Thursday, October 22

Blog

തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Other

തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഭരണസേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി വില്ലേജ് ഓഫീസും സ്മാർട്ട് സംവിധാനത്തിലേക്ക്. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ നിർവഹിച്ചു. തിരൂരങ്ങാടി വില്ലേജ് വിഭജിച്ച് തിരൂരങ്ങാടി, തൃക്കുളം വില്ലേജുകൾ പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഓഫീസുകളിൽ ജനങ്ങൾക്ക് നിരന്തരം കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കി, ആവശ്യമായ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തിരൂരങ്ങാടിയിൽ രണ്ട് വില്ലേജ് ഓഫീസുകൾ വേണമെന്ന ആവശ്യം വില്ലേജ് പുനഃക്രമീകരണത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സേവനങ്ങൾ വേഗത്തിലും സുതാര്യമായും കടലാസ് രഹിതമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് വ...
തിരൂരങ്ങാടി പള്ളിപ്പറമ്പ് സ്വദേശി ഒ.പി.അബ്ദുറഹ്മാൻ അന്തരിച്ചു
Other

തിരൂരങ്ങാടി പള്ളിപ്പറമ്പ് സ്വദേശി ഒ.പി.അബ്ദുറഹ്മാൻ അന്തരിച്ചു

തിരൂരങ്ങാടി പള്ളിപ്പറമ്പ് മദ്രസക്ക് സമീപം താമസിക്കുന്ന ഓലശ്ശേരി പാലംതൊടിക കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ഒ. പി അബ്ദുറഹിമാൻ (53) നിര്യാതനായി. തിരൂരങ്ങാടി സ്പോർട്സ്-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.മാതാവ് തിരൂരങ്ങാടി GLP സ്കൂൾ റിട്ടേർഡ് പ്രധാനധ്യാപിക ഫാത്തിമ ടീച്ചർ. ഭാര്യ ഹാജറ ഊരകം-നെല്ലിപ്പറമ്പ്, മക്കൾ അഫ് ലഹ് റഹ്‌മാൻ, ഹസ്ന റഹ്‌മാൻ, അമീന റഹ്‌മാൻ, ഫജർ റഹ്‌മാൻ, ഹന ഫാത്തിമ, ഹിന ഫാത്തിമ, ജാമാതാക്കൾ മിർഷ ജെബിൻ കോട്ടക്കൽ, ഷബീറലി പുകയൂർ, സൽമാൻ ഫാരിസ് തറയിട്ടാൽ, സഹോദരങ്ങൾ മൊഹിയദ്ധീൻ ജിദ്ദ, ഇബ്രഹീം, അബ്ദുൽ സലാം ജിദ്ദ, മറിയാമു, അയിഷാബി, ബുഷ്‌റ. മയ്യിത്ത് നിസ്കാരം നാളെ 9/10/26 രാവിലെ 10 മണി, തിരൂരങ്ങാടി നടുവിലെ പള്ളിയിൽ....
കൊണ്ടോട്ടി മുണ്ടക്കുളത്ത് അമ്മയും 8 മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ വീണ നിലയിൽ, കുഞ്ഞ് മരിച്ചു
Accident

കൊണ്ടോട്ടി മുണ്ടക്കുളത്ത് അമ്മയും 8 മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ വീണ നിലയിൽ, കുഞ്ഞ് മരിച്ചു

കൊണ്ടോട്ടി മുണ്ടക്കുളത്ത് കിണറ്റിൽ വീണ 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അമ്മ ആശുപത്രിയിൽ കൊണ്ടോട്ടി മുണ്ടക്കുളത്ത് സ്‌കൂൾ ഗ്രൗണ്ടിനു സമീപത്തെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് കൊണ്ടോട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിനെ രക്ഷിക്കാനായില്ല. അമ്മ ചികിത്സയിലാണ്. മുണ്ടക്കുളം സ്വദേശി ശ്രീനാഥിൻ്റെ ഭാര്യ വിഞ്ജുഷ (25) ആണു ചികിത്സയിലുള്ളത്. ഇവരുടെ 8 മാസം പ്രായമുള്ള കുഞ്ഞ് സയാൻ സിദ് ആണു മരിച്ചത് എന്നാണു പ്രാഥമിക വിവരം. രാവിലെ 9 മണി മുതൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ കാണാത്തതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടുവളപ്പിലുള്ള കിണറ്റിൽ വീണ നിലയിൽ, ഇരുവരെയും കണ്ടെത്തിയത്. ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. സംഭവം കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്നുണ്ട്....
വാഹനങ്ങളുടെ നിറവും രൂപവും മാറ്റാം; നിബന്ധനകളോടെ ഏഴ് മാറ്റങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്
Information

