തിരുരങ്ങാടി : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം നേതൃസംഗമം നടത്തി. ജില്ലാ കമ്മിറ്റി അംഗം എകെ മജീദ് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി ഹാജി മണ്ഡലം സെക്രട്ടറി ഉസ്മാന്‍ ഹാജി സ്വഗതം പറഞ്ഞു. അക്ബര്‍ പരപ്പനങ്ങാടി, മണ്ഡലം ട്രഷറര്‍ മുനീര്‍ എടരിക്കോട്, മണ്ഡലം കമ്മറ്റി അംഗം അബ്ബാസ് കാച്ചാടി, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം ആസിയ ഉസൈന്‍ ചെമ്മാട്, പാര്‍ട്ടി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ കൊടിഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു