Friday, September 19

Blog

ശരീരികസ്വസ്ഥത: കാന്തപുരം എ പി.അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ
Other

ശരീരികസ്വസ്ഥത: കാന്തപുരം എ പി.അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർക്കസു സഖാഫത്തി സുന്നിയ്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രോഗശമനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ മർക്കസ് അഭ്യർത്ഥിച്ചു. മര്‍ക്കസിന്‍റെ അറിയിപ്പ്: സ്നേഹ ജനങ്ങളെ, ബഹു. ശൈഖുനാ എ.പി ഉസ്‌താദ്‌ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗശമത്തിനും ആഫിയത്തിനും എല്ലാ സഹോദരങ്ങളോടും ദുആ വസിയ്യത്ത് ചെയ്യുന്നു....
Other

ദൈവത്തിലേക്ക് മടങ്ങുന്നു; സിനിമ ഉപേക്ഷിക്കുന്നതായി നടി

ഇനി സിനിമാ വ്യവസായത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് തെലുങ്ക്-ഭോജ്പുരി നടി സഹർ അഫ്ഷ. ഇൻസ്റ്റഗ്രാം കുറിപ്പിലാണ് തന്റെ തീരുമാനം അഫ്ഷ ആരാധകരെ അറിയിച്ചത്. സിനിമാ മേഖല വിട്ട് ദൈവത്തിലേക്ക് മടങ്ങുന്നതായും അവർ പറഞ്ഞു. ബോളിവുഡ് താരങ്ങളായ സനാ ഖാനും സൈറ വസീമിനും പിന്നാലെയാണ് മറ്റൊരു നടി കൂടി വിനോദ വ്യവസായം ഉപേക്ഷിക്കുന്നത്. സെപ്തംബർ 22ന് പോസ്റ്റ് ചെയ്ത കുറിപ്പിൽ അഫ്ഷ തീരുമാനത്തെ കുറിച്ച് പറയുന്നതിങ്ങനെ; 'പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഷോബിസ് ഇൻഡസ്ട്രിയോട് വിട പറയുന്നതായി ഞാൻ അറിയിക്കുന്നു. ഇനി അതുമായി എനിക്ക് ബന്ധമുണ്ടാകില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ ഇസ്‌ലാമിക അധ്യാപനങ്ങൾക്കനുസരിച്ചായിരിക്കും എന്റെ ഭാവി ജീവിതം. 'പ്രശസ്തി, ബഹുമാനം, ഭാഗ്യം തുടങ്ങിയ നിരവധി അനുഗ്രഹങ്ങൾ നൽകിയ ആരാധകരോട് ഞാൻ നന്ദിയുള്ളവളാണ്. എന്റെ കുട്ടിക്കാലത്ത് ഇത് സങ്കൽപ്പിച്ചിട്ടു പോലുമില്ല. അവിചാരിതമായാണ് ഈ വ്യവസായത്തിലെത്തി...
Crime

ഇന്‍സ്റ്റഗ്രാമിലൂടെ കെണിയൊരുക്കി പോലീസ്; MDMA കച്ചവടക്കാരായ കൊണ്ടോട്ടി സ്വദേശിയും യുവതിയും കുടുങ്ങി

തൃപ്പൂണിത്തുറ: എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. തൃപ്പൂണിത്തുറ വടക്കേകോട്ട താമരംകുളങ്ങര ശ്രീനന്ദനത്തിൽ മേഘന (25), മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി ഗവ. വി.എച്ച്.എസ്.എസിനു സമീപം തടിയകുളം വീട്ടിൽ ഷാഹിദ് (27) എന്നിവരെയാണ് 1.40 ഗ്രാം എം.ഡി.എം.എ.യുമായി തൃപ്പൂണിത്തുറ ഹിൽപ്പാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. മേഘനയും ഊബർ ടാക്സി ഓടിക്കുന്ന ഷാഹിദും ഒരുമിച്ച് ഒരു വർഷത്തിലധികമായി കാക്കനാട് ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ ഒന്നാം പ്രതിയായ മേഘനയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് മയക്കുമരുന്ന് ആവശ്യക്കാർ എന്ന വ്യാജേന കെണിയൊരുക്കിയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. തൃപ്പൂണിത്തുറ ചാത്താരി വൈമീതി ഭാഗത്തുനിന്നാണിവരെ പിടികൂടിയത്. ബെംഗളൂരുവിൽനിന്നു മയക്കുമരുന്ന് കൊണ്ടുവന്ന് ഇവർ താമസിക്കുന്ന...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കെ.പി. എ മജീദ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി. ബെഞ്ച്, കസേര, സ്റ്റൂൾ, സർജിക്കൽ, ഓപ്പറേഷൻ തീയേറ്റർ ഉപകരണങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, രോഗികൾക്ക് ആവശ്യമുള്ള വിവിധ തരം കട്ടിലുകൾ, ട്രോളികൾ, സ്ട്രച്ചറുകൾ, വീൽ ചെയറുകൾ തുടങ്ങിയവയാണ് ആശുപത്രിക്ക് ലഭ്യമാക്കിയിട്ടുള്ളത്.കെ. പി.എ മജീദ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. സി. പി. സുഹറബി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. പി ഇസ്മായീൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, ആശുപത്രി സൂപ്രണ്ട് പ്രഭുദാസ്, ഡിവിഷൻ കൗണ്സിലർ കക്കടവത്ത് അഹമ്മദ്‌ കുട്ടി, പി. കെ അസീസ്, ജാഫർ കുന്നത്തേരി, എം അബ്ദു റഹിമാൻ കുട്ടി, വി. പി കുഞ്ഞാമു, കെ മൊയ്‌തീൻ കോയ, മൂഴിക്കൽ സമദ് മാസ്റ്റർ, അയ്യൂബ് തലാപ്പിൽ, യു.എ റസാഖ്, ടി.കെ നാസർ, ഹാഡ്കൊ പ്രതി...
Gulf, Obituary

