Blog

എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്നല വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
Local news

എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്നല വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

തിരൂരങ്ങാടി: കേരളത്തിൽ പെട്രോൾ ഡീസൽ വില മറ്റു സംസ്ഥാനങ്ങളിലെ പോലെ കുറയ്ക്കണ മെന്നും രൂക്ഷമായ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം തടയുക,വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള കെ എസ് ഇബി നീക്കത്തിൽ നിന്നും പിൻ തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി.താഴെ കോഴിച്ചെനയിൽ നിന്നാരംഭിച്ച മാർച്ച് തെന്നല വില്ലേജിന് മുന്നിൽ കെ.പി.സിസി സെക്രട്ടറി അഡ്വ.ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് നാസർ കെ തെന്നല, ഡിസിസി മെമ്പർ വി.ടി.രാധാകൃഷ്ണൻ, വി.പി ഭാസ്കരൻ,സുധീഷ് അമ്പലവട്ടം,ഖാദർ പന്തക്കൻ, മണ്ഡലം പ്രസിഡണ്ടുമാരായ പാറയിൽ ബാപ്പു, ഷംസുദ്ധീൻ പൂക്കിപറമ്പ്,നിഷാദ്, അറക്കൽ കൃഷ്ണൻ, ബുഷുറുദ്ധീൻ തടത്തിൽ, കെ.വി സൈതാലി തെന്നല, അക്ബർ വരിക്കോട്ടിൽ ,ജഹാൻഷ മുണ്ടശ്ശേരി,ഫവാസ് ബാബു എന്നിവർ സംസാരിച്ചു. ...
Malappuram

ഹജ്ജിന് അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഒരുക്കിയതായി അധികൃതർ

അപേക്ഷ ഓൺലൈനായി മാത്രം. അവസാന തീയതി 2022 ജനുവരി 31 ഹജ്ജ് 2022 അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.2022 ജനുവരി 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.hajcommittee.gov.in, www.keralahajcommittee.org എന്ന വെബ് സൈറ്റിലും "HAJ COMMITTEE OF INDIA'' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ കഴിയും.65 വയസ്സിനു മുകളിലുള്ളവർക്കും രോഗികൾക്കും അപേക്ഷിക്കാൻ കഴിയില്ല. ജനറൽ, പുരുഷൻമാരില്ലാത്ത സ്ത്രീകൾക്ക് മാത്രമായുള്ള വിത്ത്ഔട്ട് മെഹറം എന്നീ രണ്ട് കാറ്റഗറികളാണ് ഉള്ളത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ചില പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടിച്ചിട്ടുണ്ട്. ജില്ലയിൽ അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ വഴിയും ഹജ് അപേക്ഷക്കുള്ള സംവിധാനമുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനർമാർ മുഖേന മണ്ഡലങ്ങളിൽ ഹെൽപ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ...
Malappuram

ഹജ്ജ് മാനവിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിന് : സി.മുഹമ്മദ് ഫൈസി

മലപ്പുറം : ഹജ്ജ് മാനവിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിനും ആത്മ സംസ്കരണത്തിനും വേണ്ടിയാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. പെരിന്തൽമണ്ണ മണ്ഡലം ഹജ്ജ് ഹെൽപ് ലൈൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെട്ടത്തൂർ ഹിസ്സ മഹൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുസലാം ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി.പി.മുജീബ് റഹ്മാൻ , ജില്ലാ ട്രെയിനർ യു.മുഹമ്മദ് റഊഫ്, മണ്ഡലം ട്രെയിനർ മുഹമ്മദലി മാസ്റ്റർ, ട്രെയിനൽമാരായ അബ്ദുൽ സലാം.കെ.കെ, സി.പി. അവറാൻ കുട്ടി, വി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് 2022 അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.2022 ജനുവരി 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.hajcommittee.gov.i...
Local news, Obituary

മലയാളി വ്യാപാരി മുംബെയിൽ വെച്ച് മരിച്ചു.

