Saturday, July 19

Blog

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ; മലപ്പുറം സ്വദേശികളായ ദമ്പതികളുടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
Malappuram

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ; മലപ്പുറം സ്വദേശികളായ ദമ്പതികളുടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദ് ആണ് മരിച്ചത്. ദോഹയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. വിമാനത്തിനുള്ളില്‍ വെച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു. വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, രക്ഷിക്കാനായില്ല. മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്!മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പ...
Malappuram

എടപ്പാളില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം ; 30 ലധികം പേര്‍ക്ക് പരിക്ക്

മലപ്പുറം : എടപ്പാള്‍ മാണൂര്‍ സംസ്ഥാന പാതയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50ന് ആണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു....
Malappuram

ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് : ജില്ലയില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

മലപ്പുറം : ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം - ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ താത്ക്കാലിക തീരുമാനം നടപ്പാക്കും. എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും അഞ്ചു മീറ്ററിലധികം അകലം ഉണ്ടാകണം. പിന്നിൽ ചുമരോ മറ്റോ ഇല്ലാത്ത പക്ഷമാണ് ഈ അകലം വേ...
Local news

വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു

മലപ്പുറം: വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു. ചട്ടിപ്പറമ്പ് മേലേപറമ്പില്‍ ചാഞ്ഞാല്‍ മഹല്ല് വൈസ്പ്രസിഡന്റ് മുല്ലപ്പള്ളി അബ്ദുല്‍ ലത്തീഫ് ഫൈസിയുടെ മകന്‍ അബ്ദുല്‍ റഹീം യമാനി ( 24) ആണ് മരിച്ചത്. തിരൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു റഹീം....
Malappuram

നിറത്തിന്റെ പേരില്‍ അവഹേളനം നേരിട്ട നവവധു ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍ത്താവ് പിടിയില്‍

മലപ്പുറം : നിറത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് പിടികൂടിയത്. വിമാനത്താവളത്തില്‍ നിന്ന് എമിഗ്രെഷന്‍ വിഭാഗം പിടികൂടിയ പ്രതിയെ അന്വേഷണ സംഘമായ കൊണ്ടോട്ടി പൊലീസിന് കൈമാറി. അബൂദബിയില്‍ നിന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് പ്രതി വിമാനത്താവളത്തിലെത്തിയത്. കൊണ്ടോട്ടിയിലെ വീട്ടില്‍ വച്ച് ഷഹാന മുംതാസ് എന്ന 19 കാരി കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആത്മഹത്യ ചെയ്തത്. ഷഹാനയുടെ ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനെതിരെ പോലീസ് കഴിഞ്ഞദിവസം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഭര്‍ത്താവിനെയും കുടുംബത്ത...
Malappuram

പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ആദരം ഏറ്റുവാങ്ങി സംസാരിക്കവെ മുന്‍ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

തേഞ്ഞിപ്പലം : പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ശിഷ്യരുടെ ആദരമേറ്റുവാങ്ങിയ ശേഷം പ്രസംഗിക്കവേ മുന്‍ അദ്ധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. മൊറയൂര്‍ സ്വദേശി തേഞ്ഞിപ്പലം കോഹിനൂരില്‍ താമസിക്കുന്ന മണ്ണിശ്ശേരി അവറാന്‍ (90)ആണ് മരിച്ചത്. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് ഗവ.ഹൈസ്‌കൂളിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ച് (1975) വിദ്യാര്‍ഥികള്‍ ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവര്‍ണ ജൂബിലി ആഘോഷവും നടക്കുന്നതിനിടെയാണ് സംഭവം. ആദ്യബാച്ചിലെ 16 അധ്യാപകരെയാണ് ചടങ്ങില്‍ ആദരിച്ചത്. വിദ്യാര്‍ഥികളുടെ ഉപഹാരം ഡോ. ആര്‍സുവില്‍ നിന്ന് ഏറ്റുവാങ്ങിയശേഷം നടത്തിയ മറുപടി പ്രസംഗത്തിനിടെ അവറാന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. സദസ്സിലുണ്ടായിരുന്ന ചില ആരോഗ്യ പ്രവര്‍ത്തകര്‍ പ്രഥമശുശ്രൂഷ നല്‍കി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ്റിങ്ങല്‍, വിതുര, കാരന്തൂര്‍, കാരപ്പറമ്പ്, യൂണിവേഴ്‌സിറ്റി കാമ്പസ് തുടങ്ങി ഒട...
Kerala

മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചു, വിശ്വാസ വഞ്ചനയാണ് നടത്തിയത് ; ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതിയിലെത്തിച്ച സമയം മുതല്‍ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. പ്രതിക്കെതിരെ 48 സാഹചര്യ തെളിവുകളാണ് ഉള്ളത്. സമര്‍ത്ഥമായ ക്രൂരകൃത്യം എന്നും കോടതി നിരീക്ഷിച്ചു. പ്രതികളോട് 259 ചോദ്യങ്ങളാണ് ചോദിച്ചത്. കേസില്‍ 57 സാക്ഷികളെ വിസ്തരിച്ചു. 556 പേജുള്ള വിധി പകര്‍പ്പാണ് കേസില്‍ വായിച്ചത്. കേസില്‍ ഒന്നാംപ്രതിയയായ ഗ്രീഷ്മയും മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്...
Malappuram

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

നിലമ്പൂര്‍ : നിലമ്പൂരില്‍ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. വണ്ടൂര്‍ സ്വദേശി ഏറാംതൊടിക സമീര്‍ - ഷിജിയ ദമ്പതികളുടെ ഇളയ മകള്‍ ഐറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച വൈകിട്ട് 5ന് ആണ് അപകടം. ക്വാര്‍ട്ടേഴ്‌സിന്റെ ഗേറ്റ് കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ചികിത്സ നല്‍കി. ഗുരുതരമായി പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കബറടക്കം ഇന്ന് വല്ലപ്പുഴ ജുമാ മസ്ജിദില്‍ നടത്തും. സഹോദരങ്ങള്‍: ഷെസ, അഫ്‌സി....
Accident

കൊണ്ടോട്ടിയിൽ സ്കൂട്ടറിൽ മിനിലോറിയിടിച്ച് എയർ ഇന്ത്യ വിമാന ജീവനക്കാരി മരിച്ചു

കൊണ്ടോട്ടി : സ്കൂട്ടറിൽ മിനിലോറിയിടിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാന ജീവനക്കാരി മരിച്ചുകരിപ്പൂർ വിമാനതാവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായ മഹാരാഷ്ട്ര ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്ലെ (22) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം. www.tirurangaditoday.in കൊണ്ടോട്ടി പോലിസ് സ്റ്റേഷനു സമീപം കുറുപ്പത്ത് അരീക്കോട് ജംഷനിലാണ് തമിഴ്നാട് ഒട്ടംചത്രത്ത് നിന്ന് കണ്ണൂരിലേക്ക് പച്ചക്കറി കയറ്റിവന്ന മിനിലോറിയിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരിയായ പ്രതീക്ഷ രാജേഷ് മരിച്ചത്...
Accident

വള്ളിക്കുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു.

പരപ്പനങ്ങാടി : വള്ളിക്കുന്ന് അരിയല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു. പരപ്പനങ്ങാടി പുത്തൻ പീടിക സ്വദേശി പാറമ്മൽ കടുക്കേങ്ങൽ മുസ്തഫയുടെ മകൻ മുഹമ്മദ് മുശ്ഫിഖ് (18) ആണ് മരിച്ചത്. ഇന്ന് രാത്രി അരിയല്ലൂർ എം വി എച്ച് എസ് സ്കൂളിന് സമീപത്തു വെച്ചാണ് അപകടം. www.tirurangaditoday.in അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ നഹാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുശ്ഫിഖ് കുറ്റിപ്പുറം കെ എം സി ടി എൻജിനിയറിങ് കോളേജിൽ ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ. മാതാവ്, ശരീഫാ. സഹോദരൻ: മുഷറഫ്. കബറടക്കം നാളെ പനയത്തിൽ പള്ളിയിൽ....
Accident

