Friday, July 25

Blog

വി പി അനില്‍ സിപിഐഎം ജില്ലാ സെക്രട്ടറി
Malappuram

വി പി അനില്‍ സിപിഐഎം ജില്ലാ സെക്രട്ടറി

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു. താനൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയര്‍മാനുമാണ്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ കണ്‍സോര്‍ഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ നിലവിലെ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് തയ്യാറായതോടെയാണ് പുത...
Kerala

പെരിയ ഇരട്ടക്കൊലക്കേസ് ; സിപിഎമ്മിന് കനത്ത തിരിച്ചടി ; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. പിഴ തുക കൃപേഷിന്റെയും ശരത്‌ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. ഇവര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് 1 മുതല്‍ 8 വരെ പ്രതികള്‍. 14-ാം പ്രതി ...
Other

സംസ്ഥാന കലോത്സവം; സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി

മലപ്പുറം : ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി. കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്തെക്ക് ഘോഷ യാത്രയായി കൊണ്ട് പോകുന്നതിനിടയിലാണ് ഇന്ന് ജില്ലയിൽ സ്വർണക്കപ്പ് എത്തിയത്.. ജില്ലാ അതിർത്തി യായ AMLPS ചെലേമ്പ്ര യിൽ വെച്ച് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ കുമാരിൽ നിന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രമേശ്‌ കുമാർ ഏറ്റുവാങ്ങി. കോട്ടക്കൽ രാജസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സ്വീകരണത്തിൽമലപ്പുറം വിദ്യാഭ്യാസ ഉപ ഡയരക്ടർ രമേശ്‌ കുമാർ പരീക്ഷ ഭവൻ ജോ കമ്മീഷണർ ഡോ ഗിരീഷ് ചോലയിൽ, മലപ്പുറം DEO ഗീത കുമാരി, മലപ്പുറം AEO സന്തോഷ് കുമാർ, അരീക്കോട് AEO ജോസ്മി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ സ്വാഗതവും AKM HSS കൊട്ടൂരിലെ ഹെഡ് മിസ്ട്രെസ് സൈബുന്നീസ ടീച്ചർ നന്ദിയും പറഞ്ഞു. ജില്ലാ അതിർത്തി യായ തിരുവേഗപ്പുര u...
Malappuram

കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ കലോത്സവം “കലാ’മ” ലോഗോ പ്രകാശനം ചെയ്തു

കൊണ്ടോട്ടി : 2025 ജനുവരി 19മുതൽ 23 വരെ കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ സി സോൺ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഡോ. എംപി അബ്ദു സമദ് സമദാനി എംപി നിർവഹിച്ചു. കലാ'മ എന്ന പേരിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മലപ്പുറം ജില്ലയിലെ നൂറ്റി അൻപതോളം വരുന്ന കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിയിലുള്ള കോളേജുകളിലെ പ്രതിഭകൾ മാറ്റുരക്കും. ചടങ്ങിൽ കബീർ മുതുപറമ്പ്, വി. എ വഹാബ്, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് പികെ മുബശ്ശിർ, അഡ്വ:ഒ പി റഹൂഫ്, വസീം അഫ്രീൻ, കെപി റമീസ്, സൽമാൻ, ജിയാദ് തുടങ്ങിയവർ സംബന്ധിച്ചു....
Politics

യുഡിഎഫ് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നു: എ വിജയരാഘവൻ

താനൂർ : കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവൻ പറഞ്ഞു. സിപി എം ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നത് വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ്. അതിന് എല്ലാ വർഗീയതയെയും ഒപ്പം കൂട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കി. വിമോചന സമര കാലത്തിന് സമാന സാഹചര്യമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ വലിപ്പം കൂട്ടാനാണ് ശ്രമം. ഇടതുപക്ഷത്തെ നേരിടാനുള്ള മെച്ചപ്പെട്ട ആശയ ഘടന കോൺഗ്രസിനില്ല. മൂല്യബോധം നഷ്ടമായ നേതൃത്വമാണ് അതിനെ നയിക്കുന്നത്. അതിനാൽ വർഗീയ, ജാതീയ ഘടകങ്ങളെ ഉപയോഗിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിനെ ഇടതുപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുന്നു. കമ്മ്യൂണിസ്റ്റ് അടിത്തറ തകർത്ത് പുരോഗമന ആശയങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വർഗീയതയെ ഉപയോഗിക്കുന്നു. ഓരോ മനുഷ്യനെയും കുടുംബ...
Politics

സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

താനൂർ : സിപിഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കോടിയേരി ബാലകൃഷ്ണ‌ൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു.മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി.സ്വാഗത സംഘം ജനറൽ കൺവിനർ ഇ ജയൻ സ്വാഗതം പറഞ്ഞു. വി പി സാനു താത്ക്കാലിക അധ്യക്ഷനായി. വി ശശികുമാർ രക്തസാക്ഷി പ്രമേയവും പി കെ അബ്ദുള്ള നവാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി പി സാനു, കെ പി സുമതി, വി രമേശൻ, ജോർജ് കെ ആൻ്റണി, പി ഷബീർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വി ശശികുമാർ കൺവീനറായി പ്രമേയ കമ്മിറ്റിയും പി കെ അബ്ദുള്ള നവാസ് കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും വി എം ഷൗക്കത്ത് കൺവീനറായി മിനുട്സ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പൊതുചർച്ച തുടങ്ങി. ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. - ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ‘ഫോട്ടോണിക് ബയോസെൻസർ’ എന്ന  വിഷയത്തിൽ ഡോ. ലിബു കെ. അലക്‌സാണ്ടറിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. പി.ആർ. 4/2025 രക്ഷിതാക്കൾക്ക് പരിശീലനം കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി  പഠനവകുപ്പിലെ പോസ്റ്റ്  ഡോക്ടറൽ  ഗവേഷണത്തിന്റെ ഭാഗമായി "ലൈംഗിക വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പ്രാധാന്യം" എന്ന വിഷയത്തിൽ 13 വയസ്സിനും 19 വയസ്സിനും ഇടയിൽ കുട്ട...
Local news

പരപ്പനങ്ങാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം

പരപ്പനങ്ങാടി : ബൈക്കും ലോറിയും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം. പരപ്പനങ്ങാടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ് സൂപ്പി മക്കാനകത്ത് സുഹൈല്‍ (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം പുത്തന്‍ പീടികയില്‍ വച്ച് ആണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന കുട്ടിയെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൈലിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി...
Local news

വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നടപടി : ഒരു മണിക്കൂര്‍ പണിമുടക്കി ജീവനക്കാര്‍

തിരൂരങ്ങാടി : ജനുവരി 1 മുതല്‍ ചണ്ഡിഗഡ് വൈദ്യുതി വകുപ്പിനെ സ്വകാര്യ കമ്പനിയാക്കാനുള്ള തീരുമാനത്തിനെതിരെയും തെലുങ്കാന, യു പി സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സ്വകാര്യവത്കരണ നടപടികള്‍ക്കെതിരെയും തൊഴിലാളികള്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈദ്യുതി ജീവനക്കാരും പെന്‍ഷന്‍കാരും കരാര്‍ ജീവനക്കാരും നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനീയര്‍സ് ( എന്‍ സി സി ഒ ഇ ഇ ഇ ) നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണി വരെ പണിമുടക്കം നടത്തി. പണിമുടക്കം നടത്തിയ ജീവനക്കാര്‍ തിരൂരങ്ങാടി ഡിവിഷന്‍ ഓഫീസിനു മുന്നില്‍ ഒത്തുകൂടി പ്രതിഷേധ യോഗം ചേര്‍ന്നു. പ്രതിഷേധ യോഗം കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ( സി ഐ ടി യു ) സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് വി ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി ഓഫീസഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന നേതാവ് മധുസൂദനന്‍ കെ അധ്യക്ഷത വഹിച്ചു. ഓ...
Local news

ധനസഹായം തിരിച്ചടക്കണമെന്ന് സര്‍ക്കാര്‍ നോട്ടീസ് : ബഷീറിന്റെ ദുരിത ഫണ്ട് സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന് എന്‍എഫ്പിആര്‍

