Thursday, June 18

Blog

പുഴയിൽ കാണാതായ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം: രക്ഷാപ്രവർത്തനങ്ങൾക്ക് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നതായി പരാതി
Other

പുഴയിൽ കാണാതായ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം: രക്ഷാപ്രവർത്തനങ്ങൾക്ക് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നതായി പരാതി

പരപ്പനങ്ങാടി :കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ കീരനെല്ലൂർ പുഴയിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതരുടെ നിസ്സംഗതയെന്നു പരാതി. പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജിനെ കണ്ടത്താനുള്ള രക്ഷാപ്രവത്തനമാണ് അധികൃതരുടെ നിസ്സഹകരണം മൂലം അവതാളത്തിലാവുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ഫയർഫോഴ്സ്, എൻ.ഡി.ആർ എഫ്, സ്ക്യൂബ ടീമുകൾ എന്നിവക്ക് ചെലവുകൾ വഹിക്കാൻ സർക്കാർ സംവിധാനമുണ്ട്. രാവിലെ 8.30 ഓടെ തിരച്ചിലിനായി എത്തുന്ന സംഘം 4.30 ഓടെ തെരച്ചിൽ നിർത്തുകയുമാണ് പതിവ്. എന്നാൽ പുലർച്ചെ 6 മണിക്ക് തുടങ്ങി രാത്രി 11 മണി വരെ തെരച്ചിൽ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് ചിലവുകൾ ഇതുവരെ വന്യൂ, വിഭാഗമൊ , ഇരു മുൻസിപ്പാലിറ്റികളൊ ഒന്നും തന്നെ പരിമിധിക്കുള്ളിൽ ചെയ്യാൻ തയ്യാറാകാത്തത് കാരണം സർക്കാർ സംവിധാനങ്ങളെക്കാൾ ഏറെ ദൗത്യത്തിൽ ഏർപ്പെടുന്നവരെന്ന നിലയിൽ മുന്...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം; ഐഎൻഎൽ

തിരുരങ്ങാടി : പ്രതിദിനം ആയിരകണക്കിന് സാധാരണക്കാരായ രോഗികൾ ചികിത്സക്ക് ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഐഎൻഎൽ തിരുരങ്ങാടി മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ചെമ്മാട്ടങ്ങാടിയിലെ നിത്യസംഭവമായ ഗതാഗതകുരുക്കിന് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കാണാൻ സർവ്വകക്ഷി യോഗം വിളിക്കാൻ നഗരസഭ മുൻകയ്യെടുക്കണം.പി.പി ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.2025- 28 കാലയളവിലേക്കുള്ള മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്ന് ജില്ലാ റിട്ടേണിംഗ് ഓഫീസർ എൻ.പി ശംസുദ്ദീൻ നേതൃത്വം നൽകി. തിരൂരങ്ങാടി മണ്ഡലംഐ.എൻ.എൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.( പ്രസിഡൻ്റ് ) പി.പി. ഹസ്സൻ ഹാജി (വൈസ് പ്രസിഡൻ്റുമാർ)ടി സൈദ്മുഹമ്മദ് , യു. സി ബാവ, ക...
Education

ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-2027 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://cbseitms.rcil.gov.in/nvs എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2025 ഡിസംബര്‍ 13(ശനി)ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകര്‍ 2014 മെയ് ഒന്നിനും 2016 ജൂലൈ 31നും മധ്യേ ജനിച്ചവരും മലപ്പുറം ജില്ലയിലെ സ്ഥിര താമസക്കാരും ആയിരിക്കണം. 2025-26 അധ്യയന വര്‍ഷം മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ്/ എയിഡഡ്/അംഗീകൃത സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിദ്യാര്‍ഥിയുടെ ഫോട്ടോ, വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ്, ആധാര്‍ നമ്പര്‍/ സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. ഒബിസി/എസ്.സി/എസ്ടി വിഭാഗത്തില്‍ പെട്ടവര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക...
Other

