Wednesday, September 30

Blog

ചരമം: ചെരിച്ചിയിൽ മുസ്തഫ ചെമ്മാട്
Obituary

ചരമം: ചെരിച്ചിയിൽ മുസ്തഫ ചെമ്മാട്

മുസ്തഫ തിരൂരിങ്ങാടി : ചെമ്മാട് സി കെ നഗറിലെ ചെരിച്ചിയിൽ മുസ്തഫ (55 നിര്യാതനായി ഭാര്യ:സൈനബമക്കൾ : അഫ്സൽ, അസ്‌ലം, അശ്ഫാഖ് , അദ്നാൻ,അഫീഫ.മരുമക്കൾ : ഫസ് ലു ചെമ്പ്ര തിരൂർ,ഫൈറൂസഖബറടക്കം ഇന്ന് കാലത്ത് 8-30 ന്തിരൂരങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ
Other

തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരസമർപ്പണം ഇന്ന് 

തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം ഇന്ന് (മാർച്ച്‌ 27) മ്യൂസിയം പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ഹജൂർ കച്ചേരി അങ്കണത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി മുഖ്യാതിഥിയാകും. കെ. പി. എ മജീദ് എം. എൽ. എ അധ്യക്ഷനാവും. മലബാറിലെ കോളനി വാഴ്ചയുടെയും അതിനെതിരായി നടന്ന നാനാവിധമായ ചെറുത്തുനിൽപ്പുകളുടെയും സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ചരിത്രസ്മാരകമാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1792 ൽ മലബാർ ബ്രിട്ടീഷ് അധീനതയിലായതോടെ മലബാറിൽ കോളനി ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായി പലതരത്തിലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ സ്ഥാപിതമായതാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1921 പോരാട്ടത്തിന് തുടക്കം കുറിക്കാൻ കാരണമായ വെടിവെപ്പ് നടന്നത് ഹജൂർ കച്ചേരി കെട്ടിടത്തിന് മുമ്പിൽ വെച്ചായിരുന്നു. അന്ന് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ല...
പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
Other

പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ഇരിങ്ങാലക്കുട: പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ഓലിപറമ്പിൽ നിധിന്റെ മകൻ നീരവ് കൃഷ്ണയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ നെല്ലിക്ക വലുപ്പത്തിലുള്ള ബോൾ വിഴുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്മ: ദീപ. സഹോദരി: ഇനിയ. സംസ്കാരം പിന്നീട്....
പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തി നാടുവിട്ട യുവതിയും കാമുകനും പിടിയിൽ
Other

പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തി നാടുവിട്ട യുവതിയും കാമുകനും പിടിയിൽ

പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം കാമുകനൊപ്പം നാടുവിട്ട യുവതി ഒന്നര മാസത്തിന് ശേഷം പിടിയിൽ. മഞ്ചേരി പുൽപറ്റ സ്വദേശി ഷഹാന ഷെറിനും മംഗലശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്മാനുമാണ് പിടിയിലായത്. മഞ്ചേരി പൊലീസാണ് ഇവരെ പിടികൂടിയത്. ആറു മാസം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഷഹാനയുടെ ഭർത്താവ് ഗൾഫിലാണ്. ഷഹാനയ്ക്കും ഫൈസലിനും രണ്ടുവീതം കുട്ടികളുണ്ട്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒന്നര മാസം മുമ്പാണ് ഷഹാനയും ഫൈസലും നാടുവിട്ടത്. ചെന്നൈയിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു കമിതാക്കൾ താമസിച്ചിരുന്നത്. ഇതിനിടെ പൊലീസിനെ കബളിപ്പിക്കാൻ ഷഹാന ശ്രമിച്ചിരുന്നു. നാടുവിടുന്നതിന് മുമ്പ് സുഹൃത്തിന്‍റെ ആധാർ ഉപയോഗിച്ച സിംകാർഡ് വഴി ഫേസ്ബുക്ക് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. ചെന്നൈയിലെ പ്രമുഖ മാളുകളിലും ...
കുടിവെള്ളത്തിനും ഭവന നിർമാണത്തിനും മുൻഗണന നൽകി തിരൂരങ്ങാടി നഗരസഭയുടെ ബജറ്റ്
Local news

