Tuesday, June 23

Tag: Latest news

ഉഷ്ണതരംഗ ഭീഷണി: സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ നടപടി
Malappuram

ഉഷ്ണതരംഗ ഭീഷണി: സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ നടപടി

മലപ്പുറം : ഉഷ്ണതരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ രാവിലെ ഏഴു മുതല്‍ 12 വരെയും വൈകിട്ട് മൂന്നുമുതല്‍ രാത്രി ഏഴുവരെയുമാണ് ജോലിസമയം ക്രമീകരിച്ചിട്ടുള്ളത്. നടപടിയുടെ ഭാഗമായി വിവിധ സ്‌ക്വാഡുകള്‍ ജില്ലയില്‍ 22 ഇടങ്ങളില്‍ പരിശോധന നടത്തി. കെട്ടിട നിര്‍മാണ മേഖല, റോഡ് നിര്‍മ്മാണം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പകല്‍ 12 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയും ജോലി ചെയ്യുന്നതിനാണ് നിയന്ത്രണം. പരിശോധന നടന്ന ഭൂരിഭാഗം സ്ഥലത്തും സമയക്രമം പാലിക്കുന്നതായി കാണാന്‍ കഴിഞ്ഞതായി ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്‌മെന്റ്) വി.പി.ശിവരാമന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.ഷബീ...
Local news

തിരൂരങ്ങാടി ബാപ്പു ഉസ്താദ് 10-ാം ഉറുസ് മുബാറക് സമാപിച്ചു

തിരൂരങ്ങാടി : പ്രമുഖ പണ്ഡിതനും അറബി സാഹിത്യകാരനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന തിരൂരങ്ങാടി ബാപ്പു ഉസ്താദ് 10-ാം ഉറുസ് മുബാറക് സമാപിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ്, ദുആ മജ് ലിസിന് അബ്ദുല്‍ വാസിഅ ബാഖവി കുറ്റിപ്പുറം, സത്താര്‍ സഖാഫി, അബ്ദുസ്സലാം സഖാഫി പറമ്പില്‍ പിടിക, ആവള അബ്ദുല്ല മുസ്ലിയാര്‍, ടി ടി അഹമ്മദ് കുട്ടി സഖാഫി, പി കുഞ്ഞാപ്പു സഖാഫി, യഹ് യ സഖാഫി നേതൃത്വം നല്‍കി. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ശിഷ്യ സംഗമം നടന്നു. ബദ് രിയ്യത്ത് വാര്‍ഷിക സംഗമത്തില്‍ കൂറ്റമ്പാറ അബ്ദുര്‍ റഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ബദ് രിയ്യത്തിന് വിപിഐ തങ്ങള്‍ ആട്ടീരി നേതൃത്വം നല്‍കി....
Malappuram

ഉഷ്ണതരംഗസാധ്യത : ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

ചൂട് കൂടിവരികയും ഉഷ്ണതരംഗസാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെയ് ആറ് വരെ പ്രതിരോധനടപടികളുടെ ഭാഗമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിറക്കി. പകല്‍ 11 മുതല്‍ മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കണം. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ ജോലിസമയം ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിക്കാലക്ലാസുകള്‍ക്കും മെയ് ആറ് വരെ അവധി പ്രഖ്യാപിച്ചു. എന്നാല്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കുടിവെള്ളവും പരീക്ഷാഹാളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരകള്‍ ആയിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍സ...
Local news

ജെഴ്‌സി പ്രകാശനം ചെയ്തു

മൂന്നിയൂര്‍ : വെളിമുക്ക് എ എഫ് സി അലുങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന മിറാക്കിള്‍ വര്‍ക്കേഴ്‌സ് ക്ലബ്ബിന് ആലുങ്ങല്‍ യൂത്ത് കോണ്‍ഗ്രസ്സ് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി പ്രകാശനം ചെയ്തു. ജെഴ്‌സി പ്രകാശനം പഞ്ചായത്ത് ബോര്‍ഡ് മെമ്പറും കോണ്‍ഗ്രസ്സ് പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ നൗഷാദ് തിരുത്തുമലിന്റെ നേതൃത്വത്തിലാണ് നിര്‍വഹിച്ചത്. ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ജാവിദ് ആലുങ്ങല്‍, ഷെരീഫ് കൂഫ , സുരേന്ദ്രന്‍, ക്ലബ് മാനേജേഴ്‌സ് ഫംനാസ് , സലാം എന്നിവര്‍ പങ്കെടുത്തു...
Local news

