Sunday, July 13

Blog

യു ഡി എഫ് രാപ്പകൽ സമരം ഏപ്രിൽ 4 ന് തലപ്പാറയിൽ
Local news

യു ഡി എഫ് രാപ്പകൽ സമരം ഏപ്രിൽ 4 ന് തലപ്പാറയിൽ

മുന്നിയൂർ : സംസ്ഥാന സർക്കാറിൻ്റെ പിടിപ്പ് കേടിനെതിരെ സംസ്ഥാന യു ഡി എഫ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന രാപ്പകൽ സമരം മൂന്നിയൂർ പഞ്ചായത്തിൽ ഏപ്രിൽ 4 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് തലപ്പാറയിൽ വെച്ച് നടത്തുന്നതിന് ചെയർമാൻ കെ. മൊയ്തീൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന തീരദേശ ജാഥ വിജയിപ്പിക്കാനും ഇതിന് മുന്നോടിയായി നടക്കുന്ന കൺവെൻഷനിൽ പരമാവധി പങ്കാളിത്തം ഉറപ്പ് വരുത്താനും തീരുമാനിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ഉൽഘാടനം ചെയ്തു.ആലിക്കുട്ടി എറക്കോട്ട് എം.എ അസിസ്, പി.പി. റഷീദ്, എം. സൈതലവി, ഹൈദർ .കെ മൂന്നിയൂർ, സി.കെ. ഹരിദാസൻ , ഹനീഫ ആച്ചാട്ടിൽ, സി എം കെ മുഹമ്മദ്, എൻ.എം. അൻവർ സാദത്ത്, ലത്തീഫ് പടിക്കൽ, പൂക്കാടൻ കുഞ്ഞോൻ , അൻസാർ കളിയാട്ടമുക്ക് എന്നിവർ പ്രസംഗിച്ചു...
Kerala

പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ എത്തിയത് മദ്യവുമായി ; ബാഗില്‍ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും

പത്തനംതിട്ട : പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ നാല് വിദ്യാര്‍ത്ഥികള്‍ എത്തിയത് മദ്യവുമായി. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാന്‍ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാര്‍ഥികള്‍ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗില്‍നിന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. മദ്യവുമായി എത്തിയ നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ആറന്മുള പോലീസ് തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം ആര് വാങ്ങി നല്‍കി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും. പരീക്ഷ എഴുതാന്‍ രാവിലെ ഒരു വിദ്യാര്‍ഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും ആഘോഷം നടത്താന്‍ ശേഖരിച്ച പതിനായിരത്തില്‍പരം രൂപയും കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു....
Kerala

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം വര്‍ധിപ്പിച്ചു ; പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹം : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറുവയസാക്കി ഉയര്‍ത്താന്‍ കഴിയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസാണ് ഇപ്പോള്‍. എന്നാല്‍ ആറു വയസിന് ശേഷമാണ് കുട്ടികള്‍ വിദ്യാഭ്യാസത്തിനായി സജ്ജരാകുന്നതെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ പറയുന്നതെന്നും അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നതെന്നും അതുകൊണ്ടുതന്നെ 2026-27 ലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശന പ്രായത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കാലങ്ങളായി കുട്ടികളി അഞ്ചാം വയസില്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതില്‍ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിലവില്‍ ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്ക...
Malappuram

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം ; വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി

മലപ്പുറം : വളാഞ്ചേരിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ലഹരി സംഘത്തിലുള്ള ഒന്‍പത് പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം. ലഹരി മരുന്ന് കുത്തിവെയ്ക്കാനായി ഉപയോഗിച്ച സിറിഞ്ചുകളിലൂടെയാണ് ഇവര്‍ക്ക് എച്ച്ഐവി പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വളാഞ്ചേരി ടൗണിനോട് ചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഉപയോഗിച്ച സിറിഞ്ചുകള്‍ കണ്ടെത്തിയത്. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ ആണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. വാര്‍ത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്...
Local news

പെരുവള്ളൂര്‍ സ്വദേശിയായ യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഭാര്യ മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍

പെരുവള്ളൂര്‍ : യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. പെരുവള്ളൂര്‍ പറമ്പില്‍പീടിക ഇരുമ്പന്‍ കുടുക്ക് പാലപ്പെട്ടി പാറ സ്വദേശി പള്ളിക്കര ബാലകൃഷ്ണന്റെ മകന്‍ നിധീഷ്, ഭാര്യ റിന്‍ഷയുമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ റിന്‍ഷ മരണപ്പെട്ടു. നിധീഷ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിധീഷ് ജോലി ചെയ്യുന്ന കാശ്മീരിലെ ആര്‍മി കോട്ടേഴ്‌സില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവും ഭാര്യയും ഈ കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നു തിരിച്ചു പോയത്. റിൻഷ എസ്.ഐ ടെസ്റ്റിൽ റാങ്ക് ലിസറ്റിൽ വന്നു പരിശീലനത്തിടെ കാലിൽ പരിക്കു പറ്റി ചികിത്സ തേടിയിരുന്നു. കണ്ണൂർ പിണറായി സ്വദേശിനിയാണ് റിൻഷ. ജനുവരിയില്‍ ലീവ് കഴിഞ്ഞു മടങ്ങുമ്പോള്‍ ഭര്‍ത്താവിനോട് ഒപ്പം യാത്രയായതായിര...
Kerala

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം ; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

പാലക്കാട്: വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. പുതിയ നിരക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ വേണമെന്നും ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തും. ഏപ്രില്‍ 3 മുതല്‍ 9 വരെയായിരിക്കും ബസ് സംരക്ഷണ ജാഥ നടത്തുക. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്‍ത്ഥികളാണെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. 13 വര്‍ഷമായി 1 രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്. ഇവരില്‍ നിന്നും മിനിമം നിരക്കായ ഒരു രൂപ വാങ്ങി സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാനാകില്ല. ബ...
Local news

താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കളെ അക്രമിച്ച് യുവാവ് ; നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടി, ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

മലപ്പുറം: താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയത്. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവ് ഇതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ ജോലി നിര്‍ത്തിയ യുവാവ് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടില്‍ നിന്നും പണം ചോദിക്കാന്‍ തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. സംഭവത...
Local news

സമൂഹത്തിലെ അവശജന വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമ ; റഷീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : സമൂഹത്തിലെ അവശജന വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ചെമ്മാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ദയാ ചാരിറ്റി സെന്ററിന്റെ ഈ വര്‍ഷത്തെ റമദാന്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ മരുന്നും മറ്റു ചികിത്സാസഹായങ്ങളും ചെയ്തുവരുന്ന ദയയുടെ പ്രവര്‍ത്തനം ശ്ലാഘ നീയമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികള്‍ ശേഖരിച്ച ഫണ്ട് ചടങ്ങില്‍ വെച്ച് റഷീദലി തങ്ങള്‍ ഏറ്റുവാങ്ങി. ഒന്നാം ഘട്ടമായി ഈ വര്‍ഷം 15 ലക്ഷം രൂപയാണ് സമാഹരിച്ചത്. ചെമ്മാട് ദയ ശിഹാബ് തങ്ങള്‍ ഭവനില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് പി.കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. പി.എസ്. എച്ച് തങ്ങള്‍, എം. കെ. ബാവ, കെ. പി. മുഹമ്മദ് കുട്ടി ഹാജി, ശരീഫ് കുറ്റൂര്‍, കെ. സ...
Crime

മദ്യപാനസംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു ; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മദ്യപാനസംഘത്തെ ചോദ്യം ചെയ്തഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തു. കുമാരപുരത്തെ വീടിന് സമീപത്തെ മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. സംഘത്തിലുണ്ടായിരുന്നവര്‍ ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് പ്രവീണിനെ കുത്തുകയായിരുന്നു. കുത്തിയ ആള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുത്തിയ പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ നേരത്തെയും നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു....
Other

അശരണർക്ക് ആശ്വാസമായി നന്നമ്പ്ര റിയാദ് കെ എം സി സി

റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെഎംസിസി റമസാൻ മുസാഅദ റിലീഫ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചെമ്മാട് ദയ ചാരിറ്റി സെൻ്ററിൽ വെച്ച് നിർവഹിച്ചു. പി.കെ. അബ്ദുറബ്ബ്, പി എസ് എച്ച് തങ്ങൾ, സി.എച്ച് മഹമൂദ് ഹാജി, എം കെ ബാവ, ഷരീഫ് കുറ്റൂർ, ടി പി എം ബഷീർ, ഹനീഫ മൂന്നിയൂർ, മുസ്തഫ ഊർപ്പായി, എം സി കുഞ്ഞുട്ടി ഹാജി, അബ്ദുസ്സമദ് എം പി, മുനീർ മക്കാനി, മൻസൂർ പി പി, ബീരാൻ കുട്ടി എം പി, എം സി മുസ്തഫ, സലാം ഹാജി പനമ്പിലായി, അലി മറ്റത്ത്, അലി ചിറയിൽ, മുഹമ്മദലി മറ്റത്ത്, എന്നിവർ പങ്കെടുത്തു....
Other