തിരൂരങ്ങാടി:  ബിസിനസ് ആവശ്യാര്ഥം മുംബൈയിൽ എത്തിയ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി, ചുള്ളിപ്പാറ സ്വദേശി പരേതനായ ഭഗവതി കാവുങ്ങൽ മൊയ്തുട്ടിയുടെ മകൻയൂനുസ് (46) ആണ് മരിച്ചത്. കഴിഞ്ഞ 16 ന് സുഹൃത്തുക്കളോടൊപ്പം അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ബിസിനസ് ടൂർ പോയതായിരുന്നു. ഇന്നലെ മുംബൈയിൽ എത്തിയ യൂനുസിന് അസ്വസ്ഥത തോന്നിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരിച്ചു. കരുമ്പിൽ വിതരണ ഏജൻസി നടത്തുകയായിരുന്നു. മാതാവ്:ഫാത്തിമ. ഭാര്യ: മുംതാസ്. മക്കൾ:മുബാരിസ്, മുനീഷ, മുൻഷിദ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ശരീഫ്, ഷാനവാസ്, ആയിഷുമ്മു. മയ്യിത്ത് നാട്ടിൽ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്. ...
Malappuram

മഞ്ചേരി മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കും അധ്യാപക – അനധ്യാപകർക്കും ജനുവരിയോടെ പൂർണ്ണ സൗകര്യം : മന്ത്രി വീണാ ജോർജ്ജ്

നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജിലെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.മെഡിക്കൽ കോളജിൽ പുരുഷ ഹോസ്റ്റൽ, അനധ്യാപക ക്വാർട്ടേഴ്സ്എന്നിവയുടെ നിർമാണം ഡിസംബർ 31 നകം പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകിയതായും വനിത ഹോസ്റ്റൽ, അധ്യാപക ക്വാർട്ടേഴ്സ് എന്നിവ ജനുവരി 31 നകം തുറന്നു കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കാത്ത് ലാബ് സംവിധാനവും കാർഡിയോളജി വിഭാഗവും മറ്റ് സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനവും കൂടുതൽ കാര്യക്ഷമമാ...
Local news

വള്ളിക്കുന്ന് മണ്ഡലത്തിൽ യൂത്ത് ലീഗ് നേതൃത്വത്തിൽ നടപ്പാക്കുന്ന സൗജന്യ കിഡ്‌നി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ തിങ്കളാഴ്‌ച തുടങ്ങും

തിരൂരങ്ങാടി: കിഡ്നി രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികളെ നേരത്തെ കണ്ടെത്തി ചികില്‍സ നല്‍കുന്നതിനായി വള്ളിക്കുന്ന് മണ്ഡലം റിയാദ് കെ.എം.സി.സിയും മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയും സംയുക്തമായി സൗജന്യ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കരുതല്‍ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാസിസ് സെന്ററിന്റെ സഹായത്തോടെയാണ് സൗജന്യ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തുന്നത്. ചേഞ്ച് യുവര്‍ ഹാബിറ്റ്സ്, ചേഞ്ച് യുവര്‍ ലൈഫ് എന്ന ശീര്‍ഷകത്തില്‍ അടി തെറ്റും മുമ്പേ പിടിവള്ളി തേടാമെന്നതാണ് ക്യാമ്പുകളുടെ ലക്ഷ്യം.വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ 26 കേന്ദ്രങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുക. ക്യാമ്പിന്റെ മണ്ഡലം തല ഉദ്ഘാടനം നവംബര്‍ 22-ന് തിങ്കളാഴ്ച രാവിലെ 9.30-ന് കൂമണ്ണ ചെന്നക്കലില്‍ നടക്കും. രോഗം സ്ഥിര...
Sports

ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജില്ലാ ചാമ്പ്യന്മാരായി നന്നമ്പ്ര സ്വദേശികൾ

തിരൂരങ്ങാടി: മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കൊടിഞ്ഞി, ചെറുമുക്ക് സ്വദേശികൾ ചാമ്പ്യന്മാരായി. കൊടിഞ്ഞി കടുവള്ളൂരിലെ ഉസ്മാൻ പത്തൂർ, ചെറുമുക്കിലെ റിയാസ് എന്നിവരാണ് ജേതാക്കളായത്. ഉസ്മാൻ ഫോർലൻഡ് കൊടിഞ്ഞിയുടെയും റിയാസ് യൂത്ത് ഫെഡറേഷൻ ക്ലബിന്റെയും പ്രതിനിധികളാണ്. ഇരുവരും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. ...
Crime, Local news

പോലീസ് കസ്റ്റഡിയിലുള്ള മണ്ണ് ലോറിയിലെ ടയർ അഴിച്ചെടുക്കാൻ ശ്രമം, 2 പേർ അറസ്റ്റിൽ

തിരൂരങ്ങാടി: മണ്ണ് കടത്തിയതിന് തിരൂരങ്ങാടി പോലീസ് പിടികൂടിയ ലോറിയുടെ ടയർ അഴിച്ചെടുക്കുന്നതിനിടെ 2 പേർ പിടിയിൽ. പന്തരങ്ങാടി സ്വദേശി ടി. അബ്ദുൽ ഹഖ് (31), കൊടിഞ്ഞി സ്വദേശി ടി. മുഹമ്മദ് (33) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 7.30 ന് ആണ് സംഭവം. ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC മണ്ണ് കടത്തിയതിന് ലോറി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് കൊടിഞ്ഞി റോഡിന് സമീപത്ത് സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിലാണ് നിർത്തിയിട്ടിരുന്നത്. ഇന്നലെ 7.30 ന് കൊടിഞ്ഞി റോഡിൽ മറ്റൊരു ലോറി നിർത്തി, ഇതിന്റെ മറവിൽ കസ്റ്റേഡിയിലുള്ള ലോറിയുടെ ടയർ അഴിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടവർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും പിടികൂടി. കോടതിയിൽ ഹാജരാക്കി. ...
Gulf, Malappuram

