Friday, September 19

Blog

വടക്കാഞ്ചേരി ബസ് അപകടം,ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പിടിയിൽ
Crime

വടക്കാഞ്ചേരി ബസ് അപകടം,ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പിടിയിൽ

കൊല്ലം: വടക്കാഞ്ചേരി അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെയാണ് കൊല്ലത്ത് വച്ച് പൊലീസ് പിടികൂടിയത്. അപകടത്തിനുശേഷം ഇയാൾ മുങ്ങുകയായിരുന്നു, എന്നാൽ തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ചയാളെ ചാവറ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അപകടത്തിനുശേഷം ഇയാൾ ഇ കെ നായനാർ ഹോസ്പിറ്റലിൽ നിന്ന് ചികിത്സ തേടിയിരുന്നുവെങ്കിലും, സ്വന്തം പേരുപറയാതെ വ്യാജ പേര് ഉപയോഗിച്ചാണ് ചികിത്സ തേടിയത്.കയ്യിലും കാലിലും നിസ്സാര പരിക്കുമായി വന്ന ഇയാളെ പിന്നീട് ഹോസ്പിറ്റലിൽ നിന്ന് കാണാതാവുകയായിരുന്നു. ആദ്യം താൻ അധ്യാപകൻ ആണെന്നാണ് ജോമോൻ ഹോസ്പിറ്റലിൽ പറഞ്ഞത്. എന്നാൽ പിന്നീട് ഡ്രൈവർ ആണെന്ന് വെളിപ്പെടുത്തിയെങ്കിലും, ആശുപത്രിയിൽ ചികിത്സ തേടിയവരുടെ ലിസ്റ്റിൽ ഇയാളുടെ പേര് കണ്ടില്ല.അതോടെയാണ് ഇയാൾ മുങ്ങിയതായി ഉറപ്പിച്ചത്. വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടസമയത്ത് ജോമോൻ ഓടിച്ച ടൂറിസ്റ്റ് ബസ്സിന്റെ വേഗത...
Accident

മുന്നിയൂർ പാറക്കടവിൽ ബസ്സുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവ് പാലത്തിന് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു. 7 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വേങ്ങര യിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബർസ ബസും, രാമ നാട്ടുകരയിൽ നിന്ന് ചെമ്മട്ടേക്ക് വരികയായിരുന്ന കെ പി എം ബസ്സുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 1.30 നാണ് അപകടം. അപകടത്തിൽ ഇരു ബസ്സിലെയും 34 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. 7 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വെളിമുക്ക് സ്വദേശി പൂവാട്ടിൽ ആദില 20, തെയ്യാല ആട്ടീരി ആരിഫ 40, കോഴിക്കോട് പന്തീരാങ്കാവ് ഫാസീല (44), കൊടുവള്ളി സൗദ 44, പറമ്പിൽ പീടിക സ്വദേശി റിസന 20, ബീഹാർ സ്വദേശി സൻഫാർ എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്....
Other

കഞ്ചാവുമായി ബസ് കണ്ടക്ടർ പിടിയിൽ

പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസും സംയുക്തമായി പാലക്കാട് റെയിൽവേ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായത്. എറണാകുളം കുമ്പളം സ്വദേശി ഓടൻ തുള്ളിൽ വീട്ടിൽ രൂപേഷ്(31) ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് കഞ്ചാവ് എത്തിച്ചു ഇയാൾ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിൽ സ്ഥിരമായി യാത്രചെയ്യുന്ന വിദ്യാർഥികൾക്ക് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ പതിവ് എന്നാണ് അധികൃതരുടെ പ്രാഥമികനിഗമനം. ഇയാൾക്ക് കഞ്ചാവ് നൽകിയവരെ കുറിച്ചും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു...
Accident

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

മകനെയും കൊലപ്പെടുത്താൻ ശ്രമം കോഴിക്കോട് എൻ.ഐ.ടി ക്വാട്ടേഴ്‌സിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തു. എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്. മകനെയും കൊലപ്പെടുത്താൻ അജയകുമാർ ശ്രമിച്ചു. ചില കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണം. ഭാര്യ ലില്ലിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് അജയകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്‌തത്‌. പുലർച്ചെ നാലു മണിയോടു കൂടെയായിരുന്നു സംഭവം. പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സുദർശൻ, ഫയർഫോഴ്‌സ്, എസ്.ഐ അബ്ദുൾ റഹ്മാൻ, കുന്ദമംഗലം എസ്.ഐ അഷ്‌റഫ് തുടങ്ങിയവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
Accident