ദയ ചാരിറ്റി സെന്റർ റമദാൻ സംഗമം നടത്തി

ചെമ്മാട് : സമൂഹത്തിലെ അവശജന വിഭാഗങ്ങളെ ചേർത്തുപിടിക്കുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ചെമ്മാട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ദയാ ചാരിറ്റി സെന്ററിന്റെ ഈ വർഷത്തെ റമദാൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിർധനരായ രോഗികൾക്ക് സൗജന്യ മരുന്നും മറ്റു ചികിത്സാസഹായങ്ങളും ചെയ്തുവരുന്ന ദയയുടെ പ്രവർത്തനം ശ്ലാഘ നീയമാണെന്നും അദ്ദേഹം പറഞ്ഞു. ചെമ്മാട് ദയ ശിഹാബ് തങ്ങൾ ഭവനിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് പി.കെ അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു.വിവിധ മുനിസിപ്പൽ പഞ്ചായത്ത് കമ്മിറ്റികൾ ശേഖരിച്ച ഫണ്ട്‌ ചടങ്ങിൽ വെച്ച് റഷീദലി തങ്ങൾ ഏറ്റുവാങ്ങി. ഒന്നാം ഘട്ടമായി ഈ വർഷം 15 ലക്ഷം രൂപയാണ് സമാഹരിച്ചത്. പി.എസ്. എച്ച് തങ്ങൾ, എം. കെ. ബാവ, കെ. പി. മുഹമ്മദ്‌ കുട്ടി ഹാജി, ശരീഫ് കുറ്റൂർ, കെ. സി. മുഹമ്മദ്‌ ബാഖവി, ഹനീഫ മൂന്നിയൂർ, സ...
Malappuram

അശാസ്ത്രീയ മാലിന്യ സംസ്‌കരണം: ആനക്കയം പഞ്ചായത്തിലെ സ്ഥാപനങ്ങൾക്ക് പിഴയിട്ട് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

മലപ്പുറം : മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആനക്കയം ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തി. പതിനേഴാം വാർഡിൽ ഇരുമ്പുഴി ടൗണിലെ അതിഥി തൊഴിലാളികളെ താമസിപ്പിച്ച സ്വകാര്യ ക്വാർട്ടേഴ്‌സ് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനാ സംഘം കണ്ടെത്തി. ശുചിമുറികൾ വളരെ വൃത്തിഹീനമായ നിലയിലായിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളുകയും ചെയ്തിട്ടുണ്ട്. ക്വാർട്ടേഴ്‌സ് ഉടമക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൂടാതെ വാർഡ് അഞ്ചിൽ പ്രവർത്തിക്കുന്ന 'ഡ്രീം പോളിമർ' എന്ന സ്ഥാപനത്തിൽ മലിനജലം അലക്ഷ്യമായി നിക്ഷേപിക്കുന്നതായും പന്തല്ലൂരിൽ പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്ക് തങ്ങളുടെ മാലിന്യങ്ങൾ ബാങ്കിനോട് ചേർന്ന് കത്തിക്കുന്നതായും ജില്ലാ എ...
Malappuram

ക്ലാരി ജി.എൽ.പി.സ്കൂളിനു ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ സമ്മാനം

മലപ്പുറം: സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ (എസ്.എസ്.എസ്) മികച്ച പ്രവർത്തനം നടത്തിയ വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ ക്ലാരി ജി.എൽ.പി. സ്കൂളിന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ(എൻ.എസ്.ഡി) സമ്മാനമായി സിംഗിൾ ഡോർ ഫ്രിഡ്ജ് കൈമാറി. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ സ്കൂളുകളെ സ്കീമിൽ ചേർത്ത വേങ്ങര എ.ഇ.ഒ'യുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ.ഇ.ഒ'യുടെ പരിധിയിലുള്ള അമ്പലവട്ടം ക്ലാരി ജി.എൽ.പി സ്കൂളിനെ സമ്മാനത്തിനായി തിരഞ്ഞെടുത്തത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവയുടെ വിതരണം നടക്കുന്ന സ്കൂളിന് പ്രയോജനപ്രദമാകുംവിധമാണ് സ്കൂളിന്റെ ആവശ്യം പരിഗണിച്ച് ഫ്രിഡ്ജ് സമ്മാനിച്ചത്. ചടങ്ങിൽ എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ.എം സ്കൂൾ ഹെഡ്മാസ്റ്റർ രമേഷ് കുമാർ.പി-യ്ക്ക് ഫ്രിഡ്ജ് കൈമാറി. വിദ്യാഭ്യാസ രംഗത്ത് സമ്പാദ്യശീലം വളർത്തുന്നതിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും യുവ തലമുറയെ സാമ്പത്തിക മ...
Malappuram

പകർച്ചവ്യാധി; കച്ചവട സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം ; നിർദേശവുമായി നഗരസഭ

