നന്നമ്പ്ര കുടിവെള്ള പദ്ധതി : പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതില്‍ കക്കാട്ടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം
തിരൂരങ്ങാടി ; നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് കക്കാട് ചെറുമുക്ക് റോഡിലൂടെ പൈപ്പ് ലൈന്‍ കൊണ്ടു പോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരൂരങ്ങാടി ഡിവിഷന്‍ 21,21 മുസ്ലിം ലീഗ് കമ്മിറ്റിയും കക്കാട് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയും നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് പദ്ധതിക്കായി കക്കാട് ചെറുമുക്ക് റോഡിലൂടെ പൈപ്പ് ലൈന്‍ കൊണ്ടു പോകുന്നതിനെതിരെ രംഗത്തെത്തിയത്. കക്കാട്ടെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് വേണം പദ്ധതി നടപ്പിലാക്കാനെന്നാണ് ഇവരുടെ ആവശ്യം
ജനങ്ങളുടെ പരാതികളും ആശങ്കകളും പരിഹരിക്കാതെ കേന്ദ്ര സംസ്ഥാന പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ നന്നമ്പ്ര കുടിവെള്ള പദ്ധതിക്കുള്ള പൈപ്പ് ലൈന്‍ കക്കാട് ചെറുമുക്ക് റോഡിലുടെ കൊണ്ടു പോകരുതെന്ന് കക്കാട് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയും ഡിവിഷന്‍ 21&22 കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു. മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കണം, ജനങ്ങളെ ഒരിക...