ഉംറ തീർത്ഥാടനത്തിന് പോയ ചെമ്മാട് സ്വദേശിനി മദീനയിൽ മരിച്ചു

തിരൂരങ്ങാടി : ഉംറ തീർത്ഥാടനത്തിന് പോയ സ്ത്രീ മദീനയിൽ മരിച്ചു.ചെമ്മാട് ജമാഅത്ത് ഖിദ്‌മത്തുൽ ഇസ്ലാം വൈസ് പ്രസിഡന്റ് കുരിക്കൾ പീടിയേക്കൽ ഇബ്രാഹിം കുട്ടി ഹാജി എന്ന കുഞ്ഞാപ്പുവിന്റെ ഭാര്യ എം.ടി ശരീഫ (55)യാണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KOWVzGWOBCkA0qoexmqAIV ഉംറ നിർവഹിക്കാനായി രണ്ടാഴ്ച്ച മുമ്പ് പോയതായിരുന്നു. കാലിന് സുഖമില്ലാത്തതിനാൽ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.കബറടക്കം മദീനയിൽ.മക്കൾ : ഷിഹാബുദീൻ സാജിദ, സമീറമരുമക്കൾ : ഖമർ ശരീഫ് (സൗദി ), ഫഹീം (മലപ്പുറം ) മുഹ്സിന....
Obituary

നബിദിനാഘോഷത്തിന് മാല ബൾബ് തൂക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്: കപ്പൂരിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കയ്യാലക്കൽ മെയ്തുണ്ണി യുടെ മകൻ മകൻ മുർഷിദ് ( 23 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 നാണ് സംഭവം. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റത് . ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോൾ ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മുർഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു....
Other

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ചു, തിരിച്ചെടുത്തത്‌ 5 വർഷത്തിന് ശേഷം

സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി ജീവിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും കണക്കെടുക്കല്‍ നിര്‍ബന്ധമാണ്. സംഭവം നിര്‍ഭാഗ്യകരമാണെന്നും കണക്കെടുപ്പിലെ പിഴവാണ് വീഴ്ചയ്ക്ക് കാരണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. 2017 നവംബര്‍ മാസത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ...
Other

ക്ഷേത്ര പൂജാരി പർദ ധരിച്ച് നഗരത്തിൽ; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. https://youtu.be/Yo51EUiZOhg വീഡിയോ ഇന്നലെ രാവിലെയാണ് സംഭവം. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KxXgJ9XIQxtGw0B10pYGeE ചിക്കൻ പോക്‌സ് വന്നതിനാലാണ് പർദ്ദ ധരിച്ചതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിനാൽ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയാണ്....
Other