വാഹനങ്ങളുടെ നിറവും രൂപവും മാറ്റാം; നിബന്ധനകളോടെ ഏഴ് മാറ്റങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്ത് വാഹനങ്ങളിൽ നിറവും രൂപവും ഉള്‍പ്പെടെയുള്ള ഏഴ് തരത്തിലുള്ള മോഡിഫിക്കേഷനുകള് വരുത്താന് സര്ക്കാര് അനുമതി. രേഖാമൂലം അനുമതി വാങ്ങിയ ശേഷം നിശ്ചിത വ്യവസ്ഥകളോടെ മാത്രമേ മാറ്റങ്ങള് വരുത്താന് പാടുള്ളൂവെന്നും സര്ക്കാര് ഉത്തരവില് പറയുന്നുണ്ട്.ഗതാഗത കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഞ്ചിനും ഷാസിയും ഉള്‍പ്പെടെയുള്ള ഏഴ് മാറ്റങ്ങള്‍ക്കാണ് പുതിയ ഉത്തരവിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചായിരിക്കണം മാറ്റങ്ങള്‍ വരുത്തേണ്ടത്. പ്രധാന വിവരങ്ങള്‍ നിറം മാറ്റം: വാഹനത്തിന്റെ നിറം മാറ്റുന്നതിന് രജിസ്റ്ററി...
റിയാദിൽ പൊള്ളലേറ്റ് പെരിന്തൽമണ്ണ സ്വദേശി മരിച്ചു
Obituary

റിയാദിൽ പൊള്ളലേറ്റ് പെരിന്തൽമണ്ണ സ്വദേശി മരിച്ചു

റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു.പെരിന്തൽമണ്ണ അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീനാണ് (52) മരണപ്പെട്ടത്. നാല് ദിവസം മുമ്പാണ് താമസ സ്ഥലത്ത് തീപിടിത്തമുണ്ടായത്. ഗുരുതര പരിക്കേറ്റ ഫസലുദ്ദീൻ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. നാഷണല്‍ ഗാർഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫെയർ വിംഗിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്....
താനൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ : ജില്ലാ കലക്ടർ ആശുപത്രി സന്ദർശിച്ചു
Malappuram

താനൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ : ജില്ലാ കലക്ടർ ആശുപത്രി സന്ദർശിച്ചു

താനൂർ താലൂക്കാശുപത്രി ജില്ലാ കളക്ടർ സന്ദർശിച്ചു താനൂർ താലൂക്കാശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ആശുപത്രിയും ഐസൊലേഷൻ വാർഡും സന്ദർശിച്ചു. ആശുപത്രിയിൽ നടന്നുവരുന്ന നിർമാണ വികസന പ്രവർത്തനങ്ങൾ നേരിട്ട് കണ്ട ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പ്രവർത്തനങ്ങളുടെ പുരോഗതി വിശദമായി ചോദിച്ചറിഞ്ഞു. താനൂർ എം.എൽ.എ. പി. കെ. നവാസിന്റെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായി ആശുപത്രിയിൽ എത്രയും വേഗം കിടത്തി ചികിത്സ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി രോഗികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ജില്ലാ കലക്ടർ നേരിട്ടെത്തി പുരോഗതി വിലയിരുത്തിയത്. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ആശുപത്രിയിലെത്തുന്ന രോഗികൾക്ക...
തെന്നല ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളുടെ വീടുകളിൽ ഇ ഡി റെയ്ഡ്
Other

തെന്നല ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളുടെ വീടുകളിൽ ഇ ഡി റെയ്ഡ്

തിരൂരങ്ങാടി : സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച്‌ എൻഫോഴ്സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. മലപ്പുറംതൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലാണ് റെയ്ഡ്. ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വീടുകളിലുമാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.. മലപ്പുറത്ത് തിരൂരങ്ങാടി തെന്നല ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. മുൻ ബാങ്ക് പ്രസിഡണ്ട് എം പി കുഞ്ഞിമൊയ്തീൻ, ഡയറക്ടർമാർ ആയിരുന്ന വി പി അലി, എൻ എം സൈതാലവി, മുൻ വനിതാ ഡയറക്ടർ സാജിദ, രവീന്ദ്രനാഥ്, എൻ എം സൈതാലവി, യു കെ സൈതലവി, മുൻ സെക്രട്ടറി വാസുദേവൻ മൂസത് എന്നിവരുടെ വീടുകളിൽ ആണ് പരിശോധന നടക്കുന്നത്. ബാങ്കിലും പരിശോധന നടത്തി. മുസ്ലിം ലീഗ് ഭരണസമിതി ആണ് ബാങ്ക് ഭരണം ...
കണ്ണമംഗലത്ത് ക്വാറിയിൽ വെച്ച് JCB തട്ടി പരിക്കേറ്റ യുവാവ് മരിച്ചു
Accident

കണ്ണമംഗലത്ത് ക്വാറിയിൽ വെച്ച് JCB തട്ടി പരിക്കേറ്റ യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം വട്ടപ്പൊന്ത സ്രാമ്പിയേക്കൽ ബീരാൻ്റെ മകൻ ഷാഹുൽ ഹമീദ് (40) ആണ് മരിച്ചത്.ഈ മാസം 3 ന് രാവിലെ ചേറേക്കാട് ഉള്ള ചെങ്കൽ ക്വാറിയിൽ വെച്ചാണ് അപകടം.പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന്.
വൈലത്തൂർ ടൗൺ വികസനത്തിനും ബൈപാസിനും 13 കോടി അനുവദിച്ചു
Malappuram

