Tag: kasargod

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ബസ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ട് നിരവധിപേർക്ക് പരിക്ക്
Accident

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ബസ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ട് നിരവധിപേർക്ക് പരിക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. തിരൂരങ്ങാടി കെ.സി.റോഡിലെ ഷൈജലിന്റെ ഐഡിഷ് കാറ്ററിംഗ് സർവീസിലെ ജീവനക്കാർ സഞ്ചരിച്ച ബസാണ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. കർണാടകയിലെ ഷിമോഗ റിപ്പൻ പേട്ട യിലേക്ക് കാറ്ററിങ് സർവീസിന് പോകുകയായിരുന്നു ബസിൽ ഉണ്ടായിരുന്നവർ. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു. ബാക്കിയുള്ളവർക്കും പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവശിപ്പിച്ചു. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവരാണ് ബസിലു ണ്ടായിരുന്നത്. ഉടമ ഷൈജൽ ഉൾപ്പെടെ 18 പേർ ബസിൽ ഉണ്ടായിരുന്നു. ...
Kerala, Other

ഹോളി ആഘോഷിക്കാന്‍ വന്നില്ല ; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദനം, നാല് പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: അമ്പലത്തുകരയില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ മര്‍ദ്ദനം. മടിക്കൈ സ്‌കൂളിലെ വിദ്യാര്‍ത്ഥി ചെമ്മട്ടംവയല്‍ സ്വദേശി കെപി നിവേദി (17)നാണ് മര്‍ദ്ദനമേറ്റത്. താടിയെല്ലിന് പൊട്ടലേറ്റ നിവേദിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ...
Kerala, Obituary

പഞ്ചായത്തംഗത്തെ ക്വാര്‍ട്ടേഴ്‌സിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പഞ്ചായത്തംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം പുഷ്പയെയാണ് നോര്‍ത്ത് ബെള്ളൂരില്‍ ഒരു ക്വാര്‍ട്ടേഴ്‌സിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു പുഷ്പ. ഹൃദയസ്തംഭമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ...
Kerala

പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപം പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കറന്തക്കാട് താളിപടപ്പിലെ പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപം പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് ( 40 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കടുത്ത മദ്യപാനി ആയിരുന്ന സുധീഷ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. ...
Kerala

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 20 വര്‍ഷം തടവും പിഴയും

കാസര്‍കോട്: ഒമ്പത് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാധ്യാപകന് 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കാസര്‍കോട് പൈവളിഗെ സുങ്കതകട്ട സ്വദേശി ആദത്തിനെ(38)യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരുപത് വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ 2വര്‍ഷംകൂടി അധികതടവും കോടതി വിധിച്ചിട്ടുണ്ട്. 2019 ലാണ് കേസിനാസ്പദമായ സംഭവം. ഒമ്പത് കാരിയെ ഇയാള്‍ മദ്രസയില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. ...
Obituary, Other

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരി മരിച്ചു

കാസര്‍കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ - റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് കുട്ടി അബദ്ധത്തില്‍ കൊതുക് നാശിനി കുടിച്ചത്. തുടര്‍ന്നു മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം. ...
Kerala, Other

രണ്ടാനച്ഛനും സഹോദരനും എട്ടു വയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു

കാസര്‍ഗോഡ് : രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും ചേര്‍ന്ന് മദ്യം നല്‍കി എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കാലിലാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെടെ പ്രതിയായ രണ്ടാനച്ഛനെയും സഹോദനെയും ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. നിരന്തരം പീഡനത്തിനിരയായ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്ത് അടുത്ത വീട്ടിലേക്ക് എടുത്തു കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ...
Kerala, Other