അശാസ്ത്രീയ പാർക്കിംഗ് നിയമത്തിനെതിരെ എം.ഡി.എഫ്. എയർപോർട്ട് മാർച്ച് നടത്തി.

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ടിൽ അധികൃതർ നടപ്പിലാക്കിയ അശാസ്ത്രീയ രീതിയിലുള്ള പാർക്കിംഗ് നിയമം പിൻവലിക്കുക, ആർ.ടി.പി.സി.ആർ.ടെസ്റ്റിന്റെ പേരിൽ വിദേശയാത്രക്കാരിൽ നിന്നും 2500 രൂപ ഈടാക്കുന്നത് അവസാനിപ്പിക്കുക, കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ (എം.ഡി.എഫ്) ആഭിമുഖ്യത്തിൽ കരിപ്പൂരിൽ എയർപോർട്ട് മാർച്ച് സംഘടിപ്പിച്ചു.എയർപ്പോർട്ട് ടെർമിനലിന് മുന്നിൽ എത്തുന്ന വാഹനങ്ങൾക്ക് ആളെ ഇറക്കാനും കയറ്റാനും അനുവദിക്കുന്ന സമയം മൂന്ന് മിനുറ്റും മൂന്ന്മിനുറ്റിൽ കൂടുതലായാൽ 500 രൂപ ഫൈനും എന്ന രീതിയിലാണ് ഇപ്പോൾ പരിഷ്കരിച്ച പാർക്കിംഗ് നിയമം. ഇത് എയർപ്പോർട്ടിലെത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്.ഹജ്ജ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് എയർപോർട്ട് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉൽഘാടനം ചെയ്തു. ...
Local news

KSEB ചേളാരി സെക്ഷനിൽ നിന്നും 2500 ഉപഭോക്താക്കളെ വള്ളിക്കുന്നിലേക്ക് മാറ്റിയത് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സൗകര്യം പരിഗണിച്ച്: KSEB

മാറ്റം സംബന്ധിച്ച് പത്രങ്ങളിൽ വാർത്ത വന്നതോടെയാണ് kseb ഡിവിഷൻ എൻജിനീയർ വിശദീകരണ പത്രക്കുറിപ്പ് ഇറക്കിയത് തിരൂരങ്ങാടി: കെ.എസ്.ഇ.ബി. യുടെ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷന് കീഴിലുള്ള ചേളാരി സെക്ഷനിൽ നിന്നും 2500 ഓളം ഉപഭോക്താക്കളെ വള്ളിക്കുന്ന് സെക്ഷനിലേക്ക് മാറ്റിയത് സംബന്ധിച്ച് പത്രമാധ്യമങ്ങളിലും മറ്റും വന്നിട്ടുള്ള വാർത്തകളെ സംബന്ധിച്ച് താഴെ പറയുന്ന വിശദീകരണം നൽകുവാൻ ആഗ്രഹിക്കുന്നു. ഡിവിഷന് കീഴിലുള്ള 12 സെക്ഷൻ ഓഫീസുകൾ തമ്മിൽ വലിപ്പത്തിലും ഉപഭോക്താക്കളുടെ എണ്ണത്തിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ചേളാരി സെക്ഷനിൽ 29300 ഉപഭോക്താക്കൾ ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത വള്ളിക്കുന്ന് സെക്ഷനിൽ 15743 ഉം കുന്നുംപുറം സെക്ഷനിൽ 23284 ഉം തലപ്പാറ സെക്ഷനിൽ 19800 ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. എല്ലാ സെക്ഷനുകളിലും അനുവദിക്കപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം തുല്യമാണെന്നിരിക്കെ ഉപഭോക്താക്കളുടെ ...
Automotive, Kerala

ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ പിഴ

തിരുവനന്തപുരം: ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ഉപയോഗിക്കുന്ന ഇരുചക്ര വാഹനക്കാരിൽ നിന്ന് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം. ഇരുചക്ര വാഹനങ്ങളിലെ അഭ്യാസ പ്രകടനവും യാത്രയും മറ്റും ഷൂട്ട് ചെയ്യാൻ ചിലർ ഹെൽമെറ്റിന് മുകളിൽ ക്യാമറ ഘടിപ്പിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് നിയമ വിരുദ്ധമാണെന്ന് മോട്ടർ വാഹന വകുപ്പ് പറഞ്ഞു. ...
National

ജുമാ നമസ്കാരത്തിന് ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം

ന്യൂഡൽഹി: മുസ്ലിം സഹോദരങ്ങൾക്ക് ജുമാ നമസ്കാരത്തിനായി ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം. ഗുരുഗ്രാമിലെ ഗുരുസിംഗ് സഭയാണ് ജുമാ നമസ്കാരത്തിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന മുസ്ലിം സമൂഹങ്ങൾക്ക് വേണ്ടി ഗുരുദ്വാര തുറന്നു നൽകിയത്. പ്രദേശത്ത് നടക്കുന്ന ജുമാ നമസ്കാരം അലങ്കോലപ്പെടുത്താൻ കഴിഞ്ഞ കുറേ ദിവസങ്ങളായി ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ നമസ്കരിച്ച് മടങ്ങേണ്ട അവസ്ഥയും സ്ഥലത്ത് ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ സ്ഥലത്തെ വ്യവസായി തന്റെ കട ജുമാ നമസ്കാരത്തിനായി ഒഴിഞ്ഞു കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുരുദ്വാര കമ്മിറ്റിയും വെള്ളിയാഴ്ച ദിവസത്തെ പ്രത്യേക പ്രാര്ഥനയായ ജുമാ നമസ്കാരത്തിന് വേണ്ടി ഗുരുദ്വാര തുറന്നു നൽകാൻ തീരുമാനിച്ചത്.ജുമാ നമസ്കാരത്തിന് വേണ്ടി സദർ ബസാർ, സെക്ടർ 39, സെക്ടർ 46, മോഡൽ ടൗൺ, ജേക്കബ്പുര എന്നീ അഞ്ചിടങ്ങളിലെ ഗുരുദ്വാരകൾ തുറന്നു നൽകുമെന്ന് ഗുര...
Accident

ബൈക്കിടിച്ചു പരിക്കേറ്റയാൾ മരിച്ചു

 തിരൂരങ്ങാടി: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു.വെന്നിയൂര്‍ കൊടിമരം  ദേശീയ പാത  യിൽ കഴിഞ്ഞ ദിവസം  റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്ക് പറ്റിയ കൊടിമരം സ്വദേശി പരേതനായ കൊടപ്പന മൊയ്തീൻ കുട്ടിയുടെ മകൻ അഹമ്മദ് (60)  ആണ് മരിച്ചത്. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജമക്കൾ: ഹമീദ്, സൈതലവി, അബ്ദുസമദ്, റൈഹാനത്ത്, ഹാജറ, ഉമൈമത്ത്.മരുമക്കൾ: ശംസുദ്ദീൻ, ഫൈസൽ ...
Other

HIV പോസ്റ്റീവ് ആയ സ്ത്രീയുടെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല, നട്ടം തിരിഞ്ഞു ആശുപത്രി അധികൃതർ.

പെരിന്തൽമണ്ണ സ്വദേശിനിയുടെ മൃതദേഹം ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ കോഴിക്കോട്- ഏറ്റെടുക്കാൻ ബന്ധുക്കളോ പെരിന്തൽമണ്ണ നഗരസഭയോ തയ്യാറാവാത്തതിനാൽ മൃതദേഹവുമായി ഒരുമാസമായി മെഡിക്കൽകോളേജ് ആശുപത്രി അധികൃതർ നട്ടംതിരിയുന്നു. ആശുപത്രി മെഡിസിൻ വാർഡിൽ ചികിത്സയിലായിരിക്കെ മരിച്ച എച്ച്.ഐ.വി. പോസിറ്റീവായ പെരിന്തൽമണ്ണ സ്വദേശിനിയുടെ മൃതദേഹമാണ് സാങ്കേതികക്കുരുക്കിൽ കുടുങ്ങി സംസ്കരിക്കാനാവാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒക്ടോബർ 16-നാണ് ഇവർ മരിച്ചത്. ഏറ്റെടുക്കാൻ ആരുമില്ലാത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പെരിന്തൽമണ്ണ പോലീസിൽ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പെരിന്തൽമണ്ണ നഗരസഭയ്ക്ക് സമ്മതപത്രം നൽകിയെന്നും തുടർ നടപടിയെടുക്കേണ്ടത് നഗരസഭയാണെന്നുമാണ് പോലീസിന്റെ നിലപാട്. എന്നാൽ പോലീസിൽനിന്ന് സമ്മതപത്രമൊന്നം കിട്ടിയിട്ടില്ലെന്നും അതിനാൽ ഇടപെടാനാവില്ലെന്...
Crime

അടച്ചിട്ട വീട്ടിൽ മോഷണം; 49 പവനും ഒന്നര ലക്ഷം രൂപയും കവർന്നു.