വൈലത്തൂർ ടൗൺ വികസനത്തിനും ബൈപാസിനും 13 കോടി അനുവദിച്ചു

കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്ന വൈലത്തൂരിന് ശാശ്വത പരിഹാരമേകി ടൗൺ വികസനത്തിനും പൊന്മുണ്ടം–ഓവുങ്ങൽ ബൈപാസ് നിർമാണത്തിനുമായി ആദ്യഘട്ടത്തിൽ 13 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ.ബഷീർ അറിയിച്ചു. ടൗൺ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായി വരുന്ന അധിക തുകയും പൊതുമരാമത്ത് വകുപ്പ് തടസ്സമില്ലാതെ അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.പദ്ധതിക്കായി സ്ഥലം വിട്ടുനൽകുന്ന ഉടമകൾക്ക് കെട്ടിടങ്ങൾക്കും മറ്റ് സ്വത്തുക്കൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം നൽകുന്നതിനാവശ്യമായ എസ്റ്റിമേറ്റും അനുബന്ധ പ്രവർത്തനങ്ങളും പൊതുമരാമത്ത് വകുപ്പ് തന്നെ നേരിട്ട് ഏറ്റെടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കാൻ റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകിയി. ടൗൺ നവീകരണത്തിന് ...
തെങ്ങ് മുറിക്കുന്നതിനിടെ തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു
Accident

തെങ്ങ് മുറിക്കുന്നതിനിടെ തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു

താനൂർ : തെങ്ങ് മുറിക്കുന്നതിനിടെ കഷ്ണം തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു. താനൂർ കെ പുരം താമരക്കുളം കോൽക്കണ്ടത്തിൽ അയ്യപ്പൻ്റെ മകൻ സുബ്രഹ്മണ്യൻ എന്ന മണി (58) ആണ് മരിച്ചത്. കെ പുരം മൂലക്കൽ വായനശാലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് തലയിൽ വീണാണ് അപകടം. ഭാര്യ ഷീല. മക്കൾ: ഷിബിൻ, സുബീഷ്, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഒട്ടുംപുറം ശ്മശാനത്തിൽ....
പടിക്കൽ നിർമിക്കുന്ന ബക്കർ ചെർന്നൂർ സ്മാരകത്തിൻ്റെ ശിലാസ്ഥാപനം ഇന്ന്
Politics

പടിക്കൽ നിർമിക്കുന്ന ബക്കർ ചെർന്നൂർ സ്മാരകത്തിൻ്റെ ശിലാസ്ഥാപനം ഇന്ന്

പടിക്കൽ: മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറി ആയിരുന്ന ബക്കർ ചെർന്നൂർ ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാകുകയാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പടിക്കലിൽ സ്വന്തമായി വാങ്ങിയ ആറു സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന ബക്കർ ചെർന്നൂർ സ്മാരകത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് നടക്കും.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ നിർവഹിക്കും. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.എം.എ. സലാം, പി. ഹമീദ് മാസ്റ്റർ, ടി.വി. ഇബ്രാഹിം എംഎൽഎ, പി.കെ. നവാസ് എംഎൽഎ, എം.എ. ഖാദർ, ഡോ. വി.പി. ഹമീദ് മാസ്റ്റർ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും. തുടർന്ന് കോഹിനൂർ ഓഡിറ്റോറിയത്തിൽ അനുസ്മരണ പ്രഭാഷണം നടക്കും.വള്ളിക്കുന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായി ദീർഘകാലം മുസ്ലിം ലീഗിന്റെ നേതൃനിരയി...
സൗജന്യമായി ഭൂമി ലഭ്യമാകുന്ന പദ്ധതികൾക്ക് മുൻഗണന: മന്ത്രി പി.കെ. ബഷീർ
Malappuram

സൗജന്യമായി ഭൂമി ലഭ്യമാകുന്ന പദ്ധതികൾക്ക് മുൻഗണന: മന്ത്രി പി.കെ. ബഷീർ

മഞ്ചേരി മിനി ബൈപ്പാസ് ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം മന്ത്രി പി. കെ. ബഷീർ നിർവഹിച്ചു സൗജന്യമായി ഭൂമി വിട്ടുനൽകുന്ന ഇടങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് സർക്കാരിൻ്റെ ഭാഗത്തുനിന്ന് ആദ്യ പരിഗണന നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. മഞ്ചേരി സി.എച്ച്. ബൈപ്പാസ് മുതൽ മംഗലശ്ശേരി വരെയുള്ള പുതിയ മിനി ബൈപ്പാസിൻ്റെ ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ വർഷങ്ങളിൽ നിർമ്മാണം ആരംഭിച്ച 28 പാലങ്ങൾ അപ്രോച്ച് റോഡിന് സ്ഥലം ലഭ്യമാകാത്തതിനെ തുടർന്ന് നിർമ്മാണം നിലച്ച അവസ്ഥയിലാണ്. ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കാതിരിക്കാൻ, ഭൂമി ഉറപ്പാക്കാതെ പുതിയ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കരുതെന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മഞ്ചേരി നഗരവികസനത്തിനും ജില്ലയ്ക്കും ഊന്നൽ നൽകുന്ന വൻ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. മഞ്ചേരി സ...
മതേതര മൂല്യങ്ങളിൽ നിന്ന് പിന്നോട്ടു പോയാൽ യുഡിഎഫിന് പൊതുസമൂഹം മാപ്പുനൽകില്ലെന്ന മുന്നറിയിപ്പുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി
Other

മതേതര മൂല്യങ്ങളിൽ നിന്ന് പിന്നോട്ടു പോയാൽ യുഡിഎഫിന് പൊതുസമൂഹം മാപ്പുനൽകില്ലെന്ന മുന്നറിയിപ്പുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി

മതേതര നിലപാടിൽ യു. ഡി. എഫിന്റെ വീഴ്ച : പൊതുജനം മാപ്പ് തരില്ല: റസാഖ് പാലേരി വേങ്ങര : മതേതര മൂല്യങ്ങളിൽ നിന്ന് അല്പം പോലും പിന്നോട്ടു പോയാൽ യു.ഡി.എഫിന് പൊതുസമൂഹം മാപ്പുനൽകില്ലെന്ന മുന്നറിയിപ്പുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനു ബദലായി നാടിന്റെ ജനാധിപത്യ വിശാസങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള മുന്നണി, കേവല രാഷ്ട്രീയ ലാഭത്തിനായി നിലപാടുകളിൽ അയവുവരുത്തുന്നത് വഞ്ചനാപരമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. വെൽഫെയർ പാർട്ടിവേങ്ങര മണ്ഡലം സമ്മേളനം അച്ഛനമ്പലം യുംന കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചന്ദ്രിക കൊയ്ലാണ്ടി, സനൽ കുമാർ, അഷ്‌റഫ്‌ പാലേരി, അബ്ദുൽ ഖാദർ, ദാമോദരൻ പനക്കൽഎന്നിവർ സംസാരിച്ചു.പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പനക്കൽ ദാമോദരൻ പ്രസിഡന്റ് ), ബഷ...
എസ്എസ്എൽസി പാസാകുന്ന മുഴുവൻ വിദ്യാർഥികൾക്കും ഹയർസെക്കൻഡറി പ്രവേശനം ഉറപ്പാക്കും; സ്കൂളുകളിൽ സ്കിൽ സെന്ററുകൾ തുടങ്ങും: മന്ത്രി എൻ. ഷംസുദ്ധീൻ
Education

എസ്എസ്എൽസി പാസാകുന്ന മുഴുവൻ വിദ്യാർഥികൾക്കും ഹയർസെക്കൻഡറി പ്രവേശനം ഉറപ്പാക്കും; സ്കൂളുകളിൽ സ്കിൽ സെന്ററുകൾ തുടങ്ങും: മന്ത്രി എൻ. ഷംസുദ്ധീൻ

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പാസാകുന്ന മുഴുവൻ വിദ്യാർഥികൾക്കും അവർ പഠിക്കുന്ന വിദ്യാഭ്യാസ ജില്ലയിൽ തന്നെ തുടർപഠനം ഉറപ്പാക്കുന്ന തരത്തിൽ ഹയർസെക്കൻഡറി സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന നയവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരള (എസ്.എസ്.കെ) 'സ്റ്റാർസ്' (STARS) പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് നിലനിന്നിരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനായി 120 പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിച്ചതായും ഇതിൽ ഏറ്റവും കൂടുതൽ സീറ്റ് ക്ഷാമം നേരിട്ട മലപ്പുറം ജില്ലയ്ക്ക് മാത്രം 60 ബാച്ചുകൾ നൽകിയതായും മന്ത്രി വ്യക്തമാക്കി. ഇതിൽ അഞ്ചെണ്ണം...
കുറ്റിപ്പുറം മിനി പമ്പക്കടുത്ത് അപകടം ഓട്ടോ ഡ്രൈവർ മരിച്ചു
Accident

കുറ്റിപ്പുറം മിനി പമ്പക്കടുത്ത് അപകടം ഓട്ടോ ഡ്രൈവർ മരിച്ചു

കുറ്റിപ്പുറം : മിനി പമ്പയിൽ ലോറിയും ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാടഞ്ചേരി സ്വദേശി ഇരട്ടപ്പറമ്പില്‍ മുഹമ്മദ്കുട്ടി (57)ആണ് മരിച്ചത്. അപകടം ദേശീയപാതാ 66 ലെ മിനി പമ്പക്കടുത്ത് ആണ് അപകടം. ഇന്ന് പുലര്‍ച്ചെ 1.15-ന് ആയിരുന്നു അപകടം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ദീർഘകാലം എടപ്പാളിൽ ഓട്ടോ ഡ്രൈവർ ഡ്രൈവർ ആയിരുന്നു മുഹമ്മദ്കുട്ടി....
സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇനി എല്‍.പി സ്കൂളുകൾ; സംസ്ഥാന തല ഉദ്ഘാടനം നടത്തി
Malappuram

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇനി എല്‍.പി സ്കൂളുകൾ; സംസ്ഥാന തല ഉദ്ഘാടനം നടത്തി

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇനി ചരിത്രം: എട്ട് എം.ജി.എല്‍.സികള്‍ എല്‍.പി സ്‌കൂളുകളാക്കി ഉയര്‍ത്തി സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരിയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ നിര്‍വഹിച്ചു സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ (എം.ജി.എല്‍.സി.) സര്‍ക്കാരിന്റെ ആദ്യ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി ഗവ. ലോവര്‍ പ്രൈമറി സ്‌കൂളുകളായി ഉയര്‍ത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരി മേല്‍മുറി ബദല്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന സംവിധാനം ഉണ്ടാകില്ലെന്നും കാലാനുസൃതമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമുള്ള പൂര്‍ണ്ണ സജ്ജമായ എല്‍.പി സ്‌കൂളുകളായി ഇവയെല്ലാം പ്രവര്‍ത്തിക്കുമെന...
സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇനി എല്‍.പി സ്കൂളുകൾ; സംസ്ഥാന തല ഉദ്ഘാടനം നടത്തി
Malappuram

