Friday, July 18

Blog

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; വെബ്സൈറ്റ് ലോഞ്ചിംഗ് നിർവ്വഹിച്ചു
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; വെബ്സൈറ്റ് ലോഞ്ചിംഗ് നിർവ്വഹിച്ചു

വളാഞ്ചേരി: ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന 'കലൈക്യ' കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ വെബ്സൈറ്റ് ലോഞ്ചിംഗ് മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു.കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ, മത്സരാർത്ഥികൾക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന ക്യൂ.ആർ കോഡോട് കൂടിയ ഐ.ഡി കാർഡ്, മത്സര ഫലങ്ങൾ, കോളേജ് അടിസ്ഥാനത്തിലുള്ള സ്കോർ ബോർഡ്, വ്യക്തികത പ്രതിഭകളുടെ വിവരങ്ങൾ, വിജയികളുടെ ഫോട്ടോ പതിച്ച പോസ്റ്റർ, മത്സര ഷെഡ്യൂൾ, കലോത്സവത്തിൻ്റെ ഫോട്ടോകളുടെ ഗാലറി തുടങ്ങി കലോത്സവത്തിൻ്റെ മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന രീതിയിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ മജ്‌ലിസ് കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.വെബ്സൈറ്റ് ലോഞ്ചിംഗ് ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്ത...
Local news

വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്‌കൂള്‍ ശതസ്മിതം ; സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി

തിരൂരങ്ങാടി: വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്‌കൂളിന്റെ ശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശതസ്മിതം പരിപാടിയുടെ പ്രചരണാര്‍ത്ഥം കായിക വകുപ്പ് തുബാ ജ്വല്ലറിയുടെ സ്‌പോണ്‍സര്‍ഷിപ്പോടുകൂടി സ്‌കൂളിലേക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സുഹറാബി ഉദ്ഘാടനം ചെയ്തു. തുബ ജ്വല്ലറി എം ഡി വിപി ജുനൈദില്‍ നിന്നും സ്‌കൂള്‍ ലീഡറും ഹെഡ്മാസ്റ്ററും ചേര്‍ന്ന് കിറ്റ് ഏറ്റുവാങ്ങി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ത്വാഹിര്‍ കൂഫ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പ്വേഴ്‌സണ്‍ ജാസ്മിന്‍ മുനീര്‍, വിപി ജുനൈദ്, കായിക വകുപ്പ് ചെയര്‍മാന്‍ സി പി യൂനുസ്, പിടിഎ വൈസ് പ്രസിഡന്റ് ആഷിക് ചോനാരി, എം അലിമാസ്റ്റര്‍, മെഹറൂഫ് മാസ്റ്റര്‍, എ നൗഷാദ്, പിസി ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ എം കെ ഫൈസല്‍ സ്വാഗതവും പി ടി വിപിന്‍ നന്ദിയും പറഞ്ഞു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലംരണ്ടാം വര്‍ഷ ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2024 (2012 മുതല്‍ 2023 വരെ പ്രവേശനം) നവംബര്‍ 2023 നവംബര്‍ (2020 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. സെപ്റ്റംബര്‍ 2023  ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. ...
Local news

ഉത്സവഛായയില്‍ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി: സവാരി കേന്ദ്രമായ തിരൂരങ്ങാടി നഗരസഭയിലെ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത ഉത്സവഛായയില്‍ കെ.പിഎ മജീദ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. സെല്‍ഫി പോയിന്റ് സമര്‍പ്പണം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. നേരത്തെ നഗരസഭ വാര്‍ഷിക പദ്ധതിയിലും തുടര്‍ന്ന് കെ, പി, എ മജീദ് എം, എല്‍ എ യുടെ ആസ്തി വികസന ഫണ്ടിലും ഉള്‍പ്പെടുത്തിയാണ് ഉദ്യാനപാത മനോഹരമാക്കിയത്. 300 മീറ്ററില്‍ ഇരുവശങ്ങളിലും ഹാന്റ് റെയിലുകള്‍ സ്ഥാപിച്ചു. ഇന്റര്‍ലോക്ക്, കോണ്‍ഗ്രീറ്റ് എന്നിവയും നടന്നു. ബെഞ്ചുകള്‍, വ്യായാമ പോയിന്റ്, സെല്‍ഫി പോയിന്റ് എന്നിവയും സ്ഥാപിച്ചു. ഇവിടെ തകര്‍ന്ന ഓവുപാലം പുനര്‍നിര്‍മിച്ചു. ഇരുവശങ്ങളിലും നേരത്തെ വിവിധ ക്ലബ്ബുകളും നാട്ടുകാരും വെച്ചു പിടിപ്പിച്ച വിവിധ മരങ്ങള്‍ ആകര്‍ഷകമാണ്, പ്രതിദിനം നൂറുകണക്കിന് പേര്‍ പ്രഭാത സവാരി നടത്തുന്...
Education