‘വേനൽപ്പച്ച’ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ അവധിക്കാല പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'വേനൽപ്പച്ച' പ്രധാന അധ്യാപിക പി.ഷീജ പ്രകാശനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി.വേലായുധൻ പിടിഎ ഭാരവാഹികളായ പി.ചന്ദ്രൻ ,എം.വി സാദിഖ്, സ്റ്റാഫ് സെക്രട്ടറി റജില കാവോട്ട്,അധ്യാപകരായ കെ.കെ റഷീദ്,ഇ.രാധിക,കെ.രജിത,എൻ.പി ലളിത എന്നിവർ പങ്കെടുത്തു....
Kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3 ന് തുറക്കും ; മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ; സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3 ന് തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വര്‍ഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്ന...
Local news

താനൂര്‍ കസ്റ്റഡി മരണം ; പ്രതികളായ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് പ്രതികളായ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂര്‍ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പകഞ്ചേരി സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. 2023 ഓഗസ്റ്റ് ഒന്നിനാണു ലഹരി വസ്തുക്കളുമായി അറസ്റ്റിലായ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരൊണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍, ആശുപത്രിയ...
university

കോളേജുകൾക്ക് അവധി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

റേഡിയോ സിയു ശില്പശാല കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക മാധ്യമമായ റേഡിയോ സിയു ത്രിദിന ശില്പശാല സംഘടിപ്പിക്കുന്നു. റേഡിയോ അവതരണം, സൗണ്ട് ഡിസൈനിങ്, കോണ്ടെന്റ് ക്രിയേഷൻ, വോയിസ്‌ ഓവർ എന്നിവയിൽ മെയ് 16, 17, 18 തീയതികളിൽ സർവകലാശാലാ ക്യാമ്പസിലെ  റേഡിയോ സിയു സ്റ്റുഡിയോയിലാണ് ശില്പശാല. റേഡിയോ രംഗത്തെ പ്രഗത്ഭർ ക്ലാസ്സുകളെടുക്കും. പങ്കെടുക്കുന്നവർക്ക് കാലിക്കറ്റ് സർവകലാശാലയുടെ സാക്ഷ്യപത്രം ലഭിക്കും. കുറഞ്ഞ പ്രായപരിധി 18 വയസ്സ്. രജിസ്ട്രേഷന്  ബന്ധപ്പെടേണ്ട നമ്പർ- 9567720373. വിദ്യാർഥികൾക്ക് 590/- രൂപയും മറ്റുള്ളവർക്ക് 1180/- രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. സമയം രാവിലെ 10.30 മുതൽ 4.30 വരെ.  പി.ആര്‍. 565/2024 പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ് കാലിക്കറ്റ് സർവകലാശാലയിൽ ന്യൂഡൽഹിയിലെ എൻ.ഐ.ഇ.പി.എ., യു.കെയിലെ വാർവിക് സർവകലാശാലാ എന്നിവ സംയുക്തമാ...
Kerala

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാ...
Local news

വയറുവേദനയുമായെത്തിയ മൂന്നിയൂര്‍ സ്വദേശിനിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ

തിരൂരങ്ങാടി : വയറുവേദനയുമായെത്തിയ മൂന്നിയൂര്‍ സ്വദേശിനിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയില്‍ നിന്നാണ് 3 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. വീര്‍ത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ. സ്‌കാനിംഗ് തുടങ്ങിയ പര...
Kerala

