Saturday, July 12

Blog

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടിക്ക് തുടക്കമായി
Malappuram

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടിക്ക് തുടക്കമായി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കുമായി നടത്തുന്ന പരിശീലന പരിപാടി ആരംഭിച്ചു. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാ ആസ്ഥാനത്താണ് പരിശീലനം നടക്കുന്നത്. ദേശീയ തലത്തിലുള്ള പരിശീലകരാണ് ബിഎൽ ഒ മാരുടെ ട്രെയിനിങ്ങിന് നേതൃത്വം നൽകുന്നത്. പരിശീലന പരിപാടിയിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി ആർ വിനോദ്, തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി എം സുനീറ തുടങ്ങിയവർ സംബന്ധിച്ചു....
Local news

അധ്യാപക വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ലോക ഓട്ടിസം അവബോധ ദിനമായ ഏപ്രിൽ 2 ന് പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മഞ്ചേരിയുടെയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി തിരൂരങ്ങാടിയുടെയും സഹകരണത്തോടെ അധ്യാപക വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി പാനൽ അഡ്വക്കേറ്റ് സി.കെ. സിദീഖ് ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള വ്യക്തികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും, ഓട്ടിസത്തെക്കുറിച്ചും വ്യക്തികളിലും കുടുംബങ്ങളിലും അതിന്റെ സ്വാധീനത്തെക്കുറിച്ചും നേരത്തെയുള്ള രോഗനിർണയത്തിന്റെയും ഇടപെടലിന്റെയും പ്രാധാന്യത്തെക്കുറിച്ചും, നിയമപരമായ അവകാശങ്ങളെ കുറിച്ചും അഡ്വ. സി.കെ. സിദീഖ് വിദ്യാർത്ഥികളുമായി സംവധിച്ചു. സെൻ്റർ കോഡിനേറ്റർ ടി.ജിഷ അധ്യക്ഷത വ...
National, Other

പതിനാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച ; ലോക്‌സഭ കടന്ന് വഖഫ് ബില്ല് ; ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്‌സഭ പാസാക്കി. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്. 2025 ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ബില്‍ പാസായത്. എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. ഇതോടെ ബില്‍ ലോക്‌സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാല്‍ വഖഫ് നിയമഭേദഗതി പ്രാബല്യത്തില്‍ വരും. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതര...
Breaking news

പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു

തേഞ്ഞിപ്പലം : പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു. പള്ളിക്കൽ കോഴിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം. വാഴക്കാട്‌ കൽപള്ളി മാളിയേക്കൽ തച്ചറായി അബ്ദുറഹീമിന്റെ മകൻ എം ടി മുഹമ്മദ് ഷഹീം (25) ആണ് മരിച്ചത്. ലോറി തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Obituary

ഊട്ടിയിലേക്ക് വിനോദയാത്ര പോയ യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

കോഴിക്കോട് : ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി സാബിത്ത് (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്‌ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിത്ത് ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് ര...
Education, Other

സ്‌കൂളുകൾക്കായി പുതിയ സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ ഈ വർഷം: കൈറ്റ് സിഇഒ

മലപ്പുറം : കെനിർമ്മിത ബുദ്ധി ആപ്ലിക്കേഷനുകളുടെ സ്വാധീനവും ഡിജിറ്റൽ അഡിക്ഷൻ പോലുള്ള വെല്ലുവിളികളും വർധിക്കുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകൾക്കായി പുതിയ സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ ഈ വർഷം പുറത്തിറക്കുമെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സിഇഒ കെ. അൻവർ സാദത്ത് പറഞ്ഞു. മലപ്പുറം കൈറ്റ് റീജിയണൽ റിസോഴ്‌സ് സെന്ററിൽ നടന്ന സൈബർ പ്രോട്ടോക്കോൾ 2025 സംസ്ഥാന തല ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ലാണ് സംസ്ഥാനത്ത് ആദ്യമായി സ്‌കൂളുകൾക്ക് സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ കൈറ്റ് പുറത്തിറക്കിയത്. ഇത് പ്രധാനമായും സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാനും ഊന്നൽ നൽകിയായിരുന്നു. എന്നാൽ കോവിഡാനന്തരം കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം പലപ്പോഴും അനിയന്ത്രിതമായി വർധിക്കുകയും നിരവധി ആരോഗ്യ- മാനസിക പ്രശ്‌നങ്ങൾക്ക് ഇടവരുത്തുകയും കുട്ടികൾ പുതിയ തട്ടിപ്...
Job

ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പുഴക്കാട്ടിരി ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി./എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിടെക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ (ഏപ്രിൽ മൂന്ന്) രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 04933 254088....
Job

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍; ഈ മാസം 7 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദിഅറേബ്യ ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന സ്റ്റാഫ് നഴ്‌സ് (വനിതകള്‍) റിക്രൂട്ട്‌മെന്റില്‍ ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് 2025 ഏപ്രില്‍ ഏഴു വരെ അപേക്ഷ നല്‍കാവുന്നതാണ്. PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) നാലു ഒഴിവുകളിലേയ്ക്കും, NICU (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), കാര്‍ഡിയാക് ICU പീഡിയാട്രിക്‌സ്, ഡയാലിസിസ് സ്‌പെഷ്യാലിറ്റികളിലെ ഒന്നും ഒഴിവുകളിലേയ്ക്കാണ് അവസരം. നഴ്‌സിങില്‍ ബി.എസ്.സി അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇതിനോടൊപ്പം സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസ്സിഫിക്കേഷനും (മുമാരിസ് + വഴി), എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍, ഡാറ്റാഫ്‌ലോ പരിശോധന എന്നിവ ...
Obituary

വെള്ളിയാമ്പുറം അടിയാട്ടിൽ കല്യാണിക്കുട്ടിയമ്മ അന്തരിച്ചു

നന്നമ്പ്ര ; വെള്ളിയാമ്പുറം പരേതനായ അടിയാട്ടിൽ വേലായുധൻ നായരുടെ ഭാര്യ നടുവീട്ടിൽ കല്യാണി കുട്ടിയമ്മ (82) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് (03/04/2025) രാവിലെ 10 മണിക്ക് വെള്ളിയാമ്പുറം സ്വവസതിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.മക്കൾ: നാരായണ ദാസ്, രവീന്ദ്രനാഥ്, പുഷ്പ, ഗീത, രഞ്ജിത്മരുമക്കൾ: അയ്യപ്പൻ കുട്ടി,സുന്ദരൻ, വത്സല സുനിജ, പ്രിയ...
Obituary

വി കെ പടി പിലാത്തോടൻ സൈനബ അന്തരിച്ചു

എ ആർ നഗർ: വി കെ പടി സ്വദേശി മുൻ പഞ്ചായത്ത് പ്രസിഡണ്ട് പിലാത്തോടൻ കുഞ്ഞാലൻ സാഹിബിന്റെ മകൻ പിലാത്തോടൻ മുഹമ്മദിന്റെ ഭാര്യ സൈനബ (65) അന്തരിച്ചു. മക്കൾ: അംജദ് (ദുബൈ), അൻവർ, യാസർ, ഹസീന.മരുമക്കൾ: മുഹമ്മദ് റാഫി (വെളിമുക്ക്), ജംഷീന, ജൂസൈല ഷിഫാന. മയ്യിത്ത്‌ നിസ്കാരം ഇന്ന് വ്യാഴം രാവിലെ 9 മണിക്ക്‌ വികെ പടി അലവിയ്യ ജുമാ മസ്ജിദിൽ...
Malappuram

പച്ചക്കറി കടയില്‍ നിന്ന് കഞ്ചാവും തോക്കുകളും തിരകളും കണ്ടെത്തി ; ഒരാള്‍ പിടിയില്‍

