Tag: Latest news

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂരങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു
Kerala, Malappuram

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂരങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: തിരൂരങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മല്‍ റോഡില്‍ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകന്‍ ചേലുപാടത്ത് ഷഫീഖ് (35) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഷഫീഖ്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. മരണാനന്തര നടപടികള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ആക്ടിങ് ചെയര്‍മാന്‍ റിയാസ് തിരൂര്‍ക്കാട്, ട്രഷറര്‍ റഫീഖ് ചെറുമുക്ക്, ഇസ്മായില്‍ പടിക്കല്‍, ഇസ്ഹാഖ് താനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്നു. ഭാര്യ: സുഫൈറ. മക്കള്‍: അഹ്‌സല്‍, ഐയ്‌റ, സൈറ. ...
Kerala, Malappuram

മഞ്ചേരിയില്‍ പിഎഫ്ഐയുടെ ആയുധ പരിശീലനകേന്ദ്രം കണ്ടുകെട്ടി എന്‍ഐഎ

മഞ്ചേരി : നിരോധിത സംഘടനയായ പിഎഫ്ഐയുടെ കേരളത്തിലെ കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി.മഞ്ചേരിയില്‍ പത്ത് ഹെക്ടര്‍ (24 ഏക്കര്‍) സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമായ ഗ്രീന്‍ വാലി അക്കാദമി എന്നറിയപ്പെടുന്ന കേന്ദ്രമാണ് കണ്ടുകെട്ടിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കേരളത്തില്‍ ആറാമത്തെ പിഎഫ്ഐ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് യുഎ(പി) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം എന്‍ഐഎ കണ്ടുകെട്ടിയത്. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കൊലപാതകം ഉള്‍പ്പെട...
Automotive, Crime

താനൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മമ്പുറം സ്വദേശിയായ യുവാവ് മരിച്ചു

താനൂര്‍ : താനൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ലഹരി കടത്തിന് പിടിയിലായ ചെമ്മാട് സ്വദേശിയും നിലവില്‍ മമ്പുറം മൂഴിക്കല്‍ താമസക്കാരനുമായ താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വിഴൂകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 18 ഗ്രാം എംഡിഎംയുമായി മറ്റു നാല് പേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് സാമി മരിച്ചത്. താനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. മലപ്പുറം എസ്പി അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. മര്‍ദനമേറ്റാണോ മരിച്ചത് എന്നത് അടക്കമുള്ള വിവരങ്ങള്‍ അറിയണമെങ്കില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഇത് കസ്റ്റഡി മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. ...
Kerala, Local news, Malappuram

സംയോജിത മത്സ്യവിഭവ പരിപാലനം പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കം

വള്ളിക്കുന്ന് : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഉള്‍നാടന്‍ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഒലിപ്രം കടവില്‍ മത്സ്യ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ജലാശയങ്ങളില്‍ കാലവസ്ഥ വ്യതിയാനം കൊണ്ടും മലിനീകരണം കൊണ്ടും ആശാസ്ത്രീയമായ മത്സ്യബന്ധനവും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിന്റെ ഭാഗമായി പുഴയിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി കടലുണ്ടിപ്പുഴയിലെ വിവിധ കടവുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വിനീത ശീരീഷ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേസി സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം പുത്തലത്ത് രാധാകൃഷ്ണന്‍, ഫിഷറീസ് കോര്...
Kerala, Malappuram

സാധാരണക്കാരന്റെ നീതിപീഠമാണ് വിവരാവകാശ നിയമം: സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം

സാധാരണക്കാരന് നീതി തേടാവുന്ന നീതിപീഠമാണ് വിവരാവകാശ നിയമവും കമ്മിഷനുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം. തിരൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാകാശ നിയമ പ്രകാരം അപേക്ഷകന് വിവരങ്ങൾ യഥാസമയം നൽകാതിരിക്കുന്നത് ബന്ധപ്പെട്ട നിയമം ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് കരുതേണ്ടത്. അപേക്ഷ ലഭിച്ചപ്പോഴോ അപ്പീൽ സമയത്തോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തീർപ്പാക്കാനാവാത്തതിനാലാണ് അപേക്ഷകർ കമ്മിഷന് മുമ്പാകെ എത്തുന്നത്. അതിനാൽ നൽകാനാവുന്ന വിവരങ്ങളാണെങ്കിൽ ഉദ്യോഗസ്ഥർ എത്രയും വേഗത്തിൽ തന്നെ അത് അപേക്ഷകന് നൽകണം. അതേസമയം ഉദ്യോഗസ്ഥരെ മനഃപൂർവം ദ്രോഹിക്കാനായി വിവരാവകാശ നിയമം ആയുധമാക്കുന്നവരെ കമ്മിഷൻ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകിയാൽ മതിയെന്ന നിലപാട് ശരിയല്ല....
Kerala

