Friday, July 18

Blog

ദേശീയ പാരാ നീന്തൽ മത്സര ജേതാവിന് ജന്മനാട്ടിൽ സ്വീകരണം നൽകി
Other

ദേശീയ പാരാ നീന്തൽ മത്സര ജേതാവിന് ജന്മനാട്ടിൽ സ്വീകരണം നൽകി

കൊടിഞ്ഞി : അസാമിലെ ഗുഹാവത്തിൽ സമാപിച്ച ദേശീയ പാരാ സിമിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയ മുഹമ്മദ് ഷഫീഖിന് ജന്മനാട്ടിൽ സ്വീകരണം നൽകി. മത്സര ശേഷം നാട്ടിലെത്തിയ ഷെഫീഖിന് കൊടിഞ്ഞി അൽ അസ്ഹർ ക്ലബിന്റെ നേതൃത്വത്തിൽ ആണ് സ്വീകരണം നൽകിയത്. https://youtu.be/NE3DAAkQ1Zk വീഡിയോ റെയിൽവേ സ്റ്റേഷനിൽ വെച്ച് അൽ അസ്ഹർ ക്ലബ്ബ് സെക്രട്ടറി ഖാലിദ് പുളിക്കലകത്ത് പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ക്ലബംഗങ്ങൾ തുറന്ന വാഹനത്തിൽ കൊടിഞ്ഞിയിലെത്തിച്ചു. ക്ലബ്ബ് പരിസരത്ത് ഉഗ്രൻ കരിമരുന്നോട് കൂടി സമാപ്തി കുറിച്ചു. ക്ളബ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. സംസ്ഥാനതല മൽസരത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഷഫീഖ് ദേശീയ മത്സരത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്....
Crime

കാറില്‍ ലഹരിമരുന്നും തോക്കും കടത്താന്‍ ശ്രമം; വ്ലോഗർ വിക്കി തഗ് അറസ്റ്റില്‍

പാലക്കാട് : ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തില്‍പ്പരം ഫോളോവേഴ്‌സ് ഉളള റീല്‍സ് താരം പാലക്കാട് അറസ്റ്റില്‍. കാറില്‍ ലഹരിമരുന്നും തോക്കും കടത്താന്‍ ശ്രമിച്ചതിനാണ് വിക്കി തഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഉടമ വിഗ്നേഷ് വേണു അറസ്റ്റിലായത്. വാളയാര്‍ ചെക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വിഗ്നേഷിന്റെ കാര്‍ ചന്ദ്രനഗറില്‍ വെച്ച് എക്‌സൈസ് പിടികൂടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ആരാധാകരുടെ പിന്തുണയുളള റീല്‍സ് താരമാണ് ആലപ്പുഴ ചുനക്കരദേശം സ്വദേശി വിക്കി തഗ് എന്ന വിഗ്നേഷ് വേണു. ബംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിഗ്നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി എസ് വിനീതും വാളയാറില്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ പരിശോധന കണ്ട് വാഹനം നിര്‍ത്താതെ ബാരിക്കേഡ് ഇടിച്ച് തകര്‍ത്ത് മുന്നോട്ട് പോയി. ഒടുവില്‍ പാലക്കാട് ചന്ദ്രനഗറില്‍വെച്ച് വാഹനം എക്‌സൈസ് തടയുകയായിരുന്നു. ഇവരില്‍ നിന്...
Malappuram

‘കളി ഖത്തറിൽ, ആരവം മലപ്പുറത്ത്’

 ജില്ലാ പഞ്ചായത്ത്‌ സൗഹൃദ മത്സരങ്ങൾ ആവേശമായി ലോക കപ്പ് ഫുട്ബോളിന്റെ കളിയാരവങ്ങളിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തിപ്പിടിച്ച് ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച സൗഹൃദ മത്സരങ്ങൾ ആവേശമായി.മലപ്പുറം കോട്ടപ്പടി മൈതാനിയിൽ നടന്ന ആവേശോജ്വലമായ സൗഹൃദ മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ വി.ആർ. പ്രേം കുമാർ കിക്കോഫ് ചെയ്ത് നിർവഹിച്ചു.ആദ്യ മത്സരത്തിൽ ജില്ലാ പഞ്ചായത്തംഗം എ. പി. സബാഹിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ ടീമും മലപ്പുറത്തെ മാധ്യമ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത് ഏറെ ആവേശകരമായി. ജില്ലാ പഞ്ചായത്തിന് വേണ്ടി ജീവനക്കാരനായ തറയിൽ നസീർ ആദ്യ ഗോൾ നേടിയെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ടീമിന് വേണ്ടി ഷഹബാസ് വെള്ളില ഗോൾ മടക്കിയതോടെ മത്സരം സമനിലയിൽ പിരിഞ്ഞു. കാൽ പന്തിന്റെ മലപ്പുറം പെരുമ ലോക കാപ്പോളം ഉയർത്തിയ മനോഹരമായ മത്സരങ്ങളിൽ ജില്ലയിലെ മികച്ച പഴയ കാല താരങ്ങൾ അ...
Malappuram

