Politics

മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു ; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു
Accident, Politics

മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു ; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു

മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു ; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു തൃശൂര്‍ : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ തൃശൂര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ചന്ദ്രമോഹനും കാര്‍ ഓടിച്ചിരുന്ന ശരത്തിനും കാര്യമായ പരുക്കുകളൊന്നുമില്ല. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില്‍ പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ...
Politics

മുസ്ലിം ലീഗ് നേതൃത്വത്തില്‍ മാറ്റമില്ല ; സാദിഖലി തങ്ങള്‍ പ്രസിഡന്റ്, പി എം എ സലാം ജനറൽ സെക്രട്ടറി

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരും. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. എം കെ മുനീര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വെച്ചെങ്കിലും പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്. ഇതോടെ പാര്‍ട്ടിയുടെ മുഴുവന്‍ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി. ഇതിന്റെ അടിസ്‌ഥാനത്തിൽ ആണ് ഇന്ന് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. 10 വൈസ് പ്രെസിഡന്റുമാരെയും 11 സെക്രട്ടറി മാരെയും തിരഞ്ഞെടുത്തിട്ടുണ...
Information, Politics

അച്ചടക്ക ലംഘനം ; മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ മുസ്ലീം ലീഗ് പുറത്താക്കി

കോഴിക്കോട്: മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ മുസ്ലീം ലീഗില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് പുറത്താക്കിയത്. അച്ചടക്ക സമിതി ശുപാര്‍ശ പ്രകാരം പാര്‍ട്ടി തീരുമാനപ്രകാരമാണ് ഹംസയെ പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഇന്ന് ലീഗ് സംസ്ഥാന കൗണ്‍സില്‍ ചേരാനിരിക്കെയാണ് നടപടി. ജില്ലാ കൗണ്‍സില്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുവെന്നാണ് ഹംസ ഉയര്‍ത്തുന്ന കാര്യം. സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനെതിരെ കെഎസ് ഹംസ കോടതിയെ സമീപിച്ചതാണ് പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് വിവരം. നേരത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഹംസയെ എല്ലാ പദവിയില്‍ നിന്നും നീക്കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ ഭയന്ന് പ്രധ...
Information, Politics

രണ്ടാം വാര്‍ഷികം: താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത് വരുന്നു

തിരുവനന്തപുരം: പിണറായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികള്‍ ഏപ്രില്‍ 1 മുതല്‍ 10 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും പരിഗണിക്കുന്ന വിഷയങ്ങള്‍ ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, തരംമാറ്റം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം) സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍ക...
Politics

കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷം, സ്പീക്കര്‍ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത് ; എകെ ബാലന്‍

തിരുവനന്തപുരം : നിയമസഭയില്‍ അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രകടനം തീര്‍ത്തും ചട്ടവിരുദ്ധമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ഇത്തരമൊരു സമീപനം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത്. കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് ഒരു കാരണവശാലും ചട്ടപ്രകാരം അവതരണാനുമതി നല്‍കാന്‍ സാധ്യമല്ല. എന്നിട്ടും സ്പീക്കര്‍ കാട്ടിയ മാന്യത മനസ്സിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയം നിരവധി തവണ നിയമസഭ ചര്‍ച്ച ചെയ്തതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചര്‍ച്ചാവിഷയമാക്കേണ്ടത് ലൈഫ് മിഷന്റെ പേരില്‍ അടിയന്തിര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നു. ഇതും രണ്ടു തവണ ചര്‍ച്ച ചെയ്തതാണ്. റ...
Politics

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദം : അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ശങ്കര്‍ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും അടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടര്‍ക്കെതിരെ ഉയര്‍ന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും ഒരു ദളിത് ക്ലര്‍ക്ക് വിദ്യാര്‍ത്ഥികളെ ആകെ സ്വാധീനിച്ച് വാര്‍ത്ത പരത്താനാണ് ശ്രമിച്ചത്. ഇന്‌സിറ്റിട്യുറ്റില്‍ ആത്മാര്‍ത്ഥ സേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കാനായിരുന്നു സമരം. സമരത്തിന് മുമ്പ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അടൂര്‍ പറഞ്ഞു. അതേസമയം മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയതെന്നു...
Politics