പഠിച്ചിറങ്ങിയ കലാലയ മുറ്റത്ത് പഠനോപകരണങ്ങളുമായി അവർ തിരികെയെത്തി

തിരൂരങ്ങാടി : 1983-85 കാലഘട്ടത്തിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്ന് പ്രീഡിഗ്രി സെക്കൻ്റ് ഗ്രൂപ്പിലെ മോണിംഗ് ബാച്ചിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവർ 85 പേരുണ്ടായിരുന്നു. 2017ൽ അവരിൽ കുറേ പേർ വീണ്ടും കണ്ടുമുട്ടി. ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കി ബാക്കിയുള്ളവരെ കൂടി കണ്ടെത്താൻ ശ്രമം തുടങ്ങി. എഴുപത്തിയഞ്ചോളം പേരെ വൈകാതെ തന്നെ അവർക്ക് കണ്ടെത്താനായി. പിന്നീട് പല തവണ അവർ ഒത്തുകൂടി. ഇങ്ങിനെയൊരു സംഗമത്തിനിടയിലാണ് കോളേജിലെ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട്, തങ്ങൾ പഠിച്ച കലാലയത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചർച്ചയുണ്ടാകുന്നത്. നാക് സംഘം പരിശോധനക്ക് എത്തുന്നതിന് മുൻപ് കുറച്ച് ക്ളാസ് മുറികളിൽ കൂടി ഐ.സി.ടി ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതുണ്ട് എന്ന പ്രിൻസിപ്പാൾ ഡോ.അസീസിൻ്റെ നിർദ്ദേശം ഈ ബാച്ച് ഏറ്റെടുക്കുകയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2...
Crime

മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തടങ്കലിലാക്കിയ പ്രതികൾ പിടിയിൽ

പരപ്പനങ്ങാടി : കടത്തുസ്വർണം തട്ടിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി 30 ലക്ഷംരൂപ ആവശ്യപ്പെട്ട കേസിൽ എട്ടുപേർ അറസ്റ്റിൽ. താനൂർ താഹാ ബീച്ച് കോളിക്കലകത്ത് ഇസ്ഹാഖിനെ(30) ചിറമംഗലത്തുനിന്ന് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലാണിത്. തിരുവാമ്പാടി പുല്ലൂരാംപാറ വൈത്തല ഷാൻഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), താനൂർ കാട്ടിലങ്ങാടി കളത്തിങ്ങൽ തഫ്സീർ (27), താമരശ്ശേരി വലിയപറമ്പ് പാറക്കണ്ടിയിൽ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയപറമ്പ് വലിയപീടിയേക്കൽ മുഹമ്മദ് ആരിഫ് (28), താമരശ്ശേരി തച്ചാംപൊയിൽ പുത്തൻതെരുവിൽ ഷാഹിദ് (36), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിൻ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങൽ ജസിം (27) എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടി സി.െഎ. ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. https://youtu.be/RL7iugjLe5...
Accident

കൊളപ്പുറത്ത് മിനി ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

തിരൂരങ്ങാടി : കൊളപ്പുറത്ത് മിനി ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. പനമ്പുഴ- കൊളപ്പുറം റൂട്ടിൽ കൊളപ്പുറം സ്കൂളിന് അടുത്ത് വെച്ച് ഇന്ന് ഉച്ചക്ക് 12:10ഓടെ ആണ് അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ചെമ്മാട് സ്വദേശി മുഹമ്മദ് അൻഷിദ് (20) എന്ന യുവാവിനെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു....
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

പരപ്പനങ്ങാടിക്കും ചെട്ടിപ്പടിക്കും ഇടയിൽ കൊടപ്പാളി മോഡേൺ ബേക്കറിയുടെ അടുത്ത് യുവാവ് ഗുഡ്സ് ട്രയിൻ തട്ടി മരണപ്പെട്ടു. നെടുവ പൂവത്താൻ കുന്നിലെ പരേതനായ ഗോപാലകൃഷ്ണൻ്റെ മകൻ പ്രസിദ്കുമാർ (49) ആണ് മരണപ്പെട്ടത്മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരപ്പനങ്ങാടി പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: സത്യവതി സഹോദരങ്ങൾ: പ്രജിത, പ്രബിത ...
Local news

ഒരു ദേശത്തിൻ്റെ സ്വപ്നം യാതാർത്ഥ്യമായി; വെങ്ങാട്ടമ്പലം- നാവുരുത്തി റോഡ് ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വാർഡ് 11 തെയ്യാലയിലെ നാവുരുത്തി പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ പതിറ്റാണ്ടുകളോളം പഴക്കമുള്ള സ്വപ്നമാണ് വെങ്ങാട്ടമ്പലം നാവുരുത്തിറോഡ് ഡ്രൈനേജ് നിർമ്മാണത്തിലൂടെ സഫലമായത്. മഴക്കാലത്ത് വെള്ളം കെട്ടികിടന്ന് ഈ പ്രദേശത്തുകാർ ഏറെ പ്രയാസത്തിലായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA പലവട്ടം തൊട്ടടുത്ത പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമൊക്കെ ദിവസങ്ങൾ തള്ളിനീക്കിയ ഇവിടുത്തുകാർക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ് വെങ്ങാട്ടമ്പലം-നാവുരുത്തി റോഡ് ഡ്രൈനേജ്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നന്നമ്പ്ര ഡിവിഷൻ മെമ്പർ പി.പി അനിതയുടെ ശ്രമഫലമായാണ് ബ്ലോക്ക്പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഡ്രൈനേജ് നിർമ്മിച്ചത്. തിരൂരങ്ങാടി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ പി.പി അനിത ഉൽഘാടനം ചെയ്തു. നന്നമ്പ്ര ഗ്രാ...
Politics