കോട്ടക്കല്‍ പോളിയില്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് പദ്ധതിക്ക് തുടക്കമായി

കോട്ടക്കൽ : പഠനത്തോടൊപ്പം വരുമാനമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് (ഐഒസി) കോട്ടക്കല്‍ ഗവ. പോളിടെക്നിക് കോളേജില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദായകരാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കഴിവ് പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളുടെ മികച്ച ആശയങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ട്. ഇത്തരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി യങ്ങ് ഇന്നവേറ്റേഴ്സ് പദ്ധതി വഴി അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം വരെ സര്‍ക്കാര്‍ സഹായം നല്‍കിവരുന്നുണ്ട്. സ്റ്റാര്‍ടപ് മിഷന്റെ പിന്തുണയും വിദ്യാര്‍ഥി സംരംഭകര്‍ക്ക് ഉറപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. കെ.പി.എ മജീദ് ...
Local news

വായനയിലൂടെ അറിവിന്റെ ആകാശ യാത്ര ; കാച്ചടി സ്‌കൂളിലെ മികവുത്സവം വേറിട്ട അനുഭവമായി

തിരൂരങ്ങാടി : കാച്ചടി സ്‌കൂളിലെ മികവുത്സവും വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി മാറി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയ വായന പ്രവര്‍ത്തനങ്ങള്‍ ക്വീസീ ബീ എന്ന പേരിലാണ് സംഘടിപ്പിച്ചത്. ഒരു വര്‍ഷം നീണ്ടു നിന്ന മികവുത്സവം കുട്ടികളിലെ വായനക്ക് പ്രചോദനമായി. പ്രൗഢഗംഭീര ക്വിസ്സ് റിയാലിറ്റി ഷോ വാര്‍ഷികാഘോഷ വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ സെഷനില്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. 12 ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച 10 കുട്ടികളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. പ്രധാന അധ്യാപിക കെ കദിയുമ്മ ടീച്ചര്‍ പരിപാടിയുടെ ആമുഖം നിര്‍വഹിച്ചു. നിറഞ്ഞ സദസ്സിനു മുന്നില്‍ വാശിയേറിയ ഫൈനല്‍ മത്സരത്തിന് വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റര്‍ വിജിഷ ടീച്ചര്‍ ക്വിസ് അവതാരകയായി. അഡ്വക്കറ്റ് നിയാസ് കെ വി സമ്മാനവിതരണ സെഷന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സ്റ്റാ...
Local news

നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് തീയതി കുറിച്ചു

വള്ളിക്കുന്ന് : നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് ആചാരപ്രകാരം മാര്‍ച്ച് 7ന് തീയതി കുറിച്ചു. അയ്യപ്പ ക്ഷേത്രം പാട്ടുപുരയുടെ പൂമുഖത്ത് സാമൂതിരി രാജാവിന്റെയും പരപ്പനാട് രാജാവിന്റെയും പ്രതിനിധികളും വൈദികരും ചേര്‍ന്ന് നിശ്ചയിച്ച തീയതി വെളിച്ചപ്പാട് കുറുപ്പ് ശംഖനാദം മുഴക്കി വിളംബരം ചെയ്തു. തുടര്‍ന്ന് ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കായി നെറു ങ്കൈതക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി യോഗം ചേര്‍ന്നു. പരപ്പനാടിന്റെ ദേശീയോത്സവമായി അറിയപ്പെടുന്ന മേക്കോട്ട താലപ്പൊലിയുടെ വിപുലമായ നടത്തിപ്പിനായി വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ പി അബ്ദുള്‍ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തില്‍ 17 നു ഉച്ചക്ക് 2 മണിക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും യോഗം നടക്കും....
Kerala

ഭര്‍ത്താവിനെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടി ; ഇന്ന് പതിമൂന്നുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു

പത്തനംതിട്ട : 13 കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത പ്രതി കൊലക്കേസിലും പ്രതി. കേസില്‍ പ്രതിയായ ജെയ്‌മോനെതിരെ നാല് ബലാത്സംഗം കേസുകളും ഉണ്ടെന്ന് പൊലീസ്. 2018ല്‍ മലപ്പുറം കാളികാവില്‍ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയുമായി ഒളിച്ചോടിയ ആളാണ് ഇപ്പോള്‍ പോക്‌സോ കേസില്‍ പൊലീസ് പിടിയിലായിരിക്കുന്ന ജെയ്‌മോന്‍. 2018 ല്‍ കാളികാവ് സ്വദേശിയായ മുഹമ്മദലിയെ മദ്യത്തില്‍ ചിതല്‍വിഷം ചേര്‍ത്താണ് ജെയ്‌മോന്‍ കൊന്നത്. ഇതിന് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ സാഹിറയും കൂട്ടുനിന്നു. മുഹമ്മദാലിയുടെയും ഉമ്മുല്‍ സാഹിറയുടെയും രണ്ട് മക്കളേയും കൂട്ടിയാണ് അന്ന് ജെയ്‌മോന്‍ ഒളിച്ചോടിയത്. സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്ന് ഇവരെ പൊലീസ് പിടികൂടിയത്. കൊലക്കേസ് അന്വേഷണത്തിനിടെ ജെയ്‌മോന്‍ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്ന് വ്യക്തമായിരുന്നു. ജെയ്‌മോന്‍ ഉള്‍പ്പെട്ട നാല് ബലാ...
Malappuram

കടബാധ്യത തീര്‍ക്കാന്‍ എടിഎം കവര്‍ച്ചക്ക് പ്ലാനിട്ടു ; മലപ്പുറം സ്വദേശിയായ യുവ എന്‍ജിനീയര്‍ പിടിയില്‍ ; എടിഎം തകര്‍ക്കാന്‍ യൂട്യൂബ് നോക്കി പഠിച്ചു

കോഴിക്കോട് : ലക്ഷങ്ങളുടെ കടബാധ്യത തീര്‍ക്കാന്‍ എടിഎം കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട മലപ്പുറം സ്വദേശിയായ യുവ എന്‍ജിനീയറെ കൈയോടെ പൊക്കി പോലീസ്. ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മോന്തയില്‍ വീട്ടില്‍ വിജേഷാണ് (37) സിറ്റി കണ്‍ട്രോള്‍ റൂം പോലീസിന്റെ പിടിയിലായത്. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദധാരിയാണ് വിജേഷ്. വ്യാഴാഴ്ച പുലര്‍ച്ചെ 2.20ഓടെ കോഴിക്കോട്ടുനിന്ന് 15 കിലോമീറ്റര്‍ അകലെ പറമ്പില്‍ ബസാറിനടുത്തുള്ള പറമ്പില്‍ക്കടവിലെ ഹിറ്റാച്ചി എ.ടി.എം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം, ഷട്ടര്‍ താഴ്ത്തിയിട്ട എ.ടി.എം. റൂമില്‍ വെളിച്ചവും അസ്വാഭാവികശബ്ദവും കേട്ടതാണ് പ്രതി കൈയോടെ പിടിയിലാകാന്‍ ഇടയാക്കിയത്. 42 ലക്ഷം രൂപയോളം വരുന്ന കടം വീട്ടാന്‍ കവര്‍ച്ച ആസൂത്രണംചെയ്ത വിജേഷ് ഒന്നരമാസമായി വീടുവിട്ട് കോഴിക്കോട്ടെ വിവിധ ഡോര്‍മിറ്ററികളിലാണ് താമസം. പണ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ പഠന കേന്ദ്രങ്ങളിലെയും 2023 പ്രവേശനം ബി.എഡ്. വിദ്യാർഥികളിൽ എൻ.എസ്.എസ്. വൊളണ്ടിയർമാരായി എൻറോൾ ചെയ്തവരുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 24 മുതൽ 28 വരെയും എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് മാർച്ച് നാല് മുതൽ 12 വരെയും ലഭ്യമാകും. പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( FYUGP - 2024 പ്രവേശനം ) നാലു വർഷ യു.ജി. പ്രോഗ്രാം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ മാർച്ച് അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 17 മുതൽ ലഭ്യമാകും.   പ്രാക്ടിക്കൽ പരീക്ഷ അഞ്ചാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 17-ന് നടക്കും. വിശദമായ ...
university