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇനി എല്‍.പി സ്കൂളുകൾ; സംസ്ഥാന തല ഉദ്ഘാടനം നടത്തി

സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരിയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ നിര്‍വഹിച്ചു സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ (എം.ജി.എല്‍.സി.) സര്‍ക്കാരിന്റെ ആദ്യ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി ഗവ. ലോവര്‍ പ്രൈമറി സ്‌കൂളുകളായി ഉയര്‍ത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരി മേല്‍മുറി ബദല്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന സംവിധാനം ഉണ്ടാകില്ലെന്നും കാലാനുസൃതമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമുള്ള പൂര്‍ണ്ണ സജ്ജമായ എല്‍.പി സ്‌കൂളുകളായി ഇവയെല്ലാം പ്രവര്‍ത്തിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. പിന്നാക്ക-മലയോര-ആദിവാസി മേഖലകളിലുള്ള മലപ്പുറം ജില്ലയിലെ തി...
ജില്ലാ വികസന കമ്മീഷണറായി സാക്ഷി മോഹന്‍ ചുമതലയേറ്റു
Malappuram

ജില്ലാ വികസന കമ്മീഷണറായി സാക്ഷി മോഹന്‍ ചുമതലയേറ്റു

മലപ്പുറം ജില്ലാ വികസന കമ്മീഷണറായി സാക്ഷി മോഹന്‍ ചുമതലയേറ്റു. നിലവില്‍ പെരിന്തല്‍മണ്ണ സബ് കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലാ വികസന കമ്മീഷണറും തിരൂര്‍ സബ്കളക്ടറുമായിരുന്ന ദിലീപ് കെ. കൈനിക്കരയെ ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായ സ്ഥലം മാറ്റിയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് സാക്ഷി മോഹന്‍ നിയമിതയായത്. ജില്ലയിലെ വികസന പദ്ധതികളുടെ ഏകോപനം, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകീകരണം, സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തല്‍ തുടങ്ങിയ ചുമതലകള്‍ ജില്ലാ വികസന കമ്മീഷണറുടെ നേതൃത്വത്തില്‍ നിര്‍വഹിക്കും....
ചുള്ളിപ്പാറ സ്വദേശി പറമ്പേരി ആയിഷക്കുട്ടി അന്തരിച്ചു
Obituary

ചുള്ളിപ്പാറ സ്വദേശി പറമ്പേരി ആയിഷക്കുട്ടി അന്തരിച്ചു

തിരൂരങ്ങാടി: ചുള്ളിപ്പാറ സ്വദേശി പരേതനായ പറമ്പേരി സൈതാലവിയുടെ ഭാര്യ ആയിഷക്കുട്ടി (71) അന്തരിച്ചു. മക്കൾ: മുസ്തഫ (ഷാർജ), ശിഹാബ്, സമീർ , സാബിറ, റാഷിദ. മരുമക്കൾ: റഷീദ് തെന്നല, ഷഫീഖ് പൂക്കിപ്പറമ്പ്, നസീറ, റംല, സലീന. കബറടക്കം ഇന്ന് വൈകുന്നേരം 4 ന് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ.
6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാര്‍ഡുകള്‍ ഈ മാസം മുതൽ മരവിപ്പിച്ചേക്കും
Information

6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാര്‍ഡുകള്‍ ഈ മാസം മുതൽ മരവിപ്പിച്ചേക്കും

കഴിഞ്ഞ 6 മാസത്തിനിടെ ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ലാത്ത റേഷൻ കാർഡുകള്‍ മരവിപ്പിക്കാൻ നീക്കം. കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച നടപടിയാരംഭിച്ചത്. കേന്ദ്രസർക്കാർ പദ്ധതിയായ സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ (സ്മാർട്ട് പി ഡി എസ്) നടപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്. ഇപ്പൊൾ സംസ്ഥാനത്ത് 48000 കാർഡുകൾ ആണ് ഇത്തരത്തിൽ ഉള്ളത്. 6 മാസത്തോളം ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം റേഷൻ കാർഡുകള്‍ ഒക്റ്റോബർ ഒന്നു മുതലാവും മരവിപ്പിക്കുക. എന്നാല്‍, ഇവരുടെ പേര് ഉടൻ വെട്ടില്ല. പകരം യഥാർഥ ഉപയോക്താവാണെന്ന് തെളിയിക്കാൻ 3 മാസം സമയം അനുവദിക്കും. ഇതിനുള്ളില്‍ തിരിച്ചറിയല്‍ നടപടികള്‍ പൂർത്തിയാക്കിയാല്‍ റേഷൻ കാർഡ് മരവിപ്പിച്ച നടപടി പിൻവലിക്കും. 90 ദിവസത്തിനകം റേഷൻ കടകളിലെ ഇ പോസ് മെഷീനിൽ ബയോ മെട്രിക് ഇ കെ വൈ സി നടത്തിയാൽ ഈ കാർഡുകൾ പുനഃസ്ഥാപിക്കും. ഇല്ലെങ്കിൽ റദ്ദാക്കും. വ...
എം.എസ്.എഫ് കാമ്പസ് എക്പ്രസിന് പി.എസ്.എം.ഒ കോളേജില്‍ ഉജ്ജ്വല സ്വീകരണം
Politics