തിരൂരങ്ങാടി : 2019ലെ പ്രളയകാലത്ത് നഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ തുകയില്‍ നിന്ന് ഒരു ഭാഗം തുക തിരിച്ചടക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍ എഫ് പി ആര്‍ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കൊടിഞ്ഞി സ്വദേശിയായ ബഷീറിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. ഓടും ഷീറ്റും മേഞ്ഞ വീടില്‍ രോഗബാധിതനായി പക്ഷാഘാതം ബാധിച്ച് സംസാരിക്കാനോ നടക്കാനോ സാധിക്കാത്ത ബഷീറിന്റെ ധയനീയാവസ്ഥയെ കുറിച്ച് തിരൂരങ്ങാടി ടുഡേ വാര്‍ത്ത നല്‍കിയിരുന്നു. 2019 ല്‍ സര്‍ക്കാര്‍ 10000 രൂപയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെയും സാങ്കേതിക പിഴവ് മൂലവും ചിലര്‍ക്ക് 20000 രൂപ അക്കൗണ്ടില്‍ എത്തിയിരുന്നു. ഇതില്‍ അധികമായി ലഭിച്ച 10000 രൂപ തിരിച്ചടക്കണമെന്നാണ് 5 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഭാര്യ മരണപ്പെടുകയും നാട്ടുകാരുടെ സഹായത്ത...
Gulf

സൗദിയിൽ മരിച്ച വെളിമുക്ക് സ്വദേശിയുടെ കബറടക്കം നാളെ നടക്കും

മുന്നിയൂർ : സൗദിയിൽ മരിച്ച വെളിമുക്ക് സ്വദേശിയുടെ മയ്യിത്ത് നാളെ വ്യാഴാഴ്ച ഖബറടക്കും. വെളിമുക്ക് സൗത്ത് സ്വദേശി അരിക്കാടൻ അബൂബക്കർ മാസ്റ്ററുടെ മകൻ അബ്ദുൽ റഊഫിന്റെ (43) മയ്യിത്താണ് വ്യാഴാഴ്ച എത്തുന്നത്. കഴിഞ്ഞ മാസം 29 നാണ് ദമാമിൽ വെച്ച് റഊഫ് മരണപ്പെട്ടത്. മയ്യിത്ത് നാളെ വീട്ടിലെത്തും. വൈകുന്നേരം 5 മണിക്ക് വെളിമുക്ക് വലിയ ജുമുഅത്ത് പള്ളിയിൽ ഖബറടക്കും. മാതാവ്, സഫിയ വലിയത്ത്. ഭാര്യ, മുഹ്‌സിന. ഫെല്ല ജഹാൻ ഏക മകളാണ്. സഹോദരങ്ങൾ: വസീം, ഷമീം, ഫർഹ തസ്‌നീം....
Kerala

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തും

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇതു വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇന്ന് അംഗീകാരം നല്‍കിയത്. രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. മൂന്നരയ്ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും. അതേസമയം, ദുരിതബാധിതര്‍ക്ക് വീട് വച്ചു നല്‍കുന്നത് ഉള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ കാണുന്നത്. പുനരധിവാസ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി ഇവരോടു വിശദീകരിക്കും. കര്‍ണാടക സര്‍ക്...
Malappuram

ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി ; റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം

മലപ്പുറം : നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍ വഴിയും മറ്റും തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനം. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മണ്ഡല അവലോകന യോഗം പി. ഉബൈദുള്ള എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍, എം.എല്‍ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവയില്‍ നിന്നും നടപ്പാക്കി വരുന്ന റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ , പാസഞ്ചര്‍ ലോഞ്ചുകള്‍, മിനി മാസ്റ്റ് ലൈറ്റുകള്‍ , മലപ്പുറം ടൗണ്‍ സൗന്ദര്യവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പുരോഗതികള്‍ യോഗം വിലയിരുത്തി. വിവിധ പദ്ധതികളുടെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കുവാനും ഭരണാനുമതി നല്‍കുവാനും ടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും എം.എല്‍.എ നിര്‍ദേശം നല്‍കി. യോഗത്തില്‍ മലപ്പുറം ബ്ലോക്ക് പ്രസിഡന...
Kerala

സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; ട്യൂഷന്‍ അധ്യാപകന് 11 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം : സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. മണക്കാട് സ്വദേശി മനോജിനെയാണ് (44) ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. കുട്ടിയുടെ സംരക്ഷകന്‍ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്നു വിധിന്യായത്തില്‍ പറഞ്ഞു. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞു പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. 2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. ചിത്രങ്ങള്‍ പ്രത...
Local news