പൊന്നാനി ഹാർബറിന് സമീപം പുരാതന ഗുഹ കണ്ടെത്തിയ സംഭവം; പുരാവസ്തു വകുപ്പ് ഖനന നടപടികൾ ആരംഭിച്ചു

പൊന്നാനി : കർമ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി പഴയ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്ക് ചാൽ നിർമാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുതുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിർമിച്ച ആർച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്.പഴയകാല ഇരുനില കെട്ടിടമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആർച്ചാണ് നിർമിച്ചിരിക്കുന്നത്. നിർമാണത്തിന് ഏകദേശം നൂറു വർഷത്തിനടുത്ത് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.അടിത്തറയിലെ മണ്ണ് പൂർണ്ണമായി നീക്കി ഖനനം നടത്തിയാൽ മാത്രമേ കണ്ടെത്തിയ ആർച്ചിന്റെയും ഗുഹയുടെയും യഥാർത്ഥ വസ്തുത ലഭിക്കൂവെന്നതിനാലാണ് ഖനനം ആരംഭിച്ചത്. കോഴിക്കോട് പഴശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫീസർ കെ.കൃഷ്ണരാജിന്റെ മേൽനോട്ടത്തിൽ രണ്ട് ഉദ്യോഗസ്ഥരും ആറ് തൊഴിലാളികളാണ് ഖനനം നടത്തുന്നത്.ആദ്യഘട്ടത്തിൽ കസ്റ്റംസ് ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്ത് വലിയ കുഴിയെടുത്ത് കെട്ടിടത്തിന് താഴെ എ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എസ്.ഡി.ഇ. - യു.ജി., പി.ജി. രജിസ്‌ട്രേഷന്‍അപേക്ഷയുടെ പ്രിന്റ്ഔട്ട് സമര്‍പ്പിക്കണം കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. - യു.ജി., പി.ജി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും എസ്.ഡി.ഇ.-യില്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം. അല്ലാത്തവരുടെ അപേക്ഷകള്‍ റദ്ദാക്കും. അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി എന്റോള്‍മെന്റ് നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ യു.ജി.സി.ക്ക് സമര്‍പ്പിച്ചാലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ.      പി.ആര്‍. 1588/2022 എസ്.ഡി.ഇ. ടോക്‌സ് ഉദ്ഘാടനം ചെയ്തു കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം റേഡിയോ സി.യു.വില്‍ നടത്തുന്ന പ്രതിവാര പരിപാടിയായ എസ്.ഡി.ഇ. ടോക്‌സ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സംശയനിവാരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടി എല്ലാ ബുധനാഴ്ചയും വൈകീട്ട് ...
Sports

ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി മലപ്പുറം ഒഴൂര്‍ സ്വദേശി

ഒഴുർ : അസമിലെ ഗുവാഹത്തിയില്‍ നടന്ന പന്ത്രണ്ടാമത് ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി മലപ്പുറം ഒഴൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ്. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്,100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനങ്ങളില്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് മുഹമ്മദ് ഷഫീഖ് തന്റെ കന്നി ദേശീയ ചാംപ്യന്‍ഷിപ്പിന് തിരിച്ചത്. പങ്കെടുത്ത മൂന്നിനങ്ങളില്‍ ഒന്നിനാണ് താരത്തിന് വെങ്കല മെഡല്‍ ലഭിച്ചത്.അസം പാരാ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഗുവാഹത്തിയില്‍ നവംബര്‍ 11 മുതല്‍ 13 വരെ ചാംപ്യന്‍ഷിപ്പ് നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് സീനിയര്‍(ആണ്‍, പെണ്‍), ജൂനിയര്‍ വിഭാഗങ്ങളിലായി അബ്ദുല്ല സാദിഖ്, ജയന്‍ സി കെ, മന്‍സൂര്‍, ഷാന്‍ എസ്, സജി കെറ്റി, കൃഷ്‌ണേന്ദു കെ ഐ, ആശില്‍ കെ എം, നികേഷ് പി കെ, ജീവ ശിവന്‍ എസ്, നിനി കെ സെബാസ്റ്റ്യന്‍, സാന്ദ്ര ഡേവിസ് എന്നിവരാണ് ചാംപ്യന്‍ഷി...
Accident

തിരൂരിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരൂർ : തിരൂരില്‍ റെയില്‍വേ പാളത്തിനു സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പൂക്കയില്‍ ഭാഗത്തെ കാക്കടവ് റെയില്‍വേ സബ് സ്റ്റേഷനു സമീപത്താണ് മൃതദേഹം കണ്ടത്. പാളത്തിനു സമീപത്ത് പുല്ല് വെട്ടി വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് കണ്ടത്. ട്രൗസറും ബനിയനുമാണ് ധരിച്ചിട്ടുള്ളത്. ഒരാഴ്ച പഴക്കം തോന്നിക്കുന്നുണ്ട്. ആര്‍പിഎഫ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയാണ്. തിരൂര്‍ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ തട്ടിയോ, വീണോ മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല...
university

പരീക്ഷ കഴിഞ്ഞ് 19-ാം നാള്‍ ബി.എഡ്. ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം : പരീക്ഷ കഴിഞ്ഞ് 19-ാം ദിവസം ബി.എഡ്. ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. സങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷാ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഫലമാണ് അതിവേഗം പുറത്തുവിട്ടത്. ഒക്ടോബര്‍ 28-നാണ് ബി.എഡ്. പരീക്ഷ അവസാനിച്ചത്. ചോദ്യക്കടലാസുകള്‍ പോര്‍ട്ടലിലേക്ക് ഇമെയില്‍ വഴി നല്‍കിയും ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിനു പകരം ബാര്‍കോഡ് ഉപയോഗിച്ചും മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ചും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലെത്തിക്കാന്‍ തപാല്‍ വകുപ്പിന്റെ സേവനവും തേടി. 14 പ്രവൃത്തി ദിവസങ്ങള്‍ കൊണ്ട് ഫലം നല്‍കാന്‍ കഴിഞ്ഞത് സാങ്കേതിക വിദ്യയുടെ വിജയമാണെന്ന് ഫലപ്രഖ്യാപനം നിര്‍വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഇതിനാവവശ്യമായ സോഫ്റ്റ്വേറുകളെല്ലാം ഒരുക്കിയത് സര്‍വകലാശാലാ കമ്പ്യ...
Crime

അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണമാല കവർന്നു

വള്ളിക്കുന്ന് : ചോപ്പൻകാവിന് സമീപം ഹീറോസ് നഗറിൽ തറയിൽ ഹരീശ്വരന്റെ അടച്ചിട്ട വീട്ടിൽ മോഷണം.പിൻവശത്തെ വാതിലിന്റെ കുറ്റി തകർത്ത്‌ അകത്തുകടന്ന കള്ളൻ മുറിയിലെ അലമാര തുറന്ന്‌ വസ്ത്രങ്ങളും മറ്റും പുറത്തേക്ക് വാരി വലിച്ചിട്ടതായി കണ്ടു. അലമാരയിൽ ഉണ്ടായിരുന്ന അരപ്പവനോളം തൂക്കംവരുന്ന സ്വർണമാല മോഷണം പോയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ടെറസ്സിന് മുകളിലെ കോണിക്കൂടിലെ വാതിൽ കുറ്റിയും തകർത്തിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....
Crime

കുന്നുംപുറത്ത് ഇലക്ട്രിക്കൽ കടയിൽ പൂട്ട് തകർത്ത് മോഷണം

കുന്നുംപുറം : കുന്നുംപുറം വേങ്ങര റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് തൊട്ടടുത്തുള്ള എ.കെ.സി ഇലക്ട്രിക്കൽസിൽ മോഷണം.കടയുടെ മുന്നിലെ രണ്ട് ഷട്ടറുകളുടെ പൂട്ടും ഷട്ടറിനോട് ചേർന്നുള്ള ഗ്ലാസ് ഭിത്തിയും തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ കയ്യിൽ കിട്ടിയ സാധനങ്ങളുമായി രക്ഷപ്പെട്ടു. കടയുടെ മുന്നിലെ നിരീക്ഷണ ക്യാമറ മറുവശത്തേക്ക് തിരിച്ച് വെച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇലക്ടറിക്കൽസ്, പ്ലംബിംഗ്, ലൈറ്റ് ഷോപ്പ് ആണ്. തിരൂരങ്ങാടി പോലീസെത്തി കടയുടമകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും പ്രാഥമിക അന്വേഷണ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കുന്നുംപുറം അങ്ങാടിയിൽ രാത്രികാല സുരക്ഷാ ഉറപ്പാക്കാൻ നിലവിൽ ഒരു ഗൂർക്കയുടെ സേവനം ഉണ്ട്. എങ്കിലും അങ്ങാടിയിലെ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം പൂർണ്ണമായും ഉറപ്പാക്കാൻ ഈ ഗൂർക്കയുടെ മാത്രം സേവനം കൊണ്ട് സാധിക്കില്ല എന്നാണ് ഇന്നലത്തെ സംഭവം തെളിയിക്കുന്നത്. പ്രധാന റോഡിന് അഭിമുഖമായി നിൽക്കുന്...
Malappuram