കുടിവെള്ളത്തിനും ഭവന നിർമാണത്തിനും മുൻഗണന നൽകി തിരൂരങ്ങാടി നഗരസഭയുടെ ബജറ്റ്

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ സമഗ്രവികസനത്തിനു ഊന്നല്‍ നല്‍കുന്ന ബജറ്റ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. 61,37,46,000 വരവും 61, 19,61,000 രൂപ ചെലവും പ്രതീക്ഷിക്കുന്നു. കുടിവെള്ളത്തിനു മുഖ്യ പരഗണ നല്‍കി. 18 കോടി രൂപ ഇതിനായി വകയിരുത്തി. 70 വയസ്സ് തികഞ്ഞ വയോജനങ്ങള്‍ക്ക് ഓട്‌സ് നല്‍കും. പകല്‍വീട്. ബഡ്‌സ് സ്‌കൂള്‍, ഓപ്പണ്‍ ജീം. കൃഷി തുടങ്ങിയവക്കും ബജറ്റ് ഊന്നല്‍ നല്‍കി. പ്രദേശിക ചരിത്ര നിര്‍മാണം നടത്തും. പ്രവാസി ക്ഷേമപദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തി. നഗരസഭ നേരത്തെ പ്രവാസി സമ്മിറ്റ് സംഘടിപ്പിച്ചിരുന്നു. മത്സര പരീക്ഷകള്‍ക്ക് സൗജന്യമായി കോച്ചിംഗ് നല്‍കും. പുതിയ അങ്കണ്‍വാടികള്‍ നിര്‍മിക്കും. സ്‌കൂളുകളില്‍ സൗകര്യങ്ങളൊരുക്കും. എസ്.സി വികസനത്തിനു കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കും. പുതിയ റോഡുകള്‍ നിര്‍മിക്കും.കൃഷി - 75000...
Other

പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനം വര്‍ധിച്ചു: വി.ഡി സതീശന്‍

തെന്നല: പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനം വര്‍ധിച്ചു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പൊലീസ് കള്ളക്കേസിനെ കോടതിയില്‍ നേരിടുന്നതിന് തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന രണ്ട് ദിന ബക്കറ്റ് പിരിവ് തെന്നലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പൊലീസിന് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തിനും ഏതിനും കേസെടുത്തും അക്രമിച്ചു പൊലീസ് ഫാസിസവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. പൊലീസിന് എന്തുമാകാമെന്ന തരത്തില്‍ ഭരണ കൂടം കയറൂരിവിട്ടിരിക്കയാണ്. ഇത് അംഗീകരിക്കില്ല. യു.ഡി.എഫ് പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കിയാല്‍ അതിനെ നേരിടുമെന്നും സതീശന്‍ പറഞ്ഞു. പ്രസിഡന്റ് പി അലി അക്ബര്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ്, മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, നാസര്‍ കെ തെന്നല, സി.കെ.എ റസാഖ...
മരിച്ച സഹോദരന്റെ പേരിൽ 24 വർഷം ജോലി ചെയ്തു; അധ്യാപകൻ പിടിയിൽ
Other

മരിച്ച സഹോദരന്റെ പേരിൽ 24 വർഷം ജോലി ചെയ്തു; അധ്യാപകൻ പിടിയിൽ

മൈസൂരു : സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി 24 വർഷം അധ്യാപകനായി ജോലി ചെയ്തയാൾ പിടിയിൽ. മൈസൂരു സ്വദേശി ലക്ഷ്മണ ഗൗഡയാണ് പിടിയിലായത്. അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച സഹോദരൻ ലോകേഷ് ഗൗഡ, ജോലിയിൽ പ്രവേശിക്കും മുൻപു മരിച്ചിരുന്നു. തുടർന്ന് ലോകേഷിന്റെ സർട്ടിഫിക്കറ്റുകളുമായി ലക്ഷ്മണ 1998ൽ ജോലിയിൽ പ്രവേശിച്ചു. ദീർഘകാലം ജോലി ചെയ്തിട്ടും ലക്ഷ്മണയെ ആരും തിരിച്ചറിഞ്ഞില്ല. കുടുംബവഴക്കിനെ തുടർന്ന് 2019ൽ വിവരമറിഞ്ഞ ചില ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം സ്ഥിരീകരിച്ചത്....
ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ്‌സ് അവാർഡ്, മലപ്പുറത്തിന് അഭിമാനമായി നദയും മസ്‌നയും
Education

ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ്‌സ് അവാർഡ്, മലപ്പുറത്തിന് അഭിമാനമായി നദയും മസ്‌നയും

കുണ്ടൂർ പി എം എസ് ടി കോളേജിന് ഇരട്ട നേട്ടം തിരൂരങ്ങാടി: ചീഫ് മിനിസ്റ്റേഴ്സ് സ്‌റ്റുഡൻറ് സ് എക്സലൻസ് അവാർഡിന് കുണ്ടൂർ പി.എം.എസ്. ടി. കോളേജിലെ ബി.എ. ഇംഗ്ലീഷ് 2018 - 2021ബാച്ചിലെ വിദ്യാർത്ഥിനികളായ നദ മേലേ വീട്ടിൽ, ഫാത്തിമ മസ്ന. കെ.പി. എന്നിവർ അർഹരായി. കേരള സർക്കാരിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസവകുപ്പ് , വിവിധ സർവ്വകലാശാലകൾക്കു കീഴിലുള്ള കോളേജുകളിൽ നിന്ന് ബിരുദ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്ക്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണു ലഭിച്ചത്‌. മലപ്പുറം ജില്ലയിലെ 50ൽ പരം സ്വാശ്രയ കോളേജുകൾക്കിടയിൽ നിന്നാണ് പി.എം. സ്.ടി. കോളേജിന് ഈ നേട്ടം സ്വന്തമാക്കാനായത്. കോളേജിന്റെ അക്കാദമിക് നിലവാരത്തിന്റെ മികവു കൂടിയാണ് ഇത്. പി.എം.എസ്. ടി. കോളേജിന് ഈ ഇരട്ട നേട്ടം സമ്മാനിച്ച നദയെയും മസ്നയെയും കോളേജ് പ്രിൻസിപ്പൽ പ്രൊഫ: കെ.ഇബ്രാഹിം, മാനേജ്മെന്റo ഗങ്ങൾ, അധ്യാപകർ ...
ചരമം: ബാവ മെക്കാനിക്ക്
Obituary