ഒരു തൈ നടാം വൃക്ഷവത്ക്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു

തിരൂരങ്ങാടി : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകൾ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഫലവൃക്ഷതൈ നട്ടു കൊണ്ട് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സാജിദ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ. കെ പ്രേമരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഫൗസിയ, മെമ്പർമാരായ റംല pk, ബാബുരാജൻ പൂക്കടവത്ത്, ഷെരീഫ മടപ്പിൽ, സുഹ്‌റ ഒള്ളക്കൻ, ജാഹ്ഫർ വെളിമുക്ക്, CT അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും, ഹരിത കേരളം മിഷൻ RP ഫായിസ് എന്നവരും പങ്കെടുത്തു....
Other

തൊട്ടിയിൽ ഉണ്ണിക്ക് കർമ്മ ശ്രേഷ്ഠ പുരസ്‌കാരം

വേങ്ങര: 'ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ'എന്ന മുദ്രാവാക്യത്തിൽ വേങ്ങരയിൽ നടന്ന ലഹരി വിപത്തിനെതിരെയുള്ള ജനകീയ മാരത്തോൺ വിജയ ശില്പികളിൽ മുഖ്യപങ്കാളിത്തം വഹിച്ച തൊട്ടിയിൽ ഉണ്ണിക്ക് വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ സാമൂഹിക,സാംസ്‌കാരിക, ജീവകാരുണ്യ , പ്രവർത്തന മികവിനുള്ള ലീഡർ കെ കരുണാകരൻ സ്മാരക "കർമ്മ ശ്രേഷ്ഠ പുരസ്കാരം "വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ കൈമാറിപരിപാടിയിൽ അസൈനാർ ഊരകം , കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി , വി സി ചേക്കു, ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആർ നഗർ, എൻ ടി മൈമൂന മെമ്പർ, റൈഹാനത്ത് ബീവി,മണ്ണിൽ ബിന്ദു, ജമീല സി വേങ്ങര, ഷാഹിദ ബീവി,തുടങ്ങിയവർ സംസാരിച്ചുചടങ്ങിന് റഷീദ കണ്ണമംഗലം, ഷക്കീല വേങ്ങര, അസുറ ബീവി, ലുക്മാനുൽ ഹക്കീം, വിജി കൂട്ടിലങ്ങാടി, മുക്രിയൻ മുഹമ്മദ് കുട്ടി , ചന്ദ്രമതി, ഹസീന എകെ, റാബിയ, എന്നിവർ നേതൃത്വം നൽകി...
Kerala

പറഞ്ഞത് കോടതി നിലപാട്, ധിക്കാരമല്ല : ജിഫ്രി തങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി

പാദ പൂജ കേരളത്തിന്റെ സംസ്‌കാരമല്ലെന്നും നടപടിയെടുക്കുമെന്നും മന്ത്രി തിരുവനന്തപുരം : ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമര്‍ശനത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സമയമാറ്റത്തില്‍ താന്‍ പറഞ്ഞത് കോടതി നിലപാടാണെന്നും വിഷയത്തില്‍ ധിക്കാരപരമായ സമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ സമയമാറ്റ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്ന് ഇന്ന് കോഴിക്കോട് നടത്തിയ പ്രതികരണത്തില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. സമസ്തയുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണ്. സമരം ചെയ്യാന്‍ ഏത് സംഘടനക്കും അവകാശമുണ്ട്. ധിക്കാരപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. കോടതി പറഞ്ഞതിനപ്പുറം ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിലെ പാദപൂജയുമായി ബന്ധപ്പെട്ട്, കുട്ടികളെ കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിലെ സംസ്‌കാ...
Local news