വീട്ടുകാർ ബന്ധുവീട്ടിൽ പോയി തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത് വേങ്ങര : അടച്ചിട്ട വീട്ടിൽ മോഷണം, 49 പവൻ സ്വർണവും പണവും കവർന്നു. ഊരകം മമ്പീതി വള്ളിക്കടൻ സൈനുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വീട്ടുകാർ വീട് പൂട്ടി കാരത്തോട്ടെ ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. രാത്രി 8 മണിക്ക് ശേഷമാണ് സംഭവം. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. വീട്ടിലെ സിറ്റൗട്ടിലെ പ്രധാന വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും 1.4 ലക്ഷം രൂപയുമാണ് മോഷണം പോയത്. എന്നാൽ ലാപ്ടോപ് ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷണം പോയിട്ടില്ല. വീടിന്റെ മുകൾ നിലയിലേക്ക് മോഷ്ടാവ് കയറിയിട്ടില്ലെന്നാണ് കരുതുന്നത്. മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ CCTV ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷൻ ...
Crime

വീട്ടമ്മയെ ആക്രമിച്ചു സ്വർണ മാല കവർന്ന കേസിൽ 2 യുവാക്കൾ പിടിയിൽ

വേങ്ങര: ചുള്ളിപ്പറമ്പ് വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടു പ്രതികളെയും വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. വലിയോറ ചുള്ളിപ്പറമ്പ് സ്വദേശികളായ തെക്കേ വീട്ടിൽ ഫൗസുള്ള(19), തെക്കേ വീട്ടിൽ നിസാം(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും വീട്ടമ്മയുടെ അയൽവാസികൾ ആണ്.മുറ്റത്തോട് ചേർന്ന് ഉപയോഗശൂന്യമായ തൊഴുത്തിൽ ഒളിച്ചിരുന്നാണ് മോഷ്ടാക്കൾ കൃത്യത്തിന് മുതിർന്നത്. ആദ്യം മുഖത്തേക്ക് മുളക്പൊടി വിതറുകയും കഴുത്തിൽ പിടിച്ച് ചെയിൻ പൊട്ടിച്ചെടുക്കുകയുമായിരുന്നു. പിടിവലിയിൽ സ്ത്രീ താഴെ വീണങ്കിലും ചെയിൻ ബലമായി പിടിച്ചതിനാൽ മോഷ്ടക്കൾക്ക് ചെറിയ കഷ്ണം മാത്രമാണ് ലഭിച്ചത്. ശബ്ദം വച്ചതിനെ തുടർന്ന് അകത്ത് നിന്ന് മരുമകൾ വിജിഷ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെ ടുകയായിരുന്നു. പ്രതികൾ ഇരുവരും തോർത്ത് ഉപയോഗിച്ച് മുഖം മറക്കുകയും മറ്റൊരു തോർത്തിൽ മുളക് പൊടി വിതറി മണപ്പിക്കാനും ശ്രമം നടത...
Accident

മണ്ണാർക്കാട് നാട്ടുകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ചു പള്ളിക്കൽ സ്വദേശി മരിച്ചു

മണ്ണാർക്കാട്- നാട്ടുകല്ലിന് സമീപം അമ്പത്തഞ്ചാം മൈലിൽ ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു കൊണ്ടോട്ടിക്ക് അടുത്ത് പള്ളിക്കൽ സ്വദേശി മരിച്ചു. കരിപ്പൂർ പള്ളിക്കൽ പുളിയംപറമ്പ് കുണ്ടിൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് അലി എന്ന ബാവ (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. സ്കൂട്ടർ യാത്രക്കാരനായ ലോട്ടറി കച്ചവടക്കാരൻ ഭീമനാട് കൂമഞ്ചേരി ബാലകൃഷ്ണന് (61) പരിക്കേറ്റു. ബൈക്കിൽ മലപ്പുറത്ത് നിന്ന് വരികയായിരുന്നു ബാവ. റോഡരികിൽ നിന്ന് നടുഭാഗത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ബാവയുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ബാവ മരിച്ചു. ഉമ്മ, കുഞ്ഞത്തുട്ടി. ഹസീന യാണ് ഭാര്യ. മക്കൾ, അമൻ, സച്ചു. സഹോദരങ്ങൾ- റഹ്മത്ത്, ആയിഷ നബീല, അബ്ദുറഹീം, അമീറലി. കബറടക്കം വ്യാഴഴ്ച 10 മണിക്ക് പുളിയംപറമ്ബ് ജുമാ മസ്ജിദിൽ. അപകടത്തിന്റെ സി സി ടി വി ദൃശ്യം.. https://youtu.be/ZTbuzrDEZSA ...
university

ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്കുള്ള സേവനങ്ങൾ കാലിക്കറ്റ് മരവിപ്പിച്ചു

കാലിക്കറ്റ് സർവകലാശാല ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും മരവിപ്പിച്ചു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് തീരുമാനം. സർവകലാശാലയുമായി കരാർ പുതുക്കില്ലെന്നും സർവകലാശാല ദ്വീപിൽ നടത്തുന്ന മൂന്ന് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകൾ നവംബർ ആറ് മുതൽക്ക് ഏറ്റെടുക്കില്ലെന്നും ദ്വീപ് ഭരണകൂടം കത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ദ്വീപ് ഭരണകൂടത്തിൽ നിന്ന് മറ്റൊരു തീരുമാനമുണ്ടാകും വരെ സേവനങ്ങൾ മരവിപ്പിക്കുന്നത്. ...
Gulf, Local news

തിരൂരങ്ങാടി നഗരസഭ പ്രവാസി സമ്മിറ്റ് വ്യാഴാഴ്ച

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 18ന് ചെമ്മാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രവാസി സമ്മിറ്റ് സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അവരൊടൊപ്പം ചേര്‍ന്ന് തിരൂരങ്ങാടി നഗരസഭ പ്രവാസി സമ്മിറ്റ് സംഘടിപ്പിക്കുകയാണ്.കോവിഡ് പ്രതിസന്ധി മൂലവും, സാമ്പത്തിക മാന്ദ്യത്താലും ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടത്താല്‍ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. പുനരധി വാസത്തിനു ഗൗരവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്.അതിനാല്‍ പ്രവാസികളുടെ കൂടി ആശയങ്ങള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച് പദ്ധതികളിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം വിവിധ വ്യവസായ സംരഭങ്ങള്‍, പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അവബോധവും ആശയവിനിമയവും പ്രവാസി സമ്മിറ്റിലൂടെ ഉദ്ദേശിക്കുന്...
Crime

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് യാത്രക്കാരില്‍ നിന്നായി 7.5 കിലോ സ്വര്‍ണം പിടികൂടി.

കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളിലും മലാശയത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണ കടത്ത്‌. 3.71 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി 7.5 കിലോ സ്വര്‍ണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ലഗേജ് കൊണ്ട് വരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചു കടത്തുന്നതിനിടെയാണ് മൂന്ന് പേര്‍ പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയാണ് കാര്‍ഡ് ബോര്‍ഡിന്റെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചത്. കോഴിക്കോട് വളയം സ്വദേശി ഇരുമ്പന്റവിട ബഷീര്‍ (46), കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ തോമസ് (30), , ഓര്‍ക്കാട്ടേരി സ്വദേശി ചമ്പോളി നാസര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഓരോരുത്തരില്‍ നിന്നും യഥാക്രമം, 1628 ഗ്രാം, 1694 ഗ്രാം, 1711 ഗ്രാം സ്വര്‍ണം വീതം പിടികൂടി. മൂവരും ദുബായ...
Crime, Malappuram

യുവതിയും കുഞ്ഞും തീ കൊളുത്തി മരിച്ച സംഭവം:ഭർതൃ മാതാവും ഭർതൃ സഹോദരി പുത്രിയും അറസ്റ്റിൽ

തവനൂർ: അയങ്കലത്ത് യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്തൃമാതാവിനെയും അവരുടെ മകളുടെ മകളെയും പോലീസ് അറസ്റ്റുചെയ്തു. അയങ്കലം വടക്കത്തുവളപ്പിൽ ഫാത്തിമ (50), ഫാത്തിമ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. ഫാത്തിമയുടെ മകൻ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), എട്ടുമാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗാർഹികപീഡന നിരോധനനിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊന്നാനി തഹസിൽദാർ സുരേഷിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ പരിശോധിച്ചു. മലപ്പുറത്തുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും വിരലടയാളവിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഒന്നരവർഷം മുൻപാണ് ബസ്ബസത...
Other

1921 മലബാർ കലാപം: PSMO കോളേജിൽ പുസ്തകങ്ങളുടെ എക്സിബിഷനും ചർച്ചയും നടത്തി.