ചേളാരി പോളിയിൽ എസ് എഫ് ഐ- എം എസ് എഫ് സംഘർഷം

ചേളാരി : തിരൂരങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ എസ്.എഫ്.ഐ, എം.എസ്.എഫ്. വിദ്യാർഥികൾ തമ്മിൽ സംഘർഷം. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ജാഥ കോളേജ് കാമ്പസിനുള്ളിൽ പ്രവേശിച്ചത് സംബന്ധിച്ചാണ് ഇരുവിദ്യാർഥിസംഘടനകളും ഏറ്റുമുട്ടിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe പുറത്തുനിന്നുള്ള വിദ്യാർഥിസംഘടനകളുടെ പരിപാടികളും കൊടിതോരണങ്ങളും കാമ്പസിനകത്ത് പാടില്ലെന്ന പി.ടി.എ.യുടെയും സ്കൂൾ അധികൃതരുടെയും വിലക്ക് നിലനിൽക്കെ കാമ്പസിലേക്ക് എസ്.എഫ്.ഐ. ജാഥ പ്രവേശിച്ചതും കൊടിതോരണങ്ങൾ കെട്ടിയതുമാണ് സംഘർഷത്തിനിടയാക്കിയത്. എസ് എഫ് ഐ ജാഥ ഉച്ചയ്ക്ക് 3 മണിക്ക് എത്തി 4 മണിക്ക് പോളി ടെക്നിക് സ്റ്റേജിൽ പരിപാടി തുടരവേ എം എസ് എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു സംഘം വിദ്യാർഥി കൾ പ്രിൻസിപ്പലിന്റെ അനുമതി ഇല്ലാതെ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് അറിയിച്ചു രംഗത്ത് വന്നതോടെയാ...
Crime

ഇല്ലാത്ത ബിസിനസ് സ്‌കീം ഉണ്ടെന്ന് പറഞ്ഞു 17 കോടിയുടെ തട്ടിപ്പ്: മലപ്പുറം ഫെഡറൽ ബാങ്കിലെ മാനേജർ അറസ്റ്റിൽ

മലപ്പുറം : ഉയർന്ന ലാഭവിഹിതം വാഗ്ദാനംചെയ്ത് നിക്ഷേപകരിൽനിന്ന് 17 കോടിയോളം രൂപ തട്ടിയെടുത്ത ബാങ്ക് മാനേജർ പിടിയിലായി. ഫെഡറൽ ബാങ്കിന്റെ മലപ്പുറത്തെ പ്രയോറിറ്റി റിലേഷൻഷിപ്പ് മാനേജരായ പുളിയക്കോട് കടുങ്ങല്ലൂർ സ്വദേശി വേരാൽതൊടി ഫസലു റഹ്‌മാനാ(34)ണ് പിടിയിലായത്. തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ബാങ്കിന്റെ പരാതിയിലാണ് പോലീസ് നടപടി. കൂടുതൽ പലിശ വാഗ്ദാനംചെയ്തും ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചും വിദേശനിക്ഷേപകരുടെ പണം തട്ടുകയായിരുന്നു. ബാങ്കിന്റെ ഓഡിറ്റ് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ ബാങ്കിൽനിന്ന് പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംശയംതോന്നിയ ചിലർ പരാതി നൽകിയതിനെത്തുടർന്ന് ബാങ്കിന്റെ വിജിലൻസ് വിഭാഗം അന്വേഷിച്ചു. ഇടപാടുകാരും പരാതിയുമായി രംഗത്തെത്തി. 17 കോടിരൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്നും അതിനിയും ഉയരാമെന്നുമാണ് ബാങ്...
Obituary