അമ്മമാർക്കായി ‘വായനച്ചെപ്പ്’ തുറന്ന് ജിഎംഎൽപിസ്കൂൾ തിരൂരങ്ങാടി

തിരൂരങ്ങാടി : വായന മാസാചരണത്തോടനുബന്ധിച്ച് അമ്മമാർക്കായുള്ള വായനചെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ജി എം എൽ പി സ്കൂൾ വേറിട്ട മാതൃകയായി. വിദ്യാലയത്തിലെ എംടിഎ പ്രതിനിധികളുടെ സഹായത്തോടെ രക്ഷിതാക്കളിലേക്ക് പുസ്തകം എത്തിക്കുന്ന വായനചെപ്പ് പദ്ധതി വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത്. പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വർഷം മുഴുവൻ നീളുന്ന പദ്ധതി വിദ്യാലയം ഈ വർഷം ഏറ്റെടുത്തു നടത്തുന്ന തനത് പ്രവർത്തനമാണ്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം മുഹമ്മദലി മാസ്റ്റർ എം ടി എ പ്രതിനിധി സീനത്തിന് നൽകിക്കൊണ്ട് നിർവഹിച്ചു. കുട്ടികളുടെ വായന പരിപോഷണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിപാടിയായ ' 'എന്റെ പുസ്തക മരം' പദ്ധതിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി ബി പി സി കൃഷ്ണൻ മാസ്റ്റർ വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആസിയ മിസ്‌വയ്ക്ക് നൽകി നിർവഹിച്ചു. വിദ്യാരംഗം കോഡിന...
Kerala

സ്‌കൂള്‍ സമയമാറ്റം ; മാന്യമായി മറുപടി പറയണം, ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ? ; വി ശിവന്‍കുട്ടിക്കെതിരെ ജിഫ്രി തങ്ങള്‍

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നും ആലോചിച്ച് ചെയ്യാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നതെന്നും ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന്‍ ആവുമോ എന്നും ആകെ 24 മണിക്കൂറല്ലേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മറുപടി നല്‍കേണ്ടത് സര്‍ക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങള്‍ വ്യക്തമാക്കി.സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത് മാന്യതയാണെന്നും പറഞ്ഞ അദ്ദേഹം, സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് എന്നും ഓര്‍മ്മിപ്പിച്ചു. ചര്‍ച്ചക്ക് വിളിച്ചത് മാന്യമായ നടപടി. ചര്‍ച്ച വിജയിച്ചാല്‍ പ്രക്ഷോഭം ഉണ്ടാകില്ല. വൈകിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മാന്യമായ സമീപനം...
Kerala

ഓണ്‍ലൈന്‍ മുഖേന മയക്കുമരുന്നുകള്‍ വാങ്ങി വില്‍പ്പന : സ്വകാര്യ ലോഡ്ജില്‍ നിന്നും ലക്ഷദ്വീപ് സ്വദേശിനിയും യുവാവും പിടിയില്‍

കൊച്ചി: എറണാകുളത്ത് സ്വകാര്യ ലോഡ്ജില്‍ നിന്നും എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുമായി ലക്ഷദ്വീപ് സ്വദേശിനിയും യുവാവും പിടിയില്‍. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസന്‍ (25) എന്നിവരാണ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇവരില്‍ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എല്‍എസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. ഓണ്‍ലൈന്‍ മുഖേന മയക്കുമരുന്നുകള്‍ വാങ്ങി വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജിന്റെ നിര്‍ദ്ദേശാനുസരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദും സംഘവും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സരിതാറാണി എന്നിവരും പരിശോധനയില്‍ പങ്...
Local news

പരപ്പനങ്ങാടി ടൗണിലെയും പരിസര പ്രദേശത്തെയും റോഡിലെ വെള്ളക്കെട്ട് : നിവേദനം നല്‍കി

പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗമായ പയനിങ്ങള്‍ ജങ്ഷനിലെയും മറ്റു പ്രദേശത്തുമുള്ള റോഡിലുള്ള വെള്ളക്കെട്ട് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മഴവെള്ളം തളം കെട്ടി നില്‍ ക്കുന്നത് കാരണം ദുര്‍ഗന്ധം വമിക്കുകയും കൊതുകുകളുടെ ശല്യം പെരുകിയിട്ടുമുണ്ട്. ഒഴുകി പോകാനാകാതെ കെട്ടി നില്‍ക്കുന്ന മലിനജലം സമീപത്തെ കച്ചവടക്കാര്‍ക്കും കാല്‍ നട യാത്രികര്‍ക്കും ഗുരുതര മായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. റോഡിലുള്ള വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ സി.എച്ച് റഷിദ് പരപ്പനങ്ങാടി പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന് നിവേദനം നല്‍കി. ദിവസവും വിവിധ ആവശ്യങ്ങള്‍ക്ക് ആളുകള്‍ കടന്ന് പോകുന്ന പയനിങ്ങല്‍ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിനടുത്ത് രൂപപ്പെട്ട കുണ്ടും കുഴിയും നികത്തി വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം വേണമെന്ന് നിവേദ നത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തിന്...
Accident