എം.എസ്.എഫ് കാമ്പസ് എക്പ്രസിന് പി.എസ്.എം.ഒ കോളേജില്‍ ഉജ്ജ്വല സ്വീകരണം

തിരൂരങ്ങാടി: മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് എക്‌സ്പ്രസിന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ കോളേജ് യൂണിറ്റ് എം.എസ്.എഫ് സ്വീകരിച്ചത്. സ്വീകരണം തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് ഉദ്ഘാടനം ചെയ്തു. പി.കെ അനീസ് അധ്യക്ഷനായി.ജാഥ ക്യാപ്റ്റന്‍ ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ഫര്‍ഹാന്‍ ബിയ്യം, വൈസ് ക്യാപ്റ്റന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ:ജസീല്‍ പറമ്പന്‍, ഡയറക്ടര്‍ എന്‍.കെ നിഷാദ് കോര്‍ഡിനേറ്റര്‍മാരായ കെ.വി സലാഹുദ്ദീന്‍, ആസിഫ് കൂരി, അജ്മല്‍ തൂവക്കാട്, ജാഫര്‍ ചാഞ്ചേരി, ബാപുട്ടി ചെമ്മാട്, ഷഹാന ശര്‍ത്തു, കെ.സി വാജിദ്, കെ.സി ഫവാസ്, ഫാരിസ് പുതുപ്പറമ്പ് പ്രസംഗിച്ചു. യൂണിറ്റ് എം.എസ്.എഫ് ഭാരവാഹികള്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി....
കൊടക്കല്ല് സ്വദേശി റിയാദിൽ മരിച്ചു
Obituary

കൊടക്കല്ല് സ്വദേശി റിയാദിൽ മരിച്ചു

തിരൂരങ്ങാടി : വെന്നിയൂർ കൊടക്കല്ല് സ്വദേശി റിയാദിലരിച്ചു. ചെന്നക്കൽ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പു (50) ആണ് മരിച്ചത്. റിയാദിലെ ബദിയ എന്ന സ്ഥലത്തായിരുന്നു ജോലി. അസുഖത്തെ തുടർന്ന് 15 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് വ്യാഴം രാവിലെ 11 ന് കൊടക്കല്ല് ജുമാ മസ്ജിദിൽ. പിതാവ്: പരേതനായ കുഞ്ഞാലി. മാതാവ്, പാത്തുമ്മു. ഭാര്യ, ശരീഫ. മക്കൾ: നിസാമുദ്ദീൻ, നിയസുദ്ധീൻ, നിഷാന തസ്നി....
അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് വിദേശത്തേക്ക് കടന്നു: ഏഴ് വർഷത്തിന് ശേഷം യുവാവ് പിടിയിൽ
Crime

അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് വിദേശത്തേക്ക് കടന്നു: ഏഴ് വർഷത്തിന് ശേഷം യുവാവ് പിടിയിൽ

കാളികാവ് : അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഏഴ് വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. കാളികാവ് ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീറിനെയാണ് (32) പാണ്ടിക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2019-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അയൽവാസിയായ യുവതിക്ക് നേരെ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ആക്രമണത്തിന് ഇരയായ യുവതിയുടെ മുറിവിൽ നിന്ന് രാസപരിശോധനയിൽ മാരകമായ സൾഫ്യൂരിക് ആസിഡിന്റെ അംശം കണ്ടെത്തിയിരുന്നു. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കാട് പോലീസ് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയ...
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. എം. കെ. നസീമ മുബാറക അന്തരിച്ചു
Obituary

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. എം. കെ. നസീമ മുബാറക അന്തരിച്ചു

പുളിക്കൽ: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. എം. കെ. നസീമ മുബാറക (59) അന്തരിച്ചു. ആശുപത്രിയിൽ സൂപ്രണ്ടിൻ്റെ താൽക്കാലിക ചുമതലയും വഹിച്ചിരുന്നു. മയ്യിത്ത് നമസ്കാരം പുളിക്കൽ മഹല്ല് മുജാഹിദ് പള്ളിയിൽ നാളെ (വ്യാഴം) രാവിലെ 8 മണിക്ക്.ഭർത്താവ് Dr. അബ്ദുള്ള മണിമ. മക്കൾ: Dr. അലീജ അഹമ്മദ് ബിലാൽ എം എ, ഹന്ന അമീന എം എ. മരുമക്കൾ : മുഹമ്മദ് ഷാദ് ചാലിയം, Dr. അഫ്റ നഹാൻ, സഹോദരങ്ങൾ എം കെ അബ്ദുൽ മലിക്ക് മാസ്റ്റർ, എം കെ ബഷീർ മാസ്റ്റർ, എം കെ മുഹമ്മദലി മാസ്റ്റർ,എം കെ സുബൈദ ടീച്ചർ, എം കെ ബുഷ്റ ടീച്ചർ....
വേങ്ങര റേഡിയസ് ഹെൽത്ത് സെൻ്ററിൽ  അൾട്രാസൗണ്ട് സ്കാനിംഗ് മെഷീനും ഹൈഡ്രാഫേഷ്യൽ മെഷീനും ഉദ്ഘാടനം ചെയ്തു
Other

വേങ്ങര റേഡിയസ് ഹെൽത്ത് സെൻ്ററിൽ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീനും ഹൈഡ്രാഫേഷ്യൽ മെഷീനും ഉദ്ഘാടനം ചെയ്തു

