Sunday, September 21

Blog

പ്രവാചക നിന്ദ: മുന്നിയൂർ ചിനക്കൽ മഹല്ല് പ്രതിഷേധ മാർച്ച് നടത്തി
Local news

പ്രവാചക നിന്ദ: മുന്നിയൂർ ചിനക്കൽ മഹല്ല് പ്രതിഷേധ മാർച്ച് നടത്തി

മൂന്നിയൂർ : ആർ എസ് എസ് ഫാസിസ്റ്റ പ്രവാചക നിന്ദ പ്രതികളെ അറസ്റ്റു ചെയ്യുക, ബുൾഡോസർ രാജ് അവസാനിപ്പിക്കുക, ആവശ്യങ്ങളുന്നയിച്ച് മഹല്ല് കമ്മറ്റിയുടെ കീഴിൽ പ്രതിഷേധ മാർച്ച് നടത്തി. ചിനക്കൽ മദ്രസ്സയിൽ നിന്ന് തുടങ്ങി ആലിൻചുവട് ജങ്ഷൻ വഴി മദ്രസ്സയിൽ സമാപിച്ചു. പ്രതിഷേധ മാർച്ചിന് മഹല്ല് പ്രസിഡന്റ് സയ്യിദ് സലീം ഐദീദ് തങ്ങൾ, ഹംസ ഹാജി പരാടൻ, മുഹമ്മദ് ഹാജി എരണിക്കൽ, അബ്ദുല്ല കോയ ഹാജി, അബ്ദുൽ ഖാദർ ഹാജി, മൂസ ഹാജി ചോനാരി, കുഞ്ഞാലൻ ഹാജി, അൻവർ സാദാത്ത്, മാളിയേക്കൽ ഹമീദ്, ആലി ഹാജി മുട്ടിചിറക്കൽ മഹല്ല് ഭാരവാഹികൾ, മദ്രസ്സ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി....
Obituary

ചരമം: കുഞ്ഞവറാൻ കുട്ടി ഹാജി മങ്കടകുറ്റി

കൊടിഞ്ഞി മങ്കടകുറ്റി സ്വദേശി, പരേതനായ പുന്നൂർ ഉണ്ണീൻ ഹാജിയുടെ മകനും പനക്കത്താഴം മഹല്ല് മുൻ സെക്രട്ടറി യുമായ കുഞ്ഞവറാൻ കുട്ടി ഹാജി അന്തരിച്ചു.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 ന് കൊടിഞ്ഞിപ്പള്ളിയിൽ. ഭാര്യ, പാത്തുമ്മു. മക്കൾ: ഫഹദ്, ഉബൈദ്, റാഷിദ് സഅദി, നസീറ, ആസിയ മരുമക്കൾ, ഫാത്തിമ , നജ്‌ല, അബ്ദുൽ ഗഫൂർ, ജലീൽ, സബീഖ...
Local news

കുന്നുംപുറം നഗര ആരോഗ്യ കേന്ദ്രം അർബൻ പോളി ക്ലിനിക്കായി ഉയർത്തും: മന്ത്രി വി. അബ്ദുറഹിമാൻ 

താനൂർ കുന്നുംപുറത്ത് സ്ഥിതി ചെയ്യുന്ന നഗര ആരോഗ്യ കേന്ദ്രം അർബൻ പോളി ക്ലിനിക്കായി ഉയർത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ  പറഞ്ഞു. ഓഫീസിന്റെ പ്രവർത്തനം ഓഗസ്റ്റിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർബൻ പോളി ക്ലിനിക്ക് ആയി ഉയത്തുന്നതിനാവശ്യമായ സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് കുന്നുംപുറത്ത് പ്രവൃത്തി പുരോഗമിക്കുന്നത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷവും, എൻഎച്ച്എം ഫണ്ടിൽ നിന്നും 30 ലക്ഷവും ഉപയോഗിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. മതിയായ സൗകര്യം ഇല്ലാത്തതുകാരണമായിരുന്നു ഇതുവരെ പുരോഗതി പ്രാപിക്കാതിരുന്നത്. വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതോടെ ദേശീയ ആരോഗ്യ മിഷൻ ഉദ്യോഗസ്ഥർ കേന്ദ്രം സന്ദർശിച്ച് അർബൻ പോളി ക്ലിനിക്ക് ആയി ഉയർത്താനുള്ള നടപടി സ്വീകരിച്ചു.  അർബൻ പോളി ക്ലിനിക്ക് ആയി ഉയർത്തുന്ന...
Crime