മലപ്പുറം : പകർച്ചവ്യാധികൾ തടയുന്നതിനായി കച്ചവട സ്ഥാപനങ്ങൾക്ക് നിർദേശവുമായി മലപ്പുറം നഗരസഭ. ഉത്സവങ്ങളിലും പൊതുപരിപാടികളിലും കച്ചവടം ചെയ്യുന്നവർ മാനദണ്ഡം പാലിക്കണമെന്ന് നഗരസഭ പബ്ലിക് ഹെൽത്ത് ഓഫീസർ അറിയിച്ചു. കച്ചവടം ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കണം. . അനധികൃത ശീതളപാനീയം വിൽപ്പന നടത്താൻ പാടില്ല. . മേളകൾ, ഉത്സവങ്ങൾ തുടങ്ങി സാമൂഹിക ഒത്തു ചേരലുകൾ നടക്കുന്ന ഇടങ്ങളിൽ പാചകം ചെയ്യാത്ത ഭക്ഷണ പാനീയങ്ങൾ വിൽപ്പന നടത്തരുത്. . മുറിച്ച് വെച്ച പഴ വർഗങ്ങൾ (മാങ്ങ, തണ്ണിമത്തൻ, കക്കിരി, പൈനാപ്പിൾ മുതലായവ ) വിൽപ്പന നടത്തരുത്. ഈന്തപ്പഴം പോലുള്ളവ വൃത്തിയും അടച്ചുറപ്പുമുള്ള പാത്രങ്ങളിൽ മാത്രമേ വിൽക്കാവൂ . ഒരിക്കൽ ഉപയോഗിച്ച എണ്ണ പലഹാര നിർമാണത്തിനായി എടുക്കരുത്. . ഭക്ഷണ പാനീയങ്ങൾ ഈച്ച, പ്രാണികൾ കടക്കാതെ സൂക്ഷിക്കണം. . ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെ...
Local news

ലഹരി മുക്ത ജില്ലക്കായി എസ് വൈ എസ് ലഹരിമുക്ത ക്യാമ്പയിനിന് തുടക്കമായി

തിരൂരങ്ങാടി : ലഹരി മുക്ത ജില്ല എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എസ് വൈ എസ് മലപ്പുറം ജില്ലാ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. മൂന്നിയൂര്‍ ചുഴലി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സി എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ ആമുഖഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി പാച്ചേരി, സിപിഎം ഏരിയ സെക്രട്ടറി കൃഷ്ണന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് പ്രതിനിധിഹനീഫ അച്ചാട്ടില്‍, ജില്ലാ ട്രഷറര്‍ കാടാമ്പുഴ മൂസ ഹാജി, ജില്ലാ സെക്രട്ടറി അബ്ദുറഹി മാസ്റ്റര്‍ ചുഴലി തുടങ്ങിയവര്‍ സംസാരിച്ചു. അഷറഫ് മുസ്ലിയാര്‍ പറമ്പില്‍പീടിക , പി...
Local news

അല്‍ഫിത്‌റ പ്രീ ഇസ്ലാമിക് സ്‌കൂള്‍ കോണ്‍വെക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു

തിരൂരങ്ങാടി : യതീംഖാനക്ക് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അല്‍ഫിത്‌റ പ്രീ ഇസ്ലാമിക് സ്‌കൂളിന്റെ ഖതമുല്‍ ഖുര്‍ആന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനവും സര്‍ട്ടിക്കറ്റ് വിതരണവും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജാഫര്‍ കൊയപ്പ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എല്‍. കുഞ്ഞഹമ്മദ് മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അബ്ദുല്‍ ഗഫൂര്‍ കാരക്കല്‍ ആമുഖഭാഷണവും മുനീര്‍ താനാളൂര്‍ മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. അധ്യാപികമാരായ ഷഹര്‍ബാനു, സി.ഫസീല, അസ്മാബി, ശബ്‌ന, റഹീന, ലബീബത്തുല്‍ ബുഷ്‌റ,സുഫാന, നശീദ, മുഹ്‌സിന ഷാനവാസ്, ആത്തിഖ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി...
Malappuram