കാപ്പ ചുമത്തി നാട് കടത്തിയ പ്രതി വിലക്ക് ലംഘിച്ച് തിരിച്ചെത്തി; മോഷണത്തിനിടെ അറസ്റ്റ് ചെയ്ത് പോലീസ്

മാനന്തവാടി: നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തി നാടുകടത്തിയയാള്‍ വിലക്ക് ലംഘിച്ചതിന് അറസ്റ്റിലായി. കല്ലിയോട്ട്കുന്ന്, ആലക്കല്‍ വീട്ടില്‍ റഫീഖ്(39)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കല്ലിയോട്ട്കുന്ന് ഒരു കടയില്‍ മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ കാണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കടയുടമയുടെ പരാതി പ്രകാരം മോഷണത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റഫീഖിനെ ഈ മാസം ആറിനാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാള്‍ മണ്ണാര്‍ക്കാട്, കേണിച്ചിറ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ...
Kerala, Other

പ്രാര്‍ത്ഥനകള്‍ വിഫലം ; ആലുവയില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി : ആലുവ തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍നിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തി. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിനു സമീപമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസിക്കാനെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ടാണ് ആലുവയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തില്‍ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയില്‍ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാന്‍ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഇന്ന...
Kerala

മൂന്നു മാസം മുമ്പ് ഭര്‍ത്താവ് വിദേശത്ത് പോയി, വീടിനു മുകളിലേക്ക് കല്ലും പണവും എറിയുന്നു, സംഭവമറിയാതെ വീട്ടുകാര്‍

കൊല്ലം: ഒരാഴ്ചയായി വീടിനുമുകളിലേക്ക് കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളും എറിയുന്നു. 2 ദിവസം കൊണ്ട് ലഭിച്ചത് 8900 രൂപ. കഴിഞ്ഞ ഒരാഴ്ചയായി കൊല്ലം കടയ്ക്കല്‍ ആനപ്പാറ മണിയന്‍മുക്കില്‍ ഗോവിന്ദമംഗലം റോഡില്‍ കിഴക്കേവിള വീട്ടില്‍ രാജേഷിന്റെ വീടിന് മുകളിലെ ആസ്ബറ്റോസ് ഷീറ്റിലാണ് കല്ലുകള്‍ വന്നു വീഴുന്നത്. കിട്ടിയ തുക പൊലീസില്‍ ഏല്‍പ്പിച്ച് പരാതി നല്‍കി. രാജേഷ് മൂന്നുമാസം മുമ്പ് വിദേശത്തു ജോലി തേടി പോയിരുന്നു. ഭാര്യ പ്രസീദയും മക്കളുമാണ് വീട്ടില്‍ താമസം. പ്രസീദയുടെ അച്ഛന്‍ പുഷ്‌കരനും അമ്മയും ഒപ്പമുണ്ട്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്നു കണ്ടെത്താനായില്ല. ഇപ്പോഴും കല്ലേറും നാണയമേറും തുടരുകയാണ്. ...
Kerala, Other

നിരവധി യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു

തിരുവനന്തപുരം : ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഒര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8 30നാണ് സംഭവം. രാവിലെ ആയതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ബസ്സിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. ബസിന്റെ മുന്‍ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ തന്നെ ബസ് നിര്‍ത്തി പുറത്തിറങ്ങി. അപകടം മനസിലാക്കി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു. ബസ് റോഡരികിലേക്ക് മാറ്റി നിര്‍ത്തിയപ്പോഴാണ് തീ പടര്‍ന്ന് പിടിച്ചത്. ഡ്രൈവര്‍ വാഹനം നിര്‍ത്തി ബോണറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് പുക ഉയരുന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഡ്രൈവര്‍ യാത്രക്കാരെ എല്ലാം പുറത്...
Kerala, Malappuram, Other