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വണ്ടിയുമായി തട്ടി മീൻ വണ്ടി മറിഞ്ഞു

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വാനും മീനുമായി പോകുകയായിരുന്ന ഗുഡ്സ് വണ്ടിയും തട്ടി അപകടം. മീൻ വണ്ടി മറിഞ്ഞതിനെ തുടർന്ന് മീൻ റോഡിൽ വീണു. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. ചുള്ളിക്കുന്ന് ഇറക്കത്തിൽ പുതുതായി വരുന്ന പെട്രോൾ പമ്പിന് സമീപത്താണ് അപകടം. കൂരിയാട് ജെംസ്‌ സ്കൂളിന്റെ വാനും ഗുഡ്സ് ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്. വീഡിയോ https://www.facebook.com/share/v/1ZgdPYe997/https://www.facebook.com/share/v/1ZgdPYe997/...
university

മാറ്റിവെച്ച പരീക്ഷകൾ / പുനഃ പരീക്ഷ, അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സര്‍വകലാശാലാ സ്ഥാപകദിനാഘോഷം റദ്ദാക്കി ജൂലൈ 23-ന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സ്ഥാപകദിനാഘോഷ പരിപാടികള്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. വൈസ് ചാന്‍സലറുടെ ഓഫീസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിലും തുടര്‍ന്ന് കാമ്പസില്‍ സംജാതമായ അരക്ഷിതാവസ്ഥയും കണക്കിലെടുത്താണ് തീരുമാനമെന്ന് വൈസ് ചാന്‍സലറുടെ ഓഫീസ് അറിയിച്ചു. സര്‍വകലാശാലയുടെ ഭാവി വികസനം ലക്ഷ്യമിട്ട് 21-ന് നടത്താനിരുന്ന പാനല്‍ ചര്‍ച്ചയും റദ്ദാക്കിയിട്ടുണ്ട്. പി.ആർ. 887/2025 അക്കാദമിക് കൗൺസിൽ യോഗം കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം ആഗസ്റ്റ് 13-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസിൽ ചേരും. പി.ആർ. 888/2025 സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മാണം : കാലിക്കറ്റും മലബാര്‍ കോ-ഓപ് ടെക്കും ധാരണയായി ഊര്‍ജരംഗത്ത് ഭാവിയില്‍ വന്‍വിപ്ലവത്തിന് വഴിയൊരുക്കുന്ന സൂപ്പര്‍ കപ്പാസിറ്റര്‍ നി...
Local news

പ്രതിഭകളെ ആദരിക്കലും നവാഗത സംഗമവും സമുചിതമായി ആഘോഷിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷം ഏറ്റവും കൂടുതൽ മാർക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റിയ വിദ്യാർത്ഥികളെ ആദരിക്കാനും പുതിയ അധ്യായം ആരംഭിക്കുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനും സ്‌നേഹതുടിപ്പോടെ സംഘടിപ്പിച്ച പ്രതിഭാ ആദരവും നവാഗത സംഗമവും സമുചിതമായി നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. നവാഗതരായി ചേർന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ കുടുംബം ആദരവോടെയും സ്‌നേഹപൂർവ്വമായ വരവേൽപാണ് നൽകിയത്. ഫ്രഷേസ് ഡേയുടെ ഭാഗമായി വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവ്വഹിച്ചു. ടി.സി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.വി. സാബിറ, കെ.ഹുസൈൻ കോയ, കെ.കെ. നുസ്റത്ത്, പി. ഇസ്മായിൽ, പി.വി.ഹുസൈൻ, മുനീർ ത...
Kerala

കോഴിക്കോട് പ്രണയം നടിച്ച് 15 കാരിയെ തട്ടികൊണ്ടുപോയി വില്‍പ്പന നടത്തിയ കേസ് : രണ്ടാം പ്രതി പിടിയില്‍