കഞ്ചാവ് കേസില്‍ വീട്ടമ്മയെ വീട് വളഞ്ഞ് പിടികൂടി എക്‌സൈസ്

കാസര്‍ഗോഡ് : കഞ്ചാവ് കേസില്‍ വീട്ടമ്മ എക്സൈസിന്റെ പിടിയില്‍. നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍ഗോഡ് അട്ക്കയിലെ താമസക്കാരിയായ സുഹ്‌റാ ബീവിയെയാണ് താമസ സ്ഥലത്ത് നിന്നും എക്‌സൈസ് പിടികൂടിയത്. ഇവര്‍ നേരത്തെയും കഞ്ചാവ് കേസില്‍ പ്രതിയാണ്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് നാല് മാസം മുമ്പാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് എത്തുന്നതിന് തൊട്ട് മുമ്പ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട സുഹ്‌റാ ബീവി ഒളിവിലായിരുന്നു. ഇവര്‍ വീട്ടില്‍ എത്തിയതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം പിടികൂടുന്ന സമയത്തും 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് യുവതിയെ പിടികൂടിയത്. യുവതിയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്നാണ് പ്രദേശത്ത് കഞ്ചാവ്...
Kerala, Obituary, Other

ഓടുന്ന ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടു ; പോസ്റ്റില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കറന്തക്കാട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തല പുറത്തേക്കിട്ട വിദ്യാര്‍ത്ഥി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മന്നിപ്പാടി സ്വദേശി എസ് മന്‍വിത് ( 15 ) ആണ് മരിച്ചത്. കാസര്‍കോട് മധൂര്‍ റോഡില്‍ ബട്ടംപാറയില്‍ വൈകിട്ടായിരുന്നു അപകടം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സില്‍ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. കാസര്‍കോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസ്സിലായിരുന്നു വിദ്യാര്‍ത്ഥി കയറിയത്. ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ തലയിടിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ...
Accident

പറപ്പൂർ സ്വദേശിയായ കാസർകോട് ജില്ലാ രജിസ്ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : പറപ്പൂർ സ്വദേശിയായ കാസർകോട്‌ ജില്ലാ രജിസ്‌ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട്‌ജില്ലാ രജിസ്‌ട്രാർ ജനറൽ , പറപ്പൂർ കിഴക്കേ കുണ്ട് കല്ലങ്ങാട്ട് വളപ്പിൽ തൂമ്പത്ത് എടപ്പാട്ട് ഡോ. മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് അഷ്റഫ് (54) ആണ് മരിച്ചത്. കാസർകോട്‌ നുള്ളിപ്പാടിയിലെ ദേശീയപാതക്കരികിലെ ഹോട്ടൽ ഹൈവേ കാസിലിലെ മുറിയിലെ കുളിമുറിയിലാണ്‌ അഷ്‌റഫിനെ ബോധരഹിതനായ നിലയിൽകണ്ടത്‌. 19 മുതൽ ഇവിടെ താമസിച്ചുവരികയായിരുന്നു. തിങ്കൾ രാവിലെ മുറി ഒഴിവാകുമെന്ന്‌ അറിയിച്ചിരുന്നതാണ്‌. രാവിലെ ഒമ്പതായിട്ടും കാണാത്തതിനെതുടർന്ന്‌ ജീവനക്കാർ മുറി തള്ളിത്തുറന്ന്‌ കയറിയപ്പോൾ കുളിമുറിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചെന്ന്‌ അറിയിച്ചു. കഴിഞ്ഞ ആഗസ്‌തിലാണ്‌ ജില്ലാ രജിസ്‌ട്രാറായി കാസർകോട്ട്‌ ചാർജെടുത്തത്‌. മയ്യിത്ത് പറപ്പൂർ വീണലുക്കൽ സിദ്ദിഖ് ജുമാ...
Crime

സ്വർണം കടത്തിയ യാത്രക്കാരനും ഇയാളെ തട്ടിക്കൊണ്ടു പോകാൻ എത്തിയ കവർച്ചാ സംഘവും പിടിയിൽ