മലപ്പുറം : പച്ചക്കറി കടയില്‍ നിന്ന് കഞ്ചാവും തോക്കുകളും തിരകളും കണ്ടെത്തി. വെട്ടത്തൂരിലെ പച്ചക്കറി കടയില്‍ നിന്നാണ് ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകള്‍, 3 തിരകള്‍, തിരയുടെ 2 കവറുകള്‍ എന്നിവ കണ്ടെത്തിയത്. മണ്ണാര്‍മല സ്വദേശി ഷറഫുദീനെ (40) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരു തോക്ക് കടയില്‍നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തില്‍ നിന്നുമാണു കണ്ടെത്തിയത്. വെട്ടത്തൂര്‍ ജംഗ്ഷനിലെ കടയില്‍ പൊലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തില്‍ മേലാറ്റൂര്‍ പൊലീസാണ് പരിശോധന നടത്തിയത്....
Local news

സുജാതക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി ; അവസാനമായി ഒരു നോക്ക് കാണാന്‍ പിഎസ്എംഒ കോളേജിലേക്ക് ജനപ്രവാഹം

തിരൂരങ്ങാടി : കഴിഞ്ഞദിവസം അന്തരിച്ച മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അലുമിനി അസോസിയേഷന്‍ സെക്രട്ടറിയുമായ കെഎം സുജാതയുടെ ഭൗതിക ശരീരത്തില്‍ ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.സുജാത പഠിച്ചു വളര്‍ന്ന തിരൂര്‍ങ്ങാടി പി എസ് എം.ഒ കോളേജിന്റെ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതശരിരം ഒരു നോക്കു കാണാന്‍ നാനാ തുറകളിലുള്ള നിരവധി പേരാണ് എത്തിയത്. കോളേജിന്റെ അലുമിനി അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ സംഘാടന രംഗത്ത് സുജാതയുടെ സേവനങ്ങള്‍ മഹത്തരമാണ്. പെട്ടെന്നുള്ള വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്ക് താങാന്‍ കഴിയും വിധമായിരുന്നില്ല പി ഉബൈദുള്ള എംഎല്‍എ. മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, എഡിഎം മെഹറലി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍, ഡെപ്യൂട്ടി കലക്ടര്‍ അന്‍വര്‍ സാദത്ത് തിരൂരങ്ങാടി തഹസില്‍ദാര്‍ പി ഒ സാദിഖ് , ജില്ലാ പഞ്ചായത്ത്...
Local news

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 4 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നാല് കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി കെ. പി. എ മജീദ് അറിയിച്ചു. തെന്നല പഞ്ചായത്തിലെ പൂക്കിപ്പറമ്പ് തറയിൽ ഒഴുകൂർ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് രണ്ട് കോടി രൂപ, പരപ്പനങ്ങാടി നഗരസഭയിലെ കടൽഭിത്തി നിർമ്മാണത്തിന് ഒരു കോടി രൂപ, നന്നമ്പ്ര പഞ്ചായത്തിലെ തെയ്യാല മനക്കുളം നവീകരണത്തിന് ഒരു കോടി രൂപ എന്നിങ്ങനെയാണ് സർക്കാരിന്റെ ഭരണാനുമതി ഉത്തരവ് ലഭിച്ചിട്ടുള്ളത്. കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി 2024-2025 വർഷത്തെ സംസ്ഥാന ബജറ്റിൽ ഈ പ്രവർത്തികൾക്ക് തുക വകയിരുത്തിയിരുന്നു. ഇത് പ്രകാരം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ കൊണ്ട് തയ്യാറാക്കി നൽകിയ ഡിപിആർ പ്രകാരമാണ് ധനകാര്യ വകുപ്പ് അംഗീകാരം നൽകിക്കൊണ്ട് ഭരണാനുമതി ഉത്തരവ് ലഭ്യമാക്കിയിട്ടുള്ളത്. നേരത്തെ പരപ്പനങ്ങാടി നഗരസഭയിൽ കടൽഭിത്തി നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭ്യമാ...
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ കോമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവകളിലേക്കുള്ള 2025 വർഷത്തെ എം.ബി.എ. (ഫുൾ ടൈം / പാർട്ട് ടൈം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫീസ് 920/- രൂപ ( എസ്.സി. / എസ്.ടി. - 310/- രൂപ ). ഓൺലൈനായി ഏപ്രിൽ പത്തിന് മുൻപ് രജിസ്റ്റർ ചെയ്യണം. സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദ മാർക്ക്ലിസ്റ്റ് / ഗ്രേഡ് കാർഡിന്റെ ഒറിജിനൽ പ്രവേശനം അവസാനിക്കുന്നതിന് മുൻപായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ KMAT 2025, CMAT 2025, CAT November 2024 യോഗ്യത നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 2407016, 2660600....
Obituary

