Wednesday, June 17

Other

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചു ; ഷോക്കേറ്റ് തെറിച്ചു വീണു
Information, Other

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചു ; ഷോക്കേറ്റ് തെറിച്ചു വീണു

തൃശൂര്‍: ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമം നടത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതി ലൈനില്‍ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. സാരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
Other

താജ്മഹലും കുത്തബ്മിനാറും പൊളിക്കണം, അവിടെ ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ നിര്‍മിക്കണം ; പ്രധാനമന്ത്രിയോട് ബിജെപി എംഎല്‍എ

ഗുവാഹത്തി: താജ്മഹലും കുത്തബ്മിനാറും പൊളിക്കണമെന്നാവശ്യപ്പെട്ട് അസമിലെ ബിജെപി എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി. താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ശേഷം അവയുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ നിര്‍മിക്കണം. ഇതിനായി എന്റെ ഒരു വര്‍ഷത്തെ ശമ്പളം നല്‍കാന്‍ തയ്യാറാണെന്നും എംഎല്‍എ പറഞ്ഞു. അതേസമയം മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഭാര്യ മുംതാസിനെ യഥാര്‍ഥത്തില്‍ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാലാം ഭാര്യയ്ക്ക് വേണ്ടിയാണ് അദ്ദേഹം താജ്മഹല്‍ നിര്‍മിച്ചത്. ഷാജഹാന്‍ ഏഴ് വിവാഹങ്ങള്‍ ചെയ്തു. മുംതാസ് നാലാം ഭാര്യയാണ്. മുംതാസിനെ ഷാജഹാന്‍ അത്രയ്ക്ക് സ്നേഹിച്ചിരുന്നെങ്കില്‍ എന്തിനാണ് വീണ്ടും മൂന്ന് വിവാഹങ്ങള്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു....
Other

കരിപ്പൂർ വിമാനത്താവള വികസനം: ഭൂവുടമകളുടെ ഹിയറിങ് നടത്തി

കരിപ്പൂർ വിമാനത്താവളത്തിലെ റിസ ഏരിയ വർധിപ്പിക്കുന്നതിനായി പള്ളിക്കൽ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭാ പ്രദേശത്തും ഭൂമിയേറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കുമായി പ്രത്യേക സമിതി ഹിയറിങ് നടത്തി. പള്ളിക്കൽ വില്ലേജിലെ ഹിയറിങ് രാവിലെ പത്തിന് കരിപ്പൂർ നഴ്‌സറി ഹാളിലും നെടിയിരുപ്പ് വില്ലേജിലേത് ഉച്ചക്ക് 2.30ന് കൊണ്ടോട്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലുമാണ് നടന്നത്. റിപ്പോർട്ട് പ്രകാരം ഇരു വില്ലേജുകളിലുമായി ഏറ്റെടുക്കുന്ന ഭൂമിയിൽ 94 കുടുംബങ്ങളാണ് താമസിക്കുന്നത്. 62 വീടുകളെയും 32 ഏക്കർ കൃഷി ഭൂമിയെയും ഭൂമി ഏറ്റെടുക്കൽ ബാധിക്കും. ജനവാസ കേന്ദ്രത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ നാട്ടുകാരുടെ പരാതി സർക്കാറിനെ ബോധ്യപ്പെടുത്തുമെന്നും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഹിയറിങിനെത്തിയ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമിയേറ്റെടുക്കലിനു ചുമതലയുള്ള ഡെപ്യൂട്ടി കളക...
Other

അബദ്ധത്തിൽ കുട്ടി മുറിക്കുള്ളിൽ കുടുങ്ങി, ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി

കൊടിഞ്ഞി : മുറിയിൽ കളിക്കുന്നതിനിടെ വാതിൽ ലോക്ക് ആയതോടെ കുട്ടി മുറിക്കുള്ളിൽ കുടുങ്ങിയത് ഏറെ നേരം പരിഭ്രാന്തി യിലാക്കി. കൊടിഞ്ഞി തിരുത്തിയിൽ ചെങ്ങണക്കാട്ടിൽ ഫൈസലിന്റെ വീട്ടിലാണ് സംഭവം. ഫൈസലിന്റെ സഹോദരിയുടെ 3 വയസ്സുള്ള കുട്ടിയാണ് മുറിക്കുള്ളിൽ പെട്ടത്. മുറിക്കുള്ളിൽ കയറിയ കുട്ടി വാതിലിന്റെ ലോക്കിൽ ഉണ്ടായിരുന്ന ചാവി തിരിച്ചപ്പോൾ ലോക്ക് ആകുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. എന്നാൽ തിരിച്ചു തുറക്കാൻ കഴിഞ്ഞില്ല. വീട്ടുകാരും നാട്ടുകാരും പല പണികളും നോക്കിയെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ താനൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്....
Other

ജി20 സ്‌ത്രീ ശാക്തീകരണ സമ്മേളനം: കെ.വി.റാബിയയെ ചേർത്ത് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : മെയ് മാസത്തിൽ തൃശ്ശൂരിൽ നടക്കുന്ന G20 സ്ത്രീ ശാക്തീകരണ സമ്മേളനത്തിൻ്റെ രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടിയിൽ പത്മശ്രീ കെ.വി.റാബിയയെ രജിസ്റ്റർ ചെയ്തു ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി.പി.സുൽഫത്ത്, കെ.സി.വേലായുധൻ, ബീന സന്തോഷ്, ദീപ പുഴക്കൽ, എ.വസന്ത , രമ്യ ലാലു എന്നിവർ പ്രസംഗിച്ചു....
Accident, Information, Other

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, പിന്നാലെ വന്ന മൂന്ന് ബൈക്കുകളും ഇടിച്ചുകയറി ;യുവാവ് മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്

കൊല്ലം: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചതിന് പിന്നാലെ മൂന്ന് ബൈക്കുകളും ഇടിച്ചുകയറി യുവാവ് മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍- അഞ്ചല്‍ പാതയില്‍ കരവാളൂര്‍ പിറക്കല്‍ പാലത്തിന് സമീപമാണ് അപകടം. വെഞ്ചേമ്പ് വേലംകോണം ചാരുംകുഴി പുത്തന്‍വീട്ടില്‍ സ്വാതി പ്രകാശ് ആണ് മരിച്ചത്. ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷ പൂര്‍വ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്....
Other

മാവോയിസ്റ്റുകള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് പരിക്ക്

ചത്തീസ്ഗഢ്: മാവോയിസ്റ്റുകള്‍ സ്ഥാപിച്ച പ്രഷര്‍ ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഢിലെ കാന്‍ഗര്‍ ജില്ലയിലെ സൈനിക താവളത്തിന്റെ അടുത്താണ് സംഭവം. ബിഎസ്എഫ് ഉദ്യോഗസ്ഥരായ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ കോയാലിബേദ ആശുപത്രിയിലേക്ക് മാറ്റി. റോഡ് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട രണ്ട് സൈനികര്‍ക്കാണ് പരിക്കേറ്റതെന്ന് സീനിയര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി....
Other

ആശ്വാസം, ഷോക്കടിക്കില്ല! നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിരക്ക് നീട്ടി റ​ഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് ജൂൺ 30 വരെ നീട്ടി കമ്മീഷൻ ഉത്തരവിറക്കി. കഴിഞ്ഞ ജൂണിൽ വർധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയാണ് പ്രാബല്യം. നിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു കമ്മീഷൻ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല. ജൂൺ 30നു മുൻപു കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കിൽ നിലവിലുള്ള നിരക്കു വീണ്ടും നീട്ടും. കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ പുറത്തു നിന്ന് അധിക വൈദ്യുതി വാങ്ങിയതിനു യൂണിറ്റിനു 30 പൈസയും ഒക്ടോബർ മുതൽ ഡിസംബർ വരെ 14 പൈസയും ഇന്ധന സർചാർജ് ചുമത്തണമെന്ന ബോർഡിന്റെ ആവശ്യം നിലവിൽ റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതി വാങ്ങിയതിനു യൂണിറ്റിന് ഒൻപത് പൈസ വീതം സർചാർജ് ചുമത്താൻ നേരത്തെ കമ്മീഷൻ അനുമതി നൽകിയിരുന്നു....
Other

കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കി; പിഴയടക്കം പരാതിക്കാരന് തിരിച്ചു നൽകാന്‍ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

മലപ്പുറം : കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കിയ ബാങ്കിനോട് പിഴയടക്കം 149160 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്ന് ഉപഭോക്തൃകമ്മീഷൻ ഉത്തരവിട്ടു. കുഴിപ്പുറം സ്വദേശി മുഹമ്മദലിയാണ് പരാതിക്കാരന്‍. കാർഷിക ആവശ്യത്തിനായി പരാതിക്കാരന്‍ 15 ലക്ഷം രൂപ കോട്ടയ്ക്കലിലെ സ്വകാര്യ ബാങ്കിൽ നിന്നും വായ എടുത്തിരുന്നു. കൃഷി നഷ്ടമായിട്ടും പരാതിക്കാരൻ വായ്പ തിരിച്ചടച്ചു. ഒപ്പം കൃഷി ഉപേക്ഷിച്ചതായും ബാങ്കിനെ അറിയിച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് അവസാനിപ്പിച്ചിരുന്നില്ല. പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്നും 97,518 രൂപ പിൻവലിച്ചതായി കണ്ടു. ബാങ്കിൽ പരാതിപ്പെട്ടപ്പോൾ വിള ഇൻഷുറസിലേക്കാണ് തുക പിന്‍വലിച്ചത് എന്നാണ് അറിയിച്ചത്. കൃഷി അവസാനിപ്പിക്കുകയും ലോൺ തിരിച്ചടച്ചതാണെന്ന് അറിയിച്ചെങ്കിലും പണം തിരിച്ചു നൽകിയില്ല. കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പണം തിരിച്ചു നൽകി. തുടർന്ന് 12,2971 രൂപ അടക്കണമെ...
Accident, Information, Other

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തലയില്‍ വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

അങ്കമാലി കറുകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സണ്‍ ഷെയ്ഡ് തലയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. അങ്കമാലി മുരിങ്ങൂര്‍ സ്വദേശി ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹസന്‍ (30), എന്നിവരാണ് മരിച്ചത്. മൂന്നുപേരെയും കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 8:45നാണ് അപകടം ഉണ്ടായത്. കറുകുറ്റി ഫെറോന പള്ളിയുടെ സമീപത്ത് പണി നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് ഇടിഞ്ഞ് വീണത്. തൊഴിലാളികള്‍ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. അലി ഹസന്‍ വഴിമധ്യേയും അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന അങ്കമാലി മുരിങ്ങൂര്‍ സ്വദേശി ജോണി അന്തോണി ആശുപത്രിയില്‍വെച്ചുമാണ് മരണമടഞ്ഞത്. പരുക്കേറ്റ ബംഗാളുകാരന്‍ കല്ലു നിരീക്ഷണത്തിലാണ്. ടെസ്റ്റ് റിസള്‍ട്ടുകള്‍ കിട്ടിയതിനു ശേഷമേ കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ അറ...
Information, Other

വസ്തു അളന്നു നല്‍കാന്‍ കൈക്കൂലി ; താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

കൊല്ലം: അഞ്ചലില്‍ വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍. പുനലൂര്‍ താലൂക്കിലെ സര്‍വേയര്‍ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായത്. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി അബ്ദുല്‍വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കരവാളൂര്‍ സ്വദേശിയോട് താലൂക്ക് സര്‍വ്വേയറായ മനോജ് ലാല്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാള്‍ കൊല്ലം വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ രണ്ടായിരം രൂപ അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു വെച്ചു പരാതിക്കാരന്‍ കൈമാറുന്നതിനിടയിലാണ് മനോജ് ലാല്‍ പിടിയിലായത്...
Other

കാൽനടയായി ഹജ്ജിന് മക്കയിലേക്ക്; ശിഹാബ് ചോറ്റൂർ ഇറാഖിലെത്തി

മലപ്പുറം: കാൽനടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാൽ സൗദിയിലേക്ക് കടക്കാൻ കഴിയും. ഇതോടെ കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. ഇറാഖിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കർബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയാകും ശിഹാബ് കുവൈത്തിലേക്ക് പോവുക. 2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യൻ അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അർത്തിയിലെ ആഫിയ സ്‌കൂളിൽ നാല് മാസത്തോളം തങ്ങിയ ശേഷ...
Other

