Saturday, July 19

Blog

ഭൂമിയിടപാട് കേസ് ; പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി
Kerala

ഭൂമിയിടപാട് കേസ് ; പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം : ആലുവയിലെ 11. 46 എക്കര്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്‌തെന്ന പരാതിയില്‍ മുന്‍ എം.എല്‍.എ. പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ സിജു കെ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് എടത്തല പഞ്ചായത്തിലെത്തി രേഖകള്‍ പരിശോധിച്ചത്. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും രേഖകളുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. കൊല്ലം സ്വദേശിയായ മുരുകേശ് നരേന്ദ്രന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. അനധികൃതമായി പോക്കുവരവ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ഭൂമിയിലും സംഘം പരിശോധന നടത്തി. ഭൂമിയിലെ കെട്ടിടങ്ങളുടെയും അതിര്‍ത്തികളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു. അതിര്‍ത്തി സംബന്ധിച്ച് വ്യക്തത വരുത്താന്‍ ആലുവ ഈസ്റ്റ് വില്ലേജിലെ വില്ലേജ് ഓഫീസറെയും സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെയും വിജിലന്‍സ് സംഘം വിളിച്ചു വരുത്തിയിരുന്നു. ഡല്‍...
Malappuram

പൊന്നാനിയില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു ; സുഹൃത്തുക്കള്‍ക്കെതിരെ കേസ്

മലപ്പുറം: പൊന്നാനിയില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. സംഭവത്തില്‍ മരണപ്പെട്ട യുവാവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പൊന്നാനി മുക്കാടി സ്വദേശി കളത്തില്‍ പറമ്പില്‍ കബീര്‍ (32) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കബീറിന് തലക്ക് പിറകില്‍ ഗുരുതര പരിക്ക് ഉണ്ടായിരുന്നു. സംഭവത്തില്‍ കബീറിന്റെ സുഹൃത്തുക്കളായ മനാഫ്, ഫൈസല്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് എതിരെ പൊന്നാനി പൊലീസ് കേസ് എടുത്തു....
Local news

തിരൂരങ്ങാടിയിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും

തിരൂരങ്ങാടി: അത്യാവശ്യ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 25,26,27,28 തിയ്യതികളിൽ കാച്ചടി, കരുമ്പിൽ, കക്കാട് വെന്നിയൂർ , തെയ്യാല റോഡ്, മാർക്കറ്റ് റോഡ് എന്നീ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതായിരിക്കുമെന്ന് ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Local news

തിരൂര്‍- കടലുണ്ടി റോഡിന്റെ നവീകരണത്തിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതിനു പുറമേ ഏഴു കോടി രൂപ കൂടി

മലപ്പുറം : ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന 18 മുതല്‍ 21 കിലോമീറ്റര്‍ വരെയുള്ള ഭാഗം ബി എം ബി സി നിലവാരത്തില്‍ നിര്‍മിക്കാന്‍ കഴിഞ്ഞദിവസം അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതിനു പുറമേയാണിത്. 21 മുതല്‍ 24 വരെയുള്ള മൂന്നു കിലോമീറ്ററും 25 മുതല്‍ 27 കിലോമീറ്റര്‍ വരെയുള്ള രണ്ടു കിലോമീറ്ററും രണ്ടു റീച്ചുകളായി നിര്‍മിക്കുന്നതിന് 3.5 കോടി രൂപ വീതമാണ് അനുവദിക്കുക. ഇതോടെ സമീപദിവസങ്ങളിലായി ഈ റോഡിനു മാത്രം 12 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതിന്റെ ആദ്യ 14 കിലോമീറ്റർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചിരുന്നു. തുടർന്നുള്ള ഒരു കിലോമീറ്റർ ബജറ്റ് വിഹിതം ഉപയോഗിച്ച് നവീകരിച്ചുവരികയാണ്. 15 മുതൽ 18 വരെയ...
Malappuram

ഹജ്ജ് ; കാലിക്കറ്റ് എയര്‍പോര്‍ട്ടിലെ അധിക തുകക്കെതിരെ അപേക്ഷകരുടെ ഒപ്പുശേഖരണം ; നിവേദനം സമര്‍പ്പിച്ചു