ചരമം: ബാവ മെക്കാനിക്ക്

പട്ടാമ്പി: കരുവാമ്പടി കൂരാണിക്കൽ ബാവ (58) അന്തരിച്ചു. ദീർഘകാലമായി തിരൂരങ്ങാടി ചെമ്മാട് ഓട്ടോമൊബൈൽ വർക് ഷോപ്പ് നടത്തുകയായിരുന്നു. അറിയപ്പെടുന്ന ജീപ്പ് മെക്കാനിക്ക് ആണ്. ചെന്നൈ സ്വദേശിയാണ്. നേരത്തെ മാതാവിന്റെ വീട്ടിൽ പാലത്തിങ്ങലും പിന്നീട് ചെമ്മാടും ആയിരുന്നു താമസം. ഭാര്യ, റജീന.മക്കൾ, റഈസ് (ബെംഗളൂരു), ബസ്മത്ത് മോൾ (മാലി ദ്വീപ്), ഇസ്മത്ത് ജബീൻ.മരുമകൻ: അസ്കറലി കൊലമുക്ക് (മാലി ദ്വീപ്)...
കൃഷിക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി നന്നമ്പ്ര പഞ്ചായത്ത് ബജറ്റ്
Local news

കൃഷിക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി നന്നമ്പ്ര പഞ്ചായത്ത് ബജറ്റ്

നന്ന മ്പ്ര. 21.76 കോടി രൂപ വരവും 19.60 കോടി രൂപ ചെലവും 2.15 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എൻ.വി. മൂസക്കുട്ടി അവതരിപ്പിച്ചു.കൃഷിക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി കൊണ്ടുള്ളതാണ് ബജറ്റ്. ഉൽപാദനം മേഖലയിൽ 1.13 കോടി രൂപയും സേവന മേഖലയിൽ 3.79 കോടി രൂപയും പശ്‌ചാത്തല മേഖലയിൽ 75 ലക്ഷം രൂപയും നീക്കി വച്ചു. ഭവന നിർമാണത്തിന് 1.10 കോടി രൂപയും കൃഷിക്ക് 86 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് 43 ലക്ഷവും വനിതാ പരിപാടിക്ക് 26 ലക്ഷവും വകയിരുത്തിയിട്ടുണ്ട് യോഗത്തിൽ പ്രസിഡന്റ് പി.കെ റഹിയാനത്ത് ആധ്യക്ഷ്യം വഹിച്ചു. സ്ഥിരംസമിതിഅധ്യക്ഷനായ സി.ബാപ്പുട്ടി, പി.സുചിത്ര, വി.കെ.ശമീന. സെക്രട്ടറി ബിസ്‌ലി ബിന്ദു അംഗങ്ങളായ, എൻ മുസ്തഫ, എൻ മുഹമ്മദ് കുട്ടി, ഊർപ്പായി മുസ്തഫ, സി.എം.ബാലൻ, സൗദ, സിദ്ധീഖ്, എ. റൈഹാനത്ത്, കുഞ്ഞിമുഹമ്മദ്, ധന, ധന്യ, എം.പി ശര...
സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ദമ്പതികൾ പിടിയിൽ
Other

സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ദമ്പതികൾ പിടിയിൽ

പരപ്പനങ്ങാടി : സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കാലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. സഹകരണ ബാങ്കുകളുടെവള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മെയ് മാസം മുതൽ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായി വ്യാജ സ്വർണം പണയം വച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വള്ളിക്കുന്ന് , കടലുണ്ടി നഗരം കിഴക്കന്റപുരക്കൽ വീട്ടിൽ അഹമ്മദ് കോയ മകൻ നസീർ അഹമ്മദ് 45 വയസ്, നസീർ അഹമ്മദിന്റെ ഭാര്യ അസ്മ 40 വയസ് എന്നിവരെയാണ് പരപ്പനങ്ങാടി C I ഹണി കെ. ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവിൽ ഉള്ള ഫ്ലാറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ തൊടുപുഴ സ്വദേശിയായ ഒരാൾ ആണ് വ്യാജ സ്വർണ്ണം പണയം വയ്ക്കാൻ നൽകിയത് എന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഒരു ഗ്രാം വ്യാജ സ്വർണ്ണത്തിന് 500 രൂപ നിരക്കിൽ മൂന്നാം പ്രതിക്ക് 1 ഉം 2ഉം പ്രതികൾ നൽകിയാണ് പണയം വയ്ക്കാനാ...
Other

