Wednesday, September 30

Blog

മൂന്ന് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
Obituary

മൂന്ന് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തേഞ്ഞിപ്പലം: ആലുങ്ങൽ ചലാട്ടിൽ അംഗൻവാടിക്ക് സമീപം പടിക്കലയിൽ താമസിക്കുന്ന സുരേഷിന്റെ (63) മൃതദേഹമാണ് വീട്ടിലെ കിണറിൽ കണ്ടെത്തിയത്.തലപ്പാറയിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു. 
കുപ്രസിദ്ധ മോഷ്ടാവ് ഹാരിസ് ചാണ്ടി പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ 
Crime

കുപ്രസിദ്ധ മോഷ്ടാവ് ഹാരിസ് ചാണ്ടി പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ 

നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചാണ്ടി, കടുക്ക ഷാജി എന്നീ പേരുകളിൽ അറിയപ്പെടുന്ന പരപ്പനങ്ങാടി പുതിയ കടപ്പുറം സ്വദേശി നരിക്കോടൻ ഹാരിസ് എന്നയാളെ  താനൂർ ഡി.വൈ.എസ്.പി  മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം സാഹസികമായി പിടികൂടി. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ലിമിറ്റിലെ പാലത്തിങ്ങൽ എന്ന സ്ഥലത്തുനിന്നും  പൾസർ ബൈക്ക് മോഷ്ടിച്ചതും അമ്പാടി നഗർ  എന്ന സ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ 15000 രൂപ വിലയുള്ള മൊബൈൽഫോണും, പണവും മോഷണം നടത്തിയതിനും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.  തുടർന്ന്  പ്രതിക്കായി നിരവധി സ്ഥലങ്ങളിലെ CCTV പരിശോധിച്ചും നിരവധിയാളുകളെ കണ്ട് ചോദ്യം ചെയ്തും അന്വേഷണം  നടത്തി വരവെ മോഷണം നടത്തിയ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘങ്ങളായ സലേഷ്.കെ, സബറുദ്ദ...
ഖത്തർ ലോകകപ്പിന് വോളണ്ടിയർമാരാകാൻ ഫിഫ അപേക്ഷ ക്ഷണിച്ചു
Sports

ഖത്തർ ലോകകപ്പിന് വോളണ്ടിയർമാരാകാൻ ഫിഫ അപേക്ഷ ക്ഷണിച്ചു

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ വൊളണ്ടിയര്‍മാരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിച്ചുതുടങ്ങാം. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. ഖത്തറിന്റെ മണ്ണില്‍ ഫുട്‌ബോള്‍ ലോകം ഒന്നിക്കാന്‍ ഇനി മാസങ്ങളുടെ ദൈര്‍ഘ്യം മാത്രമാണുള്ളത്. 15 ലക്ഷത്തോളം ഫുട്‌ബോള്‍ ആരാധകരെയാണ് ഫിഫയും ഖത്തറും പ്രതീക്ഷിക്കുന്നത്. ഈ ആരാധകര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട മറ്റുപ്രവര്‍ത്തനങ്ങള്‍ക്കുമായി 20,000 ആരാധകരെയാണ് ഫിഫ വളണ്ടിയര്‍മാരായി നിയോഗിക്കുന്നത്. സ്‌റ്റേഡിയങ്ങള്‍, പരിശീലന വേദികള്‍, വിമാനത്താവളം, ഫാന്‍ സോണ്‍, ഹോട്ടല്‍, പൊതുയിടങ്ങള്‍ തുടങ്ങി 45 കേന്ദ്രങ്ങളില്‍ വളണ്ടിയര്‍മാരുടെ സേവനം ആവശ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്നദ്ധ സേവനത്തിലൂടെ മഹാമേളയുടെ ഭാഗമാകാനുള്ള അവസരം കൂടിയാണിത്. volunteer.fifa.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക...
പരപ്പനങ്ങാടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Other

പരപ്പനങ്ങാടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി അഞ്ചപ്പുര അണ്ടർ ബ്രിഡ്ജിന് അടുത്ത് മരത്തിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി ബോഡി ഹോസ്പിറ്റലിലേക്ക് മാറ്റും
തിരൂരങ്ങാടി താലൂക്ക് ആശുപത്രി ലാബ് ഇനി 24 മണിക്കൂറും
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ലാബ് ഇനി 24 മണിക്കൂറും