മാലിന്യമുക്തം നവകേരളം ; ഹരിത ഓഡിറ്റ് റിപ്പോർട്ട് പ്രകാശനം ചെയ്തു

കുറ്റിപ്പുറം : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലുള്ള ആതവനാട് ഗ്രാമപഞ്ചായത്തിലെ ജനകീയ ഓഡിറ്റിങ് പൂർത്തീകരിച്ചു. ജനകീയ ഓഡിറ്റ് ടീം തയ്യാറാക്കിയ റിപ്പോർട്ട് പ്രസിഡന്റ് സിനോബിയക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി ജാസിർ, വി.ഇ.ഒ നിഷ, വാർഡ് മെമ്പർമാർ, മറ്റ് ഓഫീസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉൾപ്പെടുത്തി ഹരിത ബജറ്റ് അവതരിപ്പിച്ച ആദ്യ പഞ്ചായത്ത് കൂടിയായ ആതവനാട് ക്യാമ്പയിൻ കാലയളവിൽ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്. ആതവനാട് കൂടാതെ കുറ്റിപ്പുറം ബ്ലോക്കിലെ മറ്റു പഞ്ചായത്തുകളുടെയും ജനകീയ ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കിയിട്ടുണ്ട്. ...
Kerala, Malappuram

മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായില്‍ മരണപ്പെട്ടു

താനൂര്‍ : മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പൊന്മുണ്ടം അരിമണിച്ചോല കുഞ്ഞീതു(65) ആണ് മരിച്ചത്. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഒന്നാം തിയ്യതി മകനോടൊപ്പം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം രാത്രി കുഞ്ഞീതുവിന്റെ മരണം.മയ്യത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മൈമൂന. മക്കള്‍: ജസീം, വസീം. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, കുഞ്ഞിക്കമ്മദ്, മൊയ്തീന്‍കുട്ടി, കുഞ്ഞിപ്പാത്തു, പരേതനായ ഹംസ ...
National

വിവാഹത്തിന് വിസമ്മതിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ പാര്‍ക്കില്‍ വച്ച് തലക്കടിച്ച് കൊലപ്പെടുത്തി

ദില്ലി: ദില്ലിയില്‍ വിവാഹത്തിനു വിസമ്മതിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി. കമല നെഹ്റു കോളജില്‍ വിദ്യാര്‍ഥിനിയായ 25കാരി നര്‍ഗീസ് ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 28കാരനായ സുഹൃത്ത് ഇര്‍ഫാനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു പുറത്തായിരുന്നു കൊലപാതകം. പാര്‍ക്കില്‍വച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ബന്ധുക്കളാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഈ വര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ നര്‍ഗീസ് മാളവ്യ നഗറില്‍ കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. വിവാഹ ആവശ്യം നിരസിച്ചതാണു പെണ്‍കുട്ടിയെ കൊല്ലാന്‍ കാരണമെന്നു ഇര്‍ഫാന്‍ പൊലീസിനോടു പറഞ്ഞു. നര്‍ഗീസിന്റെ കുടുംബം വിവാഹത്തെ എതിര്‍ത്തതോടെ നര്‍ഗീസ് ഇര്‍ഫാനോടു സംസാരിക്കാതായി. നര്‍ഗീസിന്റെ പെരുമാറ്റം ഇര്‍ഫാനെ അസ്വ...
Kerala, Malappuram

രണ്ട് ദിവസമായി പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങിയ നായയ്ക്കും കിണറ്റില്‍ അകപ്പെട്ട പൂച്ചയ്ക്കും രക്ഷകരായി ദുരന്തനിവാരണ സേന

തിരൂര്‍ : പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങിയ നായയെയും കിണറ്റില്‍ അകപ്പെട്ട പൂച്ചയെയും രക്ഷപ്പെടുത്തി താനൂര്‍ താലൂക്ക് ദുരന്തനിവാരണ സേന. തിരൂര്‍ തെക്കുമുറി സ്വദേശി നസീബിന്റെ വീട്ടുവളപ്പിലെ കുടിക്കാന്‍ ഉപയോഗിക്കുന്ന കിണറിലാണ് ഇന്ന് രാവിലെ 9 മണിയോടെ പൂച്ചയെ കിണറ്റില്‍ കാണപ്പെട്ടത്. തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ദുരന്ത നിവാരണ സേനാംഗങ്ങളെത്തി പൂച്ചയെ ജീവനോടെ രക്ഷപ്പെടുത്തി. അതേസമയം രണ്ടുദിവസമായി തലയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കുടുങ്ങിയ നിലയില്‍ തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി ശിവദാസിന്റെ വീട്ടുവളപ്പില്‍ തലയില്‍ പ്ലാസ്റ്റിക് കുടുങ്ങിയ നിലയില്‍ കാണപ്പെട്ട നായയെയും ടിഡിആര്‍എഫ് വളണ്ടിയര്‍മാര്‍ രക്ഷപ്പെടുത്തി. നസീബ് തിരൂരിന്റെ നേതൃത്വത്തില്‍, നവാസ് പുല്ലൂര്‍, ശിഹാബ് താനൂര്‍, നൗഫല്‍ താനൂര്‍, വാഹിദ് വെള്ളച്ചാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ...
Kerala

ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കി ; അസിസ്റ്റന്റ് കമ്മീഷണര്‍ മലപ്പുറത്തേക്ക്

കോഴിക്കോട് : ക്ഷേത്ര നടത്തിപ്പിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്ന് സര്‍ക്കുലര്‍ ഇറക്കിയ അസിസ്റ്റന്റ് കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കോഴിക്കോട് മുതലക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി കൂടിയായ ആന്റി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിനെയാണ് മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്. ജൂലൈ 19നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാ അംഗങ്ങള്‍ ജൂലൈ 24ന് മുമ്പ് കമ്മീഷണര്‍ ഓഫീസില്‍ വിവരം അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. എസിപിയുടെ സര്‍ക്കുലറിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു. സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സര്‍ക്കുലര്‍ വലിയ പ്രതിഷേധങ്ങള്‍ക്ക...
Kerala

ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ യുവാവിന്റെ ദേഹത്തിലൂടെ ചക്രം കയറിയിറങ്ങി മരിച്ചു

ആലുവ: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി മരിച്ചു. ആലപ്പുഴ സ്വദേശി ജിബിന്‍ ഫിലിപ്പാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ജിബിന്‍ വെള്ളം വാങ്ങാന്‍ ആലുവ സ്റ്റേഷനില്‍ ഇറങ്ങി. ശേഷം നീങ്ങി തുടങ്ങിയ ട്രെയിനില്‍ തിരിച്ച് കയറാന്‍ ശ്രമിക്കുമ്പോഴാണ് ജിബിന്‍ പാളത്തിലേക്ക് വീണത്. ഉടന്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ...
Kerala, Other

വടക്കാഞ്ചേരിയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. ഒരു ട്രെയിനിന്റെ ചില്ല് തകര്‍ന്നു. എറണാകുളം ബാംഗ്ലൂര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്. നാഗര്‍കോവില്‍ മാംഗ്‌ളൂര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായി. ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല. വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റ് പരിസരത്ത് വച്ച് ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്. ...
Kerala, Malappuram

താനൂര്‍ ബോട്ടപകടം: ബോട്ടുടമ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി : താനൂര്‍ ബോട്ട് അപകടത്തിലെ 5 പ്രതികളുടെ ജാമ്യ അപേക്ഷയാണ് മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ തള്ളിയത്. ഒന്നാം പ്രതി ബോട്ട് ഉടമ പണ്ടാരക്കത്ത് നാസര്‍, മാനേജര്‍ അനില്‍, ഏഴാം പ്രതി കൈതവളപ്പില്‍ ശ്യാം കുമാര്‍, എട്ടാം പ്രതി ബിലാല്‍ ഒമ്പതാം പ്രതി സവാദ് എന്നിവരുടെ അപേക്ഷയാണ് തള്ളിയത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ജാമ്യം നല്‍കിയാല്‍ പ്രതികള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ജാമ്യ അപേക്ഷ തള്ളിയത്. മത്സ്യ ബോട്ട് യാത്ര ബോട്ട് ആക്കിയ വര്‍ക്ക്‌ഷോപ്പ് ഉടമയുടെയും മഴയും മറ്റും രേഖപ്പെടുത്തേണ്ടതുണ്ട്. അതേസമയം കഴിഞ്ഞ ദിവസം താനൂര്‍ ബോട്ട് അപകടത്തില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പതിനൊന്നാം പ്രതി സെബാസ്റ്റ്യന്‍ ജോസഫ്, പന്ത്രണ്ടാം പ്രതി വി വി പ്രസാദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മാരിടൈം ബോര്‍ഡിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. നേരത്തേ...
Kerala, Malappuram