തിരൂരങ്ങാടി നഗരസഭയുടെ ഒന്നാം വാര്‍ഷികവും സ്വരാജ്‌ അവാർഡ് സമർപ്പണവും ഇന്ന്

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ വാര്‍ഷിക ആഘോഷവും സ്വരാജ് ട്രോഫി സമര്‍പ്പണവും മാര്‍ച്ച് 25ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അറിയിച്ചു.2.30ന് സാംസ്‌കാരിക ചെമ്മാട് കൊണ്ടാണത്ത് ബസ്സ്റ്റാന്റില്‍ നിന്നും ഘോഷയാത്ര തുടങ്ങും. വാര്‍ഷികം മന്ത്രി ഉദ്ഘാടനം വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പദ്ധതികളുടെ സമര്‍പ്പണം. കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള ആദരം. ഭിന്നശേഷി പ്രിവിലേജ് കാര്‍ഡ് വിതരണം. സ്‌പോര്‍ട്‌സ് കിറ്റ് വിതരണം, കലാവിരുന്ന്. തുടങ്ങിയവ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ,പിഎ മജീദ് എംഎല്‍എ. പി അബ്ദുല്‍ഹമീദ്,എംഎല്‍എ. എപി അനില്‍കുമാര്‍ എംഎല്‍എ, അഡ്വ പിഎംഎ സലാം. പി,കെ അബ്ദുറബ്ബ് തുടങ്ങിയവര്‍ പങ്കെടുക്കും.കുടിവെള്ളത്തിനും കൃഷിക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ജനക്ഷേമത്തിനും പാര്‍പ്പിടത്തിനും മുഖ്യപരിഗണനനല്‍കിയാണ് മുന്നേറുന്നത്. റോഡ് പ്രവര...
Other

കൊടിഞ്ഞി കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഇന്ന്

പ്രസിദ്ധമായ കൊടിഞ്ഞി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് വെള്ളി വിവിധ പരിപാടികളോടെ നടക്കും. ഗണപതി ഹോമം, ഉച്ചപൂജ, കലശം എഴുന്നള്ളിപ്പ്, ദീപാരാധന, അരിതാലപ്പൊലി, രാത്രി വെളിമുക്ക് ശ്രീധരൻ സംഘവും അവതരിപ്പിക്കുന്ന തായമ്പക എന്നിവ നടക്കും. ഉത്സവം അറിയിച്ചു കൊണ്ട് പൂതൻ പ്രദേശം മുഴുവൻ ഊരു ചുറ്റി. പൂതൻ ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. നാടിന്റെ ഉത്സവം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ...
ബസ് സമരം രണ്ടാം ദിവസത്തിലേക്ക്, യാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ
Other

ബസ് സമരം രണ്ടാം ദിവസത്തിലേക്ക്, യാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. എൽ.ഡി.എഫ് യോ​ഗത്തിന് ശേഷം നിരക്ക് വർദ്ധനയിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതംഇന്നും ദുരിതത്തിലാവും. വടക്കൻ ജില്ലകളിൽ ഇന്നലെ സ്വകാര്യ ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തിയിരുന്നില്ല. യാത്രക്കാർ കുറഞ്ഞ റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിച്ചു തിരക്കേറിയ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തി. മെഡിക്കൽ കോളജുകളിലേക്ക് ഷട്ടിൽ സർവീസും ഏർപ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലകളിൽ സമാന്തര സർവീസുകളായിരുന്നു യാത്രക്കാർക്കു ആശ്രയം. മധ്യകേരളത്തിലും ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസ് നടത്തിയില്ല. തിരുവനന്തപുര...
ജില്ലാ പഞ്ചായത്ത് ബജറ്റ്:ആരോഗ്യ-വിദ്യാഭ്യാസ- കാര്‍ഷിക-പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന
Malappuram

ജില്ലാ പഞ്ചായത്ത് ബജറ്റ്:ആരോഗ്യ-വിദ്യാഭ്യാസ- കാര്‍ഷിക-പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന

ആരോഗ്യ-വിദ്യാഭ്യാസ- കാര്‍ഷിക-പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് 2020-25 ഭരണസമിതിയുടെ രണ്ടാമത്തെ വാര്‍ഷിക ബജറ്റാണ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അവതരിപ്പിച്ചത്. 196,41,18,002 രൂപ ആകെ വരവും 194,83,35,000 ചെലവും 1,57,83,002 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്തിന്റേത്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ആധുനികവത്കരണത്തിന് 22 കോടി, സമഗ്ര ആരോഗ്യ പദ്ധതിയ്ക്ക് 13 കോടി, ഭിന്നശേഷി സൗഹൃദ ജില്ലയാക്കുന്നതിന് 10 കോടി, ബാലസൗഹൃദമാക്കുന്നതിന് 50 ലക്ഷം, റോഡുകളുടെ നവീകരണത്തിന് 9.71 കോടി, വനികളുടെ ഉന്നമനത്തിനായുള്ള പ്രേത്യക പദ്ധതി നടപ്പാക്കുന്നതിന് 11 കോടി, ആതവനാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് 1.25 കോടി, കാര്‍ഷിക ഉത്പാദന മേഖലയ്ക്കായി 19 കോടി, മത്സ്യ കൃഷി പ്രോത്സാഹനത്തിനായി 1.75 കോടി, കാര്യക്ഷമമായ കുടിവെള്ള വിതരണത്തിന് ആറ് കോടി രൂ...
കലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
university

കലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പ്രൊജക്ട് ഏപ്രില്‍ 20-നകം നല്‍കണം എസ്.ഡി.ഇ. 2018 വരെ പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ അവരുടെ പ്രൊജക്ട് വര്‍ക്കുകള്‍ ഹാള്‍ടിക്കറ്റിന്റെ കോപ്പി സഹിതം ഏപ്രില്‍ 20-നകം നേരിട്ടോ അല്ലെങ്കില്‍ ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാലാ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം - 673635 എന്ന വിലാസത്തിലോ നല്‍കണം. ഫോണ്‍ - 0494 2407356, 7494    പി.ആര്‍. 431/2022 പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളും ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 6-ന് തുടങ്ങും.     പി.ആര്‍. 432/2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാറ്റി മൂന്നാം സെമസ്റ്റര്‍ / അവസ...
മമ്പുറം മഖാമിന് സമീപം ഓട്ടോ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക്
Other

മമ്പുറം മഖാമിന് സമീപം ഓട്ടോ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക്

തിരുരങ്ങാടി മമ്പുറം മഖാമിനടുത്ത് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. പരപ്പനങ്ങാടി ബീച്ച് സ്വദേശികളായ അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവറും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തിൽ പെട്ടത്. ഇവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി എടുത്ത ഓട്ടോയുമായി മമ്പുറം മഖാമിലേക്ക് വന്നതായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്...
വിഭാഗീയത, നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മരവിപ്പിച്ചു; അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല
Local news

വിഭാഗീയത, നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മരവിപ്പിച്ചു; അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല

വിഭാഗീയതയെ തുടർന്ന് നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ ജില്ലാ കമ്മിറ്റി മരവിപ്പിച്ചു. കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് ഒടുവിൽ കമ്മിറ്റി മരവിപ്പിക്കുന്നതിൽ എത്തിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും മണ്ഡലം ജനറൽ സെക്രട്ടറി യും തമ്മിലാണ് പ്രശ്നമുള്ളത്. ഏറെ നാളായി തുടർന്നിരുന്ന പ്രശ്നം കുടുംബശ്രീ സി ഡി എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ രൂക്ഷമായി. പഞ്ചായത്ത് ലീഗ് കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥി പരാജയപ്പെട്ടു. ഇതിന് പിന്നിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ. കുഞ്ഞിമരക്കാർ ആണെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. മുമ്പ്, ഇവരെ സ്ഥാനാർത്ഥി ആക്കുന്നതിനെതിരെ മണ്ഡലം ജനറൽ സെക്രട്ടറി യും ചില വനിതാ ലീഗ് നേതാക്കളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാർട്ടി നിർദേശിച്ച സ്ഥാനാർഥിയെ തോല്പിച്ചയാൾക്കെതിരെ നടപടി എടുക്കണമെന്ന് മണ്ഡലം കമ്മിറ്റിക്ക് പരാതി നൽക...
നന്നമ്പ്ര ആശുപത്രി കെട്ടിടത്തിലെ ‘വിവാദ’ പേര് മായ്ച്ചു
Local news