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബിന്റെ പ്രവർത്തന സമയം 24 മണിക്കൂറാക്കി. നിലവിൽ വൈകുന്നേരം7 മണി വരെ മാത്രമായിരുന്നു പ്രവർത്തനം. പുതിയ സൂപ്രണ്ട് വന്നതോടെ പ്രവർത്തന സമയം കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. പുതിയ 2 താത്കാലിക ജീവനക്കാരെ കൂടി നിയമിച്ചാണ് മുഴുവൻ സമയ പ്രവർത്ത നമാക്കി മാറ്റിയത്. ഇതോടൊപ്പമുള്ള ബ്ലഡ് സ്റ്റോറേജിന്റെ പ്രവർത്തനവും 24 മണിക്കൂറാക്കികിയിട്ടുണ്ട്. പ്രവർത്തന സമയം കൂട്ടിയതോട ഏത് സമയത്തും ടെസ്റ്റുകൾ നടത്താൻ സാധിക്കും. ബ്ലഡ് സ്റ്റോറേജിൽ നിന്ന് ഏത് സമയത്തും രക്തം വാങ്ങാനും പറ്റും. പ്രസവത്തിന് ഉൾപ്പെടെ അടിയന്തര ഓപ്പറേഷൻ ചെയ്യാൻ ഇനി ലാബ് ടെസ്റ്റിനും രക്തത്തിനും പകൽ സമയം വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് സൂപ്രണ്ട് ഡോ.പ്രഭുദാസ് പറഞ്ഞു....
ദേശീയ ബധിര ക്രിക്കറ്റ്: കേരള ടീമിൽ 4 മലപ്പുറത്തുകാരും
Sports

ദേശീയ ബധിര ക്രിക്കറ്റ്: കേരള ടീമിൽ 4 മലപ്പുറത്തുകാരും

പഞ്ചാബിൽ നടക്കുന്ന ദേശീയ ബധിര ക്രിക്കറ്റ് ചാംപ്യന്ഷിപ്പിനുള്ള കേരളടീമിൽ 4 മലപ്പുറം സ്വദേശികളും. ചെറുമുക്ക് സ്വദേശി വി.പി.ഷൗക്കത്ത്, പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഷിൻ, തിരൂർ സ്വദേശി രാമ കൃഷ്ണൻ, മഞ്ചേരി സ്വദേശി അംജദ് കെ പി എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. 16 അംഗ ടീമാണ്. മൂന്നു ദിവസത്തെ ക്യാമ്പിനു ശേഷം ടീം ഇന്ന് പഞ്ചാബിലേക്ക് പുറപ്പെടും. പഞ്ചാബിലെ പട്യലയിൽ 23 മുതൽ 28 വരെയാണ് മത്സരം....
മൊബൈൽ ഗെയിം കളിച്ചതിന് മാതാവ് ഫോൺ പിടിച്ചു വാങ്ങി; പതിനൊന്നുകാരി ആത്മഹത്യ ചെയ്തു
Other

മൊബൈൽ ഗെയിം കളിച്ചതിന് മാതാവ് ഫോൺ പിടിച്ചു വാങ്ങി; പതിനൊന്നുകാരി ആത്മഹത്യ ചെയ്തു

കാസർകോട്: മാതാവ് മൊബൈലിൽ ഗെയിം കളി ഒഴിവാക്കി പഠിക്കാൻ പറഞ്ഞതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസർക്കോട് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംനയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.45 മണിയോടെയാണ് സംഭവം. കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈൽ ഉപയോഗിക്കുന്നത് കണ്ടതോടെ മാതാവ് മൊബൈൽ പിടിച്ചു വാങ്ങി പഠിക്കാൻ ആവശ്യപ്പെട്ട് പുറത്തുപോയി. ഇതിൽ പിണങ്ങിയ വിദ്യാർഥിനി ചൂരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു. ഉടൻ തന്നെ കെട്ടഴിച്ച് മാറ്റി ബൈകിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ അംന. സംഭവത്തിൽ മേൽപറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: മുഹമ്മദ്...
കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസ്സുകാരി മരിച്ചു
Accident

കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസ്സുകാരി മരിച്ചു

കോഴിക്കോട് : ഉളള്യാരിയിൽ കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെയും ശരണ്യയുടെയും മകൾ തൻവി (4) ആണ് മരിച്ചത്. ഞായർ രാത്രിയിൽ കടല കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും മരിച്ചു. പ്രവീൺ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണ്....
ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം
Other

ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം

തിരൂരങ്ങാടി: കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന ബഡ്ജറ്റാണ് കേന്ദ്ര സർക്കാരിൻ്റെത് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി വി വസീഫ്. ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംഐതിഹാസികമായ സമരം നടത്തിയ കർഷക സമൂഹത്തെയും സാധാരണക്കാരെയും അവഗണിച്ചായിരുന്നു കേന്ദ്രബഡ്ജറ്റ് എന്നും അതിനെതിരെയുള്ള പോരാട്ടമാണ് ഡിവൈഎഫ്ഐ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ചെമ്മാട് ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിൽ എം ബൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ , ജില്ലാ പ്രസിഡൻ്റ് ശ്യാംപ്രസാദ്, ജില്ലാ ജോയിൻ സെക്രട്ടറിശിനീഷ് കണ്ണത്ത്, അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി, പി വിഅബ്ദുൽ വാഹിദ്, കെടി അബ്ദുസമദ്,എന്നിവർ സംസാരിച്ചു....
അയൽക്കാരിയുടെ വീടിനു മുമ്പിൽ മൂത്രമൊഴിച്ചു, എ ബി വി പി മുൻ ദേശീയ പ്രസിഡന്റ് അറസ്റ്റിൽ
Other