മദ്യപിക്കാന്‍ കൂടെ വന്നില്ല ; സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോട്ടയം: മദ്യപിക്കാന്‍ കൂടെ വരാത്തതിന്റെ പേരില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം കാരാപ്പുഴ സ്വദേശി സജിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയത്. കാരാപ്പുഴ സ്വദേശിയായ മധ്യവയസ്‌കനെയാണ് ഇയാള്‍ ഇന്നലെ രാത്രി കൊല്ലാന്‍ ശ്രമിച്ചത്. മദ്യം വാങ്ങാന്‍ ഷെയര്‍ ആവശ്യപ്പെടുകയും ഒപ്പമിരുന്ന് മദ്യപിക്കാനും സജി ആവശ്യപ്പെട്ടു. എന്നാല്‍ മധ്യവയസ്‌കന്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ സജി കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പികൊണ്ട് കുത്തുകയായിരുന്നു....
university

എം.ബി.എ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിൽ എം.ബി.എ. ഇപ്പോൾ അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടണമസ് കോളേജുകള്‍ ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്മെന്റായി 875/- രൂപ (SC/ST 295/- രൂപ) ഫീസടച്ച് മെയ് 15-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.  KMAT/CAT സ്‌കോർ, ഗ്രൂപ്പ് ഡിസ്കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സ്വാശ്രയ കോളേജുകളിലെ മാനേജ്‍‍മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്...
university

സര്‍വകലാശാലയില്‍ ഫിസിയോതെറാപ്പി സെന്റര്‍ തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവകുപ്പിന്റെ കീഴില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഫിസിയോതെറാപ്പി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. കായിക പഠനവകുപ്പിന്റെ കെട്ടിടസമുച്ചയത്തില്‍ തയ്യാറാക്കിയ കേന്ദ്രം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ടെന്‍സ്, ഐ.എഫ്.ടി., അള്‍ട്രാ സൗണ്ട് തെറാപ്പി, എക്‌സര്‍സൈസ് തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. സര്‍വകലാശാലാ കായികതാരങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. സര്‍വകലാശാലാ കായികതാരങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമാണ് സേവനം. വിദ്യാര്‍ത്ഥികള്‍ക്ക് 20/- രൂപ, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് 30/- രൂപ, ജീവനക്കാര്‍ക്ക് 50/- രൂപ, പൊതുജനങ്ങള്‍ക്ക് 100/- രൂപ എന്നിങ്ങനെയാണ് നിരക്ക്. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗം അഡ്വ. എല്‍.ജി. ലിജീഷ്, സെനറ്റംഗം വി.എസ്. നിഖിൽ കായിക പ...
Malappuram

ഇത് അസുഖം വേറെ ; കെബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ലീഗ്

മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് സ്‌കൂളുകാരുടെ മാഫിയ സംഘം ഉണ്ടെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ്. കേരളത്തില്‍ മുഴുവന്‍ നടന്ന സമരത്തില്‍ മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണ്. ആര്‍.ടി.ഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാ...
Accident

റോഡില്‍ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് ബസ്സ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

പൊന്നാനി ; പൊന്നാനി ബിയ്യത്ത് റോഡില്‍ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് ബസ്സ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. എടപ്പാള്‍ തുയ്യത്ത് താമസിക്കുന്ന വെളളായിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന്‍ ഷിജു (40) ആണ് മരിച്ചത്. പൊന്നാനി ചങ്ങരംകുളം എടപ്പാള്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഒലിയില്‍ ബസ്സില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ഷിജു. സ്വകാര്യബസ്സില്‍ കണ്ടക്ടര്‍ ആയിരുന്ന ഷിജു റോഡില്‍ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച രാത്രിയോടെ മരണം സംഭവിച്ചു....
Kerala