മാസമുറയെ രോഗമായി ചിത്രീകരിച്ച ഇന്‍ഷുറന്‍സ് നിഷേധിച്ചു : ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവുമായി ഒന്നര ലക്ഷം രൂപ കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവുമായി 1,57,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. വണ്ടൂര്‍-നടുവത്ത് സ്വദേശി സുബ്രഹ്‌മണ്യന്‍, ഭാര്യയുടെ ചികിത്സാ ചെലവിനായി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. 2020 മുതല്‍ സ്ഥിരമായി പുതുക്കി വരുന്നതാണ് കുടുംബാംഗങ്ങളുടെ പേരിലുള്ള പരാതിക്കാരന്റെ ഇന്‍ഷുറന്‍സ് പോളിസി. 2023 ജൂണില്‍ പരാതിക്കാരന്റെ ഭാര്യയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1,07,027 രൂപ ചികിത്സയ്ക്കായി അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ച ശേഷം ചികിത്സാ ചെലവ് നല്‍കില്ലെന്നു അറിയിക്കുകയാണ് ഇന്‍ഷുറന്‍സ് കമ്പനി ചെയ്തത്. 2018 ല്‍ രോഗി അമിത രക്തസ്രാവത്തിനു ഡോക്ടറെ കണ്ടിരുന്നു എന്നും അത് മറച...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്കിൻ ഡോക്ടറെയും സുപ്രണ്ടിനെയും അടിയന്തിരമായി നിയമിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആറ് മാസമായി ഒഴിഞ്ഞ് കിടക്കുന്ന ചർമ്മരോഗ വിഭാഗത്തിലേക്ക് അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്നും ഒഴിവ് വന്ന ആശുപത്രി സുപ്രണ്ട് പദവിയിലേക്ക് പുതിയ സുപ്രണ്ടിനെ ഉടനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ രേണുക മുഖേന ആരോഗ്യ വകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ദിവസംരണ്ടായിരത്തിലേറെ രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രി രിൽ ചർമ്മരോഗ വിഭാഗത്തിലെ ഏക ഡോക്ടർ ഒഴിഞ്ഞ് പോയിട്ട് മാസങ്ങൾ കഴിഞ്ഞു. ചർമ്മരോഗ ചികിൽസക്കായി ദിനേന ആശുപത്രിയെ ആശ്രയിക്കുന്ന നൂറുകണക്കിന് രോഗികളാണ് ചികിൽസ ലഭിക്കാതെ പ്രയാസപ്പെടുന്നത്. ചർമ്മ രോഗ ചികിൽസ ലഭിക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികൾ. നിലവിലുണ്ടായിരുന്ന ആശുപത്രി സുപ്രണ്ട് മു...
Other

തെന്നല സി എച്ച് സെന്റർ റംസാൻ സംഗമം നടത്തി

തെന്നല : സി എച്ച് സെൻറർ പൂക്കോയ തങ്ങൾ പാലിയേറ്റീവ് കയറിന്റെ റമളാൻ സംഗമവും ആദരിക്കലും സെന്ററിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങ് പാണക്കാട് സയ്യിദ് മിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് എന്ന പീച്ചിഹാജി കള്ളിയത്ത് അധ്യക്ഷനായിരുന്നു. ചടങ്ങിൽ തെന്നലയിൽ വിവിധ അറബി ക് കോളേജുകളിൽ നിന്നും ഈ വർഷം ബിരുദമെടുത്ത ബിരുദധാരികളെയും ഖുർആൻ മന:പാഠമാക്കി ഹാഫിളായവരെയും ആദരിച്ചു. പരിപാടിയിൽ ടി.വി മൊയ്തീൻ, ഷെരീഫ് വടക്കയിൽ, അബ്ദുൽ ഖാദർ അൽ ഖാസിമി, എം. പി. കുഞ്ഞി മൊയ്തീൻ, പി. ടി സലാഹു, ലീഗ് മോൻ തെന്നല , കോഴിക്കൽ മുത്തു , ചീരങ്ങൻ ഹംസ, ബഷീർ മാസ്റ്റർ, ദവായി പീച്ചി, ആലിബാവഹാജി, ചിരങ്ങൻ നാസർ, പരുത്തിക്കുന്നൻ മുഹമ്മദാജി , അബ്ദുറഹ്മാൻ കുട്ടി ഹാജി, വി എം മജീദ്, തേനത്ത് മുഹമ്മദ്, സലീം മച്ചിങ്ങൽ, വി. എം മനാഫ്, ഉബൈദ് ഏലിമ്പാടൻ, അക്ബർ പൂണ്ടോളി, സുലൈമാൻ ഇ കെ , പി.എം സിദ്ധീഖ് ഹാജി, സഈദ് വാഫി ഇരുമ്പിളി, പി കെ സൽമാൻ, നിസാമ...
Local news

