Tag: Latest news

കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ; കേരള ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി രണ്ടാമത് സെമിനാര്‍ സംഘടിപ്പിച്ചു
Kerala, Local news, Malappuram, Other

കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ; കേരള ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി രണ്ടാമത് സെമിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി : കേരള ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി തിരൂരങ്ങാടി മുനിസിപ്പാലിറ്റി 27 ഡിവിഷനില്‍ 'കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും'രണ്ടാമത് സെമിനാര്‍ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ സെമിനാര്‍ പങ്കാളിത്തം കൊണ്ടും പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. പരിപാടിയില്‍ നൂറില്‍ അധികം പേര്‍ പങ്കെടുത്തു. കര്‍ക്കിടക ഭക്ഷണത്തില്‍ ഇലക്കറികള്‍ക്കുള്ള പ്രാധാന്യം വിശദമാക്കി സംസാരിച്ച ജൈവകര്‍ഷക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് ഉമ്മര്‍ കക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രോ. ഹാറൂണ്‍ ഒഎഫ്എഐ ദേശീയ സമ്മേളനത്തെ വിശദീകരിച്ചും സംഘടനാ കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത വിശദീകരിച്ചും സംസാരിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ...
Kerala, Malappuram

ഒറ്റത്തവണ തീർപ്പാക്കൽ: തീയതി നീട്ടി

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും മാർജിൻ മണി വായ്പ എടുത്ത് കുടിശ്ശികയായിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് കുടിശ്ശിക തീർക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മൂന്ന് മാസത്തേയ്ക്ക് (സെപ്തംബർ മൂന്ന്) വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട സ്ഥാപനം സംബന്ധിച്ചിട്ടുള്ള രേഖകൾ സഹിതമുള്ള അപേക്ഷ അതത് പ്രദേശത്തെ താലൂക്ക് വ്യവസായ കാര്യാലയത്തിലോ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുടെ പക്കലോ ഉടൻ തന്നെ സമർപ്പിയ്ക്കണം. ഫോൺ: 0483 2737405, 2734812. ...
Kerala, Malappuram, Other

ജനകീയ കൂട്ടായ്മയിലൂടെ സർക്കാർ സ്കൂളിന് ഭൂമി

കൊണ്ടോട്ടി : ചിറയിൽ കെ കെ കോമുക്കുട്ടി സാഹിബ്‌ മെമ്മോറിയൽ ഗവണ്മെന്റ് യു പി സ്കൂളിന്റെ വികസനത്തിന് ജനകീയ കൂട്ടായ്മയിലൂടെ ഭൂമി ഏറ്റെടുത്തു. സ്കൂളിൽ നടന്ന രേഖാ കൈമാറ്റ ചടങ്ങ് ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സർക്കാർ യു പി സ്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിന് ടി.വി. ഇബ്രാഹീം എം.എൽ.എ.യുടെ ശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ കെട്ടിട നിർമാണത്തിന് സൗകര്യം ഒരുക്കുന്നതിനായി ഇരുപത്തി രണ്ട് സെന്റ് സ്ഥലം കൊണ്ടോട്ടി നഗരസഭയുടെ സാമ്പത്തിക സഹായവും സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, സ്റ്റാഫ്‌ അംഗങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന...
Other, Tech

ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ ഫീച്ചര്‍ വരുന്നു ; ഇനി സ്റ്റോറികളില്‍ മെന്‍ഷന്‍ ചെയ്ത് ബുദ്ധിമുട്ടേണ്ടി വരില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സ്റ്റോറികളില്‍ ഒരു കൂട്ടം ആളുകളെ ഒറ്റയടിക്ക് മെന്‍ഷന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഏതാനും പുതിയ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ ഇവ ഓരോ രാജ്യങ്ങളിലായി ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. പ്ലാറ്റ്‌ഫോമില്‍ പുതിയതായി വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ഐജി അപ്‌ഡേറ്റ്‌സ് എന്ന തന്റെ ബ്രോഡ്കാസ്റ്റ് ചാനലില്‍ ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസേറി സൂചിപ്പിച്ചിട്ടുണ്ട്. ഒരു സ്റ്റോറിയില്‍ ഒരുകൂട്ടം ആളുകളുടെ ഒരുമിച്ച് ടാഗ് ചെയ്യുന്നതിനുള്ള സംവിധാനം ഇപ്പോള്‍ ടെസ്റ്റിങിലാണെന്നും ഇങ്ങനെ സൃഷ്ടിക്കുന്ന ഒരു ഗ്രൂപ്പ്, ആ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും പൊതുവായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റില്‍ ആദം മോസേറി പറഞ്ഞു. ഒരുകൂട്ടം പേരെ ഒരു ഗ്രൂപ്പില...
Kerala, Malappuram, Other