ഉഷ്ണ തരംഗം ; വിശ്വാസികള്‍ പ്രാര്‍ത്ഥന നിരതരാവുക ; സമസ്ത നേതാക്കള്‍

കോഴിക്കോട്: ഉയര്‍ന്ന താപനിലയും രൂക്ഷമായ വരള്‍ച്ചയും ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വിശ്വാസി സമൂഹം പ്രാര്‍ത്ഥന നിരതരായിരിക്കണമെന്ന് സമസ്ത നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച ജുമുഅ:ക്കുശേഷവും മറ്റു ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കു ശേഷവും ഇസ്തിഗ്ഫാര്‍ അടക്കമുള്ള ദിക്റുകള്‍ ചൊല്ലിയും മഹത്തുക്കളുടെ ആസാറുകള്‍ മുന്‍നിര്‍ത്തി തവസ്സുല്‍ ചെയ്തും പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിനചൂടും വരള്‍ച്ചയും മറ്റു ജീവജാലങ്ങളെയും മറ്റും ദുരിതത്തിലാക്കിയിരിക്കുകയാണ്. മഴക്കുവേണ്ടിയും പീഠിതരായ ഫസ്തീന്‍ ജനതക്കു വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സമസ്ത നേതാക്കള്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നുവല്ലോ.ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജുമുഅ:ക്കുശേഷവും മറ്റു ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കു ശേഷവും ഇസ്തിഗ്ഫാര്‍ അടക്കമുള്ള ദിക്റുകള്‍ ചൊല്ലിയും മഹത്തുക്കളുടെ ആസാറ...
Kerala

ഉഷ്ണ തരംഗ സാധ്യത : നിര്‍ണായക തീരുമാനങ്ങളുമായി അവലോകനയോഗം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ മേയ് ആറ് വരെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണു തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 11 മണിമുതല്‍ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള പുറം ജോലികള്‍ ഒഴിവാക്കണം. അതിന് അനുസരിച്ച് സമയം ക്രമീകരിക്കണം. പാലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കും. സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം. സ്‌കൂളുകള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. ആസ്‌ബെ...
Malappuram

അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ ഉപഭോക്തൃകമ്മീഷന്റെ വിധി

അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ ഉപഭോക്തൃകമ്മീഷന്റെ വിധി. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 407053 രൂപയും നഷ്ടപരിഹാരമായി 50000 രൂപയും നല്‍കാനാണ് ഇസാഫ് ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധി. അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാങ്കിന് ബാധ്യതയുണ്ടെന്നും പണം നഷ്ടമായയുടന്‍ വിവരമറിയിച്ചിട്ടും തിരിച്ചു നല്‍കാന്‍ നടപടിയെടുത്തില്ലെന്നും കണ്ടെത്തിയാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ വിധിച്ചത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പണം നഷ്ടപ്പെട്ടതില്‍ പരാതിക്കാരന് പങ്കുള്ളതായി തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. വെട്ടിക്കാട്ടിരിയിലെ എലംകുളവന്‍ ഉസ്മാന്റെ പരാതിയിലാണ് വിധി. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒ.ടി.പി ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരാള്‍ പരാതിക്ക...
Kerala

അബ്ദുല്‍റഹീമിന്റെ മോചനം ; മരിച്ച സൗദി ബാലന്റെ കുടുംബത്തെ കോടതി ബന്ധപ്പെട്ടു

റിയാദ് : സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് സൗദി ബാലന്റെ കുടുംബത്തെ കോടതി ബന്ധപ്പെട്ടു. മോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ പ്രതിഭാഗം വക്കീല്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം കൊല്ലപ്പെട്ട അനസ് അല്‍ ശഹ്രിയുടെ കുടുംബത്തെ കോടതി ഫോണില്‍ ബന്ധപ്പെട്ടതായി കുടുംബ വക്കീല്‍ മുബാറക് അല്‍ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ധിഖ് തുവ്വൂര്‍ പറഞ്ഞു. കുടുംബവുമായി കരാറുള്ള ദയാ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നല്‍കാന്‍ സമ്മതം അറിയിച്ചതായും അറിയിച്ച് വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 15 നാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.തുടര്‍ന്നുള്ള ദിവസങ്ങളിലാണ് കോടതിയില്‍ നിന്ന് അനസിന്റെ കുടുംബത്തെ വിളിച്ച് പ്രതിഭാഗത്തിന്റെ അപേക്ഷയുടെ ആധികാരികത ഉറപ്പിച്ചത്. ഇത് ശുഭ സൂചനയായാണ് കാണുന്നതെന്ന് പ്രതിഭാഗം വക്കീലും സഹായ സമിതിയും വിലയിരുത്തി. ഇ...
Malappuram

