മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
ഗതാഗതം നിരോധിച്ചു
വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂർ-വടപുറം റോഡിൽ പുത്തനങ്ങാടി പള്ളിപ്പടി മുതൽ പാലച്ചോട് വരെയുള്ള ഭാഗത്ത് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ (ജനുവരി നാല് ) മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ നിരോധിച്ചു. വാഹനങ്ങൾ ഓണപ്പുടയിൽ നിന്നും പുലാമന്തോൾ വഴിയും വെങ്ങാട് നിന്നും ചെമ്മലശ്ശേരി റോഡ് വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
വനിതാ കമ്മിഷൻ അദാലത്ത് 22ന്
വനിതാ കമ്മിഷൻ അദാലത്ത് ജനുവരി 22ന് രാവിലെ പത്ത് മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.
--------------
മോണ്ടിസോറി, പ്രീ -പ്രൈമറി, നഴ്സറി ടീച്ചർ ട്രെയ്നിങ്
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയ്നിങ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന രണ്ടുവർഷം, ഒരുവർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയ്നിങ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/പ്ല...