കരിപ്പൂർ : യു എ ഇ യിൽ നിന്ന് 1.157 കിലോ സ്വർണവുമായി എത്തിയ യാത്രക്കാരനും, അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി സ്വർണം കവർച്ച ചെയ്യാൻ എത്തിയ സംഘവും പോലീസ് പിടിയിലായി. അൽ ഐനിൽ നിന്നും എത്തിയ കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് 67 ലക്ഷം രൂപ വിലവരുന്ന 1.157 കിലോ സ്വർണം കടത്തിയത്. ഇയാൾ കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്നെങ്കിലും പോലീസ് പിടിയിലായി. ഇയാളെ തട്ടിക്കൊണ്ട് പോകാനെത്തിയ വയനാട് സ്വദേശികളായ കെ.വി. മുനവിര്‍ (32), ടി. നിഷാം(34), ടി.കെ. സത്താര്‍ (42), എ. കെ. റാഷിദ് (44), കെ.പി. ഇബ്രാഹിം (44), കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ എം. റഷീദ് (34) , സി.എച്ച്. സാജിദ് (36) എന്നിവരെയും പിടികൂടി. ഇയാൾ സ്വർണവുമായി വരുന്ന വിവരവും ഇദ്ദേഹ ത്തെ തട്ടിക്കൊണ്ടു പോകാൻ സംഘം വന്ന വിവരവും ചോർന്നു കിട്ടിയ മലപ്പുറം എസ് പി യുടെ നിർദേശ പ്രകാരം പോലീസിനെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരുന്നു. എയര്‍പോര്‍ട്ട്  Arrival Gate...
Crime

വ്യാജ സർട്ടിഫിക്കറ്റ് കേസ്; വിദ്യ പിടിയിൽ

പിടിയിലായത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങും വഴി പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയിൽ. കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന് പാലക്കാടേക്ക് കൊണ്ടുവരും. മേപ്പയൂർ, വടകര മേഖലകളിൽ വിദ്യക്കായി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരെ പാലക്കാട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. നാളെ രാവിലെ 11 മണിക്ക് വിദ്യയെ പാലക്കാട് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും എന്നാണ് വിവരം. പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ...
Information

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം ; പ്രതി ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് : കടുത്തുരുത്തിയില്‍ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ടതിനെത്തുടര്‍ന്നു യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കാഞ്ഞങ്ങാട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരന്‍ (26) ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരനെ (32) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജില്‍ ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ അരുണ്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ചാറ്റുകളും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇതോടെ വിവാഹനിശ്ചയത്തില്‍ നിന്നു വരന്റെ വീട്ടുകാര്‍ പിന്മാറിയതായും പറയുന്നു. ആതിരയുടെ മുന്‍ സുഹൃത്താണ് അരുണ്‍. ഇയാളുമായുള്ള സൗഹൃദം രണ്ടുവര്‍ഷം മുന്‍പു പെണ്‍കുട്ടി ഉപേക്ഷിച...
Information

കാസര്‍കോട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

കാസര്‍കോട് : കാസര്‍കോട് ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. തെങ്ങ് കയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണി സ്ഥിരമായി മദ്യപിന്നയാളാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വഴക്കിനിടെ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പരിക്കേറ്റ സുഗന്ധി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. ...
Information

ട്രാഫിക് ഗ്രേഡ് എസ്‌ഐയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോഡ്: കാസര്‍കോഡ് ട്രാഫിക് ഗ്രേഡ് എസ്‌ഐയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു(54) ആണ് മരിച്ചത്. കാസര്‍ഗോഡ് ട്രാഫിക് സ്റ്റേഷന് പുറകിലുള്ള ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഭാര്യയോടും മകളോടും ഒപ്പം നേരത്തെ കാസര്‍ഗോഡ് തന്നെയാണ് വര്‍ഷങ്ങളായി താമസിച്ച് വന്നിരുന്നത്. ഒരുവര്‍ഷം മുമ്പ് ഭാര്യ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്നു. മകളും ഭാര്യയ്ക്ക് ഒപ്പമായിരുന്നു താമസം. ഇതിനുശേഷം ബൈജു പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റിയിരുന്നു. ബൈജുവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...
Accident, Information