എന്‍.എസ്.എസിന് വിദ്യാര്‍ഥികളെ മനുഷ്യത്വമുള്ളവരാക്കാന്‍ കഴിയും ; കാലിക്കറ്റ് വൈസ് ചാന്‍സലര്‍

തേഞ്ഞിപ്പലം : വിദ്യാര്‍ഥികളെ മനുഷ്യത്വമുള്ളവരാക്കുന്ന ദൗത്യം നിറവേറ്റാന്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന് കഴിയുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലാതല എന്‍.എസ്.എസ്. അവാര്‍ഡ് വിതരണോദ്ഘടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങള്‍ ഉറപ്പാക്കാനും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും എന്‍.എസ്.എസിന് കഴിയും. ജൂനിയര്‍ വിദ്യാര്‍ഥികളെ സ്‌നേഹത്തോടെ സ്വീകരിച്ച് കാമ്പസിന്റെ ഭാഗമാക്കി മാറ്റാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് കഴിയണം. ലഹരിക്ക് പിറകെ പോകാനോ അക്രമത്തിനോ എന്‍.എസ്.എസിന്റെ ഭാഗമായ ഒരാള്‍ക്കും കഴിയില്ല. അക്രമത്തെ തടയാന്‍ അവര്‍ മുന്നിട്ടിറങ്ങുകയും ചെയ്യുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന എന്‍.എസ്.എസ്. ഓഫീസര്‍ ഡോ. അന്‍സര്‍ മുഖ്യാതിഥിയായിരുന്നു. സിന്‍ഡിക്കേറ്റംഗം ഡോ. ടി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു...
Malappuram

അച്ഛനില്‍ നിന്നും ഇഷ്ടദാനമായി കിട്ടിയ സ്ഥലത്ത് വീട് വയ്ക്കുന്നതിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന് കൈക്കൂലി : പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

അരീക്കോട് : അച്ഛനില്‍ നിന്നും ഇഷ്ടദാനമായി കിട്ടിയ സ്ഥലത്ത് ഒരു വീട് വയ്ക്കുന്നതിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന് കൈക്കൂലി വാങ്ങവെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സിന്റെ പിടിയില്‍. അരീക്കോട് കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറി അനില്‍ ആണ് 'ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്'ന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ വീണത്. വ്യാഴാഴ്ച 6.15 ഓടെയാണ് സംഭവം. 5 സെന്റ് ഭൂമിയില്‍ വീട് വെക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അനിലിനെ വിജിലന്‍സ് കൈയ്യോടെ പൊക്കിയത്. കാവനൂര്‍ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് കെണിയൊരുക്കിയത്. കാവനൂര്‍ സ്വദേശിയായ പരാതിക്കാരന് അച്ഛനില്‍ നിന്നും ഇഷ്ടദാനമായി കിട്ടിയ കാവനൂര്‍ വില്ലേജ് പരിധിയില്‍ പെട്ട 5 സെന്റ് സ്ഥലത്ത് ഒരു വീട് വയ്ക്കുന്നതിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന് കാവനൂര്‍ പഞ്ചായത്ത് ഓഫീസില്‍ കഴിഞ്ഞ ജനുവരി മാസം ആദ്യം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു...
Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് രാവിലെ സ്‌കൂള്‍ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ക്ലാസില്‍ അസൈന്‍മെന്റ് സീല്‍ ചെയ്യുന്നതിന് വേണ്ടി ഓഫീസില്‍ പോയി സീല്‍ എടുത്തു കൊണ്ടുവരാന്‍ ടീച്ചര്‍ ബെന്‍സനോട് പറഞ്ഞിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി ഓഫീസിലെത്തി ക്ലര്‍ക്കിനോട് സീല്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ പറ്റില്ല എന്ന് ക്ലര്‍ക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായെന്നാണ് വിവരം. വാക്ക് തര്‍ക്കം രൂക്ഷമായതോടെ അധ്യാപക...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