മലപ്പുറം: കരിപ്പൂര്‍ വഴി ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് അധിക തുക ഈടാക്കുന്നതിനെതിരെ അപേക്ഷകരുടെ കൂട്ടായ്മ. കേരളത്തിലെ മറ്റു രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ കരിപ്പൂരില്‍ നിന്ന് വിമാനം കയറുന്നവര്‍ക്ക് 40000 രൂപ അധികതുക ഈടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുവായിരത്തോളം അപേക്ഷകരാണ് ഇതിനെതിരെയുള്ള ഒപ്പുശേഖരണത്തില്‍ പങ്കെടുത്തത്. അപേക്ഷകരുടെ ആശങ്കയറിയിച്ച് കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളകുട്ടി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തുടങ്ങിയവര്‍ക്ക് ശേഖരിച്ച ഒപ്പുകളും നിവേദനവും സമര്‍പ്പിച്ചു. സാങ്കേതിക വിഷയങ്ങള്‍ പറഞ്ഞ് സാധാരണക്കാരായ തീര്‍ഥാടകരില്‍ നിന്ന് ഭീമമായ തുക ഈടാക്കാനുള്ള തീരുമാനവുമായി ...
Kerala

വയനാട് വീണ്ടും കടുവ ആക്രമണം ; കാപ്പി പറിക്കാന്‍ പോയ സ്ത്രീയെ കടിച്ചു കൊന്നു, തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയില്‍ : മൃതദേഹം കണ്ടെത്തിയത് മാവോയിസ്റ്റ് തെരച്ചിലിനിടയില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍

വയനാട് : വയനാട് വീണ്ടും കടുവ ആക്രമണം. കാപ്പി പറിക്കാന്‍ പോയ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവര്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. മാവോയിസ്റ്റ് തെരച്ചിലിനിടയില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളാണ് മൃതദേഹം കണ്ടത്. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്. മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള്‍ കാണുന്നുണ്ടെന്നും സമീപവാസികള്‍ പറയുന്നു. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു. മാനന്ത...
Accident

മകനോടൊപ്പം ബൈക്ക് യാത്രക്കിടെ സാരി കുടുങ്ങി റോഡിൽ വീണു സ്ത്രീക്ക് പരിക്ക്

കോട്ടക്കൽ : മകനോടൊപ്പം ബൈക്കിൽ പോകുമ്പോൾ സാരി ടയറിനുള്ളിൽ കുടുങ്ങി സ്ത്രീ റോഡിൽ തലയിടിച്ചു വീണു പരിക്കേറ്റു. കോട്ടക്കൽ തോക്കാം പാറ സ്വദേശി ദേവി (63) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ചാണ് അപകടം. പരിക്ക് പറ്റിയ ദേവിയെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. https://chat.whatsapp.com/CZ2w4cEccofKfFc6L9N008...
Obituary

ചരമം: എ ആർ നഗർ അയിന്തൂർ പോക്കാട്ട് മുഹമ്മദ് കുട്ടിഹാജി

ഏ ആർ നഗർ: പാലമഠത്തിൽ ചിന പരേതനായ അയിന്തൂർ പോക്കാട്ട് എടത്തൊടുവിൽ ബീരാൻ കുട്ടി എന്നവരുടെ മകൻ മുഹമ്മദ് കുട്ടിഹാജി എന്ന കുഞ്ഞൻ കാക്ക(75) അന്തരിച്ചു.ഭാര്യ: ഫാത്തിമ എൻ. കെ ചെറമംഗലം.മക്കൾ:അബ്ദു സമദ് (ജിദ്ദ),മുഷ്താക് (റാസൽ ഖൈമ),ജാബിർ(ബാംഗ്ലൂർ),റഹ്മത്ത്.മരുമക്കൾ:ലുബ്ന(പൂച്ചോല മാട്),നബീല(അച്ഛനമ്പലം)മൊയ്തീൻ ചാന്ത് (ആലിൻ ചുവട്).മയ്യിത്ത് നിസ്കാരം ഇന്ന് 24/01/2025 (വെള്ളി) 10 മണിക്ക് പാലമടത്തിൽ ചിന ജുമാ മസ്ജിദിൽ....
Local news