തിരൂരങ്ങാടി : പിഎസ്എംഒ കോളേജിൽ 1921 മലബാർ കലാപത്തെ ആസ്പദമാക്കി എഴുതിയ പുസ്തകങ്ങളുടെ എക്സിബിഷനും ചർച്ചയും നടന്നു. പ്രിൻസിപ്പൽ ഡോ. കെ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് ലൈബ്രറിയും ചരിത്രഗവേഷക വിഭാഗവും ചേർന്ന് നടത്തിയ പരിപാടിയിൽ ഇസ്ലാമിക്‌ പബ്ലിഷിങ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടർ കെ ടി ഹുസൈൻ മുഖ്യാതിഥിയായി. കോളേജ് ലൈബ്രറിയൻ സി എച് ഇബ്രാഹിം ഖലീൽ പരിപാടിയിൽ സ്വാഗതം പറഞ്ഞു. ചരിത്ര വിഭാഗം മേധാവി എം സെലീന ആധ്യക്ഷ്യം വഹിച്ചു. മുഹമ്മദ്‌ ഷെരീഫ്, മുഹമ്മദ് ഹസീബ്, ലിജ ഷാജി, നൗഷാദ് ചേങ്ങോടൻ, നാഫിസ് നവാസ്, നുഹ, ദിയ അംന, ജെന്ന, രാജേഷ് എന്നിവർ പരിപാടിയിൽ ആശയങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥി ആയിഷ നശ്രീൻ നന്ദി അറിയിച്ചു. വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC ...
Crime

മുത്തലാഖ് ചൊല്ലണമെന്നവശ്യപ്പെട്ട് നവവരന് ക്രൂര മർദനം; ഭാര്യയുടെ ബന്ധുക്കൾ അറസ്റ്റിൽ.

കോട്ടക്കൽ- മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കോട്ടക്കലിൽ ഭാര്യയുടെ ബന്ധുക്കൾ അറസ്റ്റിൽ. വിവാഹബന്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നവവരനെ പിടിച്ചു കൊണ്ട് പോയി ക്രൂര മർദ്ദനത്തിനിരയാക്കിയത്. കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി എ​ട​ക്ക​ണ്ട​ൻ അ​ബ്​​ദു​ൽ അ​സീ​ബി​നാ​ണ് (30) മ​ർ​ദ​ന​മേ​റ്റ​ത്.പൊലീസ് ഇൻസ്പെക്ടർ എം.കെ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവ് ഒതുക്കുങ്ങൽ കിഴക്കേ പറമ്പൻ ഷംസുദ്ദീൻ(45), അമ്മാവന്മാരായ ചോലപ്പുറത്ത് മജീദ് (28),ഷഫീഖ് (34), അബ്ദുൾ ജലീൽ (34),ഷഫീറലി (31),മുസ്തഫ (62) എന്നിവരെയാണ് എം.കെ ഷാജി അറസ്റ്റ് ചെയ്തത്. മർദ്ദനമേറ്റ കോട്ടക്കൽ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ അസീബ് ചികിത്സയിലാണ്.എസ്.ഐ വിവേക്, എ.എസ്.ഐ സുരേന്ദ്രൻ, സി.പി.ഒ മാരായ സൂരജ്, സത്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.മു​ഖ​ത്തു...
Other

ഭാരതപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ 2 പേർ ഒഴുക്കിൽ പെട്ടു, ഒരാളെ കാണാതായി

തിരൂർ - ചമ്രവട്ടം പാലത്തിന് സമീപം ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു. ഒരാളെ രക്ഷപ്പെടുത്തി ഒരാളെ ഇതേ വരെ കണ്ടെത്താനായിട്ടില്ല. വളാഞ്ചേരി ഭാഗത്തുള്ളയാളാണ് ഒഴുക്കില്‍പെട്ടതെന്നാണ് പ്രാഥമിക നിഗമനം
Crime, Malappuram

മുതലാഖ് ആവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചെന്ന്, 6 പേർ കസ്റ്റഡിയിൽ

ഒരു സ്ത്രീയോടും കാണിക്കാൻ പറ്റാത്ത ക്രൂരത കാണിച്ചെന്ന് ഭാര്യയുടെ ബന്ധുക്കൾ കോട്ടയ്ക്കൽ- വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതിന് നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. പരിക്കേറ്റ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ ഹസീബിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലിനും ജനനേന്ദ്രിയത്തിനും സാരമായ പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി പറഞ്ഞു. വിവാഹബന്ധം വേർപെടുത്തണമെന്ന് ഹസീബിനോട് പ്രതികൾ ആവശ്യപ്പെടുകയും അതിനു വഴങ്ങാത്തതിനാൽ മർദിക്കുകയുമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസം മുമ്പാണ് അസീബ് വിവാഹിതനായത്. ഭാര്യയുമായുള്ളത് ചെറിയ അഭിപ്രായവ്യത്യാസം മാത്രമെന്നാണ് അബ്ദുൾ അസീബ് പറയുന്നത്. ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലേക്ക് തട്ടിക്കൊണ്ടുപോയ അസീബിനെ സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് പോല...
National