ജില്ലയിൽ കോളറ സ്ഥിരീകരിച്ചു, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം : ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് വ്യക്തികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട് എന്നത് രോഗം പടർന്നു പിടിക്കാനുള്ള സൂചന നൽകുന്നുണ്ട്.8 പേർ വിവിധ ആസ്പത്രികളിലായി ചികിത്സയിൽ ആണ് വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവില്‍ രോഗലക്ഷണങ്ങൾ കണ്ടത്.ഇതേ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളിൽ വെള്ളം വളരെ കുറഞ്ഞ ഈ സമയത്ത്; ഇത് മലിനജലം കൂടുതൽ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം മുഴുവൻ മലിനമാകുന്നതിന് കാരണമാവുകയും ചെയ്തിട്ട...
Other

നിലക്കാത്ത മണി നാദം ; കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം

തൃശ്ശൂര്‍: കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. 2016 മാര്‍ച്ച് ആറിന് മണി വീണു പോയപ്പോള്‍ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് മനുഷ്യരാണ്. ഇത്രത്തോളം ജന ഹൃദയങ്ങളി അദ്ദേഹം കുടിയേറിയിരുന്നു. നായകനായും പാട്ടുകാരനായും ചാലക്കുടിക്കാരുടെ സുഹൃത്തായും അദ്ദേഹം മുന്നില്‍ നിന്നു. ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. മണി പോയി എന്നത് വിശ്വസിക്കാന്‍ ഇന്നും പലര്‍ക്കും സാധിച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോഴും ഒട്ടും കുറയാതെ മണിയെ ഹൃദയത്തില്‍ തന്നെ അവര്‍ നിര്‍ത്തിയിരിക്കുന്നു. ചാലക്കുടി വഴി പോകുമ്പോഴെല്ലാം മണി കൂടാരം തേടി വരുന്നു, മണി വീണുപോയ പാടിയെന്ന വിശ്രമ കേന്ദ്രത്തിലെത്തി മടങ്ങുന്നു. കലാഭവന്‍ മണിയുടെ നാല്പത്തിയഞ്ച് വര്‍ഷത്തെ ജീവിതം സാധാരണക്കാരനെ പോലെയായിരുന്ന...
Other

താനൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് കൂമണ്ണ സ്വദേശി മരിച്ചു

താനൂർ : പുത്തൻതെരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്. പെരുവള്ളൂർ കൂമണ്ണ സ്വദേശി പുറ്റേക്കാടൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് റിഷാൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പള്ളിയാളി അഷ്‌റഫിന്റെ മകൻ മുർഷിദിന് പരിക്കേറ്റു. ഇന്ന് രാവിലെ 5.30 നാണ് അപകടം. എറണാകുളത്ത് നിന്ന് തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കുക യായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിഷാൽ മരിച്ചു. പരിക്കേറ്റ മുർഷിദിനെ ദയ ആശുപത്രിയിൽ നിന്ന് കോട്ടക്കൽ ആശുപത്രിയിലേക്ക് മാറ്റി. രിശാലിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ. ഇരുവരും എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് എന്നാണ് അറിയുന്നത്....
Other

തിരൂരങ്ങാടിയിൽ നിന്ന് കാണാതായ ഭർതൃമതിയെയും കുഞ്ഞിനെയും കാമുകനൊപ്പം കണ്ടെത്തി

തിരൂരങ്ങാടി : കാണാതായ ഭർതൃമതിയെയും കുട്ടിയെയും കാമുകനൊപ്പം കണ്ടെത്തി. കുന്നുംപുറം സ്വദേശിയായ 24 കാരിയെയും 2 വയസ്സുള്ള കുട്ടിയെയുമാണ് കാണാതായിരുന്നത്. ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് നിന്നും കാമുകനോടൊപ്പം കണ്ടെത്തി. പോലീസ് ഇവരെ പിടികൂടി കോടതിയിൽ ഹാജരാക്കി. കോടതിയിൽ നിന്നും കാമുകനൊപ്പം പോകാൻ താൽപ്പര്യം പറഞ്ഞതിനെ തുടർന്ന് യുവതിയെ കോടതി കാമുകനൊപ്പം വിട്ടയച്ചു. ഭർതൃമതിയായ യുവതി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. കൊയിലാണ്ടി സ്വദേശിയായ കാമുകൻ കോഴിക്കോട് മൂഴിക്കൽ ആണ് താമസം. പത്ര ത്തിൽ പുനർ വിവാഹ പരസ്യം കണ്ടാണ് പരിചയം....
Other