ജെ സി ഐയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങും പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ജെ സി ഐ തിരൂരങ്ങാടിയും ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങും സംയുക്തമായി പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാര്‍ക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡണ്ട് വി പി ഷുഹൈബ് അധ്യക്ഷത വഹിച്ചു. ജെ സി ഐ സോണ്‍ ട്രൈനര്‍ നവാസ് കൂരിയാട് ക്ലാസ് എടുത്തു. ജെസിഐ മുന്‍ പ്രസിഡന്റ് അഡ്വക്കറ്റ് മുഹിയുദ്ധീന്‍ മുഖ്യാതിഥിയായി. ചെമ്മാട് വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി സൈനു ഉള്ളാട്ട്, ട്രഷറര്‍ അമര്‍ മനരിക്കല്‍, അംഗങ്ങളായ ഫാസില്‍ തലപ്പാറ, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ വിസാര്‍ഡ്, ഇര്‍ഷാദ് റാഫി, വി പി മുജീബ്, ഡോക്ടര്‍ ഷബ്‌ന കാരടന്‍, അഡ്വക്കറ്റ് ജിനു റാഷിഖ്, അല്‍ത്താഫ് പത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( 2014, 2015, 2016 പ്രവേശനം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി - ബി.വോക്. കോമൺ കോഴ്സ് - GEC3EG07 - Inspiring Expression പേപ്പർ പരീക്ഷ മാർച്ച് മൂന്നിനും ബി.വോക്. മൾട്ടി മീഡിയ - GEC3ES09 - Environmental Science പേപ്പർ പരീക്ഷ മാർച്ച് ആറിനും നടക്കും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ. പി.ആർ. 105/2025 പുനർമൂല്യനിർണയ ഫലം നാലാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ( H ) മാർച്ച് 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആർ. 106/2025...
Accident

കെഎസ്ആര്‍ടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ ആണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നില്‍ ആദ്യം കെഎസ് ആര്‍ടിസി ബസാണിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മിനി ലോറി തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മാനന്തവാടി സ്വദേശിയായ ശ്രീധരന്‍, മാലോര്‍ സ്വദേശി ആയിഷാ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു....
Malappuram

തിരൂര്‍ – കടലുണ്ടി റോഡിന് 5 കോടിയുടെ ഭരണാനുമതി ; ജില്ലയില്‍ നാല് പ്രധാന റോഡുകളുടെ നവീകരണത്തിന് 11 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തിരൂര്‍ - കടലുണ്ടി 3.4 കിലോമീറ്റര്‍ റോഡിന് പൊതുമരാമത്ത് വകുപ്പ് അഞ്ചു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. അതേസമയം ജില്ലയില്‍ ഈ റോഡ് ഉള്‍പ്പെടെ പ്രധാനപ്പെട്ട നാല് റോഡുകള്‍ക്കായി 11 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പൊന്നാനിയെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് താനൂര്‍, പരപ്പനങ്ങാടി പട്ടണങ്ങളിലൂടെ കടന്നുപോകുന്ന തിരൂര്‍ കടലുണ്ടി റോഡിന്റെ മൂന്നു കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനാണ് അഞ്ചു കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ളത്. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായതോടെ എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം 30 കിലോമീറ്ററോളം കുറയ്ക്കാന്‍ ഈ റോഡ് സഹായിച്ചിട്ടുണ്ട്. തീരമേഖലയിലൂടെ അധികം വളവുകളില്ലാതെ കടന്നുപോകുന്ന ഈ റോഡിനെ നിലവില്‍ ശബരിമല തീര്‍ഥാടകരും ടാങ്കര്‍, ട്രക...
Local news

തിരൂരങ്ങാടി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണങ്ങള്‍ക്ക് 405 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണങ്ങള്‍ക്ക് 405 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് അറിയിച്ചു. പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ മുനിസിപ്പാലിറ്റികളിലെയും, നന്നമ്പ്ര, തെന്നല. പെരുമണ്ണ ക്ലാരി, എടരിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി, പഞ്ചായത്ത് കളിലെ ആസ്തിയില്‍ ഉള്‍പ്പെട്ട പ്രാദേശിക റോഡുകളുടെ നവീകരണങ്ങള്‍ക്കാണ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് ലഭ്യമാക്കിയത്. മണ്ഡലത്തിലെ ജനപ്രതിനിധികളും, പൊതുജനങ്ങളും ആവശ്യപ്പെട്ട പ്രധാനപ്പെട്ട പ്രാദേശിക റോഡുകളുടെ ലിസ്റ്റുകള്‍ തയ്യാറാക്കി, ഇവയുടെ എസ്റ്റിമേറ്റുകള്‍ അടക്കമുള്ള ഡി.പി.ആര്‍ ബന്ധപ്പെട്ട എന്‍ജിനീയറിംഗ് വിഭാഗത്തെ കൊണ്ട് തയ്യാറാക്കിപ്പിച്ച് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച തദ്ദേശ റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് സമര്‍പ്പിച്ചിരിന...
Local news

തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരില്‍ ഇനി കൃത്യമായി എത്തും ; പുതിയ ‘പോസ്റ്റ് മാന്‍’ എത്തി

തിരൂരങ്ങാടി : സ്ഥിരമായി പോസ്റ്റ് മാന്‍ ഇല്ലാത്തത് കാരണം തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരില്‍ എത്താതെ പോകുന്നതിനാല്‍ ദുരിതത്തിലായ പന്താരങ്ങാടിക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി പുതിയ 'പോസ്റ്റ് മാന്‍' എത്തി. സ്ഥിര നിയമനമില്ലാത്തതിനാല്‍ മാസങ്ങളായി പോസ്റ്റ്മാന്‍ ഇല്ലാതെ വിദ്യാഭ്യാസ - തൊഴില്‍ നിയമനങ്ങളും ആധാര്‍ തുടങ്ങിയ സുപ്രധാന രേഖകളും അടങ്ങുന്ന ഉരുപ്പടികള്‍ കൃത്യമായി വിലാസക്കാരില്‍ എത്താതെ മടങ്ങുന്നതും കെട്ടിക്കിടക്കുന്നതും പതിവായിരുന്നു. പോസ്റ്റോഫീസ് പരിധിയിലെ അനേകം ആളുകളെ ഇത് ദുരിതത്തിലാഴ്ത്തിയിരുന്നു. പുതിയ പോസ്റ്റ് മാന്‍ എത്തിയതോടെ താല്‍ക്കാലിക പരിഹാരമാവുമെങ്കിലും പുതിയ താമസക്കാര്‍ അടങ്ങുന്ന പല വിലാസക്കാരുടെയും കോണ്ടാക്റ്റ് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പലതും ഓഫീസില്‍ കെട്ടിക്കിടക്കുകയോ മടങ്ങുകയോ ചെയ്യുന്നതിനാല്‍ പുതിയ താമസക്കാര്‍ പൂര്‍ണ്ണ വിവരങ്ങള്‍ പോസ്റ്റ് ഓഫീസില്‍ ന...
Local news

സ്‌കൂളിന്റെ 50-ാം വാര്‍ഷികത്തില്‍ പൂര്‍വ്വ അദ്ധ്യാപകരെ ആദരിച്ചു

പെരുമണ്ണ : ജി.വി.എച്ച്. എസ്. എസ് ചെട്ടിയാന്‍കിണര്‍ സ്‌കൂളിന്റെ 50-ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി 1998 എസ്എസ്എല്‍സി ബാച്ച് അവരുടെ പൂര്‍വ്വ അദ്ധ്യാപകരെ ആദരിച്ചു. ഇഖ്ബാല്‍ ചെമ്മിളിയുടെ നേതൃത്വത്തില്‍ അബ്ദുസലാം, ഷാഫി, അജയകുമാര്‍, സുരേഷ്, കാഞ്ചന, ശാമള ദേവി എന്നി പൂര്‍വ്വ അദ്ധ്യാപകരെയാണ് മൊമെന്റോ നല്‍കി ആദരിച്ചത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു സുലൈമാന്‍ ഇ, അനസ് തെന്നല, ഫൈസല്‍ വി, സമദ് കെ ടി, നൗഫല്‍ ടികെ, അമാനി കെ ടി, സുബീന ഇ, സൈഫുന്നിസ കെ, സാബിറ പി കെ, ഷാഹിദ കെ, സമീറ സി കെ, റജുലത് എം കെ, ആബിദ പി, ആബിദ ടി, നസീമ എന്‍, സജ്‌ന പി കെ, എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ജാബിര്‍ എന്‍ സ്വാഗതവും യഹ്‌യ പി നന്ദിയും അറിയിച്ചു...
Local news