ലഹരിക്കെതിരെ കുണ്ടൂർ പി എം എസ് ടി കോളജിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നന്നമ്പ്ര പഞ്ചായത്ത് ജനകീയ കൂട്ടായ്മയുമായി സഹകരിച്ച് ലഹരിക്കെതിരെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ" ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം താനൂർ ഡിവൈഎസ്പി. പി പ്രമോദ് നിർവഹിച്ചു. നിസാം വളാഞ്ചേരി ലഹരി-വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിവൈഎസ്പി ഉൾപ്പടെ താനൂർ പോലീസ് സ്റ്റേഷനിലെ ഓഫീസർമാരെ ജനകീയ കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു. പൊതുജനങ്ങളും വിദ്യാർത്ഥികളും ജനകീയ കൂട്ടായ്മ അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജ്ജുദ്ദീൻ സ്വാഗതവും വിമുക്തി കോആ ഡിനേറ്റർ അഹ്ദസ്. ബി നന്ദിയും പറഞ്ഞു. കോളേജ് ഭരണസമിതി അംഗങ്ങളായ എൻ പി ആലി ഹാജി, കെ. കുഞ്ഞിമരക്കാർ, എം. സി കുഞ്ഞുട്ടി ഹാജി, നന്നമ്പ്ര പഞ്ചായത്ത് എട്...
Other

ഐബി ഉദ്യോഗസ്ഥയുടെ മരണം, മലപ്പുറം സ്വദേശിയുമായുള്ള പ്രണയ തകർച്ച കാരണമെന്ന് പോലീസ്

തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ്. മേഘ പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്‌തുവെന്നാണ് പോലീസ് കണ്ടെത്തൽ. ഐബിയിൽ തന്നെ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ യുവാവുമായി മേഘ അടുപ്പത്തിലായിരുന്നുവെന്നും ഇയാൾ ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ യുവതി മാനസികമായി തളർന്നുവെന്നുമെന്നാണ് പോലീസ് പറയുന്നത്. ഇതോടെ മേഘ ആത്മഹത്യ ചെയ്‌തുവെന്ന് പോലീസ് നിഗമനത്തിൽ വ്യക്തമാക്കുന്നു.നേരത്തെ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരുന്നു. മലപ്പുറം സ്വദേശിയുമായുള്ള ബന്ധത്തിനെ കുറിച്ച് മേഘയുടെ ബന്ധുക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുമായുള്ള സൗഹൃദത്തെ കുറിച്ച് കുടുംബത്തോട് മേഘ തുറന്നുപറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ ഈ ബന്ധത്തിൽ കുടുംബം എതിർപ്പ് അറിയിച്ചിരുന്നു എന്നാണ് സൂചന.എന്നാൽ പിന്നീട് മേഘയുടെ നിർബന്ധത്തി...
Local news

അധ്യാപക നിയമനം അട്ടിമറിക്കാനുള നീക്കം അപലപനീയം: കെ.എ.ടി.എഫ്

പരപ്പനങ്ങാടി: അധ്യാപക നിയമന കാര്യത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി വന്നിട്ടും എൻ എസ് എസ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ മാത്രമേ അംഗീകരിക്കു എന്ന കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവ് കേരളത്തിലെ അധ്യാപക നിയമനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പൊതുവിദ്യഭ്യാസ മേഖലയെ തകർക്കുന്ന ഇത്തരം നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും കെ.എ.ടി.എഫ് പരപ്പനങ്ങാടി സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരമോന്നത കോടതി ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ കേരളത്തിലെ വർഷങ്ങളായുള്ള അധ്യാപക നിയമനങ്ങളുടെ കുരുക്കഴിക്കാവുന്ന വിധം വിശാല വിധി പ്രസ്താവിച്ചിട്ടും സർക്കാർ സ്വാർത്ഥ താൽപര്യങ്ങളുടെ പേരിൽ അത് നടപ്പിലാക്കാൻ തയ്യാറാകാത്തത് ന്യായീകരിക്കാൻ കഴിയില്ല. ആയരിക്കണക്കിന് അധ്യാപകർ ആത്മഹത്യയുടെ വക്കിലാണ്. സാങ്കേതികത്വം പൂർണ്ണമായും നീങ്ങിയിട്ടും സർക്കാർ മാത്രം അതിന് തയ്യാറാകാത്തത് വർഷങ്ങളായുള്ള എയ്ഡഡ് വിദ്യഭ്യ...
Crime

ലഹരി വില്പനയെ കുറിച്ച് വിവരം നൽകിയതിന് വീട്ടിൽ കയറി അക്രമം കാണിച്ചു; 4 പേർ പിടിയിൽ