മമ്പുറത്ത് സിപിഎം നിർമിച്ച മൂന്നാമത്തെ വീടിന്റെ താക്കോൽദാനം നടത്തി

മമ്പുറത്ത് ഭവന രഹിതരായ കുടുംബങ്ങൾക്ക് ഭവനം മൊരുക്കി മാതൃകയാകുന്നു. മമ്പുറം സി പി എം മമ്പുറം, വെട്ടം ബ്രാഞ്ച് കൾ സംയുക്തമായി രൂപികരിച്ച സി പിഎം സന്നദ്ധ സേന നേതൃത്വത്തിൽ മമ്പുറത്തെ പാവപ്പെട്ട ഭവന രഹിതരായ ഒമ്പത് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നു.മൂന്ന് വീട് നിർമ്മാണം പൂർത്തിയായിആറ് വീടിന്റെ നിർമ്മാണ പൂർത്തീകരണം അന്തിമ ഘട്ടത്തിലാണ്.സി പി എം സന്നദ്ധ സേന ഭാരവാഹികളായറഷീദ് ഓടക്കൽ ചെയർമാൻ,അബ്ദുള്ള കുട്ടി പൂഴമ്മൽ കൺവീനറും, ഓടക്കൽ റഹൂഫ് ട്രഷറും, ബ്രാഞ്ച് സെക്രട്ടറിമാരായ റുകേഷ് കുന്നംകുലത്ത് , സിജിത്ത് മമ്പുറം എന്നിവർ വീട് നിർമ്മാണത്തിന് നേതൃത്വം നൽകുന്നു.സേവന താൽപര്യവും, ഈ പ്രദേശത്തെ പൊതുജന സഹായവും കരുത്തേകുന്നു.ഭവന രഹിതനായ വേളാടൻ അഹമ്മദ് കുട്ടി ക്ക് എം എൻ കോളനിയിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനംസിപി എം . ജില്ലാ സെക്രട്ടറിയേറ്റ് അംഗം. ഇ ജയൻ നിർവ്വഹിച്ചു.കെ പി . മനോജ് , അഡ്വ: പി പി ബ...
Other

മലപ്പുറം സ്വദേശിയായ യുവാവിനെ അബുദാബിയിൽ ബന്ധു കുത്തിക്കൊന്നു

മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസഫ വ്യവസായ മേഖലയിലെ യാസിറിന്റെ ബിസിനസ് സ്ഥാപനത്തില്‍വച്ചാണ് കുത്തേറ്റത്. പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. രണ്ടു മാസം മുന്‍പാണ് യാസിര്‍ ബന്ധുവായ മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട യാസിര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ടു മക്കളുണ്ട്....
Other

വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : വീട് പൊളിക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ ബന്ധുക്കളായ 3 പേർക്ക് പരിക്കേറ്റു. കൊട്ഞ്ഞി റൂട്ടിൽ വെഞ്ചാലി കണ്ണാടിത്തടത്താണ് സംഭവം. മുഹമ്മദ് ഹാബിസ് (35), ബന്ധുക്കളായ സഹല് റഹ്മാൻ (9), റാഷിദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. വീട് പൊളിക്കുന്നതിനിടെ സ്ലാബ്തകർന്ന് വീഴുകയായിരുന്നു എന്നാണ് വിവരം. ഇന്ന് 11 മണിക്കാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു....
Other

