളങ്ങളുമുൾപ്പെടെ 29 വള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുത്തത്. കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി.നന്ദകുമാർ എം.എൽ.എ. അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ...
എസ്കെഎസ്എസ്എഫ് 35- ാം വാര്‍ഷികം ബാലാരവം സംസ്ഥാനതല ഉദ്ഘാടനം ചെയ്തു
Other

എസ്കെഎസ്എസ്എഫ് 35- ാം വാര്‍ഷികം ബാലാരവം സംസ്ഥാനതല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ‘സത്യം,സ്വത്വം,സമര്‍പ്പണം’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന ബാലാരവം പ്രോഗ്രാമിന്റെ സംസ്ഥാന തല ഉഘാടനം മഞ്ചേരി പട്ടര്‍കുളത്ത് വെച്ച് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് എന്‍.ടി അബദുല്‍ സത്താര്‍ പതാക ഉയര്‍ത്തി. കേരള സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം അവാര്‍ഡ് ജേതാവ് ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.. ട്രഷറര്‍ സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിച്ചു. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഡോ.അബ്ദുല്‍ ഖയ്യൂം, അഷ്‌റഫ് മലയില്‍, അഷ്‌റഫ് അണ്ടോണ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ആശിഖ് കുഴിപ്പുറം,പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ ഫാറൂഖ് ഫൈസി മണിമൂളി, ആര്‍.വി അബൂബക്കര്‍ യമാനി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഹുദവി...
മമ്പുറം തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്
Kerala, Local news, Malappuram, Other

മമ്പുറം തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്

തിരൂരങ്ങാടി : അബ്ദു റഹ്‌മാന്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം പ്രദേശത്തുക്കരുടെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമായിരുന്ന മമ്പുറം പത്തൊമ്പതാം വാര്‍ഡ് തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്. അങ്കണവാടി ബ്ലോക്ക് തലകെട്ടിട നിര്‍മ്മാണോദ്ഘാടനം കുഞ്ഞാലിക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും അങ്കണവാടി കമ്മിറ്റി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു....
മതത്തിന്റെ വിശുദ്ധിയെ കാത്തുസൂക്ഷിക്കുക. ഇ സുലൈമാന്‍ മുസ്ലിയാര്‍
Kerala, Local news, Malappuram

മതത്തിന്റെ വിശുദ്ധിയെ കാത്തുസൂക്ഷിക്കുക. ഇ സുലൈമാന്‍ മുസ്ലിയാര്‍

തിരൂരങ്ങാടി: മതത്തിന്റെ വിശുദ്ധിയെ വിശ്വാസി സമൂഹം കാത്ത് സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍. മതാചാരങ്ങളെ പരസ്പരം കൂട്ടിക്കലര്‍ത്തിക്കൂട ഓരോ മതത്തിനും അവരുടെതായ ആചാരങ്ങളുണ്ട്. മതത്തിനകത്ത് നിന്ന് എല്ലാവരെയും ഉള്‍കൊള്ളാനാകണമെന്നും സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് 18 -ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി എസ് ജെ എം വെസ്റ്റ്, ഈസ്റ്റ് സംയുക്ത നേതാക്കള്‍ക്കായി സംഘടിപ്പിച്ച 'ഗുരുസവിധത്തില്‍ ഒത്തിരി നേരം ' സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി കൊണ്ട് അദ്ദേഹം പറഞ്ഞു. കുണ്ടൂര്‍ ഖാദിര്‍ മുസ്ലിയാര്‍ നിസ്വാര്‍ഥ ജീവിതത്തിന്റെ വിശുദ്ധ മാതൃകയായിരുന്നു ഇസ്ലാമിക ജീവിതരീതിയെ ക്രിയാത്മകമായി പ്രയോഗിച്ച കുണ്ടൂര്‍ ഉസ്താദ് എല്ലാവര്‍ക്കും മാതൃകയായിരുന്നു. ജീവകാരുണ്യ സേവന വൈജ്ഞാനിക ആരാധന മേഖലയിലെല്ലാം ഉസ്താദ് മഹത്തായ മാതൃകയായിരുന്നു എന്നും അദ്ദേഹം പറഞ...
അസ്ഥിരോഗ, വാത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു
Kerala, Local news, Malappuram, Other

അസ്ഥിരോഗ, വാത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര : വേങ്ങര അല്‍സലാമ ഹോസ്പിറ്റലിന്റെ സഹായത്തോടെ പരപ്പില്‍പാറ യുവജന സംഘം സൗജന്യ അസ്ഥിരോഗ, വാത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പരപ്പില്‍ പാറ ചെള്ളിത്തൊടു മദ്രസ്സയില്‍ വെച്ച് നടന്ന ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡോ: ജോവിന്‍ ജോസ് , ഡോ ഹിഷാം അബൂബക്കര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സിനും പരിശോധനക്കും നേതൃത്വം നല്‍കി. വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുറുക്കന്‍ മുഹമ്മദ്, പാറയില്‍ അസ്യ മുഹമ്മദ്, എ.കെ. എ നസീര്‍ ,ക്ലബ്ബ് പ്രസിഡന്റ് സഹീര്‍ അബ്ബാസ് നടക്കല്‍, ഹോസ്പ്പിറ്റല്‍ പി.ആര്‍ ഒ ബീരാന്‍ , മിസ്ഹാബ്, എന്‍ വൈ കെ വളണ്ടിയര്‍ അസ്ലം, സിദ്ധീഖ് നരിക്കോടന്‍, അസീസ് കൈപ്രന്‍, ശിഹാബ് ചെള്ളി, മുഹ്യദ്ധീന്‍ കീരി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ 120 രോഗികള്‍ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളുമായ സമദ് കുറുക്കന...
പിതാവിനൊപ്പം കുളിക്കാന്‍ എത്തിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചു
Kerala, Other

പിതാവിനൊപ്പം കുളിക്കാന്‍ എത്തിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചു

പാലക്കാട് : മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാര്‍ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ പിതാവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. പിതാവിനൊപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു ഇവര്‍. പിതാവ് അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തില്‍ ഇറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തില്‍ പെട്ടു. വിവാഹിതരായ റമീഷയും നിഷിതയും ഓണാവധിക്ക് വിരുന്ന് വന്നതാണ്. അപകടത്തില്‍ പെട്ട യുവതികളുടെ നിലവിളികേട്ട് എത്തിയ അതിഥി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണ്ണാര്‍ക്കാട്ടെ സ്വകാര...