ചരമം: പൊറ്റാണിക്കൽ ഉമ്മാച്ചു കൊടിഞ്ഞി

കൊടിഞ്ഞി : ഫാറൂഖ് നഗർ സ്വദേശി പരേതനായ പുത്തുപ്രക്കാട്ട് കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞാപ്പ എന്നവരുടെ ഭാര്യ പൊറ്റാണിക്കൽ ഉമ്മാച്ചു (83) മരണപ്പെട്ടു. മക്കൾ: ഹുസൈൻ, അലി(കുവൈത്ത്), മുഹമ്മദ് കുട്ടി, ഖദീജ, സുബൈദ. മരുമക്കൾ: മൂസ (കൊടിഞ്ഞി) അബ്ദുറസാഖ് (ചെമ്മാട് ) സഫിയ (ചുള്ളിക്കുന്ന്), സഫിയ (കരിങ്കപ്പാറ), സൗദ(കോറാട്). ഖബറടക്കം രാവിലെ 10 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ....
Other

ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

നന്നമ്പ്ര : കൊടിഞ്ഞി കാളംതിരുത്തി സ്വദേശിയും സി പി എം കൊടിഞ്ഞി ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ തിരൂരങ്ങാടി വെസ്റ്റ് മേഖല പ്രസിഡന്‍റുകൂടിയായ എം.പി സയ്യിദ് മുഹമ്മദ് സാബിത്തിന് നേരെ ലഹരിമാഫിയ സംഘം അപയപ്പെടുത്താനുളള ശ്രമമുണ്ടായതായി പരാതി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N കഞ്ചാവടക്കമുളള മാരകമയക്കുമരുന്നു വില്‍പന സംഘത്തിലെ അംഗവും കൊലപാതകശ്രമത്തിന്‍റെ പേരില്‍ പോലീസ് അന്വേഷണത്തിലിരുന്നതുമായ പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതിന്‍റെ പ്രതികാരമാണ് ഈ സംഘം ആക്രമിക്കാന്‍ കാരണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ കൊന്ന്കളയുമെന്ന ഭീഷണി മുഴക്കിയിരുന്നു ഈ സംഘം. ഇന്നലെ, കൊടിഞ്ഞി ഫാറൂഖ്നഗറിലെ അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയം അക്രമിസംഘം ബെെക്കില്‍ പിന്തുടരുകയും സാബിത്ത് സഞ്ചരിച്ച ബെെക്കിന്‍റെ ബ്രേക്ക് കാബിളും മറ്റും അ...
university

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗം ബിരുദ-പി.ജി. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗം ബിരുദ-പി.ജി. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-പി.ജി. കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഫ്‌സലുല്‍ ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്‌സുകള്‍ക്കും അറബിക്, സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 31 വരെയും 100 രൂപ പിഴയോടെ നവംബര്‍ 5 വരെയും 500 രൂപ പിഴയോടെ നവംബര്‍ 15 വരെയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമ...
Health,

പേ വിഷബാധ: പ്രതിരോധം. ഡോക്ടറോട് സംവദിക്കാം പരിപാടി സംഘടിപ്പിച്ചു

കുന്നുംപുറം : ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായിപേ വിഷബാധ : പ്രതിരോധം. ഡോക്ടറോട് സംവദിക്കാം എന്ന പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ലിയാഖത്തലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ശ്രീജ സുനിൽ അധ്യക്ഷ്യം വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എ കെ റഹീന ആമുഖ ഭാഷണം നടത്തി. അസിസ്റ്റന്റ് സർജൻ ഡോ. ഹരിത മോഹൻ വിഷയമവതരിപ്പിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/GFGfJgNS6Vw2bZN7pek4UB സദസ്സിൽ നിന്നുമുള്ള സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകിആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെർപേഴ്സൺ സി.ജിഷ, ക്ഷേമ കാര്യ ചെയർമാൻ അബ്ദുൽ റഷീദ് കൊണ്ടാനത്ത്, വാർഡ് അംഗങ്ങളായ കെ എം പ്രദീപ്കുമാർ, പി ശംസുദ്ധീൻ, സി.മുഹമ്മദ്‌ ജാബിർ, ഷൈലജ പുനത്തിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ,പബ്ലിക് ഹെൽത്ത്‌ നഴ്‌സ് പി. തങ്ക, ജെ എച്ച് ഐ മാരായ സി കെ നാസർ അഹമ്മദ്, ടി. ഗിരീഷ് കുമാർ, സ്റ്റാഫ് സ...
Other