തീരദേശത്തെ ആദ്യ ഡോക്ടറായി സുൽഫത്ത്

പൊന്നാനി : തീരദേശത്തെ ആദ്യ ഡോക്ടറായി സുൽഫത്ത്. അഭിമാന നിമിഷമാണിത്. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഡോക്ടറായി സുൽഫത്ത് മാറി. പക്ഷേ, സുൽഫത്തിന്റെ സന്തോഷത്തിനടിസ്ഥാനം ഇതുമാത്രമല്ല. തന്നെപ്പോലുള്ള നിർധന കുടുംബത്തിലെ കുട്ടികൾക്ക് പഠനവഴിയൊരുക്കാൻ താൻ നിമിത്തമായി എന്നതുകൂടിയാണ്. അഞ്ചുവർഷം മുൻപ് എം.ബി.ബി.എസ്. ഫീസിളവ് സംബന്ധിച്ച നിർണായകമായ തീരുമാനത്തിന് വഴിയൊരുക്കിയ സുൽഫത്ത്, ഇപ്പോൾ ഡോക്ടർ പഠനം പൂർത്തിയാക്കിയിരിക്കയാണ്. പൊന്നാനി ഏഴുകുടിക്കൽ ലത്തീഫിന്റെയും ലൈലയുടെയും മകളാണ് സുൽഫത്ത്. 2017-ൽ മെഡിക്കൽ എൻട്രൻസ് കടമ്പ കടന്ന അവർക്ക് പ്രവേശനം ലഭിച്ചത് സ്വാശ്രയ കോളേജായ കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളേജിൽ. മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചെങ്കിലും 11 ലക്ഷം രൂപ വാർഷികഫീസ് അടുത്ത കടമ്പയായി. മുൻ സ്പീക്കറും പൊന്നാനി എം.എൽ.എ.യുമായ പി. ശ്രീരാമകൃഷ്ണനെ കുടുംബം സമീപിക്കുന്നത് അതോടെയാണ്. മ...
Other

ബാങ്കിങ് സേവനത്തില്‍ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാവും പതിനായിരം രൂപ കോടതി ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമീഷന്‍ വിധിച്ചു.  പണം കടമെടുത്തയാളെ അറിയിക്കാതെ അധിക പലിശയും തവണയും നിശ്ചയിക്കുന്നത് അനുചിതവ്യാപാരവും സേവനത്തിലെ വീഴ്ചയുമാണെന്ന് കണ്ടെത്തിയാണ് ഐസിഐസിഐ ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്.വീടുവെക്കുന്നതിനുള്ള വായ്പക്കു വേണ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റായ പരാതിക്കാരന്‍ എതിര്‍കക്ഷിയായ ബാങ്കിനെ സമീപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തന്നെ ഹൗസിങ് ലോണ്‍ അനുവദിക്കുമെങ്കിലും അതിനേക്കാള്‍ കുറഞ്ഞ നിരക്കായ 8 ശതമാനത്തിന് ഐസിഐസിഐ ബാങ്ക് വായ്പ അനുവദിക്കുമെന്നറിഞ്ഞാണ് പരാതിക്കാരന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. ഫ്‌ലോട്ടിംഗ് നിരക്കിലുള്ള പലിശയ്ക്കായിരുന്നു വായ്പ അനുവദിച്ചത്. പ്രതിമാസ നിരക്കായ 2867 രൂപ പ്രകാരം 180 തവണയായി അടവാക്കാനായിരുന്നു വ്യവസ്ഥ...
Malappuram

ജില്ലയിലെ പൊതുമരാമത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിയുടെ ഇടപെടല്‍

