Tag: Edappal

ഡയമണ്ട് വ്യാപാരിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണങ്ങളും തട്ടിയെടുത്ത സംഭവം ; 5 പേര്‍ കൂടി പിടിയില്‍
Crime

ഡയമണ്ട് വ്യാപാരിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണങ്ങളും തട്ടിയെടുത്ത സംഭവം ; 5 പേര്‍ കൂടി പിടിയില്‍

എടപ്പാള്‍: ലോഡ്ജിലേക്ക് ജുവലറി ജീവനക്കാരനെ വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ 5 പേരെ കൂടി പിടികൂടി. എടപ്പാള്‍ പട്ടാമ്പി റോഡിലെ സ്വാകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് സി ഐ ഹരിലാലിന്റെ നേതൃത്വത്തില്ലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് നടന്ന കവര്‍ച്ചയിലെ 5 പ്രതികളെയാണ് എടപ്പാളില്‍ നിന്ന് പിടികൂടിയത്. കൊല്ലം പള്ളിതോട്ടം എച് ആന്‍ഡ് സി കോളനിനിവാസികളായ ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണെന് കൊല്ലം ഈസ്റ്റ് പോലീസ് സി ഐ ഹരിലാലിന്റെ നേധൃത്വത്തില്ലുള്ള പോലീസ് സംഘ പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാദുഷ പോലീസിനെ കണ്ടപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വര്‍ണവും കണ്ടെടുത്തു. ത...
Malappuram

വാക്ക് തര്‍ക്കത്തിനിടെ തീ കൊളുത്തി ; എടപ്പാളില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു

എടപ്പാള്‍ പോത്തനൂരില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ 60 വയസുള്ള ചേലത്ത് പറമ്പില്‍ കല്ല്യാണി, സഹോദരി 52 വയസുള്ള തങ്കമണി എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ വൈകിയിട്ട് 6 മണിയോടെ പോത്തനൂരിലെ വീട്ടില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരുരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഇരുവരും ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവ് മരണപ്പെട്ട കല്ല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ച് വന്നിരുന്നത്. ഇവര്‍ക്ക് മക്കളില്ല. കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ഇന്നലെ വൈകിയിട്ടാണ് മാണിക്യപാലത്തെ ക...
Accident

നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റില്‍ ഇടിച്ചു, തല മുഴുവനായും ഗേറ്റില്‍ കുടുങ്ങി രണ്ടായി മാറി ; യുവാവിന് ദാരുണാന്ത്യം

എടപ്പാള്‍ : നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റില്‍ ഇടിച്ചു യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 11.45 ലോടെ എടപ്പാള്‍ പൊറുക്കരയില്‍ ആണ് സംഭവം. കാലടി സ്വദേശി ഷിബിന്‍ ആണ് മരണപെട്ടത്. എടപ്പാള്‍ ഭാഗത്തു നിന്നും വന്ന ബൈക്ക് റോഡിനോട് ചേര്‍ന്ന വീടിന്റെ ഗേറ്റില്‍ ഇടിക്കുകയായിരുന്നു. തല മുഴുവനായും ഗേറ്റില്‍ കുടുങ്ങി രണ്ടായി മാറിയിരുന്നു. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു ...
Malappuram, Other

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം ; ചികിത്സയിലിരുന്ന ബസ് യാത്രികന്‍ മരിച്ചു, മരണം രണ്ടായി

എടപ്പാള്‍ : സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബസ് യാത്രക്കാരന്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ആന്തിയൂര്‍ സ്വദേശി സുകുമാരന്‍ ആണ് മരണപെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ പാലക്കാട് പുതുശ്ശേരി സ്വദേശി രാജേന്ദ്രന്‍ മരണപെട്ടിരുന്നു. തിരുവനന്തുരത്തുനിന്നു മലപ്പുറത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് എതിരെ വന്ന പിക്ക്അപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ എത്തിയ ബസ് പികപ്പ് വാനില്‍ ഇടിച്ചു 30മീറ്ററോളം മുന്നിലേക്ക് പോയതിനു ശേഷം ആണ് ബസ് നിന്നത്. ഡ്രൈവര്‍ അടക്കം ഒമ്പത് പേര്‍ക്ക് പരിക്ക് ഉണ്ട്. അപകടം നടന്ന ഉടനെ വാന്‍ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. ...
Accident, Other

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം

സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തുരത്തുനിന്നു മലപ്പുറത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് എതിരെ വന്ന പിക്ക്അപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പിക്ക്അപ്പ് വാനിനുള്ളില്‍ ഡ്രൈവര്‍ കുടുങ്ങി. പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. അപകടം നടന്ന ഉടനെ വാന്‍ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. ഡ്രൈവിങ് സീറ്റില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ രണ്ടു മണിക്കൂറിനുശേഷമാണു വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴോടെയാണ് മരണം. പരിക്കേറ്റ മറ്റുള്ളവരുടെ ആര...
Malappuram

സ്വകാര്യ ബസിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ചു ; കണ്ടക്ടര്‍ അറസ്റ്റില്‍

മലപ്പുറം : എടപ്പാളില്‍ സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് - തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹാപ്പി ഡേയ്‌സ് ബസിലെ കണ്ടക്ടര്‍ കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബിനെ (26) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കൂടല്ലൂര്‍ മണ്ണിയം പെരുമ്പലം സ്വദേശിനിയായ പെരുമ്പിലാവിലെ കോളജില്‍ മൂന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ മര്‍ദിച്ചത്. എടപ്പാളില്‍ നിന്നു പെരുമ്പിലാവിലേക്ക് കയറിയ വിദ്യാര്‍ത്ഥിനി ഒഴിവുള്ള സീറ്റില്‍ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടര്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിര...
Accident

