വിദ്യാലയങ്ങളിലെ സൂംബ നൃത്തം സര്‍ക്കുലര്‍ പിന്‍വലിക്കണം: സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
കോഴിക്കോട്: സൂംബ ഡാന്‍സ് സംബന്ധിച്ച് ജൂണ്‍ 20ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ശാസ്ത്രീയമായി പഠനങ്ങളോ ചര്‍ച്ചയോ ഇല്ലാതെയാണ് ലഹരി വിരുദ്ധ കാമ്പയിന്റെ മറപിടിച്ച് ഇത്തരം ഒരു ഡാന്‍സ് വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പിച്ചത്. കായിക വിദ്യാഭ്യാസത്തിനും വ്യായാമത്തിനും സ്വീകാര്യമായ നിരവധി പരിശീലനങ്ങള്‍ നിലനില്‍ക്കെയാണ് വിവാദ സൂംബ ഡാന്‍സ് വിദ്യാലയങ്ങളില്‍ നടപ്പാക്കിയത്. വിശ്വാസത്തിനും മാന്യതക്കും നിരക്കാത്ത ഇത്തരം നൃത്തങ്ങള്‍ കലാലയങ്ങളില്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. എതിര്‍പ്പുകള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കുന്നതിന് പകരം നിഷേധാത്മക സമീപനം സ്വീകരിച്ച മന്ത്രി ആര്‍ ബിന്ദുവിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ട...

