പഠനം മുടങ്ങിയവർക്ക് വിദൂര വിഭാഗത്തിൽ തുടരാൻ അവസരം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഡിസംബർ 31-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തരബിരുദവും നെറ്റ് അല്ലെങ്കിൽ യു.ജി.സി. 2018 റെഗുലേഷൻ അനുസരിച്ചുള്ള തത്തുല്യയോഗ്യതയുമാണ് അടിസ്ഥാന യോഗ്യത. ബിരുദാനന്തരബിരുദ തലത്തിൽ ഡിജിറ്റൽ മീഡിയ കോഴ്‌സുകൾ പഠിപ്പിക്കാൻ പ്രാപ്തരായിരിക്കണം. യോഗ്യരായവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വേതനം ഒന്നര മണിക്കൂറിന് 1700/- രൂപ. മാസാന്തപരിധി 42,000/- രൂപ.
പി.ആർ. 1806/2024
പുനഃപ്രവേശന അപേക്ഷ
കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴ...