വാഫ് അവധിക്കാല ഫുട്ബോൾ ക്യാമ്പ് സമാപനവും ഇന്റർ അക്കാദമി ചാമ്പ്യൻഷിപ്പും

പരപ്പനങ്ങാടി : പരപ്പനങ്ങാടി കേന്ദ്രമായി പ്രവർത്തിക്കുന്ന വാക്കേഴ്സ് അക്കാദമി ഫോർ ഫുട്ബോൾ (വാഫ് )സംഘടിപ്പിച്ച അവധിക്കാല ഫുട്ബോൾ ക്യാമ്പിന് സമാപനമായി. സമാപനത്തോടനുബന്ധിച്ച് ഇന്റർ അക്കാദമി ഫുട്ബോൾ ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയർമാൻ ഷാഹുൽഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി പി ഇ എസ് കോവിലകം ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 മണി വരെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. കോവിലകം,ചുടലപ്പറമ്പ്,കീരനല്ലൂർ, എന്നീ മൂന്ന് ഇടങ്ങളിലായാണ് വാഫ് അവധിക്കാല ഗ്രാസ്റൂട്ട് ലെവൽ ഫുട്ബോൾ പരിശീലനങ്ങൾ സംഘടിപ്പിച്ചത്. ഇതിന്റെ സമാപനത്തിന്റെ ഭാഗമയാണ് 3 ഇടങ്ങളെയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റർ അക്കാദമി ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചത്. ഇത് മൂന്നാം തവണയാണ് വാഫ് ഇത്തരത്തിൽ കുട്ടികൾക്കായി വിപുലമായ രീതിയിൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. അമ്പതോളം വര...
Kerala

ഹജ്ജ്: പണമടക്കാനുള്ള തിയ്യതി നീട്ടി

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ രണ്ടാം ഗഡു തുകയായ 1,42,000 രൂപ അടക്കാനുള്ള സമയം 2025 ജനുവരി 6 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 21 പ്രകാരം അറിയിച്ചു. വെയ്റ്റിങ് ലിസ്റ്റിൽ നിന്നും സർക്കുലർ നമ്പർ 13 പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനൂള്ള അവസാന തിയ്യതിയും ജനുവരി 6 വരെ നീട്ടിയിട്ടുണ്ട്. വെയ്റ്റിങ് ലിസ്റ്റിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർ ജനുവരി 6 നകം ആദ്യ രണ്ട് ഇൻസ്റ്റാൾമെന്റ് തുകയായ 2,72,300 രൂപ അടച്ച് അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 8 നകം ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണം. ഹജ്ജിന് അടക്കേണ്ട ബാക്കി സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാർക്കേഷൻ അടിസ്ഥാനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുന്നതാണ്. തുക സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകും....
Kerala

വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ദുരന്തമുണ്ടായപ്പോള്‍ മുതല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് 5 മാസത്തിനുശേഷം അംഗീകരിച്ചത്. കേന്ദ്രസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് ആഭ്യന്തരമന്ത്രാലയം കേരളത്തിന് കത്ത് നല്‍കി. എന്നാല്‍ പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുന്നതില്‍ ഇപ്പോഴും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍, അതിതീവ്ര ദുരന്തമായി കണക്കാക്കുന്നുവെന്നാണ് കത്തിലുള്ളത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്ഡിആര്‍എഫിലേക്കു പണം കൈമാറിയെന്നും കത്തില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത, സംസ്ഥാന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്...
Local news

തിരൂരങ്ങാടി നഗരസഭ സംരംഭക സഭ സംഘടിപ്പിച്ചു

തിരൂരങ്ങാടി: വ്യവസായ വാണിജ്യ വകുപ്പും തിരൂരങ്ങാടി നഗരസഭയും സംയുക്തമായി സംരംഭക സഭ സംഘടിപ്പിച്ചു. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ. പി മുഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ സി പി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിപി സുഹറാബി, തിരൂരങ്ങാടി നഗരസഭ സൂപ്രണ്ട് പ്രിയ പിജി, കെ എസ് എസ് ഐ പ്രസിഡന്റ് അനീഷ് പരപ്പനങ്ങാടി , വ്യാപാരി വ്യവസായി സെക്രട്ടറി സൈനു ഉള്ളാട്ട്, യൂത്ത് വ്യാപാരി വ്യവസായി സെക്രട്ടറി അഫ്‌സല്‍ എന്നിവര്‍ പരിപാടിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു .വിവിധ വകുപ്പുകളില്‍ നിന്നുള്ള ഓഫീസര്‍മാരും ബാങ്ക് മാനേജര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. ഉപജില്ല വ്യവസായ വികസന ഓഫീസര്‍ ഷഹീദ് വടക്കേതില്‍ സ്വാഗതവും വ്യ...
Local news

