Accident

സൽക്കാരത്തിന് പോകുമ്പോൾ ക്രൂയിസർ വേങ്ങരയിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
Accident

സൽക്കാരത്തിന് പോകുമ്പോൾ ക്രൂയിസർ വേങ്ങരയിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വേങ്ങര : സൽക്കാരത്തിന് പോകുന്ന വണ്ടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ക്രൂയിസർ വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും ഇവിടെ നിന്നിരുന്ന ഒരാളുടെ കാലിൽ ഇടി ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് മറിഞ്ഞത്. ഇവരുടെ കൂടെ മറ്റൊരു വാഹന ത്തിൽ ഉണ്ടായിരുന്ന ആൾ വണ്ടിയിൽ നിന്നിറങ്ങി നിൽക്കു മ്പോഴാണ് അപകടം. വണ്ടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്കാർക്കും കാര്യമായി പരിക്കില്ല. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.ചെമ്മാട് കരിപറമ്പിൽ നിന്നു വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ സൽക്കാരത്തിന് വേണ്ടി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്...
Accident

വിനോദയാത്ര പോകുന്നതിനിടെ വണ്ടി 100 അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം, 6 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന സംഘം സഞ്ചരിച്ച വണ്ടി അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശികളായ മലയം പള്ളി ശബീറലി (40), പാലക്കാട്ട് അബ്ബാസ് (40), ഒള്ളക്കൻ ഫൈസൽ (40), കുന്നത്തെരി സലീം (41), കിഴ് വീട്ടിൽ അബ്ദുറഹ്മാൻ (40), വെള്ളിയാമ്പുറം സ്വദേശി കാഞ്ഞീര മൻസൂർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2 ന് നാടുകാണിയിൽ വെച്ചാണ് അപകടം. ഊട്ടിയിലേക്ക് പോകുന്നതിനിടെ ഇവരുടെ വണ്ടി കല്ലിന്മേൽ കയറി 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭിച്ച പ്രാഥമിക വിവരം. പരിക്കേറ്റവരെ നാട്ടുകാരും മറ്റും ഗൂഢല്ലൂരിലെയും പരിസരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ എല്ലാവരും അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്....
Accident

പരപ്പനങ്ങാടിയിൽ വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു

പരപ്പനങ്ങാടി: വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു.ആവിയിൽ ബീച്ച് സ്വദേശി ചാലിയൻ സിദ്ധീഖ് (58) ആണ് മരിച്ചത്. ഇന്ന് 6.30 ന് പരപ്പനങ്ങാടി അയ്യപ്പൻ കാവിൽ വെച്ചാണ് അപകടം. ചാലിയത്തേക്ക് മത്സ്യം വാങ്ങാൻ പോകുമ്പോഴാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്ന് ട്രാവലർ വാഹനം വരുന്നത് കണ്ട് വണ്ടി ഒതുക്കുന്നതിനിടെ തെന്നി റോഡിൽ വീണ സിദ്ധീഖിന്റെ ദേഹത്ത് കൂടി ട്രാവലർ വാൻ കയറിയിറങ്ങുകയായിരുന്നു. മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് ആണ്. ഭാര്യമാർ, ഹാജറ, പരേതയായ ജമീല. മക്കൾ: അർഷാദ്, അർഷിദ്, അർഷിന ബാനു, സാമിൽ, സ്വാലിഹ്, മാലിക്ക്. മരുമക്കൾ : സ്വാലിഹ് ചെട്ടിപ്പടി, അർഷിത ആനങ്ങാടി, അസ്കർ തെയ്യാല...
Accident

മമ്പുറത്ത് സിയാറത്തിന് എത്തിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു

തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. ആലുവ വാഴക്കുളം കക്കാട്ടിൽ സൈത് മുഹമ്മദിന്റെ മകൻ സൽമാനുൽ ഫാരിസ് (24) ആണ് മരിച്ചത്. അത്തർ കച്ചവടക്കാരനായ ഇദ്ദേഹം മമ്പുറം മഖാമിൽ സിയാറാത്തിനും അത്തർ വാങ്ങാനും എത്തിയതായിരുന്നു. ചൊവ്വാഴ്ചയാണ് മമ്പുറത്ത് എത്തിയത്. മമ്പുറം മഖാമിനടുത്ത കടവിൽ ചെരിപ്പും വസ്ത്രങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്. നീന്തൽ അറിയാത്ത ആളാണ്. പുഴ്ക്കടവിൽ ഇറങ്ങിയപ്പോൾ ആഴത്തിലേക്ക് വീണാതാകുമെന്ന് കരുതുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം പെങ്ങാട്ടു ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും. മാതാവ്, സുഹറ ബീവി. സഹോദരങ്ങൾ : ഖദീജ, ശബ്‌രീന, മുഹമ്മദ് ഹാരിസ്....
Accident

സ്കൂൾ വിട്ടു വരുന്നതിനിടെ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ച നിലയിൽ

പെരുവള്ളൂർ : സ്കൂൾ വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറമ്പിൽ പീടിക കൊല്ലംചിന നമ്പംകുന്നത്ത് അയ്യൂബിന്റെ മകൻ മുഹമ്മദ്‌ നിഹാൽ (15) ആണ് മരണപ്പെട്ടത്. കൊല്ലഞ്ചിന വെട്ടുത്തോടുള്ള കുളത്തിൽ മുങ്ങി മരിച്ച നിലയിലാണ് കണ്ടത്. പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ വിട്ടു വരുന്നതിനിടെ തെന്നി വീണതാണെന്നാണ് കരുതുന്നത്. പരിസരത്ത് ബാഗും ചെരിപ്പും കണ്ടപ്പോൾ തിരച്ചിൽ നടത്തിയതായിരുന്നു. അപ്പോഴാണ് മൃതദേഹം ലഭിച്ചത്. കുട്ടി ഇത് വഴിയാണ് സ്കൂൾ വിട്ടു വരുന്നത്. മൃതദേഹം തിരൂരങ്ങാടി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു...
Accident

ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ നവദമ്പതികൾ വെള്ളത്തിൽ വീണ സംഭവത്തിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. നൗഫിയുടെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഭർത്താവ് സിദ്ദിഖിന്റെ മൃതദേഹവും കിട്ടി. ഇതോടെ പുഴയിൽ വീണ മൂന്നു പേരുടെയും മൃതദേഹം ലഭിച്ചു. മൂന്ന് പേരുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിദ്ധിക്ക്, നൗഫി, അൻസിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. അൻസിലിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഇവരെ രക്ഷപെടുത്താൻ പുഴയിൽ ഇറങ്ങിയ ബന്ധു അൻസിൽ ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്. അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട...
Accident

കാറ്റിൽ പറന്നുവന്ന തകരഷീറ്റ്‌ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം

മേലാറ്റൂർ : മേലാറ്റൂരില്‍ കാറ്റില്‍ പറന്നുവന്ന തകരഷിറ്റ് കഴുത്തില്‍ പതിച്ചു വയോധികന് ദാരുണന്ത്യം. മേലാറ്റൂര്‍ സ്വദേശിയായ കുഞ്ഞാലന്‍ (75) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. മേലാറ്റൂർ ചെമ്മണിയോട് പാലത്തിലൂടെ ഇദ്ദേഹം നടന്നു വരുകയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി വലിയ കാറ്റടിക്കുകയും തുടര്‍ന്ന് റോഡിന്റെ ഒരു ഭാഗത്തുനിന്ന് തകര ഷീറ്റ് പാറി എത്തി വയോധികന്റെ കഴുത്തില്‍ പതിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. നീളത്തിലുള്ള ഈ ഷീറ്റിനടിയില്‍ ഇദ്ദേഹം കിടക്കുകയായിരുന്നു. റോഡിലൂടെ വാഹനത്തില്‍ എത്തിയവരാണ് വയോധികനെ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു തുടര്‍ന്ന് അടുത്തുള്ള ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്ന മേലാറ്റൂര്‍ അങ്ങാടിക്ക് സമീപമുള്ള പാലത്തിനടുത്ത് നിരവധി കെട്ടിടങ്ങളുണ്ട്.. ഇതില്‍ ഏതെങ്കിലും കെട്ടിടത്തില്‍ നിന്നാണോ ഈ ഷീറ്റ് പറന്നുവന്...
Accident