എ ആർ നഗറിൽ പോസ്റ്റർ നിർമാണ മത്സരവും ശുചിത്വ വിളംബര റാലിയും നടത്തി

കുന്നുംപുറം : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരവും ശുചിത്വ വിളമ്പര റാലിയും പ്രസിഡന്റ് കെ. ലിയാഖത്തലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ശ്രീജ സുനിൽ അധ്യക്ഷ്യം വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസ സ്ഥിരം സമിതി ചെർപേഴ്സൺ സി.ജിഷ, ക്ഷേമ കാര്യ ചെയർമാൻ അബ്ദുൽ റഷീദ് കൊണ്ടാനത്ത്, വാർഡ് അംഗങ്ങളായ കെ എം പ്രദീപ്കുമാർ, പി ശംസുദ്ധീൻ, സി.മുഹമ്മദ്‌ ജാബിർ, ഷൈലജ പുനത്തിൽ, മെഡിക്കൽ ഓഫിസർ ഡോ. എ കെ റഹീന, അസിസ്റ്റന്റ് സർജൻ ഡോ. ഹരിത മോഹൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ,പബ്ലിക് ഹെൽത്ത്‌ നഴ്‌സ് പി. തങ്ക, ജെ എച്ച് ഐ മാരായ സി കെ നാസർ അഹമ്മദ്, ടി. ഗിരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ അസീസ്, നഴ്സിംഗ് ഓഫീസർ കെ. ജിനു എന്നിവർ പ്രസംഗിച്ചു. ശുചിത്വം നാടിൻ മഹത്വം എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ വിജയികളായ സ്കൂളുകൾക്ക് ട്...
Accident

ബൈക്കിൽ നിന്ന് വീണ യുവതി ലോറി കയറി മരിച്ചു

കുറ്റിപ്പുറം: മഞ്ചാടിയിൽ വാഹനാപകടം, ഭർത്താവിന്റെ കൂടെ ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറി കയറി മരിച്ചു. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച (ഇന്ന്) രാവിലെ 10.30 ഓടെയാണ് സംഭവം. ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തിലുടെ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി കയറി ഇറങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ ( 40) പരിക്കുകളോടെ കുറ്റിപ്പുറം അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...
Accident, Breaking news

ബുറൈദക്കടുത്ത് വാഹനാപകടം: രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

റിയാദ്: ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് മരിച്ചത്. ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുളളവരെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അല്‍റാസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെഎംസിസി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്....
Crime

ബസ്സിൽ പോലീസുകാരന്റെ തോക്ക് മോഷണം, യുവതിയടക്കം 3പേർ പിടിയിൽ

ആലപ്പുഴ: ബസ്സിൽനിന്ന് പോലീസുകാരുടെ തോക്ക് മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, പുന്നപ്ര സ്വദേശി സിന്ധു വടുതല സ്വദേശി ആന്റണി തുടങ്ങിയവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബസ് യാത്രയ്ക്കിടെ പോലീസുകാരന്റെ തോക്ക് തട്ടിയെടുക്കുകയായിരുന്നു. ജില്ലാ കോടതിയിൽ നിന്ന് റിമാൻഡ് ചെയ്ത പ്രതിയെ ബസിൽ ആലപ്പുഴ സബ്ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്ന പോലീസുകാരന്റെ സിറ്റിന്റെ പിറകിലിരുന്ന യദുകൃഷ്ണനും ആന്റിയും തോക്ക് കൈക്കലാക്കുകയായിരുന്നു.സബ്ജയിലിൽ എത്തിയശേഷമാണ് പോലീസുകാരൻ തോക്ക് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് അന്വേഷണം നടത്തുന്നതിനിടെ ആലപ്പുഴ ബീച്ചിൽ വച്ച് യദു കൃഷ്ണനേയും ആന്റണിയേയും സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയും തുടർന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയും തോക്ക് സിന്ധുവിന്റെ കൈയിലാണെന്ന് പറയുകയും ചെയ്...
Accident