സോഷ്യല്‍ മീഡിയ വഴി വന്ന പരാതികള്‍ക്ക് സോഷ്യല്‍ മീഡിയ വഴി തന്നെ മറുപടി ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരം ഉറപ്പാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ഓരോ പരാതിയും പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച ചെയ്തു. അതിന് ശേഷം മന്ത്രിയും ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിഹാര മാര്‍ഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിക്കുകയാണ് ചെയ്തത്. മലപ്പുറത്ത് വരും മുന്‍പ്  മന്ത്രി,  'മലപ്പുറം ജില്ലയിലേക്ക്' എന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആ പോസ്റ്റിന് താഴെ ജില്ലയുമായി ബന്ധപ്പെട്ട വിവിധ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ജനങ്ങള്‍ രേഖപ്പെടുത്തി. മന്ത്രി ഓഫീസില്‍ നിന്നും ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ വന്ന എല്ലാ നിര്‍ദ്ദേശങ്ങളും ശേഖരിച്ച് മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് ക...
Other

അയ്യപ്പൻകാവ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത് നജീബ് കാന്തപുരം; അമൂല്യ നിമിഷമെന്ന് എം.എൽ.എ

അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ ഉദ്ഘാടകനായി നജീബ് കാന്തപുരം എം.എൽ.എ. പുതുക്കി പണിത മണലായ അയ്യപ്പൻകാവ് ക്ഷേത്രമാണ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തത്. എം.എൽ.എ എന്ന നിലയിൽ നിരവധി ഉദ്ഘാടനങ്ങൾ നിർവഹിച്ചിട്ടുണ്ടെങ്കിലും പുതുക്കി പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ അവസരം ലഭിച്ചതിനെ അമൂല്യ നിമിഷമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഓരോ മനുഷ്യരുടെയും ജീവിതത്തോടൊപ്പം നിൽക്കാനാവുക എന്നതിൽ പരം എന്താനന്ദമാണ്‌ വേറെ ലഭിക്കാനുള്ളതെന്നും നജീബ് കാന്തപുരം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് എം.എൽ.എ. എന്ന നിലയിൽ ഒട്ടനവധി ഉദ്ഘാടനങ്ങൾ നിർവ്വഹിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. പുതുക്കി പണിത ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ ഇന്ന് ലഭിച്ച അവസരത്തെ ജീവിതത്തിലെഅമൂല്യ നിമിഷമായി കാണുകയാണ്. നിയോജകമണ്ഡലത്തിലെ മണലായ അയ്യപ്പൻ കാവ്‌ ക്ഷേത്രമാണ് ഇന്ന് വിശ്വ...
Accident

ക്രൂയിസർ വണ്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായിയിലാണ് ക്രൂയിസറിന്റെ അമിത വേഗം കുരുന്നിന്റെ ജീവന്‍ തട്ടിയെടുത്തത്. അപകടം കുട്ടിയുടെ വീടിന്റെ വാരകള്‍ക്കകലെ കൂട്ടായി പാലത്തുംവീട്ടില്‍ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകന്‍ മുഹമ്മദ് റസാന്‍ ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. മദ്‌റസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ കൂട്ടായി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ക്രൂയിസര്‍ റസാനെ ഇടിക്കുകയായിരുന്നു. വാഹനം റസാന്റെ ദേഹത്ത് കയറിയിറങ്ങി. തിരൂരിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 11മണിയോടെ മരണപ്പെടുകയായിരുന്നു. വീടിന്റെ വാരകള്‍ക്കകലെയായിരുന്നു അപകടം. കൂട്ടായി കെ.കെ.എച്ച്.എസ്.എം മദ്‌റസയിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയായിരുന്നു. തിരൂരിലെ വിവിധ സ്‌കൂളുകളിലേക...
Calicut, Education, university

കാലിക്കറ്റ് സർവകലാശാലയുടെ അറിയിപ്പുകൾ

ദേശീയ ചരിത്ര സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം സംഘടിപ്പിക്കുന്ന ദേശീയ ചരിത്ര സെമിനാര്‍ 15, 16 തീയതികളില്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. 15-ന് രാവിലെ 9 മണിക്ക് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.     പി.ആര്‍. 1569/2022 നീന്തല്‍ പരിശീലന ക്യാമ്പ് കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം 22 മുതല്‍ 28 വരെ പ്രൊമിസിംഗ് യംഗ്‌സ്റ്റേഴ്‌സ് നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 22-ന് നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ ഒന്ന്, രണ്ട് വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രവുമായി രാവിലെ 6.30-ന് സര്‍വകലാശാലാ അക്വാറ്റിക് കോംപ്ലക്‌സില്‍ ഹാജരാകണം.      പി.ആര്‍. 1570/2022 പരീക്ഷാ അപേക്ഷ എസ്.ഡി.ഇ., പ്...
Crime