നന്നമ്പ്ര ആശുപത്രി കെട്ടിടത്തിലെ ‘വിവാദ’ പേര് മായ്ച്ചു

നന്നമ്പ്ര കുടുംബരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ച വിവാദത്തിന് പരിസമാപ്തി. കെട്ടിടത്തിലെ പേര് ആശുപത്രി അധികൃതർ മായ്ച്ചു കളഞ്ഞു. ആശുപത്രിക്ക് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് വേണ്ടി 40 വർഷം മുമ്പ് പ്രവാസികളുടെ സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് ഒന്നര വർഷം മുമ്പ് 'ഡോനേറ്റഡ് ബൈ, കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി' എന്ന് എഴുതിയത്. എന്നാൽ ഇതിനെതിരെ ഡി സി സി ജനറൽ സെക്രട്ടറി യും തിരൂരങ്ങാടി നിയോജക മണ്ഡലം ചെയർമാനും പ്രദേശത്തുകരൻ കൂടിയായ കെ പി കെ തങ്ങൾ പരസ്യമായി രംഗത്തു വന്നു. യു ഡി എഫിൽ ഇത് വിഷയമായതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പേര് മായ്ക്കാൻ ധാരണയായത്രേ. എന്നാൽ ഇതിന് ശേഷവും നടപടി ഇല്ലാതായതോടെ വീണ്ടും പരാതികൾ നൽകി. വിവരാവകാശ പ്രകാരം അപേക്ഷ നല്കിയപ്പോഴും പേര് എഴുതാൻ തീരുമാനിച്ചത് സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ അനധികൃത മായി കയ്യേറി...
ചരമം: മൊയ്‌ദീൻ കുട്ടി ഹാജി കൊടക്കല്ല്
Obituary

ചരമം: മൊയ്‌ദീൻ കുട്ടി ഹാജി കൊടക്കല്ല്

തിരൂരങ്ങാടി: വെന്നിയൂർ കൊടക്കല്ല് പരേതനായ പരിയത്ത് കാലായി കുട്ടി ഹസ്സൻ ഹാജിയുടെ മകനും ചെമ്മാട് ഡീലക്സ് ഫർണിച്ചർ ഉടമയുമായ മൊയ്തീൻ കുട്ടി ഹാജി(63) നിര്യാതനായി.ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് (വ്യാഴം 24/3/22) കൊടക്കല്ല്ജു മാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: സൈനബ,മക്കൾ: ഖാലിദ്, ഇസ്മായിൽ, സക്കീന, ആയിശ, തെസ്നി.മരുമക്കൾ: ബഷീർ. മുഹമ്മദ്, ഉമ്മുകുൽസു.സഹോദരങ്ങൾ: ഹംസ, ആയിശുമ്മ ഹജ്ജുമ്മ, ഉമ്മയ്യ ഹജ്ജുമ്മ, പരേതനായ കുഞ്ഞീൻ ഹാജി...
മൂന്ന് മണിക്കൂറില്‍ 45 പൂക്കള്‍, ഫാത്തിമ ഷിഫ്‌നക്ക് ഇന്ത്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡ്
Other

മൂന്ന് മണിക്കൂറില്‍ 45 പൂക്കള്‍, ഫാത്തിമ ഷിഫ്‌നക്ക് ഇന്ത്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡ്

തിരൂരങ്ങാടി: മൂന്ന് മണിക്കൂറില്‍ 45 പേപ്പര്‍ പൂക്കള്‍ നിര്‍മ്മിച്ച ഫാത്തിമ ഷിഫ്‌നക്ക് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മാളിയേക്കല്‍ ഖാലിദ്-ശഹനാസ് ദമ്പതികളുടെ മകളായ ഫാത്തിമ ഷിഫ്‌ന മൂന്നിയൂര്‍ എം.എച്ച്.എസ്. സ്‌കൂള്‍ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒന്‍പത് എ പ്ലസും ഒരു എ യുമായി മികച്ച വിജയം നേടിയ ഷിഫ്‌ന കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് പുറമെ ചിത്രരചനയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മൂന്ന് മണിക്കൂര്‍ കൊണ്ട് 45 പൂക്കള്‍ നിര്‍മ്മിച്ച് ഈ മിടുക്കി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടുന്നത്....
മാസ്കും സാമൂഹിക അകലവും തുടരണമെന്ന് ആരോഗ്യമന്ത്രാലയം, പ്രചരിക്കുന്നത് തെറ്റായ വാർത്ത
Health,

മാസ്കും സാമൂഹിക അകലവും തുടരണമെന്ന് ആരോഗ്യമന്ത്രാലയം, പ്രചരിക്കുന്നത് തെറ്റായ വാർത്ത

ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിര്‍ദേശമുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ മാസ്‌ക് ധരിക്കേണ്ട എന്നല്ല ഇതിനര്‍ഥം എന്നാണ് കേന്ദ്രം ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉള്...
മാസ്‌കില്ലെങ്കിൽ ഇനി കേസില്ല, ആൾക്കൂട്ടത്തിനും കേസുണ്ടാകില്ല
Other

മാസ്‌കില്ലെങ്കിൽ ഇനി കേസില്ല, ആൾക്കൂട്ടത്തിനും കേസുണ്ടാകില്ല

പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ആൾക്കൂട്ടങ്ങൾ മറ്റ് കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്ന് കേന്ദ്ര നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഇളവ് നിലവിൽ വരൂ. അതേസമയം മാസ്ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം പറയുന്നു. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണം. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്....
കൊണ്ടോട്ടി ബസ്സപകടം: മരിച്ചത് മൊറയൂർ സ്വദേശിനിയായ നഴ്‌സ്
Accident