തിരൂരങ്ങാടി : ലഹരിവസ്തുക്കളുടെ വിൽപനയെക്കുറിച്ചു പൊലീസിൽ വിവരമറിയിച്ചതിൽ പ്രകോപിതരായി വീട്ടിൽക്കയറി ആക്രമിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ നാലു പേർ അറസ്‌റ്റിൽ. പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് അമീൻ, മമ്പുറം സ്വദേശി കോയിക്കൻ ഹമീദ്, മമ്പുറം ആസാദ് നഗർ സ്വദേശികളായ അരീക്കാട് മുഹമ്മദലി, മറ്റത്ത് അബ്ദുൽ അസീസ് എന്നിവരെയാണു സിഐ ബി.പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പന്താരങ്ങാടി പള്ളിപ്പടിയിലെ പാണഞ്ചേരി അബ്ദുൽ അസീസി ന്റെ മകൻ അസീം ആസിഫിനെയാണു വീട്ടിൽക്കയറി ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച യാണ് സംഭവം. ലഹരി ഉപയോഗവും വിൽപനയും കുറിച്ച് ആസിഫും കൂട്ടരും പരാതി നൽകിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഇത് ചോദിക്കാൻ വേണ്ടി അമീനും സുഹൃത്തുക്കളും വീട്ടിലെത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കി എന്നാണ് പരാതി. കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ...
Accident

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

വളാഞ്ചേരി: താജ്നഗറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പൈങ്കണ്ണൂർ താജ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ദേശീയപാത 66ലെ സർവ്വീസ് റോഡിലെ മീഡിയനിൽ തട്ടി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് മേൽനടപടി സ്വീകരിച്ചു....
Local news

പരപ്പനങ്ങാടിയില്‍ പേ ഇളകിയ കുറുനരിയെ സാഹസികമായി പിടികൂടി

പരപ്പനങ്ങാടി : ജനങ്ങളുടെ ജീവന് ഭീഷണിയായ പേ ഇളകിയ കുറുനരിയെ സാഹസികമായി പിടികൂടി. പരപ്പനങ്ങാടി ചിറമംഗലം ചെറിയത് റോഡ് ഉപ്പുണിപ്പുറം അംഗനവാടി പരിസരത്ത് നിന്നുമാണ് നാട്ടുകാര്‍ക്കും അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയായ പേ ഇളകിയ കുറുനരിയെ പിടികൂടിയത്. വാര്‍ഡ് കൗണ്‍സിലര്‍ ഫരീദ ഹസ്സന്‍ കോയയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ സ്റ്റാര്‍ മുനീര്‍, അസീസ് പുത്തരിക്കല്‍, എം ആര്‍ കെ മജീദ് എന്നിവര്‍ ചേര്‍ന്നാണ് വളരെയധികം സാഹസികമായി കുറുനരിയെ പിടികൂടിയത്. പേ ഇളകിയ കുറുനരിയെ നിരീക്ഷണത്തിനായി കൂട്ടില്‍ അടച്ചു. ഇതോടെ പരിസരവാസികളുടെ ആശങ്ക അകറ്റുകയും ചെയ്തു....
Malappuram

കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു

പെരിന്തല്‍മണ്ണ : കുറുക്കന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തിരൂര്‍ക്കാട് പടിഞ്ഞാറേ പാടം പുഴക്കല്‍ വേലുവിന്റെ ഭാര്യ ഇല്ലത്തും പറമ്പ് കാളി(55) ആണ് മരിച്ചത്. ഈ മാസം എട്ടിനാണ് കാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റിരുന്നത്. തിരൂര്‍ക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങതൊടി മജീദ് (58) എന്നിവര്‍ക്കാണ് കാളിയെ കൂടാതെ കുറുക്കന്റെ കടിയേറ്റിരുന്നത്. ഗുരുതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാളിയും ദേവകിയും അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇവര്‍ ഈ മാസം എട്ടിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് ജോലിക്ക് പോകുന്ന സമയത്ത് തിരൂര്‍ക്കാട് ശിവക്ഷേത്രത്തിനു പിറക...
Local news

ജോയിനിങ് പാർട്ടി ഇഫ്താർ സംഗമം ആക്കി അധ്യാപികമാർ

വെന്നിയൂർ: ജോയിനിങ് പാർട്ടി ഇഫ്താർ സംഗമം ആക്കി അധ്യാപികമാർ. വെന്നിയൂർ ജിഎം യുപി സ്കൂളിൽ പുതുതായി എത്തിയ 3 അധ്യാപികമാരാണ് വേറിട്ട പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായത്. ഇഫ്താർ സംഗമത്തിലേക്ക് കുട്ടികൾക്കുള്ള ബിരിയാണി സ്പോൺസർ ചെയ്ത് മാതൃകയാവുകയായിരുന്നു സ്കൂളിൽ പുതുതായി ജോലിയിൽ പ്രവേശിച്ച മൂന്ന് അധ്യാപികമാർ . പി.ശാക്കിറ, കെ എസ് സൗമ്യ, പി പി ഹാജറ എന്നിവരാണ് മാതൃകാപരമായ ഈ പ്രവർത്തനത്തിന് മുന്നോട്ടുവന്നത് . സാധാരണ സഹപ്രവർത്തകർക്ക് പാർട്ടി ഒരുക്കുക എന്നതിൽ നിന്ന് വിപരീതമായി വിദ്യാലയത്തിൽ ജോലി ലഭിക്കാൻ കാരണക്കാരായ വിദ്യാർത്ഥികൾക്കാണ് പാർട്ടി നൽകേണ്ടത് എന്ന ഉചിതമായ ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തങ്ങളെ നയിച്ചത് എന്ന് മൂന്ന് പേരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. മാതൃകാപരമായ പ്രവർത്തനത്തിന് സ്കൂളിലെ പ്രധാന അധ്യാപകനും മറ്റു സഹപ്രവർത്തകരും പിന്തുണയേകി. വെന്നിയൂർ സൗഹൃദ കൂട്ടായ്മയും പിടിഎ, എംടി എ, എസ് എ...
Malappuram

