കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
വയനാട് ഐ.ടി.എസ്.ആറില്‍ ഏകദിന ശില്പശാല
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്റിജിനസ് കള്‍ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന എകദിന ശില്‍പശാല 12-ന് വയനാട് ഐ.ടി.എസ്.ആറില്‍ നടക്കും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ശില്പശാല ഉല്‍ഘാടനം ചെയ്യും. ഗോത്ര വര്‍ഗ പി. ജി വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശീയ സമൂഹങ്ങളെ കുറിച്ചുള്ള, സാമൂഹ്യ ശാസ്ത്ര ഗവേഷണ രീതികളിലും അക്കാദമിക എഴുത്തിലും ശില്‍പശാലയില്‍ പരിശീലനം നല്‍കും. ഡോ. ഷാരോണ്‍, യാസിര്‍ എം ഷാ എന്നിവര്‍ മുഖ്യ പരിശീലകരാവും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിനാന്‍സ് ഓഫീസര്‍ എന്‍. അബ്ദുല്‍ റഷീദ്, യുനെസ്‌കോ ചെയര്‍ ഹോള്‍ഡര്‍ പ്രൊഫ. ഇ പുഷ്പലത, ഐ. ടി. എസ്. ആര്‍ ഡയറക്ടര്‍ സി ഹരികുമാര്‍, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ എം മജീദ്, ഐ. ടി. എസ്. ആര്‍ അസി...