വളാഞ്ചേരി: ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം സിനിമാ താരം വിൻസി അലോഷ്യസ് നിർവഹിച്ചു. 'കലൈക്യ' എന്ന പേരിലാണ് ഇൻ്റർസോൺ കലോത്സവം നടത്തപ്പെടുന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ എ, ബി, സി, ഡി, എഫ് സോൺ കലോത്സവം പൂർത്തിയാക്കിയതിന് ശേഷമാണ് ഇൻ്റർസോൺ കലോത്സവം നടക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ നടന്ന കലോത്സവങ്ങളിൽ വിജയിച്ച ഒന്ന്, രണ്ട് സ്ഥാനക്കാരും അപ്പീൽ മുഖേന എത്തിയവരുമാണ് ഇൻ്റർസോൺ കലോത്സവത്തിന് യോഗ്യരായി മത്സരത്തിൽ പങ്കെടുക്കുന്നത്. അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ മജ്‌ലിസിൽ കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.ലോഗോ പ്രകാശന ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെ...
Local news

നിയമവിരുദ്ധ നികുതി തിരിച്ചു നൽകുക; സിപിഎം മുന്നിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

മൂന്നിയൂർ : പഞ്ചായത്തിലെ സിആർസെഡ് പരിധിയിൽ പെടാത്തയിടങ്ങളിൽ നിന്നും നിയമവിരുദ്ധമായി വാങ്ങിയ നികുതി തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് സിപിഐ എം മൂന്നിയൂർ - വെളിമുക്ക് ലോക്കൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മൂന്നിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. ജൽ ജീവൻ പദ്ധതി നടപ്പിലാക്കുക,ജലനിധിയുടെ പേരിൽ വെട്ടിപ്പൊളിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കുക,എംസിഎഫ് സ്ഥാപിച്ച് ഹരിത കർമ സേന പ്രവർത്തനം ശക്തിപ്പെടുത്തുക,പഞ്ചായത്ത് ഓഫീസ്, മൃഗാശുപതി, ഹോമിയോ ആശുപത്രി, പടിക്കൽ ഗവ. എൽ പി സ്കൂൾ, ആയുർവേദ ആശുപത്രി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് കെട്ടിടം നിർമ്മിക്കുക, എൽഡിഎഫ് വാർഡു കളോടുള്ള അവഗണന അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു. സിപിഐ എം ജില്ലാ കമ്മറ്റി അംഗം വി പി സോമസുന്ദരൻ ഉത്ഘാടനം ചെയ്തു. വെളിമുക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി മത്തായി യോഹന്നാൻ അധ്യക്ഷനായി. ഏരിയ കമ്മറ്റിയംഗങ്ങളായ വി പി വിശ്വനാ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈന് കീഴിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫണ്ട് ചെയ്യുന്ന പ്രോജക്ടിലേക്ക് - റിസർച്ച് അസിസ്റ്റന്റ് ( പാർട്ട് ടൈം / ഫുൾ ടൈം ), ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ( ഫുൾ ടൈം ) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഫെബ്രുവരി 17-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. ഒരു വർഷമാണ് കാലാവധി. ഓരോ ഒഴിവ് വീതമാണുള്ളത്. ഫിസിക്കൽ എജ്യൂക്കേഷനിലോ മറ്റേതെങ്കിലും സോഷ്യൻ സയൻസ് വിഷയങ്ങളിലോ ഉള്ള (മിനിമം 55 %) പി.ജി. ഇരു തസ്തികകൾക്കും ആവശ്യമാണ്. റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നെറ്റ് / എം.ഫിൽ. / പി.എച്ച്.ഡി. യോഗ്യതയും വേണം. താത്പര്യമുള്ളവർക്ക് ബയോഡാറ്റയും ഫോൺ നമ്പറും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോജക്ട് കോ - ഓർഡിനേറ്റർക്ക് (ഡോ. വി.പി. സക്കീർ ഹുസൈൻ) ഇ - മെയിൽ ചെയ്യാം. അ...
Local news

മുഹമ്മദ് അബ്ദുഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റ് മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം അറക്കല്‍ ബാവക്ക്