ടോസിൽ ഭാഗ്യം തുണച്ചു; റീ കൗണ്ടിൽ ചേളാരി ഗവ:പോളി യു ഡി എസ് എഫിന്

ചേളാരി : തിരൂരങ്ങാടി ഗവ. അവുക്കാദര്‍ കുട്ടി നഹ സ്മാരക പോളിടെക്‌നിക് കോളജില്‍ ബുധനാഴ്ച നടന്ന റീകൗണ്ടിങ്ങിനെ തുടര്‍ന്ന് യു.ഡി.എസ്.എഫിന് വിജയം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച എസ്.എഫ്.ഐ - യു.ഡി.എസ്.എഫ് സ്ഥാനാർഥികള്‍ തുല്യവോട്ടുകള്‍ നേടി. ഇതോടെ ടോസിങ് നടത്തി ചെയര്‍മാന്‍ സ്ഥാനം യു.ഡി.എസ്.എഫിന് ലഭിച്ചു. ചെയര്‍മാന്‍ പദവി ലഭിച്ചതോടെ പോളി യൂനിയന്‍ ഭരണം യു.ഡി.എസ്.എഫ് നിലനിര്‍ത്തി. എം.പി. റെനിനാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. പി. മുഹമ്മദ് ഷഹ്‌സാദ് (വൈസ് ചെയര്‍മാന്‍), എം.വി. ഇര്‍ഫാന ( വൈസ് ചെയര്‍പേഴ്‌സൻ), മുഹമ്മദ് നാഫിഹ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് നിയാസ് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് യു.ഡി.എസ്.എഫ് സ്ഥാനാർഥികള്‍. ഡിസംബര്‍ രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാർഥികളായ പി.ടി. യാസീന്‍ അഷ്‌റഫ് ( മാഗസിന്‍ എഡിറ്റര്‍), നിര്‍മ്മല്‍ ആന്റണി (പി.യ...
Information, Politics

പി.ജെ.ജോസഫിന്റെ ഭാര്യ അന്തരിച്ചു

കോട്ടയം : കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) അന്തരിച്ചു. ഉച്ചക്ക് രണ്ടോടെയായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആയിരുന്നു ശാന്ത ജോസഫ്. മക്കള്‍ : അപു (കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോന്‍ ജോസഫ്. മരുമക്കള്‍ : അനു (അസോസിയേറ്റ് പ്രൊഫസര്‍, വിശ്വ ജ്യോതി എന്‍ജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ, ഉഷ. ...
Politics

മുസ്ലിം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ല; ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാടില്‍ മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കി. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഗോവിന്ദന്‍ മാഷ് ഒരു സത്യം പറഞ്ഞു. അത്രയേ ഉള്ളൂ. ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും വേണ്ടിയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. മതേതരത്വം, മതസൗഹാര്‍ദം, ജനാധിപത്യം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ലീഗിന്റെ പ്രവര്‍ത്തന രീതികള്‍. അത് മനസിലായവര്‍ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ. സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അതേസമയം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന...
Politics

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; കീരംപാറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

സംസ്ഥാനത്ത് 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. കോതമം​ഗലം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാൻ്റി ജോസ് വിജയിച്ചതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം എൽഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. തൃശൂർ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ എൽഡിഎഫ് സീറ്റ്‌ യുഡിഎഫ് അട്ടിമറിച്ചു. തിരുവനന്തപുരം പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ പാണ്ടനാട് പഞ്ചായത്തിലെ വൻമഴി വെസ്റ്റിൽ ബിജെപിയുടെ സിറ്റിം​ഗ് സീറ്റിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ ഭരണം അനിശ്ചിതത്വത്തിലായി. ഇവിടെ BJP-5 LDF-5 UDF-3 എന്നിങ്ങനെയാണ് കക്ഷിനില. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തുക്കണ്ടം -സ്വതന്ത്രൻ- യുഡിഎഫ് പിടിച്ചെടുത്തു. സ്വതന്ത്രന്റെ പിന്തുണയിൽ ഭരിക്കുന്ന എൽഡിഎഫ് ഭര...
Politics

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: മലപ്പുറത്ത് അവകാശ വാദവുമായി എംഎസ്എഫും എസ്എഫ്ഐയും