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കാസര്‍ഗോഡ്: മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ത്ഥിയായ ആദില്‍ (22) ആണ് മരിച്ചത്. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ...
Health,, Information

കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം ; ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസ് പറഞ്ഞു. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ...
Accident

കാസർകോട് വാഹനാപകടം; കരുവാങ്കല്ല് സ്വദേശി മരിച്ചു

കാസർകോട് : ഉദുമ മേൽപറമ്ബ് കെ എസ് ടി പി റോഡിൽ ലോറികൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു, 3 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കട്ടക്കാലിൽ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. കുന്താപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയും മലപ്പുറത്ത് നിന്ന് മംഗ്ളൂറിലേക്ക് ബേക്കറി സാധനങ്ങൾ എടുക്കാൻ വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബേക്കറി ലോറി ഡ്രൈവർ പെരുവള്ളൂർ കരുവാൻ കല്ല് BBC ബേക്കറി ഉടമ താന്നിക്കോട്ടുമ്മൽ അഹ്മദിന്റെ മകൻ ടികെ ശബീർ അലി (35) എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. ലോറി ക്ലീനർ ഹസീബ് (40) പരുക്കുകളോടെ രക്ഷപ്പെട്ടു. മീൻ ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. വണ്ടികൾ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മേൽപറമ്ബ്...
Crime

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്ത സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്തതായുള്ള പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വ്യവസായിയാണ് കാസർഗോഡ് സ്വദേശിയായ മരുമകൻ പണം തട്ടിയതായി പരാതി നല്‍കിയത്. കാസർഗോഡ് കുതിരോളി ബില്‍ഡേഴ്സ് എന്ന കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹാഫിസിനെതിരേയാണ് പരാതി. മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. പെരുംനുണകളിലൂടെയാണ് പല ഘട്ടങ്ങളായി മരുമകൻ പണം തട്ടിയെടുത്തതെന്നാണ് ലാഹിർ പറയുന്നത്. 42 വർഷമായി വിദേശത്ത് കെട്ടിട നിർമാണ സാമഗ്രി വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുകയാണ് ലാഹിർ. രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. അഞ്ചുവർഷം മുമ്പാണ്​ ഏക മകളെ ഇയാൾക്ക്​ വിവാഹം ചെയ്ത് നൽകിയത്. ഹാഫിസിന്‍റെ പിതാവിന് റോഡ് നിർമാണ കമ്പനിയാണ്. ഇവി...
Other

തെരുവ്നായ പേടി: തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി പോയ രക്ഷിതാവിനെതിരെ കേസ്

കാസര്‍കോട്: തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ്. കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കി മുന്നിൽ നടന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തന്‍റെ മകൾ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാൻ മടിച്ചപ്പോഴാണ് താൻ എയർഗണ്ണുമായി കുട്ടികൾക്ക് അകമ്പടി സേവിച്ചതെന്നാണ് സമീർ പറയുന്നത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലുമെന്നും സമീർ വീഡിയോയില്‍ പറയുന്നുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ...
Obituary

ഭർത്താവ് ഗൾഫിൽ നിന്നെത്തിയ ദിവസം യുവതി കുഴഞ്ഞു വീണു മരിച്ചു

ഒരു മാസം മുമ്പാണ് പ്രസവിച്ചത് കാസർകോട് : ഭർത്താവ് ഗൾഫിൽ നിന്ന് വന്ന ദിവസം യുവതി കുഴഞ്ഞു വീണു മരിച്ചു. കുമ്പള ആരിക്കാടി മുഹിയദ്ധീൻ നഗറിലെ ആശ്രഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. മഞ്ചേശ്വരം മർത്തനയിലെ അബ്ദുല്ല - ആയിഷ ദമ്പതികളുടെ മകളാണ്. ഒരു മാസം മുമ്പാണ് യുവതി പ്രസവിച്ചത്. ദുബായിലയിരുന്ന ഭർത്താവ് അഷ്റഫ് ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. രണ്ട് വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ ഭർത്താവിന്റെ കയ്യിൽ കൊടുത്ത് അടുക്കളയിലേക്ക് പോയതായിരുന്നു. അവിടെ കുഴഞ്ഞു വീണ സഫാനയെ കുമ്പളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ...
Crime

കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ നഴ്സായി ആൾമാറാട്ടം, യുവതി പിടിയിൽ

കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്‌സിന്റെ ഓവര്‍കോട്ടുമായി വാര്‍ഡിലെത്തിയ യുവതിക്കെതിരെ പോലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു.യുവതിയെ കസ്റ്റഡിയി്‌ലെടുത്തിട്ടുണ്ട്. റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 31-ാം വാര്‍ഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കാണുകയായിരുന്നു. ഉടന്‍തന്നെ് ഇയാള്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും തെളിയുന്നത്. ...
Crime

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

കാസര്‍ഗോഡ് രാജപുരം ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. വിമലകുമാരി (58), മകള്‍ രേഷ്മ (28) എന്നിവരാണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കഴിഞ്ഞ ദിവസമാണ് ഇവര്‍ കൈപ്പറ്റിയത്. ഇവര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. വിമലകുമാരിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. പിന്നീട് മകളെ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നതും അതിനുള്ള പണം കണ്ടെത്തിയിരുന്നതും വിമലകുമാരിയായിരുന്നു. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ വിമലകുമാരിയെ പ്രേരിപ്പിച്ച കാരണം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ...
Crime

മോഡലായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് കൊന്നതാണെന്ന് മാതാവ്

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിനി ഷഹാന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിലായിരുന്നു സംഭവം. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു.  ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ടെന്ന് അസി. കമ്മീഷണർ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരിച്ച സ്ഥലത്ത് സിഗററ്റ് കുറ്റികൾ ധാരാളമായി കണ്ടുവെന്നും പ്രദേശത്ത് രാസപരിശോധ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നൽകിയ സ്വർണ്ണം മുഴുവൻ ഭർത്താവ് സജാദ് വിറ്റു. നൽകിയ പണവും ദൂർത്തടിച്ചുവെന്നും ഇവർ പറയുന്ന...
Health,

എന്താണ് ഷിഗല്ല ? പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ ?

ഷിഗല്ല; അതീവശ്രദ്ധ പാലിക്കണം - ഡി.എം.ഒജില്ലയിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ചാൽ വളരെ പെട്ടന്ന് നിർജലീകരണം സംഭവിച്ചു അപകടവസ്ഥയിൽ ആവാൻ സാധ്യത ഉള്ളതിനാൽ പ്രത്യേക ശ്രദ്ധവേണമെന്നും ഡി. എം.ഒ അറിയിച്ചു. ഐസ്, ഐസ്ക്രീം, സിപ്പ് - അപ്പ് എന്നിവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ നടത്തുന്നതിനും നിയമ ലംഘനങ്ങൾക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡി...
Other

കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥിനി മരിച്ചു, 14 പേർ ചികിത്സയിൽ

കാസർകോട്: കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാര്‍ത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചെറുവത്തൂരിലെ നാരായണന്‍ - പ്രസന്ന ദമ്പതികളുടെ മകള്‍ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള 14 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ 3 പേര്‍കൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയില്‍ എത്തി.തുടര്‍ന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേര്‍ ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവര്‍മ്മ കഴിച്ച...
Kerala

സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ല; പദ്ധതി 5 വർഷംകൊണ്ട് പൂർത്തീകരിക്കും: കെ- റെയിൽ എം.ഡി.

