Sunday, September 6

Blog

കളിച്ചുകൊണ്ടൊരിക്കെ അയയിലെ തോർത്തിൽ കഴുത്ത് കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു
Obituary

കളിച്ചുകൊണ്ടൊരിക്കെ അയയിലെ തോർത്തിൽ കഴുത്ത് കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു

പാലക്കാട്‌ : വീട്ടിലെ അയയിൽ കളിച്ചു കൊണ്ടിരിക്കെ തോർത്ത് കഴുത്തിൽ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം. ർപ്പുളശ്ശേരി പേങ്ങാട്ടിരിയിൽ പേങ്ങാട്ടിരിയിലാണ് സംഭവം. നെല്ലായ ചെറുവശ്ശേരി പള്ളിയാലിൽ സി പി മുഹമ്മദിന്റെ മകൻ ആഷിക് ഹസ്സൻ (9 ആണ് മരിച്ചത്. . വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ആഷിക് അയയിൽ തൂക്കിയിട്ടിരുന്ന തോർത്തിൽ കളിച്ചു കൊണ്ടിരിക്കെ തോർത്ത് കഴുത്തിൽ കുരുങ്ങി പിടയുന്നത് കണ്ട ഉമ്മ ഉടനെ തോർത്ത് ഊരി മാറ്റി തൊട്ടടുത്ത ക്ലിനിക്കിലും തുടർന്ന് ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്, അംബേദ്കർ ഗ്രാമം ചെറുവശ്ശേരി പള്ളിയാലിൽ വീട്ടിൽ മുഹമ്മദ്. പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി കോമുള്ളി ഷംനയാണ് മാതാവ്. കൃഷ്ണപടിയിലെ ENUP സ്കൂൾ വിദ്യാർത്ഥി യാണ്. രണ്ട് സഹോദരങ്ങളുണ്ട്....
തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളെയും ഉപവരണാധികാരികളെയും തീരുമാനിച്ചു
Politics

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളെയും ഉപവരണാധികാരികളെയും തീരുമാനിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളും ഉപവരണാധികാരികളും തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത് വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുന്‍പാകെയാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദും ഉപവരണാധികാരി എ.ഡി.എം. എന്‍.എം. മെഹറലിയുമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. ബ്ലോക്ക് പഞ്ചായത്തുകളിലെ ഉപവരണാധികാരികള്‍ ബി.ഡി.ഒ.മാരും ഗ്രാമപഞ്ചായത്തിലെ ഉപവരണാധികാരി പഞ്ചായത്ത് സെക്രട്ടറിമാര...
രിഫാഇ ആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്ക് അറിവിൻ നിലാവ് മജ്‌ലിസും നാളെ
Local news

രിഫാഇ ആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്ക് അറിവിൻ നിലാവ് മജ്‌ലിസും നാളെ

രിഫാഇആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്ക് അറിവിൻ നിലാവ് മജ്‌ലിസും 2025 നവംബർ 14ന് വെള്ളി പരപ്പനങ്ങാടി ടോൾ ബൂത്ത് പരിസരം രാവിലെ 6 30 ന് പനയത്തിൽ മുനഫരി സാദാത്ത് മഖാം റിയാറത്ത് തുടർന്ന് വൈകുന്നേരം 4:00 മണിക്ക് സ്നേഹ സദസ്സ് .6.15pm ന്ന് അറിവിൻ നിലാവ് മജിലിസ് സ്വഫുവാൻ സഖാഫി പത്തപിരിയം നേതൃത്വം നൽകും അനുസ്മരണ പ്രഭാഷണം മുള്ളൂർക്കര മുഹമ്മദലി സഖാഫി വേദിയിൽ സയ്യിദ് ഷാഹുൽ ഹമീദ് നദ് വി, സയ്യിദ് അബ്ദുൽ ഖാദർ കാമിൽ സഖാഫി,സയ്യിദ് എസ് എം കെ തങ്ങൾ. അബ്ദുസ്സലാം ബാഖവി ചിറമംഗലം,അബ്ദുൽ കരീം ലത്തീഫി പാലത്തിങ്ങൽ,മുഹമ്മദ് കുട്ടി മുസ്ലിയാർ ഹിദായ നഗർ, അബ്ദുനാസർ ഷാമിൽഇർഫാനി കക്കോവ് അഷറഫ് അംജതി ആവിയിൽ ബീച്ച്, മുഹമ്മദ് നിയാസ് പുളിക്കലകത്ത്.ഡോ. അഹമ്മദ് കബീർ മച്ചിഞ്ചേരി.ഡോ. മുനീർ നഹാസ്. അബ്ദുല്ല കുട്ടി ചെട്ടിപ്പടി.ഡോ. മുനീർ പി എ ഉള്ളണം. ഉസ്മാൻ കോയ ഹാജി പുളിക്കലത്ത്. അബ്ദു ലത്തീഫ് ഹാജി പുളിക്കലകത്ത്,അൻവർ...
നല്ല ദമ്പതികളാകാൻ ക്ലാസെടുക്കാറുള്ള ദമ്പതികൾ തമ്മിലടിച്ചു, ഭാര്യക്ക് പരിക്ക്, ഭർത്താവിനെതിരെ കേസ്
Other