‘കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ‘ സെമിനാര്‍ സംഘടിപ്പിച്ചു

എടവണ്ണ : കേരള ജൈവ കര്‍ഷക സമിതി, മലപ്പുറം ഏറനാട് താലൂക്ക് കമ്മിറ്റി എടവണ്ണ പൊന്നാം കുന്നില്‍ പ്രത്യേകം സഞ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ' സെമിനാര്‍ സംസ്ഥാന വൈ പ്രസിഡണ്ട് ചന്ദ്രന്‍ മാസ്റ്റര്‍ നിള ഉദ്ഘാടനം ചെയ്തു. ഋതുക്കള്‍ക്കനുസരിച്ച് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഇലകളും കനികളും ഉപയോഗിക്കേണ്ട രീതികള്‍ വിശദീകരിച്ചു. പ്രകൃതി വിഭവങ്ങളുടെ ശേഖരണവും പാചക രീതികളും അവയിലെ പോഷകങ്ങളും പവര്‍ പോയന്റ് സഹായത്താല്‍ പ്രദര്‍ശിപ്പിച്ചു. നമ്മുടെ മുറ്റത്തും പറമ്പുകളില്‍ നിന്നും ലഭിക്കുന്ന വിവിധയിനം ഇലകള്‍ കൊണ്ടുള്ള കറി തോരന്‍ , കൂട്ടുകറി മുതലായ 15 ഇന വിഭവങ്ങളും തവിട് കളയാത്ത കുത്തരി കൊണ്ടുള്ള ചോറും കൊണ്ടുള്ള ഭക്ഷണം നവ്യാനുഭവമായി. പ്രസിഡന്റ് ടിപി ബീരാന്‍ക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 2023 ഡിസംബര്‍ 28,29,30 തിയ്യതികളില്‍ ആലുവയില്‍ നടക്കുന്ന ഒഎഫ്എഐ ദേശീയ സമ്...
Kerala, Malappuram, Other

കുരുന്നുകൾക്ക് കരുതലേകി ചൈൽഡ് ഹെൽപ് ലൈൻ: പത്ത് ദിവസത്തിനകം തീർപ്പാക്കിയത് 67 കേസുകൾ

ആരോഗ്യവും സന്തോഷവുമുള്ള ബാല്യം ഓരോ കുഞ്ഞിനും ഉറപ്പുനൽകുകയാണ് ജില്ലയിലെ ചൈൽഡ് ഹെൽപ് ലൈൻ. പ്രവർത്തനം ആരംഭിച്ച് പത്തു ദിവസത്തിനകം ലഭിച്ച 67 പരാതിയിലും സത്വര നടപടികളും സ്വീകരിച്ചു. മാതാപിതാക്കളുടെ മദ്യപാനം മൂലമുണ്ടാകുന്ന അതിക്രമങ്ങൾ, അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന മോശം പ്രതികരണങ്ങൾ, കുഞ്ഞുങ്ങൾക്കെതിരായ പീഡന ശ്രമങ്ങൾ, ഷെൽറ്റർ ആവശ്യങ്ങൾ ഉൾപ്പെടെ നിരവധി പരാതികളാണ് ലഭിച്ചത്. നിലവിൽ അഞ്ച് പോക്സോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭയം ആവശ്യമുള്ള കുഞ്ഞുങ്ങളെ രണ്ടത്താണിയിലെ ശാന്തി ഭവനിലേക്കും തവനൂരിലെ ചിൽഡ്രൻസ് ഹോമിലേക്കുമാണ് മാറ്റുന്നത്. മൂന്ന് കുട്ടികൾക്കാണ് ഇത്തരത്തിൽ അഭയം നൽകിയിട്ടുള്ളത്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ ശിശുസംരക്ഷണ യൂണിറ്റിലാണ് 24 മണിക്കൂറും ഓഫീസിന്റെ പ്രവർത്തനം. കുട്ടികൾക്കെതിരായുള്ള ലൈംഗികവും ശാരീരികവുമായ പീഡനം, ആക്രമണം, ഭിക്ഷാടനം, അശരണരായ കുട്ടികൾക്ക് അഭയം ഒരു...
Kerala, Local news, Malappuram, Other