തിരുവോണം ബംപർ: ടിക്കറ്റ് പ്രകാശനം ചെയ്തു

മലപ്പുറം തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ (BR-93) മലപ്പുറം ജില്ലാതല ടിക്കറ്റ് പ്രകാശനം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം 20 പേർക്കും ലഭിക്കും. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ എ.ഡി.എം എൻ.എം മെഹറലി, ജില്ലാ ലോട്ടറി ഓഫീസർ ലതീഷ് എൻ. ഹെസാക്കിയേൽ, അസി. ജില്ലാ ലോട്ടറി ഓഫീസർ ടി. അഭിലാഷ്, ഭാഗ്യക്കുറി ക്ഷേമനിധി ജില്ലാ ഓഫീസർ എസ്. ഹരിത, വിവിധ സംഘടനാ നേതാക്കൾ, ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. ...
Kerala, Malappuram

മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ: അവലോകന യോഗം ചേർന്നു

മലപ്പുറം : മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ സജീവമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാതല അവലോകന യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ചാർജ് ഓഫീസർ ജാഫർ മാലിക് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുനിസിപ്പൽ, പഞ്ചായത്ത്, ബ്ലോക്ക് സെക്രട്ടറിമാരും ജില്ലാതല ഏകോപന സമിതി അംഗങ്ങളും പങ്കെടുത്തു. ജില്ലയിലെ ഡോർ ടു ഡോർ യൂസർ ഫീ കളക്ഷൻ നൂറ് ശതമാനത്തിലെത്തിക്കാൻ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ആഗസ്റ്റ് 15നുള്ളിൽ യൂസർഫീ കളക്ഷൻ 100 ശതമാനത്തിലെത്തിക്കും. എം.സി.എഫ് ഇല്ലാത്ത പ്രദേശങ്ങളിൽ അത് ഒരുക്കാനും സ്ഥലം വാടകയ്‌ക്കോ വിലയ്ക്ക് വാങ്ങിയോ ലഭ്യമാക്കാനും യോഗം നിർദേശിച്ചു. ആവശ്യമെങ്കിൽ ഹരിത കർമ സേനയുടെ എണ്ണം കൂട്ടും. എണ്ണം കൂട്ടിയാൽ കൂടുതൽ പ്രദേശങ്ങളിൽ മാലിന്യം ശേഖരിക്കാൻ കഴിയുമെന്നും ഇതിലൂടെ ഹരിത കർമ സേന അംഗങ്ങളുടെ വരുമാനം കൂടുമെന്നും യോഗം ചൂണ്ടിക്കാട്ടി. കുടുംബശ്രീയുമായി സഹകരിച്ച് മാല...
Information, Kerala

ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന് സന്ദേശം ; ഇതാണ് കാര്യം

എത്രയും വേഗം പണമടച്ചില്ലെങ്കില്‍/ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകള്‍ ചിലര്‍ക്ക് വരുന്നതായി പരാതി ഉയരുന്നുണ്ട്. എന്നാല്‍ ഇത് കെഎസ്ഇബിയുടെ പേരില്‍ നടക്കുന്ന ഒരു തട്ടിപ്പാണെന്നും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു. ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളതെന്നും കെ എസ് ഇ ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കെഎസ് ഇ ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടില്ലെന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാ...
Kerala, Local news, Malappuram

മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടി പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ എടുത്ത ടിക്കറ്റിന്