ഊമയായി അഭിനയിച്ചെത്തി; കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടോടി സ്ത്രീ പിടിയിൽ

സംസാരശേഷി ഇല്ലാത്തതായി അഭിനയിച്ച് വീടുകളിൽ ഭിക്ഷതേടിയെത്തിയ നാടോടി സ്ത്രീ അറസ്റ്റിൽ.പത്തനംതിട്ട ഏനാദിമംഗലത്ത് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. യഥാസമയത്തെ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിക്കാനായി.ഭിക്ഷ തേടി എത്തിയ സ്ത്രീ ഇന്നലെ രാവിലെയോടെ വീടിന്റെ സിറ്റൗട്ടിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞനെ എടുത്ത് വേഗത്തിൽ പായുകയായിരുന്നു. സംഭവ സമയത്ത് കുഞ്ഞിന്റെ അമ്മ വീടിനുള്ളിലും അച്ഛൻ വീടിനോടു ചേർന്നുള്ള വർക്‌ഷോപ്പിലുമായിരുന്നു.വർക്‌ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് പണിയായുധം എടുക്കുന്നതിനായി തിരിഞ്ഞപ്പോഴാണ് കുട്ടിയുമായി നാടോടി സ്ത്രീ ഓടുന്നത് കണ്ടത്. ഉടൻ ബഹളമുണ്ടാക്കിയതോടെ അവർ കുട്ടിയെ ഉപേക്ഷിച്ച് ഓടി. തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. നാട്ടുകാരുടെ പിടിയിലായപ്പോൾ ഊമയായി അഭിനയിച്ചെങ്കിലും സംസാര ശേഷിയുള്ളതായി തെളിഞ്ഞു. തുടർന്ന് പൊലീസ് ഇവരെ അറ...
Local news

ഭരണസമിതി അറിയാതെ തിരൂരങ്ങാടിയിൽ മാലിന്യം കൊണ്ടുപോകുന്നതിനുള്ള കരാർ ഇരട്ടി തുകക്ക് മറ്റൊരു ഏജൻസിക്ക് നൽകിയെന്ന്

തിരൂരങ്ങാടി നഗരസഭയില്‍ ഹരിത കര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന കരാര്‍ മാറ്റി നല്‍കിയതിനെ ചൊല്ലി വിവാദം. ഇതുവരെ മാലിന്യങ്ങള്‍ കൊണ്ടു പോയിരുന്ന ഏജന്‍സിയെ മാറ്റി പകരം മറ്റൊരു ഏജന്‍സിക്ക് നല്‍കിയതാണ് വിവാദമായത്. മാത്രമല്ല, നിലവിലെ ഏജന്‍സിക്ക് നല്‍കിയിരുന്ന തുകയുടെ ഇരട്ടിയിലേറെ തുകയാണ് പുതിയ ഏജന്‍സിക്ക് നല്‍കുന്നത്. നഗരസഭ ഭരണ സമിതിയെ അറിയിക്കാതെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് പുതിയ കരാര്‍ നല്‍കിയത്. പുതിയ ഏജന്‍സി ഒരു ലോഡ് മാലിന്യങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് ഭരണ സമിതി അറിയുന്നതെന്നതാണ് കൗതുകം. അതേ സമയം, നഗരസഭാധ്യക്ഷന്‍ ഇതിന് മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിച്ച് ഒപ്പു വെപ്പിച്ചതാണെന്നാണ് ഭരണസമിതി പറയുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/HjIezOzQ5qlHzkErrCmArF പ്ലാസ്റ്റിക്, ചെരിപ്പ്,...
Local news