പരപ്പനങ്ങാടി ഒട്ടുമ്പുറത്ത് ബൈക്ക് അപകടം ; യുവാവ് മരിച്ചു

പരപ്പനങ്ങാടി : ഒട്ടുമ്പുറത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു. ഇന്നലെ രാത്രി 11മണിയോടെ ആണ് അപകടം. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി മരക്കടവത്ത് അഫിസല്‍(26) ആണ് മരിച്ചത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....
Other

കെട്ടിടത്തിനു തീ പിടിച്ച്  ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായി : ബാങ്ക് നഷ്ടപരിഹാരം നല്‍കണം- ജില്ലാ ഉപഭോക്തൃകമ്മീഷന്‍

മലപ്പുറം : കെട്ടിടത്തിനു തീ പിടിച്ച്  ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായ സംഭവത്തില്‍ കാരണക്കാരായ ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. ഒതുക്കുങ്ങല്‍ സ്വദേശി സാബിറ ബോധിപ്പിച്ച ഹരജിയിലാണ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്‍കുന്നതിന് ഐ.ഡി.ബി.ഐ. കോട്ടക്കല്‍  ബ്രാഞ്ചിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി പറഞ്ഞത്. പരാതിക്കാരി ബാങ്കില്‍നിന്നും 13,75,000 രൂപ കടമെടുക്കുകയും യഥാ സമയം   തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ പണയപ്പെടുത്തിയ ആധാരം യഥാ സമയം  തിരിച്ചു നല്‍കിയില്ല.    ബാങ്കില്‍  വരുന്ന  ആധാരം  ഉള്‍പ്പെടെയുള്ള  വിലപ്പെട്ട രേഖകളെല്ലാം  മുംബെയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ഹോള്‍ ഡിംഗ് സ്ഥാപനത്തിലാണ് സൂക്ഷിച്ചിരുന്നതെന്നും തീപിടുത്തം കാരണമാണ് രേഖ നല്‍കാനാവാത്തതെന്നുമാണ് ബാങ്ക് അറിയിച്ചത്. തീ അ...
Other

ഇൻസ്റ്റയിൽ പറഞ്ഞത് മധുരപ്പതിനെട്ട്, നേരിൽ കണ്ടപ്പോൾ നാല് മക്കളുടെ അമ്മ; പൊട്ടിക്കരഞ്ഞ് കാമുകൻ

നിലമ്പൂർ : മൊബൈൽ സ്‌ക്രീനിൽ മാത്രം കണ്ട കാമുകിയെ നേരിട്ട് കണ്ടതോടെ ഞെട്ടിത്തരിച്ച് കാമുകൻ, പിന്നാലെ കൂടെ ജീവിക്കാനാണ് വീടുവിട്ടിറങ്ങിയത് എന്നറിഞ്ഞതോടെ കരച്ചിലും. മലപ്പുറം ജില്ലയിലാണ് കാളികാവിലാണ് സംഭവം. ഇൻസ്റ്റഗ്രാമിലാണ് കാളികാവ് സ്വദേശിയായ 22 കാരൻ യുവതിയുമായി പ്രണയത്തിലാകുന്നത്. പ്രണയിനിക്ക് 18 വയസ്സ് മാത്രമേ പ്രായമൂള്ളൂവെന്നാണ് യുവാവ് കരുതിയത്. താൻ 18കാരിയാണെന്ന് യുവതിയും ഇയാളെ വിശ്വസിപ്പിച്ചു. ബന്ധം വളർന്നതോടെ യുവാവ് തന്റെ വിലാസവും കാമുകിക്ക് നൽകി. വിലാസം കിട്ടിയതോടെ യുവാവിനെ തേടി കോഴിക്കോട് സ്വദേശിനിയായ കാമുകി വീട്ടിലെത്തി. യഥാർഥ കാമുകിക്ക് അമ്മയുടെ പ്രായവും മറ്റു നാല് മക്കളുമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് കരച്ചിലായി. ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. കാമുകന് ചെറു പ്രായം ആണെന്നറിഞ്ഞിട്ടും വീട്ടമ്മയായ കാമുകി ഒഴിഞ്ഞു പോകാൻ തയ്യാറായില്ല. സ്വന...
Obituary, Other

യുവ ഡോക്ടറെ കോഴിക്കോട് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് :യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Other

സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണം: സി.ഇ.ഒ

തിരൂരങ്ങാടി: സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കൗണ്‍സില്‍ മീറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സി.ഇ.ഒ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്ത അനീസ് കൂരിയാടനും ഹുസൈന്‍ ഊരകത്തിനും താലൂക്ക് കമ്മിറ്റിയുടെ സ്നേഹോപഹാരം സി.ഇ.ഒ സംസ്ഥാന കൗണ്‍സില്‍ അംഗം ഇസ്മായീല്‍ കാവുങ്ങല്‍ നല്‍കി ആദരിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq കെ.കുഞ്ഞിമുഹമ്മദ്,അനീസ് കൂരിയാടന്‍,ഹുസൈന്‍ ഊരകം, ഷാഫി പരി,കെ.ടി.മുജീബ് പ്രസംഗിച്ചു. താലൂക്ക് ഭാരവാഹികളായി : ഷാഫി പരി (പ്രസിഡൻ്റ്) കെ.ടി.മുജീബ് (ജന.സെക്രട്ടറി) അമീന്‍ കള്ളിയത്ത് (ട്രഷറർ)സി.വി.സെമീര്‍,പി.കെ.ഹംസ,സുബൈര്‍ ചട്ടിപ്പടി,എം.എം.ബഷീര്‍,കെ.ടി.ഷംസുദ്ധീന്‍ (വൈസ് പ്രസിഡൻ്റുമാർ)വി.പി.സുബൈര്‍,വി.മുഹമ്മദ് ആസിഫ് ...
Other

വിഷരഹിത ഉച്ചഭക്ഷണവുമായി കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത്

വേങ്ങര : നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന ഉദ്ദേശ്യ ലക്ഷ്യവുമായി വേങ്ങര കുറ്റൂർ നോർത്ത് കെ എം എച്ച്എസ്എസിൽ തുടങ്ങിയ സമൃദ്ധി ജൈവ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പും ഉൽഘാടനവും ഫെബ്രുവരി 24 വെള്ളിയാഴ്ച നടന്നു. അനുദിനം വിഷമയ മായിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങൾക്ക് അറുതി വരുത്താനുള്ള ചെറിയ ഒരു ശ്രമമാണ് ഇതിലൂടെ സ്കൂളിലെ കുട്ടികളും അധ്യാപകരും കാഴ്ചവച്ചത്.വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പിസി ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെ വി ഉമ്മർ കോയ, പിടിഎ പ്രസിഡണ്ട് കെ കെ മൊയ്തീൻകുട്ടി, ഡെപ്യൂട്ടി എച്ച് എം ഗീത എസ്, സ്റ്റാഫ് സെക്രട്ടറി സംഗീത, സ്കൂൾ ഡെപ്യൂട്ടി ലീഡർ ആദില, അധ്യാപികമാരായ അനുസ്മിത എസ് ആർ, സുഹ്റ കെ കെ എന്നിവർ സംബന്ധിച്ചു. വേങ്ങര കൃഷി ഓഫീസർ ജൈസ...
Other

വാഫി, വഫിയ്യ: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട – നേതാക്കള്‍

മലപ്പുറം: വാഫി, വഫിയ്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും യാതൊരുവിധ ആശങ്കയും പ്രയാസവും വേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.വാഫി, വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ തീരുമാനമനുസരിച്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും  സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കൂടി നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ പരസ്പരം വിലയിരുത്തി.തുടര്‍നടപടികള്‍ കൈകൊള്ളുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാ...
Other

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി

കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. കോഴിക്കോട് കൊണ്ടട മീത്തൽ കുറ്റിക്കാട്ടൂർ സ്വദേശിനിയായ 27 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ഉടൻ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് വിഷ്ണു ആർ.വി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജീന ഷെബിൻ എന്നിവർ സ്ഥലത്തെത്തി യുവതിയുമായി കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് തിരിച്ചു. യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജീന ഷെബിന്റെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഉടൻ പ്രഥമ ശുശ്രൂഷ നൽകി ഇരുവരെയും കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് എത്തിച്ച...
Other