പോസ്റ്റുമോർട്ടം ഇനി രാത്രിയിലും നടത്താം, സമയ നിയന്ത്രണം ഒഴിവാക്കി

സൂര്യാസ്തമായത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമമാണ് മാറ്റിയത് ന്യൂഡൽഹി - പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന നിബന്ധന നീക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി. വെളിച്ചത്തിന്‍റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. പോസ്റ്റുമോർട്ടം വൈകുന്നത് പലപ്പോഴും ആശുപത്രി അധികൃതരും കുടുംബങ്ങളും തമ്മിലുളള തർക്കങ്ങൾക്ക് കാരണമകരുണ്ടായിരുന്നു. എന്നാല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ച് ഏതു സമയവും പോസ്റ്റുമോര്‍ട്ടം നടത്താം. അവയവദാനത്തിന് ഗുണകരമാകും വിധത്തിലാണ് മാറ്റം. വിഷയത്തിൽ സർക്കാരിന് വിവിധ നിവേദനങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. മരിച്ചവരുടെ കുടുംബാംഗ‌ങ്ങൾ നേരിടുന്ന വിഷമതകളും കണക്കിലെട...
Kerala, Obituary

കടന്നൽ കുത്തേറ്റ് റോഡില്‍ ബോധരഹിതനായി വീണ ബൈക്ക് യാത്രികന്‍ മരിച്ചു

തൃശ്ശൂർ: കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ ഷാജിയെ കടന്നൽകൂട്ടം ആക്രമിച്ചെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് ബൈക്കിന്റെ ഇൻഷുറൻസ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാട് വെച്ചാണ് സംഭവമുണ്ടായത്. കടന്നൽകുത്തേൽക്കുന്നത് കണ്ടവരാരും ഇല്ല. ബൈക്കിൽ നിന്ന് ഒരാൾ താഴെവീണു ബോധരഹിതനായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഷാജിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ഷാജിയുടെ തലയിലും മുഖത്തും ദേഹത്തും കടന്നൽ കുത്തേറ്റ പാടുകളുണ്ട്. ...
Crime, Other

സ്ത്രീയെ വളർത്തു നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്ക്ക് ജാമ്യം, സ്ത്രീയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസ്

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഇന്നലെ തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തന്നെ മർദിച്ചുവെന്ന റോഷന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ കൈക്കും മുഖത്തും പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അമ്പായത്തോട് മദ്രസയിൽ പഠിക്കുന്ന 7 വയസ്സുകാരനായ ഏക മകൻ റിസ്‍വാനെ കൂട്ടികൊണ്ടു പോകാനായാണ് ഫൗസിയ ഞായറാഴ്ച രാവിലെ എട്ടേമുക്കാലോടെ മദ്രസയ്ക്കു മുന്നിൽ നിന്നത്. താമരശേരി അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ റോഷൻ അഴിച്ചുവിട്ട നായകളാണ് ഫൗസിയയെ ആക്രമിച്ചത്.  നായ കുരച്ചു ചാടുമ്പ...
Accident

ദേശീയപാത പടിക്കലിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു

മുന്നിയൂർ- തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോഴിക്കോട് കുറ്റിക്കൂട്ടൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപടത്തിൽ പെട്ടത്. ദേശീയപാത പടിക്കലിന് സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട് കാറ് തൊട്ടടുത്ത മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിലിണ്ടായിരുന്ന കോഴക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികളായ രണ്ട്‌പേര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മതില്‍ തകര്‍ത്ത കാറ് തൊട്ടുടുത്ത് പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തില്‍ ഇടിക്കാഞ്ഞത് വലിയ അപകടം ഒഴിവാക്കി.ദേശീയപാത വികസത്തില്‍ പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തിന്റെ കോണിപ്പടിയും വീഴാറായ അവസ്ഥയിലായിരുന്നു. ...
Breaking news, Malappuram

കുറ്റിപ്പുറത്ത് യുവതിയും പിഞ്ചു കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

കുറ്റിപ്പുറം ഐങ്കലത്ത് യുവതിയെയും കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സുഹൈല നസ്‌റിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
error: Content is protected !!