പഞ്ചാബിലെ ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലാ ടീം റണ്ണര്‍ അപ്. കൊടും തണുപ്പിനെ വകവെയ്ക്കാതെ ആതിഥേയരായ ചണ്ഡീഗഢുമായി ഫൈനലില്‍ ഏറ്റുമുട്ടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
അഞ്ച് മുതല്‍ 12 ഡിഗ്രി വരെയാണ് ഇവിടെ പകല്‍ സമയത്തെ താപനില. വൈകുന്നേരം മത്സരം നടക്കുമ്പോള്‍ മൂന്ന് ഡിഗ്രിയായിരുന്നു. ശക്തമായ മഞ്ഞു മഴയും കൊടും തണുപ്പിനും എതിരെക്കൂടിയാണ് കാലിക്കറ്റ് ടീം മത്സരിച്ചത്. ഇന്ത്യന്‍ ആര്‍മി കോച്ച് സെന്തില്‍ കുമാറിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തിയ താരങ്ങള്‍ അസാമാന്യ മികവ് പുലര്‍ത്തി.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് താരം ശ്രീശാഖിന്റെ നേതൃത്വത്തിലിറങ്ങിയ ടീം ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റി മികച്ച പ്രകടനം കാഴ്ച വെച്ചു. ടീം മാനേജര്‍മാരായി ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, ഡോ. ഷിഹാബുദ്ധീന്‍ എന്നിവര്‍ അനുഗമിച്ചപ്പോള്‍ സഹ പരിശീലകരാായി വിനുവും ഹര്‍ശാന്തും ടീമിന് പിന്തുണയേകി. ഡെന്നി ഡേവിസായിരുന്നു ടീം ഫിസിയോ.