കൊടിഞ്ഞിയിൽ 2 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

നന്നംബ്ര : കൊടിഞ്ഞി ചെറുപ്പാറയിൽ രണ്ടു പേരെ തെരുവ് നായ കടിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊടിഞ്ഞി കടുവള്ളൂർ സ്വദേശി പത്തൂർ അസി, കുറൂൽ സ്വദേശി മൂഴിക്കൽ സ്വാലിഹ് എന്നിവരെയാണ് കടിച്ചത്. ഇന്നലെ രാത്രി 9.30 ന് ചെറുപ്പാറയിൽ വെച്ചാണ് സംഭവം. സൈൻ കോളേജ് മുറ്റത്ത് ബൈക്ക് നിർത്തി സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്വാലിഹിന് കടിയേറ്റത്. ഇവിടെ നിന്നും ഓടിപ്പോയ നായ വീട്ടിൽ കയറിയാണ് അസിയെ കടിച്ചത്. സുഹൃത്ത് അക്ബറിന്റെ വീട്ടിൽ കസേരയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ പിറകിലൂടെ വന്നു കടിക്കുകയായിരുന്നു. ഇരുവർക്കും പിറക് വശത്താണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി...
Accident, Breaking news

വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേർ മരിച്ചു

ദേശീയപാത വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 5 വിദ്യാർഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. മരിച്ചവരിൽ 3 പേർ കെ എസ് ആർ ടി സി യാത്രക്കാരാണ്. അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ പേരുവിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യതമായിട്ടുള്ളത്. കൊല്ലം വളിയോട് ശാന്ത്മന്ദിരം സ്വദേശി അനൂപ് (24) , അധ്യാപകനായ വിഷ്ണു, രോഹിത് രാജ് (24 ) എന്നിവരാണ് മരിച്ചത്. ബസുകള്‍ പൊളിച്ചുള്‍പ്പെടെയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപ...
Gulf

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനത്തിന് ദിയാധനമായി ആവശ്യപ്പെടുന്നത് 33 കോടി രൂപ

റിയാദ്: വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ സൗദി അറേബ്യയിൽ 16 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട്​ കോടമ്പുഴ സ്വദേശി അബ്​ദു റഹീമിന്റെ മോചനത്തിന്​ 33 കോടി രൂപ (ഒന്നര കോടി റിയാൽ) ദിയധനമായി ആവശ്യപ്പെട്ട്​ മരിച്ച സൗദി ബാല​ന്റെ കുടുംബം. അപ്പീൽ കോടതയിലുള്ള കേസിൽ അന്തിമ വിധി വരുന്നതിന് മുമ്പ് പണം നൽകിയാൽ മാപ്പ് നൽകാമെന്നും അല്ലെങ്കിൽ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടിവരുമെന്നും കേസിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തകനും റഹീമിന്റെ നാട്ടുകാരനുമായ അഷ്‌റഫ് വേങ്ങാട്ടിനെ കുടുംബം അറിയിച്ചു. കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെ മകൻ അബ്ദുറഹീമിനെ സൗദി പൗരന്റെ മകൻ അനസ് അൽശഹ്‌റി എന്ന ബാലൻ കൊല്ലപ്പെട്ട കേസിൽ 10 വർഷം മുമ്പാണ്​ സൗദി കോടതി വധശിക്ഷക്ക് വിധിച്ചത്. കേസ് ഇപ്പോൾ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. മുസ്​ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ ചൊവ്വാഴ്​ച ഇന്ത്യൻ എംബസി ...
Other

പാകിസ്താന്‍ വിസ അനുവദിച്ചില്ലെന്ന വാര്‍ത്ത തെറ്റ്, സാങ്കേതിക തടസ്സം മാത്രമെന്ന് ശിഹാബ് ചോറ്റൂർ