വേങ്ങര : അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീനും ഹൈഡ്രാഫേഷ്യൽ മെഷീനും വേങ്ങര റേഡിയസ് ഹെൽത്ത് സെന്ററിൽ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ഉന്നത നിലവാരമുള്ള ലാബുകൾക്കായി ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (CMC) വെല്ലൂർ നൽകുന്ന ഗുണമേന്മ സർട്ടിഫിക്കറ്റ് ചടങ്ങിൽ വെച്ച് മന്ത്രിയിൽ നിന്ന് റേഡിയസിനു വേണ്ടി ഹംസ കോയ കല്ലൻ ഏറ്റുവാങ്ങി. ഗർഭകാല സ്കാനിംഗ്, ജനറൽ അൾട്രാസൗണ്ട് സ്കാനിംഗ്, എക്കോ സ്കാൻ, ഡോപ്ലർ സ്കാൻ തുടങ്ങിയവ ഇനി റേഡിയസിൽ ലഭ്യമാകും.ചടങ്ങിൽ ഡോക്ടർമാരായ ഡോ. ജവാദ്, ഡോ. ഫെബിൻ കല്ലൻ, ഡോ. ഇസ്മായിൽ, ഡോ. നസ്വീഫ്, ഡോ. അസ്‌ലം, റേഡിയസ് പി.ആർ.ഒ. നസീൽ പലശ്ശേരി, ലാബ് ഇൻ-ചാർജ് നിയാസ്, പറമ്പിൽ ഖാദർ, പി.കെ. അലി അക്ബർ, പി.കെ. അസ്‌ലു, എ.കെ. നസീർ, എൻ.ടി. കുഞ്ഞുട്ടി, രാധാകൃഷ്ണൻ മാസ്റ്റർ, പാറയിൽ അച്യുതൻ, കെ.ടി. അലവിക്കുട്ടി, പി.എ. ചെറീത്, മുഹമ്മദ് കുട്ടി എൻ.ടി., പറങ്ങോട...
ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ
Information

ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റു പിന്നോക്ക (ഒ.ബി.സി.), മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി സ്വയംതൊഴില്‍ വായ്പാ പദ്ധതി നടപ്പിലാക്കുന്നു. പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും 5.5 ശതമാനം മുതല്‍ 8 ശതമാനം വരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും. പ്രവാസികള്‍, പ്രൊഫഷണല്‍ കോഴ്‌സ് പാസായവര്‍, വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍ എന്നിവര്‍ക്കും ടാക്‌സിയായി ഓടിക്കുന്നതിന് ഇലക്ട്രിക് / സി.എന്‍.ജി. വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി സബ്‌സിഡി ആനുകൂല്യവും ലഭിക്കും. വായ്പാ തുക 60 തുല്യ ഗഡുക്കളായി തിരിച്ചടക്കണം. ആവശ്യമായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 20-നകം കോര്‍പ്പറേഷന്റെ ഓഫീസുകളില്‍ ലഭ്യമാക്കണ...
തിരൂരങ്ങാടി ഓറിയൻ്റൽ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പി എം അബൂബക്കർ മാസ്റ്റർ അന്തരിച്ചു
Obituary

തിരൂരങ്ങാടി ഓറിയൻ്റൽ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പി എം അബൂബക്കർ മാസ്റ്റർ അന്തരിച്ചു

തിരുരങ്ങാടി : ഓറിയൻ്റൽ ഹൈസ്കൂൾ , എസ് എസ് എം ഒ ട്രെയിനിങ് സ്കൂൾ എന്നിവയിലെ പ്രധാനാധ്യാപകൻ ആയിരുന്ന പി.എം.അബൂബക്കർ (91) അന്തരിച്ചു. ഇന്ന് രാവിലെ 9.15 മുതൽ യത്തീംഖാനയിൽ പൊതു ദർശനം ഉണ്ടായിരിക്കും11.15 ന് യത്തീംഖാന മസ്ജിദിൽ നിസ്കാരം, കബറടക്കം 11.30 ന് മേലെ ചിന മസ്ജിദിൽ.  കെ എൻ എം സംസ്ഥാന കൗൺസിലർ, മുസ്ലിം ഓർഫനേജ് കമ്മിറ്റി അംഗം, ദീർഘകാലം കെഎൻ എം മണ്ഡലം പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ പരേതയായ ഉരുണിയൻ നബീസ.മക്കൾ: അബ്ദു സമദ്, ഇബ്രാഹീം കുട്ടി (യു എ ഇ), മുഹമ്മദ് ഹനിഫ ( അധ്യാപകൻ, കോടഞ്ചേരി ഗവ കോളേജ് ),നൗഷാദ് (അധ്യാപകൻ, തേനി റാവുത്തർ കോളേജ് ),ഖദീജ (റിട്ട. ഹെഡ്മിസ്ട്രസ് ഒ എച്ച് എസ് തിരൂരങ്ങാടി), സുഹറാബി (റിട്ട. ലക്ചറർ, പി എസ് എം ഒ കോളേജ് തിരൂരങ്ങാടി), ഹബീബ, റഫീദ.മരുമക്കൾ : ഷാനാവാസ്, ഫൈസൽ, ബഷീർ, ഷാഹിന (അധ്യാപിക, കൊടിഞ്ഞി പനക്കത്തായം എ എം എൽ പി സ്കൂൾ), നബീല, റഹീദ (ഫാർമസിസ്റ്റ്), ഷഹ്‌ല ( അധ്യാപിക,...
ഉപതിരഞ്ഞെടുപ്പ്: മലപ്പുറത്ത് യുഡിഎഫ് 2, എൽഡിഎഫ് 2
Other