വ്യാപാരി വ്യവസായി 10 ലക്ഷം രൂപയുടെ ധനസഹായം നൽകി

തിരൂരങ്ങാടി: ചെമ്മാട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി നടന്നു. പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് സിറ്റി പാര്‍ക്ക് (പ്രസി.) സൈനുല്‍ ആബിദ് ഉള്ളാട്ട് (ജ.സെ), അബ്ദുൽ അമര്‍ മനരിക്കൽ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD ജില്ലാ ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ നൗഷാദ് അധ്യക്ഷനായി. തഹസീല്‍ദാര്‍ പി ഒ സാദിഖ്, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. പ്രഭുദാസ്, ജോ.ആര്‍ടി.ഒ എം.പി.അബ്ദുൽ സുബൈർ, ഗായകന്‍ കെ.ടി. അബ്ദുല്‍ ഹഖ്, പഴയ കച്ചവടക്കാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പത്ത് ലക്ഷം രൂപയുടെ ധനസഹായ വിതരണം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വ്വഹിച്ചു. നറുക്കെടുപ്പ് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു....
Other

അനധികൃത മത്സ്യബന്ധനം: തോണികൾ പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനം നടത്തിയതിന്പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. പൊന്നാനിയിൽ അൽ അമീൻ വള്ളവും താനൂരിൽ അൽജാരിയ, അൽ മൈന വള്ളവുമാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. അനിതയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുന്ന ചെറു മത്സ്യങ്ങളെ പിടികൂടുന്നത് വ്യാപകമായതോടെ ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും ഫിഷറീസ് വകുപ്പ് കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. നിയമാനുസൃതമായ കുറഞ്ഞ വലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങള്‍ വിപണിയില്‍ സുലഭമായി കഴിഞ്ഞ ദിവസം കാണപ്പെട്ടതാണ് മുന്നറിയിപ്പിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും കാരണമായത്. തുടർന്ന് ജില്ലയിൽ നടത്തിയ കർശന പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വള്ളത്തിലെ ചെറുമീനുകളെ തിരികെ കടലില്‍ കൊണ്ടുപോയി തള്ളി.എക്സ്റ്...
Politics

കറുത്ത വസ്ത്രം ധരിച്ചതിന് യുവാവിനെതിരെ പോലീസ് നടപടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരൂരങ്ങാടി: മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ കറുത്ത വസ്ത്രം ധരിച്ച യുവാവിനെ പോലീസ് പിടികൂടി എന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നതും വസ്ത്ര സ്വാതന്ത്ര്യം തടയുന്നതുമാണ് പോലീസിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് നല്‍കിയ പരാതിയിലാണ് കേസ്. 12-ന് ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം.12-ാം തിയ്യതി കക്കാട് സ്വദേശി പി.കെ ഷമീം ഉച്ചക്ക് 12 മണിയോടെ കക്കാട് ടൗണില്‍ എത്തിയതായിരുന്നു. പെട്ടെന്ന് വാഹനത്തിലെത്തിയ പൊലീസ് ഷമീമിനെ തടഞ്ഞു നിര്‍ത്തുകയും പോക്കറ്റിലും മറ്റും കയ്യിട്ട് പരിശോധിക്കുകയും ചെയ്തു. എന്താണ് സംഭവം എന്നാരഞ്ഞപ്പോള്‍ പിടിച്ച് വലിച്ച് പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി 12.45 ഓടെയാണ് കക്കാട് വഴി കടന്ന് പോയത്.മുഖ്യമന്ത്രി കടന്ന് പോകുന്നതിന്റെ അരമണിക്ക...
Obituary

ചരമം: അബ്ദുസ്സമദ് എലിമ്പാട്ടിൽ

കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി താമസക്കാരനുമായഎലിമ്പാട്ടിൽ അബ്ദുസ്സമദ്ഇന്നലെ രാത്രി മരണപ്പെട്ടു. രാവിലെ 11 മണിക്ക് ജനാസ നമസ്കാരം കൊടിഞ്ഞി പള്ളിയിൽ,
Other