പുല്ലരിയാൻ പോയയാൾക്ക് പാമ്പുകടിയേറ്റു

തിരൂരങ്ങാടി : പുല്ലരിയാൻ പോയയാൾക്ക് പാമ്പ് കടിയേറ്റു പരിക്ക്. കൊടിഞ്ഞി തിരുത്തി സ്വദേശി കുന്നത്തേരി മുസ്തഫ (50) ക്കാണ് പാമ്പ് കടിയേറ്റത്. ഇന്ന് പുല്ലരിയാൻ വേണ്ടി പോയതായിരുന്നു. ഇതിനിടെയാണ് പാമ്പുകടിയേറ്റത്. അണലി ആണെന്നാണ് സംശയം. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് ആന്റി വെനം നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Accident

ഓടിക്കൊണ്ടിരുന്നകാറിന് മുകളിൽ മരം വീണു, തിരൂരങ്ങാടി തഹസിൽദാറും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുക്കം : ഓടിക്കൊണ്ടിരുന്നകാറിന് മുകളിൽ മരം വീണു, തിരൂരങ്ങാടി തഹസിൽദാറും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. താഴേക്കോട് വില്ലേജിൽ മുക്കം കോഴിക്കോട് റോഡിൽ മാമ്പാറ്റയിൽ വെച്ചാണ് അപകടം. തഹസിൽദാർ തിരൂരങ്ങാടി സ്വദേശി പി ഒ സാദിക്കും ഭാര്യയും മുക്കം കെ എം സി ടി മെഡിക്കൽ കോളേജിൽ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോയതായിരുന്നു. മകളെയും കൂട്ടി തിരിച്ചു വരുന്നതിനിടെയാണ് അപകടം. ശക്തമായ കാറ്റിൽ മരം വീഴുകയായിരുന്നു. മരം വീഴുന്നത് കണ്ട ഭാര്യ പറഞ്ഞതിനാൽ വാഹനം ഓടിച്ചിരുന്ന തഹസിൽദാർ സഡൻ ബ്രേക്കിട്ടു. അതിനാൽ മുമ്പിൽ ബോണറ്റിലാണ് മരം വീണത്. തൊട്ടു പിറകെ വൈദ്യുതി കാലും വീണു. കാറിലുണ്ടായിരുന്നവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അഗ്നിശമന രക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു....
Accident

പറപ്പൂർ സ്വദേശിയായ കാസർകോട് ജില്ലാ രജിസ്ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : പറപ്പൂർ സ്വദേശിയായ കാസർകോട്‌ ജില്ലാ രജിസ്‌ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട്‌ജില്ലാ രജിസ്‌ട്രാർ ജനറൽ , പറപ്പൂർ കിഴക്കേ കുണ്ട് കല്ലങ്ങാട്ട് വളപ്പിൽ തൂമ്പത്ത് എടപ്പാട്ട് ഡോ. മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് അഷ്റഫ് (54) ആണ് മരിച്ചത്. കാസർകോട്‌ നുള്ളിപ്പാടിയിലെ ദേശീയപാതക്കരികിലെ ഹോട്ടൽ ഹൈവേ കാസിലിലെ മുറിയിലെ കുളിമുറിയിലാണ്‌ അഷ്‌റഫിനെ ബോധരഹിതനായ നിലയിൽകണ്ടത്‌. 19 മുതൽ ഇവിടെ താമസിച്ചുവരികയായിരുന്നു. തിങ്കൾ രാവിലെ മുറി ഒഴിവാകുമെന്ന്‌ അറിയിച്ചിരുന്നതാണ്‌. രാവിലെ ഒമ്പതായിട്ടും കാണാത്തതിനെതുടർന്ന്‌ ജീവനക്കാർ മുറി തള്ളിത്തുറന്ന്‌ കയറിയപ്പോൾ കുളിമുറിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചെന്ന്‌ അറിയിച്ചു. കഴിഞ്ഞ ആഗസ്‌തിലാണ്‌ ജില്ലാ രജിസ്‌ട്രാറായി കാസർകോട്ട്‌ ചാർജെടുത്തത്‌. മയ്യിത്ത് പറപ്പൂർ വീണലുക്കൽ സിദ്ദിഖ് ജുമാമ...
Accident