മലബാറിനെയും,മാപ്പിള കലകളെയും കുറിച്ചു നേരിൽ കണ്ടു പഠിക്കാൻ സി സോൺ കലാ മാമാങ്കത്തിന് അതിഥികളായി പഞ്ചാബ് പ്രതിനിധികൾ

കൊണ്ടോട്ടി :കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സി സോൺ കലോത്സവം കലാ'മ നേരിൽ കാണാനും മാപ്പിള കലകളെ കുറിച്ചു പഠിക്കാനും വേണ്ടി പഞ്ചാബ് പ്രതിനിധികൾ എത്തി. അന്താരാഷ്ട്ര സൈക്ലിസ്റ്റും പഞ്ചാബ് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥനും,എഴുത്തുകാരനും ,സിനിമാ തിരക്കഥാകൃത്തും, കവിയുമായ സമൻ ദീപ് മൈക്കിളും , പഞ്ചാബിലെ സാമൂഹിക പ്രവർത്തകനും ഫോക്ക് ഡാൻസറുമായ രൺജോദ് സിംഗ് എന്നിവരാണ് എത്തിയത്. മലബാറിനെയും,മാപ്പിള കലകളെയും കുറിച്ചു നേരിൽ കണ്ടു പഠിക്കാൻ വേണ്ടിയാണ് ഇവർ ദൂരം താണ്ടി കേരളത്തിലേക്ക് എത്തിയത്. കേരള കലാരൂപങ്ങളും, മനുഷ്യ സ്നേഹവും ലോകത്തിനു മാതൃകയാ ണെന്നും ,അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആഗ്രഹമെന്നും വേദിയിൽ സംസാരത്തിനിടയിൽ സമൻ ദീപ് മൈക്കിൾ പറഞ്ഞു. നേരത്തെ ആനക്കയത്ത് സുഹൃത്ത് അസൈന്റെ കല്യാണത്തിന് എത്തിയപ്പോൾ വേദിയിൽ വെച്ച് ഒപ്പന കാണുകയും , അതിൽ ആകൃഷ്ടരായുമാണ് അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച...
Accident

കോട്ടക്കൽ പുത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു

കോട്ടക്കൽ പുത്തൂർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം മരണം മൂന്നായി കോട്ടക്കൽ : പുത്തൂർ ബൈപാസ്സിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കാവതികളം സ്വദേശി കരുവക്കോട്ടിൽ സിദ്ദീഖിൻ്റെ മകൻ സിയാദ് (17) ആണ് മരിച്ചത്. കോട്ടക്കൽ ഗവ.രാജാസ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. അപകടത്തിൽ അന്നേ ദിവസം രണ്ട് പേർ മരണപെട്ടിരുന്നു. ബൈക്കുകൾ ഓടിച്ചിരുന്ന മരവട്ടം സ്വദേശി പട്ടതെടി ഹമീദിന്റെ മകൻ ഹംസ P T, കാവതിക്കുളം സ്വദേശി ആലംവീട്ടിൽ മുഹമ്മദ് റിഷാദ് എന്നിവരാണ് സംഭവ ദിവസം മരണപ്പെട്ടിരുന്നത്....
university

പരീക്ഷ മാറ്റി, കോൺടാക്ട് ക്ലാസുകൾ പുനഃ ക്രമീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രഭാഷണ പരമ്പരക്ക് തുടക്കമായി കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ പഠനവകുപ്പിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പ്രഭാഷണ പരമ്പരക്ക് പഠനവകുപ്പിൽ തുടക്കമായി. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും മുൻ വൈസ് ചാൻസിലർ ഡോ. കെ.കെ.എൻ. കുറുപ്പ് നിർവഹിച്ചു. വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ, അധ്യാപകരായ ഡോ. പി. വിജിഷ, സിനീഷൻ വേലിക്കുനി എന്നിവർ സംസാരിച്ചു. പി.ആർ. 99/2025 ഓൺലൈൻ കോൺടാക്ട് ക്ലാസ് കാലിക്കറ്റ് സർവകലാശാലാ വിദൂര - ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിൽ മുട്ടിൽ - ഡബ്ല്യൂ.എം.ഒ. ആർട്സ് ആന്റ് സയൻസ് കോളേജ് കോൺടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത 2022 പ്രവേശനം യു.ജി. വിദ്യാർഥികളിൽ ആറാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിനു പങ്കെടുക്കാൻ താത്പര്യമറിയച്ചവർക്കുള്ള ക്ലാസുകൾ ജനുവരി 27-ന് തുടങ്ങും. വിശദ വിവരങ്ങളും ക്ലാസ് ഷെഡ്യൂളും വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/...
university

അറബി ഭാഷയും സംസ്‌കാരവുമായി കേരളത്തിന് അഭേദ്യമായ ബന്ധം ; കാലിക്കറ്റ് വി.സി.