മലപ്പുറം: കൽനടയായി മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് പോകുന്ന വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു എന്ന വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തലുമായി ശിഹാബ്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും പച്ചക്കള്ളമെന്നും ശിഹാബ് തന്‍റെ യുട്യൂബ് ചാനൽ വഴി അറിയിച്ചു. പാക്കിസ്താന്‍ വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്നമാണെന്നും സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ വിസ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ടൂറിസ്റ്റ് വിസയാണ് അനുവദിച്ചിരുന്നതെന്നും തനിക്ക് ട്രാന്‍സിറ്റ് വിസയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഒരു കടലാസ് കിട്ടാനുണ്ടെന്നും അത് ലഭിച്ചാല്‍ കാര്യങ്ങള്‍ സുഗമമായി നടക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തനിക്ക് നല്ല പിന്തുണയാണെന്നും ശിഹ...
Crime

പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിൽ മലയാളി പിടിയിൽ; കോട്ടക്കൽ സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു

മുംബൈ : പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. കോട്ടക്കൽ സ്വദേശിയായ മറ്റൊരാൾക്കായി അന്വേഷണം ആരംഭിച്ചു. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോർ ഫ്രഷ് എക്സ്പോർട്സ് ഉടമ കോട്ടക്കൽ ഇന്ത്യനൂർ ചൂനൂർ സ്വദേശി തച്ചപറമ്പിൽ മൻസൂറിനായി അന്വേഷണം ആരംഭിച്ചു. 198 കിലോ മെത്തും ഒൻപതും കിലോ കൊക്കെയ്നുമാണ് ഇവർ ദക്ഷിണാഫ്രിക്കയിൽനിന്ന് മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയത്. ഓറഞ്ചിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സ്ഥാപനത്തിന്റെ വെയർഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ‍ഡിആർഐ വ്യക്തമാക്കി. കോവിഡ് സമയത്ത്, മൻസൂർ മുഖേന വിജിൻ ദ...
Local news

ഓറിയന്റൽ സ്കൂൾ ‘യൂഫോറിയ 2K22’ സ്പോർട്ട്സ് മീറ്റ് സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ യൂഫോറിയ 2K22 സ്പോർട്ട്സ് മീറ്റ് സമാപിച്ചു. യതീം ഖാന ഗ്രൗണ്ടിൽ രണ്ട് ദിവസം നീണ്ടുനിന്ന സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവഹിച്ചു. പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മാസ്റ്റർ പതാക ഉയർത്തി. സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. https://youtu.be/NoM56BtN4D8 വീഡിയോ കായികാധ്യാപകൻ എം.സി. ഇല്യാസ് സ്വാഗതവും ടി. മമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നാല് ഹൗസിന്റെയും വർണ്ണശഭളമായ മാർച്ച്പാസ്റ്റ് മത്സരം നടന്നു. 58 ഇനങ്ങളിയായി നടന്ന മത്സരങ്ങളിൽ യഥാക്രമം റെഡ്, യെല്ലോ, ഗ്രീൻ, എന്നീ ഹൗസുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികളായ മൂന്ന് സ്ഥാനക്കാർക്കുള്ള സർട്ടിഫിക്കറ്റും മെഡലും വിതരണം നടത്തി. കായിക മാമാങ്കത്തിന് മുഴുവൻ അധ്യാപകരും നേതൃത്വം നൽകി....
Accident

നടന്നു പോകുന്ന കുട്ടികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി, ഒരു കുട്ടി മരിച്ചു, 2 പേർക്ക് പരിക്കേറ്റു

മഞ്ചേരി: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ മേൽ കാറിടിച്ചു ഒരു വിദ്യാർഥി മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. മഞ്ചേരി ആമക്കാട് തോട്ടിൻ സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. തോട്ടിന്റെ കരയിൽ താമസിക്കുന്ന ചെറുക്കപ്പള്ളി മുഹമ്മദ്‌ ഷാഫിയുടെ മകൻ മുഹമ്മദ്‌ ഷയാൻ (9) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് ശിഫാൻ, മുഹമ്മദ് റസൽ എന്നിവർക്ക് പരിക്കേറ്റു. മൂവരും കടയിൽ നിന്ന് സാധനം വാങ്ങി റോഡരികിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടെ മഞ്ചേരി ഭാഗത്ത് നിന്ന് വന്ന കാർ ഇവരുടെ പിറകിൽ ഇടിക്കുക യായിരുന്നു. https://youtu.be/HzIHvIU19CU വീഡിയോ ഗുരുതരമായി പരിക്കേറ്റ ഷയാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു. മറ്റൊരാൾ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്. കിടങ്ങയം AMLP സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥി യാണ് മുഹമ്മദ്‌ ഷയാൻ. ഇന്ന് ഖബറട...
Crime

ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെ കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

മാമ്പഴ മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർ പി.വി.ഷിഹാബിനെയാണ് സസ്പെൻഡ്‌ ചെയ്തത്. ഷിഹാബ് പൊലീസ് സേനക്ക് കളങ്കം ചാർത്തി. പൊലീസുകാരന് ഒരിക്കലും യോജിക്കാത്ത അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നാണ് മാമ്പഴം മോഷ്ടിച്ചത്. ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളെജിലായിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴ...
Gulf

അബുദാബി ബിഗ് ടിക്കറ്റ്: മലയാളിക്ക് 44 കോടി രൂപ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനം 20 മില്യൻ ദിർഹം (ഏതാണ്ട് 44 കോടിയിലേറെ രൂപ) സമ്മാനം മലയാളി യുവാവിന്. ജബൽ അലിയിലെ കാർ കമ്പനിയിൽ ഹെൽപ്പർ ആയി ജോലി ചെയ്യുന്ന കെ.പി. പ്രദീപ് ആണ് ഈ ഭാഗ്യവാൻ. 24 കാരനായ പ്രദീപ് 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. സമ്മാനം വീഥിക്കുമെന്നു ഇവർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഇത്തരത്തിൽ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഇത്തവണ സെപ്റ്റംബർ 13നു ഓൺലൈൻ വഴിയെടുത്ത 064141 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ ഏഴു മാസമായി ദുബായിലാണ് താമസം. സമ്മാനം നേടുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ ഇതുവരെ പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലെന്ന് പ്രദീപ് പറഞ്ഞു. https://youtu.be/todFGzkMhQ0 വീഡിയോ ഏതാനും മാസങ്ങൾക്കു ശേഷമാണ് മലയാളിക്ക് ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് സമ്മാനം ലഭിക്കുന്നത്. ആഴ്ചകളിൽ നടക്കുന്ന നറുക്കെടുപ്പുകളിൽ ചെറിയ സമ്മാനങ്ങൾ ല...
Other

പോപ്പുലർഫ്രണ്ടുമായി ബന്ധമെന്ന്, പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസറാണ് സിയാദ്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് സിയാദ് സഹായം ചെയ്തിരുന്നു എന്നാണ് ആരോപണം. ഈ സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/E24EYhRNG7PA7ClYupWnJW ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു. മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ ഘട്ടത്തില്‍ സ്‌റ്റേഷനിലെത്തിയ സിയാദ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ശ്രമിക്കുകയും ഇവര്‍ക്ക് ഭക്ഷണം എത്തിക്കുകയും ചെയ്തിരുന്നു എന്നാണ് ആരോപണം....
Obituary

ചരമം: സൈദലവി വെളിമുക്ക്

വെളിമുക്ക് പുതിയപ്പറമ്പിൽ പരേതനായ മുഹമ്മദ്‌ മുസ്ലിയാരുടെ മകൻ സൈദലവി എന്ന ബാവ (49) അന്തരിച്ചു. ജനാസ നിസ്കാരം ബുധൻ രാവിലെ 8 മണിക്ക് വെളിമുക്ക് ജുമുഅത്ത് പള്ളിയിൽ. മാതാവ് : ബീഫാത്തിമ. ഭാര്യ :പാത്തുമ്മു. മക്കൾ: റുമാനത്ത്,മുഹ്സിന, മുസമ്മിൽ, മുനവിർ സഹോദരങ്ങൾ : അബൂബക്കർ നിസാമി, സ്വദഖത്തുള്ള, മുഹ്യദ്ധീൻ ഫാദിലി, സ്വാലിഹ് ഫാദിലി, സഫിയ, ഹാവ്വാഉമ്മ, ഖദീജ, ഹഫ്‌സത്ത്, ഖൈറുന്നിസ...
Local news