അയൽക്കാരിയുടെ വീടിനു മുമ്പിൽ മൂത്രമൊഴിച്ചു, എ ബി വി പി മുൻ ദേശീയ പ്രസിഡന്റ് അറസ്റ്റിൽ

വിധവയും വയോധികയുമായ അയല്‍വാസിയുടെ വീടിനു മുന്നില്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ എ.ബി.വി.പി. മുന്‍ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്‍മുഖം അറസ്റ്റില്‍. 2020 ജൂലൈ 11-നായിരുന്നു കേസിന് ആസ്പദമായ സംഭവം. രണ്ടുവര്‍ഷത്തിനു ശേഷമാണ് ആതമ്പാക്കം പോലീസ് സുബ്ബയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്യാന്‍ സുബ്ബയ്യയെ പ്രേരിപ്പിച്ചത്. വിധവയായ അയല്‍വാസി, തന്റെ ബന്ധുവിന്റെ സഹായത്തോടെയാണ് സുബ്ബയ്യയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം അപ്പാര്‍ട്‌മെന്റില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇതേ അപ്പാര്‍ട്‌മെന്റിലെ താമസക്കാരനാണ് സുബ്ബയ്യയും. വീടിനു മുന്നില്‍ മൂത്രമൊഴിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്നാണ് വയോധികയുടെ പരാതിയില്‍ പറയുന്നത്. സുബ്ബ...
ഐഎസ്എൽ ഫുട്ബാൾ മത്സരം കാണാൻ പുറപ്പെട്ട മലപ്പുറത്തെ 2 യുവാക്കൾ അപകടത്തിൽ മരിച്ചു
Accident

ഐഎസ്എൽ ഫുട്ബാൾ മത്സരം കാണാൻ പുറപ്പെട്ട മലപ്പുറത്തെ 2 യുവാക്കൾ അപകടത്തിൽ മരിച്ചു

ഗോവയിൽ നടക്കുന്ന ഐ എസ് എൽ ഫുട്‌ബോൾ ഫൈനൽ മത്സരം കാണാൻ ബൈക്കിൽ പുറപ്പെട്ട 2 പേർ കാസർകോട് അപകടത്തിൽ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ അഞ്ചുകണ്ടൻ സുബൈറിൻ്റെ മകൻ ഷിബിൽ (20), പള്ളിത്തൊടി അബ്ദുൽ കരീമിൻ്റെ മകൻ ജംഷീർ (22) എന്നിവരാണു മരിച്ചത്. ഷിബിൽ ഹൈദരാബാദ് എഫ് സി ക്കു വേണ്ടി കളിക്കുന്ന റബീഹിൻ്റെ പിതൃസഹോദരൻ്റെ മകനാണ്. ഇന്നലെ രാത്രി 8 ന് മണിക്കാണ് ഇവർ ബൈക്കിൽ പുറപ്പെട്ടത്. കാറിൽ മറ്റൊരു സംഘവും ഇവർക്കൊപ്പം യാത്ര പോയിരുന്നു. ഇന്ന് പുലർച്ചെ 5 ന് കാസർകോട് ഉദുമ പള്ളത്ത് വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പെട്ട ബൈക്ക്...
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. കെല്ലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയ എട്ടുനില സൂപ്പര്‍ സെപെഷ്യാലിറ്റി ബ്ലോക്ക്, നാല് നിലകളിലുള്ള പി.പി യൂണിറ്റ് എന്നിവ നിര്‍മ്മിക്കും. ഇപ്പോൾ ലാബ് പ്രവർത്തിക്കുന്ന പഴയ ഐ പി കെട്ടിടം പൊളിച്ചു മാറ്റി ഇവിടെയാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് നിർമിക്കുക. ഒപി, 150 ബെഡ്‌, 28 ഐ സി യു ബെഡ്, ഓപ്പറേഷൻ തിയേറ്റർ, കോണ്ഫറൻസ് ഹാൾ തുടങ്ങിയവ ഇതിലുണ്ടാകും. പ്രധാന കവാടത്തിനു സമീപത്ത് ജ്യോതിസ് കെട്ടിടം പൊളിച്ചു ഇവിടെ പി പി യൂണിറ്റ് കെട്ടിടം നിർമിക്കും. ഇതിൽ ഡോർമേറ്ററി സൗകര്യവും ഉണ്ടാകും. തിരൂരങ്ങാടി ടുഡേ. അഡ്മിൻസ്ട്രേറ്റീവ് ബ്ലോക്ക് പുതുക്കി പണിയും. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. ആശുപത്രിയിലേക്ക് വരാനും പ...
ചരമം: മറിയാമു ഹജ്‌ജുമ്മ കൊടിഞ്ഞി
Obituary