അറബി ഭാഷയും സംസ്‌കാരവുമായി കേരളത്തിന് അഭേദ്യമായ ബന്ധമാണുള്ളതെന്നും കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അറബി സ്വാധീനം പ്രകടമാണെന്നും വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പും ഫാറൂഖ് കോളേജിലെ അറബിക് വകുപ്പും യു.എ.ഇ.യിലെ ദാറുല്‍ യാസ്മീന്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമ്പത്തികവും വ്യവസായികവും സാംസ്‌കാരികവുമായ വളര്‍ച്ചയിലും പുരോഗതിയിലും അറബി ഭാഷക്കും അറബി നാടുകള്‍ക്കും വലിയ പങ്കുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദഗ്ധരെ പങ്കെടുപ്പിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സർവകലാശാലാ അറബി വകുപ്പ് നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്ന വിദേശി പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളു...
Malappuram

ആശുപത്രിയിലെ നിരക്കുകൾ പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് എൻ എഫ് പി ആർ

കൊച്ചി: ആശുപത്രിയിലെ സേവന നിരക്കുകളും/ ചാർജുകളും പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും, തെരുവുനായ പ്രശ്നത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഇടപെടൽ വേണമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജോയ് ആൻ് സ്രാമ്പികക്കലും , മലപ്പുറം ജില്ലാ പ്രസിഡണ്ടായ അബ്ദുൽ റഹീം പൂക്കത്തും ആവശ്യങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത്, ഇത് സംബന്ധിച്ച് സർക്കാരിന് കത്ത് നൽകാനും യോഗം തീരുമാനിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. പ്രകാശ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ശശികുമാർ കാളികാവ് അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡൻ്റ് എൻ ലീലാമണി (റിട്ട. ജഡ്‌ജ് ), സംസ്ഥാന സെക്രട്ടറി എം നജീബ്, സംസ്ഥാന വൈ. പ്രസിഡണ്ട് മനാഫ് തനൂർ, സംസ്ഥാന സെക്രട്ടറി അബ്ദുസമദ്, എറണാകുളം ജില്ലാ പ്രസിഡൻ്റ് മിഥുൻ ലാൽ മിത്രതുടങ്ങിയവർ പ്രസംഗിച്ചു, മലപ്പുറം ജില്ല...
Local news

സി സോൺ കലോത്സവം ; ലിയാനാ മെഹ്റിൻ ചിത്രപ്രതിഭ

കൊണ്ടോട്ടി : ഇ എം ഇ എ കോളേജിൽ അരങ്ങേറുന്ന സി സോൺ കലോത്സവത്തിൽലിയാനാ മെഹ്‌റിൻ പി.കെ ചിത്ര പ്രതിഭ പുരസ്‌കാരത്തിന് അർഹയായി. കാർട്ടൂൺ ഒന്നാം സ്ഥാനം, പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം, പെയ്ന്റിങ് വാട്ടർ കളർ മൂന്നാം സ്ഥാനം, ഓയിൽ പെയ്ന്റിങ് രണ്ടാം സ്ഥാനം തുടങ്ങിയ വിഭാഗങ്ങളിലെ വിജയമാണ് ലിയാനയെ ചിത്രപ്രതിഭയിലേക്ക് നയിച്ചത്. തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാന വർഷ ബിരുദത്തിന് പഠിക്കുന്നു. പാലച്ചിറമാട് മുഹമ്മദ് ഷാഫി പി കെ - ഫാരിഷ പി. കെ ദമ്പതിമാരുടെ മകളാണ്. എമിൻഷാ, ളാഹ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്....
Local news

എന്‍ എഫ് പി ആര്‍ ഇടപെട്ടു : ഷംലിക്കിന്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയില്‍ വെളിച്ചമെത്തി