തേഞ്ഞിപ്പലം : കോവിഡിന് ഇടവേളക്ക് ശേഷം നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കോളേജുകളിൽ വലിയ ആഘോഷം. കോളേജ് തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് എം എസ് എഫും എസ് എഫ് ഐ യും മികച്ച വിജയം അവകാശപ്പെട്ടു. മലപ്പുറത്ത് പാർട്ടി അടിസ്ഥാനത്തിൽ അല്ലാതെ തിരഞ്ഞെടുപ്പ് നടന്ന അറബിക് കോളേജുകൾ എം എസ് എഫിനൊപ്പം നിൽക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. എം എസ് എഫ് ഒറ്റക്ക് 51 കോളേജുകളിലും മുന്നണിയായി 22 കോളേജുകളിലും വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്. സംഘടന തിരഞ്ഞെടുപ്പ് നടന്ന 49 കോളേജുകളിൽ 24 എണ്ണത്തിൽ വിജയിച്ചതായി എസ് എഫ് ഐ അവകാശപ്പെട്ടു. ഫ്രറ്റെർണിറ്റി 9 കോളേജുകൾ നേടിയതായി അവർ അവകാശപ്പെട്ടു. എം എസ് എഫ് അവകാശപ്പെടുന്ന കോളേജുകൾ: msf ഒറ്റക്ക്: മലപ്പുറം ഗവ കോളെജ്എം.ഇ.എസ് മമ്പാട്പി.എസ്.എം.ഒ തിരൂരങ്ങാടിഅമല്‍ കോളെജ് നിലമ്പൂര്‍പി.എം.എസ്.ടി കുണ്ടൂർഇ.എം.ഇ.എ കൊണ്ടോട്ടിദാറൂല്‍ ഉലൂം അറബിക് കോളെജ് വാഴക്...
Politics

ഗവർണറുടെ അന്ത്യശാസനം തള്ളി വി സി മാർ; ഇന്ന് വൈകുന്നേരം ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ്

തിരുവനന്തപുരം : സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30 ന് അകം രാജിവയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ അസാധാരണ നിർദേശം വിസിമാർ തള്ളിയതോടെ ഗവർണറുടെ അടുത്ത നടപടി നിർണായകം. രാജിവയ്ക്കാൻ വിസിമാർക്ക് ഗവർണർ നൽകിയ സമയപരിധി അവസാനിച്ചതോടെ ഇവർ നിയമവഴി തേടുകയാണ്. കണ്ണൂർ, എംജി, കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർമാർ വിഷയത്തിൽ നിയമോപദേശം തേടി. ആറു വിസിമാർ ഗവർണറുടെ കത്തിന് മറുപടി നൽകി. നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചാണ് എംജി, കെടിയു, കുഫോസ് ഒഴികെയുള്ള വിസിമാരുടെ രേഖാമൂലമുള്ള മറുപടി. വിസിമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വിഷയത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും. വൈകിട്ട് നാലുമണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിഷയം പരിഗണിക്കുക. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (...
Politics

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡന്റ്

ന്യൂദൽഹി- കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. എണ്ണായിരത്തോളം വോട്ടുകൾ നേടിയാണ് മല്ലികാർജുൻ ഖാർഗെ വിജയിച്ചത്. ആയിരത്തിലേറെ വോട്ടുകൾ ശശി തരൂരിന് ലഭിച്ചു. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഖാർഗെ വിജയിച്ചത്.  ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാവായിരുന്നു ഖാർഗെ. കർണ്ണാടകയിൽ നിന്നുള്ള മുതിർന്ന നേതാവാണ്. 1942 ജൂലൈ 21-നാണ് ജനിച്ചത്. ഏഴ് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, പത്ത് തവണ നിയമസഭാംഗം, രണ്ട് തവണ ലോക്‌സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഖാർഗെ നിലവിൽ 2020 മുതൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.  കർണ്ണാടകയിലെ ബിടാർ ജില്ലയിലെ ഭൽക്കി താലൂക്കിലെ വാർവെട്ടി എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ മാപ്പന ഖാർഗയുടേയും സബാവയുടേയും മകനായി 1942 ജൂലൈ 21നാണ് ജനിച്ചത്. ഗുൽബെർഗിലുള്ള ന്യൂട്ടൺ വിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഗുൽബെർഗി...
Politics

കേരളവും യു.കെയും ഒപ്പിട്ട ധാരണാപത്രം: തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് വിട്ടു നില്‍കണം- പി. ശ്രീരാമകൃഷ്ണന്‍

കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ തൊഴില്‍ കുടിയേറ്റം സാദ്ധ്യമാക്കുന്നതിന് കേരളവും യു.കെയും തമ്മില്‍ ലണ്ടനില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണ പരത്തുന്നതും അവാസ്തവവുമായിട്ടുള്ള പ്രസ്താവനകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏജന്റുമാരുടെ ചൂഷണത്തില്‍ നിന്നും മോചിതരാകാന്‍ പുതിയ കരാറിലൂടെ കഴിയും. കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെ യു.കെയിലെ സര്‍ക്കാര്‍ സംവിധാനവുമായാണ് ധാരണാ പത്രം ഒപ്പിട്ടത്. നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് പുറമെ ആരോഗ്യ, ഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍ക്കും ഇതര രംഗത്തുള്ളവര്‍ക്കും യു.കെ കുടിയേറ്റം സാധ്യമാകുന്ന ധാരണാപത്രമാണ് ഇരുകൂട്ടരും ചേര്‍ന്ന് ഒപ്പിട്ടത്. ആദ്യഘട്ടത്തില്‍ തന്നെ കേരള...
Politics

ചേളാരി പോളിയിൽ എസ് എഫ് ഐ- എം എസ് എഫ് സംഘർഷം

ചേളാരി : തിരൂരങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ എസ്.എഫ്.ഐ, എം.എസ്.എഫ്. വിദ്യാർഥികൾ തമ്മിൽ സംഘർഷം. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ജാഥ കോളേജ് കാമ്പസിനുള്ളിൽ പ്രവേശിച്ചത് സംബന്ധിച്ചാണ് ഇരുവിദ്യാർഥിസംഘടനകളും ഏറ്റുമുട്ടിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe പുറത്തുനിന്നുള്ള വിദ്യാർഥിസംഘടനകളുടെ പരിപാടികളും കൊടിതോരണങ്ങളും കാമ്പസിനകത്ത് പാടില്ലെന്ന പി.ടി.എ.യുടെയും സ്കൂൾ അധികൃതരുടെയും വിലക്ക് നിലനിൽക്കെ കാമ്പസിലേക്ക് എസ്.എഫ്.ഐ. ജാഥ പ്രവേശിച്ചതും കൊടിതോരണങ്ങൾ കെട്ടിയതുമാണ് സംഘർഷത്തിനിടയാക്കിയത്. എസ് എഫ് ഐ ജാഥ ഉച്ചയ്ക്ക് 3 മണിക്ക് എത്തി 4 മണിക്ക് പോളി ടെക്നിക് സ്റ്റേജിൽ പരിപാടി തുടരവേ എം എസ് എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു സംഘം വിദ്യാർഥി കൾ പ്രിൻസിപ്പലിന്റെ അനുമതി ഇല്ലാതെ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് അറിയിച്ചു രംഗത്ത് വന്നതോടെയ...
Politics

കോടിയേരി സ്ഥാനം ഒഴിഞ്ഞു; എം.വി.ഗോവിന്ദൻ പുതിയ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞതിനെ തുടർന്ന് മന്ത്രി എം.വി.ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇ.പി.ജയരാജന്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ...
Politics

മലപ്പുറം മൂന്നാംപടി സിപിഎം നിലനിർത്തി

ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം നഗരസഭയിലെ 11-ാം വാര്‍ഡ് മൂന്നാംപടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം വിജയലക്ഷ്മി ടീച്ചര്‍ 71 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 375 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി കാര്‍ത്തിക ചന്ദ്രന് 59 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയലക്ഷ്മിക്ക് 45 വോട്ടുകളും ലഭിച്ചു. പോക്സോ കേസിനെ തുടർന്ന് കെ.ശശികുമാർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ...
Politics

ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ്: യുഡിഎഫ് നിലനിർത്തി

മലപ്പുറം ജില്ല പഞ്ചായത്ത് ആതവനാട് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചു. മുസ്ലിം ലീഗിലെ ബഷീർ രണ്ടത്താണി 9026 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു ഡി എഫ് അംഗമായിരുന്ന ഹംസ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില:ബഷീർ രണ്ടത്താണി - യു ഡി എഫ്-20247കെ. പി കരീം- എൽ ഡി എഫ് -11221അഷ്‌റഫ്‌ പുത്തനത്താണി- എസ് ഡി പി ഐ -2499വിജയകുമാർ കാടാമ്പുഴ- എൻ ഡി എ -2111 ലീഡ് =9026 ...
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ്: യു ഡി എഫ് നില നിർത്തി