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത അന്തരിച്ചു

. വേങ്ങര: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ സ്വദേശി കേലപ്പുറത്ത്സുജാത ( 52) അന്തരിച്ചു. അവയവ ദാനത്തിനു ശേഷം തിരുരങ്ങാടി പി എസ് എം ഒ കോളേജ് പൊതുദർശനത്തിനു വെക്കും. ബുധനാഴ്ച ഉച്ചയോടെ വലിയോറ യിൽ കുടുംബശ്മശാനത്തിൻ സംസ്കാരം നടക്കും.പക്ഷാഘാതം പിടിപെട്ട് ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കേരള ഗസറ്റ് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ വിംഗ്സംസ്ഥാനകമ്മറ്റി അംഗമാണ്.തിരൂരങ്ങാടി പി.എസ് എം കോളേജ് അലുംനി അസോസിയേഷൻസെക്രട്ടറിയായിരുന്നു.അച്ഛൻ : പരേതനായ മോഹനൻഅമ്മ: സരോജിനി (റിട്ട. എച്ച്.എം വലിയോറ ഈസ്റ്റ് എ എം.യു.പി സ്കൂൾ).ഭർത്താവ്: സുനിൽ നാരായണൻ ( ബിസ്നസ്, കേരളശ്ശേരി കോങ്ങാട്)മകൾ: ശ്രീലക്ഷ്മി (വിദ്യാർത്ഥി, കലാക്ഷേത്ര, ചെന്നൈ)സഹോദരങ്ങൾ: സബിത,സിമി, അഭിലാഷ് , സംഗീത....
Accident

കൊടിഞ്ഞിയിൽ തീപിടുത്തം, രക്ഷാപ്രവർത്തനത്തിനിടെ 2 പേർക്ക് ഷോക്കേറ്റു

കൊടിഞ്ഞി : ചെറുപ്പാറയിൽ ചകിരിമില്ലിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ 2 പേർക്ക് ഷോക്കേറ്റു. ഫയർ ഫോഴ്സിനും മറ്റും രക്ഷാപ്രവർത്തനത്തിന് സൗകര്യമൊരുക്കാൻ വലിയ ലൈറ്റ് സ്ഥാപിച്ചു പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. കൊടിഞ്ഞി ചെറുപ്പാറ സ്വദേശി ഇല്ലിക്കൽ ഉദൈഫ്, കടുവള്ളൂർ സ്വദേശി പൂവാട്ട് പള്ളിക്കൽ റിയാസ് എന്നിവർക്കാണ് ഷോക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി പത്തരയോടെ യാണ് സംഭവം. ചകിരി മില്ലിലെ തീ അണച്ചു. രാത്രി 8 നാണ് തീപിടുത്തം ഉണ്ടായത്. 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയിരുന്നു....
Breaking news