നല്ല ദമ്പതികളാകാൻ ക്ലാസെടുക്കാറുള്ള ദമ്പതികൾ തമ്മിലടിച്ചു, ഭാര്യക്ക് പരിക്ക്, ഭർത്താവിനെതിരെ കേസ്

മുസ്ലിം ആയിരുന്ന സുലൈമാൻ എന്നയാളാണ് മതം മാറി മാരിയോ ജോസഫ് എന്ന പേരിൽ പ്രശസ്തനായത് തൃശൂർ : നല്ല ദമ്പതികളാകാൻ ക്ലാസ്സെടുക്കാറുള്ള ദമ്പതികൾ തമ്മിൽ തല്ല്, ഭാര്യക്ക് പരിക്ക്. ഭർത്താവിനെതിരെ കേസെടുത്തു. നല്ല കുടുംബജീവിതം നയിക്കാൻ നിരവധി പേര്‍ക്ക് ഉപദേശം നല്‍കിയ ദമ്ബതികള്‍ തമ്മിലടിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരിക്കുകയാണ്. പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫിനും ഭാര്യ ജിജി മാരിയോയും തമ്മിലുണ്ടായ അടിപിടിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.ഭർത്താവ് മാരിയോ തന്നെ മർദിച്ചുവെന്ന് കാണിച്ച്‌ ജിജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മാരിയോ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഒൻപത് മാസമായി ദമ്ബതികള്‍ വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് ഇരുവരും തമ്മില്‍ തർക്കം രൂക്ഷമാകുന്നതും മാരിയോ ജോസഫ് ജിജിയെ മർദ്ദിക്കുന്നതും. ഒക്ടോബർ 25നാണ് തന്നെ ഭർത്താവ് മർദ്ദിച്ചതെ...
ഇരുമ്പുചോല പുതുക്കുടി പീച്ചുമ്മ അന്തരിച്ചു
Other

ഇരുമ്പുചോല പുതുക്കുടി പീച്ചുമ്മ അന്തരിച്ചു

എ ആർ നഗർ : ഇരുമ്പുചോല സ്വദേശിയും പരേതനായ പുതുക്കുടി മൊയ്തീൻ എന്നിവരുടെ ഭാര്യയുമായ പീച്ചുമ്മ (85) അന്തരിച്ചു. മക്കൾ; പുതുക്കുടി അസൈൻ, ഖദീജ, പാത്തുമ്മു, സുലൈഖ, സുബൈദ, പരേതനായ ആലിക്കുട്ടി.മരുമക്കൾ; മറിയുമ്മ, ഖയറുന്നിസ, സൈതലവി കരുവാങ്കല്ല്, അസീസ് പാലമടത്തിൽചിന, മുഹമ്മദലി കച്ചേരിപ്പടി, അസീസ് തേഞ്ഞിപ്പലം.പരേതയുടെ മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ഇരുമ്പുചോല ജുമാമസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്....
ശിശുദിനത്തിൽ വൈറലായി ഒരു അധ്യാപകൻ
Other

ശിശുദിനത്തിൽ വൈറലായി ഒരു അധ്യാപകൻ

നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ചെമ്മാട്, ഗണിതം അധ്യാപകനായ അൻഫസ് ആണ് ശിശുദിനത്തിൽ തപാൽ മാർഗം വഴി തന്റെ ക്ലാസിലെ എല്ലാ കുട്ടികൾക്കും ആശംസകളും നേർന്നുകൊണ്ട് ഈ വിസ്മയം തീർത്തത്. സോഷ്യൽ മീഡിയ വഴിയുള്ള സന്ദേശങ്ങൾ മാത്രമായി ചുരുങ്ങുന്ന ഈ കാലഘട്ടത്തിൽ തന്റെ കുട്ടികളെ തന്റെ പൂർവികർ മറ്റുള്ളവർക്കായി സന്ദേശങ്ങൾ നൽകിയ രീതി എങ്ങനെയെന്നും പോസ്റ്റ് ഓഫീസ് , തപാൽ മാർഗ്ഗം ,പോസ്റ്റുമാൻ, എന്നീ മാധ്യമങ്ങൾ എങ്ങനെയാണ് നമുക്ക് സഹായകരമാകുന്നത് എന്നും കുട്ടികളെ പരിചയപ്പെടുത്തി അധ്യാപകൻ. ഈ കത്തുകൾ ലഭിച്ച ഉടനെ കത്ത് ലഭിച്ച കുട്ടികൾ മറുപടി എന്നോളം വരും ദിവസങ്ങളിൽ തന്നെ ക്ലാസ് അധ്യാപകനെ തപാൽ മാർഗം വഴി തന്നെ സന്ദേശം തിരിച്ചയച്ചും കുട്ടികളിൽ ഈ സംവിധാനം പൂർവ്വാധികം ശക്തിപ്രാപിക്കാൻ അധ്യാപകന്റെ ഈയൊരു ശ്രമം കൊണ്ടായി. തീർന്നില്ല, അന്നേദിവസം തന്നെ തന്റെ ക്ലാസിലെ മുഴുവൻ രക്ഷിതാക്കളെയും സ്കൂളിൽ വിളിച്ചുവരുത്...
തദ്ദേശതെരഞ്ഞെടുപ്പ്: 14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം
Politics

