Tag: Bjp

Kerala

അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകള്‍, സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു ; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകളാണ് ഇതെന്നും സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു കെസുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതല്‍ മലയാളം ചാനലുകള്‍ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ 'അതേ'ചാനല്‍. പിന്നെ കാക്കക്കൂട്ടം പോലെഎല്ലാവരും ചേര്‍ന്ന് ആക്രമണം. ഒരു വാര്‍ത്ത കൊടുക്കുന്നതിനുമുന്‍പ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്...
Kerala, Local news, Other

ബിജെപിയെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക ; സിപിഐ പദയാത്ര സംഘടിപ്പിച്ചു

തിരൂരങ്ങാടി : ബിജെപിയെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ തിരുരങ്ങാടി ലോക്കല്‍ കമ്മിറ്റി കാല്‍നട ജാഥ സംഘടിപ്പിച്ചു. സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം നിയാസ് പുളിക്കലകത്ത് ജാഥ ഉദ്ഘാടനം ചെയ്തു. മെട്രോ ബീരാന്‍ കുട്ടി അധ്യക്ഷം വഹിച്ചു. സി.പി.ഐ തിരുരങ്ങാടി മണ്ഡലം സെക്രട്ടറി കെ.മൊയ്തീന്‍കോയ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ മോഹനന്‍ നന്നമ്പ്ര, പി.സുലോചന,സി.ദിവാകരന്‍ മണ്ഡലം കമ്മിറ്റിയംഗങ്ങളായ സി.ടി.ഫാറൂഖ്,കെ.വി.മുംതസ് വര്‍ഗ ബഹുജന സംഘടനാ നേതാക്കളായ സി.കെ.കോയാമു ഹാജി,സി.ടി.മുസ്ഥഫ എന്നിവര്‍ വിവിധ സ്വികരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റന്‍ സി.പി.നൗഫല്‍ ജാഥ സ്വികരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു. ...
Kerala, Other

ഓണപരിപാടിക്ക് വിളിച്ച് മാന്യമായ പ്രതിഫലം തന്നില്ല; ബിജെപി നേതാവ് സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

കൊച്ചി: ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മി പ്രിയ. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്‌ബോസിലൂടെയും പ്രശസ്തയാണ്. ബിജെ പിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്എസ് പരിപാടികള്‍ക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യില്‍ നിന്നും ഡീസല്‍ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാര്‍ട്ടിയെ വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്ന ആമുഖത്തോടെയാണ് ആഗസ്റ്റ് 27നുണ്ടായ ദുരനുഭവം എന്ന നിലയില്‍ ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉള്‍പ്പെട്ട എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പരിപാടിയുടെ നോട്ടീസ് അടക്കം പങ്കുവച്ചാണ് കൃഷ്ണപ്രിയയുടെ പോസ്റ്റ്. ലക്ഷ്മി പ്രിയയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27 ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇ...
Kerala, Malappuram, Other

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മലപ്പുറത്ത് യുഡിഎഫ് ആധിപത്യം

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തില്‍ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും. സംസ്ഥാനത്തെ 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുക...
Kerala, Malappuram, Other

കരിമണല്‍ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീല്‍ എന്താണെന്ന് യെച്ചൂരി വ്യക്തമാക്കണം: കെ.സുരേന്ദ്രന്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയില്‍ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്ത് ഡീലാണ് കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ളതെന്നും കുറ്റിപുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം കൊടുത്തത് കൊണ്ട് എന്ത് നേട്ടമാണ് കരിമണല്‍ കമ്പനിക്കുണ്ടായത്? എന്ത് സഹായമാണ് മുഖ്യമന്ത്രി തിരിച്ച് നല്‍കിയത്? മുഖ്യമന്ത്രി ഈ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളോട് വിശദീകരണം നല്‍കണം. പണമിടപാട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് ലഭിച്ച പ്രത്യുപകാരമാണെങ്കില്‍ അത് വലിയ അഴിമതിയാണ്. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും മറുപടി പറയുക തന്നെ വേണം. വലിയ ഹരിശ്ചന്ദ്രന്‍ ചമയുന്ന സീതാറാം യെച്ചൂരി ഈ...
Kerala, Local news, Malappuram

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം ; മഹിളാമോര്‍ച്ച തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി

തിരൂരങ്ങാടി : ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് മഹിളാമോര്‍ച്ച തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രമ്യാ ലാലു അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് ദീപാ പുഴക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു, ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് ശ്രീരാഗ് മോഹന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ തുളസീദാസ്, ബേബി സജിത്ത്, വൈസ് പ്രസിഡന്റ് ശ്രീധരന്‍ തറയില്‍, കൗണ്‍സിലര്‍ സുമീറാണി, ജയദേവന്‍, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശൈലജ, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷണ്മുഖന്‍, എസ് സി മോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി ഉണ്ണി കാട്ടില്‍, തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു ...
Calicut, Kerala

കടല്‍ ഭിത്തി നിര്‍മ്മിച്ച് കോളനി നിവാസികളുടെ ജീവന്‍ രക്ഷിക്കണം ; ബി.ജെ.പി. വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

കോഴിക്കോട് : വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനിയില്‍ കടല്‍ ഭിത്തി ഉടന്‍ നിര്‍മ്മിച്ച് കോളനി നിവാസികളുടെ ജീവന്‍ രക്ഷിക്കണമെന്നും കടല്‍ കയറിയ തകര്‍ന്ന വീടുകാര്‍ക്ക് ധനസഹായം നല്‍കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. പുതിയങ്ങാടി ഏരിയ കമ്മിറ്റി പുതിയങ്ങാടി വില്ലേജ് ഓഫിസിന് മുന്നില്‍ ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു ബി.ജെ.പി. ജില്ല മത്സ്യ സെല്‍ കോഡിനേറ്റര്‍ പി.കെ.ഗണേശന്‍ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡണ്ട് ടി.പി. സുനില്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു മുഖ്യ പ്രഭാഷണവും ജനറല്‍ സെക്രട്ടറി എന്‍.പി. പ്രകാശന്‍ സമാപന പ്രസംഗവും നടത്തി. എസ്.സി. മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രോഹിണി ഉണ്ണികൃഷ്ണന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ്, ജനറല്‍ സെക്രട്ടറി എ.പി. പുരുഷോത്തമന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ റാണി രതീഷ്, ചിത്രകാര്‍ത്തികേയന്‍, സൗമ്യ സുഭീഷ്, ഏരിയ ജനറല്‍ സെക്രട്ടറിമാരായ പ്രേംനാഥ്, ...
Politics

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനം

മലപ്പുറം : ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗിലെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്ന വിധത്തിലാണ് യോഗത്തില്‍ ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒ...
Information

ബി ജെ പി ജനറൽ സെക്രട്ടറി എം.ടി.രമേശ് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി സന്ദർശിച്ചു

നരേന്ദ്രമോദി സർക്കാറിന്റെ ഒമ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് തിരൂരങ്ങാടി ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ജനറൽ സെക്രട്ടറിയായ ഷാഫി ഹാജിയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ജില്ലാ പ്രസിഡണ്ട് രവിത്തേലത്ത് മണ്ഡലം പ്രസിഡണ്ട് ശ്രീരാഗ് മോഹൻ കർഷക മോർച്ച ജില്ലാ ട്രഷറർ കുന്നത്ത് ചന്ദ്രൻ മണ്ഡലം പ്രസിഡണ്ട് ഷണ്മുഖൻ തുടങ്ങിയവർ സമ്പർക്കം നടത്തി ലഘുലേഖകളും മോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ റിപ്പോർട്ടും രാജ്യം കൈവരിച്ച നേട്ടങ്ങളെയും കുറിച്ചുള്ള ബുക്ക് ലെറ്റുകൾ കൈമാറി ...
Politics

വർഗീയ പരാമർശം: ലീഗ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു

പരപ്പനങ്ങാടി : സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസംഗം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.സി.പിഎം നെടുവ ലോക്കൽ കമ്മറ്റിയംഗം എ.പി മുജീബ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം സി.പി.എമ്മിൻെറ നേതൃത്വത്തിൽ പാലത്തിങ്ങലങ്ങാടിയിൽ പ്രതിഷേധ മാർച്ച് നടന്നിരുന്നു. ജൂൺ 9 ന് 3 മണിക്ക് പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ മാർച്ചും തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി യുടെ നേതൃത്വത്തിൽ നാളെ മാർച്ച് നടത്തുന്നുണ്ട്. കൗണ്സിലർക്കെതിരെ നാഷണൽ മനുഷ്യാവകാശ സംഘടന ഭാരവാഹി മനാഫ് താനൂരും പരാതി നൽകിയിട്ടുണ്ട്. റോഡിന് പേര് നൽകുന്നതുമായി ബന്ധപ്പെട്ട കൗണ്സിലരുടെ വോയ്സ് ആണ് വിവാദമായത്. ഇതിനെതിരെ എൽ ഡി എഫും ബി ജെ പി യും രംഗത്തിറങ്ങിയിട്ടുണ്ട്. ...
Politics

