പ്ലസ് വണ്‍ സീറ്റ് ; താത്കാലിക ബാച്ചുകള്‍ അപര്യാപ്തം, മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകും ; പിഎംഎ സലാം
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമെന്ന് മുസ്ലീം ലീഗ്. മുഖം മിനുക്കാനുള്ള തന്ത്രം മാത്രമാണിത്. ആവശ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടത്. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കി.
മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിരന്തര സമരങ്ങളുടെ വിജയമാണ്. എന്നാല്‍ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇനിയും പ്ലസ് വണ്‍ പ്രവേശനത്തിന് അവസരമില്ലാതിരിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമാണെന്ന് പിഎംഎ സലാം പറഞ്ഞു.
5820 വിദ്യാര്‍ത്ഥികള്‍ക്ക് മാത്ര...






