ചെമ്മാട് പോലീസ് ക്വാർട്ടേഴ്‌സിൽ തീപിടുത്തം

തിരൂരങ്ങാടി : പോലീസ് ക്വാർടേഴ്‌സിൽ തീപിടുത്തം. ഇന്ന് രാത്രി 9 മണിക്കാണ് തീപിടുത്തം കണ്ടത്. മസ്ജിദ് റോഡിന് സമീപത്ത് ക്വാർടേഴ്സ് വളപ്പിൽ തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ട ഭാഗത്താണ് തീ പിടിത്തം ഉണ്ടായത്. 2 ഭാഗത്ത് തീ ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാരും ചെമ്മാട്ടെ വാട്ടർ സർവീസും ചേർന്ന് തീ അണക്കുകയായിരുന്നു. 9.45 ന് താനൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് തീ പൂർണമായും അണച്ചു. ഏതാനും തൊണ്ടി വാഹനങ്ങളുടെ ഭാഗങ്ങളിൽ തീ പിടിച്ചിട്ടുണ്ട്. തീപിടുത്ത കാരണം അറിഞ്ഞിട്ടില്ല....
Other

അപൂർവരോഗം ബാധിച്ച ഒന്നര വയസുകാരന് 11 കോടി സഹായം നൽകി അജ്ഞാതൻ

അ​ങ്ക​മാ​ലി: "എന്റെ പ്രശസ്തി അല്ല ആവശ്യം, ആ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടണം" എന്നാണ് ആ അജ്ഞാതൻ പണം നൽകിയപ്പോൾ ആഗ്രഹം പ്രകടിപ്പിച്ചത്. സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി (എ​സ്.​എം.​എ) എ​ന്ന അ​പൂ​ർ​വ ജ​നി​ത​ക​രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​ന്ന​ര വ​യ​സ്സു​കാ​ന്‍റെ ചി​കി​ത്സ​ക്ക്​ 11 കോ​ടി​യി​ല​ധി​കം രൂ​പ സ​ഹാ​യ​വു​മാ​യി അ​ജ്ഞാ​ത​ൻ. ചി​കി​ത്സ​ക്ക് തു​ക സ്വ​രൂ​പി​ക്കാ​ൻ ആ​രം​ഭി​ച്ച അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് 14 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 11.6 കോ​ടി ഇ​ന്ത്യ​ൻ രൂ​പ) പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത സു​മ​ന​സ്ക​ന്‍റെ സം​ഭാ​വ​ന. ഇ​തോ​ടെ മു​ട​ങ്ങു​മെ​ന്ന് ക​രു​തി​യ നി​ർ​വാ​ണി​ന്‍റെ ചി​കി​ത്സ​ക്ക് പ്ര​തീ​ക്ഷ​യാ​യി.നെ​ടു​മ്പാ​ശ്ശേ​രി മേ​യ്ക്കാ​ട് കാ​ര​യ്ക്കാ​ട്ടു​കു​ന്ന് ചി​റ​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന കൂ​റ്റ​നാ​ട് മ​ലാ​ല​ത്ത് വീ​ട്ടി​ൽ സാ​രം​ഗ് മേ​നോ​ന്‍റെ​യും (മ​ർ​ച്ച​ന്‍റ് നേ​വി, മും​ബൈ), സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ...
Other

എസ് എം എഫ് മഹല്ല് സോഫ്റ്റ്‌വെയർ ലോഞ്ച് ചെയ്തു

ചേളാരി : സമുദായവും സമൂഹവും നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബോധന ചെയ്യാന്‍ മഹല്ലുകള്‍  ഉണരുകയും കാലോചിതമായി ഉയരുകയും ചെയ്യണമെന്നും സുന്നീ മഹല്ല് ഫെഡറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കാലികമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും മഹല്ലുകള്‍ ഏറ്റെടുക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ . ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മഹല്ല് ഭരണം കൂടുതല്‍ സുതാര്യവും അനായാസവുമാക്കാന്‍ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ തജ്ദീദ് എസ്.എം.എഫ് ഇമഹല്ല് സോഫ്റ്റ്‌വെയര്‍ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്മാട് ദാറുല്‍  ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. സമസ്ത സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എസ്.എ...
error: Content is protected !!