ഇന്‍ഡിഗോയില്‍ നിന്നും തിരൂരങ്ങാടി സ്വദേശിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍

തിരൂരങ്ങാടി : ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും തിരൂരങ്ങാടി സ്വദേശിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍. തിരൂരങ്ങാടി മമ്പുറം കമ്മുവിന്റെ മകന്‍ ഷഫീഖാണ് പരാതിക്കാരന്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും ഷഫീഖിന്റെ ബാഗേജ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയില്‍ 2023 ജനുവരിയില്‍ പരാതി ലഭിക്കുകയും പരാതി ജില്ല ഉപഭോക്തത കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോക്കെതിരായി മൂന്നുലക്ഷം നഷ്ടപരിഹാര തുകയായും മാനസിക സാമ്പത്തിക പ്രയാസങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപയും നല്‍കുവാനായി കോടതി വിധിക്കുകയായിരുന്നു തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി മുഖാന്തിരം നല്‍കിയ പരാതിക്ക് ഒരു മാസത്തിനകം മുഴുവന്‍ തുകയും നല്‍കിയില്ലെങ്കില്‍ പലിശ അടക്കം നല്‍കണമെന്നാണ് കോടതിവിധിയെന്ന് ജനറല്‍ ...
Kerala, Local news, Malappuram

കേരളത്തിലേത് ജനമൈത്രി പൊലീസ് അല്ല, ഗുണ്ടാ മൈത്രി പൊലീസ് : പി. കെ. ഫിറോസ്

താനൂര്‍ : മുനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്നവരായി മാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. താനൂര്‍ കസ്റ്റഡി മരണത്തില്‍ പങ്കാളികളായ മലപ്പുറം എസ്. പി ഉള്‍പ്പെടെയുള്ളവര്‍ക്കതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വേട്ടയുടെ പേരില്‍ മാനുഷ്യരെ കൊല്ലുന്ന ലഹരിയിലാണ് പൊലീസ്. താമിര്‍ ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയത് ഏത് ഉന്നതനായലയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ യൂത്ത് ലീഗ് സമരം അവസാനിപ്പിക്കില്ല. മലപ്പുറം എസ്.പിയെ സസ്‌പെന്‍ഡ് ചെയ്യണം. തല്ക്കാലം കണ്ണില്‍പ്പൊടി ഇടാന്‍ വേണ്ടിയാണ് ഇപ്പോള്‍ എട്ട് പൊലീസുകാര്‍ക്കെതിരെയുള്ള സസ്പെന്‍ഷന്‍ നാടകം. എത്ര ക്രൂരമായാണ് ചെറുപ്പക്കാര...
Kerala, Malappuram

റോബോട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പസിൽ പങ്കെടുത്ത വിദ്യാർഥികളുടെ റോബോർട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു. കളക്ടറ്റേറ്റ് കോൺഫറൻസ് ഹാളിന് സമീപം നടന്ന പരിപാടി എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.രമേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് , കൈറ്റ് ജില്ലാ കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ്, കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ വി. പ്രവീൺ കുമാർ, വി.വി മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു. ലിറ്റിൽ കെറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത 12 കുട്ടികളാണ് പങ്കെടുത്തത്. കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. റോബോട്ടിക് എക്സിപിരിമെന്റ് പ്രൊഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രൊജക്ട് പ്രോഗ്രാം വിഭാഗത്തിൽ ഇ.കെ ഷിറാസ് മുഹമ്മദ്-സ്മാർട്ട് പാർക്കിങ് സിസ്റ്റം(കെ.കെ.എച്ച്.എസ്.എസ് ചീക്കോട്), സി. മാധവ് -റോബോ ഹെൻ (ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി), അർഷദ് മംഗലശ്ശേരി -സ്മാർട്ട് ഫാമ...
Kerala, Local news, Malappuram, Other

ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : ടീം ആക്സിഡന്റ് റെസ്‌ക്യൂ 24×7 ന്റെ 2023-2024 ലേക്കുള്ള മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി മുഖ്യ രക്ഷാധികാരിയും സംസ്ഥാന കോഡിനേറ്റര്‍ ആയി ജംഷീര്‍ കൂരിയാടനേയും. ജില്ലാ പ്രസിഡണ്ട് സുനില്‍ ബാബു കിഴിശ്ശേരി, ജില്ലാ സെക്രട്ടറി സഫല്‍ കൊല്ലംഞ്ചേരി കക്കാട്, ട്രഷറര്‍ ഫൈസല്‍ കൊടപ്പന കരുമ്പില്‍, പിആര്‍ഒ ഷനിന്‍ പൊന്നാനി, വൈസ് പ്രസിഡന്റ്മാരായി സലീം പുകയൂര്‍, ഫാസില്‍ കൂരിയാട്, ജോയിന്റ് സെക്രട്ടറിമാരായി ഷബീബ് കൊടക്കാട്, ജംഷാദ് പടിക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു 2020 സെപ്തംബര്‍ 26 ന് തിരൂരങ്ങാടി കക്കാട് നിന്നും തുടക്കം കുറിച്ച ആക്സിഡന്റ് റെസ്‌ക്യൂ 24×7 എന്ന സംഘടന ഇന്ന് ലോകം അറിയപ്പെടുന്ന കേരളത്തില്‍ ഉടനീളം 1200ഓളം പ്രവര്‍ത്തകരുള്ള ഒരു നല്ല സംഘടനയാക്കി മാറ്റിയ മലയാളികള്‍ക്ക് ടീം ആക്സിഡന്റ് റെസ്‌ക്യൂ നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ പ...
Kerala, Local news, Malappuram, Other

പനി ആയാല്‍ അഞ്ച് ദിവമൊക്കെ ഉണ്ടാകും വെറുതെ ബുദ്ധിമുട്ടിക്കാന്‍ ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ പരിശോധനക്കെത്തിയ ഡോക്ടര്‍ അമ്മമാരോട് മോശമായി പെരുമാറിയതായി പരാതി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി ഒരു കൂട്ടം അമ്മമാര്‍. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ക്കെതിരെയാണ് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം അമ്മമാര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ ആയ ഹഫീസിനെതിരെയാണ് പരാതി. മോശമായി പെരുമാറിയത് കൂടാതെ പലരെയും വ്യക്തമായി ചികിത്സിച്ചിട്ടില്ലെന്നും ആരോപണം. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളുടെ വാര്‍ഡില്‍ പരിശോധനയ്ക്ക് വന്ന ഡോക്ടര്‍ ഹഫിസ് അമ്മമാരോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കുഞ്ഞുങ്ങളുമായി അസുഖം ഒന്നും ഇല്ലാതെ വെറുതെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പോലെയായിരുന്നു ഡോക്ടറുടെ പെരുമാറ്റമെന്ന് പരാതിക്കാര്‍ പറയുന്നു. പനി ആയാല്‍ അഞ്ചുദിവസം പനിക്കും എന്നും തങ്ങള്‍ക്ക് തീരെ ക്ഷമയില്ലെന്നും ഡോക...
Kerala, Malappuram, Other

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മലപ്പുറത്ത് യുഡിഎഫ് ആധിപത്യം

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തില്‍ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും. സംസ്ഥാനത്തെ 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുക...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം: ദുരൂഹത നീക്കണം – എസ്.ഡി.പി.ഐ

മലപ്പുറം : താനൂര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തിരൂരങ്ങാടി മമ്പുറം സ്വദേശി താമിര്‍ ജിഫ്രി തങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ പോലീസ് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപെട്ടു. ലഹരിക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം പോലീസ് മര്‍ദ്ദനം മൂലമാണന്ന ആരോപണം ശക്തമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തതക്കുറവുണ്ട്. ജില്ലയില്‍ എസ്.പിയുടെ കീഴില്‍ രൂപികരിച്ചിരിക്കുന്ന ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് മനസ്സിലാവുന്നത്. അത്‌കൊണ്ട് തന്നെ എസ്പിക്ക് കീഴിയിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തു വരാന്‍ സാധ്യതയില്ല. കസ്റ്റഡിയിലെടുത്ത സമയം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്...
Kerala, Local news, Malappuram