ചരമം: മറിയാമു ഹജ്‌ജുമ്മ കൊടിഞ്ഞി

കൊടിഞ്ഞി ഫാറൂഖ്‌ നഗർ സ്വദേശി പരേതനായ ഇല്ലത്തു ബാവ എന്നിവരുടെ ഭാര്യ മറിയാമു ഹജ്ജുമ്മ ( 85 ) ഇന്ന് രാവിലെ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് കൊടിഞ്ഞി ജുമുഅത്തു പള്ളിയിൽ. മക്കൾ : അബ്ദുൽ റഹ്‌മാൻ (MS), സക്കീന. മരുമക്കൾ: ആയിഷ കൊടിഞ്ഞി, മുഹമ്മദ് കുട്ടി വെള്ളിയാമ്പുറം .
ബുള്ളറ്റും ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
Accident

ബുള്ളറ്റും ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോഴിക്കോട്ഫറോക്ക് ട്രഷറിക്ക് മുന്നിൽ ഇന്ന് വൈകുന്നേരം 5.30 ന് ബസ്സും ബുള്ളറ്റും കൂട്ടി ഇടിച്ച് ബുള്ളറ്റ് യാത്രകാരൻ മരണപെട്ടു. കരുവൻതിരുത്തി സികെ റോഡിൽ ഇരിയംപാടം സലീമിന്റെ മകൻ ഫാരിസ് (21) ആണ് മരിച്ചത്. Read more at: https://www.manoramaonline.com/news/latest-news/2022/03/19/bike-collides-with-bus-death.html
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ മാറ്റി യഥാക്രമം ഏപ്രില്‍ ഒന്ന്, നാല്, അഞ്ച്  തിയിതകളില്‍ ആരംഭിക്കാനിരുന്ന  അഫിലിയേറ്റഡ് കോളേജ്, എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2014-2019 പ്രവേശനം   ബിഎസ്.സി/ബി.എസ്.സി ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബിസിഎ/ബിഎ ആന്റ് അലൈഡ് പ്രോഗ്രാം/ബികോം/ബിബിഎ ആന്റ് അലൈഡ് പ്രോഗ്രാം(സിയുസിഎസ്എസ് & സിയുസിബിസിഎസ്എസ്) ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്   ഏപ്രില്‍ 2022/2021/2020 പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പരീക്ഷാ ഫലം എം.എസ്.സി ബോട്ടണി ഒന്നാം സെമസ്റ്റര്‍ (സിബിസിഎസ്എസ്/സിയുസിഎസ്എസ്) നവംബര്‍ 2020 പരീക്ഷാ ഫലം, വെബ്‌സൈറ്റില്‍ ലഭ്യമാണ്.ബിഎ മള്‍ട്ടിമീഡിയ (സിയുസിബിസിഎസ്എസ്-എസ്ഡിഇ) 2017 പ്രവേശനം അഞ്ചാംസെമസ്റ്റര്‍ നവംബര്‍ 2019 , ആറാം സെമസ്റ്റര്‍  ഏപ്രില്‍ 2020  റഗുലര്‍ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്...
നടപടിയിൽ തൃപ്തി പോര, എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളക്പൊടി എറിഞ്ഞു
Other

നടപടിയിൽ തൃപ്തി പോര, എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളക്പൊടി എറിഞ്ഞു

തൃശൂരിൽ എഴുപതുകാരി വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞു. ടൗണ്‍ ഹാളില്‍ വനിതാകമ്മിഷന്‍ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ 70 വയസ്സുകാരിയാണ് കമ്മിഷനു നേരെ മുളകുപൊടി എറിഞ്ഞത്. ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ നല്‍കിയ പരാതിയില്‍ കമ്മിഷന്‍ സ്വീകരിച്ച നടപടി വയോധികയ്ക്ക് തൃപ്തി നല്‍കിയില്ല. ഈ കാരണം പറഞ്ഞായിരുന്നു അക്രമം. വനിതാ കമ്മിഷന്‍ ഇന്ന് നടക്കുന്ന സിറ്റിംഗില്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. എന്നാല്‍, സിറ്റിംഗ് നടക്കുന്നതിനിടെ ഹാളിലേക്കെത്തിയ എഴുപതുവയസുകാരി തന്‍റെ കൈയ്യില്‍ കരുതിയിരുന്ന മുളക് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് സ്‌റ്റേജിലേക്ക് വിതറുകയായിരുന്നു. ഫാനിട്ടിരുന്നതിനാല്‍ മുളക്‌പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതോടെ പരിപാടി നടക്കുന്നിടത് ആകെ ബഹളമായി. വിവരമറിഞ്ഞെത്തിയ പൊലീസ് എത്ത...
ഇശൽ വിരുന്നും സ്നേഹാദരവും സംഘടിപ്പിക്കും
Other