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡിലെ അംഗപരിതനായ മുഹമ്മദ് ഷംലിക്കിന്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയില്‍ വെളിച്ചമെത്തി. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സ്ഥലത്ത് തെരുവ് വിളക്ക് സ്ഥാപിച്ചത്. എന്‍എഫ്പിആര്‍ ഭാരവാഹികള്‍ ഷംലിക്കിന്റെ വീട്ടിലേക്കുള്ള വഴി സന്ദര്‍ശിച്ചപ്പോഴാണ് രാത്രികാലങ്ങളില്‍ നടന്നുപോകുവാന്‍ ഒന്നര അടി വീതിയുള്ള തോടിന്റെ വശത്ത് ഇലക്ട്രിക് പോസ്റ്റുകള്‍ ഉണ്ടെങ്കിലും തെരുവ് വിളക്കുകള്‍ ഇല്ലാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെതിരെ അടിയന്തരമായി ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്തിന്റെ നേതൃത്വത്തില്‍ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വേലായുധന്‍ ഓ പി യെ സ്ഥലം സന്ദര്‍ശിക്കാന്‍ കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ച...
Local news

വള്ളിക്കുന്നിൽ വീടിനുള്ളിൽ മദ്ധ്യവയസ്കൻ മരിച്ച നിലയിൽ ; മൃതദേഹത്തിന് 5 ദിവസത്തോളം പഴക്കം

വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലിൽ വീടിനുള്ളിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കൽ പൊറാഞ്ചേരി സ്വദേശി കുറ്റി പാലക്കൽ ജാഫർ (55) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്. മൃതദേഹത്തിന് ഏകദേശം 5 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. അത്താണിക്കൽ കോടക്കടവ് അമ്പലത്തിന് സമീപം പൊറാഞ്ചേരി പുഴയുടെ തീരത്താണ് സംഭവം. സ്ഥലത്ത് പരപ്പനങ്ങാടി പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ വർഷങ്ങളായി ഭാര്യയും കുട്ടിയുമായി പിണങ്ങി കഴിയുകയാണ്. ഒറ്റക്കാണ് വീട്ടിൽ താമസം. ദുർഘന്ധം വന്നപ്പോൾ പ്രദേശവാസികൾ വീട്ടിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: സാജിദ , മകൻ : മുഹമ്മദ് സിനാൻ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.എച്ച്.ഡി. പ്രവേശനം കാലിക്കറ്റ് സർവകലാശാലയുടെ 2024 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്. ഫീസ് - ജനറല്‍ വിഭാഗം 830/- രൂപ, പട്ടിക ജാതി / പട്ടിക വർഗ വിഭാഗം 310/- രൂപ. അപേക്ഷാ ഫീസടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ ഗവേഷണ കേന്ദ്രങ്ങളിലേക്കോ അയക്കേണ്ടതില്ല. പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പി.എച്ച്.ഡി 2024 വിജ്ഞാപനം കാണുക. പി.എച്ച്.ഡി റഗുലേഷന്‍, ഭേദഗതികൾ, ഒഴിവുകള്‍ എന്നിവ സംബന്ധിച്ചുള്ള‍ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഒഴിവ് വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഫോണ്‍ : 0494 2407016, 2407017 https://admission.uo...
university

എ.ഐ. കാലത്ത് ഭാഷാപഠനത്തിന് സാധ്യതകളേറെ ; അന്താരാഷ്ട്ര അറബിക് സമ്മേളനം

നിർമിതബുദ്ധിയുടെ കാലത്ത് ഭാഷാപഠനത്തിന് സാധ്യതകളേറെയാണെന്ന് കാലിക്കറ്റ് സർവകലാശാലയിൽ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭാഷാ ശൈലിയും പ്രയോഗങ്ങളുമൊക്കെ കാലികമായ മാറ്റത്തിന് വിധേയമാണെന്നും ഭാഷാ സിദ്ധാന്തങ്ങളുടെ വിമര്‍ശനാത്മകമായ വിലയിരുത്തലുകളിലൂടെയാണ് ഭാഷ വികസിക്കുകയെന്നും ആധുനിക ഭാഷാ സാഹിത്യ സിദ്ധാന്തങ്ങളും ഗള്‍ഫ് സാഹിത്യത്തില്‍ അവയുടെ പ്രയോഗവും എന്ന തലക്കെട്ടില്‍ ആരംഭിച്ച സെമിനാര്‍ വിലയിരുത്തി. കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പും ഫാറൂഖ് കോളേജിലെ അറബിക് വകുപ്പും യു.എ.ഇ.യിലെ ദാറുല്‍ യാസ്മീന്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി യുമായി സഹകരിച്ചാണ് സെമിനാര്‍ നടത്തുന്നത്. പബ്ലിഷിങ് കമ്പനി  സി.ഇ.ഒ. ഡോ. മറിയം അല്‍ ശനാസി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേര്‍സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍മാരായ ഡോ. ഖാലിദ് അല്‍ കിന്‍ദി, ഡോ. അബ്ദുറഹിമാന്‍ ...
Local news