കടുങ്ങാത്ത്കുണ്ടിൽ കല്യാണവീട്ടിൽ കവർച്ച; പണവും സ്വർണ്ണവും കവർന്നു

കല്പകഞ്ചേരി: കല്യാണ വീട്ടിൽ വൻ കവർച്ച. സ്വർണാഭരണങ്ങളും പണവും കവർന്നു. കടുങ്ങാത്ത്കുണ്ടിന് സമീപം ചെറവന്നൂർ പാറമ്മലങ്ങാടിയിലെ കല്യാണ വീട്ടിലാണ് വൻമോഷണം നടന്നത്. മണ്ണിൽതൊടുവിൽ അബ്ദുൽ കരീമിന്‍റെ വീട്ടിൽ നിന്നാണ് 16 പവൻ സ്വർണവും എട്ടു ലക്ഷവും കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് മോഷണം. ദേഹത്തണിഞ്ഞ മൂന്നര പവന്‍റെ ചെയിൻ, പത്ത് പവന്‍റെ പാദസരം, രണ്ടര പവന്‍റെ കൈ ചെയിന്‍ എന്നിവയും ബാഗിൽ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്. ശനിയാഴ്ച ഇരിങ്ങാവൂർ മീശപ്പടി ഓഡിറ്റോറിയത്തിൽ നടന്ന മകളുടെ വിവാഹ സത്കാരം കഴിഞ്ഞ് അബ്ദുൽ കരീമും ഭാര്യ ഹാജറയും 9 വയസ്സുള്ള മകനും വീട്ടിൽ വന്ന് വിശ്രമിക്കുമ്പോഴാണ് സംഭവം. ഹാജറയുടെ കാലിലെ പാദസരവും കൈ ചെയിനും മോഷ്ട്ടിച്ച ശേഷം കഴുത്തിലെ ചെയിൻ പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഇവര്‍ ഉറക്കം ഉണർന്നു. ഇതോടെ അതുവരെ കൈവശമാക്കിയ സ്വർണവും പണവുമായി മോഷ്ട്ടാവ് രക്ഷപ്പെടുകയാ...
Health,

കല്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസല്‍സ് രോഗബാധ

മീസല്‍സ് രോഗബാധ:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയില്‍ കല്‍പകഞ്ചേരി പ്രദേശത്ത് 28 കുട്ടികള്‍ക്ക് മീസല്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ഈ കുട്ടികളില്‍ 25 പേരും മീസല്‍സ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്ത മൂന്ന് കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായെങ്കിലും വളരെ നിസാരമായ ലക്ഷണങ്ങളണ് ഉണ്ടായത്. ഇത് പ്രതിരോധകുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും പ്രതിരോധകുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ വീണ്ടും വര്‍ധിച്ചുവരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കുട്ടികളുടെ പ്രതിരോധകുത്തിവെപ്പുകളില്‍ വളരെ പിന്നിലായിരുന്ന ജില്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജന...
Malappuram

സഞ്ചാരികള്‍ക്ക് വിസ്മയമായി കോട്ടക്കുന്ന് ലേസര്‍ ഷോ വീണ്ടും ആരംഭിച്ചു

തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെ ലേസര്‍ ഷോ നവീകരണത്തിന് ശേഷം വീണ്ടും തുടങ്ങി. നവീകരിച്ച ലേസര്‍ഷോയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ഷബീറലി പിഎസ്എ, ഒ സഹദേവന്‍, ഡിടിപിസി എക്‌സി. കമ്മിറ്റി അംഗം വിപി അനില്‍, സെക്രട്ടറി വിപിന്‍ ചന്ദ്ര, കോട്ടക്കുന്ന് പാര്‍ക്ക് കെയര്‍ ടേക്കര്‍ അന്‍വര്‍ ആയമോന്‍ എന്നിവര്‍ പങ്കെടുത്തു. മലപ്പുറത്തിന്റെ ചരിത്രവും സംസ്‌കാരവും പറയുന്ന ലേസര്‍ഷോയും സംഗീത ജലധാരയും കാണാന്‍ നിരവധി പേരാണ് ഉദ്ഘാടന ദിവസമായ ഞായറാഴ്ച കോട്ടക്കുന്നില്‍ എത്തിയത്. മലപ്പുറത്തിന്റെ സംസ്‌കാരവും ചരിത്രവും പറയുന്ന 10 മിനിറ്റുള്ള പ്രദര്‍ശനവും സംഗീത ജലധാരയം സഞ്ചാരികള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കും. ജലധാരയാണ് വീഡിയോ പ്രദര്‍ശനത്തിനുള്ള സ്‌ക്രീനായി ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും സഞ്ചാരിക...
Local news

