HIV പോസ്റ്റീവ് ആയ സ്ത്രീയുടെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല, നട്ടം തിരിഞ്ഞു ആശുപത്രി അധികൃതർ.
പെരിന്തൽമണ്ണ സ്വദേശിനിയുടെ മൃതദേഹം ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ
കോഴിക്കോട്- ഏറ്റെടുക്കാൻ ബന്ധുക്കളോ പെരിന്തൽമണ്ണ നഗരസഭയോ തയ്യാറാവാത്തതിനാൽ മൃതദേഹവുമായി ഒരുമാസമായി മെഡിക്കൽകോളേജ് ആശുപത്രി അധികൃതർ നട്ടംതിരിയുന്നു. ആശുപത്രി മെഡിസിൻ വാർഡിൽ ചികിത്സയിലായിരിക്കെ മരിച്ച എച്ച്.ഐ.വി. പോസിറ്റീവായ പെരിന്തൽമണ്ണ സ്വദേശിനിയുടെ മൃതദേഹമാണ് സാങ്കേതികക്കുരുക്കിൽ കുടുങ്ങി സംസ്കരിക്കാനാവാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒക്ടോബർ 16-നാണ് ഇവർ മരിച്ചത്. ഏറ്റെടുക്കാൻ ആരുമില്ലാത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പെരിന്തൽമണ്ണ പോലീസിൽ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
പെരിന്തൽമണ്ണ നഗരസഭയ്ക്ക് സമ്മതപത്രം നൽകിയെന്നും തുടർ നടപടിയെടുക്കേണ്ടത് നഗരസഭയാണെന്നുമാണ് പോലീസിന്റെ നിലപാട്. എന്നാൽ പോലീസിൽനിന്ന് സമ്മതപത്രമൊന്നം കിട്ടിയിട്ടില്ലെന്നും അതിനാൽ ഇടപെടാനാവില്ലെന്...