കുറ്റിപ്പാലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു

എടപ്പാള്‍ : വട്ടംകുളം കുറ്റിപ്പാല എസ്.വി.ജെ.ബി.സ്കൂള്‍ ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. എല്‍.ഐ.സി.ഏജന്റും സാംസ്കാരിക പ്രവര്‍ത്തകനുമായവട്ടംകുളം തൈക്കാട് സുന്ദരന്‍ (52), പാലക്കാട് കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ കിഴക്കൂട്ടു വളപ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ അലി (35) എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു അപകടം. ...
Malappuram, Other

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എടപ്പാള്‍ : സംസ്ഥാന പാതയിലെ പുള്ളുവന്‍പടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പുള്ളുവന്‍പടി മേലേതില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഫാസില്‍ (20) ആണ് മരിച്ചത്.
Crime

16 കാരിയുടെ പരാതി; 75 കാരനായ പൂവാലനെ പോലീസ് അറസ്റ്റ് ചെയ്തു

തിരക്കുള്ള ബസില്‍ പതിനാറുകാരിയെ ശല്യം ചെയ്തതിന് പോലീസ് അറസ്റ്റു ചെയ്ത 75കാരനായ പൂവാലനെ കോടതി റിമാൻഡ് ചെയ്തു.പാലക്കാട് നെല്ലിക്കാട്ടിരി കളത്തില്‍പ്പറന്പില്‍ ദിവാകരനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 8.40നാണ് സംഭവം. പട്ടാന്പിയില്‍ നിന്നു പൊന്നാനിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ബസ് നീലിയാട് എത്തിയപ്പോള്‍ പിറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി പെണ്‍കുട്ടിയെ മോശവിചാരത്തോടെ സ്പര്‍ശിച്ച്‌ ശല്യം ചെയ്യുകയായിരുന്നു. പലതവണ താക്കീത് നല്‍കിയിട്ടും ശല്യം തുടര്‍ന്നപ്പോള്‍ സഹയാത്രികയായ യുവതിയോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. ഉച്ചയോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 17 വരെ റിമാൻഡ് ചെയ്ത പൊന്നാനി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതിയിലേക്കയച്ചു. ...
Information

കോളേജില്‍ നിന്നെത്തിയ ശേഷം മുറിയില്‍ കയറി ; 18കാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം : എടപ്പാള്‍ കുറ്റിപ്പാലയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടല്ലൂര്‍ സ്വദേശി കൊടക്കാട്ട് വളപ്പില്‍ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകള്‍ അക്ഷയ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. മൃതദേഹം എടപ്പാളിലെ മോര്‍ച്ചറിയിലാണ്. തുടര്‍ നടപടികള്‍കള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളജില്‍ നിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലെ മുറിയിലേക്കു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ മുറിയില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ...
Accident

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

എടപ്പാൾ : ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എടപ്പാൾ നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം. എരുവപ്രക്കുന്ന് കുണ്ടുകുളങ്ങര സജീഷിൻ്റെ ഭാര്യ രജിത (36)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനത്തെ പിടികൂടുകയും ചെയ്തു.എടപ്പാൾ കോവിഡ് തീയറ്ററിന് സമീപം വർക്ക് ഷോപ്പ് നടത്തുന്നയാളാണ് സജീഷ്. മക്കൾ: ആകാശ, ആരാധ്യ. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ, വസന്ത എന്നിവരാണ് മാതാപിതാക്കൾ. ...
Breaking news

എടപ്പാൾ ടൗണിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി

എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി. കാരണം വ്യക്തമല്ല. റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. സമീപത്തുനിന്നും സ്ഫോടകവസ്തുവിൻ്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കളും ലഭിച്ചു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ടൗണിൽ സ്ഥാപിച്ച ക്യാമറകൾ പരിശോധിക്കും. ...
Malappuram

പി ഡി പി ഇന്ന് അർദ്ധരാത്രി പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും

പിഡിപി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും. "സ്വാതന്ത്ര്യം കിട്ടിയെ തിരൂ... മഅദനിയും ഭാരതീയനാണ്..." എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് അർദ്ധ രാത്രിയിൽ പ്രതിഞ്ജ എടുക്കുന്നത്. മലപ്പുറം, കൊളപ്പുറം, ചമ്രവട്ടം ജംക്ഷൻ, എടപ്പാൾ, പുത്തനത്താണി എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HjIezOzQ5qlHzkErrCmArF കൊളപ്പുറം സംയുക്ത മേഖലാ കമ്മിറ്റിയുടെ കീഴിൽ കൊളപ്പുറത്ത് ഇന്ന് വൈകിട്ട് 6 30ന് പതാക ഉയർത്തി സ്വാതന്ത്ര്യവും ഇന്ത്യൻ പൗരൻ നേരിടുന്ന പാര തന്ത്രവും എന്ന വിഷയത്തിൽ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ സംഘടിപ്പിച്ച സംഗമം സംഘടിപ്പിക്കുമെന്ന് പിഡിപി മണ്ഡലം നേതാക്കളായ സക്കീർ പരപ്പനങ്ങാടി, കെ ഇ കോയ വരപ്പാറ, മൻസൂർ യാറത്തും പടി എന്നിവർ അറിയിച്ചു ...
error: Content is protected !!