വിദ്യാർത്ഥികൾക്ക് അംഗീകൃത കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധം. കാർഡ് നിർമിക്കേണ്ടത് ഇങ്ങനെ

യാത്രക്ക് അംഗീകൃത കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധംഅറിയാം കണ്‍സഷന്‍ കാര്‍ഡിനെ ബസുടമകളും വിദ്യാര്‍ഥികളും തമ്മില്‍ എക്കാലത്തും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കണ്‍സഷന്‍ കാര്‍ഡ്. എല്ലാ കാര്‍ഡുകളുപയോഗിച്ചും വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നതാണ് വാസ്തവം. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഒപ്പിട്ട് നല്‍കിയ കാര്‍ഡുകളുപയോഗിച്ചാല്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ആനുകൂല്യം ലഭിക്കുക. ഇത്തരം കാര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ സ്ഥാപന മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു. കണ്‍സഷന്‍ കാര്‍ഡുകള്‍ രൂപപ്പെടുത്തേണ്ടത് അതത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെങ്കിലും ഇതിന്റെ രൂപ മാതൃകയടങ്ങിയ സോഫ്റ്റ്വെയറുള്ള സിഡികള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ ലഭിക്കും. എങ്ങനെ നിര്‍മിക്കാം കണ്‍സഷന്‍ കാര്‍ഡുകള്‍-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓ...
Other

ടിപ്പർ ലോറി ഇടിച്ചു മരിച്ചയാളുടെ കുടുംബത്തിന് രണ്ടര കോടി നഷ്ടപരിഹാരം നൽകാൻ വിധി

കോഴിക്കോട്: ടിപ്പർ ലോറി അലക്ഷ്യമായി അതിവേഗത്തിൽ ഓടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. നടുവണ്ണൂർ സ്വദേശി ഫിറോസ് അൻസാരിയാണ് 2019 ഏപ്രിൽ 10നുണ്ടായ അപകടത്തിൽ മരിച്ചത്.ഫിറോസിന്‍റെ മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് 2,04,97,800 രൂപ നൽകാനാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ.ഇ. സാലിഹ് വിധിച്ചത്. എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം എതിർകക്ഷികൾ ആകെ രണ്ടര കോടി രൂപ നൽകണം. നടുവണ്ണൂരിനടുത്ത് രാത്രി റോഡരികിൽ ബൈക്ക് നിർത്തി സംസാരിച്ചുകൊണ്ടിരുന്ന ഫിറോസിനെ അതിവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ് 10 ദിവസത്തിന് ശേഷം മരിച്ചു. ലോറി ഉടമ താമരശ്ശേരി രാരോത്ത് തട്ടാൻതൊടുകയിൽ ടി.ടി. മുഹമ്മദ് റിയാസും അലക്ഷ്യമായി വാഹനമോടിച്ച താമരശ്ശേരി പൂതാർകുഴിയിൽ പി.കെ. ആഷിഖും ഇൻഷുറൻസ് കമ്പനിയായ ചോള...
Obituary

യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : ദേവതിയാലിൽ യുവാവിനെ വീടിന്റെ ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുർഷിദ് 27 വയസ്സ് എന്ന യുവാവാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Health,