കൊളപ്പുറത്ത് ബൈക്ക് യാത്രികരുടെ മേൽ മരക്കൊമ്പ് മുറിഞ്ഞു വീണു

തിരൂരങ്ങാടി : ബൈക്ക് യാത്രക്കാരുടെ മേൽ മരക്കൊമ്പ് ഇടിഞ്ഞു വീണു. യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ കൊളപ്പുറത്ത് ഇന്ന് രാത്രിയാണ് അപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച സർവീസ് റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ കൊളപ്പുറം പള്ളിക്ക് എതിർവശത്തെ ചീനിമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. വണ്ടികൾ ഇതു വഴി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഇതുവഴി പോകുന്ന ബൈക്കിന്മേൽ ആണ് കൊമ്പ് ഒടിഞ്ഞു വീണത്. ബൈക്കിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ബൈക്ക് ഓടിച്ചിരുന്ന അതിഥി തൊഴിലാളിക്കും ഇയാളുടെ ബൈക്കിൽ ലിഫ്റ്റ് കയറിയ കൊളപ്പുറം സ്വദേശിയായ യുവാവിനും ചെറിയ പരിക്കേറ്റു....
Accident

കൽപകഞ്ചേരിയിൽ ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികന് ദാരുണന്ത്യം

കൽപകഞ്ചേരി : മേലങ്ങാടിയിൽ ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. മേലങ്ങാടി സ്വദേശി പുതുചിറയിൽ ഹനീഫയുടെ (കാണ്ടത്ത് ) മകൻ നസറുദ്ധീൻ ആണ് മരണപ്പെട്ടത്. നസറുദ്ധീൻ സഞ്ചരിച്ച് സ്കൂട്ടർ മറ്റൊരു ബൈക്കിൽ തട്ടി ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പുത്തനത്താണി ഭാഗത്ത് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ബസ്സിനടിയിലേക്കാണ് വീണത്. ദേഹത്ത് കൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. …...
Accident

താനൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

താനൂർ: ഒലീവ് ഓഡിറ്റോറിയത്തിന് സമീപം സ്ക്കൂട്ടറിൽ ലോറി ഇടിച്ചു യുവാവ് മരിച്ചു. താനൂർ എച്ച്.എസ്.എം. റോഡിൽ താമസിക്കുന്ന ചേലാട്ട് യാഹു വിന്റെ മകൻ യാസിർ (42) ആണ് മരിച്ചത്. പെയിന്റിങ്ങ് ജോലികാരനായിരുന്നു.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച ലോറി നിർത്താതെ പോയെങ്കിലും പിന്നീട് പിടികൂടി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ....
Accident

മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം അപകടത്തിൽ പെട്ടു; പിതാവും മകനും മരിച്ചു