പ്ലസ് വണ്‍ പ്രവേശനം ; മലപ്പുറം ജില്ലയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം

മലപ്പുറം: സീറ്റ് ക്ഷാമം മൂലം മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധി മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയനവര്‍ഷവും മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30ശതമാനം സീറ്റും ഏയ്ഡഡ് സ്‌കൂളില്‍ 20ശതമാനം സീറ്റുമായിരിക്കും വര്‍ധിപ്പിക്കുക. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളില്‍ മലപ്പുറത്തിന് പുറമെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് വരുത്തിയിരുന്നു. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിന...
Malappuram

സൂര്യാതാപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ സൂര്യാതാപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് സൂര്യതാപമേറ്റ് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കല്പണിക്കാരനാണ് ഹനീഫ. ഇന്നലെ ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പു. ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മയ്യിത്ത് കുടുംബത്തിന് വിട്ടുനല്‍കും....
Local news

തണൽമരം ചാരിറ്റബിൾ ട്രസ്റ്റിന് സ്നേഹോപഹാരം നൽകി മാതൃകയായി സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റ്

തിരൂർ : തണൽമരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭിന്നശേഷി സംഗമത്തിന് സ്നേഹോപഹാരം നൽകി മാതൃകയായി സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റ്. സിഗനേച്ചർ ഓഫ് എബിലിറ്റിയിലെ മാലാഖകുട്ടികളുടെ സ്നേഹാദരം ചെയർമാൻ അപ്പുവും ജോയിന്റ് സെക്രട്ടറി വിനോദ് കെടി റസീന കൊടിഞ്ഞി തുടങ്ങിയവർ കുറുക്കോളി മൊയ്‌ദീൻ എംഎല്‍എയുടെ സാന്നിധ്യത്തിൽ കൈമാറി. ഭിന്നശേഷിക്കാർക്ക് വേണ്ടി ഒട്ടനവധി പ്രവർത്തനങ്ങളാണ് തണൽമരം ചാരിറ്റബിൾ ട്രസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്...
Kerala

സഹവാസ ക്യാമ്പിന് തുടക്കമായി

ഒളവട്ടൂർ : ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന 8 ദിവസത്തെ സഹവാസ ക്യാമ്പ് ടി.വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡി.എൽ.എഡ്. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കെ കെ അധ്യക്ഷത വഹിച്ചു. സർഗ ശേഷിക്കൊപ്പം, മൂല്യങ്ങളുടെയും വ്യക്തിത്വ രൂപീകരണത്തിന്റെയും നിരവധി അവസരങ്ങളും സെഷനുകളും. ഉൾപ്പെടുത്തി,വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ നയിച്ച സെഷനുകൾക്ക് പുറമെ, വിദ്യാർത്ഥികളുടെ അഭിരുചികളും ആനുകാലിക വിഷയങ്ങളിലെ അറിവും വർധിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പടുത്തി ക്രമീകരിച്ചാണ് ക്യാമ്പ് . ഡോ: വി പി അബ്ദുൽ സലീം മാസ്റ്റർ, സി.മുഹമ്മദ്,ടി. വി ഇസഹാക്ക് മാസ്റ്റർ, ക്യാമ്പ് കോഡിനേറ്റർ കെ കെ വിനോദിനി ടീച്ചർ അധ്യാപകരായ മുഹമ്മദ് അൽത്താഫ് സി ,അനില .ടി,സൗദ .ബി ,ശ്രുതി കെ., കെ.എം.ഇസ്മായിൽ, പി.ടി...
Local news