നന്നമ്പ്രയിൽ കുറുക്കൻ 2 ആളുകളെയും നിരവധി ആടുകളെയും കടിച്ചു ; പേ ബാധയെന്ന് സംശയം

നന്നമ്പ്രയിൽ തെരുവ് നായ്ക്കൾക്ക് പുറമെ കുറുക്കന്റെ ശല്യവവും. കുറുക്കൻ 2 പേരെയും 7 ആടുകളെയും കടിച്ചു പരിക്കേൽപ്പിച്ചു. കുറക്കന് പേ ഉള്ളതായി സംശയം നന്നമ്പ്ര ദുബായ് പീടിക, തിരുനിലം ഭാഗങ്ങളിലാണ് കുറുക്കൻ നാട്ടുകാരെ കടിച്ചത്. സുമേഷ്, ശരത്ത് എന്നിവരെ കുറുക്കൻ ആക്രമിച്ചു പരിക്കേൽപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സ നൽകി. പ്രദേശത്തെ 7 ആടുകളെയും കുറുക്കൻ കടിച്ചു പരിക്കേല്പിച്ചിട്ടുണ്ട്.ഇവക്ക് വാക്സിൻ നൽകിയിട്ടുണ്ട്.കുറക്കന് പേ ഉള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.അതിനിടെ കുറുക്കനെ പ്രദേശത്തെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. കുറുക്കനെ കടിച്ച നായ്ക്കൾക്കും ആടുകൾക്കും പേ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കടിച്ച ആടുകളെ നിരീക്ഷണത്തിൽ വെക്കാൻ മൃഗ സംരക്ഷണ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. https://youtu.be/lQ5SZPONPBs വീഡിയോ കൊടിഞ്ഞിയിൽ തെരുവ് നായ്ക്കളുടെ ശല്യവും വർധ...
Malappuram

പരപ്പനങ്ങാടി മുതൽ കക്കാട് വരെ വീതി കൂട്ടി നവീകരിക്കാൻ പദ്ധതി സമർപ്പിക്കാൻ തീരുമാനം

നിർദ്ധിഷ്ട പതിനാറുങ്ങൽ - പൂക്കിപ്പറമ്പ് ബൈപ്പാസ് റോഡിന്റെ തുടർ നടപടികൾ വേഗത്തിലാക്കാനും തീരുമാനം തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗം കെ. പി. എ മജീദ് എം. എൽ. എ യുടെ അധ്യക്ഷതയിൽ ചേർന്നു. നിർദ്ധിഷ്ട പതിനാറുങ്ങൽ പൂക്കിപ്പറമ്പ് ബൈപ്പാസ് റോഡിന്റെ തുടർ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. താലൂക്ക് ആശുപത്രിയിലേക്കുള്ള കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭ്യമാക്കേണ്ട അനുമതിക്ക് സർക്കാരിന് കത്ത് നൽകാൻ തീരുമാനിച്ചു. നിലവിൽ തകർന്ന കൾവർട്ടുകളും, ഡ്രൈനേജുകളും നവീകരിക്കുന്നതിന് അടിയന്തിര പ്രധാന്യത്തോടെ പ്രൊപ്പോസൽ സമർപ്പിക്കാൻ തീരുമാനിച്ചു. ന്യൂകട്ട് പാലം നിർമ്മാണം, ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം, ചിറമംഗലം റെയിൽവേ മേൽപ്പാലം എന്നിവയുടെ പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. പരപ്പനങ്ങാടി ന...
Local news

“സ്നേഹ പൂർവ്വം ബാപ്പുജിക്ക്”: ചിത്ര പ്രദർശനം നടത്തി

തിരൂരങ്ങാടി: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 'സൃമ്തി പഥം' എന്നപേരിൽ ചിത്ര പ്രദർശനം നടത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/FYvO97IDbE76AuHNrNyVqHമഹാത്മാഗാന്ധിയുടെ അപൂർവ്വങ്ങളായ നൂറിൽ പരം ചിത്രങ്ങളും, ഗാന്ധി സൂക്തങ്ങളും പ്രദർശിപ്പിച്ചു. ഗാന്ധിജിയുടെ ശൈശവ കാല ചിത്രങ്ങളും, അദ്ദേഹം വധിക്കപ്പെടുന്നതിന് രണ്ടു മണിക്കൂർ മുമ്പ് എടുത്ത ചിത്രവും പ്രദർശനത്തിനുണ്ടായിരുന്നു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ,കുട്ടികൾക്കായി ഗാന്ധി ക്വിസും സംഘടിപ്പിക്കും.പ്രഥമധ്യാപിക പി.ഷീജ, അധ്യാപകരായ കെ.സഹല,ഇ.രാധിക,മുനീറ,രജിത,ശാരി എന്നിവർ നേതൃത്വം നൽകി....
Local news

കൊളപ്പുറം ഗവ.ഹൈസ്ക്കൂൾ കലോത്സവം ആരംഭിച്ചു

കൊളപ്പുറം: ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ രണ്ട് ദിവസമായി നടക്കുന്ന സ്ക്കൂൾ കലോൽസവത്തിന് തുടക്കമായി. കലോൽസവം എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിയാഖത്തലി കവുങ്ങൽ ഉദ്ഘാടനം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUr മുഖ്യാതിഥികൾ പ്രശസ്ത കലാകാരൻ പ്രശാന്ത് മണിമേളം, ചിന്മയ പ്രശാന്ത് എന്നിവർ പങ്കെടുത്തു.നാല് പ്രധാന വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുന്നത്. പിടിഎ പ്രസിഡണ്ട് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സഫീർ ബാബു, എ ആർ നഗർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ, ഷൈലജ പുനത്തിൽ, ഹെഡ്മിസ്ട്രസ് സുലൈഖ ടീച്ചർ, അബ്ദുൽ ഗഫൂർ മാസ്റ്റർ, പ്രസന്ന ടീച്ചർ, റിയാസ് കല്ലൻ, നസീർ, മുസ്തഫ പുള്ളിശ്ശേരി എന്നിവർ സംസാരിച്ചു....
Gulf