കോഴിക്കോട് : കോഴിക്കോട് നിന്നും വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയി വില്‍പ്പന നടത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍. ആസാം ബാര്‍പ്പെട്ട സ്വദേശി ലാല്‍ചാന്‍ ഷേഖാണ് പിടിയിലായത്. നസീദുല്‍ ഷേഖ്,സുശീല്‍ കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി നസീദുല്‍ ഷേഖ് (21) ആണ് 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയത്. ഹരിയാനയിലുള്ള പിതാവ് ലാല്‍ചാന്‍ ഷേഖിനാണ് കുട്ടിയെ കൈമാറിയത്. ലാല്‍ചാന്‍ ഷേഖ് 25000 രൂപക്ക് മൂന്നാം പ്രതിയായ സുശീല്‍ കുമാറിന് കുട്ടിയെ വില്‍ക്കുകയായിരുന്നു....
Local news

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവിന് കൊടിയേറി

തിരൂരങ്ങാടി : എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവിന് കൊടി ഉയര്‍ന്നു. തിരൂരങ്ങാടി വലിയപള്ളി യൂണിറ്റില്‍ സയ്യിദ് പി എം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തി. ഹുസൈന്‍ ബാഖവി പ്രാര്‍ഥന നടത്തി. കെ ഹസന്‍ ബാവ ഹാജി, ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍, സി എച്ച് മുജീബുര്‍റഹ്‌മാന്‍, ഹമീദ് തിരൂരങ്ങാടി, കെ ഹുസൈന്‍ ഹാജി, അശ്‌റഫ് തച്ചര്‍പടിക്കല്‍, ഹുസൈന്‍ സഖാഫി, മുസ്തഫ മഹ്‌ളരി, എപി ഉനൈസ്, ഖാലിദ് തിരൂരങ്ങാടി സംബന്ധിച്ചു. സാഹിത്യോത്സവിന്റെ ഭാഗമായുള്ള ബുക്ക് ഫെയര്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ ഹുസൈന്‍ ഹാജിക്ക് ആദ്യ ബുക്ക് നല്‍കി. നേരത്തെ വലിയ പള്ളി അലി ഹസന്‍ മഖ്ദൂമിന്റെ മഖാം സിയാറത്തിന് ഖത്വീബ് അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി നേതൃത്വം നല്‍കി. രാത്രി നടന്ന ആത്മീയ സമ്മേളനത്തില്‍ അബ്ദുല്‍ ഖാദിര്‍ അഹ്‌സനി പ്രഭാഷണം നടത്തി. തിരൂരങ്ങാടിയില്‍ വലിയ ജുമുഅ മസ...
Local news

മൈലിക്കല്‍ ശ്മശാനത്തില്‍ ആധുനിക വാതക ക്രിമിറ്റോറിയം : ഡി.പി.ആര്‍ അംഗീകരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്താരങ്ങാടി മൈലിക്കല്‍ ശ്മശാനത്തില്‍ നിര്‍മിക്കുന്ന ആധുനിക വാതക ക്രിമിറ്റോറിയത്തിന്റെ വിശദമായ പദ്ധതി നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നഗരസഭ നേരത്തെ ടെണ്ടര്‍ ക്ഷണിച്ചതില്‍ കോസ്റ്റ് ഫോര്‍ഡ് ആണ് ഡിപിആര്‍ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തിയിരുന്നു. ഉടന്‍ ടെണ്ടര്‍ ക്ഷണിക്കും. ഏറെ നാളെത്തെ ആവശ്യമാണ് നഗരസഭ ഇതിലൂടെ പരിഹരിക്കുന്നത്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ നടപ്പാക്കുന്നതിനു ആവശ്യമായ മുഴുവന്‍ തുകയും നഗരസഭ വകയിരുത്തിയിട്ടുണ്ട്. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍. സോന രതീഷ്, സിപി സുഹ്‌റാബി, സെക്രട്ടറി മുഹ്‌സിന്‍ സംസാരിച്ചു....
Local news