തദ്ദേശതെരഞ്ഞെടുപ്പ്: 14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും. നോമിനേഷന്‍ നല്‍കുന്ന ദിവസം സ്ഥാനാര്‍ത്ഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ ബന്...
പത്മശ്രി റാബിയക്ക് സ്മാരകംസാമൂഹ്യ നീതി വകുപ്പ് സ്ഥലപരിശോധന നടത്തി
Other

പത്മശ്രി റാബിയക്ക് സ്മാരകംസാമൂഹ്യ നീതി വകുപ്പ് സ്ഥലപരിശോധന നടത്തി

തിരൂരങ്ങാടി: സാക്ഷരതാ പ്രവർത്തകയും രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത അന്തരിച്ച കെ.വി. റാബിയക്ക് തിരൂരങ്ങാടിയിൽ സ്മാരകം നിർമ്മിക്കുന്നതിന് വേണ്ടി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി സാമൂഹ്യ നീതി വകുപ്പ് അധികൃതർ സ്ഥല പരിശോധന നടത്തി. തന്റെ അംഗപരിമിതികൾക്കുള്ളിൽ നിന്ന് സാക്ഷരതാ പ്രവർത്തനത്തിലൂടെയും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും മാതൃക തീർത്ത് രാജ്യാന്തരങ്ങൾക്കപ്പുറം തിരൂരങ്ങാടിയുടെയും രാജ്യത്തിന്റെയും ഖ്യാതി ഉയർത്തിയ കെ.വി. റാബിയക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നു. ദേശീയ യൂത്ത് അവാർഡ്, യു.എൻ. ഇന്റർ നാഷണൽ പുരസ്കാരം, സാക്ഷരതാ പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ മഹിളാ രത്നം അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2022 ൽ രാജ്യം പത്മശ്രീയും നൽകി ആദരിച്ചു.2025 മെയ് നാലിനാണ് പത്മശ്രീ കെ.വി. റാബിയ അന്തരിച്ചത്.റാബിയയുടെ മരണശേഷം റാബിയ കൊളുത്തിയ ദീപം അണയാതിരിക്കുവാന...
ബൈക്കപകടത്തിൽ പരുക്കേറ്റ ചെറുമുക്ക് സ്വദേശി മരിച്ചു
Accident

ബൈക്കപകടത്തിൽ പരുക്കേറ്റ ചെറുമുക്ക് സ്വദേശി മരിച്ചു

തിരൂരങ്ങാടി : വാഹനാപകടത്തിൽ പരിക്കേറ്റ ചെറുമുക്ക് സ്വദേശിയായ യുവാവ് മരിച്ചു. ചെറുമുക്ക് ജീലാനി നഗർ സ്വദേശി ഓട്ടോ ഡൈവർ വളപ്പിൽ കുഞ്ഞിതുവിന്റെ മകൻ സക്കരിയ (28) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ചുള്ളിപ്പാറ ചിറയിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം. ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ചെറുമുക്ക് പള്ളിയിൽ ഖബറടക്കും....
പുകയൂർ കൂനാരി തൂമ്പത്ത് അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു
Obituary

പുകയൂർ കൂനാരി തൂമ്പത്ത് അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു

അബ്ദുല്ലക്കുട്ടി ഹാജി എ.ആർ നഗറിലെ പുകയൂർ സ്വദേശി കൂനാരി തുമ്പത്ത് അബ്ദുല്ലക്കുട്ടി ഹാജി (71) അന്തരിച്ചു.പൗരപ്രമുഖനും മുസ് ലിംലീഗ് നേതാവുമായിരുന്നു. കൊട്ടംച്ചാൽ മൂന്നാം വാർഡ് മുസ് ലിം ലീഗ് പ്രസിഡൻ്റ്, ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പാത്തുമ്മുമക്കൾ: ജാഫർ, ജാഫിറ, ഷുഹൈബ്, ശംറ, ഹനീഫ, നുവൈസ്.മരുമക്കൾ: ബഷീർ മമ്പുറം, നൗഷാദ് വേങ്ങര, ജാസ്മിൻ കൊല്ലംച്ചിന, സൗദാബി ഉള്ളണം, റാഷിദ വേങ്ങര, സനിയത്ത് വി.കെ.പടി.സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അഹമ്മദ്‌കുട്ടി, അബ്ദുറഹിമാൻ,ഖദീജ, പാത്തുമ്മു, അയിഷാബി....
വെന്നിയൂർ മസ്ജിദ് ട്രഷറർ പരപ്പൻ ഹസ്സൻ ഹാജി അന്തരിച്ചു
Obituary

വെന്നിയൂർ മസ്ജിദ് ട്രഷറർ പരപ്പൻ ഹസ്സൻ ഹാജി അന്തരിച്ചു

വെന്നിയൂർ: വെന്നിയൂർ മസ്ജിദ് ട്രഷറർ പരപ്പൻ ഹസ്സൻ ഹാജി (77) നിര്യാതനായി. കബറടക്കം ചൊവ്വ രാവിലെ10 മണിക്ക് വെന്നിയൂർ ജുമാ മസ്ജിദിൽ നടക്കും.ഭാര്യ: പരേതയായ ഐഷുമ്മു, മക്കൾ: പരപ്പൻ അബ്ദുറഹ്മാൻ (തിരുരങ്ങാടി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, VSK പ്രസിഡൻ്റ്), ഉസ്മാൻ, റുഖിയ, റസീന,മരുമക്കൾ: മുഹമ്മദലി, അഷ്റഫ്, സെമീറ, സഹീറ.
ദേശീയപാത സര്‍വീസ് റോഡുകള്‍ വണ്‍ വേ ആക്കാൻ തീരുമാനം
Other