തിരുവനന്തപുരം: അർധ അതിവേഗതപാതയായ സിൽവർ ലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന് എതിരാണെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ പ്രതികരണംകൂടി പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെ. റെയിൽ എം.ഡി. വി. അജിത്കുമാറിന്റെ പ്രതികരണം. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ തൂണുകളിലാണ് പാത നിർമിക്കുന്നത്. നിലവിലെ പാളങ്ങൾക്കുള്ള മൺതിട്ട മാത്രമാണ് സിൽവർലൈൻ പാതയ്ക്കുമുള്ളത്. ഇപ്പോഴുള്ള ബ്രോഡ് ഗേജ് സംവിധാനത്തിൽ 160 കിലോമീറ്ററിനു മുകളിൽ വേഗം കൈവരിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് പുതിയ പാത വേണ്ടി വരുന്നത്. തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തിൽ ചരക്കു ലോറികൾ സിൽവർ ലൈൻ ഉപയോഗിക്കുക. ട്രാക്കിന്റെ അറ്റക്കുറ്റപ്പണികൾക്കു ശേഷമുള്ള സമയത്താകും...
Crime

125 പവൻ സ്വർണവുമായി നവവധു കാമുകനൊപ്പം മുങ്ങി

ഇരുവരും ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായി കാസർകോട്: വിവാഹത്തിന് സമ്മാനമായി കിട്ടിയ സ്വർണ്ണാഭരണവുമായി നവവധു സഹപാഠിക്കൊപ്പം മുങ്ങി. ഉദുമ പള്ളിക്കര പൂച്ചക്കാട്ടാണ് സംഭവം. 125 പവന്റെ സ്വർണാഭരണങ്ങളുമായാണ് കളനാട് സ്വദേശിയായ യുവതി കൂട്ടുകാരനൊപ്പം കടന്നുകളഞ്ഞത്. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കർണ്ണാടകയിൽ ഒളിവിൽ കഴിഞ്ഞ യുവതിയും സഹപാഠിയും പോലീസ് സ്റ്റേഷനിൽ ഹാജരായി. ബേക്കൽ പോലീസ് സ്റ്റേഷനിൽ ആണ് ഇരുവരും ഹാജരായത്. ഒരാഴ്ച്ച മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വളരെ സന്തോഷത്തോടെയാണ് പൂച്ചക്കാട്ട് സ്വദേശിയായ ഭാർത്താവിനൊപ്പം യുവതി കഴിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഏകദേശം ഒരാഴ്ചയോളം യുവതി ഭർതൃവീട്ടിൽ താമസിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഒരു ദിവസം അതിരാവിലെ തന്നെ യുവതിയെ കാണാതായത് സംശയം ഉണ്ടാക്കി. പിന്നീട് അന്വേഷിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്...
Malappuram

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തിരൂരങ്ങാടി സ്വദേശി ആയ കാമുകനെ തേടി കാസർകോട് സ്വദേശിനി എത്തി. കാമുകന് ഭാര്യയും 3 മക്കളും.

ഭർതൃമതിയായിരുന്ന യുവതി വിവാഹ മോചനം നേടിയാണ് വന്നത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് കാസര്‍കോട് സ്വദേശിനി തിരൂരങ്ങാടിയിലെത്തിയത്. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്നു. ഭര്‍തൃമതിയായ യുവതി ഇതിനിടെ വിവാഹ മോചനം നേടി. യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയില്‍ വരികയായിരുന്നു. യുവാവിന് ഭാര്യയും 3 മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെ എത്തി. യുവതിയെ പിന്തിരിപ്പിച്ച് പിന്നാലെ കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ്. സാമ്പത്തിക ശേഷിയുള്ള യുവതിയില്‍ നിന്നും യുവാവ് ബിസിനസിനെന്ന പേരില്‍ പണം വാങ്ങിയതായും ബന്ധുക്കള്‍ പറയുന്നു.യുവതിയെ ഒടുവില്‍ പൊലീസ് മഹിള മന്ദിരത്തിലാക്കിയിരിക്കുകയാണ്. യുവാവ് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതായും അറിയുന്നു. ...
error: Content is protected !!