വള്ളിക്കുന്നില്‍ വീടിനുള്ളില്‍ ഒരാള്‍ മരിച്ച നിലയില്‍ ; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം

വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലില്‍ വീടിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. അത്താണിക്കല്‍ കോടക്കടവ് അമ്പലത്തിന് സമീപം പുഴയുടെ തീരത്താണ് സംഭവം. സ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേ ഒള്ളു....
Kerala

സമൂഹ മാധ്യമത്തിലൂടെ പരിചയം, തുടര്‍ച്ചയായി വീട്ടിലെത്തി പീഡിപ്പിച്ചു : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി ; തിരൂര്‍ സ്വദേശി പിടിയില്‍

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ തിരൂര്‍ വെട്ടം സ്വദേശി 25 കാരനായ നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നിഖിലിനെ പരിചയപ്പെടുന്നതെന്നും തുടര്‍ച്ചയായി പെണ്‍കുട്ടിയെ വീട്ടിലെത്തി നിഖില്‍ പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. അതേസമയം, പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. കുട്ടി ഇക്കാര്യം വീട്ടില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് അധ്യാപകര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിഖിലിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. ...
Local news

താനൂരില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

താനൂര്‍ : താനൂരില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ ഷാദുല്‍ ആണ് മരിച്ചത്. മാതാവ് കുട്ടിയെ തൊട്ടിലില്‍ കിടത്തിയുറക്കിയ ശേഷം കുളിക്കാന്‍ പോയപ്പോഴാണ് സംഭവം. തിരിച്ചു വന്നപോഴാണ് തൊട്ടിലില്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. താനൂരിലെ സമീപ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി....
Kerala

കാറും ബുള്ളറ്റും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട്: കാറും ബുള്ളറ്റും കൂട്ടിയിട്ടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരാകുറുശ്ശി സ്വദേശി പുല്ലിശേരി കാവുങ്ങല്‍ വീട്ടില്‍ ജയകൃഷ്ണന്‍ (24)ആണ് മരിച്ചത്. ഞായറാഴ്ച മണ്ണാര്‍ക്കാട് മുക്കണ്ണത്തായിരുന്നു അപകടം നടന്നത്. ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ജയകൃഷ്ണനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അത്യാസന്ന നിലയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....
Other

ആശുപത്രിയിലെ നിരക്കുകള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് എന്‍ എഫ് പി ആര്‍

കൊച്ചി: ആശുപത്രിയിലെ സേവന നിരക്കുകളും/ ചാര്‍ജുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും, തെരുവുനായ പ്രശ്‌നത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഇടപെടല്‍ വേണമെന്ന് നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജോയ് ആന്‍് സ്രാമ്പികക്കലും , മലപ്പുറം ജില്ലാ പ്രസിഡണ്ടായ അബ്ദുല്‍ റഹീം പൂക്കത്തും ആവശ്യങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചത്, ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. പ്രകാശ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ശശികുമാര്‍ കാളികാവ് അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡന്റ് എന്‍ ലീലാമണി (റിട്ട. ജഡ്ജ് ), സംസ്ഥാന സെക്രട്ടറി എം നജീബ്, സംസ്ഥാന വൈ. പ്രസിഡണ്ട് മനാഫ് തനൂര്‍, സംസ്ഥാന സെക്രട്ടറി അബ്ദുസമദ്, എറണാകുളം ജില്ലാ പ്രസിഡന്റ് മിഥുന്‍ ലാല്‍ മിത്ര...
error: Content is protected !!