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ (എസ് സി സംവരണം) യു ഡി എഫ് നിലനിർത്തി. 2007 വോട്ടിന് ലീഗിലെ സി.ടി.അയ്യപ്പൻ വിജയിച്ചു. പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും ഭൂരിപക്ഷം നേരിയ കുറവ് മാത്രമാണ് ഉണ്ടായത്. വോട്ട് നില: സി ടി അയ്യപ്പൻ - ലീഗ്. 3814, കെ.ഭാസ്‌കരൻ എൽ ഡി എഫ് സ്വതന്ത്രൻ- 1807, പ്രേമദാസൻ -ബിജെപി, 101. ഭൂരിപക്ഷം 2007. മൊത്തം 5722 വോട്ടാണ് പോൾ ചെയ്തത്. 52.24%. കഴിഞ്ഞ തവണ 65%. കഴിഞ് തവണ 2524 വോട്ട് ആയിരുന്നു ഭൂരിപക്ഷം. ...
Politics

ഉപതിരഞ്ഞെടുപ്പ്: നഗരസഭ വാർഡുകളിൽ വാശിയേറിയ മത്സരം

മൂന്നിയൂരിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് കുറവ് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നഗരസഭ വാർഡുകളിൽ മാത്രമാണ് ഉയർന്ന പോളിങ് ശതമാനം ഉള്ളത്. മറ്റിടങ്ങളിൽ തണുത്ത പ്രതികരണം ആയിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ : 47.13 ശതമാനം.  തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് : 52.23 ശതമാനം, മലപ്പുറം നഗരസഭയിലെ മൂന്നാംപടി : 73.71 ശതമാനം.  മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല : 83.52 ശതമാനം, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം 75.98 ശതമാനം. മൂന്നിയൂർ പഞ്ചായത്തിലെ 8,9,10,11,12 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് പാറക്കടവ് ഡിവിഷൻ. എസ് സി സംവരണ വാർഡിലേക്ക് ത്രികോണ മത്സരമായിരുന്നു. ലീഗിലെ സി.ടി.അയ്യപ്പൻ, എൽ ഡി എഫ് സ്വതന്ത്രൻ കെ.ഭാസ്കരൻ, ബിജെപിയുടെ പ്രേമദാസൻ എന്നിവരാണ് സ്ഥാനാർഥികൾ.10953 വോട്ടര്മാരിൽ 5721 പേർ മാത്രമാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ ലീഗിലെ കെ പി...
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഉപതിരഞ്ഞെടുപ്പ്: പി ഡി പി പിന്തുണ എൽഡിഎഫിന്

തിരൂരങ്ങാടി.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് പാറക്കടവ് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് പിഡിപി മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. മുന്നിയൂർ പഞ്ചായത്ത് കൗൺസിൽ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത് യോഗം മണ്ഡലം പ്രസിഡന്റ് കെ ഇ ,കോയാ സാഹിബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജംഷീദ് പാറേക്കാവ്. അധ്യക്ഷം വഹിച്ച യോഗത്തിൽ. പഞ്ചായത്ത് സെക്രട്ടറി വെളിമുക്ക് നൗഷാദ് ഹുസൈൻ എം എച് നഗർ. റാഫി പടിക്കൽ. സിദ്ദീഖ് മൂന്നിയൂർ എന്നിവർ സംസാരിച്ചു ...
Politics

പാറക്കടവ് ഉപ തിരഞ്ഞെടുപ്പ് നാളെ

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് നാളെ (വ്യാഴാഴ്ച ) നടക്കും. മുന്നിയൂർ പഞ്ചായത്തിലെ 6 വാർഡുകൾ ഉൾപ്പെട്ടതാണ് പാറക്കടവ് ഡിവിഷൻ. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന യു ഡി എഫിലെ കെ പി രമേഷ്ന്റെ മരണത്തെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. സി.ടി.അയ്യപ്പൻ ലീഗ് (കോണി), കെ.ഭാസ്കരൻ എൽ ഡി എഫ് സ്വതന്ത്രൻ (ഓട്ടോ), പ്രേമദാസൻ ബി ജെ പി- (താമര) എന്നിവരാണ് സ്ഥാനാർഥികൾ. 6 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടിങ്ങ്. 22 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ...
Politics