ഡോക്ടർമാർ അവധിയില്‍; നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി

നന്നമ്പ്ര: സ്ഥിരം ഡോക്ടര്‍മാര്‍ അവധിയില്‍ പോയതോടെ നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. നാല് ഡോക്ടര്‍മാരുള്ള ആശുപത്രയില്‍ രണ്ട് താൽക്കാലിക ഡോക്ടര്‍മാരാണ് ഇപ്പോള്‍ ലീവിലുള്ളത്. അതോടെ ഉച്ചക്ക് ശേഷമുള്ള ഒ.പി, അവധി ദിവസങ്ങളിലെ ഒപി എന്നിവ നിർത്തിവെച്ചിരിക്കുകയാണ്. ആശുപത്രിയിൽ 2 സ്ഥിരം ഡോക്ടർമാരും എൻ ആർ എച്ച് എം നിയമിച്ച ഒരു ഡോക്ടറും ഉൾപ്പെടെ മൂന്ന് പേരാണ് രാവിലത്തെ ഒപിയിൽ ഉണ്ടായിരുന്നത്. കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ ഉച്ചയ്ക്ക് ശേഷം ഒ പി യിലേക്ക് ഒരു ഡോക്ടറെ പഞ്ചായത്തും നിയമിച്ചു. എന്നാൽ ഇപ്പോൾ ആകെ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. മെഡിക്കൽ ഓഫീസർക്ക് ട്രാൻസ്ഫർ ആയതിനെ തുടർന്ന് പകരം നിയമിച്ച ആൾ ജോയിൻ ചെയ്ത ശേഷം 2 മാസത്തെ അവധിയിൽ പോയിരിക്കുകയാണ്. ഇതേ തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള ഒ പി നിർത്തി വെപ്പിച്ച് പഞ്ചായത്ത് നിയമിച്ച ഡോക്ടറെ കൂടി രാവിലത്തെ ഒപിയിലേക്ക് മാറ്റി. കഴ...
Local news

എസ്എസ്എൽസി: മികച്ച വിജയവുമായി കൊടിഞ്ഞി എംഎഎച്ച്എസ്എസ്

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടവുമായി കൊടിഞ്ഞി എം എ ഹയർ സെക്കണ്ടറി സ്കൂൾ. പതിനാലാം തവണയും 100 % വിജയം നേടി. 30 പേർ ഫുൾ എ പ്ലസ് നേടി. 6 പേർ ഒന്നിലൊഴികെ ബാക്കി 9 എ പ്ലസ് നേടി. വിജയികളെയും അധ്യാപകരെയും പി ടി എ യും മാനേജ്‌മെന്റും അഭിനന്ദിച്ചു.
Education

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര: ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും

ജില്ലയിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് യാത്രയ്ക്കായി ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ തന്നെ ഉപയോഗിക്കുന്നത് ഉറപ്പാക്കാന്‍ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനം. നിലവില്‍ അധ്യയനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് 31 വരെ ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് സമയം അനുവദിച്ചു. കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍.ടി.ഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. പ്രാദേശികമായുള്ള പ്രശ്‌നങ്ങള്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ യോഗം ചേര്‍ന്ന് പരിഹരിക്കും.എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ...
Education, Malappuram

എസ്.എസ്.എല്‍.സിയില്‍ ചരിത്ര വിജയം ആവര്‍ത്തിച്ച് മലപ്പുറം

· 99.32 വിജയശതമാനം· 77691 കുട്ടികള്‍ ഉപരിപഠന യോഗ്യത നേടി· സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എപ്ലസ് ജില്ലയ്ക്ക്· 7230 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി· 189 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം  എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇത്തവണയും ജില്ലയ്ക്ക് ചരിത്രനേട്ടം. 99.32 ശതമാനം വിജയമാണ് ഇത്തവണ ജില്ല നേടിയത്. 77,691 കുട്ടികള്‍ ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 39,217 ആണ്‍കുട്ടികളും 38,474 പെണ്‍കുട്ടികളുമാണ് യോഗ്യത നേടിയത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 99.72 വിജയശതമാനവും തിരൂരില്‍ 98.88 ശതമാനവും വണ്ടൂരില്‍ 98.94 ശതമാനവും തിരൂരങ്ങാടിയില്‍ 99.4 ശതമാനവുമാണ് വിജയം. 78,224 വിദ്യാര്‍ഥികളാണ് ഇത്തവണ ജില്ലയില്‍ പരീക്ഷ എഴുതിയത്. 39,560 ആണ്‍കുട്ടികളും 38,664 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ നേട്ടവും ഇത്തവണയും ജില്ലയ്ക്കാണ്. 7,230...
Education

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 99.26% വിജയം. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്ത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയ ശതമാനം. 4,23303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്. ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 3024 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ആകെ 44,363 പേര്‍ക്ക് ഫുള്‍ എ പ്ലസുണ്ട്. 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും െ്രെപവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച്‌ എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതിയത്. പരീക്ഷകൾ...
Other