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് ചലഞ്ചിന് തുടക്കം

മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് സ്ഥാപിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുമായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വള്ളിക്കുന്നിലെ 17 വിദ്യാലയങ്ങളിലും വരും ദിവസം പെൻ ബോക്‌സ് ചലഞ്ച് നടപ്പാക്കുമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമ്മസേനകൾക്ക് കൈമാറാനും നിർദേശങ്ങൾ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പെൻ ബോക്‌സ് ചാലഞ്ച് പദ്ധതിക്ക് പാറക്കൽ എ.എം.യു.പി സ്‌കൂളിൽ തുടക്കമായി. വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് പി.സി നജ്മത്ത് പെൻ ബോക്‌സ് സ്‌കൂൾ ലീഡർക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാ...
Kerala, Malappuram, Other

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കമായി

മലപ്പുറം : മേരി മാട്ടി മേരാ ദേശ് (എൻറെ മണ്ണ്, എൻറെ രാജ്യം) ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ മൈലാടിയിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ് ഒമ്പത് മുതല്‍ 15 വരെ ദേശവ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് മേരിമാട്ടി മേരാ ദേശ് ക്യാമ്പയിന്‍ നടക്കുന്നത്. പരിപാടിയില്‍ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് ഇസ്മയിൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി 75 വൃക്ഷത്തൈകള്‍ നട്ട് അമൃത് വാടിക നിര്‍മ്മിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പഞ്ച് പ്രാണ്‍ പ്രതിജ്ഞ ജില്ലാ കളക്ടര്‍ ചൊല്ലിക്കൊടുത്തു. നെഹ്‌റു യുവ കേന്ദ്ര, ത്രിതല പഞ്ചായത്തുകള്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ സര്‍വീസ് സ്‌...
Kerala, Malappuram

പച്ചത്തുരുത്ത് പദ്ധതിയ്ക്ക് തുടക്കം

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും ഹരിത കേരളം മിഷനും മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും എച്ച്.എച്ച്.എസ് വന്നേരി എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടപ്പാക്കുന്ന 'മരക്കൂട്ടം' പച്ചതുരുത്ത് പദ്ധതിക്ക് വന്നേരി എച്ച്.എച്ച്.എസിൽ തുടക്കമായി. തൊഴിലുറപ്പ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. നിസാർ അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ആർ.പി മിഥുന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗം അജീഷ, സ്‌കൂൾ പ്രധാനധ്യാപിക കെ.എസ് സന്ധ്യ, പി.ടി.എ പ്രസിഡൻറ് സി. ഷമീർ തുടങ്ങിയവർ പങ്കെടുത്തു. ...
Crime, Kerala, Local news, Malappuram, Other

ഡ്രൈവിങ്ങിനിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം ; തിരൂരങ്ങാടി സ്വദേശിക്ക് ആറ് വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ തിരൂരങ്ങാടി സ്വദേശിയായ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. തിരൂരങ്ങാടി പന്താരങ്ങാടിയിലെ അഷ്റഫിനെയാണ് (41) ശിക്ഷിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 സെപ്റ്റംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ജീപ്പ് ഓടിക്കുന്നതിനിടെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി ബോധപൂര്‍വം കൈമുട്ടു കൊണ്ട് സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കേസ്. പിഴ അടച്ചില്ലങ്കില്‍ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ...
Kerala, Other

നിലവാരമില്ലാത്ത ടൈലുകള്‍ നല്‍കി : 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