തിരൂരങ്ങാടി നഗരസഭാ ഓഫീസില്‍ റീ യൂസ് ചാലഞ്ചിന് തുടക്കമായി

തിരൂരങ്ങാടി നഗരസയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ ഓഫീസില്‍ റീ യൂസ് ചാലഞ്ചിന് തുടക്കമായി. വീടുകളില്‍ ഉപയോഗിക്കാതെ കിടക്കുന്നതും എന്നാല്‍ മറ്റൊരാള്‍ക്ക് ലഭിച്ചാല്‍ ഉപയോഗ്യ യോഗ്യമായതുമായ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ ഫാന്‍, മിക്‌സി, ടിവി, ഫോണ്‍ എന്നീ ഇലക്ട്രോണിക്ക് ഉപകരണങ്ങളും നഗരസഭാ ഓഫീസിലെ കൈമാറ്റ കടയില്‍ എത്തിച്ചാല്‍ അത്തരം സാധനങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനാണ് നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്. വീടുകളിലും മറ്റും ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം സാധനങ്ങള്‍ മറ്റൊരു ഗുണഭോക്താവിന് ഉപകാരപ്രദമാകുകയും അതോടൊപ്പം പൊതു ഇടങ്ങളിലേക്ക് എത്തുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഇതിലൂടെ നഗരസഭ ലക്ഷ്യം വെയ്ക്കുന്നത്. അതോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തെ ചേര്‍ത്ത് പിടിക്കുക എന്നതും ഈ ഒരു പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഇന്ന് കളക്ഷന്‍ സെന്റില്‍ വസ്ത്രങ്ങള്‍, ഗ്യാസ് അടുപ്പ്, ഡെസ്‌ക...
Accident

ബസിൽ നിന്നും തല പോസ്റ്റിലിടിച്ച് മദ്രസയിൽ നിന്നും സിയാറത്തിന് പോയ സംഘത്തിലെ പെൺകുട്ടി മരിച്ചു

വെളിയംകോട് : മദ്രസയിൽ നിന്നും സിയാറത്തിന് പോയ സംഘത്തിലെ വിദ്യാർത്ഥിനി തല സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു മരിച്ചു, ഒരു വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കൊണ്ടോട്ടി മൊറയൂർ ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർസെക്കൻഡറി മദ്രസയിൽ നിന്നും വാഗമണ്ണിലേക്കും ആത്മീയ കേന്ദ്രങ്ങളിലേക്കും ടൂർ പോയ വിദ്യാർത്ഥി സംഘത്തിൻ്റെ ബസ് ആണ് അപകടത്തിൽ പെട്ടത്. വെളിയംങ്കോട് അങ്ങാടി സമീപം പുതിയ NH 66 റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുമ്പോൾ സൈഡ് വാളിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ബസ് ഉരസിയാണ് അപകടം എന്നാണ് അറിയുന്നത്. കുട്ടിയുടെ തല പോസ്റ്റിൽ തട്ടുകയായിരുന്നു. മൊറയൂർ അറഫ നഗർ സ്വദേശി മുജീബ് റഹ്മാൻ ബഖാവിയുടെ മകൾ ഫാത്തിമ ഹിബ (17) എന്ന കുട്ടിയാണ് മരിച്ചത്. പരിക്ക് പറ്റിയ പുത്തൂർ പാല ഹിതൽ ഹന്ന (12) എന്ന കുട്ടിയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.45 മണിയോടെയാണ് സംഭവം. മൃതദേഹം കുറ്റി...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോവ്‌മെന്റ് സമ്മേളനം പതിനേഴാമത് പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോവ്‌മെന്റ് ഓള്‍ കേരള ഓറിയന്റല്‍ കോണ്‍ഫറന്‍സ് 31-ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത വിഭാഗത്തില്‍ നടക്കും. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ക്ലാസിക്കല്‍ ലിറ്ററേച്ചര്‍, വേദിക് ലിറ്ററേച്ചര്‍, കള്‍ച്ചറല്‍ സ്റ്റഡീസ്, ഫിലോസഫി, സയിന്റിഫിക് ലിറ്ററേച്ചര്‍, തിയറ്റര്‍ സ്റ്റഡീസ്, വുമണ്‍ സ്റ്റഡീസ്, ഗ്രാമര്‍ ആന്റ് ലിംഗ്വിസ്റ്റിക്‌സ് എന്നീ സെഷനുകളിലായി നൂറില്‍പരം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിവിധ സെഷനുകളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച പ്രബന്ധങ്ങള്‍ക്ക് പ്രൊഫ. എം.സ്. മേനോന്‍, പണ്ഡിതര്‍ ഇ.വി. രാമന്‍ നമ്പൂതിരി, വി.കെ. നാരായണ ഭട്ടതിരി, വൈക്കം മുഹമ്മദ് ബഷീര്‍, വാഗ്ഭടാനന്ദന്‍, പ്രൊഫ കെ.വി. ശര്‍മ, പ്രൊഫ. പി.സി. വാസുദേവന്‍ ഇളയത്, പ്രൊഫ. കുഞ്ഞുണ്ണി രാജ...
university