കൊണ്ടോട്ടി ബസ്സപകടം: മരിച്ചത് മൊറയൂർ സ്വദേശിനിയായ നഴ്‌സ്

കൊണ്ടോട്ടി ബൈപാസ് റോഡിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച മൊറയൂർ സ്വദേശിനി സി.വിജി (27) ആണ് മരിച്ചത് എന്നാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സിംഗ് ഓഫിസർ ആണ് വിജി. ഇരുപതോളം യാത്രക്കാർക്ക് പരുക്ക്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു.കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ലോറി നിയന്ത്രണം വിട്ട് എത്തുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു....
കൊണ്ടോട്ടിയിൽ ലോറിയിടിച്ചു ബസ് മറിഞ്ഞു, ഒരാൾ മരിച്ചു.
Accident

കൊണ്ടോട്ടിയിൽ ലോറിയിടിച്ചു ബസ് മറിഞ്ഞു, ഒരാൾ മരിച്ചു.

കൊണ്ടോട്ടി ബൈപാസ് റോഡിൽ ടോറസ് ലോറി ഇടിച്ചു ബസ് മറിഞ്ഞു. ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് മറിഞ്ഞത്. ഇരുപതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. നാട്ടുകാരും ഡ്രൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
നാടുകാണി ചുരം ശുചീകരിച്ച് പിഎസ്എംഒ കോളേജ് വിദ്യാർഥികൾ
Other

നാടുകാണി ചുരം ശുചീകരിച്ച് പിഎസ്എംഒ കോളേജ് വിദ്യാർഥികൾ

വഴിക്കടവ്: മാർച്ച് 21 അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് നാടുകാണിചുരം ശുചീകരിക്കലും കാട്ടുതീ ബോധവൽക്കരണവും നടത്തി. പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്, ഫ്രണ്ട്സ് ഓഫ് നേച്ചർ,വഴിക്കടവ് വനം റെയ്ഞ്ചിലെ നെല്ലിക്കുത്ത് ഫോറസ്റ്റ്സ്റ്റേഷൻ, വെള്ളക്കട്ട വി എസ് എസ്, ട്രോമാകെയർ വഴിക്കടവ് യൂണിറ്റ് എന്നിവർ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വേനൽ കനത്തതോടെ കാടുകളൊക്കെ ഉണങ്ങുകയും കാട്ടുതീ ഭീതി വർദ്ധിക്കുകയും ചെയ്തിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് അട്ടപ്പാടിയിലുണ്ടായ കാട്ടുതീ സൈലൻ്റ് വാലിയിലേക്ക് പടരുകയും ഹെക്ടറുകളോളം സ്വാഭാവിക വനം കത്തി നശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.എം.ഒ കോളേജ് വിദ്യാർത്ഥികൾ നാടുകാണി ചുരത്തിലെ യാത്രക്കാരെ ബോധവൽക്കരിക്കാനും ചുരം വൃത്തിയാക്കാനും മുന്നിട്ടിറങ്ങിയത്. വഴിക്കടവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.എസ് ബോബി കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വാർ...
സന്തോഷ് ട്രോഫി: എ.ഐ.എഫ്.എഫ്. അവലോകന യോഗം ചേര്‍ന്നു
Sports

സന്തോഷ് ട്രോഫി: എ.ഐ.എഫ്.എഫ്. അവലോകന യോഗം ചേര്‍ന്നു

മത്സര ക്രമങ്ങള്‍ അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. എ.ഐ.എഫ്.എഫ്. കോമ്പറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധികളായ ആന്‍ഡ്രൂര്‍, സി.കെ.പി. ഷാനവാസ് എന്നിവരുടെ നേത്യത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്.കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളായ മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയം എന്നിവ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനക്ക് ശേഷം എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ വിവിധ സബ്കമ്മിറ്റികളെ നേരിട്ട് ബോധ്യപ്പെടുത്തി. പയ്യനാട് സ്റ്റേഡിയത്തില്‍ കോര്‍ണര്‍ ഫ്‌ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍ ...
ഹോട്ടലുകളില്‍ ടേസ്റ്റ് മാറുന്നു; പുതിയ രുചിഭേദങ്ങളുമായി വിദേശ വിഭവങ്ങള്‍
Other