പരപ്പനങ്ങാടി: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം പത്ത് കോടി അടി പരപ്പനങ്ങാടി സ്വദേശിനികള്‍ക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേന അംഗങ്ങളായ പത്ത് പേര്‍ ചേര്‍ന്ന് എടുത്ത എംബി 200261 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചിരിക്കുന്നത്. ഹരിത കര്‍മ്മസേനാംഗങ്ങളായ ലക്ഷ്മി പി, ലീല കെ, രാധ എംപി, ഷീജ എം, ചന്ദ്രിക, ബിന്ദു, കാര്‍ത്തിയാനി, ശോഭ, ബേബി, കുട്ടിമാളു എന്നിവര്‍ ചേര്‍ന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം. ഹരിത കര്‍മ്മസേന പ്രവര്‍ത്തിക്കിടെയാണ് ഇവര്‍ ലോട്ടറി വാങ്ങിയത്. ഇതിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഹരിത കര്‍മ്മസേന പ്രവര്‍ത്തിക്കിടെയാണ് ലോട്ടറി അടിച്ച സന്തോഷ വിവരവും ഇവരെ തേടിയെത്തിയത്. ലോട്ടറി പരപ്പനങ്ങാടിയിലെ ഒരു ബാങ്കിന് കൈമാറിയിട്ടുണ്ട്. ...
Kerala

75 കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ കവര്‍ന്നു; സീരിയല്‍ നടി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

പത്തനംത്തിട്ട : കേരള സര്‍വ്വകലാശാലാ മുന്‍ ജീവനക്കാരനായ 75 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (32), സുഹൃത്ത് പരവൂര്‍ കലയ്ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നത്. നിത്യ വീട് വാടകയ്ക്ക് എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തിപ്പെട്ടു. വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം നിത്യയ്‌ക്കൊപ്പം നിര്‍ത്തി അശ്ലീല ഫോട്ടോയെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. ഈ പേരില്‍ 11 ലക്ഷം രൂപ വരെ തട്ടിയെടുത്തു. പിന്നാലെ തട്ടിപ്പിനിരയായ വ്യക്തി ...
Kerala, Local news, Malappuram

മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം ; വെല്‍ഫെയര്‍ പാര്‍ട്ടി പന്തം കൊളുത്തി പ്രകടനം നടത്തി

വേങ്ങര : മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം വെല്‍ഫെയര്‍ പാര്‍ട്ടി പറപ്പൂര്‍ പഞ്ചായത്ത് കമ്മറ്റി കുഴിപ്പുറത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നജീബ് കൊളക്കാട്ടില്‍, സെക്രട്ടറി മുനീര്‍, ട്രഷറര്‍ ഫൈസല്‍ ടിടി , ജലീല്‍ പികെ, അലവി എംകെ, ബഷീര്‍ ടി, ജാവീദ് ഇഖ്ബാല്‍, തുമ്പത്ത് അബ്ബാസ് മാസ്റ്റര്‍ സൈതാലി കുട്ടി മാസ്റ്റര്‍, എന്നിവര്‍ നേതൃത്വം നല്‍കി. ...
Kerala

പുല്ലരിയാന്‍ പോയയാളെ കാണാതായി; പുഴയുടെ തീരത്ത് വലിച്ചിഴച്ചതിന്റെ അടയാളങ്ങള്‍, ഡാമിന്റെ ഷട്ടര്‍ അടച്ച് പരിശോധന

സുല്‍ത്താന്‍ ബത്തേരി: പശുവിന് പുല്ലരിയാന്‍ പോയ ആളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. വയനാട് കാരാപ്പുഴ മുരണി ഈഴാനിക്കല്‍ സുരേന്ദ്രന്‍ (59) എന്നയാളെ ആണ് കാരാപ്പുഴ ഡാമില്‍നിന്ന് വെള്ളമൊഴുകുന്ന മുരണി ഭാഗത്തെ കുണ്ടു വയല്‍പുഴയില്‍ കാണാതായത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുകളുണ്ട്. പുഴയോരത്തേക്ക് ഏതോ അജ്ഞാതജീവി സുരേന്ദ്രനെ വലിച്ചിഴച്ച് കൊണ്ടുപോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും പൊലീസും എന്‍ ഡി ആര്‍ എഫ് സംഘവും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കാരാപ്പുഴയില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലമാണിത്. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ താത്ക്കാലികമായി അടച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പുഴയോരത്ത് പശുവിന് പുല്ലരിയാന്‍ പോയ സുരേന്ദ്രനെ കാണാതാകുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം മീനങ്ങ...
Information, Tech