പ്രകൃതിയാണ് ഏറ്റവും വലിയ ശാസ്ത്രം ; കാലിക്കറ്റ് സര്‍വകലാശാല വി.സി. ഡോ. പി. രവീന്ദ്രന്‍

പ്രകൃതിയാണ് ഏറ്റവും വലിയ ശാസ്ത്രം എന്ന കാര്യമാണ് ശാസ്ത്രാന്വേഷികള്‍ ആത്യന്തികമായി മനസ്സിലാക്കേണ്ടതെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. സര്‍വകലാശാലാ കാമ്പസില്‍ നടന്ന കോഴിക്കോട് ജില്ലയിലെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രതിഭാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനകാലത്തെ മത്സരങ്ങള്‍ സ്വയം മെച്ചപ്പെടുത്തലുകള്‍ക്ക് ആയിരിക്കണമെന്നും വി.സി. അഭിപ്രായപ്പെട്ടു. സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍, കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. യു.കെ. അബ്ദുന്നാസര്‍, മഞ്ചേരി എന്‍.എസ്.എസ്. കോളജ് ചരിത്ര വിഭാഗം അധ്യാപകന്‍ ഡോ. കെ.പി. രാജേഷ്, അധ്യാപകനും അമച്വര്‍ അസ്‌ട്രോണമിസ്റ്റുമായ റഷീദ് ഓടക്കല്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് രസതന്ത്ര വിഭാഗം അധ്യാപകന്‍ പ്രൊഫ. ശ്യാംചന്ദ്, അധ്യാപകനും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ നിമേഷ് ചെറ...
Local news

ആയിരങ്ങള്‍ പങ്കെടുത്ത പിഎസ്എംഒ കോളേജ് ഗ്ലോബല്‍ അലൂംനി മീറ്റ് ‘പൈഗാം 24’ ശ്രദ്ധേയമായി

തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് ഗ്ലോബല്‍ അലൂംനി മിറ്റ് പൈഗാം - 24 പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. ഗള്‍ഫ് നാടുകളിലെയും യുകെ യുഎസ്എ തുടങ്ങിയ മറ്റു രാജ്യങ്ങളിലെയും ചാപ്റ്റര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. കോളെജ് ആരംഭിച്ച 1968 മുതല്‍ 2024 വരെയുളെ കലയളവില്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയവരെ പ്രത്യേക ബാച്ചുകളായി അഞ്ചു വേദികളിലായാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജിന് സ്വയംഭരണ പദവി ലഭിച്ചതിനുശേഷം ആദ്യമായാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നത്. ഗ്ലോബല്‍ അലൂംനി മീറ്റ് ഡോ: എം..പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു നൊസ്റ്റാള്‍ജിയ സാഹിത്യപരമല്ലന്നും മനഃശാസ്ത്രപരമാണെന്നും ഡോ.എം.പി അബ്ദുസമദ് സമദാനി എം പി പറഞ്ഞു ചടങ്ങില്‍ കോളെജ് മാനേജര്‍ എം.കെ. ബാവ അധ്യക്ഷനായി. കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത...
Local news