യു.എ.ഇയിൽ 60 ദിവസ വിസ അനുവദിച്ചു തുടങ്ങി

അബുദാബി: ഇടക്കാലത്തിന് ശേഷം യു.എ.ഇയിൽ 60 ദിവസത്തെ വിസ വീണ്ടും അനുവദിച്ച് തുടങ്ങി. നേരത്തെ നിർത്തിവെച്ചിരുന്ന വിസയാണ് വീണ്ടും അനുവദിച്ച് തുടങ്ങിയത്. 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ അനുവദിച്ചത്. അതേസമയം, സന്ദർശക വിസയുടെ പിഴ 50 ദിർഹമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 100 ദിർഹമായിരുന്നു. 60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FN6wIy7sCUCAFd9Bz5TLE1 രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്ക് ഒരു മാസത്തെ സന്ദർശക വിസ സൗജന്യമാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, രണ്ട് മാസം വിസയെടുക്കുന്നവർക്ക് ഈ സൗജന്യം ലഭിക്കില്ല. 60 ദിവസ വിസയിൽ ഗ്രേസ് പിരീഡും കാണിക്കുന്നില്ല. സാധാരണ സന്ദർശക വിസക്ക് 10 ദിവസം ഗ്രേസ് പിരീഡ് ലഭിക്കാറുണ്ട്. എന്നാൽ, വരും ദിവസങ്...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പ്രബന്ധങ്ങള്‍ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗം കേരള ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് നവംബര്‍ മൂന്നാം വാരത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. സിനിമ-സാഹിത്യം-സങ്കേതം എന്ന വിഷയത്തിലാണ് സെമിനാര്‍. യൂനികോഡില്‍ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ നവംബര്‍ 1-നകം [email protected] എന്ന ഇ-മെയിലില്‍ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ക്കായിരിക്കും അവതരണാനുമതി. ഫോണ്‍ 9074692622.      പി.ആര്‍. 1375/2022 ഹിന്ദി പി.എച്ച്.ഡി. പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയം, പഠനരീതി എന്നിവ വ്യക്തമാക്കുന്ന സിനോപ്‌സിസും  സഹിതം 15-ന് വൈകീട്ട് 5 മണ...
Crime

വടക്കാഞ്ചേരി ബസ് അപകടം,ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പിടിയിൽ

കൊല്ലം: വടക്കാഞ്ചേരി അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെയാണ് കൊല്ലത്ത് വച്ച് പൊലീസ് പിടികൂടിയത്. അപകടത്തിനുശേഷം ഇയാൾ മുങ്ങുകയായിരുന്നു, എന്നാൽ തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ചയാളെ ചാവറ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അപകടത്തിനുശേഷം ഇയാൾ ഇ കെ നായനാർ ഹോസ്പിറ്റലിൽ നിന്ന് ചികിത്സ തേടിയിരുന്നുവെങ്കിലും, സ്വന്തം പേരുപറയാതെ വ്യാജ പേര് ഉപയോഗിച്ചാണ് ചികിത്സ തേടിയത്.കയ്യിലും കാലിലും നിസ്സാര പരിക്കുമായി വന്ന ഇയാളെ പിന്നീട് ഹോസ്പിറ്റലിൽ നിന്ന് കാണാതാവുകയായിരുന്നു. ആദ്യം താൻ അധ്യാപകൻ ആണെന്നാണ് ജോമോൻ ഹോസ്പിറ്റലിൽ പറഞ്ഞത്. എന്നാൽ പിന്നീട് ഡ്രൈവർ ആണെന്ന് വെളിപ്പെടുത്തിയെങ്കിലും, ആശുപത്രിയിൽ ചികിത്സ തേടിയവരുടെ ലിസ്റ്റിൽ ഇയാളുടെ പേര് കണ്ടില്ല.അതോടെയാണ് ഇയാൾ മുങ്ങിയതായി ഉറപ്പിച്ചത്. വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടസമയത്ത് ജോമോൻ ഓടിച്ച ടൂറിസ്റ്റ് ബസ്സിന്റെ വേഗത...
error: Content is protected !!