എ ആർ നഗറിൽ ഉത്സവത്തിനിടെ കുഴഞ്ഞു വീണ തെയ്യം കലാകാരൻ മരിച്ചു
എആർ നഗർ : ഉത്സവത്തിൽ തെയ്യം കളിക്കിടെ കുഴഞ്ഞു വീണ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ കൊല്ലംചിന മേലോട്ടിൽ ചെറുണ്ണിയുടെ മകൻ ദാസൻ (41) ആണ് മരിച്ചത്. കുന്നുംപുറം ഗവ.ആശുപത്രിക്ക് അടുത്തുള്ള നെച്ചിക്കാട്ട് കുടുംബ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവത്തിൽ തെയ്യം കളിക്കിടെ വെള്ളിയാഴ്ച രാത്രി 10.40 ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് സൂചന....