കൊടിഞ്ഞി ചകിരിമില്ലിൽ വൻ തീപിടിത്തം

തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപ്പാറയിലെ ചകിരിമില്ലിൽ വൻ തീപിടിത്തം. ഇന്ന് രാത്രി 8 നാണ് സംഭവം. ചകിരിമില്ലിന് പുറത്ത് കൂട്ടിയിട്ട ചകിരി നാരുകൾക്കാണ് തീ പിടിച്ചത്. കയറ്റി അയക്കാനായി കുന്നുപോലെ കൂട്ടിയിട്ടതാണ്. തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നായി 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി. ഒരു മണിക്കൂറിന് ശേഷം തീ അണച്ചു. ഉള്ളിൽ തീ പുകഞ്ഞു കൊണ്ടിരുന്നതിനാൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി മാറ്റി തീ അണച്ചു. കടുവള്ളൂരിലെ പി സി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് മില്ല്....
university

കാലിക്കറ്റ് സർവകലാശാലാ പൊതുപ്രവേശന പരീക്ഷ ( CU – CET 2025 ), പ്രാക്ടിക്കൽ പരീക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് വകുപ്പിൽ പി.എം. ഉഷ പ്രോജക്ടിനു  ( PM - USHA PROJECT ) കീഴിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എഞ്ചിനീയർ നിയമനത്തിനു ള്ള വാക് - ഇൻ - ഇന്റർവ്യൂ ഏപ്രിൽ ഏഴിന് നടക്കും. പ്രോജക്ട് എഞ്ചിനീയർ സിവിൽ (നാല്), പ്രോജക്ട് എഞ്ചിനീയർ ഇലക്ട്രിക്കൽ (ഒന്ന്) എന്നീ വിഭാഗങ്ങളിലാണ് നിയമനം. യോഗ്യത : പ്രസ്തുത വിഷയത്തിൽ ബി.ടെക്. / ബി.ഇ. അല്ലെങ്കിൽ ഡിപ്ലോമയും 10 വർഷത്തെ പ്രവൃത്തി പരിചയവും. ഉയർന്ന പ്രായപരിധി 45 വയസ്. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ ഒൻപത് മണിക്ക് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജ രാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ. പി.ആർ. 388/2025 കാലിക്കറ്റ് സർവകലാശാലാ പൊതുപ്രവേശന പരീക്ഷ ( CU - CET 2025 ) 2025 - 2026 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ വിവിധ പഠനവകുപ്പുകളി ലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാലാ സെന്റർ / അഫിലിയ...
university

പരീക്ഷ മാറ്റിയതായി വ്യാജ അറിയിപ്പ് ; പൊലീസില്‍ പരാതി നല്‍കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍ / അഫിലിയേറ്റഡ് കോളേജുകള്‍ / സെന്ററുകള്‍ മുതലായവകളില്‍ 2024 - 25 അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിയതായി വ്യാജ സര്‍ക്കുലര്‍. ഡെപ്യൂട്ടി രജിസ്ട്രാറുടെ പേരില്‍ അവധി ദിനമായ മാര്‍ച്ച് 31 - നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ വാര്‍ത്തയില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നും പരീക്ഷ മുന്‍ നിശ്ചയിച്ചപ്രകാരം തന്നെ നടക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. വ്യാജ സര്‍ക്കുലറിനെതിരെ സര്‍വകലാശാല പോലീസില്‍ പരാതിനല്‍കും....
Kerala

ക്ഷേത്രോത്സവത്തില്‍ മദ്യലഹരിയില്‍ നൃത്തം ചെയ്തത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്തു ; പന്തം ജയനും സംഘവും പിടിയില്‍