കുഴഞ്ഞു വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി : തലപ്പറ വെളിമുക്കിനും പാലക്കലിനും ഇടയില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ സ്വദേശി വത്സന്‍ ആണ് മരണപ്പെട്ടത്. ഇന്ന് (01/05/2024) ഉച്ചക്ക് 1:30നാണ് ഇയാള്‍ കുഴഞ്ഞു വീണ് മരിച്ചത്.
Local news

കെ.ജെ.യു പരപ്പനങ്ങാടി മേഖല കമ്മിറ്റി സ്ഥാപക ദിനാചരണം നടത്തി

പരപ്പനങ്ങാടി : മെയ് 1ന് കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ (കെ.ജെ.യു) 24 മത് സ്ഥാപക ദിനത്തിന്റെ ഭാഗമായി കെ.ജെ.യു പരപ്പനങ്ങാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ പതാക ഉയര്‍ത്തല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. സംഗമം കെ.ജെ.യു ജില്ലാ പ്രസിഡന്റ് ടി.വി സുചിത്രന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.കുഞ്ഞിമോന്‍ അധ്യക്ഷനായി. അരനൂറ്റാണ്ട് കാലമായി പത്ര പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന എ. അഹ്‌മദുണ്ണി പരപ്പനങ്ങാടി, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നിവരെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. മേഖല ജനറല്‍ സെക്രട്ടറി വി. ഹമീദ്, എ.അഹ്‌മദുണ്ണി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, പി.പി നൗഷാദ് സംസാരിച്ചു....
Local news

കുഴഞ്ഞു വീണു മരണപെട്ട ആളുടെ ബന്ധുക്കളെ തേടുന്നു

ഈ ഫോട്ടോയിൽ കാണുന്ന ആൾ ഇന്ന് (01/05/2024) ഉച്ചക്ക് 1:30ന് മലപ്പുറം ജില്ലയിലെ തലപ്പറ വെളിമുക്കിനും പാലക്കലിനും ഇടയിൽ വെച്ച് കുഴഞ്ഞു വീണു മരണപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലുമായോ തിരൂരങ്ങാടി പോലീസുമായോ ബന്ധപ്പെടുക
Local news

കൂരിയാട് പുതിയ ട്രാന്‍സ്‌ഫോര്‍മറും തലപ്പാറയില്‍ സബ് സ്‌റ്റേഷനും സ്ഥാപിക്കും ; എംഎല്‍എക്ക് കീഴില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം

മൂന്നിയൂര്‍ : കെഎസ്ഇബി തലപ്പാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വൈദ്യുതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ ആരാന്നതിനും പ്രശ്‌നപരിഹാരത്തിന് സ്വീകരിക്കേണ്ടതായ താല്‍ക്കാലിക മാര്‍ഗ്ഗങ്ങള്‍ സ്ഥിര പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിവ തീരുമാനിക്കുന്നതിനും ആയി വള്ളിക്കുന്ന് എംഎല്‍എ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തലപ്പാറ പ്രതീക്ഷ ഭവനില്‍ വച്ചാണ് മൂന്നിയൂര്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം നടന്നത്. എംഎല്‍എ സ്വാഗതം പറഞ്ഞ് യോഗ ഉദ്ദേശം വിശദീകരിച്ചു. തിരൂരങ്ങാടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിലവിലെ സാഹചര്യം വിശദീകരിച്ചു. തലപ്പാറ പ്രദേശത്തേക്ക് വ...
Malappuram

തേഞ്ഞിപ്പലത്ത് ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം തെരുവിലേക്ക് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മലപ്പുറം : തേഞ്ഞിപ്പലം പോക്സോ കേസിൽ ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം വാടക നൽകാൻ കഴിയാത്തതിനാൽ തെരുവിലിറങ്ങേണ്ടി വരുമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു അധികൃതർക്ക് നോട്ടീസയച്ചു. മലപ്പുറം വിമൻ ആന്റ് ചൈൽഡ് ഡവലപ്പമെന്റ് ഓഫീസർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. മൂന്നു വർഷമായി ഇവർ വാടകകെട്ടിടത്തിലാണ് ഇവർ താമസിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന മകനുമൊത്താണ് അതിജീവിതയുടെ ഉമ്മ താമസിക്കുന്നത്. ആരോഗ്യ കാരണങളാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. അയൽ വീടുകളിൽ നിന്നും നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ ജീവിക്കുന്നത്. മകൾ ആത്മഹത്യ ചെയ്ത സമയത്ത് വീടും സ്ഥലവും നൽകുമെന്ന് അധികൃതർ വാഗ്ദാനം നൽകിയിരുന്നു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപട...
Kerala