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക കാലതാമസം ഒഴിവാക്കി പണം തിരിച്ചടയ്ക്കാം ; കൂടുതല്‍ അറിയാന്‍

അടുത്ത കാലത്തായി, പണമിടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവര്‍ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പാടുപെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ജീവിതച്ചെലവ്, തൊഴില്‍ നഷ്ടം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ ഘടകങ്ങളാണ് ഇതിന് പിന്നിലെ കാരണങ്ങള്‍. ഡിജിറ്റല്‍ ഇ-കൊമേഴ്‌സിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ ഇടപാടുകളും മൂലം ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തന്നെ ഷോപ്പിംഗ് നടത്താനും കടം വാങ്ങാനും സാധിക്കുന്നുണ്ട്. തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിലെ പണം എത്രയുണ്ടെന്ന് നോക്കാതെയാണ് പലപ്പോഴും ആളുകള്‍ പണം ചെലവഴിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങുന്നവര്‍ ലേറ്റ് ഫീസ് ഒഴിവാക്കാനും സിബില്‍ സ്‌കോറുകള്‍ സംരക്ഷ...
Feature, Reviews, Tech

വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ഒരേ സമയം 15 പേര്‍, വരുന്നത് വന്‍ മാറ്റങ്ങള്‍; പുതിയ പ്രേത്യേകതകള്‍

സാധാരണയായി ആപ്പിന്റെ ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോള്‍. ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ലാന്‍ഡ്‌സ്‌കേപ്പ് മോഡും ലഭ്യമാകും. വാട്ട്‌സ്ആപ്പ് കോളിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. വാട്ട്‌സാപ്പിന്റെ ഔദ്യോഗിക ചേഞ്ച്ലോഗിലാണ് വാട്ട്‌സ്ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് ഇറക്കിയത്. അജ്ഞാത കോളര്‍ ഫീച്ചര്‍ സൈലന്റ് ആക്കുന്ന സൈലന്‍സ് അണ്‍ നോണ്‍ കോളേഴ്സ് ഫംഗ്ഷന്‍ ഉടനെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്‍കമിംഗ് കോളുകള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. പ്രത്യേകിച്ച് അജ്ഞാത കോളര്‍മാരില്‍ നിന്നുള്ളവ. സെറ്റിംഗ്‌സ് - പ്രൈവസി - കോളുകള്‍ എന്നതിലേക്ക് പോയി അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സൈലന്റ് ആക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. സ്പാം കോളുകളും തടയാന്‍ ഇത് വഴി സാധിക്കും. വാട്ട്‌സ്ആപ്പ് ഇടയ്ക്...
Kerala, Malappuram

കർഷക പരിശീലനങ്ങൾക്ക് തുടക്കം ; ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു

മലപ്പുറം : മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്കുവേണ്ടി നടത്തുന്ന വിവിധ പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ കീഴിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ആതവനാട് എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.മധു പദ്ധതി വിശദീകരിച്ചു. പശു വളർത്തൽ, രക്തപരാദരോഗ നിയന്ത്രണ മാർഗങ്ങൾ എന്ന വിഷയത്തിൽ ഡപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഡോ. ജിനുജോൺ വിഷയാവതരണം നടത്തി. കർഷകർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സീനത്ത്, ...
Kerala, Malappuram

വാഴയൂരിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

വാഴയൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. വാഴയൂർ അങ്ങാടി പരിസരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ ഫൗലദ് അധ്യക്ഷത വഹിച്ചു. കർഷകർ ഉത്പാദിപ്പിച്ച നടീൽ വസ്തുക്കൾ, വാഴയൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള വാഴയൂർ അഗ്രോ മാർട്ടിന്റെ വിവിധ ഇനം തൈകൾ, റെയ്ഡ് കോ മലപ്പുറം യൂണിറ്റിന്റെ സ്മാം രജിസ്‌ട്രേഷൻ, കുടുംബശ്രീ കാർഷിക ഉത്പന്നങ്ങൾ, കേരള കർഷകൻ രജിസ്‌ട്രേഷൻ എന്നിവയും ഞാറ്റുവേല ചന്തയുടെ ഭാഗമായി സജ്ജീകരിച്ചിരുന്നു. പങ്കെടുത്തവർക്ക് പച്ചക്കറി വികസന പദ്ധതിയിൽ സൗജന്യമായി പച്ചക്കറി തൈ, വിത്ത് എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ ബാലകൃഷ്ണൻ, ഭരണസമിതി അംഗം ജമീല കൊടമ്പാട്ടിൽ, പി.കെ അബ്ദുറഹ്‌മാൻ, എം.കെ രാജൻ, പി.സി.കെ ഉണ്ണികൃഷ്ണ...
Kerala, Malappuram