തിരുവനന്തപുരം : ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യലഹരിയില്‍ നൃത്തം ചെയ്തത് തടഞ്ഞ ജയില്‍ ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്തു. ഞായറാഴ്ച രാത്രി പൂജപ്പുര ജയിലിന്റെ സമീപമുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ എസ്.എല്‍.അനീഷിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി പന്തം ജയനും സംഘവും പിടിയിലായി. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ പന്തം ജയന്‍ ഉള്‍പ്പെടുന്ന സംഘമെത്തുകയും മദ്യലഹരിയില്‍ ഡാന്‍സ് കളിക്കുകയും ചെയ്തു. ഇതു തടഞ്ഞ അനീഷിന്റെ മുഖത്ത് ജയന്‍ തലകൊണ്ട് ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അനീഷിന്റെ മൂക്കിന്റെ അസ്ഥി തകര്‍ന്നു. ജഗതി സ്വദേശി പന്തം ജയന്‍ എന്നുവിളിക്കുന്ന ജയന്‍ (42), ജയന്റെ സഹോദരന്‍ പ്രദീപ് (46), ദിനേശ് (30) എന്നിവരാണ് അറസ്റ്റിലായത്. പരുക്കേറ്റ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സ്വക...
Kerala

ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പാലാ ഇടപ്പാടിയില്‍ ആണ് സംഭവം. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫ് - മഞ്ജു സോണി ദമ്പതികളുടെ മകള്‍ ജുവാന സോണി (6)യാണ് മരിച്ചത്. കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിക്കും....
Accident

ചെരുപ്പടി മലയിൽ ചുള്ളിപ്പാറ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പടി മലയിലേക്ക് പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചേരേക്കാട്‌ എന്ന സ്ഥലത്താണ് സംഭവം. ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ബൈക്കും ഉണ്ട്. ബൈക്ക് അപകടത്തിൽ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ് മരണപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോൾ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്....
Information

പഞ്ചായത്തുകളിലേക്കും കെ സ്മാർട്ട്, സേവനങ്ങൾ തടസപ്പെടും

തിരുവനന്തപുരം ∙ നഗരസഭകളിൽ ഉപയോഗിക്കുന്ന കെ സ്മാർട് ആപ്ലിക്കേഷൻ പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഓൺലൈൻ ഫയൽ നീക്കങ്ങളും സേവനങ്ങളും ഈയാഴ്ച തടസ്സപ്പെടും. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) ഇന്നു നിശ്ചലമാകും. 10 മുതലാകും പൂർണതോതിൽ പ്രവർത്തനം. 6ന് മുഴുവൻ ജോലികളും പൂർത്തിയാക്കുകയാണു ലക്ഷ്യം. നഗരസഭകളിലെ ഫയൽനീക്കങ്ങളും സേവനങ്ങളും 2 ദിവസം നിർത്തിവയ്ക്കുമെന്ന് ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) അധികൃതർ പറഞ്ഞു. 2021ൽ തുടങ്ങിയ ഐഎൽജിഎംഎസിലും 2002 മുതൽ പഞ്ചായത്തുകളിൽ നിലവിലുള്ള സോഫ്റ്റ്‍വെയറുകളിലുമായി ഉള്ള ഡേറ്റ 4 ഘട്ടങ്ങളിലായി ഇന്നു പുലർച്ചെ മുതൽ ബന്ധിപ്പിക്കും. 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവയിലായി 2.10 കോടി ഫയലുകളും 1.17 കോടി കെട്ടിട വിവരങ്ങളുമാണ് ഐഎൽജിഎംഎസി...
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്

പരപ്പനങ്ങാടി : പഴയ ടോൾ ബൂത്തിനു സമീപം മധ്യവയസ്കനായ തമിഴ്നാട് സ്വദേശിക്ക് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ചിദംബരം സ്വദേശി ശെന്തിൽ എന്ന ആൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈ അറ്റു പോയിട്ടുണ്ട്. പരിക്കേറ്റ ഇയാൾക്ക് പരപ്പനങ്ങാടി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇദ്ദേഹം തെന്നല, കുണ്ടൂർ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആളാണ്. കുണ്ടൂർ അത്താണിക്കൽ ആണ് താമസം എന്നാണ് അറിയുന്നത്. ഇദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല....
Kerala