കെ.എൻ.എം.ടീച്ചേഴ്സ് ഡിപ്ലോമ കോഴ്സിന് ചെമ്മാട് സലഫി മദ്രസയിൽ തുടക്കമായി

തിരൂരങ്ങാടി : കെ.എൻ.എം. സംസ്ഥാന വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡിപ്ലോമ ഇൻ മദ്രസ ടീച്ചേഴ്സ് എജ്യുക്കേഷൻ കോഴ്സ് ചെമ്മാട് സലഫി മദ്രസയിൽ തുടക്കം കുറിച്ചു. കെ.എൻ.എംസംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡ് അംഗം പി.അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി കളിയാട്ടമുക്ക് അധ്യക്ഷത വഹിച്ചു. മുനീർ മാസ്റ്റർ താനാളൂർ ക്ലാസിന് നേതൃത്വം നൽകി കെ. എൻ. എം. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ , പരപ്പനങ്ങാടി മണ്ഡലം സെക്രട്ടറി ഹബീബ് റഹ്മാൻ പാലത്തിങ്ങൽ,തിരൂരങ്ങാടി മണ്ഡലം മദ്രസ കോംപ്ലക്സ് പ്രസിഡണ്ട് അബു മാസ്റ്റർ ചെട്ടിപ്പടി, പി.ഒ ഹംസമാസ്റ്റർ,നൗഷാദ് ചോന്നാരി ,എം.ജി.എം.ജില്ല സെക്രട്ടറി ആയിഷ ചെറുമുക്ക്, ഐ.എസ്.എം.മണ്ഡലം സെക്രട്ടറി നബീൽ സ്വലാഹി ചെറുമുക്ക്, എം എസ് എം മണ്ഡലം കമ്മിറ്റി അംഗം കെ.പി. മുഷീർ അഹമ്മദ് ,, സെൻറർ കോർഡിനേറ്റർ പി കെ സനിയ്യ ടീച്ചർ, സി.വി. മുഹമ്മദ് ഷരീഫ് , പി.കെ. നൗഫൽ അൻസാരി എന്നിവർ ...
Crime

നിരവധി കേസുകളിൽ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ തിരുരങ്ങാടി സ്വദേശി അബ്ദുൽ കരീം എന്ന തടത്തിൽ കരീമിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താഴെചിന സ്വദേശിയെ അടിച്ചു പരിക്കേൽപ്പിക്കുകയും നരഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. താനൂർ സ്വദേശിയെ അടിച്ചു പരിക്കേൽപ്പിക്കുകയും നരഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലും ആയുധവും MDMA യും കൈവശം വെച്ചത് അടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. മാസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഹൈക്കോടതി ജാമ്യ ഹർജി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ്ബ് ജയിലിൽ റിമാൻഡ് ചെയ്തു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനഃ പ്രവേശന അപേക്ഷ കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേന 2020 - ൽ ( CBCSS ) ബി.എ. അഫ്സൽ - ഉൽ - ഉലമ, ബി.എ. ഇക്കണോമിക്സ്, ബി.എ. ഹിസ്റ്ററി, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. ഫിലോസഫി, ബി.എ. സോഷ്യോളജി, ബി.കോം., ബി.ബി.എ. പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുകയും ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത ശേഷം തുടർപഠനം നടത്താൻ സാധിക്കാത്തതുമായവർക്ക് ആവശ്യമായ രേഖകൾ സഹിതം സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനിലുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി ആറാം സെമസ്റ്ററിലേക്ക് (CBCSS - 2022 പ്രവേശനം ബാച്ചിന്റെ കൂടെ) പുനഃ പ്രവേശനം നേടാം. പിഴ കൂടാതെ ജനുവരി ആറ് വരെയും 100/- രൂപ പിഴയോടെ എട്ട് വരെയും 500/- രൂപ അധിക പിഴയയോടെ 10 വരെയും അപേക്ഷിക്കാം. ഫോൺ : 0494 - 2400288, 0494 - 2407356. പി.ആർ. 1860/2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ കോഴ്സ് പൂർത്തിയാക്ക...
university