വണ്ടൂർ : മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. അപകടത്തിൽ മാടശ്ശേരി പള്ളിയാളി നാസർ (45) മകൻ നഹാസ് (15) എന്നിവർ മരിച്ചു. നാസറിന്റെ മൂത്ത മകൻ നവാസ് (23) ഗുരുതര പരുക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.ഞായർ രാത്രി 10.30 ന് ഗുണ്ടൽപേട്ട് - മൈസൂരു പായിൽ നഞ്ചൻകോടിനു സമീപമാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ച കാർ ഡിവൈ ഡറിൽ ഇടിച്ച് മറിഞ്ഞതായാണ് വിവരം. രാത്രി വൈകിയാണ് നാട്ടിൽ അറിഞ്ഞത്. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളും സംഭവ സ്ഥലത്തേക്ക് തിരിച്ചു. കാറിൽ നാസറിന്റെ ഭാര്യ സജ്ന, മകൾ, രണ്ടു സഹോദരിമാർ, ഇവരുടെ മക്കൾ എന്നിവർ ഉണ്ടായിരുന്നു. ഇവരുടെ പരുക്ക് ഗുതരമല്ല. ഇവരെ രാവിലെ 10 ന് ആംബുലൻസിൽ നാട്ടിലേക്ക് വിട്ടു.അപകടം അറിഞ്ഞയുടൻ എ.പി.അനിൽകുമാർ എം എൽഎ ബന്ധപ്പെട്ടതിനെ തുടർന്നു നഞ്ചൻകോട് എംഎൽഎ സംഭവസ്ഥലത്തും ആശുപത്രിയിലും പൊലീസ് സ്റ്റേഷനി...
Accident

കൊണ്ടോട്ടിയിൽ അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കൊണ്ടോട്ടി : കോടങ്ങാട് അപകടത്തിൽ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ആൾക്ക് പരിക്ക്. ബൈക്ക് യാത്രികനായപെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിയും മണ്ണാർക്കാട് താമസക്കാരനുമായ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്. സുഹൃത്ത് സതീഷിന് ഗുരുതര പരിക്കേറ്റു. അപകടം പുലർച്ചെ ഒരു മണിക്ക്. ഇരുവരും മലപ്പുറത്ത് ഫ്രൂട്‌സ് കടയിൽ ജോലി ചെയ്യുന്നവരാണ്. രാത്രി ഒരുമണിയോടെ കോഴിക്കോട് പാലക്കാട് ദേശിയപാതയിൽ കൊണ്ടോട്ടി കോടങ്ങാട് വെച്ച് വേങ്ങര സ്വദേശികൾ സഞ്ചരിച്ച ടാർ ജീപ്പും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം. അപകടം നടന്ന ഉടനെ പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ...
Accident

മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു

പരപ്പനങ്ങാടി: മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിൻ്റെ പുരക്കൽ മുസ്തഫ എന്ന സദ്ദാമിൻ്റെ മകൾ ഇഷ ഷെറിൻ (3) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. റോഡ് വാക്കിലാലാണ് വീട്. കുട്ടി പുറത്തിറങ്ങിയപ്പോൾ ബൈക്കിടിക്കുകയായിരുന്നു. മയ്യിത്ത് ഇന്ന് ഖബറടക്കും. മാതാവ്: റാജിഷ.സഹോദരൻ: മുഹമ്മദ് ഹാഫിസ് ....
Accident

തെരുവ് നായ കുറുകെ ചാടി, ബൈക്കിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പറുടെ സഹോദരന് പരിക്ക്

തിരൂരങ്ങാടി : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പറുടെ സഹോദരന് പരിക്ക്. നന്നമ്പ്ര പഞ്ചായത്ത് ഒന്നാം വാർഡ് അംഗം നടുത്തൊടി മുസ്തഫയുടെ സഹോദരൻ കൊടിഞ്ഞി കുറൂൽ സ്വദേശി നടുത്തൊടി അബ്ദുൽ മജീദിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ചെമ്മാട്ട് നിന്ന് ബുള്ളറ്റിൽ വരുമ്പോൾ കൊടിഞ്ഞി എരും കുളത്തിന് സമീപത്ത് വെച്ച് നായ ചാടുകയായിരുന്നു എന്ന് മജീദ് പറഞ്ഞു. ബൈക്കുമായി റോഡിൽ മറിഞ്ഞ മജീദിന്റെ കയ്യിന് പരിക്കേറ്റു....
Accident, Kerala, Malappuram