തിരൂരങ്ങാടി : മുഹമ്മദ് അബ്ദുഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റ് മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിന് മെക് സെവന്‍ അംബാസിസര്‍ ഡോക്ടര്‍ അറക്കല്‍ ബാവ അര്‍ഹനായി. ചെനക്കല്‍ അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ അറക്കല്‍ ബാവക്ക് പുരസ്‌കാരം കൈമാറി. ട്രസ്റ്റ് സെക്രട്ടറി വീക്ഷണം മുഹമ്മദ്, ട്രസ്റ്റ് ഭരണ സമിതി അംഗങ്ങളായ മുല്ലശ്ശേരി ശിവരാമന്‍ നായര്‍, ചെമ്പന്‍ ഹനീഫ, എം.പി. മുഹമ്മദ് കുട്ടി, മുജീബ് ചെനാത്ത്, മുനീര്‍ കാരാടന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു....
university

കാലിക്കറ്റ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം ; രോഗം രണ്ടുപേര്‍ക്ക് മാത്രം ; വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് അധികൃതര്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റലില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളതെന്ന് അധികൃതര്‍. അതേസമയം മഞ്ഞപ്പിത്തം പടരുന്നുവെന്നും അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നതുമായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും വിദ്യാര്‍ഥിനികളില്‍ ഭീതിപടര്‍ത്തുന്നതുമാണെന്ന് രജിസ്ട്രാര്‍ പറഞ്ഞു. ഈ മാസം 11നാണ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിക്ക് മഞ്ഞപ്പിത്തമാണെന്ന കാര്യം വാര്‍ഡനെ അറിയിച്ചത്. ഉടനെ തന്നെ മുറിയില്‍ കൂടെ താമസിച്ചിരുന്നവരോട് പരിശോധനക്ക് ആവശ്യപ്പെട്ടു. 12ന് പരിശോധനാഫലം വന്നപ്പോള്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരെ ചികിത്സക്കും വിശ്രമത്തിനുമായി വീട്ടിലേക്കയച്ചുവെന്നും ഇക്കാര്യം തേഞ്ഞിപ്പലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അറിയിക്കുകയും അദ്ദേഹത്തിന്റെ പ്രതിരോധനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തുവെന്നും രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ അറി...
university

കാലിക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റിയിലെ ലേഡീസ് ഹോസ്റ്റലില്‍ വിവിധ ബ്ലോക്കുകളിലായി 1500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എവറസ്റ്റ് ബ്ലോക്കിലാണ് ഇപ്പോള്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അറബിക് ഡിപ്പാര്‍ട്ട്‌മെന്റിലെ നാല് പിജി വിദ്യാര്‍ഥിനികള്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം റിപ്പോര്‍ട്ട് ചെയ്ത് ഒരാഴ്ചയോളമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന ആരോപണമുണ്ട്. അതേസമയം, കുട്ടികള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാല്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു. സര്‍വകലാശാല കാമ്പസിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നത് പാറക്കടവ് പുഴയില്‍ നിന്നും സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ കുളത്തില്‍ നി...
Malappuram

തോട്ടഭൂമിക്ക് പട്ടയം അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍

തിരൂര്‍ : 10 സെന്റ് തോട്ടഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍. തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ മനോജിനെയും ഒപ്പമുണ്ടായിരുന്ന ഏജന്റ് മജീദിനെയും ആണ് 1,000 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് ഡി.വൈ.എസ്.പി എം. ഗംഗാധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് റവന്യു ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും അറസ്റ്റിലായത്. താനാളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഇരുവരെയും വിജിലന്‍സ് കെണിവച്ച് വീഴ്ത്തിയത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. മലപ്പുറം താനാളൂര്‍ സ്വദേശിയായ പരാതിക്കാരന്റെ അമ്മാവന്റെ പേരില്‍ കുറ്റിപ്പുറം വില്ലേജിലുളള 10 സെന്റ് തോട്ടഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ രണ്ടാം വർഷ - (2023 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, (2021, 2022 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് - ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് മൂന്ന് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 17 മുതൽ ലഭ്യമാകും. രണ്ടാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 17 മുതൽ ലഭ്യമാകും. പി.ആർ. 192/2025 പരീക്ഷ അഞ്ചാം സെമസ്റ്റർ ബി.ടെക്., പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഫെബ്രുവരി 28-ന് ത...
Accident