പൂർവ വിദ്യാർഥി സംഗമത്തിന് ഫണ്ട് കൈമാറി

മൂന്നിയൂർ :1976 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പഠിച്ച MHS മൂന്നിയൂർ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം ഈ വരുന്ന ഡിസംബർ 18 ന് മൂന്നിയൂർ ആലിൻചുവട് KLM സ്പോർട്സ് അക്കാദമിയിൽ വെച്ച് നടക്കും. സംഗമത്തിന്റെ പ്രചരണാർത്ഥം തയ്യലക്കടവിൽ വെച്ച് 1989ബാച്ചിന്റെ സംഗമം നടന്നു. സംഗമപരിപാടി റസാക്ക് ആംക്കോ യുടെ അദ്യക്ഷതയിൽ ബീരാൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഹാജി ഫേമസ്, സി എം മുഹമ്മദ്‌ അലിഷ, മുജീബ്. പി പി, കോയ വമ്പിഷേരി എന്നിവർ സംസാരിച്ചു.. പരിപാടിയിൽ വെച്ച് ഡിസംബർ 18 നടക്കുന്ന മഹാസംഗമത്തിലേക്ക് 1989,10 സി ക്ലാസ്സ് മഹാ സംഗമ ചെലവിലേക്ക് നൽകുന്ന ഫണ്ട്‌ സിദ്ധീഖ് ഹാജി സ്വാഗത സംഘം ചെയർമാൻ സി എം മുഹമ്മദ്‌ അലിഷാക്ക് കൈമാറി. സുഹ്‌റ മണമ്മൽ, അഷ്‌റഫ്‌ മണമ്മൽ, മുസ്തഫ എരണിക്കൽ, അലി അക്ബർ. CP, ഖാലിദ് എരണിക്കൽ, ഷംസുദ്ധീൻ. എൻ എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി....
Obituary

ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

കോഴിക്കോട് : പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകുന്നേരമാണ് അപകടമുണ്ടായത്. മിന്നലേറ്റ് വഴിയരികിൽ വീണു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
Crime

സ്കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകർത്തിയ റേഡിയോഗ്രാഫറുടെ പക്കൽ കൂടുതൽ ദൃശ്യങ്ങൾ

അടൂർ എംആർഐ സ്‌കാനിങ് സെന്ററിൽ യുവതി വസ്ത്രം മാറുന്നതിനിടെ ദൃശ്യം പകർത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി മുൻപും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. 20 പേരുടെ ദൃശ്യങ്ങളാണ് പ്രതി പകർത്തിയത്. പ്രതി അംജിത്തിന്റെ മൊബൈൽ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. അടൂരിൽ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈൽ കാമറയിൽ പകർത്തിയ റേഡിയോഗ്രാഫറെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അടൂർ ദേവി സ്‌കാൻസിലെ റേഡിയോഗ്രാഫർ കടയ്ക്കൽ ചിതറ സ്വദേശി അംജിത്ത് ആണ് അറസ്റ്റിലായത്. അടൂർ ഹോസ്പിറ്റൽ ജങ്ഷനിലാണ് ദേവീ സ്‌കാനിങ് സെന്റർ പ്രവർത്തിക്കുന്നത്. എംആർഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം സ്വദേശിനിയുടെ ദൃശ്യങ്ങളാണ് അംജിത്ത് പകർത്തിയത്. സംശയം തോന്നിയ പെൺകുട്ടി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ പകർത്തിയെന്ന മനസിലാക്കിയത്. പെൺകുട്ടി ഉടൻ തന്നെ ബഹളമുണ്ടാക്കുകയും അടൂർ പൊലീസിൽ വിവര...
Malappuram

കൊണ്ടോട്ടി ടൗണിൽ 14 മുതൽ ഗതാഗത നിയന്ത്രണം

കൊണ്ടോട്ടി : കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നവംബര്‍ 14 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട് ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊളത്തൂരില്‍ നിന്നും തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി ടൗണിലൂടെ പോകണം. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്നും കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു....
Accident

വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മഞ്ചേരി : അരീക്കോട് റോഡിൽ കാരാപറമ്പിൽ വാനും ബൈക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു. ചെക്കുളം ചെങ്ങര സ്വദേശി അറഞ്ഞിക്കൽ അബ്ദുറഹിമാന്റെ മകൻ ജുനൈദ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 ന് മഞ്ചേരി അരീക്കോട് റോഡിൽ നാരാണിക്കുളം വളവിലാണ് അപകടം. അപകടത്തെ തുടർന്ന് ട്രാവലർ നടുറോഡിൽ മറിഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. മാതാവ് നഷീദ. സഹോദരങ്ങൾ: ദിൽഷാദ്, അഷ്‌മിൽ....
Other

സ്കൂൾ വാഹനങ്ങളിലെ നിയമലംഘനം പിഴക്ക് പുറമെ ഇനി നിയമനടപടിയും 

തിരൂരങ്ങാടി : ഇനിമുതൽ സ്കൂൾ വാഹനങ്ങൾ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാൽ പിഴ അടച്ച് തടിയൂരാനാകില്ല. പിഴക്ക് പുറമെ നിയമനടപടിയും സ്‌കൂൾ അധികൃതർ നേരിടേണ്ടിവരും. അപാകത കണ്ടെത്തുന്ന സ്കൂൾ ബസിന്റെ വാഹന ഉടമ എന്ന നിലയിൽ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ 17 സ്കൂൾ വാഹനങ്ങളുടെ ഉടമയായ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞമാസം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 1200 സ്ക്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 72 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. അപാകത കണ്ടെത...
Accident

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

എടപ്പാൾ : ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എടപ്പാൾ നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം. എരുവപ്രക്കുന്ന് കുണ്ടുകുളങ്ങര സജീഷിൻ്റെ ഭാര്യ രജിത (36)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനത്തെ പിടികൂടുകയും ചെയ്തു.എടപ്പാൾ കോവിഡ് തീയറ്ററിന് സമീപം വർക്ക് ഷോപ്പ് നടത്തുന്നയാളാണ് സജീഷ്. മക്കൾ: ആകാശ, ആരാധ്യ. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ, വസന്ത എന്നിവരാണ് മാതാപിതാക്കൾ....
Crime

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മഞ്ചേരി : പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ മമ്പാടൻ മൊയ്തീന്റെ മകൾ ഹഷാന ഷെറിൻ (27) ആണ് മരിച്ചത്. നവംബർ അഞ്ചിനാണ് ഹഷാന ഷെറിനെ ഭർത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം . കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഹഷാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു പ്രതിയുടെ ആക്രമണം. ഓടുപൊളിച്ചാണ് ഷാനവാസ് വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് ഹഷ്നയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. അഷ്ന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു....
Crime

പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്റെ സുഹൃത്ത് പിടിയിൽ

തിരൂരങ്ങാടി : 13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ബാംഗ്ളൂരില്‍ വെച്ച് പിടികൂടി. ഒരു വര്‍ഷം മുന്‍പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒക്ടോബര്‍ മാസത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പോലീസില്‍ പരാതിപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് നാട് വിട്ടുപോയ പ്രതിയെക്കുറിച്ച് യാതൊരു യാതൊരുവിധ തെളിവുകളും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 150 ഓളം മൊബൈല്‍ഫോണ്‍ നമ്പറുകള്‍ അനലൈസ് ചെയ്തും മറ്റും വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതി കര്‍ണ്ണാടകയില്‍ ഒളിവില്‍ തമാസിക്കുകയാണെന്ന വിവരം ലഭിച്ച് തിരൂരങ്ങാടി സബ് ഇന്‍സ്പെക്ടറായ എൻ. മുഹമ്മദ് റഫീഖിന്‍റെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ 2 ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ബാംഗ്ലൂരില്‍ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ സഗീഷ് എന്നയാളാണ് പ്രതി. അഢീഷ്ണല്‍ സബ് ഇന്‍സ്പെക്ടര്‍ ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബൈര്‍, സിവില്‍ പോലീസ്...
Other

ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടിയിൽ ആൾ ഒഴിഞ്ഞു പറമ്പിലാണ് ഒരാളെ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നെല്ലിമരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടുമുണ്ടിലാണ് തൂങ്ങിമരിച്ചത്.
Other

കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

മമ്പാട് ഓടായിക്കൽ കണക്കൻകടവ് എന്ന സ്ഥലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഓടായിക്കൽ കണക്കൻകടവ് സ്വദേശി പരശുറാം കുന്നത്ത് ആയിഷ (63) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിൽ കൊണ്ടുപോയി.
error: Content is protected !!