പുല്ലൂരില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

തിരൂര്‍ : പുല്ലൂരില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു.പുല്ലൂര്‍ സ്വദേശി പുന്നശ്ശേരി മുകുന്ദന്റെ മകന്‍ അജിന്‍ (14) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പുല്ലൂര്‍ വെങ്ങാലൂരില്‍ വച്ചാണ് സംഭവം. ഷൊര്‍ണ്ണൂര്‍- കോഴിക്കോട് ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോട്ടം നടപടികള്‍ക്ക് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കും. ഏഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്...
Accident

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മരിച്ച നിലയിൽ

വേങ്ങര : കണ്ണമംഗലം പടപ്പറമ്പിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പടപ്പറമ്പിലെ പടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് കുട്ടി- സുഹ്റാബി എന്നിവരുടെ മകൻ സൈനുൽ ആബിദ് (27) ആണ് മരിച്ചത്. പെയിന്റിങ് പണിക്കാരൻ ആണ്. പണി കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 3.30 ന് പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങളും ബൈക്കും കുളത്തിന് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടർന്ന് കുളത്തിൽ പരിശോധന നടത്തുക യായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നേരിയ അപസ്മാരം ഉള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കബറടക്കം നാളെ പടപ്പറമ്ബ് ജുമാ മസ്ജിദിൽ...
Accident

ചെമ്മാട് വെഞ്ചാലിയിൽ ഓട്ടോ അപകടം; 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ചെമ്മാട് - കൊടിഞ്ഞി റോഡിൽ വെഞ്ചാലി കൈപുറത്താഴത്ത് ഓട്ടോ ജെസിബി യിൽ ഇടിച്ചു അപകടം. രണ്ട് പേർക്ക് പരിക്കറ്റു. താനൂർ കുന്നുംപുറം മോര്യ സ്വദേശികളായ ഹംസ (58), മകൻ മുഹമ്മദ് ഷാഫി (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. കൈപുറത്താഴം പള്ളിക്ക് എതിർ വശത്തുള്ള റോഡിലേക്ക് പോകുന്ന ജെ സി ബി യുടെ പിറകിൽ ഓട്ടോ ഇടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുകൾ ഭാഗം പാടെ തകർന്നു....
Accident

പുത്തനത്താണിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചു വേങ്ങര സ്വദേശി മരിച്ചു

പുത്തനത്താണിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയായ പറപ്പൂർ കടവത്ത് പോക്കർ , സുലൈഖ ദമ്പതികളുടെ മകൻ ഫസലു റഹ്മാൻ (28) ആണ് മരിച്ചത്. നന്നമ്പ്ര ചെറുമുക്കിലെ ലൈബ ചിക്കൻ സ്റ്റാളിലെ ജീവനക്കാരൻ ആണ്. ഇന്ന് അവധി എടുത്ത് പുതന ത്താണി യിൽ ഒരാളെ കാണാൻ പോയതായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ....
Accident

ജോലി കിട്ടിയാൽ ജീവൻ നൽകാമെന്ന് നേർച്ച നേർന്ന യുവാവ് ആത്മഹത്യ ചെയ്തു

ചെന്നൈ : ജോലി കിട്ടിയാല്‍ ജീവൻ നൽകാമെന്ന് നേർച്ച ചെയ്ത യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. മുംബൈയിൽ ബാങ്കില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ലഭിച്ചതിന് പിന്നാലെയാണ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടിയത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ നവീൻ (32) ആണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മാതാപിതാക്കള്‍ക്കായി എഴുതിയ കുറിപ്പ് ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ജോലി കിട്ടിയാല്‍ ഈശ്വരന് ജീവന്‍ അര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. 'എനിക്ക് ജോലി നല്‍കിയ ഈശ്വരന് അരികിലേക്ക് ഞാന്‍ പോവുകയാണ്'. എന്നാണ് എഴുതിയിരുന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായ നവീന്‍ വര്‍ഷങ്ങളായി ഒരു ജോലിക്കായി ശ്രമിക്കുകയായിരുന്നു. ജോലിയില്ലാതിരുന്നതിനാല്‍ കഠിനമായ നിരാശയിലായിരുന്നു. ഒക്ടോബര്‍ ആദ്യ വാരമാണ് മുംബൈയിലെ ബാങ്കില്‍ അസിസ്റ്റന്‍റ് മാനേജരായി നവീന് ജോലി ല...
Accident