കാണാതായ യുവാവിനെ പള്ളിപ്പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

എടരിക്കോട് : കാണാതായ യൂവാവിനെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. എടരിക്കോട് പാലച്ചിറമാട് സ്വദേശി പെരിങ്ങോടൻ ഹസ്സന്റെ മകൻ ശിഹാബ് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് ശേഷം മുതൽ കാണാതായ ഇദ്ദേഹത്തെ വീടിനു സമീപത്തെ പള്ളി പറമ്പിലെ കിണറ്റിൽ വൈകുന്നേരത്തോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ ഫയർ ഫോയ്സ് എത്തി മൃതദേഹം പുറത്തെടുത്തു.. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി...
Obituary

വാളക്കുളം സ്വദേശി അൽ ഐനിൽ നിര്യാതനായി

തെന്നല: വാളക്കുളം പാറമ്മൽ സ്വദേശി ചെറിയാമ്പുറം മുഹമ്മദ് ഷാഫി(46) അൽ ഐനിൽ വെച്ച് മരണപ്പെട്ടു. പിതാവ്. കുഞ്ഞു മൊയ്തീൻ. മാതാവ്. ഉമ്മയ്യ. ഭാര്യ. മുഹ്സിന. മക്കൾ: അസ്ന, ഫിദ, ഫാത്തിമ സഹറ. സഹോദരങ്ങൾ: അബ്ദുൽ സലാം, അബ്ദുൽ ഗഫൂർ, പാത്തുമ്മു, സുലൈഖ, അയിഷാബി. മയ്യത്ത് നാളെ രാവിലെ 9.30ന് വാളക്കുളം പാറമ്മൽ ജുമാമസ്ജിദിൽ കബറടക്കും....
Kerala

ഊട്ടിയിലെ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം : ഊട്ടിയിലെ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ മങ്ങാട് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും....
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കോങ്ങാട് എഴക്കാട് ആലങ്ങാട് അഭിജിത് (20)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് തച്ചമ്പാറ മാച്ചാംതോടില്‍ ആണ് അപകടം. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്‌കൂട്ടറില്‍ വരുമ്പോള്‍ അതേ ദിശയില്‍ നിന്നും വന്ന ലോറി സ്‌കൂട്ടറെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. മലമ്പുഴ ഐ.ടി.ഐ.യിലെ വിദ്യാര്‍ഥിയാണ് അഭിജിത്. പിതാവ്: രമേഷ്. മാതാവ്: രാധിക. സഹോദരി: അഭിനയ....
Kerala

പാമ്പ് കടിയേറ്റു മരിച്ചാല്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ; മനുഷ്യ – വന്യജീവി സംഘര്‍ഷത്തില്‍ സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി

തിരുവനന്തപുരം : മനുഷ്യ - വന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അന്തിമ രൂപം നല്‍കി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ തീവ്രത കണക്കിലെടുത്ത്, മനുഷ്യ വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മനുഷ്യ മൃഗ സംഘട്ടനങ്ങള്‍ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പാമ്പ് കടിയേറ്റുള്ള മരണത്തിന...
Kerala

മീന്‍ വില്പന നടത്താന്‍ കൂകി വിളിച്ച ആളെ ആക്രമിച്ച് യുവാവ് ; ജോലികളില്‍ നിന്നുള്ള ശ്രദ്ധ തിരിയുന്നുവെന്ന് പ്രതി ; ജോലിയില്ലെന്ന് പൊലീസ്

ആലപ്പുഴ : മീന്‍ വില്പന നടത്താന്‍ മീനേ.. മീനേ.. എന്ന് വിളിച്ചു കൂകിയ മീന്‍ വില്പനക്കാരനെ ആക്രമിച്ച് യുവാവ്. ആക്രമണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുചക്ര വാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി സ്വദേശി ബഷീറിനെ (51) പട്ടിക കൊണ്ട് ആക്രമിച്ച നഗരസഭ സക്കറിയാ വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ സിറാജ് (27) ആണ് അറസ്റ്റിലായത്. സിറാജിന്റെ ആക്രമണത്തില്‍ ബഷീറിന്റെ മുതുകിലും കൈക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡില്‍ക്കൂടി മീന്‍ക്കച്ചവടക്കാര്‍ ദിവസവും രാവിലെ മീനേ.. മീനേ.. എന്ന് ഉച്ചത്തില്‍ വിളിച്ച് വില്‍പ്പന നടത്താറുണ്ട്. ഇത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമായത്. മീന്‍ കച്ചവടക്കാരന്‍ ഉച്ചത്തില്‍ കൂവി വിളിക്കുന്നതിനാല്‍ തനിക്ക് ജോലികളില്‍ നിന്നുള്ള ശ്രദ്ധ തിരിയുന്നുവെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നുമാണ് സിറജ് പൊലീസിനോ...
Sports