ദേശീയപാത സര്‍വീസ് റോഡുകള്‍ വണ്‍ വേ ആക്കാൻ തീരുമാനം

മലപ്പുറം : ദേശീയപാത 66 സര്‍വീസ് റോഡുകള്‍ വണ്‍ വേ ആക്കി മാറ്റാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ യോഗത്തില്‍ തീരുമാനിച്ചു. സര്‍വീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാന്‍ഡുകള്‍, വാഹന പാര്‍ക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളുടെ പുന:ക്രമീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള ദീര്‍ഘദൂര ബസ്സുകള്‍ മാത്രമേ ഹൈവേ വഴി സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്റ്റേജ് ക്യാരേജ് ബസ്സുകള്‍ സര്‍വീസ് റോഡുള്ള ഭാഗങ്ങളില്‍ അത് വഴി മാത്രമേ പോകാവൂ. നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തണം. ദേശീയപാതയില്‍ ബസ്സുകള്‍ നിര്‍ത്തുകയോ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. റോഡ് ഉദ്ഘാടനത്തോടെ ഹൈവേയിലെ ക്യാമറകള്‍ പരിശോധിച്ച് നടപടി സ...
വീട് കുത്തിത്തുറന്ന് മോഷണം; ബന്ധുവായ പതിനേഴുകാരൻ ഉൾപ്പെടെ അറസ്റ്റിൽ
Crime

വീട് കുത്തിത്തുറന്ന് മോഷണം; ബന്ധുവായ പതിനേഴുകാരൻ ഉൾപ്പെടെ അറസ്റ്റിൽ

വളാഞ്ചേരി: ആതവനാട് വീട് കുത്തിത്തുറന്ന് രണ്ടുപവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ബന്ധുവായ പതിനേഴുകാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. സ്വര്‍ണം മോഷ്ടിച്ച രണ്ടു കുട്ടികളും വില്‍ക്കാന്‍ സഹായിച്ച ഇടനിലക്കാരായ സ്ത്രീയും പുരുഷനും അടക്കം നാലുപേരാണ് കേസിലെ പ്രതികള്‍. സ്വര്‍ണം വിറ്റുകിട്ടിയ പണം ആഡംബര ജീവിതത്തിനാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും ഉപയോഗിച്ചത്.നവംബര്‍ മൂന്നിന് വൈകുന്നേരമാണ് സംഭവം. ആതവനാട് പാറ പ്രദേശത്ത് ഉമ്മാത്ത എന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നാണ് ബന്ധുവായ പതിനേഴുകാരനും മറ്റൊരു പതിനേഴുകാരനും ചേര്‍ന്ന് സ്വര്‍ണാഭരണം മോഷ്ടിച്ചത്. ഉമ്മാത്തയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ വീടിനടുത്ത് താമസിക്കുന്ന ബന്ധുവായ പതിനേഴുകാരനാണ് മോഷ്ടിച്ചതെന്ന് തിരിച്ചറിയുകയും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തായ പതിനേഴുകാരനും സഹായിച്ചെന്ന്...
ദേശീയപാതയിലെ സർവീസ് റോഡ് ഉപയോഗം; ബോധവൽക്കരണം നടത്തണമെന്ന് യൂത്ത്‌ലീഗ്
Local news

ദേശീയപാതയിലെ സർവീസ് റോഡ് ഉപയോഗം; ബോധവൽക്കരണം നടത്തണമെന്ന് യൂത്ത്‌ലീഗ്

ഹൈവേ സർവീസ് റോഡിൽ ബോധവൽക്കരണം വേണം : യൂത്ത് ലീഗ് തിരുരങ്ങാടി : ദേശീയ പാതയിൽ ഇടത് വശം ചേർന്ന് വാഹനമോടിക്കുന്ന ഒരു വിഭാഗവും മറുവശം തെറ്റായ ദിശയിലും വരുന്നത് അപകടത്തിനും വാക്ക് തർക്കങ്ങളും പതിവാക്കിയിരിക്കുന്നു.പ്രസ്തുത വിഷയത്തിലും പുതിയ നാഷണൽ ഹൈവേ ട്രാഫിക് നിയമങ്ങളും ബന്ധപ്പെട്ട വകുപ്പകളെ ഉൾപ്പെടുത്തി ഡ്രൈവർമാർക്ക് റോഡിൽ സന്ദേശ ബോധവൽക്കരണം നടത്തണമെന്ന് തിരുരങ്ങാടി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ചർച്ചയിൽ ജോയിന്റ് ആർ ടി ഒ സുഗതൻ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ സലീം വടക്കൻ, ജനറൽ സെക്രട്ടറി ബാപ്പുട്ടി ചെമ്മാട്, ഭാരവാഹികളായ ഷഫീഖ് പുളിക്കൽ, വഹാബ് ചുള്ളിപ്പാറ,ആസിഫലി ചെമ്മാട്, അഷ്‌റഫ്‌ താണിക്കൽ എന്നിവർ പങ്കെടുത്തു....
ലയൺസ് ക്ലബും പ്രതിഭ ലൈബ്രറിയും ഇന്റർനാഷണൽ പീസ് പോസ്റ്റർ മത്സരം നടത്തി
Local news