നിലമ്പൂർ തൃക്കൈകുത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

നിലമ്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കും നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കുതിരപ്പുഴയ്ക്ക് കുറുകെ 10.90 കോടി രൂപ ചെലവിൽ നിർമ്മിച്ച തൃക്കൈകുത്ത് പാലവും അപ്രോച്ച് റോഡും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ധനകാര്യ വകുപ്പുമായി ചർച്ചകൾ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ ടൗൺ നവീകരണത്തിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി നഗരത്തിലെ ഏറ്റവും വീതി കുറഞ്ഞ ജ്യോതിപ്പടി മുതൽ ജനതപ്പടി വരെ റോഡിന് ഇരുവശവും അഞ്ചു കോടി രൂപ ചെലവഴിച്ച് വീതി കൂട്ടിയ പാതയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മലയോര മേഖലയായ നിലമ്പൂർ നഗരത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് -നിലമ്പൂർ -ഗൂഡല്ലൂർ സംസ്ഥാനപാതയ്ക്ക് നിലമ്പൂർ നഗരത്തിൽ വീതി കുറവായതിനാൽ ഏറെക്കാലമായി യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ഇ...
Kerala

മലയോര ഹൈവേ; ജില്ലയിലെ രണ്ട് റീച്ചുകൾ രണ്ട് മാസത്തിനകം പൂർത്തിയാകും – മന്ത്രി മുഹമ്മദ് റിയാസ്

പൂക്കോട്ടുംപാടം - കാറ്റാടിക്കടവ് റോഡ് മന്ത്രി നാടിന് സമർപ്പിച്ചു മലയോര നിവാസികളുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേയുടെ മലപ്പുറം ജില്ലയിലെ ആദ്യ റീച്ച് പണി പൂർത്തിയായതായും രണ്ടാം റീച്ച് രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 8.7 കിലോമീറ്റർ നീളമുള്ള കാളികാവ് - കരുവാരകുണ്ട് റീച്ചാണ് പണി പൂർത്തിയായത്. 10.9 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം - മൈലാടി റീച്ച് രണ്ട് മാസത്തിനകവും 12.31 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം - കാളികാവ് റീച്ച് ഈ വർഷാവസാനത്തോടെയും പൂർത്തിയാക്കും. ജില്ലയിലെ ആകെ 69.05 കിലോമീറ്റർ മലയോര ഹൈവേയിൽ ബാക്കിയുള്ള മൂന്ന് റീച്ചുകൾ ടെണ്ടർ, എസ്റ്റിമേറ്റ് നടപടികളിലാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ നിലവാരത്തിൽ വികസിപ്പിക്കുന്ന പൂക്കോട്ടുംപാടം - തമ്പുരാട്ടിക്കല്ല് റോഡിൻ്റെ ആദ്യ ...
Local news

മൂന്നിയൂർ പുതിയത്ത് വൈക്കത്ത് റോഡ് ഉദ്ഘാടനം ചെയ്തു

മൂന്നിയൂർ : ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പുതിയത്ത് വൈക്കത്ത് റോഡ് നാട്ടുകാരുടെയും ജനപ്രധിനിധികളുടെയും സാനിദ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻഎം സുഹറാബി നാടിന് സമർപ്പിച്ചു, വാർഡ് മെമ്പർ പുവ്വാട്ടിൽ ജംഷീന അദ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ ആച്ചാട്ടിൽ, സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി പി മുനീർ മാസ്റ്റർ, സി പി സുബൈദ, ജാസ്മീൻ മുനീർ, പഞ്ചായത്ത് മെമ്പർമാരായ ശംസുദ്ധീൻ മണമ്മൽ, ചാന്ത് അബ്ദുസമദ്, നൗഷാദ് തിരുത്തുമ്മൽ, സി രാജൻ, പി പി സെഫീർ, സി ഡി എസ് മെമ്പർ മുഹ്സിന എന്നിവർ പ്രസംഗിച്ചു,...
error: Content is protected !!