ഇശൽ വിരുന്നും സ്നേഹാദരവും സംഘടിപ്പിക്കും

തിരൂരങ്ങാടി: പുതിയ കാലത്ത് കല സംസ്കാരിക രംഗത്ത് വ്യക്തിമുദ പതിപ്പിച്ച പ്രമുഖരെ കേരളാ മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർആദരിക്കുന്നു.കേരളാ മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ സംഘടിപ്പിക്കുന്ന. ഇശൽ വിരുന്നും സ്നേഹാദരവും26 ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ചെമ്മാട് കോ ഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കാൻ ചാപ്റ്റർ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കേരളാ മാപ്പിള കലാ അക്കാദമി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഏ കെ. മുസ്തഫ ഉൽഘാടനം ചെയ്തു. അഷറഫ് തച്ചറപടിക്കൽ അധ്യക്ഷത വഹിച്ചു. കല്ലുപറമ്പൻ അബുൽ മജിദ് ഹാജി, അഷറഫ് മനരിക്കൽ, സലാം മച്ചിങ്ങൽ, ഹംസ പന്താരങ്ങാടി, റഷീദ് മേലെ വീട്ടിൽ, കെ.ടി.ക ബിർ, കബീർ കാട്ടികൂളങ്ങര, നസ്റുള്ള തിരുരങ്ങാടി തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു....
കുടുംബ വഴക്ക്: വയോധികൻ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീ കൊളുത്തി കൊന്നു
Crime

കുടുംബ വഴക്ക്: വയോധികൻ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീ കൊളുത്തി കൊന്നു

തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ (45), ഭാര്യ ഷീബ, മക്കളായാ മെഹ്റാ (16), അസ്ന (11) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്‍റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാൾ. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. 5 കുപ്പി പെട്രോൾ ഇയാൾ കരുതിയിരുന്നു. വീട് പുറത്തു നിന്നും പൂട്ടിയ ശേഷം അകത്തേക്ക് പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. അർധ രാത്രി 12.45 നാണ് സംഭവം. വീടിനകത്തെ കുടുംബം രക്ഷപ്പെടാതിരിക്കാനായി ആസൂത്രരണം ചെയ്താണ് കൃത്യം നടത്തിയത്. വെള്ളമൊഴിച്ചു തീ കെടുത്തതിരിക്കാൻ വീട്ടിലെയും അയൽ വീട്ടിലെയും ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കി വിട്ടിരുന്നു. വീണ്ടും മോട്...
ജെബി മേത്തർ കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥി
Other

ജെബി മേത്തർ കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥി

കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി. നേരത്തെ നടന്ന വിപുലമായ ചർച്ചയിൽ മൂന്ന് പേരുകളായിരുന്നു പ്രധാനമായും ഹൈക്കമാൻഡിന് മുമ്പാകെ കെപിസിസി നേതൃത്വം നൽകിയത്. ജെബി മേത്തർ, എം ലിജു, ജെയ്സൺ ജോസഫ് എന്നിവരുടെ പേരുകളായിരുന്നു ഉയർന്നത്. ഇന്ന് വെകുന്നേരമായിരുന്നു കെപിസിസി പട്ടിക കൈമാറിയത്. കേവലം മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡൽഹിയിലെ പ്രവർത്തന പരിചയം എന്നിവയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകമായത്. സംസ്ഥാനത്തുനിന്ന് കോൺഗ്രസിന് രാജ്യസഭയിലും ലോക്സഭയിലും മുസ്ലീം വിഭാഗത്തിൽനിന്ന് എംപിയില്ല. എന്നാൽ ഇടതുപക്ഷത്തിന് എഎ റഹീം കൂടി വരുന്നതോട...
അഖിലേന്ത്യാ ബേസ്ബോള്‍ : കാലിക്കറ്റിന് വെങ്കലം
Sports