ഒരു തൈ നടാം ; ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്‍

വേങ്ങര : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. ജി. എല്‍. പി, ഊരകം കിഴ്മുറി, കുറ്റാളൂര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഫ്ലഹക്ക് ഫലവൃക്ഷതൈ സമ്മാനിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജി.എല്‍.പി.എസ് ഊരകം കിഴ്മുറി ഹെഡ് മാസ്റ്റര്‍ സുലൈമാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ രാധാ രമേശ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ ശ്രീ ജോഷ്വ ജോണ്‍ പദ്ധതി വിശദീകരണം നടത്തി, വാര്‍ഡ് മെമ്പര്‍ പി.പി സൈദലവി, പിടിഎ പ്രസിഡന്റ് ഹാരി...
Kerala

സ്‌കൂളിലെ സമയ മാറ്റം ; ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി സൗജന്യം കൊടുക്കാന്‍ സാധിക്കില്ല : നിലപാട് കടുപ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിലവില്‍ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. സര്‍ക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിനു മാത്രമായി സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മദ്രസ പഠനത്തിന് തടസമുണ്ടാകുന്ന വിധത്തില്‍ സ്‌കൂള്‍ പഠന സമയം മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുന്നി സംഘടനയായ സമസ്തയും അവരെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം. വിദഗ്ധ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. സമയ മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവര...
Kerala

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരന്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് വയനാട് സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരം നളന്ദ എന്‍ജിഒ ക്വാര്‍ട്ടേര്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അകത്ത് നിന്ന് പൂട്ടിയ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്വാര്‍ട്ടേര്‍സില്‍ ഭാര്യക്കൊപ്പമാണ് ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസില്‍ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും ബിജു കോള്‍ എടുത്തില്ല. വിവരമറിഞ്ഞ് ഭാര്യയും വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മുറിയില്‍ മ്യൂസിയം പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്...
Obituary

മകളെ കൊന്ന് മലയാളി യുവതി ഷാർജയിൽ ജീവനൊടുക്കി

ഷാർജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി വലിയവീട്ടിൽ നിതീഷിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും (33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ട‌ർ അറിയിച്ചു. അമ്മയാണ് കുഞ്ഞിൻ്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച‌ ഉച്ചയ്ക്ക് ഷാർജ അൽ നഹ്‌ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ...
Accident

കീരനെല്ലൂർ ന്യൂകട്ട് പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്താനായില്ല, തിരച്ചിൽ പുനരാരംഭിച്ചു

പാലത്തിങ്ങൽ : വിനോദസഞ്ചാര കേന്ദ്രമായ ന്യൂകട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. താനൂർ എടക്കടപ്പുറം കമ്മാക്കാൻ പുരക്കൽ ജുറൈജിനെ (17) കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് അതിരാവിലെ ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരോടൊന്നിച്ച് കുളിക്കാൻ ഇറങ്ങി വെള്ളത്തിൽ മുങ്ങി കാണാതായത്. ഉടൻ തന്നെ ഊർജിത തിരച്ചിൽ തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയാണ് നിർത്തിയത്. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയിലെ 27 അംഗങ്ങളും തിര ച്ചിലിൽ പങ്കാളികളായി. താനൂർ, തിരൂർ, മലപ്പുറം എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും : സ്‌കൂബ ടീം, ട്രോമാ കെയർ അം ഗങ്ങൾ, മാലദ്വീപ് വല വീശൽ കൂട്ടായ്മ, നാട്ടുകാർ, ടിഡിആർ എഫ് അംഗങ്ങൾ, മത്സ്യത്തൊഴി ലാളികൾ എന്നിവരെല്ലാം തിരച്ചിലിനായി രംഗത്തുണ്ട്. കോസ്റ്റ് ഗാർഡ് രക്ഷാ ബോട്ട് സർവീസും നേവി ഹെലികോപ്ടറും എത്തി ക്ക...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗ്രാജ്വേഷൻ സെറിമണി: കൂടുതൽപ്പേർക്ക് അവസരം ജൂലൈ 15 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ബിരുദദാന ചടങ്ങായ ‘ഗ്രാജ്വേഷൻ സെറിമണി 2025’ - ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂലൈ 15 വരെ നീട്ടി. 2022 പ്രവേശനം ബി.വോക്, 2022 അധ്യയന വർഷം സർവകലാശാലയുടെ വിവിധ ഓട്ടോണമസ് കോളേജുകളിൽ പ്രവേശനം നേടിയവർ, 2020 പ്രവേശനം ബി.ആർക്., 2021 പ്രവേശനം ബി.ടെക്. എന്നിവയിൽ യോഗ്യരായ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 2500/- രൂപയാണ് ഫീസ്. ചടങ്ങിൽ വിദ്യാർഥികൾക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കു ന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങി...
Malappuram