കോടിയേരി ബാലകൃഷ്ണൻ: തിരൂരങ്ങാടിയിൽ സർവകക്ഷി അനുശോചന യോഗം നടത്തി

തിരൂരങ്ങാടി : സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ സിപിഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ചെമ്മാട് വെച്ച് നടന്ന അനുശോചന യോഗത്തിൽ കർഷകസംഘം ഏരിയ പ്രസിഡന്റ് എംപി ഇസ്മായിൽ അധ്യക്ഷതവഹിച്ചു. അഡ്വ. സി ഇബ്രാഹിംകുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.കെ പി എ മജീദ് എംഎൽഎ , സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണൻ കോട്ടമല, വിവിധ കക്ഷി നേതാക്കളായ കെ പി അബ്ദുൽ മജീദ്, സി പി നൗഫൽ, സി പി അൻവർ സദാത്ത്, സിദീഖ് പനക്കൽ, സി പി ഗുഹരാജ്, കെ ശങ്കരനാരായണൻ , കെ വി ഗോപി, വി പി കുഞ്ഞാമു, യാസീൻ തിരൂരങ്ങാടി, കെ പി അബൂബക്കർ, പ്രൊഫ. പി മമ്മദ്, വി ഭാസ്ക്കരൻ, തൃകുളം കൃഷ്ണൻകുട്ടി, എം മൊയ്തീൻ കോയ, ഷാഫി മക്കാനിയത്ത്, എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ രാമദാസ് മാസ്റ്റർ സ്വാഗതവും ഇ പി മനോജ് നന്ദിയും പ...
Obituary

ചരമം: തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി എ ആർ നഗർ

 തിരൂരങ്ങാടി: എ ആർ നഗർ പാലമഠത്തിൽ ചിനയിെലെ തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി (72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് അംഗമാണ്.ഭാര്യ: ഖദീജ. മക്കൾ : മുഹമ്മദ് ശരീഫ്, മുഹമ്മദ് ശാഫി, മുഹമ്മദ് റശീദ്,ജമീല മരുമക്കൾ : അനസ്, സുമയ്യ, മുർശിദ, സഹലശെറിൻ .കാരന്തൂർ മർകസ് ഹിഫ്ളു ൽ ഖുർആൻ കോളേജ് മാനേജർ ബശീർ സഖാഫി എ ആർ നഗർ സഹോദരനാണ്. മയ്യിത്ത് നമസ്കാരം  ഇന്ന് കാലത്ത്     10 ന് പാലമഠത്തിൽചിന ജു മുഅമസ്ജിദിൽ...
Other

പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാമിനെ കെഎസ്ഇബി പിരിച്ചു വിട്ടു

മഞ്ചേരി: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ. എം. എ സലാമിനെ കെ. എസ്. ഇ. ബിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതും സര്‍വ്വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്പെന്‍ഷനിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സലാം എന്‍. ഐ. എയുടെ കസ്റ്റഡിയിലാണ്. സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടന്നുവരികയായിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റില്‍ സലാമിന് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കി...
Education

വിവിധ കോളേജുകളിൽ സീറ്റ് ഒഴിവ്

തിരൂരങ്ങാടി കുണ്ടൂർ പി എം എസ് ടി കോളേജിൽ ഒന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.എ.ഇംഗ്ലീഷ്, ബി.എ സോഷ്യോളജി, ബി.എ ജേർണലിസം, എം.എസ്.സി സൈക്കോളജി, എം.കോം. എന്നീ കോഴ്‌സുകളില്‍ സ്പോർട്സ്, പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷി വിഭാഗം, ലാറ്റിന്‍ കത്തോലിക്ക, ഈഴവ, തിയ്യ, ബില്ലവ, മറ്റു പിന്നോക്ക ഹിന്ദു എന്നീ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. ഇതിന് പുറമെ ഒന്നാം വർഷം എം.കോം ക്ലാസ്സിൽ ഓപ്പൺ, മാനേജ്മെൻ്റ് വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്, താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 07-10-2022 വെള്ളി വൈകീട്ട് 3 മണിക്ക് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 0494-2483037, 9447432045 വണ്ടൂര്‍ അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ (എയ്ഡഡ്)         2022-23 അധ്യയന വര്‍ഷത്തിലേക്ക് ഒന്നാം സെമസ്റ്റര്‍ എം.എ ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ എസ്.സി, എസ്.ടി, കമ്മ്യൂണിറ്റി എന്നീ സംവരണ വിഭാ...
Other

പാകിസ്ഥാൻ വിസ അനുവദിച്ചില്ല, ശിഹാബ് ചോറ്റൂരിന്റെ മക്കയിലേക്കുള്ള കാൽനട യാത്ര പ്രതിസന്ധിയിൽ

