പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസ് ; അമിത ആത്മവിശ്വാസം വിനയായി ; പ്രതികളെ പിടികൂടിയത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ
പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശമദ്യക്കുപ്പികളുമടക്കം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പൊലീസിനെ ഏറെ വലച്ച കേസില്‍ 8 മാസത്തിനു ശേഷമാണ് പ്രധാന പ്രതി അടക്കം 3 പേരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയും പൊന്നാനിയില്‍ താമസക്കാരനുമായ രായര്‍മരക്കാര്‍ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്കിരിയം കറുപ്പം വീട്ടില്‍ അബ്ദുല്‍ നാസര്‍ (45), പാലക്കാട് കാവശ്ശേരി സ്വദേശി പാലത്തൊടി മനോജ് (41) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.
പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം മണപ്പറമ്പില്‍ രാജീവിന്റെ വീട്ടില്‍ കഴിഞ്ഞ ഏപ്രില്‍ 13നു പുലര്‍ച്ചെയാണു മോഷണം നടന്നത്. രാജീവിന്റെ ഭാര്യ ദുബായില്‍ രാജീവിനടുത്തേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് ...