യൂത്ത് സോക്കർ ലീഗ് ഫുട്‌ബോൾ: അണ്ടർ 18 ൽ വെറൈറ്റി സാക് കൊടിഞ്ഞി ചാമ്പ്യന്മാരായി

മലപ്പുറം: മലപ്പുറം ജില്ലയിലെ ഫുട്ബോൾ അക്കാദമികളുടെ കൂട്ടായ്‌മയായ യൂത്ത് സോക്കർ ലീഗിന്റെ നാലാം സീസൺ മത്സരങ്ങൾ സമാപിച്ചു. നിലമ്പൂർ മാനവേദൻ ഹൈസ്കൂൾ ഗ്രൗണ്ടിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ആയിരുന്നു മത്സരങ്ങൾ. ഫൈനലിൽ അണ്ടർ 16 വിഭാഗത്തിൽ ഇഫാ കരിങ്കല്ലത്താണി ചാംപ്യന്മാരായി. ഫൈനലിൽ എൻഎൻഎം എച്ച്എസ്എസ് ചേലേമ്പ്രയെ ആണു പരാജയപ്പെടുത്തിയത്. അണ്ടർ 18 വിഭാഗത്തിൽ വെറൈറ്റി സാക് കൊടിഞ്ഞി, എസി മിലാൻ അക്കാദമിയെ തോൽപിച്ചു ജേതാക്കളായി. വൈഎസ്എൽ ചെയർമാൻ മൊയ്തീൻകുട്ടി തിരൂർ, കൺവീനർ അസ്കർ അമ്പാട്ട് കൊണ്ടോ ട്ടി, മുക്‌താർ വണ്ടൂർ, സഫ്വാൻ കൊടിഞ്ഞി, വഹീദ് പെരിന്തൽമണ്ണ, സലാം നിലമ്പൂർ, ലിമേഷ് പൊന്നാനി എന്നിവർ ട്രോഫി വിതരണം ചെയ്തു. 20 അക്കാദമികൾ മത്സരങ്ങളിൽ പങ്കെടുത്തു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാരജിസ്‌ട്രേഷന്‍ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ് ആന്‍ഡ് എം.ബി.എ. ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ് (2020 മുതല്‍ 2023 വരെ പ്രവേശനം), നാലാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്. ഫുള്‍ടൈം, പാര്‍ട്ട് ടൈം) ജൂലായ് 2025 റഗുലര്‍, സപ്ലിമെന്ററി  പരീക്ഷക്ക് 12 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴയില്ലാതെ 27 വരെയും 190 രൂപ പിഴയോടെ മാര്‍ച്ച് മൂന്ന് വരെയും അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദം, തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ രണ്ടാം സെമസ്റ്റര്‍ ബി.ടി.എ. എന്നിവയുടെ ഏപ്രില്‍ 2025 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 17 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ മാര്‍ച്ച് മൂന്ന് വരെയും 190 രൂപ പിഴയോടെ മാര്‍ച്ച് ആറ് വരെയും അപേക്ഷിക്കാം.   പരീക്ഷാഫലം മൂന്നാം സെമസ്റ്റര്‍ എം....
Kerala

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു ; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പഴയ പത്താം ക്ലാസുകാരനൊപ്പം പോയി 53 കാരി

തലശ്ശേരി : പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് 53 കാരി പഴയ പത്താം ക്ലാസുകാരനൊപ്പം പോയി. ബേഡകം സ്വദേശിനിയായ 53 കാരിയാണ് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പോയത്. 53 കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്. അവിടെയുള്ള സ്‌കൂളിലാണ് പഠിച്ചത്. ഇവിടെ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടര്‍ന്ന് ബന്ധം വളര്‍ന്നു. പിന്നാലെ വീട് വിട്ടുപോയി ഒരുമിച്ചുതാമസിക്കാന്‍ നിശ്ചയിച്ചു. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവന്‍ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു. ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ...
error: Content is protected !!