ഉപതിരഞ്ഞെടുപ്പ്: മലപ്പുറത്ത് യുഡിഎഫ് 2, എൽഡിഎഫ് 2

മലപ്പുറത്ത് പഞ്ചായത്ത് വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും സീറ്റുകൾ നിലനിർത്തി.വേങ്ങര, താനാളൂർ പഞ്ചായത്തുകളിൽ യുഡിഎഫുംകാലടി, മങ്കട പഞ്ചായത്തുകളിൽ എൽഡിഎഫും വിജയിച്ചു. വേങ്ങര - ഹസീന ഫസൽ (ലീഗ്). ഭൂരിപക്ഷം - 808താനാളൂർ - ബുഷ്റ ടീച്ചർ (ലീഗ്). ഭൂരിപക്ഷം 488. മങ്കട - പാത്തൂട്ടി അബ്ദുറഹ്മാൻ (സിപിഐ) - ഭൂരിപക്ഷം 49. കാലടി - എം എസ് അഭിലാഷ് (എൽഡിഎഫ്). - ഭൂരിപക്ഷം. 341. വേങ്ങര മൂന്നാം വാർഡ് പൂങ്കടായ വാർഡ്: ആകെ പോൾ ചെയ്തത് 1080. ഹസീന ഫസൽ UDF 944. യുപി ദീപു 136. ഭൂരിപക്ഷം 808. കഴിഞ്ഞ തവണ ലീഗിലെ ഫസൽ 725 വോട്ടിന് വിജയിച്ചു. ഫസലിൻ്റെ ഭാര്യയും മുൻ പഞ്ചായത്ത് പ്രസിഡൻ്റും ആണ് ഹസീന. താനാളൂർ പഞ്ചായത്ത് ഒന്നാം വാർഡ്. മുസ്ലിം ലീഗ് 708. LDF 181. ബിജെപി 220. ഭൂരിപക്ഷം 488. കഴിഞ്ഞ തവണ vpo അസ്കർ ആയിരുന്നു വിജയിച്ചത്. അവരുടെ ഭാര്യ ആണ് ബുഷ്റ. കാലടി പഞ്ചായത്ത് . പന്ത്രണ്ടാം വാർഡ്. എം എസ് അഭിലാഷ് 34...
സൗദിയിലേക്ക് ലഹരി കടത്തിയ കേസിൽ പിടിയിലായ മലയാളിയുടെ വധശിക്ഷ നടപ്പാക്കി
Crime

സൗദിയിലേക്ക് ലഹരി കടത്തിയ കേസിൽ പിടിയിലായ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയിലേക്ക് വൻതോതില്‍ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി സ്വദേശിയായ അബൂട്ടി വെള്ളില്‍ (41) ആണ് ശിക്ഷിക്കപ്പെട്ടത്. ഞായറാഴ്ച (27-08-2026) രാവിലെയാണ് വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടു. ഇത് സംബന്ധിച്ച വിവരം ഇന്ത്യൻ എംബസിയെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 2023ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കടക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ചിരുന്ന ജി എം സി വാഹനത്തിൽ ലഹരിയുമായി അതിർത്തിയില്‍ വെച്ച്‌ സൗദി സുരക്ഷാസേന അബൂട്ടി വെള്ളിലിനെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് 43 കിലോ ലഹരിമരുന്നാണ് കണ്ടെത്തിയത്.കേസില് വിചാരണ കോടതി പ്രൊസിക്യൂഷന് സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിച്ചു. ഇത് പിന്നീട് അപ്പീല്‍ കോടതിയ...
കുട്ടികൾക്കും യുവാക്കൾക്കും എംഡിഎംഎ വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ
Crime

കുട്ടികൾക്കും യുവാക്കൾക്കും എംഡിഎംഎ വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ

വേങ്ങര: വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തുന്ന യുവാവിനെ വേങ്ങര പോലീസ് വീട്ടിൽ നിന്നും പിടികൂടി. പറപ്പൂർ പുഴച്ചാൽ സ്വദേശി പഴമടത്തിൽ രവി (47 ) എന്നയാളെയാണ് വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ പി.മൻസൂറിന്റെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം, DANSAF ടീമും ചേർന്ന് പറപ്പൂർ പുഴച്ചാൽ ഉള്ള വീട്ടിൽ വെച്ച് 3 ഗ്രാം MDMA യുമായി പിടികൂടിഅറസ്റ്റ് ചെയ്തത് . കോട്ടക്കൽ, ,ഇരിങ്ങല്ലൂർ, പറപ്പൂർ വേങ്ങര മേഖലകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കുട്ടികൾക്കും MDMA വിൽപ്പന നടത്തുന്നയാളാണ് ഇദ്ദേഹമെന്ന് പോലീസ് പറഞ്ഞു. 2024 ൽ വാണിജ്യാടിസ്ഥാനത്തിൽ MDMA വിൽപ്പന നടത്തിയ കാര്യത്തിന് ടിയാനെയും സംഘത്തെയും പരപ്പങ്ങാടി എക്സൈസ് പിടികൂടിയിരുന്നു.മേൽ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വില്പനയിൽ സജീവമായത്കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നി...