ലയൺസ് ക്ലബും പ്രതിഭ ലൈബ്രറിയും ഇന്റർനാഷണൽ പീസ് പോസ്റ്റർ മത്സരം നടത്തി

തിരൂരങ്ങാടി : ലയൺസ് ക്ലബ്‌ തിരുരങ്ങാടിയുടെയും ചെമ്മാട് പ്രതിഭ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്റർ നാഷണൽ പീസ് പോസ്റ്റർ മത്സരം 2025 ന്റെ ഭാഗമായി ചിത്രരചന മത്സരം നടത്തി."ഒന്നിച്ച് ഒന്നായി " എന്ന ആശയത്തെ മുൻ നിർത്തി നടന്ന മത്സരത്തിൽ മുഹമ്മദ്‌ ഫഹീം (ഒന്നാം സ്ഥാനം) അക്സ ഗ്ലാഡിസ് (രണ്ടാം സ്ഥാനം) അദ്വിദേയ (മൂന്നാം സ്ഥാനം) വിജയികളായി. പ്രസിദ്ധ ചിത്രകാരന്മാരായ മാസ്റ്റർ സുരേഷ്, ആശാരിക്കൽ സുകുമാർ എന്നിവർ വിധി കർത്താക്കളായി.തൃക്കുളം ഗവ ഹൈസ്കൂളിൽ നടന്ന പരിപാടി ലയൺസ് ക്ലബ്‌ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൌൺസിൽ തിരുരങ്ങാടി താലൂക്ക് പ്രസിഡന്റ്‌ ടി കെ അബ്ദുറഷീദ് മുഖ്യ പ്രഭാഷണം നടത്തി.ലയൺസ് ക്ലബ്‌ സോണൽ ചെയർപേഴ്സൺ ഡോ. സ്മിത അനി, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ എം പി സിദ്ധീഖ്, ഡോ. കെ ശിവാനന്ദൻ എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രതിഭ ലൈബ്രറി പ്രസിഡന്റ്‌ പി സി സാമുവൽ ആധ്യക്ഷം വഹിച്ചു. ലയൺ...
മുൻ ഓട്ടോ ഡ്രൈവർ പന്താരങ്ങാടി കറുത്തൊൻ അബൂബക്കർ അന്തരിച്ചു
Obituary

മുൻ ഓട്ടോ ഡ്രൈവർ പന്താരങ്ങാടി കറുത്തൊൻ അബൂബക്കർ അന്തരിച്ചു

തിരൂരങ്ങാടി : പന്താരങ്ങാടി പാറപ്പുറം സ്വദേശിയും മുൻ ഓട്ടോ ഡ്രൈവറും ആയിരുന്ന കറുത്തൊൻ അബൂബക്കർ (72) അന്തരിച്ചു. കബറടക്കം ഇന്ന് രാത്രി 8.30 ന് പാറപ്പുറം ജുമാ മസ്ജിദിൽ. ഭാര്യ, മൈമൂന്നത്ത്. മകൻ മുഹമ്മദലി, മരുമകൾ, സഹീറ.
സിപിഎം സൈബർ രംഗത്തെ സജീവ സാന്നിധ്യം അബു അരിക്കോടിനെ മരിച്ചനിലയിൽ കണ്ടെത്തി
Obituary

സിപിഎം സൈബർ രംഗത്തെ സജീവ സാന്നിധ്യം അബു അരിക്കോടിനെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് : സി പി എം സൈബർ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അബു അരിക്കോട് എന്ന അബൂബക്കറിനെ (28) സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം അരീക്കോട് ഉഗ്രപുരം പൂക്കുടി നെല്ലിക്കുന്ന് അബ്ദുൽ കരീമിന്റെ മകനാണ്. കോഴിക്കോട് മർകസ് നോളജ് സിറ്റിയിലെ ലോ കോളേജ് വിദ്യാർഥിയാണ്. സുഹൃത്തുക്കൾ ക്കൊപ്പം കോടഞ്ചേരി വെഞ്ചേരിയിൽ ഉള്ള വീട്ടിലാണ് താമസിച്ചു പഠിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 11 നും ശനിയാഴ്ച രാവിലെ 11 നും ഇടയിലുള്ള സമയത്ത് വീട്ടിലെ ബെഡ് റൂമിലെ ജനലിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു. അബു അരീക്കോട് എന്ന യുട്യൂബ് ചാനലും ഉണ്ടായിരുന്നു. സി പി എം സൈബർ രംഗത്ത് സജീവമായിരുന്നു. നിരവധി പ്രേക്ഷകർ ഉണ്ടായിരുന്നു ഇദ്ദേഹത്തിന്....
ഒഴൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
Accident

ഒഴൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

തിരൂർ : ഒഴൂർ സ്വദേശിയായ മധ്യവയസ്‌കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ മൂച്ചിക്കൽ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഒഴൂർ പുൽപറമ്പ് സ്വദേശി വാലിയത്ത് യാഹു എന്നവരുടെ മകൻ അസീസ് (60 ) ആണ് മരിച്ചത്. ഇന്ന് 8-11-2025 രാവിലെ 6:35 നാണ് അപകടം നടന്നത്. താനൂർ പോലീസും, TDRF വളണ്ടിയർമാരും, തിരൂർ റെയിൽവേ പോലീസും, നാട്ടുകാരും ചേർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.TDRF വളണ്ടിയർമാരായ ആഷിക്ക് താനൂർ, അർഷാദ്, ഷഫീക്ക് തിരൂർ, ആംബുലൻസ് ഡ്രൈവർ റിയാസ് എന്നിവർ സംഭവ സ്ഥലത്ത് എത്തി. ഭാര്യ മൈമൂന. മകൾ മുബഷിറ....
കോട്ടക്കൽ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം, ഉള്ളിൽ ഉറങ്ങിക്കിടന്ന ജീവനക്കാരെ രക്ഷപ്പെടുത്തി
Breaking news

കോട്ടക്കൽ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം, ഉള്ളിൽ ഉറങ്ങിക്കിടന്ന ജീവനക്കാരെ രക്ഷപ്പെടുത്തി

കോട്ടക്കൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. തിരൂർ റോഡിൽ സീനത്ത് ടെക്സ്റ്റയിൽസിന് സമീപം 200 രൂപയുടെ മഹാമേള സ്ഥാപനത്തിൽ ആണ് തീപിടുത്തം ഉണ്ടായത്. സ്ഥാപനത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്ന് പുലർച്ചെ യാണ് തീപിടുത്തം ഉണ്ടായത്. . അതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്‌സ് നടത്തുന്നത്. വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെന്നാണ് ഫയർഫോഴ്സ് അറിയിക്കുന്നത്. 3 ജീവനക്കാരെ രക്ഷപ്പെടുത്തി....
സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർത്ഥി അതേ ബസ് കയറി മരിച്ചു.
Crime

സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർത്ഥി അതേ ബസ് കയറി മരിച്ചു.

കൊണ്ടോട്ടി : സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർത്ഥി അതേ ബസ് കയറി മരിച്ചു. കൊണ്ടോട്ടി മൊറയൂർ ഒഴുകൂർ കളഞ്ഞിപറമ്പ് കുറ്റിപുറത്ത് നൂറുദ്ധീന്റെ മകൻ യമിൻ ഇസ് വിൻ (5) ആണ് മരിച്ചത്. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്ബളപറമ്ബ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ അത് ആണ് മരിച്ചത്.സ്‌കൂള്‍ വാഹനമിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കു മേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇബിഎസ്ന്‍യിൽ. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്....
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയെ വീട്ടിലെത്തി ഉപദ്രവിച്ച യുവാവ് പിടിയിൽ
Crime

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയെ വീട്ടിലെത്തി ഉപദ്രവിച്ച യുവാവ് പിടിയിൽ

വളാഞ്ചേരി: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി ഉപദ്രവിച്ച യുവാവിനെ വളാഞ്ചേരി പൊലിസ് പിടികൂടി.തൃശൂർ ദേശമംഗലം സ്വദേശി യദുകൃഷ്ണനെ (28)യാണ് വളാഞ്ചേരി പൊലിസ് പിടികൂടിയത്. ഫേയ്സ് ബുക്ക് വഴി കഴിഞ്ഞനാലു വർഷത്തോളമായി പരിചയത്തിലായിരുന്ന പുറമണ്ണൂർ സ്വദേശിനിയെയാണ് ഇയാൾ വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം.രാത്രി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ കതക് തുറക്കാൻ ആവശ്യപ്പെടുകയും വീട്ടിനകത്തേക്ക് കയറിയഇയാൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതിയെ ക്രൂരമായി മർദ്ധിക്കുകയുമായിരുന്നു. ഭഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ടു.എന്നാൽ വീണ്ടും ഉപദ്രവം തുടർന്നതോടെ യുവതി ഭർത്താവിനേയും കൂട്ടി പൊലിസിൽ പരാതി നൽകുകയായിരുന്നു നാലുവർഷത്തോളമായ ഇവരുടെ ബന്ധത്തിലെ അസ്വാരസ്യങ്ങളും ബന്ധം തുടർന്ന് പോകാൻ യുവതി തയ്യാറാകാത്തതുമാണ് പ്രശ്‌നത്തിന്...
പുകയൂർ ജി എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
Other

പുകയൂർ ജി എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിനായി സംസ്ഥാന സർക്കാരിൻ്റെ 2023-24 വാർഷിക പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിട ഉദ്ഘാടനം എംഎൽഎ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ അധ്യക്ഷയായിരുന്നു.ചടങ്ങിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണത്ത്, വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ, ബ്ലോക്ക് മെമ്പർ എ.പി അബ്ദുൽ അസീസ്,എ.ഇ.ഒ ടി.ഷർമിളി, എ.പി ഹംസ,കെ.പി ഷമീർ,ടി.ഹംസ,കെ.ടി നാരായണൻ,പി.ഷീജ,സി.വേലായുധൻ,പി.പി അബ്ദുല്ലക്കോയ,കെ.സുനിൽ,എച്ച്.എം ഇൻചാർജ് ഇ.രാധിക,പിടിഎ പ്രസിഡൻ്റ് കെ.ജിനീഷ്, ഇബ്രാഹിം മൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു.ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി....
കുന്നുംപുറം ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു
Other