നിലവാരമില്ലാത്ത ടൈലുകള്‍ വില്‍പ്പന നടത്തിയതിന് എക്സാറോ ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. വെട്ടത്തൂര്‍ സ്വദേശി അബ്ദുള്‍ നാസര്‍ നല്‍കിയ പരാതിയിലാണ് വിധി. കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി. എടവണ്ണപ്പാറയിലെ കടയില്‍ നിന്നും വാങ്ങിയ ടൈല്‍ വിരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പലയിടങ്ങളിലും നിറം മാറി. കടയുടമയോട് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. ടൈലുകളില്‍ നിറം മങ്ങിയതായി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. തെളിവുകള്‍ പരിശോധിച്ച് കമ്മീഷന്‍ ടൈലിന്റെ വിലയായ 76,179 രൂപയും നഷ്ടപരിഹാരമായി 75,000 രൂപയും കോടതി ചെലവ് 20,000 നല്‍കാന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം 12 ...
Accident, Kerala, Other

കോഴിക്കോട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് ഓടിച്ച കല്ലായി പള്ളിക്കണ്ടി മൊയ്തീന്‍ കോയയുടെ മകന്‍ മെഹ്ഫൂത് സുല്‍ത്താന്‍, ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അര്‍ബന്‍ നജ്മത്ത് മന്‍സില്‍ മജ്റൂഹിന്റെ മകള്‍ നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്. ക്രിസ്ത്യന്‍ കോളേജിന് സമീപം ഗാന്ധി റോഡില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാര്‍ത്ഥിനിയാണ് നൂറുല്‍ ഹാദി. ഗാന്ധി റോഡ് പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. എതിരെ ബേപ്പൂര്‍ - പുതിയപ്പ സിറ്റി സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ തെറ്റായ ദിശയില്‍ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തിന് പിന്നാലെ കോഴിക്കോട് ബീച്ച് ആശു...
Kerala, Malappuram, Other

പിവൈഎസ് ലൈബ്രറി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

വേങ്ങര : പറപ്പൂര്‍ യുവജന സംഘം ലൈബ്രറിയുടെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാസര്‍ പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൂസ്ല എടപ്പനാട്ട് അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ ഡോ.ഉമ്മര്‍ തറമ്മല്‍ ബഷീര്‍ അനുസ്മരണപ്രഭാഷണം നടത്തി. റിട്ട. സബ് കലക്ടര്‍ ഗംഗാധരന്‍ നായര്‍, റിട്ട. ബി.ഡി.ഒ കുഞ്ഞിതുട്ടി, ഫോക്കസ് ഐ.ടി.ഐ പ്രിന്‍സിപ്പള്‍ നിസാമുദ്ധീന്‍, ലൈബ്രറി ഭാരവാഹികളായ പാക്കട ബഷീര്‍, എടപ്പനാട്ട് മാനു, എം.സി സുബ്രഹ്‌മണ്യന്‍,ലൈബ്രറേറിയന്‍ അബ്ബാസ് അലി എന്നിവര്‍ സംസാരിച്ചു. ...
Kerala, Local news, Malappuram

മൂന്നിയൂരില്‍ റോഡ് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പികെവിഎസ്

തിരൂരങ്ങാടി : റോഡിലെ ഗതാഗതത്തിന് തടസ്സമായി നിന്നിരുന്ന പൊന്തക്കാടുകള്‍ വെട്ടിയും ചപ്പ് ചവറുകള്‍ മാറ്റിയും ശുചീകരണ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതിയുടെ (പി.കെ.വി.എസ്) പ്രവര്‍ത്തനം ഏറെ പ്രശംസനീയമായി. കളത്തിങ്ങല്‍ പാറ, അരീപാറ, കുരു ഒടി, ശാന്തി നഗര്‍ എന്നീ പ്രദേശങ്ങളിലെ റോഡുകളിലാണ് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ആശ്വാസകരമാവുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്റ്റാര്‍ മുഹമ്മദും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.എം. റഫീഖും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്‍മാന്‍ വി.പി. ചെറീദ്, കണ്‍വീനര്‍ അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ട്രഷറര്‍ സി.എം. ശരീഫ് മാസ്റ്റര്‍, സി.എ. കുട്ടി ഹാജി, എം. മൊയ്തീന്‍ മാസ്റ്റര്‍, വി.പി. അഹമ്മദ് കുട്ടി എന്നിവര്‍ സംബന്ധിച്...
Information, Kerala, Other