നിപയില്‍ ആശ്വാസം ; പുതിയ കേസുകളില്ല ; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി

മലപ്പുറം: നിപ ബാധയില്‍ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവില്‍ മലപ്പുറത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി. മലപ്പുറം ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതായും അധികൃതര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ്...
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ദേശീയ മത്സ്യ കര്‍ഷക ദിനവും മത്സ്യ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ദേശീയ മത്സ്യ കര്‍ഷക ദിനവും മത്സ്യ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങ് ബ്ലോക്ക് പ്രസിഡണ്ട് മ്രണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ ലി.സി ടി.വി സ്വാഗതം ആശംസിച്ചു. തെന്നല ഗ്രാമ പഞ്ചായത്തിലെ അബ്ദുല്‍ കരീമിനെ മികച്ച മത്സ്യ കര്‍ഷകനായും, പറപ്പൂര്‍ പഞ്ചായത്തിലെ യൂസഫ് കെ.കെ യെ മികച്ച അലങ്കാര മത്സ്യ കര്‍ഷകനായും, എടരിക്കോട് പഞ്ചായത്തിലെ പാത്തുമ്മ തയ്യിലിനെ മികച്ച മുതിര്‍ന്ന മത്സ്യ കര്‍ഷകയായും ആദരിച്ചു. തുടര്‍ന്ന് മത്സ്യ കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസല്‍, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മന്‍സൂര്‍ കോയ തങ്ങള്‍, കണ്...
Kerala

അനധികൃത സ്വത്ത് സമ്പാദനം ; മുസ്ലിം ലീഗ് നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂര്‍ : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവായ മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കോഴിക്കോട് വിജിലന്‍സിന്റെ സ്‌പെഷല്‍ സ്‌ക്വാഡാണ് വ്യാഴാഴ്ച രാവിലെ മാട്ടൂലിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോധന ഉച്ചയോടെ അവസാനിച്ചു. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടില്ല....
Local news

അപകട ഭീഷണിയുയര്‍ത്തുന്ന ന്യൂക്കട്ടില്‍ സുരക്ഷയൊരുക്കണം : എന്‍എഫ്പിആര്‍

പാലത്തിങ്ങല്‍ : പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂക്കട്ടില്‍ സുരക്ഷയും മുന്നറിയിപ്പും ശക്തമാക്കേണ്ടത് അത്യാവശ്യവും നിര്‍ബന്ധവുമാണന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന ന്യൂക്കട്ടിലും പരിസരത്തും സുരക്ഷിതമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ജനപ്രതിനിധികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത് ഒഴിഞ്ഞുമാറേണ്ടുന്ന കാര്യമല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെയും ഒരു ചെറുപ്പക്കാരനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായിരിക്കുന്നത്. ഇതിന് മുന്‍പും പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പലരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.ശക്തമായ ഒഴുക്കും പാറക്കെട്ടുകളുമുള്ള ഇവിടെ ചാടിക്കുളിക്കുന്നത് വലിയ അപകടമാണെന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാം. പലസ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് അപകടസാധ്യത അത്രയ്ക്ക് മനസ്സില...
Crime

40 ഗ്രാം എം ഡി എം എ യുമായി ചേലേമ്പ്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടി : 40 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്നാസ് (24) നെയാണ് ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ ടി ഷനൂജും പാർട്ടിയും അയാളുടെ വീട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ 40ഗ്രാം അതിമാരക മയക്കുമരുന്നായ MDMA പിടിച്ചെടുക്കുകയായിരുന്നു. ഇതിന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കും.പൈങ്ങോട്ടൂർ, ചേട്ട്യാർമാട്, ചേലൂപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും ടർഫ് കേന്ദ്രീകരിച്ചുമാണ് ഇവൻ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. ബാംഗ്ലൂർ നിന്നുമാണ് ഇവൻ MADMA എത്തിക്കുന്നത് എന്നും എത്തിച്ചുകൊടുക്കുന്ന ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സ്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികൾ പിടിയിലാകാൻ സാധ്യത ഉണ്ടെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. അസി.എക്സ്സൈസ് ഇൻസ്‌പെക്ടർ കെ പ്രദ...
Obituary