കുന്നുംപുറം ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു

എ ആർ നഗർ: അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം കുന്നുംപുറം, വേങ്ങര നിയോജക മണ്ഡലം എംഎൽഎ ബഹു. കുഞ്ഞാലികുട്ടിയുടെ അധ്യക്ഷതയിൽ ബഹു :ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . പരിപാടിയിൽ സബ് കളക്ടർ ശ്രീ ദിലീപ് കൈനിക്കര ഐ എ എസ് മുഖ്യ അതിഥിയായി. . ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അനൂപ് ടി എൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ , ബ്ലോക്ക് മെമ്പർമാർ ,ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരോഗ്യ വകുപ്പിലെ ,ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് സി.കെ,. ,എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് കുമാർ സി.കെ വിരമിക്കുന്നതിന്റെ മുന്നോടിയായിട്ടുളള ആദരിക്കലും ചടങ്ങിൽ നടന്നു. പരിപാടിക്ക് അബ്ദുറഹ്മാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റഷീദ് കൊണ്ടാണത്ത് സ്വാഗതവും , എ ആർ നഗർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഫൗസിയ നന്ദിയും പ...
ഈജിപ്ത് ഔഖാഫ് മന്ത്രിയുമായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച്ച നടത്തി
Other

ഈജിപ്ത് ഔഖാഫ് മന്ത്രിയുമായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച്ച നടത്തി

കൈറോ: ഈജിപ്ത് ഔഖാഫ്, മത കാര്യ വകുപ്പ് മന്ത്രിയും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അസ്ഹരിയുമായി ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയില്‍ സ്‌കോളര്‍ഷിപ്പുകള്‍, പരസ്പര വിനിമയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. മത വിദ്യാഭ്യാസ- സാംസ്‌കാരിക - വിനിമയ രംഗത്ത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിന്റെ ആവശ്യകതയും ഔഖാഫ് മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ചു. തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് മേഖലകളിലെല്ലാം അവഗാഹമുള്ള യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ. ഉസാമ അസ്ഹരി, കഴിഞ്ഞ വര്‍ഷമാണ് ഔഖാഫ് മന്ത്രിയായി ചുമതലയേറ്റത്. അൽഅസ്ഹർ സർവകലാശാലയിലെ ഉസ്വൂലുദ്ദീൻ ഫാക്കലിറ്റി കൂടിയായ അദ്ദേഹം ലോകത്തെ സ്വാധീനിച്ച 500 മുസ് ലിം പണ്ഡിതരുടെ ചുരുക്കപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഔഖാഫ് മന്ത്രാലയത്തിലെ വിവിധ വകുപ്പു തലവന്മാരായ ഹുസൈന്‍ അബ്ദുല്‍ ബാരി...
ദാറുൽ ഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
Other

ദാറുൽ ഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗം: റശീദലി തങ്ങൾ തിരൂരങ്ങാടി : ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗമാവേണ്ടതെന്നും അറബികളിലൂടെ കേരളത്തിൽ ഇസ്ലാം പ്രചരിച്ചത് അപ്രകാരമാണെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. ജനങ്ങൾ മതത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ സന്നദ്ധരായതും ഉന്നത സ്ഥാപനങ്ങൾ സ്ഥാപിതമാവാൻ കാരണമായതും ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച പൂർവ്വികരുടെ പരിശ്രമമാണെന്നും തങ്ങൾ പറഞ്ഞു. ദാറുൽഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ അധ്യക്ഷനായി. ഒമാനിൽ നടന്ന 3-ാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഫഹ്മിദ് ഖാൻ, മുഹമ്മദ് ശക്കീബ്, അബ്ദുൽ മുഹൈമിൻ, മുഹമ്മദ് നൂഞ്ഞേരി എന്നിവർക്കുള്ള പുരസ്കാരം തങ്ങൾ നൽകി. ദാറുൽഹുദാ സ്ഥാപക നേതാക്കളായ ഡോ. യു. ബാപ്പുട്ടി ഹാജി, എം.എം ബശീർ മുസ്‌ലിയാർ, സി.എച്ച് ഐദറൂസ് മുസ്‌ല...
കാപ്പ നിയമം ലംഘിച്ചു എത്തിയ വെന്നിയുർ സ്വദേശിയെ പിടികൂടി
Crime