അഖിലേന്ത്യാ ബേസ്ബോള്‍ : കാലിക്കറ്റിന് വെങ്കലം

പൂണെയിലെ സാവിത്രി ഭായഫുലെ യൂണിവേഴ്സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ബേസ്ബോള്‍ മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാല പുരുഷ ടീമിന് വെങ്കലം. ജി.എന്‍.ഡി.യു. അമൃതസറിനെ (1510) തോല്‍പ്പിച്ചാണ് കാലിക്കറ്റ് ടീം മൂന്നാം സ്ഥാനം നേടിയത്. ടൂര്‍ണമെന്റിലെ മികച്ച അ ച്ചടക്കമുള്ള ടീമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തിരഞ്ഞെടുത്തു. മത്സരത്തിലെ മികച്ച പിച്ചര്‍ അവാര്‍ഡ് കാലിക്കറ്റിന്റെ മുഹമ്മദ് ബുര്‍ഹാന്‍ കരസ്ഥമാക്കി. അഖില്‍ രാജ് (ക്യാപ്റ്റന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്മെന്റ്), അമല്‍ മോഹന്‍ദാസ് (വൈസ് ക്യാപ്റ്റന്‍ ), അമല്‍ ആനന്ദ്, മുഹമ്മദ് ബുര്‍ഹാന്‍, അഭിജിത്, യാദവ്, മുഹമ്മദ് റാഫി, ജിതിന്‍ (ഫാറൂഖ് കോളേജ്), ജിഷ്ണു, അബ്ദുല്‍ ബാസിത്, മുഹമ്മദ് ഷൈജല്‍ (ആര്‍ട്സ് കോളേജ്, മീഞ്ചന്ത) മോഹന്‍ കുമാര്‍, വിനയ് കുമാര്‍, ആഷിഖ് അനില്‍ (സഹൃദയ കോളേജ്) മൃദുല്‍(അമല്‍ കോളേജ്)  ഇന്ദുചൂഡന്‍ (ജി.സി.പി....
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
Other

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കോഷന്‍ ഡെപ്പോസിറ്റ് കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠന വിഭാഗം 2016 പ്രവേശനം എം.എ., 2017 പ്രവേശനം എം.ഫില്‍. ബാച്ചുകളിലെ കോഷന്‍ ഡെപ്പോസിറ്റ് തിരികെ കൈപ്പറ്റാത്തവര്‍ 30-നകം പ്രസ്തുത തുക പഠനവിഭാഗം ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം തുക സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്.     പരീക്ഷ സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. - പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എം.എ., എം.എസ് സി. നവംബര്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും ഏപ്രില്‍ 1-ന് തുടങ്ങും.     പരീക്ഷാ അപേക്ഷ അഞ്ച് വര്‍ഷ ബി.ബി.എ.-എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2021 രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്കും എട്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും എല്‍.എല്‍.ബി. യൂണിറ്ററി ഡി...
കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ ലീഗ് മത്സരങ്ങൾക്ക് ഉജ്ജ്വല പരിസമാപ്തി
Other

കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ ലീഗ് മത്സരങ്ങൾക്ക് ഉജ്ജ്വല പരിസമാപ്തി

കൊടിഞ്ഞി ക്ലബ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൊടിഞ്ഞിയിലെ ഇരുപതോളം രജിസ്‌ത്രേട് ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ഫുട്ബോൾ , ക്രിക്കറ്റ് , വോളീബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. അഞ്ചാമത് ലീഗ് ഫുട്ബോൾ മത്സരത്തിൽ ടൌൺ ടീം കൊടിഞ്ഞി ജേതാക്കളായി . വാശിയേറിയ മത്സരത്തിൽ ശില്പ പയ്യോളിയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മിന്നുന്ന ജയം കാഴ്ച്ചവെച്ചത് . ക്രിക്കറ്റ് ലീഗ് മത്സരത്തിലും വോളിബോൾ മത്സരത്തിലും ന്യൂ ബ്രൈറ് കൊടിഞ്ഞി ജേതാക്കളായി . കെ.എഫ്.സി കൊടിഞ്ഞി , ഫോർലാന്റ് കൊടിഞ്ഞി ടീമുകളെ പരാജയപ്പെടുത്തിയാണ് വിജയക്കൊടി നാട്ടിയത്. അതോടെ ഇരുപത്ത് പോയിന്റ് മായി ന്യൂ ബ്രൈറ് ഓവറോൾ കിരീടം ചൂടാൻ അർഹത നേടി .മത്സരങ്ങളുടെ ശേഷം സംഘടിപ്പിച്ച സമ്മാന ദാനത്തിൽ പഞ്ചായത്തിൽ നിന്നും ഫുടബോൾ മത്സരത്തിൽ വിജയിച്ച എ എം എൽ പി സ്‌കൂൾ കടുവ ളൂർ വിദ്യാർത്ഥികളെ അനുമോദിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.യാസറിനെ എം.എ എഛ് എസ് ...
കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിച്ചിൽ; നാലുപേർ മരിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനടിയിൽ
Other

കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിച്ചിൽ; നാലുപേർ മരിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനടിയിൽ

കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലിൽ അതിഥി തൊഴിലാളികളായ നാലുപേർ മരിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനടിയിലാണ്. പശ്ചിമബംഗാൾ സ്വദേശികളായ ഫൈജുൽ മണ്ഡൽ, കുദൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നുറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. പൂർണമായും മണ്ണിനടിയിൽ അകപ്പെട്ട ഇവരെ പുറത്തെടുത്തപ്പോൾ തന്നെ മരണപ്പെട്ട നിലയിലായിരുന്നു. തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ ഏഴു തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിരുന്നത്. ഇവരിൽ തല മണ്ണിനടിയിൽ പെടാതെ രക്ഷപ്പെട്ട രണ്ടുപേരെ ഉടൻ പുറത്തെടുത്തിരുന്നു. ഇതിൽ സിയാവുൽ മണ്ഡൽ ആശുപത്രി വിട്ടു, ഫാറൂഖ് മണ്ഡൽ ചെറിയ പരിക്കുകളുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.കളമശ്ശേരി മെഡിക്കൽ കോളേജിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ പത്തോളം അടിയോളം താഴ്ചയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടന്നിരുന്നത്. ഉച്ചക്ക് രണ്ടരയേടെയാണ് സംഭവം ന...
ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി ഫുട്‌ബോൾ ടൂർണമെന്റ് നടത്തി
Other

ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി ഫുട്‌ബോൾ ടൂർണമെന്റ് നടത്തി

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഫണ്ട് ശേഖരണാർത്ഥം ഷുഹൈബ് കൾച്ചറൽ വിങ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, ശരത്ത് ലാൽ, കൃപേഷ് സ്മാരക ട്രോഫിക്ക് വേണ്ടി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫുട്ബോൾ ടൂർണമെന്റ് KPCC ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. റിയാസ് കല്ലൻ അദ്ധ്യക്ഷത വഹിച്ചു. KPCC മെമ്പർ PA ചെറീദ്, വേങ്ങര ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡണ്ട് കാമ്പ്രൻ മജീദ് മാസ്റ്റർ,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സഫീർ ബാബു,INTUC നിയോജക മണ്ഡലം പ്രസിഡന്റ് MA അസീസ്, കെ എസ് യു ജില്ല സെക്രട്ടറി മാരായ അഡ്വ :സിയാദ് പേങ്ങാടൻ, അഡ്വ :എ പി അബ്ദുറഹിമാൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ രാധാകൃഷ്ണൻ മാസ്റ്റർ, ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ, പി കെ സിദ്ധീഖ്, യൂത്ത് കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം പ്രസിഡണ്ട് കെ വി ഹുസൈൻ കുട്ടി, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റു മാരായ ഷാഫി ഷാരത്ത്, സാക്കിർ കാലടിക്കൽ, അസ്‌ലം ചെങ്ങാണി,...
മക്കളോടൊപ്പം സ്കൂട്ടറിൽ വരുമ്പോൾ യുവതിയെ വെട്ടിക്കൊന്നു
Crime

മക്കളോടൊപ്പം സ്കൂട്ടറിൽ വരുമ്പോൾ യുവതിയെ വെട്ടിക്കൊന്നു

മക്കളോടൊപ്പം സ്കൂട്ടറിൽ വരുമ്പോൾ യുവാവ് വെട്ടിപ്പരിക്കേല്പിച്ച യുവതി മരിച്ചു. കൊടുങ്ങല്ലൂർ എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ്​ മരണം. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​ തൃശൂർ എലൈറ്റ്​ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു. യുവതിയുടെ അറ്റുപോയ വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്.വ്യാഴായ്ച രാത്രി എട്ടിനാണ് സംഭവം. എറിയാട് കേരള വർമ സ്കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു. പ്രതി വലിയകത്ത്​ റിയാസ് (26) മുമ്പ്​ യുവതിയുടെ തുണിക്കടയിൽ ജോലിക്കാരനായിരുന്നു. കുട്ടിക...
മുഖ്യമന്ത്രിയുടെ ഭാര്യ സഹോദരിയുടെ വീട്ടിൽ മോഷണ ശ്രമം
Other

മുഖ്യമന്ത്രിയുടെ ഭാര്യ സഹോദരിയുടെ വീട്ടിൽ മോഷണ ശ്രമം

വടകര: ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മൽതാഴ ദാമോദരൻ–പ്രേമലത ദമ്പതികളുടെ വീട്ടിൽ ആളില്ലാത്ത സമയത്തു മോഷണശ്രമം. ചൊവ്വാഴ്ച രാത്രി ഒൻപതിനും പതിനൊന്നിനും ഇടയിലാണു സംഭവം. വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ  സാധനങ്ങൾ വാരി വലിച്ചിട്ടു. നാല് സിസിടിവി ക്യാമറകൾ തകർക്കുകയും അതിന്റെ റെക്കോർഡർ കൊണ്ടു പോവുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയാണു പ്രേമലത. ഈ വീടിനു സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടിൽ നിന്ന് 7 പവൻ സ്വർണാഭരണവും 8,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുകാർ ഉത്സവത്തിനു പോയിരിക്കുകയായിരുന്നു. റൂറൽ പൊലീസ് മേധാവി എ.ശ്രീനിവാസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസെടുത്തു....
ഇരുചക്ര വാഹനവുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്
Other