കര്‍ണാടകയില്‍ ബിജെപിയെ തകർത്തു കോൺഗ്രസ്

ബെംഗളുരു : കര്‍ണാടകത്തില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തില്‍. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നേറിയത്. കര്‍ണാടകയിലെ ആകെയുള്ള ആറ് മേഖലകളില്‍ അഞ്ചിടത്തും വ്യക്തമായ ലീഡ് കോണ്‍ഗ്രസിനാണ്. തീരദേശ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കക്ഷി നില ഇപ്രകാരമാണ്; കോണ്‍ഗ്രസ് - 137ബിജെപി - 64ജെഡിഎസ് - 19മറ്റുള്ളവര്‍ - 4 സംസ്ഥാനത്ത് ഉടനീളം ശക്തി തെളിയിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് വന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. 43% വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോണ്‍ഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36% വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ തവണയും ബിജെപിയുടെ വോട്ട...
Information, Politics

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച സംഭവം ; ഗിരികുമാറിന്റെ അറസ്റ്റിനു പിന്നില്‍ സി.പി.എം. ഗൂഢാലോചനയെന്ന് ബിജെപി

തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ വി.ജി. ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സി.പി.എം. നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി സുധീര്‍. ബിജെപി തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും , നഗരസഭ കൗണ്‍സിലറുമാണ് പിടിയിലായ ഗിരികുമാര്‍. 2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. നാലര വര്‍ഷം രണ്ട് അസി.കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പ് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തില്‍ തന്നെ നശിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ കള്ള കേസ് ചുമത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സുധാര്‍ ആരോപിച്ചു. ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച...
Information, Politics

താമര വിട്ട് കൈ പിടിച്ച് ജഗദീഷ് ഷെട്ടര്‍ ; കര്‍ണാടക മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസില്‍, ബിജെപിക്ക് തിരിച്ചടി

ബെംഗലൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍. തുറന്ന മനസ്സോടെയാണ് കോണ്‍ഗ്രസിലെത്തിയതെന്നും തന്നെ കോണ്‍ഗ്രസ് ഹൃദയപൂര്‍വം സ്വാഗതം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക പിസിസി ഓഫിസില്‍ എത്തിയ ഷെട്ടര്‍ അംഗത്വം സ്വീകരിച്ചു. ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെട്ടര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വിവരം. തന്നെ ക്ഷണിച്ചത് മല്ലികാര്‍ജുന്‍ ഖര്‍ഗെ മുതല്‍ ഡി കെ ശിവകുമാര്‍ വരെയുള്ള നേതാക്കള്‍ ഒന്നിച്ചാണെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷെട്ടര്‍ പറഞ്ഞു. മുതിര്‍ന്ന ദേശീയ, സംസ്ഥാന നേതാക്കന്മാരുടെ സാന്നിധ്യത്തിലാണു ഷെട്ടറിന്റെ കോണ്‍ഗ്രസ് പ്രവേശനം. അര്‍ധരാത്രി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഷെട്ടറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില...
Information, Politics

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ; കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസില്‍

ബെംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസിലേക്ക്. താന്‍ മുന്‍പ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ലക്ഷ്മണ്‍ സാവഡി ബിജെപി അംഗത്വം രാജി വെക്കാന്‍ കാരണം. അതേസമയം അതാനി മണ്ഡലത്തില്‍ കോണ്‍ഗ്രസിനു വേണ്ടി ജനവിധി തേടുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ അറിയിച്ചു. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് സിദ്ധരാമയ്യയുടെ വസതിയില്‍ വച്ച് ലക്ഷ്മണ്‍ സാവഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബെലഗാവി അതാനി സീറ്റില്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സാവദി ബിജെപിയില്‍ നിന്ന് രാജിവച്ചത്. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ അടുത്...
Information, Politics