ജുമുഅ പ്രഭാഷണത്തിന് നിയന്ത്രണം; ഇൻസ്പെക്ടർക്കെതിരെ നടപടി

പ്രവാചക നിന്ദയിൽ പ്രതിഷേധം കത്തിനിൽക്കെ ജുമുഅ പ്രഭാഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ നടപടി. പോലീസ് നടപടി സംസ്ഥാനത്ത് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് മാറ്റി. സർക്കാർ നയത്തിന് വിരുദ്ധമായ നടപടി ആണെന്നും എൽ ഡി എഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധവുമാണ്. ഡി ജി പി ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് മാറ്റി, പകരം നിയമനം നൽകിയിട്ടില്ല. ഇതേ കുറിച്ചു മുഖ്യമന്ത്രി യുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്: കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നൽകിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്....
Obituary

മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച് തോട്ടത്തിലൊളിച്ച നാല് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു

നാഗർകോവിൽ : തിരുവട്ടാറിനു സമീപം കുലശേഖരത്ത് മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ–വിജി മോൾ ദമ്പതികളുടെ മകൾ സുഷ്‌വിക മോളാണ് (4) മരിച്ചത്.കൂലിത്തൊഴിലാളിയായ സുരേന്ദ്രൻ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോൾ ഭയന്ന് സുഷ്‌വികയും സഹോദരൻമാരായ സുഷ്‌വിൻ ഷിജോ (12), സുജിലിൻജോ (9) എന്നിവരും സമീപത്തുള്ള റബർ തോട്ടത്തിലേക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു.അയൽവാസികൾ ആശാരിപ്പള്ളം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവട്ടാർ പൊലീസ് കേസെടുത്തു....
Information

ഡ്രൈവിങ് ലൈസൻസ് ഓണ്ലൈനായി പുതുക്കാം

തിരുവനന്തപുരം: കാലാവധി പൂർത്തിയായ ഡ്രൈവിങ് ലൈസൻസുകൾ ആർ.ടി.ഒ ഓഫിസിൽ പോകാതെ ഓൺലൈനിലൂടെ പുതുക്കാം. sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകർ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന റിപ്പോര്‍ട്ട് സമർപ്പിക്കേണ്ടതാണ്. ആവശ്യമുള്ള രേഖകൾ കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്.സ്‌കാന്‍ ചെയ്ത ഫോട്ടോ.സ്‌കാന്‍ ചെയ്ത ഒപ്പ്.ലൈസന്‍സിന്റെ പകര്‍പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്.സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം) ലൈസന്‍സ് പുതുക്കുന്നത്തിനായി1: sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക. 2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്...
Obituary

പ്ലസ് വൺ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാളികാവ്: പ്ലസ് വൺ വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. രാത്രി ഉറങ്ങാൻ കിടന്ന കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടിൽ മുനീറിന്റെ മകൾ അൻഷിദ (16) ആണ് മരിച്ചത്.വാണിയമ്പലം ഗവ.ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നു പുലർച്ചെയാണ് വീട്ടുകാർ അൻഷിദയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ. കാളികാവ് എസ്.ഐ ടി.പി മുസ്തഫ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദിൽ കബറടക്കി....
Education

എസ്.എസ്.എല്‍.സി ഫലം നാളെ; ജില്ലയില്‍ പരീക്ഷ ഫലം കാത്ത് 78219 വിദ്യാര്‍ഥികള്‍

2021-22 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം നാളെ (ജൂണ്‍ 15) പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഇത്തവണയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 78219 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഈ അധ്യയനം വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.  കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് 297 കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടന്നത്.  മാര്‍ച്ച് 31 ന് ആരംഭിച്ച പരീക്ഷ ഏപ്രില്‍ 29 നാണ് അവസാനിച്ചത്. തിരൂര്‍ ഉപജില്ലയില്‍ 70 പരീക്ഷാ കേന്ദ്രങ്ങളില്‍ 15,666 വിദ്യാര്‍ഥികളും മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ 103 കേന്ദ്രങ്ങളില്‍ 27,485 വിദ്യാര്‍ഥികളും വണ്ടൂര്‍ ഉപജില്ലയില്‍ 61 പരീക്ഷാ കേന്ദ്രങ്ങളില്‍ 15.813 വിദ്യാര്‍ഥികളും തിരൂരങ്ങാടി ഉപജില്ലയില്‍ 64 കേന്ദ്രങ്ങളില്‍ 19,255 വിദ്യാര്‍ഥികളുമാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. സഫലം ആപ്ലിക്കേഷനിലൂടെയും കേരള സര്‍ക്കാര്‍ പരീക്ഷഭവന്റെ വെബ്‌സൈ...
Kerala, Other

കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെ എഐവൈഎഫ് പ്രതിഷേധം

തിരൂരങ്ങാടി: കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെയും,മുഖ്യമന്ത്രിക്കെതിരായ അക്രമത്തിലും പ്രതിഷേധിച്ചായിരുന്നു ചെമ്മാട്ടങ്ങാടിയിൽ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം എ.ഐ.വൈ.എഫ്.ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ട് ചാന്തിനി വെട്ടൻ അധ്യക്ഷം വഹിച്ച പരിപാടിയിൽ ശാഫി വി.പി സ്വാഗതവും മണ്ഡലം ജോയിൻ സെക്രട്ടറി മുസ്തഫ മാളിയേക്കൽ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് യൂനസ് കൊടിഞ്ഞി, സനജ് കറുത്തോൻ, ഷാഫി നരിക്കോടൻ, വസീം, തുടങ്ങിയവർ നേതൃത്വം നൽകി....
Information, Other

മുന്‍ഗണനാ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം ?

മുന്‍ഗണനാ കാര്‍ഡുടമകളിലെ അനര്‍ഹര്‍ ആരാണ് ?സര്‍ക്കാര്‍/ പൊതുമേഖലാ/ അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍/സര്‍വ്വീസ് പെന്‍ഷണര്‍, 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനം, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള വീട്, ഒരേക്കറില്‍ കൂടുതല്‍ പുരയിടം, ആദായ നികുതി അടയ്ക്കുന്നവര്‍, ഏക ഉപജീവനമാര്‍ഗമല്ലാത്ത  നാല് ചക്ര വാഹനമുള്ളവര്‍ എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയില്ല. മുന്‍ഗണനാ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാംഒരു കുടുംബം ആദ്യമായി കാര്‍ഡെടുക്കുമ്പോള്‍, സാമ്പത്തിക ഭേദമന്യെ, വെള്ള നിറത്തിലുള്ള (എന്‍പിഎന്‍എസ്) കാര്‍ഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാര്‍ഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. മാരകമായ അസുഖങ്ങളുള്ളവര്‍ (ക്യാന്‍സര്‍, എയ്ഡ്‌സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവര്‍, നിരാലംബരായ വിധവകള്‍,...
Local news

ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ തിരൂരങ്ങാടിയിൽ ഇനി ഭഗത് സിംഗ് യൂത്ത് ഫോഴ്സും

തിരൂരങ്ങാടി: ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപം നൽകി. എ.ഐ.വൈ.എഫ് സംസ്ഥാനത്ത് ആകമാനം ഈ ഉദ്യമത്തിന് നേതൃത്വം നൽകി വരുന്നു. കമ്മിറ്റി രൂപീകരണ യോഗം ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സംസ്ഥാന കമ്മിറ്റി അംഗം യൂസുഫ് കലയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വിവേക് എം സ്വാഗതവും, മേഖല പ്രസിഡന്റ് സഭിലാഷ് അധ്യക്ഷവും വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ, മുംതാസ് കെ.വി തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി മുസ്തഫ മാളിയേക്കൽ (ക്യാപ്റ്റൻ)ശാഫി വി പി, മണി. എ എന്നിവരെ (വൈസ്: ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന 10 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു....
Other