ദളിത് യുവതിക്ക് മർദ്ദനമേറ്റിട്ടും നടപടിയില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് : കണ്ണാടികല്ലിൽ അയൽവാസികളുടെ ക്രൂര മർദ്ദനത്തിനിരയായ ദളിത് യുവതി നൽകിയ പരാതിയിൽ പോലീസ് നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് പോലീസ് കമ്മീഷണർ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ഉത്തരവിട്ടു. സ്വന്തം പറമ്പിൽ ജോലി ചെയ്യുകയായിരുന്ന യുവതിയുടെ അമ്മയുടെ ശരീരത്തിൽ ഫുട്ബോൾ പതിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവതിക്ക് മർദ്ദനമേറ്റത്. കണ്ണിനും കൈക്കും മുഖത്തും പല്ലിനും പരിക്കേറ്റു. സി.റ്റി. സ്കാൻ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും പണമില്ലാത്തിതിനാൽ കഴിഞ്ഞില്ല. ബീച്ച് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പച്ചെങ്കിലും യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് തയ്യാറായില്ല. അമ്മയും മകളും അടങ്ങുന്ന കുടുംബമാണ് യുവതിയുടേത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ...
Other

ലോക് സഭാ തിരഞ്ഞെടുപ്പ്: മലപ്പുറം മണ്ഡലത്തിൽ 7405 ഉം പൊന്നാനിയിൽ 7180 ഉം പോസ്റ്റൽ വോട്ടുകൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ 7405 ഉം പൊന്നാനി മണ്ഡലത്തിൽ 7180 ഉം പോസ്റ്റൽ വോട്ടുകൾ. ഇതോടെ മലപ്പുറത്തെ പോളിങ് ശതമാനം 73.40 ഉം പൊന്നാനിയിലെ പോളിംഗ് ശതമാനം 69.70 ഉം ആയി. പോളിങ് ബൂത്തുകളിൽ ഇലക്ട്രോണിക്സ്' വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തിയത് മലപ്പുറത്ത് 72.9 ഉം പൊന്നാനിയിൽ 69.21 ഉം ശതമാനമായിരുന്നു. മലപ്പുറം മണ്ഡലത്തിൽ അവശ്യ സർവീസ് വിഭാഗത്തിൽ 287 ഉം 85 വയസ്സിന് മുകളിലുള്ള ഹോം വോട്ടിങ് വിഭാഗത്തിൽ 3926 ഉം ഭിന്നശേഷിക്കാരായ 1800 ഉം പോളിങ് ഉദ്യോഗസ്ഥർ 1303 ഉം പേരാണ് പോസ്റ്റൽ വോട്ട് ചെയ്തത്. ഇത് വരെ 89 സർവീസ് വോട്ടർമാരുടെ തപാൽ ബാലറ്റുകളും ലഭിച്ചു. പൊന്നാനി മണ്ഡലത്തിൽ അവശ്യ സർവീസ് വിഭാഗത്തിൽ 99 ഉം 85 വയസ്സിന് മുകളിലുള്ള ഹോം വോട്ടിങ് വിഭാഗത്തിൽ 3459 ഉം ഭിന്നശേഷിക്കാരായ 1772 ഉം പോളിങ് ഉദ്യോഗസ്ഥരായ 1807 ഉം പേരാണ് പോസ്റ്റൽ വോട്ട് ചെയ്തത്. ഇത് വരെ സർവീസ് വോട്ടർമാരുടെ 43 തപാൽ...
error: Content is protected !!