ട്രെയിൻ യാത്രക്കിടെ പരപ്പനങ്ങാടിയിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി : ട്രെയിൻ യാത്രക്കിടെ യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. വള്ളിക്കുന്ന് ബാലാതിരുത്തി സ്വദേശിയും മലപ്പുറം സപ്ലൈകോ ബീവറേജിൽ ജീവനക്കാരനായ മടവപട്ടം സജീഷ്‌കുമാർ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ന് കോയമ്പത്തൂർ ട്രെയിനിൽ വെച്ചാണ് സംഭവം. തിരൂരിലേക്ക് പോകുമ്പോഴായിരുന്നു ഇദ്ദേഹം. വള്ളിക്കുന്ന് എത്തുന്നതിന് മുമ്പ് അസ്വസ്ഥത ഉണ്ടായ ഇദ്ദേഹത്തിന് സഹയാത്രികർ പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. പരപ്പനങ്ങാടിയിൽ വെച്ച് ട്രോമ കെയർ പ്രവർത്തകർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Accident

പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി : പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂർ മൂച്ചിക്ക ൽ സ്വദേശി കാരാടൻ മുസ്തഫയുടെ മകൻ സൽമാൻ ഫാരിസ് (18) ആണ് മരിച്ചത്. പുകയൂർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ വെച്ചാണ് സംഭവം. പുകയൂർ അങ്ങാടിയിലെ പി കെ ഫ്രൂട്‌സ്, ചിക്കൻ കടയിലെ ജീവനക്കാരനാണ് സൽമാൻ ഫാരിസ്. ഇതോടൊപ്പം കടയിൽ പ്രവിനെയും വളർത്തുന്നുണ്ട്. കാണാതായ പ്രാവിനെ തൊട്ടടുത്ത കെട്ടിടത്തിൽ കണ്ടപ്പോൾ അതിനെ പിടിക്കാൻ വേണ്ടി കയറിയതായിരുന്നു. ഇതിനിടെ വൈദ്യുതി ലൈൻ കഴുത്തിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രാൻസ്ഫോമറിൽ നിന്ന് പോകുന്ന ലൈനാണ്. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങുന്നവരാണ് വീണത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് മൈമൂന. സഹോദരങ്ങൾ : സഫ്‌വാൻ, സഹീർ, സിനാൻ. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കബറടക്കം നാളെ പാലപ...
Accident

പ്രതിശ്രുത വരൻ സ്കൂട്ടർ അപകടത്തിൽ മരിച്ചു

തേഞ്ഞിപ്പലം : അടുത്തയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ റൊട്ടിപ്പീടികയില്‍ താമസിക്കുന്ന കല്ലുവളപ്പില്‍ സൈതലവിയുടെ മകന്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്. ജൂലൈ 16 ന് യുവാവിന്റെ വിവാഹംനടക്കാനിരിക്കെയാണ് അപകട മരണം. പള്ളിക്കല്‍ ബസാറില്‍ കോഴിക്കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷാഹുല്‍ ഹമീദ് ഇന്നലെ ഉച്ചയോടെ സ്‌കൂട്ടറില്‍ റൊട്ടിപ്പീടികയിലേക്ക് പോകവേ ടൗണിന് സമീപം വെച്ച് സകൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന യുവാവിനെ ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: ഫാസില, ബുഷറ, മുബശ്ശിറ, ദില്‍ഖാസ്, ഫിദ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നെടുങ്ങോട്ട് മാട് പള്ളി ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും. ...
Accident