നിപ പരിശോധനയിൽ ഫലം നെഗറ്റീവ്; പരപ്പനങ്ങാടി സ്വദേശിനിയുടെ മൃതദേഹം ഖബറടക്കാൻ അനുമതി

പരപ്പനങ്ങാടി : കോട്ടക്കലിൽ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയിൽ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശിനിയായ വയോധികയുടെ മൃതദേഹം ഖബർ അടക്കാൻ അനുമതി. പരപ്പനങ്ങാടി പുത്തരിക്കൽ പാലശ്ശേരി ബീരാൻ കുട്ടിയുടെ ഭാര്യ കെ വി ഫാത്വിമ ബീവി(78) യുടെ മൃതദേഹം ഖബർ അടക്കാനാണ് അനുമതി. പ്രാഥമിക പരിശോധനയിൽ ഫാത്വിമയ്ക്ക് നിപയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി. ഫാത്തിമ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെയാണ് നിപ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതും പിന്നീട് യുവതി മരിക്കുന്നതും. ഇതിനിടെയാണ് ഫാത്വിമ ബീവി മരിച്ചത്. അതിസമ്പർക്ക പട്ടികയിലുള്ള ആളായതിനാൽ പരിശോധന നടത്താതെ മറവ് ചെയ്യരുതെന്നാണ് അധികൃതർ പറഞ്ഞത്. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദിൽ ഖബർസ്ഥാനിൽ നടക്കും മക്കൾ: ആയിശ ബീവി, ബീരാൻകോയ, ഷറഫുദ്ദീൻ, നൗഷാദ്, ഷമീം. മരുമക്കൾ:...
Obituary

തട്ടത്തലം സ്വദേശി കാർക്കോളി കുമാരൻ അന്തരിച്ചു

തട്ടത്തലം എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹോട്ടൽ കച്ചവടക്കാരൻ ആയിരുന്ന കാർക്കോളി കുമാരൻ (74) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യമാർ, പുഷ്പലത, പരേതയായ ശോഭന.മക്കൾ : ജയപ്രകാശ്, ഉദയൻ,  ജയശ്രീ, ശ്രീഞ്ചു, മരുമക്കൾ,  പ്രബീഷ് , പരേതനായ ശശി.
Local news

പനക്കത്തായം – മങ്കട കുറ്റി റോഡിന്റെ ശോചനീയാവസ്ഥ ; അല്‍ അസ്ഹര്‍ ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം

നന്നമ്പ്ര: നന്നമ്പ്ര പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍, പനക്കത്തായം-മങ്കട കുറ്റി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രദേശവാസികള്‍ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് അല്‍ അസ്ഹര്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ യോഗത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി റോഡിന്റെ ശോചനീയാവസ്ഥ കാരണം കാല്‍നടയാത്രക്കാര്‍, വാഹന യാത്രക്കാര്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. പനക്കത്തായം-മങ്കട കുറ്റി റോഡ്, പ്രദേശത്തെ പ്രധാന ഗതാഗത പാതകളിലൊന്നാണ്, എന്നാല്‍ കുഴികളും തകര്‍ന്ന ഉപരിതലവും ഡ്രെയിനേജ് സംവിധാനങ്ങളുടെ അഭാവവും ഈ റോഡിനെ യാത്രയ്ക്ക് അനുയോജ്യമല്ലാതാക്കിയിരിക്കുന്നു. മഴക്കാലത്ത് റോഡ് ചെളിക്കുണ്ടുകളാല്‍ നിറയുകയും, കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും കഴിയാത്തവിധം ദുരിതം വര്‍ധിക്കുകയും ചെയ്യുന്നു. ...
error: Content is protected !!