ഹോട്ടലുകളില്‍ ടേസ്റ്റ് മാറുന്നു; പുതിയ രുചിഭേദങ്ങളുമായി വിദേശ വിഭവങ്ങള്‍

മലപ്പുറം: കോവിഡാനന്തര പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ പതിവ് രീതിയില്‍ നിന്ന് മാറി നടക്കാനൊരുങ്ങി മലബാറിലെ റെസ്റ്റോറന്റ് സംരംഭകര്‍. അറേബ്യന്‍ വിഭവങ്ങള്‍ അരങ്ങുവാഴുന്ന ഈ രംഗത്തിപ്പോള്‍ പുതിയ രുചി മാറ്റത്തിന്റെ പരീക്ഷണങ്ങളാണ് നടക്കുന്നത്. നാടന്‍, അറേബ്യന്‍ വിഭവങ്ങള്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ലഭിച്ചിരുന്ന കോണ്ടിനന്റല്‍ വിഭവങ്ങളും ഇപ്പോള്‍ ഇടംപിടിച്ചിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പലപ്പോഴും അപ്രാപ്യമായിരുന്ന ഈ സവിശേഷ വിദേശ വിഭവങ്ങള്‍ നാടന്‍ രുചികളുമായി ഒത്തുപോകുന്ന രീതിയില്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിലാണ് ഈ രംഗത്തെ യുവ സംരഭകരുടെ പരീക്ഷണം. ഗള്‍ഫ് മലയാളികളുടെ തിരിച്ചുവരവിന്റെ സ്വാധീനത്തില്‍ മലബാര്‍ മേഖലയില്‍ കൂണ്‍ പോലെ മുളച്ച് പൊന്തിയ അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ പലതും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഇത്തരം ഭക്ഷണശാലകളുടെ ആധിക്യമാണ് ഇവരുടെ ബിസിനസ് വ...
ആയിരങ്ങൾ അണി നിരന്ന് എസ് വൈ എസ് ടീം ഒലീവ് ജില്ലാ റാലി
Other

ആയിരങ്ങൾ അണി നിരന്ന് എസ് വൈ എസ് ടീം ഒലീവ് ജില്ലാ റാലി

മലപ്പുറം : സാമൂഹിക സാംസ്കാരിക സാന്ത്വന രംഗത്ത് സേവനമർപ്പിക്കാൻ സന്നദ്ധരായ എസ്.വൈ.എസിന്റെ പ്രത്യേക വളണ്ടിയർ കോറായ ടീം ഒലീവ് അംഗങ്ങളുടെ ജില്ലാ റാലിക്ക് പ്രൗഢമായ സമാപനം. ആയിരങ്ങൾ അണി നിരന്ന റാലിയിൽ ഹിജാബിന്റെ പേരിലുള്ള വർഗ്ഗീയ ധ്രുവീകരണം, കോടതി വിധിയിലെ ആശങ്ക,വ്യാജ നവോത്ഥാനം തുടങ്ങിയ വിഷയങ്ങളിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു. പൗരന്മാരുടെ സ്വാതന്ത്ര്യംഭരണക്കാരുടെ വകയല്ലഭരണഘടന ഉറപ്പു നൽകുംഅവകാശങ്ങൾ ഇല്ലാതാക്കാൻഫാസിസ്റ്റുകളേ തുനിയേണ്ടാ വർഗീയതയുടെ തേറ്റകൾ കാട്ടിപരിവാർ വർഗം ചിരിക്കുന്നുഹിജാബിൻ മറവിൽ പ്രശ്നം തീർത്ത്നാടിൻ ശാന്തി തകർക്കാൻ വെമ്പുംഫാസിസമഴിമതി അരാജകത്വം വിലക്കയറ്റം പട്ടിണി മാന്ദ്യംരാഷ്ട്രം മൊത്തം തകരുമ്പോൾകുത്തക ഭീമരെ തീറ്റിപ്പോറ്റാൻഇന്ത്യ വിറ്റ് തുലക്കുന്നുസമരയുവത്വം തോറ്റ് തരില്ല.തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ ഉണ്ടായിരുന്നു. ഇതിനകം കേരളത്തിൽ വിവിധ മേഖലകളിൽ കൃത്യമായ അട...
മജ്ലിസുന്നൂർ വാർഷികവും ദ്വിദിന മത പ്രഭാഷണവും
Other

മജ്ലിസുന്നൂർ വാർഷികവും ദ്വിദിന മത പ്രഭാഷണവും

കൊടിഞ്ഞി ഫാറൂഖ് നഗർ മഹല്ല് കമ്മിറ്റിയും കള്ളുവെട്ടുകുഴി നിബ്രാസുൽ ഇസ്‌ലാം ഹയർ സെക്കന്ററി മദ്രസ പൂർവ വിദ്യാർത്ഥി കളും സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂർ വാർഷികവും ദ്വിദിന മത പ്രഭാഷണവും 22, 23 തീയതികളിൽ കല്ലുവെട്ടു കുഴി മദ്റസ പരിസരത്ത് വെച്ചു നടക്കും. ഇന്ന് വൈകുന്നേരം 7ന് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. നിസാമുദ്ധീൻ അസ്ഹരി അൽ ഖാസിമി കുമ്മനം പ്രഭാഷണം നടത്തും. 23 ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്യും. ഹാഫിള് സിറാജ്ജുദ്ധീൻ ഖസിമി പത്തനാപുരം പ്രഭാഷണം നടത്തും....