ആവര്‍ത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങള്‍ ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ മുങ്ങി മരിച്ചത് പത്തോളം പേര്‍ ; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മുങ്ങി മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്. ജലസുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക, കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക, നന്നായി പരിശീലനം നേടിയവരില്‍ നിന്ന് മാത്രം നീന്തല്‍ പഠിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് കേരളാ പോലീസ് ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കു വച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടെ പത്തോളംപേരാണ് കേരളത്തിലെ വിവിധ ജലാശയങ്ങളില്‍ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്‌ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരുമായ കുട്ടികളും ചെറുപ്പക്കാരുമാണ് മരണത്തിനിരയായത്. ജാഗ്രതക്കുറവും സുരക്ഷിതത്വ ബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നും പൊലീസ് പറയുന്നു ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; ആവര്‍ത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങള്‍ ജലാശയങ്ങളാല്‍ സമ്പന്നമായ നമ്മുട...
Kerala, Malappuram, Other

കരിമണല്‍ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീല്‍ എന്താണെന്ന് യെച്ചൂരി വ്യക്തമാക്കണം: കെ.സുരേന്ദ്രന്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയില്‍ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്ത് ഡീലാണ് കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ളതെന്നും കുറ്റിപുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം കൊടുത്തത് കൊണ്ട് എന്ത് നേട്ടമാണ് കരിമണല്‍ കമ്പനിക്കുണ്ടായത്? എന്ത് സഹായമാണ് മുഖ്യമന്ത്രി തിരിച്ച് നല്‍കിയത്? മുഖ്യമന്ത്രി ഈ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളോട് വിശദീകരണം നല്‍കണം. പണമിടപാട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് ലഭിച്ച പ്രത്യുപകാരമാണെങ്കില്‍ അത് വലിയ അഴിമതിയാണ്. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും മറുപടി പറയുക തന്നെ വേണം. വലിയ ഹരിശ്ചന്ദ്രന്‍ ചമയുന്ന സീതാറാം യെച്ചൂരി ഈ...
Business, National, Other

മിനിമം ബാലന്‍സില്ലാത്തതിന് ഉപയോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 21,000 കോടി

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്തത്, അധിക എടിഎം വിനിമയം, എസ്എംഎസ് സര്‍വീസ് ചാര്‍ജ് തുടങ്ങിയ ഇനത്തില്‍ രാജ്യത്തെ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 35,000 കോടി രൂപ. കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുമേഖലാ ബാങ്കുകളും അഞ്ച് പ്രധാന സ്വകാര്യ ബാങ്കുകളുമാണ് പിഴയിനത്തില്‍ ഇത്രയും തുക ഈടാക്കിയത്. സേവിങ്സ് ബാങ്കുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ചുമത്താമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പണം ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജ്ന പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പരിധിയില്ലെന്നും അദ്ദേഹം അറിയിച്ചു. 2018 മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇ...
Kerala, Other

സപ്ലൈകോ ഔട്ട്ലെറ്റില്‍ സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ചു ; ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: സപ്ലൈകോ ഔട്ട്ലെറ്റില്‍ സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെതിരെയാണ് നടപടി. പരിശോധന നടത്തിയപ്പോള്‍ സബ് സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കാണിച്ചാണ് നിതിനെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, സപ്ലൈകോയില്‍ എല്ലാ സാധനങ്ങളുമുണ്ടെന്ന മന്ത്രി ജിആര്‍ അനിലിന്റെ അവകാശവാദം തെറ്റാണെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ മിക്ക സപ്ലൈകോ ഔട്ട്ലെറ്റുകളിലും 13 അവശ്യസാധനങ്ങളില്ല. മിക്കയിടത്തും ഉള്ളത് നാലോ അഞ്ചോ സാധനങ്ങള്‍ മാത്രമാണ്. പലയിടത്തും അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായി. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ് സിഡി സാധനങ്ങള്‍ വന്നിട്ടില്ല...
Kerala, Malappuram

വിപണിയിൽ പരിശോധന കർശനമാക്കി പൊതുവിതരണ വകുപ്പ്

മലപ്പുറം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പ് ജില്ലയിലുടനീളം പരിശോധന കർശനമാക്കി. പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ-മാംസ വ്യാപാര കേന്ദ്രങ്ങളിലായി മേലാറ്റൂർ ടൗണിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 15 കടകളിലായി ആറ് ക്രമക്കേടുകൾ കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ ത്രാസ് പ്രദർശിപ്പിയ്ക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ കർശന മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ തുടർനടപടികൾക്കായി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദ...
Kerala, Local news, Malappuram, Other