തോട്ടിൽ ഒഴുകി വരുന്ന സാമഗ്രികൾ എടുക്കാൻ ശ്രമിക്കവേ തോട്ടിൽ വീണയാൾ മരിച്ചു

മഞ്ചേരി : കാൽ വഴുതി തോട്ടിൽ വീണയാൾ ഒഴുക്കിൽ പെട്ട് മരിച്ചു. മുട്ടിയറ തോട്ടില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍(52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30തോടെ അപകടം. വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിവരുന്ന സാമഗ്രികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി തോടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മഞ്ചേരി ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Accident

വീടിനോട് ചേര്‍ന്ന വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. മൂത്തമകള്‍ കുട്ടിയെ വെള്ളക്കെട്ടിന് അപ്പുറത്തുള്ള വീട്ടില്‍ കൊണ്ടുചെന്നാക്കി തിരിച്ചുവരികയും ചെയ്തു. എന്നാല്‍ പിന്നീട് കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെള്ളക്കെട്ടില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് കുഞ്ഞിന്റെ മൃതദേഹം മാറ്റി....
Accident

അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി മൂന്നാം ദിവസവും തിരച്ചിൽ

നിലമ്പുർ : കനത്ത മഴ പുഴയിൽ കുത്തൊഴുക്ക് അമരമ്പലം പുഴയില്‍ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു കുതിരപ്പുഴയുടെ താഴെ ഭാഗത്ത് വടപുറം മുതൽ രാമംകുത്തുവരെ തൃക്കൈക്കുത്ത് കടവിൽ ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുന്നത്രാവിലെ ഏഴോടുകൂടി തന്നെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടുമണിയോടെയാണ് കാണാതായ സുശീലയും പേരക്കുട്ടിയുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അമരമ്പലം പുഴക്കടവില്‍ ഇറങ്ങുന്നത് ഈ സമയത്ത് എന്തിനാണ് കുടുംബം ഇവിടേക്ക് വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തില്‍പ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും സുശീലയും പന്ത്രണ്ട് വയസ്സുള്ള പേരക്കുട്ടിയും ഒഴുക്കില്‍പ്പെടുകയായിരുന്നു. എമർജൻസി റെസ്ക്യൂ ഫോഴ്സ്എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കുതിരപ്പുഴയിൽ അഞ്ചംഗ കുടുംബം അപകടത്തിൽപെട്ട വിവരം പുറംലോകമറിഞ്ഞതു രക്ഷപ...
Accident

ദേശീയപാതയിൽ കക്കാട് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയ പാതയിൽ കക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. തൃശ്ശൂരിൽ നിന്ന് കോഴിക്കോട് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസും മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന പി ടി എ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 9 മണിക്ക് കക്കാട് ജംക്ഷനിൽ വെച്ചാണ് അപകടം. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്....
Accident

കരിപ്പൂർ എയർപോർട്ടിലെ കരാർ ജീവനക്കാരൻ ലോറിക്കടിയിൽ പെട്ടു മരിച്ചു

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ ജോലിക്കു പോകുമ്പോൾ യുവാവിന് ലോറിക്കടിയിൽ പെട്ട് ദാരുണാന്ത്യം. വിമാനത്താവളത്തിലെ ബ്ലൂ സ്റ്റാർ കരാർ കമ്പനിക്ക് കീഴിൽ എസ്‌കലേറ്റർ ഓപ്പറേറ്റർ ആയ ചേലേമ്പ്ര സ്വദേശി പി.അജീഷ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനായി സ്‌കൂട്ടറിൽ പോകുകയായിരുന്നു. ദേശീയപാതയിൽ കുളത്തൂർ എയർപോർട്ട് റോഡ് ജംകഷന് സമീപം ആയിരുന്നു അപകടം. അതേ ദിശയിൽ പോകുകയായിരുന്ന ചരക്കു ലോറിക്കടിയിൽപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്നു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ....
error: Content is protected !!