അരീക്കോട് വന്‍ ലഹരി വേട്ട ; രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

അരീക്കോട് : വില്പനക്കായി കൊണ്ടുവന്ന 50ഗ്രാം എംഡിഎംഎ യുമായി അരീക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. അരീക്കോട് മീഞ്ചിറ സ്വദേശികളായ അക്കരപറമ്പില്‍ പരപ്പന്‍ സുഹൈല്‍ ( 32 ), പാത്തിക്കല്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (20) എന്നിവരാണ് പിടിയിലായത്. മീഞ്ചിറയിലെ ഒരു സ്വകാര്യ മരമില്ലില്‍ നിന്നാണ് ഞായറാഴ്ച വൈകീട്ടോടെ ഇവരെ പിടികൂടിയത്. ഞായറാഴ്ച അവധിയായതിനാല്‍ മില്ലില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നില്ല. ഇത് അവസരമാക്കി മില്ലില്‍ അതിക്രമിച്ച് കയറി മില്ലിലെ ഷഡ്ഡില്‍ വച്ച് വില്പനക്കായി എംഡിഎംഎ ചെറിയ ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 50 ഗ്രാം ഓളം എംഡിഎംഎ യും ഡിജിറ്റല്‍ ത്രാസ്റ്റ്, ഗ്ലാസ് ഫണല്‍, നിരവധി പ്ലാസ്റ്റിക്ക് പൗച്ചുകളും കണ്ടെടുത്തു. ചില്ലറ വിപണിയില്‍ 2 ലക്ഷത്തോളം വില വരുന്ന ലഹരി മരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇവര്‍ വില്പനക്കായി ഉപയോഗിക്കുന്ന ബൈക...
Kerala, Local news, Malappuram

തെയ്യാല അങ്ങാടിയിലെ തോട്ടില്‍ കുമിഞ്ഞ് കൂടി മാലിന്യം ; ദുര്‍ഗന്ധവും കൊതുകു കടിയും സഹിച്ച് യാത്രക്കാര്‍

നന്നമ്പ്ര : തെയ്യാല അങ്ങാടിയിലെ തോട്ടില്‍ മാലിന്യം കുമിഞ്ഞു കൂടി. നന്നമ്പ്ര പഞ്ചായത്തിലെ പ്രധാന ടൗണും തൊട്ടടുത്ത ഒഴൂര്‍ പഞ്ചായത്തിലുള്ളവരും ആശ്രയിക്കുന്ന തെയ്യാല അങ്ങാടിയില്‍ ജംക്ഷനു സമീപത്തെ തോട്ടിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നിറഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, ചാക്കുകള്‍ തുടങ്ങിയ മാലിന്യങ്ങളാണ് തോട്ടില്‍ തള്ളിയിട്ടുള്ളത്. ടൗണിന്റെ ഹൃദയഭാഗത്തു തന്നെയാണ് മലിനമായ തോടുള്ളത്. അങ്ങാടിയിലെ മാലിന്യങ്ങളും മറ്റും ഇവിടെ തള്ളുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പലപ്പോഴും മത്സ്യക്കച്ചവടവും ഇതിനു സമീപമാണ്. താനൂര്‍, തിരൂര്‍, താനാളൂര്‍, ഒഴൂര്‍, വെന്നിയൂര്‍, കുണ്ടൂര്‍, ചെറുമുക്ക്, തിരൂരങ്ങാടി, ചെമ്മാട്, കൊടിഞ്ഞി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ഇവിടെയാണ് ബസ് കാത്തു നില്‍ക്കുന്നത്. ദുര്‍ഗന്ധവും കൊതുകു കടിയും സഹിച്ചു വേണം ഇവിടെ നില്‍ക്കാന്‍. മഴക്കാല പൂര്‍വ ശുചീകരണം എല്ലായിട...
error: Content is protected !!