ഇരുചക്ര വാഹനവുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്

സ്കൂളിലേക്ക് ഇരു ചക്രവാഹനവുമായി എത്തുന്ന വിദ്യാർത്ഥി കൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാർത്ഇകളുടെ 10 വണ്ടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിന്റെ പരിസരങ്ങളിൽ നിർത്തിയിട്ട വണ്ടികൾ ലോറിയിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ചെണ്ടപ്പുറയ സ്കൂളിലെ വിദ്യാർത്ഇകളുടെ വാഹനങ്ങളും പിടികൂടിയിരുന്നു. പ്രായപൂർത്തി ആകാത്തവർക്ക് വാഹനം ഓടിക്കാൻ കൊടുത്താൽ രക്ഷിതാക്കൾക്കും ആർ സി ഉടമകൾക്കുമെതിരെ കേസ് എടുക്കുമെന്ന് എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. ഇന്നലെ 50 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി. 10 വണ്ടികൾ കസ്റ്റഡിയിലെടുത്തു. 3 കേസുകളുമെടുത്തു. പരിശോധന ഇനിയും തുടരും....
ഹിജാബ് വിലക്ക്: എംഎസ്എഫ് പ്രതിഷേധ സംഗമം നടത്തി
Other

ഹിജാബ് വിലക്ക്: എംഎസ്എഫ് പ്രതിഷേധ സംഗമം നടത്തി

തേഞ്ഞിപ്പലം:  ഹിജാബ് വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ പ്രതിഷേധിച്ച്  കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് എം.എസ്.എഫ്. യൂണിറ്റ് സംഘടിപ്പിച്ച Hijab is our Right ഹിജാബ് ഞങ്ങളുടെ അവകാശം പ്രതിഷേധ സംഗമം അഡ്വ. ഫാത്തിമ തഹ് ലിയ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ശാക്കിര്‍ അദ്ധ്യക്ഷത വഹിച്ചു. സഫ്ന ഒഴുകൂര്‍, അഫ്നിദ പുളിക്കല്‍, ഫാത്തിമ ഹസ്ബി, നദ ഫാത്തിമ, സൗദ പൊന്നാനി എന്നിവര്‍ സംസാരിച്ചു....
Other

കാര്‍ നന്നാക്കുന്നതിനിടെ യുവാവിന് കാറില്‍നിന്ന് തീപിടിച്ചു

വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന് കാറില്‍നിന്ന് തീപിടിച്ചു. കാറില്‍നിന്നുമുള്ള തീ യുവാവിന്റെ തലയിലാണ് പടര്‍ന്നത്. സി സി ടി വി ദൃശ്യം വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. വളാഞ്ചേരി പോപ്പിന്‍സ് വേള്‍ഡിന്റെ സമീപത്ത് വെച്ച് കാറിന്റെ റിപ്പയറിങ് പണിയിലായിരുന്നു യുവാവ്. ബോണറ്റ് തുറന്ന് വാഹനം നന്നാക്കുന്നതിനിടയാണ് ബോണറ്റിനുള്ളില്‍ നിന്നും തീപടര്‍ന്നത്. തീ യുവാവിന്റെ തലയിലേക്കാണ് പടര്‍ന്നത്. എന്നാല്‍ യുവാവ് പരിഭ്രമമില്ലാതെ കൈകൊണ്ട് തന്നെ തീയണക്കാന്‍ ശ്രമിച്ചത് വലിയ അപകടം ഒഴിവാക്കി. തൊട്ടടുത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയരക്ഷനേടിയിരുന്നു....
ദേശീയപാത പടിക്കലിൽ കാറുമായി കൂട്ടിയിടിച്ച് ഓക്സിജൻ ടാങ്കർ ലോറി മറിഞ്ഞു.
Accident

ദേശീയപാത പടിക്കലിൽ കാറുമായി കൂട്ടിയിടിച്ച് ഓക്സിജൻ ടാങ്കർ ലോറി മറിഞ്ഞു.

ദേശീയപാത 66 പടിക്കൽടാങ്കർ ലോറി കാറുമായി കൂട്ടി ഇടിച്ച് റോഡിൽ ടാങ്കർ ലോറി മറിഞ്ഞു. ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1 മണിയോടെയായിരുന്നു അപകടം. ഓക്സിജൻ ടാങ്കർ ആണ് മറിഞ്ഞത് മറിഞ്ഞ വാഹനത്തിൽ ഓക്സിജിൻ ഇല്ലയിരുന്നു. അപകടസ്ഥലത്ത് ഉടൻതന്നെ എത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ്, ഫയർ ഫോയ്‌സ്, നാട്ടുകാരും ചേർന്ന് റോഡ് ഗതാഗത യോഗ്യമാക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടൽ മൂലം കഴിഞ്ഞദിവസംപാണമ്പ്രയിൽ ദേശീയപാത വികസന പ്രവർത്തിയിലുള്ള ലോറി വൈദ്യുതി ലൈനിൽ കുടുങ്ങിയപ്പോൾ ലോറി ഡ്രൈവർക്ക് രക്ഷകരായതും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ തന്നെയാണ്...