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റും മുട്ടന്നൂര്‍ എ.യു.പി. സ്‌കൂളിലെ അധ്യാപകനുമായ ഫര്‍സീന്‍ മജീദി(28)നെയാണ് 15 ദിവസത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.ഡി.ഇ. സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചത്. ഫര്‍സീന്‍ മജീദ് തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നതായി ഡി.ഡി.ഇ. അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അവധിക്ക് അപേക്ഷിക്കുകയും ഇത് അനുവദിച്ചതായും സ്‌കൂളിലെ രേഖകളിലുണ്ടെന്നും ഡി.ഡി.ഇ. പറഞ്ഞു. അതേസമയം, ഫര്‍സീന്‍ മജീദ് തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിലായതിന് പിന്നാലെ ഇയാളെ സ്‌കൂളില്‍നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ചില കുട്ടികളുട...
Accident

വെന്നിയൂരിൽ റോഡരികിൽ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരിൽ റോഡരികിൽ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം - കണ്ണൂർ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ തലശ്ശേരി കുറ്റിയാട്ടൂർ വടുവൻകുളം എം.വി. ഷാജി (36) യെയാണ് പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ ദേശീയപാതയിലെ വെന്നിയൂരിലാണ് റോഡരികിൽ മരിച്ചനിലയിൽ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തിയത്. സേലം സ്വദേശിയും വെന്നിയൂരിൽ താമസക്കാരനുമായ നടരാജനാണ് (60) മരിച്ചത്. പരിക്കുകളുടെ സ്വഭാവം പരിശോധിച്ച പോലീസ് വാഹനം ഇടിച്ചുള്ള അപകടമാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും വാഹനം ഏതെന്ന് വ്യക്തമായിരുന്നില്ല. കോഴിക്കോടു ഭാഗത്തേക്ക് പോയ വലിയ വാഹനമാണ് ഇടിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഇൻഡിക്കേറ്ററിന്റെ ചില്ലുകളും വാഹനത്തിന്റെ പെയിന്റിന്റെ കളറ...
Other

മമ്പുറം ആണ്ടുനേര്‍ച്ച ജൂലൈ 30 മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാമത് ആണ്ടുനേര്‍ച്ച 2022 ജൂലൈ 30 (ശനി) മുതല്‍ ആഗസ്റ്റ് 6 (ശനി) കൂടിയ ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 24-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ്  പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ജന. സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈതലവി ഹാജി പുലിക്കോട് മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു....
Politics

ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ആരുടെയും വഴി തടയില്ല: മുഖ്യമന്ത്രി

സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന നിലപാട് സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂർ ഗസ്റ്റ്ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ...
Malappuram

ദാറുല്‍ഹുദായും കിര്‍ഗിസ്ഥാന്‍ യൂനിവേഴ്‌സിറ്റിയുംഅക്കാദമിക സഹകരണത്തിനു ധാരണ

ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും കിര്‍ഗിസ്ഥാന്‍ ഇസ്‌ലാമിക സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണയായി.തലസ്ഥാനമായ ബിഷ്‌കെകിലുള്ള സര്‍വകലാശാലാ കാമ്പസില്‍ വെച്ചു നടന്ന ഔപചാരിക ചടങ്ങില്‍ കിര്‍ഗിസ്ഥാന്‍ സര്‍വകലാശാലാ റെക്ടര്‍ ഡോ. അബ്ദുശ്ശകൂര്‍ നര്‍മദോവും ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ഇതുസംബന്ധമായ ഔദ്യോഗിക ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും മുന്‍ റെക്ടറുമായ ഡോ. ഇബ്രായേഫ് മാര്‍സ്, ഫാക്കല്‍റ്റി മേധാവികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.മധ്യേഷ്യന്‍ രാജ്യമായ കിര്‍ഗിസ്ഥാനിലെ പരമോന്നത ഇസ്‌ലാമിക കലാശാല ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാലയുമായി പരസ്പര സഹകരണത്തിനു കൈകോര്‍ക്കുന്നത്.ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് എന...
error: Content is protected !!