ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം വാങ്ങണം
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്‌സ് മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥികളും വ്യക്തികളും നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങണം. സംസ്ഥാനതലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നല്‍കുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരവും വാങ്ങണം.
മലപ്പുറത്ത് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് മെമ്പര്‍ സെക്രട്ടറിയുമായി ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) രൂപീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി, എന്‍.ഐ.സി ജില്ലാ ഓഫീസര്‍ പി. പവനന്‍, ആകാശവാണി മഞ്ചേരി എഫ്.എം സ്റ്റേഷന്‍ ഡയറക്ടര്‍ ഇന...



