ചൈനയും ക്യൂബയുമല്ല ഇന്ത്യ, സിപിഎം ക്രിസ്ത്യന്‍ സഭകളെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ക്രിസ്ത്യന്‍ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ മതമേലദ്ധ്യക്ഷന്‍മാരെ അപമാനിച്ചത് അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആക്ഷേപിച്ചും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയും മതപുരോഹിതന്‍മാരെ പിന്തിരിപ്പിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിനും വര്‍ഗീയ പ്രീണനത്തിനുമെതിരെ കേരളത്തിലെ ക്രൈസ്തവര്‍ പ്രതികരിക്കുന്നതാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കാന്‍ കാരണം. എന്നാല്‍ കോണ്‍ഗ്രസ് പതിവുപോലെ ഈ കാര്യത്തിലും മൗനം പാലിക്കുന്നത് സിപിഎമ്മിനെ പിന്തുണയ്ക്കുന്നത് കൊണ്ടാണ്. മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് പീപ്പിള്‍സ് ഡെമോക്രസിയുടെ ക്രൈസ്തവ വിരുദ്ധ ലേഖനത്തെ പിന്തുണയ്ക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭരണത്ത...
Information, Politics

മതഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറി, പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കും : കെ.സുരേന്ദ്രന്‍

കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം വലിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി ഭരണരംഗത്ത് പരാജയപ്പെട്ട രണ്ട് മുന്നണികളും ഇതുവരെ മുന്നോട്ട് പോയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉറപ്പിലായിരുന്നു. എന്നാല്‍ രണ്ട് പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളും ഈ മുന്നണികളെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കൊച്ചിയില്‍ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഈ രണ്ട് മുന്നണികളുടേയും മുഖമുദ്ര. ഒത്തുതീര്‍പ്പ് രാഷ്ട്രീയവും പരസ്പര സഹകരണവുമായി യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിക്കുകയാണ്. ഇന്ത്യയിലെ ജീവിക്കാന്‍ കൊള്ളാത്ത സംസ്ഥാനമായി ഇവര്‍ കേരളത്തെ മാറ്റി. മതഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ക്രൈസ്തവര്‍ക്ക് ആശംസ...
Information, Politics

ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യം ; സിപിഎം

ന്യൂനപക്ഷ ജന വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള സംഘപരിവാര്‍ പ്രവര്‍ത്തനം പരിഹാസ്യമെന്ന് സിപിഎം. ആര്‍എസ്എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാരധാരയില്‍ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരും. അതുകൊണ്ട് തന്നെയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നേരെയും കമ്മ്യൂണിസ്റ്റ്കാര്‍ക്കെതിരെയും അക്രമപരമ്പര തന്നെ രാജ്യത്ത് അരങ്ങേറിയതെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഗ്രഹാം സ്റ്റേയിന്‍സിനെ പോലെയുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണ്. കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയില്‍ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണമാണ് കന്യാസ്ത്രികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ഉണ്ടായത്. ഛത്തീസ്ഗണ്ഡിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് അന്ത്യമായിട്ടുമില്ല. ഈ ഘട്ടത്തിലാണ് ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദര്‍ശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി തൊട്ടുള്...
Information, Politics

അനില്‍ ആന്റണി ബിജെപി കെണിയില്‍ വീണു, പിന്നീട് ദുഃഖിക്കേണ്ടി വരും, കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല ; വിഡി സതീശന്‍

അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍ ആന്റണി ബി.ജെ.പിയുടെ കെണിയില്‍ വീഴുകയായിരുന്നു. ബി.ജെ.പി ബാന്ധവത്തിന് കാരണമായി തീര്‍ത്തും വിചിത്രമായ കാര്യങ്ങളാണ് അനില്‍ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീര്‍ത്തും അപക്വമായ ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനോ പോക്ഷക സംഘടനകള്‍ക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങള്‍ അനില്‍ ആന്റണി ചെയ്തിട്ടില്ല. ഏല്‍പ്പിച്ച ചുമതല പോലും അനില്‍ കൃത്യമായി നിര്‍വഹിച്ചിരുന്നില്ല.എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയില്‍ അനില്‍ ആന്റണി കാണിച്ച നിന്ദയാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മരണം വരെ കോണ്‍ഗ്രസുകാരനും സംഘപരിവാര്‍ വിരുദ്ധനുമായിരിക്കുമെന്ന് എ.കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. മകന്‍ ബി....
Information, Politics

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ; കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം

ദില്ലി : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയും ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങും ചേര്‍ന്നാണ് കിരണ്‍ കുമാര്‍ റെഡ്ഡിക്ക് അംഗത്വം നല്‍കിയത്. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കിരണ്‍ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ച ശേഷം സംസാരിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്നത് തെറ്റായ തീരുമാനമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രാദേശിക നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ലെന്നും ഏത് നേതാവിന് എന്ത് ചുമതല നല്‍കണം എന്ന് നേതൃത്വത്തിന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2010 മുതല്‍ 2014 വരെ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു കിരണ്‍ കുമാര്‍ റെഡ്ഡി. കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍ നിന്ന് ര...
Information, Politics

എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അനില്‍ ആന്റണി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവെച്ചിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ കേന്ദ്ര സര്‍ക...
Other

ജി20 സ്‌ത്രീ ശാക്തീകരണ സമ്മേളനം: കെ.വി.റാബിയയെ ചേർത്ത് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : മെയ് മാസത്തിൽ തൃശ്ശൂരിൽ നടക്കുന്ന G20 സ്ത്രീ ശാക്തീകരണ സമ്മേളനത്തിൻ്റെ രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടിയിൽ പത്മശ്രീ കെ.വി.റാബിയയെ രജിസ്റ്റർ ചെയ്തു ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി.പി.സുൽഫത്ത്, കെ.സി.വേലായുധൻ, ബീന സന്തോഷ്, ദീപ പുഴക്കൽ, എ.വസന്ത , രമ്യ ലാലു എന്നിവർ പ്രസംഗിച്ചു. ...
Information

ക്ഷേത്രത്തിന് പച്ച പെയിന്റ് ; ക്ഷേത്രങ്ങളെ വരുതിയിലാക്കി സി.പി.എം അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്

മലപ്പുറം : ക്ഷേത്രങ്ങളെ വരുതിയിലാക്കി സി.പി.എം അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പുരത്തിന് മുന്നോടിയായി നടക്കുന്ന ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പറഞ്ഞു. ക്ഷേത്രത്തിനും മറ്റു കെട്ടിടങ്ങള്‍ക്കും പച്ച പെയിന്റടിച്ചതില്‍ പ്രതിഷേധിച്ച് ക്ഷേത്രം സന്ദര്‍ശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര കമ്മറ്റിയിലും മുസ്ലീം ലീഗ് - -സി.പി.എം.നേതാക്കളെ കുത്തിനിറച്ച് രാഷ്ട്രീയവല്‍ക്കരണം നടത്തിയിരുന്നു. ക്ഷേത്രങ്ങളെ രാഷ്ട്രീയ- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്ന രീതി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വ്യാപകമാണ്. ഹിന്ദുഭക്തന്‍മാരുടെ പണം കൈവശപ്പെടുത്തുന്നതിനുള്ള കച്ചവട കേന്ദ്രങ്ങളാക്കി മാറ്റുകയാണ് നിരീശ്വരവിശ്വാസികളായ ദേവസ്വം ബോര്‍ഡ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേ...
Information

മരിച്ച യുവാവിനെ പാര്‍ട്ടി അനുഭാവിയാക്കാന്‍ സിപിഎമ്മും ബിജെപിയും മരണവീട്ടില്‍ കൂട്ടയടി, ശ്മശാനത്തിലും അടി, നാല് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസിന്റെ കാവലില്‍ സംസ്‌കാരം

ഇരിട്ടി: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാന്‍ സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ മരണവീട്ടില്‍ കൂട്ടയടി. യുവാവിന്റെ സംസ്‌കാരത്തിനായി ശ്മശാനത്തിലെത്തിയപ്പോള്‍ അവിടെയും സംസ്‌കരിക്കാനെത്തിച്ച വിറകുമേന്തി പോര്‍വിളി. ഒടുവില്‍ നാല് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസിന്റെ കാവലിലാണ് സംസ്‌കാരം നടത്തിയത്. കുയിലൂരിലാണ് സംഭവം നടന്നത്. ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി.പ്രജിത്ത് (40) മരിച്ചത്. നേരത്തേ ബി.ജെ.പി. ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. എന്നാല്‍ പ്രജിത്തിന്റെ കുടുംബം സി.പി.എം. അനുഭാവികളാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തുള്ള സഹോദരന്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം വീട്ടില്‍നിന്നെടുക്കുമ്പോള്‍ ശാന്തിമന്ത്രം ചൊല്ലാന്‍ പ്രജിത്തിന്റെ സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും കൈയില്‍ പൂക്കള്‍ ക...
Politics

ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ്: യുഡിഎഫ് നിലനിർത്തി

മലപ്പുറം ജില്ല പഞ്ചായത്ത് ആതവനാട് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചു. മുസ്ലിം ലീഗിലെ ബഷീർ രണ്ടത്താണി 9026 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു ഡി എഫ് അംഗമായിരുന്ന ഹംസ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില:ബഷീർ രണ്ടത്താണി - യു ഡി എഫ്-20247കെ. പി കരീം- എൽ ഡി എഫ് -11221അഷ്‌റഫ്‌ പുത്തനത്താണി- എസ് ഡി പി ഐ -2499വിജയകുമാർ കാടാമ്പുഴ- എൻ ഡി എ -2111 ലീഡ് =9026 ...
National

ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

കേരളത്തിൽ നിന്നും അപ്രതീക്ഷിതമായി വോട്ട് ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. ആകെ വോട്ടുകളുടെ 64 ശതമാനം നേടിയ മുർമുവിനെ വിജയിയായി പ്രഖ്യാപിച്ചു. മുർമുവിന് 6,76,803 ആണ് ആകെ വോട്ടുമൂല്യം ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് 3,80,177 ആണ് ലഭിച്ച വോട്ടുമൂല്യം. 4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ മൊത്തം വോട്ടുമൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടിയിരുന്നു. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ, ആകെയുള്ള 3,219 വോട്ടിൽ മുർമുവിന് 2161 വോട്ടും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു. വോട്ടെണ്ണൽ പൂർത്തിയായതോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് ഫലം പ്രഖ്...
Politics

പാറക്കടവ് ഉപ തിരഞ്ഞെടുപ്പ് നാളെ

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് നാളെ (വ്യാഴാഴ്ച ) നടക്കും. മുന്നിയൂർ പഞ്ചായത്തിലെ 6 വാർഡുകൾ ഉൾപ്പെട്ടതാണ് പാറക്കടവ് ഡിവിഷൻ. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന യു ഡി എഫിലെ കെ പി രമേഷ്ന്റെ മരണത്തെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. സി.ടി.അയ്യപ്പൻ ലീഗ് (കോണി), കെ.ഭാസ്കരൻ എൽ ഡി എഫ് സ്വതന്ത്രൻ (ഓട്ടോ), പ്രേമദാസൻ ബി ജെ പി- (താമര) എന്നിവരാണ് സ്ഥാനാർഥികൾ. 6 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടിങ്ങ്. 22 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ...
National

നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മക്ക് രൂക്ഷവിമർശനം; രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് ഇവരുടെ പരമാർശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷഭാഷയിലുള്ള വിമര്‍ശനം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു. നൂപുർ ശർമ്മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് അവർ സുപ്രിംകോടതിയിൽ ഹര്‍ജിയുമായെത്...
Politics

ചരിത്ര ഭൂരിപക്ഷവുമായി ഉമ, തൃക്കാക്കര യുഡിഎഫ് കോട്ട തന്നെ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം. 25016 വോട്ട് ഭൂരിപക്ഷത്തിനാണ് ഉമയുടെ വിജയം. തൃക്കാക്കര മണ്ഡലത്തിലെ സർവകാല റെക്കോർഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. 2011ൽ ബെന്നി ബെഹനാനു ലഭിച്ച 22406 വോട്ടുകളുടെ ഭൂരിപക്ഷം ഉമ മറികടന്നു. യു ഡി എഫിന് 72770 വോട്ട് ലഭിച്ചു. എൽ ഡി എഫിന് 47754, ബിജെപിക്ക് 12957 വോട്ടുകളാണ് ലഭിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാർത്ഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ ക്യാംപ് ചെ...
Other

എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ളവികസനമെന്ന് മന്ത്രി റിയാസ്

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നത്. നിശ്ചയദാർഢ്യത്തോടെയുള്ള മുന്നേറ്റമാണ് സർക്കാറിനെ മുന്നോട്ട് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (സി.ആര്‍.ഐ.എഫ്) നിന്നുമാണ് പാലത്തിന് തുക അനുവദിച്ചത്. സി.ആര്‍.ഐ.എഫില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ ഫണ്ട് ലഭിക്കുന്ന സാഹചര്യമുണ്ടായത്. ഇതില്‍ 104 പദ്ധതികള്‍ പൂര്‍ത്തികരിക്കുകയും 2143.54 കോടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ചെലവഴിക്ക...
Other

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മേയ് 31ന്; വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്. ഉപതെരഞ്ഞെടുപ്പിനുള്ള തിയതി കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് മുന്നണികള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്നണികള്‍ക്ക് മുന്നില്‍ 10 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ പാര്‍ട്ടികള്‍ നേതൃയോഗങ്ങള്‍ ചേരും. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കടുക്കുന്ന സാഹചര്യത്തില്‍ ഇത് തന്നെയാകും പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്നാണ് കണക്കാക്കപ്പെടുന്നത്. കോണ്ഗ്രസ് നേതാവായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഉപ തിരഞ്ഞെടുപ...
error: Content is protected !!