കാറപകടത്തിൽ പരിക്കേറ്റ മമ്പുറം സ്വദേശിയായ വാഫി വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരിക്കേറ്റ മമ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറം പുൽപറമ്ബ് താമസക്കാരനുമായ വിളക്കണ്ടത്തിൽ അബ്ദു റഹീമിന്റെ മകൻ മുഹമ്മദ് സൽമാൻ (21) ആണ് മരിച്ചത്. കാളികാവ് വാഫി ക്യാമ്പസ് ചരിത്ര വിഭാഗം അവസാന വർഷ വിദ്യാർഥി യാണ്. 17 ന് പുലർച്ചെ 3.30 ന് എടയൂർ മണ്ണത്ത് പറമ്പിൽ വെച്ചാണ് അപകടം. സൽമാനും സുഹൃത്തുക്കളും എറണാകുളം കളമശ്ശേരി യിൽ നടക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോൽസവം കഴിഞ്ഞു കാളികവിലേക്ക് തിരിച്ചു വരികയായിരുന്നു. മറ്റൊരു വാഹനത്തെ കണ്ട് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ റോഡരികിൽ ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. ആർക്കും പുറമേക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. സൽമാൻ പിറകിലെ സീറ്റിൽ ആയിരുന്നു. വീട്ടിലെത്തിയ ശേഷം വയറിന് വേദന ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച കോട്ടക്കൽ ആശുപത്രിയിൽ പ്രവേശ...
Other

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്; മൂസക്കുട്ടി ഹസ്രത്ത് (പ്രസിഡന്റ്), അബ്ദുല്ല മുസ്ലിയാര്‍ (ജനറല്‍ സെക്രട്ടറി), സാദിഖലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍)

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്‌ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി മുക്കം, എം.സി മായിന്‍ ഹാജി, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമ...
Other

ശാസ്ത്രയാനില്‍ ശ്വാനപ്പടയുടെ ശൗര്യം കാണാന്‍ ജനത്തിരക്ക്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോലീസ് സേനയിലെ നായ്ക്കളുടെ പ്രകടനം കാണാന്‍ വന്‍ ജനാവലി. ശരീരത്തിലും ബാഗിലുമെല്ലാം ഒളിപ്പിച്ചു വെച്ച ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും മണത്ത് കണ്ടു പിടിച്ചും പരിശീലകരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചും ശ്വാനസേന കാഴ്ചക്കാരുടെ കൈയടി നേടി. ഫോറന്‍സിക് സയന്‍സ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിക്ക് ഡോഗ് ട്രെയിനിങ് സ്‌കൂളിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ എസ്. ഐ. ഒ.പി. മോഹന്‍, എ.എസ്.ഐമാരായ മോഹന്‍ കുമാര്‍, റോഷന്‍ പോള്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, ഫോറന്‍സിക് സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരന്‍, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ബെല്‍ജിയം മെലിനോയ്‌സ് ഇനത്തില്‍പ്പെട്ട റൂബി, ഡയാന, മാഗി, ഹീ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ശാസ്ത്രയാന്‍ പ്രദർശനം സമാപിച്ചു

ശാസ്ത്രയാന്‍ അടുത്തവര്‍ഷം മുതല്‍  ഒരാഴ്ചത്തെ പ്രദർശനം - വി.സി. തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക - ഗവേഷണ മികവുകള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനം അടുത്തവര്‍ഷം മുതല്‍ ഒരാഴ്ചത്തെ പരിപാടിയാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. മൂന്ന് ദിവസം നീണ്ട ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പരീക്ഷകളുടെ തിരക്ക് തുടങ്ങും മുമ്പ് ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ മേള നടത്തുന്നത് പരിഗണിക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഐ.എസ്.ആർ.ഒ. ഉൾപ്പെടെയുള്ള മികച്ച ഗവേഷണ സ്ഥാപനങ്ങളെ പ്രദര്‍ശനത്തിനെത്തിക്കുന്നതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെയും  ഡയറക്ടറായ ഡോ. എൻ.എസ്. പ്രദീപ് മുഖ്യാതിഥിയായി. പൊതുജനങ്ങളില്‍ ശാസ്ത്രാവബോധമുണ്ടാ...
Politics

സി.സോൺ കലോത്സവത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ രാഷ്ട്രിയപരമായി നേരിടും: എംഎസ്എഫ്

മലപ്പുറം: സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രീതിയിൽ സീസോൺ കലോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പൂർത്തീകരിച്ചതിൽ വിറളിപൂണ്ട എസ്.എഫ്.ഐകാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ പേരിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബിനെയും വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി അംഗം ടി.സി.മുസാഫിറിനെയും എസ്.എഫ്.ഐ നൽകിയ കള്ളപരാതിയിൽ പോലിസ് ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്യുകയുണ്ടായി.തുടർന്ന് ഇന്നലെ കോഹിനൂരിൽ വെച്ച് പോലിസ് ബലമായി പിടിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുകയും പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കുകയും റിമാൻറ് ചെയ്യുകയും ചെയ്തു. എസ്.എഫ്.ഐയും യൂണിവേഴ്സിറ്റി രജിസ്ട്രോറും പോലീസും ചേർന്ന്നിരന്തരമായി എം.എസ്.എഫുകാരെ വേട്ടയാടുന്ന നടപടിയെ ശക്തമായി രാഷ്ട്രിയമായി ചെറുത്തു തോൽപ്പിക്കുമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മതുപറമ്പ്...
Crime