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ പോയി പൊക്കി കേരള പൊലീസ്

കൊല്ലം : കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ പോയി പിടികൂടി കേരള പൊലീസ്. അഗ്‌ബെദോ സോളമന്‍ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡല്‍ഹിയില്‍ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയില്‍ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ കിരണ്‍ നാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാര്‍ച്ച് 25 ന് ഡല്‍ഹിയില്‍ എത്തി. അവിടെ താമസിച്ച് നടത്തിയ അന്വഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്‌ബെദോ സോളമന്‍ പിടിയിലായത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം....
Malappuram

കോട്ടക്കലില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു

കോട്ടക്കലില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് പിതാവിനും മകനും ദാരുണാന്ത്യം. കോട്ടക്കല്‍ മാറാക്കര പഞ്ചായത്തിലെ ആമ്പാറയില്‍ ഇന്ന് രാവിലെ ദാരുണമായ അപകടം സംഭവിച്ചത്. കുന്നത്തു പടിയന്‍ ഹുസൈന്‍ (60), മകന്‍ ഹാരിസ് ബാബു (30) എന്നിവരാണ് മരണപ്പെട്ടത്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം. കിണറ്റില്‍ വീണവരെ ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടവിവരം അറിഞ്ഞയുടന്‍ മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായാണ് വിവരം. രണ്ട് പേരുടേയും മൃതദേഹം കോട്ടക്ക...
Local news

തൃക്കുളം ശിവക്ഷേത്രത്തിൽ പന്തീരായിരം നിശ്ചയിച്ചു

ചെമ്മാട് : തൃക്കുളം ശിവക്ഷേത്രം, ഭാഗവതിയാലുങ്ങൽ ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ മെയ്‌ 4 മുതൽ 8 വരെ പ്രതിഷ്ഠ ദിനാഘോഷവും ദ്രവ്യകലശവും നടക്കുന്നു. അതിന്റെ ഭാഗമായി മെയ്‌ 8 ന് വേട്ടേക്കരന് പന്തീരായിരം നടത്തുന്നു. പൂജകൾക്ക് ശേഷം പന്ത്രണ്ടായിരത്തി എട്ട് നാളികേരങ്ങൾ എറിയുന്ന ചടങ്ങ് ആണ് പന്തീരായിരം. അതിന്റെ ദിവസം കുറിക്കൽ ചടങ്ങ് കോമര കേസരി രാമചന്ദ്രൻ നായർ കാരക്കൂറഭക്തി പൂർവ്വം നിർവഹിച്ചു. ക്ഷേത്രം തന്ത്രി ചെറമംഗലത്ത് മനക്കൽ നാരായണൻ നമ്പൂതിരിപ്പാട് കർമികത്വം വഹിച്ചു. സമൂതിരി പ്രതിനിധി രാമവർമ രാജ, എക്സിക്യൂട്ടീവ് ഓഫീസർ മനേന്ദ്രൻ, പ്രസിഡന്റ്‌ പി ശങ്കരനുണ്ണി, സെക്രട്ടറി സി പി മനോഹരൻ, കമ്മിറ്റി രക്ഷധികാരി കുന്നത്ത് ചന്ദ്രൻ, കെ വി ഷിബു, പുന്നശ്ശേരി ശശി തുടങ്ങിയവർ സന്നിഹിതരായി. ഭക്തജനങ്ങൾക്ക്‌ നാളികേരസമർപ്പണം നടത്താൻ ക്ഷേത്രം കൌണ്ടറുമായി ബന്ധപ്പെടേണ്ടതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു...
Local news

ഹോം കെയര്‍ യൂണിറ്റിന് വൈലത്തൂര്‍ ഒ പി എസ് ഗ്രൂപ്പ് സംഭാവന ചെയ്ത വാഹനം സമര്‍പ്പിച്ചു