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ച് പന്താരങ്ങാടി മേഖല

തിരൂരങ്ങാടി : ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പന്താരങ്ങാടി മേഖല സ്ഥാപകദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ചടങ്ങില്‍ തിരുരങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റഹീസ് ബാബു സി പതാക ഉയര്‍ത്തി. ചടങ്ങില്‍ കൗണ്‍സിലര്‍ പികെ അബ്ദുല്‍അസീസ്, ഹുസൈന്‍ ഹാജി വിപി, ഗഫൂര്‍ കെ വി ,പികെ അബ്ദുറഹിമാന്‍, റിയാസ് ചെറ്റാലി, അന്‍വര്‍ സാലു എംസി , വഹ്റാസ് റഹ്‌മാന്‍പികെ ,സാകിര്‍ സി, ,സാലിഹ് ടി എം , സലാഹു ആര്‍ വി,കാദര്‍ പികെ, മുഹമ്മദ് സിപി എന്നിവര്‍ സംബന്ധിച്ചു. ...
Kerala

മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് ; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ തന്നെ മത്സരിക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനകം തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. നാളെ മുതല്‍ ചാണ്ടി ഉമ്മന്‍ പ്രചാരണവുമായി രംഗത്തിറങ്ങുമെന്ന് സുധാകരന്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ വിതുമ്പുന്ന ഓര്‍മ്മകള്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കരുത്താവും. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് ഇവിടെ വിജയം നേടും. വികാരപരമായ തിരഞ്ഞെടുപ്പാണ് ഇതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. 27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും....
Kerala, Local news, Malappuram

തിരൂരങ്ങാടി സ്മാര്‍ട്ട് വില്ലേജ്, വാഗ്ദാനം നിറവേറ്റി മന്ത്രി ദേവര്‍കോവില്‍

തിരൂരങ്ങാടി: ആയിരക്കണക്കിന് പ്രദേശവാസികളുടെ ആശ്രയകേന്ദ്രമായ തിരൂരങ്ങാടി വില്ലേജ് ഓഫീസ് സൗകര്യപ്രദമായ പുതിയ സ്ഥലത്തേക്ക് മാറുന്നതിന്റെ പ്രഥമഘട്ടം പൂര്‍ത്തിയായി. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഹജൂര്‍ കച്ചേരിക്ക് പടിഞ്ഞാറ് വശമുള്ള ഭൂമി ഡീനോട്ടിഫൈ ചെയ്തു സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംരക്ഷിത പ്രവൃത്തി പൂര്‍ത്തിയാക്കിയ ഹജൂര്‍ കച്ചേരിയുടെ സമര്‍പ്പണ ചടങ്ങില്‍ സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുവാന്‍ പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള ഭൂമി വിട്ടുനല്‍കുമെന്ന് വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. ഇവിടെ ആധുനിക സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിനായിട്ടാണ് ഭൂമി റവന്യുവകുപ്പിന് കൈമാറിയത്. നിലവില്‍ ചെമ്മാട് ബ്ലോക്‌റോഡ് ജംഗ്ഷനില്‍ ചുറ്റുമതിലോ, മതിയായ അടിസ്ഥാന സൗകര്യമോ ഇല്ലാതെ ദുരിത കേന്ദ്രമായിട്ടാണ് വില്ലേജ...
Kerala, Malappuram, Other

സമ്പൂർണ കുത്തിവെയ്പ്പ് യജ്ഞത്തിന് തുടക്കമായി

മലപ്പുറം : സമ്പൂർണ പ്രതിരോധ കുത്തിവെയ്പ്പ് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0ക്ക് ജില്ലയിൽ തുടക്കമായി. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാംഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും. ക്യാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ നിർവഹിച്ചു. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കുത്തിവെയ്‌പ്പെടുക്കുന്നതിൽ മുഴുവൻ പേരെയും പങ്കെടുപ്പിക്കാൻ സമൂഹം ഒന്നിച്ച് നിൽക്കണമെന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഡിഫ്തീരിയ,...
error: Content is protected !!