ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി
നന്നമ്പ്ര : കൊടിഞ്ഞി കാളംതിരുത്തി സ്വദേശിയും സി പി എം കൊടിഞ്ഞി ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ തിരൂരങ്ങാടി വെസ്റ്റ് മേഖല പ്രസിഡന്‍റുകൂടിയായ എം.പി സയ്യിദ് മുഹമ്മദ് സാബിത്തിന് നേരെ ലഹരിമാഫിയ സംഘം അപയപ്പെടുത്താനുളള ശ്രമമുണ്ടായതായി പരാതി.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N
കഞ്ചാവടക്കമുളള മാരകമയക്കുമരുന്നു വില്‍പന സംഘത്തിലെ അംഗവും കൊലപാതകശ്രമത്തിന്‍റെ പേരില്‍ പോലീസ് അന്വേഷണത്തിലിരുന്നതുമായ പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതിന്‍റെ പ്രതികാരമാണ് ഈ സംഘം ആക്രമിക്കാന്‍ കാരണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ കൊന്ന്കളയുമെന്ന ഭീഷണി മുഴക്കിയിരുന്നു ഈ സംഘം. ഇന്നലെ, കൊടിഞ്ഞി ഫാറൂഖ്നഗറിലെ അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയം അക്രമിസംഘം ബെെക്കില്‍ പിന്തുടരുകയും സാബിത്ത് സഞ്ചരിച്ച ബെെക്കിന്‍റെ ബ്രേക്ക് കാബിളും മറ്റും അ...