കാപ്പ നിയമം ലംഘിച്ചു എത്തിയ വെന്നിയുർ സ്വദേശിയെ പിടികൂടി

കാപ്പപ്രതിയെ പിടികൂടി തിരൂരങ്ങാടി : കാപ്പ 15 പ്രകാരം തൃശ്ശൂർ മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ അവരുടെ നിയന്ത്രിക്കുന്നതിന് വേണ്ടി പുറപെടുവിച്ചു ഉത്തർവ് ലംഘിച്ചുകൊണ്ട് മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചതിന്ന് വെന്നിയൂർ സ്വദേശി നെച്ചിക്കട്ടിൽ അഫ്സീർ (28) നെ താനൂർ ഡി വൈ എസ് പി പി പ്രമോദിന്ന് രഹസ്യ വിവരത്തെ തുടർന്ന് തിരൂരങ്ങാടി എസ് എച്ച് ഓ ബി പ്രദീപ് കുമാർ .എസ ഐവിൻസന്റ് എ ഡി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പത്ത് മണിക്ക് വെന്നിയൂരിൽ വെച്ച് പിടികൂടി. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജറാക്കി. കാപ്പ 15 പ്രകാരം അറസ്റ്റ് ചെയ്തത് കോട്ടക്കൽ. തിരുനെല്ലി (വയനാട് ) എന്നി സ്റ്റേഷനിൽ നിലവിൽ അദ്ദേഹത്തിന്ന് കഞ്ചാവ്. കേസുണ്ട് , വയനാട് 2022 ലും കോട്ടക്കലിൽ 2025 ലും കേസുണ്ട് 2025 ഒക്ടോബർ മാസത്തികളാണ് ഇവരെ തിരൂരങ്ങാടി പോലീസ് കാപ്പ ചുമത്തിയത്...
തിരൂരങ്ങാടി ചന്തപ്പടി ടി കെ ബഷീർ അന്തരിച്ചു
Obituary

തിരൂരങ്ങാടി ചന്തപ്പടി ടി കെ ബഷീർ അന്തരിച്ചു

തിരുരങ്ങാടി ചന്തപ്പടി സ്വദേശിയും വെള്ളിലക്കാട് താമസക്കാരനുമായ ടി.കെ. ബഷീർ ഹാജി (72 ) നിര്യതനായി.ഭാര്യ. അസ്മാബി (മങ്കട, കടന്നമണ്ണ)മകൾ ബുഷ്റ. തിരുരങ്ങാടി.ജനാസ നിസ്ക്കരം രാവിലെ (വ്യാഴം) 9 മണിക്ക് തിരുരങ്ങാടി മേലേ ചിന ജുമാ മസ്ജിദിൽ.
ചുള്ളിപ്പാറ ബി.കെ.മുഹമ്മദ് കുട്ടി അന്തരിച്ചു
Obituary

ചുള്ളിപ്പാറ ബി.കെ.മുഹമ്മദ് കുട്ടി അന്തരിച്ചു

വെന്നിയൂർ : ചുള്ളിപ്പാറ സ്വദേശി പരേതനായ ഭഗവതി കാവുങ്ങൽ കുഞ്ഞഹമ്മദ് മൊല്ലയുടെ മകനും തിരുരങ്ങാടി മുൻ സി പാലിറ്റി ഡിവിഷൻ 19 മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയുമായ ഭഗവതി കാവുങ്ങൽ മുഹമ്മദ് കുട്ടി (ബാവ) 60 നിര്യാതനായി. ജനാസ നമസ്കാരം ഇന്ന് 8 AM(6/11/25 ) കൊടക്കല്ല് ജമാ മസ്ജിദിൽ. ഭാര്യ സുബൈദ. മകൻ സൽമാൻ ഫാരിസ്. മരുമകൾ, റുക്സാന. സഹോദരങ്ങൾ: സൈതലവി, ആയിശുമ്മു,കദീസുമ്മു , പാത്തുമ്മു...
തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി
Politics

തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി

തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി. മലപ്പുറം ജില്ലയിലെ നഗരസഭ ചെയർപേഴ്സൺ സ്ഥാനം സംവരണം ⏺️ സ്ത്രീ സംവരണം പൊന്നാനി നഗരസഭ പെരിന്തൽമണ്ണ നഗരസഭ നിലമ്പൂർ നഗരസഭ മലപ്പുറം നഗരസഭ താനൂർ നഗരസഭ പരപ്പനങ്ങാടി നഗരസഭ വളാഞ്ചേരി നഗരസഭ8 തിരൂരങ്ങാടി നഗരസഭ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ⏺️ പട്ടികജാതി സ്ത്രീ സംവരണം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ⏺️ പട്ടികജാതി സംവരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ⏺️ സ്ത്രീ സംവരണം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മങ്കട ബ്ലോക്ക് പഞ്ചായത്ത് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് മാരുടെ സംവരണ പട്ടിക ⏺️ പട്ടികജാതി...
തിരൂരങ്ങാടിയിൽ പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു
Other

തിരൂരങ്ങാടിയിൽ പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു

തിരുരങ്ങാടി സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അവർകൾ ഓൺലൈൻ ആയി നിർവഹിച്ചു.തിരുരങ്ങാടി തഹസിൽദാർ സാദിഖ് പി ഒ സ്വാഗതം ആശംസിച്ചു തിരൂരങ്ങാടി നിയോജകമണ്ഡലം എം എൽ എ കെ പി എ മജീദ് അധ്യക്ഷത വഹിച്ചു. അധ്യക്ഷത വഹിച്ച കെ പി എ മജീദ് എം എ ൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തുതിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ കെ പി മുഹമ്മദ് കുട്ടി, കൗൺസിലർ കക്കടവത്തു അഹമ്മദ്‌ കുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അഡ്വ. ഇബ്രാഹിം കുട്ടി, നിയാസ് പുളിക്കലകത്ത്, മോഹനൻ വെന്നിയൂർ, സിദ്ധീഖ് വി പി, സി പി അൻവർ സാദത്ത്.പി എച്ച് ഫൈസൽ. എം ഹംസക്കുട്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ ആശംസകളറിയിച്ചു..തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ സുലൈമാൻ എ സംസാരിച്ചു ചെമ്മാട് ടൗണിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ച...