ബാങ്ക് കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തി മുങ്ങിയ സംഭവം: ഡിവൈഎഫ്ഐ മാർച്ച് നടത്തി

തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് കക്കാട് ശാഖയിലെ കളക്ഷന്‍ ഏജന്‍റ് നിക്ഷേപകരുടെ പണം തട്ടി മുങ്ങിയതില്‍ പ്രതിഷേധിച്ച് ഡിവെെഎഫ്ഐ തിരൂരങ്ങാടി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കക്കാട് ടൗണിൽ വെച്ച് പോലീസ് തടഞ്ഞു. ചെറുകിട വ്യാപാരികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദിനവും പിരിച്ചെടുക്കുന്ന പണവുമായാണ് മുസ്ലിം യൂത്ത് ലീഗ് വെെസ് പ്രസിഡന്‍റ് പി.കെ സര്‍ഫാസ് മുങ്ങിയത്.തട്ടിപ്പ് അറിഞ്ഞിട്ടും ഇതിനെതിരെ ചെറുവിരല്‍ അനക്കാതെ ഭരണസമതി തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതായി ഡിവെെഎഫ്ഐ ആരേപിച്ചു. പ്രതിഷേധ മാർച്ച് സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാമദാസ് ഉല്‍ഘാടനം ചെയ്തു.പി ജാബിര്‍ അധ്യക്ഷത വഹിച്ചു.സി ഇബ്രാഹീം കുട്ടി, കമറു കക്കാട്,കെ പി ബബീഷ്, ഇ പി മനോജ്, വി ഹംസ ,എംപി ഇസ്മയില്‍,കബീര്‍ കൊടിമരം എന്നിവർ സംസാരിച്ചു. ...
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, പാറക്കടവ് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ് 21ന്

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് മുന്നിയൂർ പാറക്കടവ് ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. അംഗമായിരുന്ന മുസ്ലിം ലീഗിലെ കെ പി രമേശൻ മരണപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞടുപ്പ്. 22 നാണ് വോട്ടെണ്ണൽ. ജൂലൈ 2 വരെ നോമിനേഷൻ നൽകാം. യു ഡി എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ സി ടി അയ്യപ്പനെ യു ഡി എഫ് പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി കെ.ഭാസ്കരനെയും പ്രഖ്യാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ 15 സീറ്റുകളിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ നിന്നുള്ള മൂന്ന് സീറ്റുകൾ മാത്രമാണ് എൽ ഡി എഫിനുള്ളത്. ബാക്കി യു ഡി എഫാണ്. ...
Politics

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം: അഡ്വ.കെ.എൻ.എ. ഖാദറിനെ താക്കീത് ചെയ്തു

കോഴിക്കോട്ട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെഎൻഎ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു. ഇത് സംബന്ധിച്ച് പാർട്ടി കെഎൻഎ ഖാദറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചർച്ച ചെയ്തു. ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട് ഇതിൽ പങ്കെടുത്തതിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കെഎൻഎ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്ന് യോഗം വിലയിരുത്തി. പാർട്ടി അംഗങ്ങൾ ഏത് വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ, സമീപനങ്ങൾക്കും സംഘടനാ മര്യാ...
Politics

ചെമ്മാട്ട് കോൺഗ്രസ് പ്രവർത്തകർ സിപിഎം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം

തിരൂരങ്ങാടി: രാഹുൽഗാന്ധി യുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ സി പി എം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം, പോലീസ് ഇടപെട്ട് തടഞ്ഞു. ഇന്ന് രാത്രി 7.30 ന് തൃക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ പ്രകടനം നടത്തിയിരുന്നു. മുൻസിപ്പാലിറ്റി ഓഫീസുണ് എതിർവശത്തുള്ള സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം പ്രകടനം എത്തിയപ്പോൾ പ്രവർത്തകർ സി പി എം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സി ഐ സന്ദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ തടയുകയായിരുന്നു. അല്പനേരം മുദ്രാവാക്യങ്ങൾ വിളിച്ച ശേഷം പ്രകടനം തിരിച്ചു പോയി. തുടർന്ന് പഴയ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള ഡി വൈ എഫ് ഐയുടെ ഫ്ലെക്സ് ബോർഡ് തകർത്തു. വി. വി അബു, ടി മുഹമ്മദ് അലി, പി. കുഞ്ഞമ്മുദു, വി വി നിസാർ, എം.പി ബീരാൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ...
Politics

എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു

കല്‍പറ്റ- രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പറ്റ ഓഫീസില്‍ എസ്.എഫ്.ഐ അക്രമം. കൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള ഓഫീസാണ് എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത്. ഇന്നു ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഷട്ടര്‍ പൊളിച്ചു ഓഫീസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. ഓഫീസ് കാബിന്‍, കസേരകള്‍ തുടങ്ങിയവ അടിച്ചു തകര്‍ത്തതായി എം.പി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരില്‍ രണ്ടു പേര്‍ക്കു പരിക്കുണ്ട്.പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്നു ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രകടനം. അതിക്രമത്തെക്കുറിച്ചറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി വിദ്യാര്‍ഥികളെ അകറ്റിയാണ് രംഗം ശാന്തമാക്കിയത്. രാഹുല്‍ഗാന്ധിയുടെ ചിത്രം ചുമരില്‍നിന്നു വലിച്ചു നിലത്തിട്ട എസ്.എഫ്.ഐക്കാര്‍ ഓഫീസില്‍ വാഴത്തൈ സ്ഥാപിച്ചതായും ജീവനക്കാര്‍ പറഞ്ഞു. അതേസമയം ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പ...
Politics

ഡിവൈഎഫ്ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു

ചേലേമ്പ്ര: ആർഎസ്എസ് ഗൂഢാലോചനക്ക് കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്-ലീഗ്-ബിജെപി കലാപം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ ചേലേമ്പ്ര മേഖലാ കമ്മറ്റികൾ യുവജന പ്രതിരോധം സംഘടിപ്പിച്ചു. പെരുണ്ണീരിയിൽ നിന്ന് ആരംഭിച്ച യുവജന റാലി ഇടിമുഴിക്കലിൽ സമാപിച്ചു. സമാപന പൊതുയോഗം ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയേറ്റംഗം മനാഫ് പൈങ്ങോട്ടൂർ അധ്യക്ഷനായി, മൃദുല,വിദ്യ, സൈഫിർ, അഖിൽ രാജ് എന്നിവർ നേതൃത്വം നൽകി മേഖലാ സെക്രട്ടറി ജസീർ കുമ്മാളി സ്വാഗതവും മേഖലാ പ്രസിഡണ്ട് റീജിത്ത് എളന്നുമ്മൽ നന്ദിയും പറഞ്ഞു ...
Politics

കറുത്ത വസ്ത്രം ധരിച്ചതിന് യുവാവിനെതിരെ പോലീസ് നടപടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരൂരങ്ങാടി: മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ കറുത്ത വസ്ത്രം ധരിച്ച യുവാവിനെ പോലീസ് പിടികൂടി എന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നതും വസ്ത്ര സ്വാതന്ത്ര്യം തടയുന്നതുമാണ് പോലീസിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് നല്‍കിയ പരാതിയിലാണ് കേസ്. 12-ന് ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം.12-ാം തിയ്യതി കക്കാട് സ്വദേശി പി.കെ ഷമീം ഉച്ചക്ക് 12 മണിയോടെ കക്കാട് ടൗണില്‍ എത്തിയതായിരുന്നു. പെട്ടെന്ന് വാഹനത്തിലെത്തിയ പൊലീസ് ഷമീമിനെ തടഞ്ഞു നിര്‍ത്തുകയും പോക്കറ്റിലും മറ്റും കയ്യിട്ട് പരിശോധിക്കുകയും ചെയ്തു. എന്താണ് സംഭവം എന്നാരഞ്ഞപ്പോള്‍ പിടിച്ച് വലിച്ച് പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി 12.45 ഓടെയാണ് കക്കാട് വഴി കടന്ന് പോയത്.മുഖ്യമന്ത്രി കടന്ന് പോകുന്നതിന്റെ അരമണിക്...
Politics

ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ആരുടെയും വഴി തടയില്ല: മുഖ്യമന്ത്രി

സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന നിലപാട് സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂർ ഗസ്റ്റ്ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറ...
error: Content is protected !!