യാത്ര ചൈന വഴിയാക്കാൻ പ്രധാനമന്ത്രിയുടെ സഹായം തേടിയെന്ന് കാൽനടയായി ഹജ്ജിന് മക്കയിലേക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ പാകിസ്ഥാൻ വഴിയുള്ള യാത്ര പ്രതിസന്ധിയിൽ. മക്കയിലേക്കുള്ള കാല്‍നട യാത്രയില്‍ 3000 കി.മീ പിന്നിട്ട ശിഹാബ് ചോറ്റൂര്‍ പാക്കിസ്ഥാന്‍ വിസ അനുവദിച്ചിട്ടില്ല. 29 കാരനായ മലപ്പുറം ആതവനാട് സ്വദേശിക്ക് പാക് സര്‍ക്കാര്‍ വിസ നിഷേധിച്ചതായ പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്്മാന്‍ ലുധിയാനവി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HjIezOzQ5qlHzkErrCmArF ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ദല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പു നല്‍കിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വിസ അനുവദിച്ചാല്‍ അതിന്റെ കാലാവധി അവാസനിക്കുമെന്ന് യുക്തി നിരത്തിയാണ് പാക് എംബസി വിസ അനുവദിക്കാതിരുന്നത്. ശിഹാബ് ചോറ്റൂര്‍ വ...
Obituary

ചരമം: ചന്ദ്രൻ മുന്നിയൂർ

മൂന്നിയൂർ കുന്നത്തുപറമ്പ് പരേതനായ ഉള്ളേരി കുഞ്ഞാത്തുവിന്റെ മകൻ  ഉള്ളേരി ചന്ദ്രൻ (66 ) മരണപെട്ടു, ഭാര്യ സരോജിനി, മക്കൾ സുധീഷ് , സുമിത , സവിത , മരുമക്കൾ ഷാജി, ഷാജൻ സംസ്കാരം ഇന്ന് 04/10/ 22 ന് ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ 
Obituary

ചരമം: നടുത്തൊടി കുട്ടിയാമു ഹാജി തിരുത്തി

കൊടിഞ്ഞി തിരുത്തി സ്വദേശി നടുത്തൊടി കുട്ടിയാമു ഹാജി (75)അന്തരിച്ചു. കബറടക്കം ഇന്ന് വൈകുന്നേരം 4 ന് കൊടിഞ്ഞി പള്ളിയിൽ.ഭാര്യ, കുഞ്ഞിപ്പാത്തുട്ടി.മക്കൾ: സൈനുദ്ധീൻ, ഫാത്തിമ, ഹാജറ, നൂർജഹാൻ, പരേതനായ ഇബ്രാഹിം ഖലീൽ.മരുമക്കൾ: സലീന, നൗഷാദ് കുന്നുംപുറം, മുസ്തഫ പനയത്തിൽ (മുൻ നന്നംബ്ര പഞ്ചായത്ത് പ്രസിഡന്റ്), പരേതനായ അഷ്റഫ്....
Kerala

കോഴിക്കോട് വിമാനത്താവളത്തില്‍ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ പുതിയ  എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങിലാണ് (എന്‍.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷന്‍ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കോവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തില്‍ പുതിയ കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങിയത് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് എമിഗ്രേഷന്‍ ഏരിയ. വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങിയത്. ഡൈനാമിക് സൈനേജോടു കൂടിയതാണ് പുതിയ എമിഗ്രേഷന്‍ കൗണ്ടറുകള്‍. ...
Accident

ഫോട്ടോ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളമെത്തി; കുടുംബം ഒഴുക്കിൽ പെട്ടു, യുവതി മരിച്ചു