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ഗവേഷകക്ക് മികച്ച അവതരണത്തിനുള്ള പുരസ്കാരം

ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ ( ബാർക്ക്, മുംബൈ ) വച്ച നടന്ന 68-ാമത് സോളിഡ് സ്റ്റേറ്റ് സിമ്പോസിയത്തിൽ മികച്ച അവതരണത്തിനുള്ള പുരസ്കാരം കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ഗവേഷക വിദ്യാർഥിയായ ജംഷീന സനത്തിന് ലഭിച്ചു. ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ഇന്ത്യയിലെ മികച്ച ഗവേഷണ കേന്ദ്രങ്ങളിലെയും, സർവകലാശാലകളിലെയും, ഐ.ഐ.ടി., ഐ.ഐ.എസ്.ആർ. തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ ഉൾപ്പെടെ 700-ൽ അധികം മത്സാരാർഥികളിൽ നിന്നാണ് ഈ അംഗീകാരം. ഇന്ത്യയിലെ ശാസ്ത്ര ഗവേഷകരെ ഒരു വേദിയിൽ എത്തിക്കാനും നൂതനമായ ആശയങ്ങൾ പങ്കുവെക്കാനും വേണ്ടി 1957 ആരംഭിച്ച വേദിയാണ് ഈ സിമ്പോസിയം. ഡി.എസ്.ടി. - ഡബ്ല്യൂ.ഐ.എസ്.ഇ. ( DST - WISE ) ഫെല്ലോഷിപ്പോടു കൂടി സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് സീനിയർ പ്രഫസറായ ഡോ. പി.പി. പ്രദ്യുമ്നന്റെ കീഴിലാണ് ജംഷിന ഗവേഷണം നടത്തുന്...
Malappuram

ജുമാ നിസ്ക്കാരത്തിന് പള്ളിയിൽ പോകാൻ റോ‍ഡ് മുറിച്ചുകടക്കവെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

മുക്കം: മുക്കത്ത് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. മുക്കം ഗോതമ്പ്‌ റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ജുമാ നിസ്ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെ മുക്കം ഭാഗത്ത് നിന്ന് വന്ന കാറ് വയോധികയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ അതേ കാറില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Tech

ഇനി കോളിനും എസ്എംഎസിനും മാത്രമായി റീച്ചാര്‍ജ് ; നിര്‍ദേശമിറക്കി ട്രായ്

ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത നിരവധി ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ട്. അവര്‍ക്ക് റീച്ചര്‍ജ് ചെയ്യണമെങ്കില്‍ ഇന്റര്‍നെറ്റ് കൂടെയുള്ള പാക്ക് വേണം റീചാര്‍ജ് ചെയ്യാന്‍. അത് വഴി കോളിനും എസ്എംഎസിനും മാത്രമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് നെറ്റ് ചാര്‍ജ് അനാവശ്യമായി പോകുകയാണ്. അത്തരം ഉപയോക്താക്കള്‍ ആയി ഇതാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ നിര്‍ദേശം വച്ചിരിക്കുകയാണ് ടെലികോം കമ്പനികളോട്. വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നല്‍കണമെന്നാണ് നിര്‍ദേശം. 2012 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് ട്രായ് ഉത്തരവിറക്കിയത്. ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ് എം എസ്. സേവനത്തിന് മാത്രമായി പുറത്തിറക്കണമെന്നാണ് ഇതില്‍ പറയുന്നത്. ഫീച്ചര്‍ ഫോണുപയോഗിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഇക്കൂട്ടര്‍ ആവശ്യമില്ലാത്ത സേവനങ്ങ...
Malappuram

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു; കുടുംബ പ്രശ്‌നമെന്ന് സൂചന

തിരൂര്‍ : തിരൂര്‍ മംഗലത്ത് യുവാവിന് പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം ആശാന്‍പടി കോതപ്പറമ്പ് കുപ്പന്റെ പുരക്കല്‍ അഷ്‌കറിനാണ് വെട്ടേറ്റത്. വെട്ടേറ്റ അഷ്‌കര്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. മംഗലം ആശാന്‍ പടിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തലയ്ക്കും കൈകള്‍ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്....
error: Content is protected !!