സൗഹൃദം നടിച്ച് ലോഡ്ജിലെത്തിച്ച് യുവതിയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞു: വേങ്ങര സ്വദേശി അറസ്റ്റിൽ
കല്പറ്റ: യുവതിയെ സൗഹൃദം നടിച്ച് കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് പിടിയിലായത്. 2021 ഡിസംബര്‍ 31-ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ ഇയാളെ കല്പറ്റ പോലീസ് പിടികൂടിയത്.
വേങ്ങര സ്വദേശിനിയെ സൗഹൃദം നടിച്ച് അബ്ദുല്‍ ഹമീദ് കല്പറ്റയിലെത്തിച്ച് ലോഡ്ജില്‍ മുറിയെടുത്തു. യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് യുവതിയുടെ പതിനൊന്നരപ്പവന്റെ മാലയും അരപ്പവന്റെ മോതിരവും മോഷ്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. ലോഡ്ജില്‍ ഇയാള്‍ നല്‍കിയിരുന്നത് സ്വന്തം തിരിച്ചറിയല്‍ രേഖയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സിംകാര്‍ഡും ഇയാളുടെ പേരിലായിരുന്നില്ല.
അബ്ദുല്‍ ഹമീദ് മോഷണം നടത്തിയ സമയത്ത് ഉപയോഗിച്ച ഫോണും പിന്നീട് ഉപയോഗിച്ചില്ല. തൊപ്പി ധരിച്ച് വന്നതിനാല്‍ സി.സി.ടി...





