മസ്തിഷ്‌കാര്‍ബുധ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായ മാതാവിനെ ഏകമകന്‍ വെട്ടിക്കൊന്നു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു ; പ്രതി ലഹരിക്കടിമ

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ മാതാവിനെ ഏകമകന്‍ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കല്‍ മുപ്പതേക്ര സുബൈദ (50) യാണ് കൊല്ലപ്പെട്ടത്. മകന്‍ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടില്‍ വെച്ചാണ് സംഭവം. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളര്‍ന്നിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകന്‍, ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. അടുത്തുള്ള വീട്ടില്‍നിന്നും കൊടുവാള്‍ വാങ്ങിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിനുശേഷം വീടിനുള്ളില്‍ ഒളിവില്‍പ്പോയ ആഷിക്കിനെ നാ...
Malappuram

കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

കൊണ്ടോട്ടി ; മുസ്‌ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായിരുന്ന കെ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായിയിട്ടുണ്ട്. 2006, 2011 വര്‍ഷങ്ങളിലാണ് കെ. മുഹമ്മദുണ്ണി ഹാജി കൊണ്ടോട്ടിയില്‍ നിന്ന് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളുവമ്പ്രം കോടാലി ഹസന്‍ - പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വെള്ളുവമ്പ്രത്താണ് ജനിച്ചത്. എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ ആയിശ. നാല് മക്കളുണ്ട്....
Malappuram

കോട്ടക്കല്‍ പുത്തൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു ; രണ്ടുപേരുടെ നില ഗുരുതരം

കോട്ടക്കല്‍ : പുത്തൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു രണ്ട് പേര്‍ മരണപ്പെട്ടു. രണ്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റ വരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Obituary

ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വെച്ച് മരിച്ചു

പരപ്പനങ്ങാടി : ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സൻ (62) ആണ് മരിച്ചത്. ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ പുറപ്പെട്ട ട്രെയ്നിൽ വനജ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണം. ഉടനെ റെയിൽവെ സുരക്ഷ ഉദ്യോഗസ്ഥർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ: നഫീസ.മക്കൾ: ഷമീം, റാബിയ, ഫാത്തിമ.മരുമക്കൾ:സത്താർ, നാസർ, സുമയ്യ. കബറടക്കം ശനിയാഴ്ച രാവിലെ പലത്തിങ്ങൽ കൊട്ടന്തല ജുമ മസ്ജിദ് ഖബർസ്ഥാനിൽ....
Local news

പി എസ് എം ഒ കോളജിൽ സൗജന്യ വിവാഹപൂർവ കൗൺസലിംഗ് ആരംഭിച്ചു

തിരൂരങ്ങാടി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം കേന്ദ്രമായി പ്രവ ർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൻറെയും തിരൂരങ്ങാ ടി പി എസ് എം ഒ കോളജ് കൗൺസലിംഗ് സെല്ലിന്റെയും ജീവനി മെൻ്റൽ വെൽബീംഗ് പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസലിംഗ് പരിശീലന പരിപാടി ആരംഭിച്ചു. കോളജ് മാനേജ്‌മെൻ്റ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്‌തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായി ആറ് സെഷനുകളാണ് പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമു ഖേന അവബോധം സൃഷ്ടിക്കു കയുമാണ് ലക്ഷ്യം. സി സി എം വൈ വേങ്ങര കോ-ഓർഡിനേറ്റർ ഖമറുദ്ദീൻ പിലാത്തോട്ടത്തിൽ സംസാ രിച്ചു. കോളജ് ജീവനി മെൻൽ വെൽബീംഗ് സെൽ കോ -ഓർഡിനേറ്റർ ഡോ. കെ റംല സ്വാഗതവും ജീവനി കൗൺസിലർ സുഹാന സഫ നന്ദിയും പറഞ്ഞു....
Malappuram

ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ചങ്ങരംകുളം: ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറത്താണ് സംഭവം. എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പില്‍ ശിഹാബിന്റെ മകന്‍ ഷഹബാസ്(16) ആണ് മരിച്ചത്. ഷഹബാസിനൊപ്പമുണ്ടായിരുന്ന പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടില്‍ റിഹാന്(16) പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഷഹബാസിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിഹാന്റെ നില ഗുരുതരമല്ല....
Kerala

ഷാരോണ്‍ വധക്കേസ് ; ഗ്രീഷ്മ കുറ്റക്കാരി, അമ്മയെ വെറുതെ വിട്ടു, വിധി നാളെ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാര്‍ നായരും കുറ്റക്കാരനാണ്. ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കാമുകനായ മുര്യങ്കര ജെപി ഹൗസില്‍ ജെ.പി.ഷാരോണ്‍ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയതെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു ത...
Kerala

സൈനികനെ വിവാഹം കഴിക്കാന്‍ കാമുകന് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി ; ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കാമുകനായ മുര്യങ്കര ജെപി ഹൗസില്‍ ജെ.പി.ഷാരോണ്‍ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയതെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി. ഷാരോണും ഗ്രീഷ്മയുമായ...
Obituary

തെയ്യാല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

താനൂർ: ഹൈസ്‌കൂൾ വിദ്യാർത്ഥി നിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെയ്യാല ഓമചപ്പുഴ സ്വദേശി പൊതുവത്ത് മൂസയുടെ മകൾ ഫാത്തിമ ഷെറിൻ (15) ആണ് മരിച്ചത്. തെയ്യാലയിലെ വീടിന്റെ മുകൾ നിലയിലെ ബെഡ് റൂമിൽ ജനൽ കമ്പിയിൽ ഫിറ്റ് ചെയ്ത തൊട്ടിൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് സ്കൂളിലെ 10 എം ഡിവിഷനിലെ വിദ്യാർഥിനി ആണ്....
Kerala

പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്ക് ഇനി കെഎസ്ഇബിയില്‍ ജോലി ഇല്ല

തിരുവനന്തപുരം : കെഎസ്ഇബിയില്‍ അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്‌കരിക്കുന്നു. ഇതോടെ പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കു മാത്രം പരീക്ഷയെഴുതാവുന്ന തസ്തികകള്‍ കെഎസ്ഇബിയില്‍ ഇനിയുണ്ടാകില്ല. ഇനിമുതല്‍ പിഎസ്‌സി വഴി നിയമനം ലഭിക്കുന്നവര്‍ ഭാവിയില്‍ സ്ഥാനക്കയറ്റം നേടി ചീഫ് എന്‍ജിനീയര്‍ തസ്തിക വരെയെത്തുമ്പോള്‍ അതുവരെയുള്ള എല്ലാ തസ്തികകളുടെയും പേരും ചുമതലകളും മാറും. കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്‌പെഷല്‍ റൂളിന് പിഎസ്‌സി മൂന്നു മാസത്തിനകം അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷ. സ്‌പെഷല്‍ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവര്‍ക്കു മാത്രമായിരിക്കും ഇവ ബാധകം. വൈദ്യുതി മേഖലയിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാങ്കേതികമായി അറിവുള്ളവരെ മാത്രം നിയമിക്കണമെന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശവും കെഎസ്ഇബി മുന്‍പു നടത്തിയ പഠനങ്ങളും അടിസ്ഥാനമാക്കിയാണ് സ്‌പെഷല്‍ റൂള...
Obituary

ചരമം: ചക്കിപറമ്പത്ത് സി.പി ഇസ്മായിൽ (28) അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട് എലുമ്പാട്ടിൽ റോഡിൽതാമസിക്കുന്ന ചക്കിപറമ്പത്ത് ഇബ്രാഹിമിൻ്റെ മകൻ സി.പി ഇസ്മായിൽ (28) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് ചെമ്മാട് ജുമാ മസ്ജിദിൽ. അവിവാഹിതനാണ്. മാതാവ്, പാത്തുമ്മു. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഉസൈദ്.
Obituary

നാഷണൽ സ്കൂൾ വിദ്യാർഥി റിഫാദ് (17) അന്തരിച്ചു; സ്കൂളിന് ഇന്ന് അവധി

തിരൂരങ്ങാടി: ചെമ്മാട് കുബംകടവ് റോഡ് ചെറ്റാലി കുഞ്ഞികമ്മുവിൻ്റെ മകൻ മുഹമ്മദ്റിഫാദ് (17) അന്തരിച്ചു.ചെമ്മാട് നാഷണൽ സ്ക്കൂൾ പ്ലസ്ടു കൊമേഴ്സ് വിദ്യാർത്ഥിയും, ചെമ്മാട് ഖിദ്മത്തുൽ ഇസ്ലാം മദ്രസ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.മയ്യിത്ത് നിസ്ക്കാരം 10.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽഉമ്മ നസീറ. സഹോദരിമാർ: ഫാത്തിമ റഫ്ന,ഫാത്തിമ റുഷ്ദ. വിദ്യാർ ഥി യുടെ മരണത്തെ തുടർന്ന് വെള്ളിയാഴ്‌ച നാഷണൽ സ്കൂളിന് അവധി ആണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു....
Kerala

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു 

ചെറുതുരുത്തി : ഭാരതപ്പുഴയുടെ പൈങ്കുളം ശ്‌മശാനം കടവിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. നാല് പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (38), മകൾ സറ (9), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ചത്.  ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. പുഴയിൽ വീണ സറയെയും ഫുവാദ് സിനനെയും രക്ഷിക്കാനിറങ്ങിയപ്പോഴാണ് കബീറും ഷാഹിനയും അപകടത്തിൽപ്പെട്ടത്. വൈകുന്നേരത്തോടെയാണ് കുടുംബം ഭാരതപ്പുഴ കാണാനിറങ്ങിയത്. സഹോദരിയുടെ വീട്ടിലെത്തിയതാണ് കുടുംബം എന്നാണ് വിവരം. ഭാരതപ്പുഴയിലെ ഈ ഭാഗം അപകടമേഖലയാണ്. ഇവിടെ ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു. പങ്ങാരപ്പിള്ളി സെന്റ് ജോസഫ് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഫുവാദ് സനിൻ. ചെറുതുരുത്തി ഗവൺമെൻ്റ് എൽപി സ്കൂളിലെ നാലാക്ലാസ് വി...
university

പുതുക്കിയ അക്കാഡമിക് കം പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അക്കാഡമിക് കം പരീക്ഷാ കലണ്ടർ കാലിക്കറ്റ് സർവകലാശാലയുടെ 2024 - 2025 വർഷത്തെ പുതുക്കിയ അക്കാഡമിക് കം പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പി.ആർ. 70/2025 പരീക്ഷ കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ്‌ കോളേജിലെ ( CUIET ) മൂന്നാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ബി.ടെക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 29-ന് തുടങ്ങും.  അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് പി.ജി. ( 2021 പ്രവേശനം മുതൽ ) നവംബർ 2024, ( 2020 പ്രവേശനം മാത്രം ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 14-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെയും സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിലെയും ഒന്നാം സെമസ്റ്റർ ( CUCSS - 2020 മുതൽ 2024 വരെ പ്രവേശനം ) എം.ബി.എ. - ഫുൾടൈം ആന്റ് പാർട്ട് ടൈം, ഹെൽത് കെയർ മാനേജ്മെന്റ്, ഇന്റർന...
university

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സർവകലാശാല പഠനകേന്ദ്രം ഒരുക്കും ; കാലിക്കറ്റ് വി.സി.

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാലഞ്ച് ദിവസം താമസിച്ച് പഠനവകുപ്പുകള്‍ സന്ദര്‍ശിക്കാനും പരീക്ഷണങ്ങള്‍ നടത്താനും ഒരു കേന്ദ്രം പരിഗണനയിലാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഗവേഷണ നേട്ടങ്ങളും മികവുകളും പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനായുള്ള ശാസ്ത്രയാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശത്തെ പ്രമുഖ സര്‍വകലാശാലകളുടെ മാതൃകയില്‍ കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ ശാസ്ത്രവുമായി ബന്ധപ്പെടുത്താന്‍ ഇത് സഹായിക്കും. വര്‍ഷം മുഴുവന്‍ പലഭാഗത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തുറന്നിരിക്കുന്ന കേന്ദ്രമായി ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ. ജിജു പി. അലക്‌സ് മുഖ്യാതിഥിയായി. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കപ്പെടുന്ന പൊതുപണത്തിനനുസരിച...
error: Content is protected !!