കരുവാരകുണ്ട് : അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് യുവതി മരിച്ചു. ആലപ്പുഴ ചന്തിരൂർ മുളക്കപറമ്പ് സുരേന്ദ്രന്റെയും സുശീലയുടെയും മകൾ ഹാർഷ(24)യാണു മഞ്ഞളാംചോലയിൽ ഒഴുക്കിൽപെട്ടു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. പിതൃസഹോദരിയുടെ കരുവാരകുണ്ടിലെ വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു ഹാർഷയും കുടുംബവും. പാറക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ ചോലയുടെ സൗന്ദര്യം ആസ്വദിക്കാൻ ബന്ധുക്കളോടൊപ്പം ചോലയിൽ ഇറങ്ങിയ ആലപ്പുഴ സ്വദേശി ഹാർഷയ്ക്കാണ് പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലി‍ൽ ജീവൻ നഷ്ടപ്പെട്ടത്. ചോലയിലെ പാറക്കൂട്ടങ്ങൾക്കു മുകളിൽനിന്ന് ഫോട്ടോയെടുക്കുമ്പോൾ പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. നിമിഷനേരം കൊണ്ട് ഹാർഷയെ ഒഴുക്കിൽപെട്ട് കാണാതായി. സുജിത്ത് താഴെ കമ്പിൽ പിടിച്ചു രക്ഷപ്പെട്ടു. ഹാർഷയുടെ അമ്മയും അച്ഛനും നോക്കിനിൽക്കെയാണ് അപകടം. ശാന്തമായ ചോലയിൽ വെള്ളം കുറവായിരുന്നു. പ്രദേശത്ത് മഴയും ഉ...
Accident

ചട്ടിപ്പറമ്പിൽ ദോസ്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

കോട്ടക്കൽ : ബൈക്കും ദോസ്ത് ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചാപ്പനങ്ങാടി ചട്ടിപ്പറമ്പ് വട്ടപറമ്പിനും നെല്ലോളിക്കും ഇടയിലാണ് അപകടം. ബൈക്കും ദോസ്ത്തും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. കോൽകളം സ്വദേശി കല്ലുവെട്ടുകുഴി സിദ്ധീക്കിന്റെ മകൻ സിനാൻ ആണ് മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ദോസ്ത് ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥി യാണ് മരണപ്പെട്ട സിനാൻ. കോൽക്കളം ചൂരക്കാടിൽ ഇന്നാണ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞത്. ഈ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം....
university

കലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ തീയതിയിൽ മാറ്റം

പരീക്ഷാ തീയതിയില്‍ മാറ്റം ഒക്ടോബര്‍ 12ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബിരുദ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്  നവംബര്‍ 2021 പരീക്ഷ ഒക്ടോബര്‍ 13-ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.പരീക്ഷാ ഫലം ഒന്നാം സെമസ്റ്റര്‍ ബിഎസ്.സി മാത്തമാറ്റിക്‌സ് & ഫിസിക്‌സ് (ഡബ്ള്‍ മെയിന്‍ സിബിസിഎസ്എസ്-യുജി റഗുലര്‍  നവംബര്‍ 2020 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഹ്യൂമണ്‍ ഫിസിയോളജി സിസിഎസ്എസ് നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പത്താം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി പരീക്ഷാ ഫലം  പ്രസിദ്ധീകരിച്ചു. എം.കോം. എസ്.ഡി.ഇ. ഹാള്‍ടിക്കറ്റ് പുതുക്കി എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എംകോം ഏപ്രില്‍ 2021 പരീക്ഷക്ക് പുതുക്കിയ ഹാള്‍ടിക്കറ്റ് ഒക്ടോബര്‍ നാല് മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. ബി.വോക്. പരീക്ഷാ രജിസ്‌ട്രേഷന്‍ തീയതി നീട്ടി ...
Other

ഗാന്ധി മന്ത്രമോതി, നാടുണർത്തി.. വാളക്കുളം സ്കൂൾ വിദ്യാർഥികളുടെ ഗ്രാമയാത്ര

വാളക്കുളം : ഗാന്ധിജയന്തി ദിനത്തിൽ നാട്ടുണർവ്വ് ഗ്രാമ യാത്രയുമായി വാളക്കുളം സ്കൂൾ . സ്കൂളിലെ   ദേശീയ ഹരിതസേനയുടെയും ജൂനിയർ റെഡ് ക്രോസിന്റെയും ആഭിമുഖ്യത്തിലാണ്  'പഠിപ്പിനൊപ്പം വെടിപ്പും' എന്ന പേരിൽ  നാട്ടുണർവ്വ് ഗ്രാമയാത്ര സംഘടിപ്പിച്ചത്. 2014 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച   ഗ്രാമ യാത്രയുടെ ഏഴാമത്തെ എഡിഷനാണ് വേങ്ങര  പഞ്ചായത്തിലെ കൂരിയാട് - മാതാട് എന്ന ഗ്രാമം സാക്ഷ്യം വഹിച്ചത് . ഗാന്ധി സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളുടെ വിതരണവും  കാസ്മ ക്ലബ് കൂരിയാടിന്റെ  സഹകരണത്തോടെ വീടുകളിൽ തുണിസഞ്ചി വിതരണവും  ലഹരി   വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.  വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും  സംഘടിപ്പിച്ചു. വിദ്യാഭ്യാസ മനഃശാസ്ത്ര  വിദഗ്ധൻ നവാസ് കൂരിയാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സഫീർ ബാബു,സുരേഷ് തെക്കീട്ടിൽ, ശ്രീനി എടച്ചേരി,  h...
Other

സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഇതിന് കാരണം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്റെ ഭാ​ഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആന്ധ്രാ പ്രദേശ് തീരത്തേക്ക് ന്യൂനമർദം നീങ്ങാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ....
National

പൂജ തെറ്റിയെന്ന് സംശയം; പൂജാരിയുടെ ചെവി യുവാവ് കടിച്ചുപറിച്ചു

പൂജാ വിധി തെറ്റിയെന്ന സംശയത്തെ തുടർന്നാണ് പൂജാരിയെ കുടുംബം ക്രൂരമായി മർദിച്ചതായി പരാതി. ഇൻഡോറിലാണ് സംഭവം. ഒരു കുടുംബാംഗം പൂജാരിയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തു. സെപ്റ്റംബർ 29ന് മകന്റെ വിവാഹത്തിന് വേണ്ടി സത്യനാരായണ പൂജ ചെയ്യാൻ പൂജാരിയായ കുഞ്ജ്ബിഹാരി ഷർമയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു ലക്ഷ്മികാന്ത് ഷർമ. പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നൽകി പൂജാരിക്ക് വീട്ടിൽ തന്നെ താമസിക്കാൻ ഇടം ഒരുക്കി. എന്നാൽ രാത്രിയായപ്പോൾ ലക്ഷ്മികാന്തിന്റെ ഇളയ മകൻ വിപുൽ പൂജാരിയെ വിളിച്ചെഴുനേൽപ്പിക്കുകയും മർദിക്കുകയും ചെയ്തു. പൂജാവിധി തെറ്റിയെന്നും തന്റെ സഹോദരൻ വിചിത്രമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മർദനം. പൂജാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പൂജാരിയെ രക്ഷിച്ചതും പൊലീസിൽ വിവരമിറിയിച്ചതും. തുടർന്ന് ചന്ദൻ നഗർ പൊലീസ് കേസെടുത്തു....
Malappuram

ഭിന്നശേഷിക്കാർക്കുള്ള തൊഴിൽമേള ഒക്‌ടോബർ നാലിന് കൊണ്ടോട്ടിയിൽ

കൊണ്ടോട്ടി താലൂക്ക് കേന്ദ്രീകരിച്ച്  എംഎൽ.എ യുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന തൊഴിൽ മേള ഒക്‌ടോബർ നാലിന് രാവിലെ 10 ന് മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നടക്കും. ഇ ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘടനം ചെയ്യും. കൊണ്ടോട്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കൊണ്ടോട്ടി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന തണൽ കൂട്ടായ്മയുടെയും സഹകരണത്തോടെയാണ്  തൊഴിൽ മേള സംഘടിപ്പിക്കുന്നത്.  ശ്രവണ ,സംസാര ,കാഴ്ചപരിമിതരും ,ശാരീരിക ,വൈകല്യം ഉള്ളവരും അതെ സമയം ജോലി ചെയ്യാൻ കഴിയുന്നവരുമായ 20 നും 40 നും ഇടിയിൽ പ്രായമുള്ളവരുടെ ഡാറ്റ ശേഖരിക്കുകയും അത്തരം ആളുകൾക്ക് യോജിച്ച ജോലി കണ്ടെത്തി നൽകുക എന്നതാണ് ലക്ഷ്യം. ഭിന്ന ശേഷിക്കാർക്ക് അഭിമാനത്തോടെ ജീവിക്കാൻ സാഹചര്യം ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്, പലപ്പോഴും ഇത്തരക്കാരെ ജോലിക്ക് വെക്കുന്നതിനു സമൂഹത്തിൽ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും എം.എൽ.എ പറഞ്ഞു...
error: Content is protected !!