തിരൂര്‍ : വൈലത്തൂര്‍ ഒരുമ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഹോം കെയര്‍ യൂണിറ്റിന് വേണ്ടി വൈലത്തൂര്‍ ഒ പി എസ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത വാഹനം സമര്‍പ്പിച്ചു. സമര്‍പ്പണം ഒ പി പോക്കര്‍ ഹാജി ഒരുമ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് താക്കോല്‍ നല്‍കി നിര്‍വഹിച്ചു. വൈലത്തൂരിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഒരുമ കണ്‍വീനര്‍ എന്‍ അഷ്റഫ് ആമുഖ ഭാഷണം നിര്‍വഹിച്ചു. ആര്‍ കോമുക്കുട്ടി, എന്‍ പി അബ്ദുറഹിമാന്‍, പി കെ മൊയ്തീന്‍ കുട്ടി, പി കെ ബാവഹാജി, സി ഗോപി, എ അയ്യപ്പന്‍, പി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു...
Local news

തിരുരങ്ങാടി നഗരസഭ ബജറ്റ് ; നിരാശാജനകമെന്ന് ആം ആദ്മി

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്നും, തിരൂരങ്ങാടിയുടെ വളര്‍ച്ചയ്ക്കാവശ്യമുള്ള യാതൊരു നിര്‍ദ്ദേശങ്ങളുമില്ലാത്തതാണെന്നും ആം ആദ്മി പാര്‍ട്ടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൂടുതല്‍ പദ്ധതികളും കഴിഞ്ഞ വര്‍ഷത്തേ പദ്ധതികള്‍ കേരി ഫോര്‍വേഡ്ഡ് പദ്ധതികളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകളില്‍പ്പെട്ട മൈലിക്കല്‍ പൊതു ശ്മശാനം നവീകരണം നടത്തുമെന്ന് പ്രഖ്യാപനം വെറും കടലാസില്‍ ഒതുങ്ങി. നഗരസഭയിലെ 90% റോഡുകളുടെയും അവസ്ഥ വളരെയധികം ശോചനീയാവസ്ഥയിലാണ്. നഗരസഭ സ്ഥിതി ചെയ്യുന്ന ചെമ്മാട്ടാങ്ങാടിയിലെ ഗതാഗതക്കുരുക്കിന്ന് അറുതി വരുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. ഗതാഗതക്കുരുക്ക് കാരണം ബസ് സര്‍വീസുകള്‍ അനുവദിക്കാത്ത റൂട്ടുകളിലൂടെയാണ് ബസുകള്‍ ഓടിക്കുന്നത് ഇത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും പൊതുജനങ്ങ...
Malappuram

ഗള്‍ഫ് എയര്‍ വിമാനം ജിദ്ദ – കാലിക്കറ്റ് സര്‍വീസ് പുനരാരംഭിക്കണം ; ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി

മലപ്പുറം : ഗള്‍ഫ് എയര്‍ വിമാനം ജിദ്ദ - കാലിക്കറ്റ്. സര്‍വീസ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മലപ്പുറം ലോകസഭ അംഗം ഇ ടി മുഹമ്മദ് ബഷീറിന് നിവേദനം നല്‍കി. സാധാരണക്കാരായ. പ്രവാസികള്‍ സഞ്ചരിക്കുന്ന വളരെ പ്രവാസികള്‍ക്ക് ഗുണകരം ആയട്ടുള്ള സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഗള്‍ഫ് എയര്‍. മെച്ചപ്പെട്ട സര്‍വീസുകൊണ്ടും ടിക്കറ്റ് ചാര്‍ജിലെ ഇളവ് കൊണ്ടും സാധാരണക്കാരായ പ്രവാസികള്‍ ആശ്രയിക്കുന്ന കമ്പനിയാണ് ഗള്‍ഫ് എയര്‍. ഇത് നിര്‍ത്തലാക്കുന്ന തോടുകൂടി ടിക്കറ്റ് നിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുകയും പ്രവാസികളുടെ യാത്രാ പ്രശ്‌നം ഗുരുതരം ആകുകയും ചെയ്യും. ഈ അവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍വിഷയം കൊണ്ടുവരുന്നതിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും വകുപ്പ് മന്ത്രിയുമായി...
error: Content is protected !!